അതെ അവൾ എന്റെ ഭാര്യയെല്ലെ എനിക്ക് ഒന്ന് തല്ലാനും പാടില്ലെ ….! ” കൈയിൽ ഇരുന്നാ ചൂരൽമാറ്റി അമ്മന്റെ…

(രചന: Nithin Agora)

” എന്റെ കൊച്ചിനെ തല്ലുന്നോടാ ….! ”

ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ അടി വന്ന് പുറം പൊള്ളിച്ചത് തിരിഞ്ഞ് നോക്കിയതും അപ്പൻ ചൂരൽ കൊണ്ട് നിക്കുന്നു അമ്മ അവളെയും പിടിച്ച് …!

” ചോദിക്കാൻ ആരും ഇല്ലന്നെ വെച്ചിട്ടാ ഒരെണ്ണം കൂടെ കൊടുക്കുന്നുണ്ടോ നിങ്ങൾ അവന് മനുഷ്യാ പാവം കൊച്ചിനെ വേദനിച്ചോ ടോ മോളെ …! ”

ഇതെല്ലാം കണ്ടിട്ട് എന്താ നടന്നത് എന്ന് അറിയാതെ നിൽപ്പാണ് അവൾ …. വെറുതെ അതിലെ പോയ എന്നെ വിളിച്ച് മെല്ലെ ഒന്ന് തല്ലാൻ പറഞ്ഞതാണ് ഇപ്പോ കിട്ടിയത് മുഴുവൻ അവൾക്കാണന്ന് തോന്നും അങ്ങനെയാണ് നിൽപ്പ്..

“അതെ അവൾ എന്റെ ഭാര്യയെല്ലെ എനിക്ക് ഒന്ന് തല്ലാനും പാടില്ലെ ….! ”

കൈയിൽ ഇരുന്നാ ചൂരൽമാറ്റി അമ്മന്റെ തോളിൽ കൈവച്ച് അവൾ എന്റെടുത്ത് വന്ന് കൈകൾ മുറുകെ പിടിച്ച് …!

“അമ്മയെ തല്ലുന്നത് എപ്പോഴെല്ലും നീ കണ്ടിട്ടുണ്ടോ ..!”

” ഇല്ലാ …! ”

“പിന്നെ നിനക്ക് എവിടന്നാ ഈ പുതിയാ ശീലം…. ഞങ്ങളുടെ ഇഷ്ടത്തിന് പെണ്ണ് കെട്ടി ഇടെന്ന് വഴക്കിടാതിരിക്കാനാ നിങ്ങളുടെ ഇഷ്ടത്തിന് കെട്ടിച്ച് തന്ന് അപ്പോഴും ഇതെന്നയാ ..! ”

അവൾ എന്റെ അടികൊണ്ട് ഭാഗത്ത് വിരൽ കൊണ്ട് തൊട്ട് നോക്കുന്നുണ്ട്… കുറച്ച് കാലത്തിന് ശേഷം മരുമകൾക്ക് വേണ്ടിയാണ് അപ്പൻ എന്നെ തല്ലിയത്…! നിങ്ങളുടെ മോൾ വെറുതെ തല്ലാൻ പറഞ്ഞതാ പറഞ്ഞാ അവൾക്കും ഒരെണ്ണം കിട്ടുമെന്നു കരുതി പറഞ്ഞത് എനിക്കുള്ളാ അടുത്താ പടക്കമായിരുന്നു.

“ആഹാ അപ്പോ ഒരു കാരണം ഇല്ലാതെ …. തല്ലാൻ പറഞ്ഞപ്പോൾ തല്ലിയതാ മോൻ രണ്ടാളും ഇങ്ങോട്ടവന്നെ …! ”

അവൾ പേടിച്ച് എന്റെ പിന്നാലായ നിന്നും ഒരെണ്ണം കൂടെ കിട്ടിബോധിച്ചു അവൾക്ക് ഇല്ലെ ചോദിക്കുമ്പോഴെക്കും പൗഡറെ ഇടുന്നാ പോലെ മെല്ലെ തുടിച്ചിട്ട് അടിച്ചത്പോലും .

“അതെ നിങ്ങക്ക് മോനെ ആണോ മരുമകളെയാണോ വേണ്ടത് …! ”

ചോദിക്കുന്നതിന് മുമ്പ് മറുപടി വന്ന് .

