(രചന: ഐഷു)
അച്ഛനും അമ്മയും എന്നെ വീട്ടിൽ വേറെ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും മുൻപിൽ ഞാൻ കുറെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ട്. ഇനിയും അതിന് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല അമ്മേ.
രേണുകയുടെ അമ്മയോട് പ്രദീപ് അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.
രേണുക മരിച്ചിട്ട് വർഷം ഒന്ന് കഴിയുന്നതിനു മുമ്പ് തന്നെ മോന്റെ വീട്ടുകാർക്ക് എന്താ മോനെ കല്യാണം കഴിപ്പിക്കാൻ ഇത്ര തിടുക്കം. എന്റെ മോൾടെ ചിതയുടെ ചൂട് ആറിയിട്ട് പോലുമില്ല. അതുമല്ല ഇനി വരുന്നവൾ എന്റെ രേണുകയുടെ മോളെ നല്ലപോലെ നോക്കുമെന്ന് എന്താ ഉറപ്പ്.
മോൾ ഉള്ളതു കൊണ്ടാണ് വീട്ടുകാർ എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നത്. അവർക്കും വയസ്സായതു കൊണ്ട് കുഞ്ഞിനെ നോക്കുന്നതിൽ പരിമിതികൾ ഉണ്ടല്ലോ.
അവർക്ക് രേണുകയുടെ മോളെ നോക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇങ്ങു കൊണ്ടു വിട്ടോ. ഞാനും മീനാക്ഷിയും അവളെ പൊന്നു പോലെ നോക്കിക്കോളാം.
അതിന് എന്റെ അച്ഛനും അമ്മയും സമ്മതിക്കില്ല അമ്മേ. ഞാനും സമ്മതിക്കില്ല. രേണുക പ്രസവിച്ചത് എന്റെ കുഞ്ഞിനെയല്ലേ. എന്റെ മോളെ കാണാതെ ഞാൻ എങ്ങനെ ജീവിക്കും. പിന്നെ ഞാൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ അവളെ നോക്കാൻ ആരെങ്കിലും വേണം. ഒരു ജോലിക്കാരിയെ നിർത്താൻ എന്റെ അമ്മ സമ്മതിക്കുന്നില്ല. ഞാൻ കല്യാണം കഴിക്കണമെന്ന് തന്നെയാണ് നിർബന്ധിക്കുന്നത്.
പ്രദീപ് വിഷമത്തോടെ പറഞ്ഞു.
അച്ഛനും അമ്മയും മോനെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു എങ്കിൽ മോനോട് ഞാനൊരു കാര്യം ചോദിക്കട്ടെ.
അമ്മയ്ക്ക് എന്നോട് എന്തുവേണമെങ്കിലും ചോദിക്കാമല്ലോ.
രേണുകയുടെ അനിയത്തി മീനാക്ഷിയെ കല്യാണം കഴിക്കാൻ നിനക്ക് ഇഷ്ടമാണോ. അവൾ നിന്റെ ഭാര്യയായ അവളുടെ ചേച്ചിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ തന്നെ മീനാക്ഷി നോക്കിക്കോളും. നിനക്ക് ഈ ബന്ധത്തിന് സമ്മതമാണെങ്കിൽ നമുക്ക് അത് നോക്കാം.
അമ്മ എന്തൊക്കെയാ ഈ പറയുന്നത്. ഞാനെന്റെ പെങ്ങളെ പോലെയല്ലേ അവളെ കണ്ടത്. പെട്ടെന്നൊരു ദിവസം ഭാര്യയായി കാണണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. മാത്രമല്ല മീനാക്ഷി ഇതിനു സമ്മതിക്കുമോ.
പ്രദീപ് ഞെട്ടലോടെ രേണുകയുടെ അമ്മയെ നോക്കി.
മീനാക്ഷിയെ കൊണ്ട് ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചോളാം മോനെ. അന്യ കുടുംബത്തിൽ നിന്നൊരു കുട്ടിയെ കെട്ടിക്കൊണ്ടുവന്ന് എന്റെ കൊച്ചുമോളെ അനാഥയാക്കുന്നതിനേക്കാൾ നല്ലത് അവളുടെ കുഞ്ഞമ്മ തന്നെ അവളുടെ അമ്മയാകട്ടെ. അതാകുമ്പോൾ എനിക്കും സമാധാനത്തോടെ കണ്ണടയ്ക്കാം.
