രചന : ഹിമ
ഭർത്താവിന് ഒപ്പം ഉള്ള സ്വകാര്യ നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് മുറിക്ക് പുറത്ത് ഒരു ഒച്ച ലത കേൾക്കുന്നത് അവൾക്ക് ഒരു സംശയം തോന്നിയിരുന്നു അതുകൊണ്ടുതന്നെ അവൾ ബാത്റൂമിൽ പോവുകയാണെന്ന് പറഞ്ഞു പെട്ടെന്ന് അവന്റെ അടരികിൽ നിന്നും എഴുന്നേറ്റ് കീ ഹോളിലൂടെ പുറത്തേക്ക് നോക്കി.
ഊഹം തെറ്റിയില്ല പ്രതീക്ഷിച്ച ആള് തന്നെ. അവളുടെ ആ പ്രവർത്തി കണ്ടുകൊണ്ട് ഭർത്താവ് ഹരി മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി..
നീ എന്താ ഈ കാണിക്കുന്നത്?
ഞാൻ ഉദ്ദേശിച്ചത് തെറ്റിയില്ല സംശയമുണ്ടെങ്കിൽ വന്നു നോക്ക്,
അവൾ അത്രയും പറഞ്ഞപ്പോൾ ഹരി അവിടേക്ക് പോയ ശേഷം കീ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിക്കുന്നതായിരുന്നു..
മുൻപിൽ സ്വന്തം അച്ഛൻ. ഞാൻ ഫോണിൽ കൂടെ പറയുമ്പോൾ ഹരിയേട്ടൻ വിശ്വസിച്ചിട്ടില്ല.. എപ്പോഴും ഇങ്ങനെ തന്നെയാണ്.. അച്ഛൻ ഇങ്ങനെ മുറിയ്ക്ക് പുറത്തുവന്നു നിൽക്കും.
ഇവിടെ ഒരു പേപ്പർ വച്ചിട്ട ഞാൻ ഡ്രസ്സ് പോലും മാറാറുള്ളത്. അവൾ മുറി തുറക്കാൻ തുടങ്ങിയ ശബ്ദം കേട്ടപ്പോൾ തന്നെ പുറത്തു നിൽക്കുന്ന ആള് ഓടുന്ന പദചലനം കേൾക്കാമായിരുന്നു.
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
വിശ്വസിച്ച് പറ്റൂ ഹരിയേട്ടാ ഇതാണ് സത്യം. ഇവിടെ കല്യാണം കഴിഞ്ഞു വന്ന സമയം മുതലേ ഞാൻ അനുഭവിക്കുന്നതാണ് ഈ പ്രശ്നം
ഒരു അച്ഛന്റെ വാത്സല്യത്തോടെ അല്ല നിങ്ങടെ അച്ഛൻ എന്നെ നോക്കുന്നത്. മറിച്ച് കണ്ണുകളിൽ മുഴുവൻ കാമം നിറച്ച, അയാൾക്ക് വേറെ സൂക്കേഡ് ആണ്
ലത….
ഒരു താക്കീതു പോലെ ഹരി വിളിച്ചു.
വിളിച്ചു കൂവണ്ട നടന്ന സംഭവങ്ങളെക്കുറിച്ച് ഞാനിവിടെ പറയുന്നത്. നിങ്ങൾക്ക് കല്യാണം കഴിഞ്ഞ് ഗുജറാത്തിലേക്ക് തിരിച്ചുപോയ അന്നുമുതൽ തുടങ്ങിയതാ എന്റെ പുറകെയുള്ള നിങ്ങടെ അച്ഛന്റെ സ്നേഹപ്രകടനങ്ങൾ.
മരുന്ന് കൊടുക്കാന് കുഴമ്പിടാൻ ആണെന്ന് പറഞ്ഞു എന്നെ മുറിയിലേക്ക് വിളിക്കും. കാൽ തടവിപ്പിച്ച് തടവിപ്പിച്ച് മുകളിൽ വരെ തടവാൻ പറയും ഒരു ദിവസം അങ്ങേര് അങ്ങേരുടെ സ്വകാര്യഭാഗം കാണിക്കുക വരെ ചെയ്തു . അവിടുന്ന് ഭയന്നു ഓടി ഞാൻ അടുക്കളയിൽ എത്തിയപ്പോൾ അമ്മ അവിടെ എന്തോ ജോലി ചെയ്തു കൊണ്ടിരിക്കാം.