“മോളെ …! ”

” എന്നാ ഞാൻ പോവുന്നു എന്റെ അമ്മയും അപ്പനും അവളുടെ വീട്ടിൽ അല്ലെ ഞാൻ പോവുന്നു..! ”

തിരിച്ച് വിളിക്കും വെച്ച് പതിയെ നടന്നു എവിടെ .? എന്തോ ശബ്ദം കേട്ട് അവൻ തിരിച്ച് വിളിക്കുന്നതാവും വിചാരിച്ച് സന്തോഷം കൊണ്ട് തിരിഞ്ഞ് നിന്ന് .

“ഉറപ്പാണോ നീ പോവുന്നത് …! ”

” ആ ഉറപ്പ് …!””

” മോളെ നീ അവന്റെ ബാഗ് എടുത്ത് കൊടുത്തെ… മോനെ അവിടെ പോയിട്ട് തിന്ന് സുഖിക്കണ്ടാ നാളെ മുതൽ പണിക്ക് പോകണ്ടെ…! ”

പെട്ടെന്ന് മനസ്സിൽ ഓർത്ത് ഇടെന്ന് ഇപ്പോ ഇറങ്ങിയാ ശരിയാവില്ലാ നമ്മുടെ അമ്മന്റെ അപ്പന്റെയും അത്ര തീവ്രത ചിലപ്പോൾ ആടെ കിട്ടിയെന്നുവരില്ലാ …! കേറി വന്ന് മരുമകളെ മോളെയ് സ്നേഹിക്കുന്നതിന് അസൂയയാണ് എനിക്കി ഇത്രയും കാലം എനിക്കി കിട്ടിയിലെ ഇനി ഓളും അറിയട്ടെ അവരുടെ സ്നേഹം ..തിരിച്ച് വീട്ടിലെക്ക് കയറി.

“അങ്ങനെ ഞാൻ ഇപ്പോ പോവുന്നില്ലാ…! ”

മൂന്നും കൂടെ നിന്ന് ചിരിക്കുന്നുണ്ട് അവരുടെ ചിരി കണ്ടാൽ തോന്നും എന്നെ ഈ വീട്ടിലെക്ക് പെണ്ണ്കെട്ടി കൊണ്ടുവന്നത് പോലെ ആകെ ഈ കാര്യത്തിൽ മാത്രം പ്രശ്നം ഉള്ളൂ അവളെ തല്ലാൻ പാടില്ലാ..! തല്ലിയാ ചോദിക്കാൻ ആള് ഉണ്ടെന്ന് അപ്പന്റെ ചൂരൽചൂട് ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും അവൾ അതിന് ഉള്ളാ വഴി ഒന്നും ഉണ്ടാക്കാറും ഇല്ലാ ഇതുപോലെ ഇടെക്ക് കുറുമ്പ് കാണിക്കുമ്പോൾ ചെവിക്ക് പിടിക്കും എന്ന് അല്ലാതെ വേറെ ഒന്നും ഇല്ലാ .!

” വാ മോളെ നമ്മുക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം … മോനെ നല്ലാ ക്ഷീണം കാണും ..! ”

ചിരിച്ച് കൊണ്ട് അമ്മയും മോളും നടന്ന് കൈ കൊണ്ട് കാണിക്കുന്നുണ്ട് സോറിയെന്ന് അവൾ … ദുരെന്ന് ഒരു ഉമ്മ കൊടുത്ത് ബാക്കി റൂമിൽപോയി നോക്കാം.
അപ്പന്റെയിൽ ചൂരൽ വാങ്ങിമാറ്റിവെച്ച് .!

” കിട്ടുന്നാ എനിക്കോ നാണം ഇല്ലാ തല്ലുന്നാ അപ്പനെങ്കിലും അത് വേണ്ടെ…! ഇത്രയും കാലം ആയില്ലെ അപ്പാ . ”