സുഭദ്രയുടെ വാക്കുകളെ എതിർക്കാൻ പ്രദീപിന് മനസ്സ് വന്നില്ല.
എനിക്കും അങ്ങനെ ഒരു പേടി ഉണ്ട് അമ്മേ. ഞാൻ ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ എനിക്ക് എന്റെ കുഞ്ഞിനെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ട് പോയില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. അച്ഛനും അമ്മയ്ക്കും വയസ്സായതു കൊണ്ട് മോളുടെ ഉത്തരവാദിത്തങ്ങൾ അവരെ പൂർണമായി ഏൽപ്പിക്കാനും സാധിക്കില്ല. അതുകൊണ്ട് സുഭദ്രാമ്മയ്ക്ക് നിർബന്ധമാണെങ്കിൽ ഞാൻ മീനാക്ഷിയെ കല്യാണം കഴിച്ചോളാം.
പ്രദീപ് നിസഹായതയോടെ പറഞ്ഞു.
എങ്കിൽ ശരി മോനെ ഞാൻ മീനാക്ഷിയോട് സംസാരിച്ചതിനു ശേഷം മോന്റെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയാം.
സുഭദ്രയുടെ വാക്കുകൾക്ക് നിശബ്ദമായ തലയാട്ടിക്കൊണ്ട് പ്രദീപ് അവിടെ നിന്നും മടങ്ങി.
രേണുകയുടെയും പ്രദീപിന്റെയും കല്യാണം കഴിഞ്ഞിട്ട് കഷ്ടപ്പെട്ട് രണ്ട് വർഷം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ഒരു കുഞ്ഞു പിറന്ന് മൂന്ന് മാസം കഴിഞ്ഞ സമയത്താണ് ഒരു ദിവസം സന്ധ്യയ്ക്ക് രേണുകയുടെ വീട്ടിലെ കിണറ്റിൽ വീണ് അവൾ മരിച്ചത്.
വെള്ളം കോരുന്നത് ഇടയ്ക്ക് കാല് കിണറ്റിൽ പോയതായിരുന്നു. അവൾ കിണറ്റിൽ പോയത് ആരും അറിഞ്ഞതുമില്ല. അറിഞ്ഞപ്പോൾ ഏറെ വൈകുകയും ചെയ്തു.
വീഴ്ചയിൽ കിണറ്റിന്റെ സൈഡിൽ എവിടെയാ തല പിടിച്ചതിനാൽ പെട്ടെന്ന് തന്നെ മരണം സംഭവിച്ചിരുന്നു. പിന്നീട് അരമണിക്കൂറോളം കഴിഞ്ഞതിനു ശേഷം കുഞ്ഞു കരയുന്ന ശബ്ദം കേട്ടാണ് സുഭദ്ര മുറിയിൽ വന്നു നോക്കിയത്. ഉറങ്ങിക്കിടന്ന കുഞ്ഞ് ഉണർന്നപ്പോൾ വിശന്നു കരയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ മാറ്റാനായി മോളെ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും പ്രദീപ് നടക്കുന്നുണ്ടായിരുന്നു.
സുഭദ്ര കണ്ടപ്പോൾ രേണുക എവിടെയെന്ന് അവൻ ചോദിച്ചപ്പോഴാണ് അവൾ അവിടെ ഇല്ലെന്ന് കാര്യം സുഭദ്ര അറിയുന്നത്. രേണുക അടുക്കളയിലെങ്ങാനും ആയിരിക്കുമെന്ന് പ്രദീപും വിചാരിച്ചു. പിന്നെ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ നിന്നും അവളുടെ ബോഡി കണ്ടെത്തുന്നത്.
