ആറ്റു നോറ്റ ആദ്യരാത്രി ഭാര്യക്ക് പിരിയിഡ്സ് ആയപ്പോൾ
===========
കൂട്ടുകാരി ഷൈനിയുടെ വിവാഹമുറപ്പിച്ചതറിഞ്ഞു ആൻസി അങ്ങോട്ട് വിളിച്ചതായിരുന്നു…
എടി നിന്റെ വിവാഹം ഉറപ്പിച്ചോ…
ആ…ടി….. ന്യൂ ഇയർ കഴിഞ്ഞ ഉടനെ ഉണ്ട്… കൃത്യമായി പറഞ്ഞാൽ.. ജനുവരി 10നാണ്….
എന്റെ…അമ്മച്ചിയെ…. അപ്പോൾ നിന്റെ ബിച്ചുവോ….. നിങ്ങൾ തമ്മിൽ പ്രണയമല്ലായിരുന്നോ…..?
ആ..ടി അതൊക്കെ അങ്ങനെ തന്നെയാണ്…. ബിച്ചുവും ഞാനും കൊടുംപിരി കൊണ്ട പ്രണയം തന്നെയാണ്… അതിനിടയിലാണ് വീട്ടുകാർ ഈ കല്യാണം ഉറപ്പിച്ചു വന്നത്..
ങേ…ഷൈനി.. നിനക്ക് ബിച്ചുവിന്റെ കാര്യം പറയാൻ പാടില്ലേ…
അതൊക്കെ വീട്ടുകാർക്ക് അറിയാം പക്ഷേ അന്യമതസ്ഥന്റെ കൂടെ കല്യാണം കഴിഞ്ഞു പോകുന്നത് അവർക്ക് ഇഷ്ടമല്ല.. ഡാഡിയും മമ്മിയും കട്ട കലിപ്പിലാണ്.. അത് ചൊല്ലി എന്നും വഴക്കാണ്… അതിനിടയിലാണ് ഡാഡി ഒരു വിവാഹ ആലോചനയും കൊണ്ടുവന്നു ഈ ഒരു തീരുമാനമെടുക്കുന്നത്…
അപ്പോൾ നിനക്ക് ബിച്ചുവിന്റെ കൂടെ ഓടിച്ചോടിക്കൂടെ…നിങ്ങൾ വല്യ പ്രണയം അല്ലെ…. അത് സാക്ഷാൽക്കരിച്ച ഒരു നിർവൃതി എങ്കിലും ഉണ്ടാകുമല്ലോ….പിന്നെന്താ വീട്ടുകാർ ആലോചിക്കുന്ന കല്യാണത്തിന് സമ്മതിച്ചു കൊടുക്കുന്നത്…
എടീ…. ആൻസി ബിച്ചുവിനാണെങ്കിൽ ഒരു ജോലിയുമില്ല… തേരാപ്പാര.. ചുമ്മാ നടക്കുകയാണ്…
അതുകൊണ്ട് അവനെ തേച്ചിട്ട് പോകാമെന്നാണോ…
ഒരിക്കലുമല്ല… ഈ ഷൈനി അവന്റെ കൂടെത്തന്നെ ജീവിക്കും…….
അപ്പോൾ ഈ വിവാഹം…..
അതൊക്കെ ഈ അച്ചായത്തിയുടെ ഒരു തമാശയല്ലേ….. വീട്ടുകാരെ വിവാഹം വരെ
കാര്യം കൊണ്ടെത്തിക്കുക… അതുവഴി കിട്ടുന്ന പണവും പണ്ടവുമായി മുങ്ങി ബിച്ചുവിന്റെ ജീവിക്കുക…
അമ്പടി കേമി കൊള്ളാം നിന്റെ ഐഡിയ… സൂത്രക്കാരൻ അച്ഛന്റെ സൂത്രക്കാരി മകൾ ത്തന്നെ..
പക്ഷെ….ഷൈനിയുടെ വീട്ടുകാർ വിവാഹത്തിനുള്ള സ്വർണം ഒക്കെ എടുത്ത് വിവാഹ തലേന്ന് മാത്രമേ വീട്ടിൽ കൊണ്ടുവരുള്ളൂ എന്ന് പറഞ്ഞു അവളുടെ ഡാഡിയുടെ ബാങ്ക് ലോക്കറിൽ ഇട്ട് പൂട്ടി..
