(രചന: RJ)
“താമസിക്കുന്ന വീട്ടിലെ ഉറങ്ങുന്ന കിടപ്പുമുറി പോലും സ്വന്തമല്ലാത്തൊരവസ്ഥ അതെത്ര ഭീകരമാണെന്ന് അതു നേരിട്ടനുഭവിക്കാത്തൊരാൾക്ക് മനസ്സിലാവില്ല.. എത്ര തന്നെ പറഞ്ഞാലും അതൊരു തമാശ മാത്രമായ് തീരും കേൾവിക്കാരന്.. പക്ഷെ അനുഭവിക്കുന്നവനത് മരണത്തെക്കാൾ വേദന ഉള്ള ഒന്നാണ്…. ”
പറയുമ്പോൾ വല്ലാതെ കിതയ്ക്കുന്ന ഗൗരിയെ അലിവോടെ നോക്കിയിരുന്നു ഡോക്ടർ അരുദ്ധതി….
ഗ്രാമത്തിന്റെ നിഷ്കളങ്കതയെല്ലാം അതുപോലെ കിട്ടിയൊരു കൊച്ചു പെൺകുട്ടിയാണ് ഗൗരിയെന്നു തോന്നി ഡോക്ടർക്ക്…
ഭർത്താവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യാശ്രമം നടത്തി ഹോസ്പിറ്റലിൽ ആയതാണ് ഗൗരി… അവളുടെ മെലിഞ്ഞു നീണ്ടു മനോഹരമായ ഇടം കയ്യിലെ വച്ചുകെട്ടിലേക്ക് പാളി വീണു അരുദ്ധതിയുടെ കണ്ണുകൾ…
ആറു തുന്നി കെട്ടുണ്ട് കയ്യിൽ, ധാരാളം രക്തവും നഷ്ടപ്പെട്ടിട്ടുണ്ട് അവളിൽ നിന്ന്.. കൃത്യ സമയത്ത് ഭർത്താവ് കിഷോർ അവളെ ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ടു മാത്രം തിരികെ കിട്ടിയതാണവളുടെ ജീവൻ…
അവളെ ഇരു കയ്യിലുമായ് കോരിയെടുത്ത് നെഞ്ചോടു ചേർത്തലറി കരഞ്ഞു ഹോസ്പിറ്റലിനുള്ളിലേക്ക് ഓടി കയറി വന്ന കിഷോറിന്റെ മുഖം മനസ്സിൽ നിറഞ്ഞു ഡോക്ടറുടെ…
മരണത്തിന്റെ വക്കിൽ നിന്ന് ഗൗരി തിരികെ ജീവിതത്തിലേക്ക് വന്നിട്ടും കണ്ണുനീരുണങ്ങാത്ത മുഖവുമായ് തന്നെ തേടി വന്നവനെ ഓർത്തു ഡോക്ടർ…
” ഡോക്ടർ…ഗൗരി… അവൾ.. അവളെനിക്കെന്റെ പ്രാണനാണ്.. അവളില്ലാത്ത ഭൂമിയിൽ ഒരു മണിക്കൂർ പോലും ഞാനും ഉണ്ടാവില്ല ജീവനോടെ… അത്രയ്ക്കും പ്രാണനാണ് ഡോക്ടറെ …
“കഴിഞ്ഞ ഒരു മാസത്തോളമായിട്ട് അവൾക്കു വല്ലാത്ത മാറ്റമാണ് സ്വഭാവത്തിൽ..പഴയ ചിരിയും കളിയുമൊന്നുമില്ല.. എന്തിന് എന്റൊപ്പമിരുന്ന് സംസാരിക്കുക കൂടിയില്ല അവളിപ്പോൾ… അപ്പോൾ തന്നെ ഡോക്ടർക്ക് ഊഹിക്കാലോ ഞങ്ങൾക്കിടയിലെ ശാരീരിക ബന്ധത്തിന്റെ അവസ്ഥ എന്താണെന്ന്… പലപ്പോഴും ഞാൻ മുറിയിലും അവൾ ഹാളിലെ സെറ്റിയിലും ആവും കിടക്കുക… ”