രേണുക മരിച്ചിട്ട് ഇപ്പോൾ 6 മാസം കഴിഞ്ഞു. അവരുടെ കുഞ്ഞിന് 9 മാസമായി. കുട്ടിയെ നോക്കാൻ വേണ്ടി ഓഫീസിൽ നിന്നും ലീവ് എടുത്തിരിക്കുകയാണ് പ്രദീപ്. അവൻ പഞ്ചായത്ത് ഓഫീസിൽ ക്ലർക്ക് ആണ്.
പ്രദീപ് മായുള്ള വിവാഹക്കാര്യം സുഭദ്ര മീനാക്ഷിയോട് പറഞ്ഞപ്പോൾ അവൾ എതിർക്കും എന്നാണ് അവർ വിചാരിച്ചത്. എന്നാൽ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ മീനാക്ഷി ആ കല്യാണത്തിന് സമ്മതിച്ചു. ചേച്ചിയുടെ കുഞ്ഞിനെ ഓർത്താണ് അവൾ അതിനു സമ്മതിച്ചതെന്ന് വിചാരിച്ചു. പ്രദീപിന്റെ വീട്ടുകാർക്കും എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിലും അവർക്കെല്ലാവർക്കും ഇഷ്ടം വെളുത്ത തുടുത്ത മീനാക്ഷിയെ ആയിരുന്നു. രേണുകയ്ക്ക് അല്പം നിറം കുറവായിരുന്നു. നിറമില്ലാത്തതിന്റെ പേരിൽ അമ്മായി അമ്മയിൽ നിന്നും ഒരുപാട് കുത്തുവാക്കുകൾ അവൾ സഹിച്ചിട്ടുണ്ട്.
അങ്ങനെ ആഡംബരം ഒന്നുമില്ലാതെ പ്രദീപിന്റെയും മീനാക്ഷിയുടെയും വിവാഹം കഴിഞ്ഞു. രേണുക ജീവിച്ചിരുന്ന സമയത്ത് പ്രദീപും മീനാക്ഷിയും ചേട്ടനെയും അനിയത്തിയും പോലെ ആയിരുന്നു. എന്നാൽ രേണുകയുടെ മരണ ശേഷം ഇരുവരും തമ്മിൽ പിന്നെ മിണ്ടിയിട്ടില്ല.
വിവാഹം കഴിഞ്ഞ ആദ്യ രാത്രി പ്രദീപിന്റെ വീട്ടിലായിരുന്നു മീനാക്ഷി. കുഞ്ഞിനെ ഉറക്കി കിടത്തിയതിനു ശേഷം അവളും ഉറങ്ങാനായി തുടങ്ങുമ്പോഴാണ് പ്രദീപ് അല്പം മദ്യപിച്ച് കൊണ്ട് മുറിയിലേക്ക് കടന്നു വന്നത്.
മുറിയിലേക്ക് വന്ന പ്രദീപിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം അടിച്ചതും മീനാക്ഷി മുഖം ചുളിച്ചു കൊണ്ട് അവനെ നോക്കി. ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്ത് അപ്പോൾ അവൾക്ക് കാണാൻ കഴിഞ്ഞത്.
റൂം അടച്ച് കുറ്റിയിട്ടതിനു ശേഷം പ്രദീപ് മെല്ലെ അവൾക്ക് നേരെ ചുവടുകൾ വച്ചു. ഒരു കോട്ടൺ സാരി ആയിരുന്നു അവളുടെ വേഷം. ഒരു വഷളൻ അവനവളെ അടിമുടി വീക്ഷിച്ചു.
നല്ല പച്ചക്കരിമ്പ് ആണല്ലോ നീ.. എത്ര നാളായി നിന്നെ ഞാൻ മോഹിക്കുന്നുണ്ടെന്ന് അറിയാമോ. ഇപ്പഴാ സൗകര്യത്തിന് നിന്നെ എന്റെ കയ്യിൽ കിട്ടിയത്. ഇന്നുമുതൽ നീ എനിക്ക് മാത്രം സ്വന്തമാണ് മീനാക്ഷി. കടഞ്ഞെടുത്തത് പോലെയുള്ള നിന്റെ ഈ ശരീരം ഞാൻ ഇന്ന് കശക്കി ഉടയ്ക്കും.