” ടാ പോത്തെ അവൾ ഈ വീട് കോറി വന്നത് നിന്റെ മരമോന്താ കണ്ടിട്ട് മാത്രം അല്ലാ ..അവൾക്ക് അവളുടെ വീട്ടിലെക്കാൾ സ്നേഹിക്കാൻ ഒരു അപ്പനും അമ്മയും ഇവിടെ ഉണ്ടെന്ന് പ്രതീക്ഷിച്ചിട്ടാണ് അപ്പോ നീ തല്ലുമ്പോൾ ഞാൻ നോക്കി നിൽക്കണോ ഇപ്പോ ഞങ്ങളുടെ മോളാണ് നിന്റെ ഭാര്യ എന്നതിൽ ഉപരി . നീ ചിന്തിച്ച് നോക്കിയെ അവൾ അമ്മയും അപ്പനും ഏട്ടനെയും എല്ലാം വിട്ട് ഇനി ഉള്ളാ ജീവിതത്തിന്റെ മൂക്കാൽ പങ്കും ഇവിടെ അല്ലെ കഴിയണ്ടെ അപ്പോ ഇത് അവളുടെ വീടാണ് ഒരു സങ്കടവും അറിയക്കാതെ നേക്കണ്ടത് നമ്മളും ..! ”

പറഞ്ഞ് തീർക്കും മുമ്പ് അപ്പന്റെ കൈയിൽ പിടിച്ച് .

“ഇപ്പോഴാണ് ഞങ്ങളുടെ പ്രണയം പൂർണ്ണതയിൽ എത്തിയത്.. ഞാൻ അവൾക്ക് വാക്ക് കൊടുത്തിരുന്നു എന്നെക്കാൾ കൂടുതൽ നീ ഈ വീട്ടിൽ സ്നേഹിക്കപ്പെടുമെന്ന് ഞാൻ നിങ്ങളെ കൊണ്ട് പറഞ്ഞ് ചെയ്യിക്കുന്നത് ശരിയാവില്ലാ അത് എനിക്കിനാന്നായി അറിയാം ഇനി ഇപ്പോ ഞാൻ കുത്തി തിരിപ്പ് ഉണ്ടാക്കിയാലും മോളെ സ്നേഹിച്ച് കൊണ്ടിരിക്കും അത് മതി അതെ ഇനി അടിക്കുമ്പോൾ ഇത്തിരി മെല്ലാട്ടാ..!”

അപ്പൻ ചിരി നിർത്താതെ ഷർട്ട് ഊരി പതിയെ എന്നിട്ട് പുറം കാണിച്ച് ഒരു പുഴപോലെ കുഞ്ഞ് പാട..!

” ഇതുപോലെ നിന്റെ അമ്മയോട് എന്റെ പ്രണയം പൂർണ്ണമായതിന്റെയാണ്..നിന്റെ അച്ഛാച്ചന്റെ സമ്മാനം അത് കൊണ്ട് എന്താ ഇതുവരെ നിന്റെ അമ്മാ ആ കണ്ണ് നിറച്ചിട്ടില്ലാ…! സ്ന്തോഷം ഓരോ നിമിഷവും അത് തന്നെമതി ജീവിതം കളാറാവൻ ..!”

” ഈ നാണമില്ലാത്ത മനുഷ്യൻ കൊച്ചങ്ങളുടെ മുന്നിന് നാണമില്ലാതെ ഓരോന്ന് പറയുവാ ..! ”

അപ്പനെക്കാൾ നാണം അമ്മയ്ക്കാണ് ഇതുവരെ അറിയാതെ പോലും കൈ അമ്മയ്ക്ക് നേരെ തല്ലാൻ ഉറയർത്തെണ്ടി വന്നിട്ടില്ലാ. രണ്ടും അത്രയ്ക്ക് മനസ്സിലാക്കിയാണ് മുന്നോട്ട് പോകുന്നത് അതുപോലെയാണ് എന്റെ പെണ്ണും അതാണ് മുറുകെ പിടിച്ച് ഈ പടി കയറിയത് എന്റെ അപ്പനും അമ്മയും മോശമൊന്നും അല്ലാട്ടോ എന്നെയും പൊന്നുപോലെ സ്നേഹിക്കുന്നുണ്ട് നമ്മളെ തിരിച്ചറിഞ്ഞ്, ജീവിക്കുന്ന ഓരോ നിമിഷവും സ്ന്തോഷിക്കാൻ കഴിയുന്നതാണ് ജീവിതത്തിൽ സമ്പാദ്യം അതാണ് ഇന്ന് ഏറ്റവും ബുദ്ധിമുട്ട് ഞങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടെ അല്ലാ അതാണ് ഈ കുറുമ്പുകളുമായ് ഇങ്ങനെ ജീവിക്കുന്നുത് അമ്മ അപ്പൻ എന്റെ പൊന്നു ഞാനും.!