“ഇതൊന്നും വീട്ടിലെ ആർക്കുമറിയില്ല… അറിയിച്ചിട്ടില്ല ഞാനവരെയാരെയും ഒന്നും.. എനിയ്ക്കെന്റെ പഴയ ഗൗരിയെ തിരികെ വേണം ഡോക്ടർ…. അവൾക്കെന്താണ് പറ്റിയതെന്നും അറിയണം… തെറ്റു സംഭവിച്ചത് എനിയ്ക്കാണെങ്കിൽ തിരുത്താൻ ഞാൻ തയ്യാറാണ്… ഇനിയവൾക്കാണ് തെറ്റുപറ്റിയതെങ്കിൽ അതും എന്റെ തെറ്റു കൊണ്ടായിരിക്കും സംഭവിച്ചിട്ടുണ്ടാവുക..എന്റെ തിരക്കുകളിൽ ഞാനവളെ കൂടുതൽ ശ്രദ്ധിക്കാത്തതു കൊണ്ട് സംഭവിച്ചതാവും.. അതും തിരുത്തിക്കോളാം ഞാൻ.. എനിക്കവളെയെന്റെ പഴയ ഗൗരിയായ് തിരികെ കിട്ടിയാൽ മാത്രം മതി ഡോക്ടർ..
കള്ളത്തരമേതുമില്ലാതെ, ഒഴുക്കുന്ന കണ്ണുനീരിൽ സത്യസന്ധതയുള്ള അപൂർവ്വങ്ങളിൽ അപൂർവനായൊരു ചെറുപ്പക്കാരൻ… അതാണ് ഗൗരിയുടെ ഭർത്താവ് കിഷോർ..
ഒരു തുറന്നു പറച്ചിലിന് ഗൗരിയും തയ്യാറാണെന്ന് തോന്നിയപ്പോൾ മാത്രമാണ് ഡോക്ടർ അരുദ്ധതി അവൾക്കരികിൽ എത്തിയത്.. അവളെ കേൾക്കാനായ്…
” താമസിക്കുന്ന വീട്ടിലെ ഉറങ്ങുന്ന കിടപ്പുമുറി പോലും സ്വന്തമല്ലെന്ന ” ഗൗരിയുടെ വാക്കുകളിൽ ഉടക്കി നിന്നു ഡോക്ടർ അരുദ്ധതിയുടെ മനസ്സ്..
“എന്തുണ്ടെങ്കിലും തുറന്നു പറഞ്ഞോളൂ ഗൗരി.. എന്നോടു പറയുന്ന ഒരു കാര്യവും ഗൗരിയ്ക്ക് നാളെ ദോഷമായ് വരില്ല.. വിശ്വസിക്കാം നിനക്ക് എന്നെയൊരു കൂടപിറപ്പിനെ പോലെ… ”
“ഏതെങ്കിലും തരത്തിൽ ഗൗരിയെ വേദനിപ്പിക്കുന്ന, ഉപദ്രവിക്കുന്ന ഒരുവനാണോ ഗൗരിയുടെ ഭർത്താവ് കിഷോർ..?
ഡോക്ടറുടെ ചോദ്യത്തിലവരെ മിഴിച്ചു നോക്കി ഗൗരി… അവളുടെ കണ്ണുകൾ നിറഞ്ഞത് പെട്ടന്നാണ്…
“ഡോക്ടർക്കറിയ്യോ ഞാനെന്തിനാ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന്…?
ഇല്ലല്ലോ…?