വിവാഹത്തിനുള്ള ദിവസങ്ങൾ അടുത്ത് വന്നു..
ഷൈനിയുടെ പ്ലാനിങ് പൊളിഞ്ഞോ…
വിവാഹ ഡേറ്റിനു തലേന്നാൾ ആയിട്ടും ഷൈനി ഒളിച്ചോടിയ വാർത്ത കേൾക്കാത്തതുകൊണ്ട് ആൻസി വീണ്ടും ഷൈനിയെ വിളിച്ചു..
ബിച്ചുവിന്റെ കൂടെ പോകുന്നു എന്നു പറഞ്ഞിട്ട് എന്താ…
സ്വർണ്ണ പണ്ടവും പണവും ഒക്കെ ഞാൻ ഉദ്ദേശിച്ചത് പോലെ ഡാഡിയുടെ ബാങ്ക് ലോക്കറിലാണ്
എടി ഇനി എന്ത് ചെയ്യും…
ആൻസി ആശങ്കയോടെ ചോദിച്ചു…
അതു കുഴപ്പമില്ല… ആൻസി… നീ വിചാരിക്കുന്നത് പോലെ വിവാഹ തലേന്നാളോ മറ്റുമൊന്നുമല്ല ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുന്നത്…
വിവാഹത്തിന്റെ എല്ലാ എക്സൈറ്റും… ഉൾക്കൊണ്ട് വിവാഹം എന്ന ആ മഹാനീയമായ ചടങ്ങിൽ പങ്കാളിയായി അതിലെ ഓരോ നിമിഷങ്ങളും ആസ്വദികണമെന്ന് എനിക്കുണ്ട്… കാരണം ഒരേ ഒരു ജീവിതമല്ലേ ഉള്ളൂ… ഒളിച്ചോടിയാൽ ഈ ഒരു ചടങ്ങ് നമുക്ക് ലഭിക്കില്ല.. ഇതിന്റെ നിർവൃതി എനിക്ക് അനുഭവിക്കണം…അതുപോലെതന്നെ വീട്ടുകാരെ ഒരേയൊരു മകളായ തന്റ വിവാഹ ചടങ്ങുകളിൽ അവരുടെ സന്തോഷവും സാന്നിധ്യവും ഉറപ്പുവരുത്തി കൊണ്ട് അവരുടെ ആഗ്രഹവും സാധിപ്പിക്കും…
ഇങ്ങനെയൊക്കെ എന്തിനാ ചെയ്യുന്നത്…
അപ്പൊ ഇതൊക്കെ കഴിഞ്ഞാൽ വരന്റെ കൂടെ പോകേണ്ടി വരില്ലേ..
പോകും… ഒരാഴ്ചയോളം അവന്റെ കൂടെ താമസിക്കും…
എടി നിനക്കെന്താ വട്ടായോ? ബിച്ചു ഇതിനൊക്കെ സമ്മതിക്കുമോ…
എപ്പോഴേ സമ്മതിച്ചു.. കാരണം ആ സമയം അവന്റെ ജീവിതത്തിലെ നിർണായകമായ ഡിഗ്രി കോഴ്സിന്‍റെ എക്സാം നടക്കുകയാണ്… എക്സാം പൂർത്തിയാകുന്നത് വരെ പിടിച്ചു നിന്നേ പറ്റൂ… അത് കാരണം ആ ഒരാഴ്ച ഞാൻ ഭർത്താവിന്റെ വീട്ടിൽ കഴിയും
അപ്പോഴേക്കും ബിച്ചുവിന്റെ എക്സാം കഴിയും…
പിന്നെ ഞങ്ങൾ പറക്കും..
അപ്പോൾ ഇത്രയും ആകാംക്ഷയോടെ വിവാഹം കഴിച്ച അയാൾ നിന്നെ ആ ഒരാഴ്ച വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ….
അതിനല്ലേ സ്ത്രീകൾക്ക് ദൈവം കൊടുത്തിരിക്കുന്ന മഹത്തായ ഒരു സംഭവം…
എന്ത്…
പീരിയഡ്സ് ആണെന്ന് പറയും….