അല്പം ഉയർന്ന നിൽക്കുന്ന അവളുടെ മാറിടങ്ങളിലേക്ക് അവൻ ആർത്തിയോടെ നോക്കി.
താൻ പറഞ്ഞത് കേട്ട് മീനാക്ഷി വിറയ്ക്കുമെന്ന് കരുതിയെങ്കിലും അവളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല.
മീനാക്ഷി… നീ നിന്റെ ചേച്ചിയെക്കാൾ സുന്ദരിയാണ്. നിന്റെ ചേച്ചിയുടെ മരണശേഷം നീ കുളിക്കുന്ന വീഡിയോ കണ്ടാൽ ഞാൻ ഇത്രനാളും എന്റെ വികാരങ്ങൾ അടക്കിപ്പിടിച്ചിരുന്നത്. അന്ന് തൊട്ട് ഞാൻ മനസ്സിൽ എണ്ണിയെണ്ണി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.
ഇത്രയും നാളും ചേട്ടനായിരുന്നവൻ എന്താ പെട്ടെന്ന് ഇങ്ങനെയൊക്കെ പറയുന്നത് നന്നായിരിക്കും നീ ചിന്തിക്കുന്നതല്ലേ.
പ്രദീപ് അവളുടെ തൊട്ടുമുന്നിൽ വന്നു നിന്നു.
മീനാക്ഷി അനങ്ങാതെ അങ്ങനെ തന്നെ നോക്കി നിൽക്കുകയാണ്.
നീയെന്താടി ഇങ്ങനെ നോക്കുന്നത്. ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് പേടി തോന്നുന്നില്ലേ.
പ്രദീപ് അവളെ തുറിച്ചു നോക്കി.
എന്നെ സ്വന്തമാക്കാൻ നിങ്ങൾ എന്റെ ചേച്ചിയെ കൊന്നതാണെന്ന് എനിക്കറിയാം.
അതുവരെ മൗനമായി നിന്ന് മീനാക്ഷി പെട്ടെന്ന് പറഞ്ഞു.
അവളത് പറഞ്ഞെങ്കിലും പ്രതീക്ഷിച്ച നടുക്കം അവന്റെ മുഖത്ത് ഉണ്ടായില്ല.
നീ എതിർപ്പൊന്നും കൂടാതെ വിവാഹത്തിന് സമ്മതിച്ചു എന്ന് കേട്ടപ്പോൾ തന്നെ നിനക്ക് എന്തൊക്കെയോ സംശയമുണ്ടെന്ന് ഞാൻ ഊഹിച്ചത മീനാക്ഷി. ഈ രഹസ്യം നിന്നിൽ നിന്ന് ഒരിക്കലും പുറത്തു പോകാതെ സൂക്ഷിക്കാൻ എനിക്കറിയാം.
എന്റെ ഭാര്യയായി ഇങ്ങോട്ട് വന്ന് നിന്റെ ചേച്ചിയെ കൊന്നതിന് എന്നോട് പ്രതികാരം വീട്ടാം എന്ന് വല്ലതും ഇങ്ങോട്ട് കെട്ടിയെടുത്തതെങ്കിൽ അതങ്ങ് മനസ്സിൽ തന്നെ വെച്ചാൽ മതി. നിന്റെ കയ്യിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും ഞാൻ കുടിക്കില്ല. നീ അതിൽ വല്ല വിഷവും ചേർത്ത് തന്നാലോ. പക്ഷേ രാത്രികളിൽ നീ എനിക്കൊരു ബോഗവസ്തു ആയിരിക്കും. നിന്നിൽ നിന്ന് എനിക്ക് വേണ്ടത് നിന്റെ ശരീരം മാത്രമാണ് മീനാക്ഷി.
എന്തിനാ നിങ്ങൾ എന്റെ ചേച്ചിയെ കൊന്നത്. ആ പാവം നിങ്ങളോട് എന്താ തെറ്റാ ചെയ്തത്.
മീനാക്ഷി കടുപ്പത്തോടെ ചോദിച്ചു.