എനിയ്ക്കെന്റെ കിഷോറേട്ടനോടുള്ള സ്നേഹം കൊണ്ടാണ് ഡോക്ടറെ ഞാൻ മരണത്തിന്റെ വക്കിലെത്തിയിട്ടും തിരിച്ചു വന്നത്…
ഞാൻ തിരികെ ജീവനോടെ വന്നതുകൊണ്ടു മാത്രം ചിലപ്പോഴിനി കൂടുതൽ തകരും കിഷോറേട്ടൻ… തളരരും പാവം…”
തനിയ്ക്ക് മുന്നിലിരുന്ന് പറയുന്നവളുടെ വാക്കിൽ പകച്ചവളെ നോക്കി അരുദ്ധതി…
“എനിയ്ക്ക് മനസ്സിലായില്ല കുട്ടി… കാര്യം ശരിയ്ക്കും പറയൂ… എന്തിനാണ് കിഷോർ തകരുന്നതും തളർന്നതും.. അതിനു മാത്രം എന്തു പ്രശ്നമാണവന് ഉള്ളത്…?
ആകാംക്ഷ നിറഞ്ഞു അരുദ്ധതിയിൽ…
അമ്മയെ പോലെ കരുതി കിഷോറേട്ടൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കിഷോറേട്ടന്റെ ഏടത്തിയമ്മ കിഷോറേട്ടനെ കാണുന്നത് ഭർതൃസഹോദരനായിട്ടല്ല മറിച്ച് അവരുടെ പുരുഷനായിട്ടാണെന്ന് കിഷോറേട്ടൻ അറിഞ്ഞാൽ ….?
ഗൗരിയുടെ ചോദ്യത്തിൽ പകച്ചു പോയത് ഡോക്ടർ അരുദ്ധതി മാത്രമല്ല അവരുടെ സംസാരം ആ റൂമിനു വെളിയിൽ നിന്ന് കേട്ടിരുന്ന കിഷോർ കൂടിയാണ്..
തനിയ്ക്കേറെ പ്രിയപ്പെട്ടവളുടെ മാറ്റത്തിന്റെ കാരണം എന്താണെന്ന് അറിഞ്ഞേ തീരുകയുള്ളുവെന്ന വാശിയിൽ അവിടെ ആരും അറിയാതെ നിന്നതാണവൻ…
ഗൗരിയുടെ വാക്കുകൾ ഡോക്ടറിൽ ഞെട്ടലായ് തീർന്നപ്പോൾ ആദ്യമായ് ഗൗരിയോട് വല്ലാത്ത ദേഷ്യവും പകയും തോന്നി കിഷോറിന്
തന്റെ പതിനെട്ടാമത്തെ വയസ്സിൽ അമ്മയില്ലാത്ത തനിയ്ക്കൊരു അമ്മയായ് ഏട്ടന്റെ കൈ പിടിച്ച് വീട്ടിൽ എത്തിയതാണ് തന്റെ ഏടത്തിയമ്മ…
ഏടത്തി അമ്മേന്നു വിളിക്കുമെങ്കിലും മനസ്സിലവർ അമ്മ തന്നെയാണ്… അനിയനായിട്ടല്ല മകനായിട്ടാണ് തന്നെയും എടത്തി അമ്മ കാണുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…
ഭക്ഷണം വാരിത്തന്നിട്ടുണ്ട്.. വയ്യാതെയാവുമ്പോൾ രാത്രിയോ പകലോ ഭേദമില്ലാത്തെ കൂട്ടിരുന്നിട്ടുണ്ട്… തന്നെ ഇഷ്ടപ്പെടുന്നതു പോലെ തന്നെ തന്റെ ഭാര്യ ഗൗരിയേയും ഇഷ്ടപ്പെടുന്നുണ്ടവർ… അവരെ പറ്റിയാണിവൾ ഇത്രയും അധ:പതിച്ചു സംസാരിക്കുന്നത്…
ഇവളിത്രയുമൊരു മോശം സ്ത്രീയാണോ…? ബന്ധങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്തവൾ..
തങ്ങളുടെ ബന്ധം മോശമാണെന്നു കരുതിയാണോ ഇവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്…?