അമ്മയോട് പറഞ്ഞപ്പോൾ അമ്മ ചെന്ന് ചോദിച്ചു. എല്ലാവരോടും സമൃദ്ധമായിട്ട് കള്ളം പറയാൻ നിങ്ങളുടെ അച്ഛന് കഴിവുണ്ടല്ലോ. അതുകൊണ്ട് തുണി അങ്ങോട്ടും ഇങ്ങോട്ടും മറിയത് ആയിരിക്കും എന്ന് വിശ്വസിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ..
അവിടെ കൊണ്ടും കഴിഞ്ഞില്ല രാത്രി പുറത്തുനിന്ന് നമ്മൾ തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കേൾക്കുന്നതാ അച്ഛന്റെ പ്രധാന ഹോബി.
ഒരു ദിവസം എന്നോട് ചോദിച്ചത് എന്താണെന്ന് ഹരിയേട്ടൻ അറിയോ.?
എന്താ..?
അവനവിശ്വസനീയതയോടെ ചോദിച്ചു. അവൾ ആ കാര്യം ഓർമ്മയിലേക്ക് എടുത്തു.
മുറ്റം തൂത്തുകൊണ്ട് നിൽക്കുമ്പോഴാണ് തന്റെ മാറിടത്തിലേക്ക് അയാളുടെ നോട്ടം പോകുന്നത് അവൾ കണ്ടത്. അതുകൊണ്ട് തന്നെ മാറിടത്തിൽ നന്നായി അമർത്തിപ്പിടിച്ചാണ് മുറ്റം തൂത്തത്. കഴിഞ്ഞപ്പോഴാണ് അയാൾക വരുന്നത് കാണുന്നത്
മോളെ ഹരി വിളിക്കാറില്ലേ ?
അവൾക്ക് അരികിലേക്ക് വന്ന് അവളുടെ മാറിടം കൈകളിൽ തൊടുന്ന രീതിയിലാണ് അയാൾ നിൽക്കുന്നത്.
അയാൾക്ക് അരികിൽ നിന്നും അല്പം നീങ്ങി നിന്നാണ് അവൾ മറുപടി പറഞ്ഞത്.
ഇന്നലെ കൂടി വിളിച്ചിരുന്നു
ഫോണിൽ കൂടി നിങ്ങളെ എങ്ങനെയാണ് സംസാരിക്കുന്നത്.?
കല്യാണം കഴിഞ്ഞ് ആഗ്രഹങ്ങളൊക്കെ കാണില്ലേ മോൾക്ക്, അവനോട് പറഞ്ഞുകൂടെ അവിടേക്ക് മോളെ കൊണ്ടുപോകാൻ.
അതിന് നോക്കുന്നുണ്ട് പക്ഷേ പറ്റിയ വീട് ഒന്നും കിട്ടുന്നില്ല എന്ന പറഞ്ഞത്. പിന്നെ നേരിട്ട് ചെയ്യുന്നതിനേക്കാൾ സുഖം ഉണ്ടായിരിക്കും അല്ലേ വീഡിയോ കാളിന്
സുഖമോ.?
അച്ഛൻ ഉദ്ദേശിച്ചത് എന്താണ്.?
അല്പം രൂക്ഷമായി ചോദിച്ചപ്പോൾ ഒന്നുമില്ല എന്നും പറഞ്ഞ് ആൾ പോകുന്നത് കണ്ടു.
അച്ഛന്റെ ആ പ്രവർത്തി കൂടി അറിഞ്ഞതോടെ വല്ലാത്തൊരു ഞെട്ടലിൽ ആയിരുന്നു ഹരി.. തന്റെ സ്വന്തം അച്ഛൻ മകളെപ്പോലെ കാണേണ്ട തന്റെ ഭാര്യയോട് ഇങ്ങനെയൊക്കെ പെരുമാറി എന്ന് അവന് വിശ്വസിക്കാൻ സാധിക്കുന്നില്ല..
എന്നാൽ കുറച്ചുമുമ്പ് തൊട്ടുമുൻപിൽ കണ്ട ദൃശ്യം അവിശ്വസിക്കാനും കഴിയുന്നില്ല.
എനിക്ക് നല്ല പേടിയാണ് ഞാൻ ഹരിയേട്ടനോട് പറഞ്ഞില്ലേ ഇത്തവണ വരുമ്പോൾ ഹരിയേട്ടന്റെ കൂടെ കൊണ്ടുപോയില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും എന്ന്. ഇതുതന്നെയാ കാര്യം. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് അച്ഛൻ ഇത്തിരി സൂക്കേട് കൂടുതലാണ്. പറയാതിരിക്കുന്നതെങ്ങനെയാ. അമ്മയ്ക്ക് എപ്പോ നോക്കിയാലും വയ്യ കാലുവേദന കൈവേദന, അമ്മ എപ്പോഴും ആശുപത്രി തന്നെയാണെന്ന് പറയുന്നത് സത്യം. ഇവിടെ പലപ്പോഴും ഞാനും അച്ഛനും മാത്രമാകുന്ന സാഹചര്യങ്ങൾ ആ ണ് കൂടുതലും.