ഞാൻ നിന്നെ നോട്ടമിട്ടതും നിന്റെ കുളിസീൻ പകർത്തി നിന്റെ ചേച്ചി കണ്ടുപിടിച്ചു. എല്ലാം എല്ലാരോടും വിളിച്ചു പറയുമെന്ന് പറഞ്ഞപ്പോൾ എനിക്ക് അവളെ കൊല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ഇരു ചെവി അറിയാതെ ആരും കാണാതെയാണ് ഞാനാ കൊലപാതകം നടത്തിയത്. എന്നിട്ടും നീ എങ്ങനെയാ ഇത് അറിഞ്ഞത്.
നിങ്ങൾ ഒരു പക്ഷേ ചേച്ചിയെ കൊന്നേക്കുമെന്നും നിങ്ങളിൽ നിന്നും എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടു പോകണമെന്നും പറഞ്ഞു ചേച്ചിയുടെ ഡയറിയിൽ ഞാൻ കാണാൻ വേണ്ടി ഒരു കുറിപ്പ് വെച്ചിട്ടുണ്ടായിരുന്നു. അവളത് എഴുതി വച്ചതിനുശേഷം ആണ് മരിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. വളരെ വൈകിയാൽ ഞാനിത് അറിഞ്ഞത്. ഞാൻ ഇക്കാര്യം പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞാൽ ശേഷമാണ് അമ്മ നിങ്ങളുടെ വിവാഹ കാര്യം എന്നോട് പറയുന്നത്. നിങ്ങൾ പറഞ്ഞത് ശരിയാണ് നിങ്ങളോട് പ്രതികാരം വീട്ടാൻ വേണ്ടി തന്നെയാണ് ഞാൻ നിങ്ങളെ വിവാഹം കഴിക്കാൻ സമ്മതിച്ചത്.
എന്നോട് പ്രതികാരം വിട്ടാൽ നീ ഇനി ഒരിക്കൽ കൂടി ജനിക്കണം. നിന്ന് പ്രസംഗിക്കാതെ ഇങ്ങോട്ട് വാടി.
പ്രദീപ് അവളുടെ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു. മീനാക്ഷി യാതൊരു എതിർപ്പും കാണിച്ചില്ല. അവൾ എതിർപ്പ് പ്രകടിപ്പിക്കും എന്ന് കരുതിയ പ്രദീപിന് അതൊരു തിരിച്ചടിയായിരുന്നു. അവൾ വിധേയയായി അവനു മുന്നിൽ നിന്നു കൊടുത്തു.
നിങ്ങൾക്ക് എന്താ വേണ്ടത് എന്റെ ശരീരം അല്ലേ ഇന്ന എടുത്തോ. മാറിൽ നിന്നും സാരി തലപ്പ് മാറ്റി അവൾ അവനെ ക്ഷണിച്ചു.
ആർത്തിയോടെ അവന്റെ കണ്ണുകൾ അവളുടെ നഗ്നതയിലൂടെ സഞ്ചരിച്ചു. അവളുടെ ശരീരത്തിൽ സ്പർശിക്കാനായി മുന്നോട്ടുവന്ന പ്രദീപ് പെട്ടെന്നാണ് ചോര ചർദ്ദിച്ചുകൊണ്ട് നിലത്ത് വീണത്.
നിങ്ങൾ കുടിച്ച മദ്യത്തിൽ ഞാൻ വിഷം കലർത്തിയിട്ടുണ്ടായിരുന്നു. ഈ രാത്രിക്കപ്പുറം നീ എനിക്ക് ജീവിച്ചിരിക്കണ്ട. എന്റെ ചേച്ചിയെ കൊന്നതിന് നിനക്കുള്ള ശിക്ഷ ഞാൻ വിധിച്ചു കഴിഞ്ഞു. നാളെ ഇതൊരു ആത്മഹത്യ ആയി എല്ലാവരും ചിത്രീകരിച്ചോളും.
ആത്മസംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരി മീനാക്ഷിയുടെ മുഖത്ത് വിടർന്നു. അവളുടെ വാക്കുകൾ കേട്ട് ഒരു ഞെട്ടലോടെ പ്രദീപ് നിലത്ത് കിടന്ന് പിടഞ്ഞു പിടഞ്ഞു മരിച്ചു.
ഐഷു