വെറുപ്പു തോന്നി കിഷോറിനവളോട് അങ്ങേയറ്റം..
ഇനിയൊന്നുമവൾ പറയുന്നത് കേൾക്കണ്ട എന്നതുപോലെ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചവൻ..
“കാര്യം വ്യക്തമാക്കി പറയൂ ഗൗരി…, കിഷോറിന്റെ ഏടത്തി അമ്മ അത്രയും തരംതാഴ്ന്നൊരു സ്ത്രീയാണെന്ന് ഗൗരിയ്ക്ക് തോന്നിയത് എന്തുകൊണ്ടാണ്…?
“തോന്നൽ അല്ല ഡോക്ടർ സത്യമാണ്…കിഷോറേട്ടനിൽ അവർ തിരയുന്നതൊരു കാമുകനെ, ഭർത്താവിനെയൊക്കെയാണ്…
ആവശ്യത്തിനും അനാവശ്യത്തിനും അവരെപ്പോഴും ഞങ്ങളുടെ ബെഡ് റൂമിൽ വരും..
ആ മുറിയിൽ നിറഞ്ഞു നിൽക്കുന്നത് കിഷോറേട്ടന്റെ ഗന്ധം ആണെന്നു പറഞ്ഞ് ആഞ്ഞു ശ്വാസമെടുക്കും… ഞങ്ങളുടെ കിടക്കയിൽ കിഷോറേട്ടൻ കിടക്കുന്ന ഭാഗത്ത് കയറി കിടന്ന് ആ തലയിണ നെഞ്ചോടമത്തി പിടിയ്ക്കുക… കിഷോറേട്ടനോടെന്ന പോലെ ആ തലയിണയോട് കൊഞ്ചി സംസാരിക്കുക, കിഷോറേട്ടന്റെ വിയർപ്പു പറ്റിയ വസ്ത്രങ്ങൾ ആരുമറിയാതെ എടുത്തു കൊണ്ടുപോവുക അടിവസ്ത്രം ഉൾപ്പെടെ… അങ്ങനെ എണ്ണിയെണ്ണി പറയാനൊരു പാടുണ്ട് ഡോക്ടർ….
ഗൗരിയുടെ സംസാരത്തിന് മറുപടിയേതും പറയാതെ അവളെ നോക്കിയിരുന്നു ഡോക്ടർ.. അവൾക്കിനിയുംമേറെ പറയാനുണ്ടെന്നറിഞ്ഞുതന്നെ…
ഡോക്ടറോട് എങ്ങനെ പറയണമെന്നെനിക്കറിയില്ല,….
ഒരു ജാള്യതയോടെ വീണ്ടും പറഞ്ഞു തുടങ്ങിയവൾ
ഗൗരിക്ക് എന്തും പറയാം…. പറഞ്ഞോളൂ…
അത്.. ഞാൻ പഠിക്കുന്ന ഒരാൾ ആയതു കൊണ്ട് എന്റെ പഠനം തീരുവോളം കുട്ടികൾ ഇപ്പോൾ വേണ്ട എന്നൊരു തീരുമാനത്തിലാണ് ഞങ്ങൾ.. അതിനായ് ക്വാണ്ടം ആണ് ഞങ്ങൾ ഉപയോഗിക്കുന്നതും…
ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ കിഷോറേട്ടൻ പുലർച്ചെ ജോഗിങ്ങിനു പോയപ്പോൾ എടത്തിയമ്മ ഞങ്ങളുടെ മുറിയിൽ കയറി … അവർക്കു പിന്നാലെ വന്ന ഞാൻ കാണുന്നത് സേഫിൽ ഞങ്ങളെടുത്തു വച്ചിരിക്കുന്ന ആ പാക്കെറ്റെടുത്തതിൽ ഇനിയെത്രയെണ്ണം ഉണ്ടെന്നു എണ്ണുന്ന അവരെയാണ്…
എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു ഞാൻ ചെന്നതും അവരെന്നോടു പറഞ്ഞത് എന്താണെന്നറിയ്യോ ഡോക്ടർക്ക്, ഓരോ ദിവസം അതുപയോഗിച്ച് ഞങ്ങൾ തടഞ്ഞു നിർത്തുന്നത് തടസ്സങ്ങളേതുമില്ലാതെ കിഷോറേട്ടനിൽ നിന്ന് നേരിട്ടു വാങ്ങാൻ സമ്മതമാണവർക്കെന്ന്…
ഓരോ ദിവസം ഞങ്ങളാരുമ്മിച്ച് കഴിയുന്ന ആ മുറിയിൽ പലപ്പോഴും മനസ്സുകൊണ്ടവർ കിഷോറേട്ടനൊപ്പം കഴിയാറുണ്ടെന്ന്… അതിലുമപ്പുറം ഏട്ടന്റെ കൂടെ കിടക്കുമ്പോൾ പോലും മനസ്സിൽ അവർ സങ്കൽപ്പിക്കുക അവരപ്പോൾ ഏട്ടനൊപ്പമല്ല കിഷോട്ടനൊപ്പമാണെന്ന് എന്റെ മുഖത്തു നോക്കി പറയണമെങ്കിൽ ഡോക്ടർ ചിന്തിച്ചു നോക്കൂ കാര്യങ്ങൾ….
അവരെ ഭയന്ന് ഞാനിപ്പോൾ കിഷോ റേട്ടനൊപ്പം അധികം സമയം ചിലവഴിക്കാറില്ല..
ഇനിയും പറയാനേറെ മാറ്റി വെച്ചവൾ പറയേ ഡോക്ടർ അവളെ നോക്കി..
ഇതു ഗൗരിക്ക് കിഷോറിനോട് നേരിട്ടു പറഞ്ഞൂടെ..? എന്തിന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കണം…?
അതിനാര് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഡോക്ടർ…?
എന്നെ അവർ കൊല്ലാൻ ശ്രമിച്ചതാണ്…
അവർക്കിടയിൽ ഞാനില്ലെങ്കിൽ എന്നെങ്കിലും കിഷോറേട്ടവനരെ തിരിച്ചറിയുമെന്ന് പറഞ്ഞ് അവർ ചെയ്തതാണത്…
എന്റെ ബ്ലഡ് റിസൽട്ട് ശരിയ്ക്കും നോക്കിയാൽ ഡോക്ടർക്കതിൽ കാണാൻ കഴിയും എന്നെ മയക്കി കിടത്താനവർ ഉപയോഗിച്ച മരുന്നിന്റെ സാന്നിധ്യം…”
ഗൗരി നേർത്ത വിഷാദചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ കേട്ടതു വിശ്വസിക്കാൻ കഴിയാതിരുന്നു ഡോക്ടർ അരുദ്ധതി..
പിറ്റേ ദിവസത്തെ വാർത്തകളിലും ചാനൽ ചർച്ചയിലും ഭർത്യ സഹോദരനോട് ഏടത്തി അമ്മയ്ക്ക് തോന്നിയ പ്രണയവും സഹോദര ഭാര്യയെ അതിനു വേണ്ടിയവർ കൊല്ലാൻ നോക്കിയതുമെല്ലാം ചർച്ചയായ് തീരുമ്പോൾ മനസ്സിലൊരായിരം വട്ടം ഗൗരിയെ മനസ്സിക്കാതെ പോയതിനു സ്വയം പഴിച്ചവളെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു കിഷോറെങ്കിൽ കൂടെയുള്ള ഭാര്യയുടെ തനിനിറം മനസ്സിലാക്കാൻ തന്നെയും പോലീസിനെയും സഹായിച്ച ഡോക്ടർ അരുന്ധതിയോട് നന്ദി പറയുകയായിരുന്നു അവന്റെ ഏട്ടൻ കിരൺ…
RJ