നല്ലൊരു അവസരം കിട്ടിയ നിങ്ങളുടെ അച്ഛൻ എന്നെ കേറി പിടിക്കാനും മടിക്കില്ല. അതെനിക്ക് 100% ഉറപ്പ് ആണ്. അതുകൊണ്ട് എന്നെ നിങ്ങൾ ഈ തവണ കൂടെ കൊണ്ടുപോകണം. അതല്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും .
അച്ഛൻ എന്നാലും ഇങ്ങനെയുള്ള വൃത്തികെട്ട ശീലങ്ങളൊക്കെ എന്നുമുതൽ തുടങ്ങിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ല ഞെട്ടലോടെ ഹരി പറഞ്ഞു
അത് നിങ്ങള് അച്ഛനോട് തന്നെ ചോദിച്ചു നോക്ക്. ഇതിലും ചീപ്പ് ആയി നിങ്ങടെ അച്ഛൻ പ്രവർത്തിച്ചിട്ടുണ്ട്. അതറിഞ്ഞാൽ നിങ്ങൾ സഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
അതെന്താ ഹരി പേടിയോടെ ചോദിച്ചു.
ഞാന് കുറേ ദിവസങ്ങൾ ആയിട്ട് എന്റെ ഇന്നർവെയേഴ്സിൽ പലതും കാണാതെ പോകുന്നത് ശ്രദ്ധിച്ചു. ഒരു ദിവസം ഞാൻ എന്തോ ആവശ്യത്തിന് അച്ഛന്റെ മുറി കയറിയപ്പോൾ അവിടെ അതെല്ലാം എടുത്തു വച്ചിട്ടുണ്ട്.
നീ പറയുന്നത് അച്ഛൻ അത്രയ്ക്ക് തരംതാഴ്മെന്നാണോ.?
എനിക്കറിയില്ല നിങ്ങളുടെ അച്ഛന് എന്തോ പ്രശ്നമുണ്ട്. ഒരു ഡോക്ടറെ കൊണ്ട് കാണിക്കു. ചിലപ്പോൾ പ്രായമാകുമ്പോൾ ഇങ്ങനെയുള്ള അസുഖങ്ങൾ ഉണ്ടാകുമായിരിക്കും.
അച്ഛനോട് ഈ കാര്യത്തെപ്പറ്റി എങ്ങനെ സംസാരിക്കും എന്ന് അറിയുമായിരുന്നില്ല. അവൻ ഒന്നും മിണ്ടാതെ മുറിക്ക് പുറത്തേക്ക് നടന്നു. അപ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ സോഫയിൽ ഇരിക്കുകയാണ് അച്ഛൻ.
അമ്മ എവിടെ..? അവള് ആശുപത്രിയിലോ മറ്റോ പോയി. പ്രഷറോ മറ്റോ നോക്കാൻ ആണെന്ന് പറഞ്ഞു.
നന്നായി എനിക്ക് അച്ഛനോട് ഒന്ന് സംസാരിക്കാനുണ്ട്. അയാളുടെ മുഖത്തെ പരുങ്ങൽ വ്യക്തമായി തന്നെ ഹരി കണ്ടു.
എന്താടാ..?
എന്താണെന്ന് അച്ഛൻ ഇപ്പോൾ മനസ്സിലായി കാണുമല്ലോ. കുറച്ചുമുമ്പ് ഞങ്ങളുടെ മുറിയുടെ വാതിൽ വാതിൽക്കൽ നിന്നും ഓടിപ്പോകുന്ന അച്ഛനെ ഞാൻ കണ്ടു. അത് മാത്രമല്ല ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ അവൾ എന്നോട് പറയുകയും ചെയ്തു.
ഇനിയിപ്പോ അതിനെപ്പറ്റി അച്ഛൻ എന്താ മറുപടി പറയാനുള്ളത് എന്ന് മാത്രം എന്നോട് പറഞ്ഞാൽ മതി. സ്വന്തം മോളെ പോലെ കരുതേണ്ട മരുമകളോട് ഇത്രയും തരംതാണ രീതിയിൽ പെരുമാറാൻ അച്ഛൻ എങ്ങനെ സാധിച്ചു.?
ഇവിടെ നിൽക്കാൻ പോലും അവൾക്ക് ധൈര്യം ഇല്ല എന്നാണ് അവൾ പറയുന്നത്. ഞാൻ അച്ഛനെ വിശ്വസിച്ച് എന്റെ ഭാര്യയെ ഇവിടെ നിർത്തിയിട്ട് പോയത് അല്ലേ.? ഞാൻ ഇല്ലാത്ത സമയത്ത് അവൾക്ക് കൂട്ടുകിടക്കാൻ നോക്കുക ആണോ അച്ഛൻ ചെയ്യേണ്ടത്. സ്വന്തം മകനും മരുമകളും ഫോണിൽ കൂടി എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നും ഓറൽ സെക്സ് ചെയ്യുന്നുണ്ടോ എന്നും ആണോ അച്ഛൻ അറിയേണ്ടത്.?
ഹരി…!!!!
അയാൾ തകർന്നത് പോലെ വിളിച്ചു. പിന്നെ ഞാൻ എന്താ പറയേണ്ടത്.? ഞാനെന്റെ ഭാര്യയുടെ മുൻപിൽ ഒരു മണൽ തരിയോളം ചെറുതായിട്ട് നിൽക്കുക ആണ് അച്ഛൻ കാരണം.
അവൾ എണ്ണി പറഞ്ഞ ഓരോ കാര്യങ്ങൾ കേട്ട് ഞാൻ ഇല്ലാതാവുക ആ. അച്ഛൻ എവിടുന്ന ഇത്രയും മോശമായ സ്വഭാവം കിട്ടിയത്. എന്താ അച്ഛന്റെ പ്രശ്നം.? സ്വന്തം മോളെ പോലെ കാണേണ്ട മരുമകളെ ഇങ്ങനെ നോക്കാനും മാത്രം അധപതിച്ചു പോയോ എന്റെ അച്ഛൻ. എനിക്ക് മനസ്സിലാവാതെ ചോദിക്കുക ആണ്.
അതോ അവൾ ഒന്നും എന്നോട് പറയില്ലെന്നും അച്ഛന്റെ താല്പര്യങ്ങൾക്ക് ഒക്കെ വഴങ്ങി തരുമെന്നും അച്ഛൻ കരുതിയത് ആണോ. നിങ്ങളെ അച്ഛന് എന്ന് വിളിക്കാൻ തന്നെ എനിക്ക് അറപ്പ് തോന്നുകയാ. പിന്നെ ഞാൻ അമ്മയെ ഓർത്ത് ക്ഷമിക്കുന്നത് ആണ്.
ഇനി മോശമായി ഇടപെട്ട അച്ഛനാണെന്ന് ഞാൻ നോക്കില്ല. നിങ്ങൾക്ക് അത്രയ്ക്ക് സൂക്കേടാണെങ്കിൽ മുള്ളിൽ പോയി കയറു. ഞാൻ അവളെ കൊണ്ട് ആണ് തിരിച്ചു പോകുന്നത്. അമ്മയുടെ മുഖം ഓർക്കുമ്പോൾ ഒന്നും എനിക്ക് അവരോട് തുറന്നു പറയാൻ തോന്നുന്നില്ല.
പക്ഷേ ഇനി നിങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു വൃത്തികേട് അവളോട് ഉണ്ടായ ഞാൻ ഒന്നും നോക്കില്ല. അമ്മയോടെ എല്ലാ കാര്യങ്ങളും തുറന്നു പറയും.
മോനെ അച്ഛനോട് ക്ഷമിക്കുക. അച്ഛന് അറിയാതെ പറ്റിയത,
അറിഞ്ഞുകൊണ്ട് തന്നെ പറ്റിയത് ആണ്. ഇനി അതിനെപ്പറ്റി കൂടുതൽ ന്യായീകരണങ്ങൾ ഒന്നും പറയണ്ട. എന്താണെങ്കിലും ഞാൻ പോകുമ്പോൾ എന്റെ ഒപ്പം എന്റെ ഭാര്യയും കാണും. അച്ഛനും അമ്മയും ഇനി തൽക്കാലം തന്നേ താമസിക്കും. പ്രായമായ അച്ഛനും അമ്മയും ഒരു കൂട്ടായ്‌ക്കോട്ടേന്ന് കരുതി ഞാൻ അവളെ ഇവിടെ നിർത്തിയിട്ട് പോയത്. അപ്പോൾ അച്ഛന്റെ ആവശ്യം അതൊന്നുമല്ലല്ലോ. അതുകൊണ്ട് ഇനി കുറച്ചുകാലം തന്നെ ജീവിക്ക്. കൂട്ടിന് അവളുടെ കുറച്ച് ഇന്നർവേയർസും ഉണ്ടല്ലോ കയ്യിൽ
അത്രയും പറഞ്ഞ് മകൻ പോകുമ്പോൾ നാണംകെട്ട് നിന്ന് പോയിരുന്നു ആ അച്ഛൻ