ഓ…. സംശയം തോന്നിയാലോ…
എങ്ങനെ സംശയിക്കാനാണ്… കല്യാണം കഴിഞ്ഞ് കയറി വന്ന പെണ്ണ് ഒരു കാര്യം പറഞ്ഞാൽ അത് വിശ്വസിക്കുകയേ ഉള്ളൂ ഏതൊരാളും…
ഇതൊക്കെ കേട്ടപ്പോൾ ആൻഡിക്ക് കിളി പോയി…
സംഭവം ഷൈനി ഉദ്ദേശിച്ചത് പോലെ തന്നെ നടത്തി…
വിവാഹം ഗംഭീരമായും ആഡംബരമായും നടന്നു… ജീവിതത്തിൽ വിവാഹം എന്ന സീക്കൻസിന്റെ എല്ലാ ആസ്വാദനവും അനുഭവിക്കുകയും അതിനുള്ള അവസരം കൊടുക്കുകയും ചെയ്തു അവൾ നേരെ വരന്റെ വീട്ടിലേക്ക് പോയി..
എടീ ഷൈനി… അവിടെ എത്തിയിട്ട് വിചാരിച്ചതുപോലെ എല്ലാം നീ ഉദ്ദേശിച്ച പോലെ ആയി നടക്കുമെന്നു ഉറപ്പല്ലേ..
ആ…ടി ആൻസി…. നീ…പേടിക്കേണ്ട അതൊക്കെ ഈ അച്ചായത്തി ഏറ്റു….
ഒരാഴ്ച അവിടെ വരന്റെ വീട്ടിൽ പിടിച്ചുനിന്നു, ബിച്ചുവിന്റെ എക്സാം കഴിഞ്ഞപ്പോൾ അവൾ അവളുടെ സ്വർണ വും പണവും ഒക്കെ ആയിട്ട് പ്ലാൻ ചെയ്തത് പോലെ അവന്റെ കൂടെ ഒളിച്ചോടി..
ഒരാഴ്ച പൊട്ടനായ ഭർത്താവിനെ പിരിയേഡ്സ് ആണെന്ന് പറഞ്ഞു പറ്റിച്ചു കൂടെ ജീവിച്ചു… സന്ദർഭം കിട്ടിയപ്പോൾ ഷൈനി സ്വർണ്ണവും പണവുമായി കടന്നു കളഞ്ഞു എന്ന വാർത്ത നാട്ടിൽ പാട്ടായി..
മാസം ഒന്ന് രണ്ട് കഴിഞ്ഞപ്പോൾ ഇതേ ആൻസിക്ക് കല്യാണമായി… കല്യാണം കഴിച്ചത് നാട്ടിലെ ചെറുപ്പക്കാരുടെ കണ്ണിലുണ്ണിയായ മഹി ഏട്ടനാണ്…
വിവാഹത്തിന്റെ രാത്രി മഹിക്ക് പല കൂട്ടുകാരിൽ നിന്നും ഫോൺവിളി വന്നു..
മഹിയേട്ടാ… എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. പക്ഷേ സൂക്ഷിക്കണം ഷൈനിയുടെ കൂട്ടുകാരിയാണ്… പൊന്നും പണവും വേറൊരു ചാവിയിട്ടു പൂട്ടിക്കോ…
പിന്നെ രാത്രിയിൽ അതുപോലെ ഒരാഴ്ചത്തേക്കുള്ള ചുവപ്പ് കൊടി പിടിച്ചിട്ടുണ്ടെങ്കിൽ പിന്നെ പറയെ വേണ്ട…
ആ ഒരാഴ്ച കഴിഞ്ഞാൽ ആൻസി അവളുടെ കാമുകന്റെ കൂടെ പോയിട്ടുണ്ടാവും… അതുകൊണ്ട് ഒന്ന് കരുതിയിരുന്നോ..
എടാ അതൊക്കെ ഈ മഹിയുടെ അടുത്ത് ചെലവാകില്ല… അവൾ ഇപ്പോൾ കിച്ചണിൽ ഉണ്ട് ഫുഡ് കഴിച്ചിട്ട് ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി ആഘോഷിക്കാൻ പോവുകയാണ് ഇനി ഫോൺ സ്വിച്ച് ഓഫ് ആണ് മക്കളെ…
അതും പറഞ്ഞു മാഹി ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചു..
ഭക്ഷണമൊക്കെ കഴിഞ്ഞ് ഇരുവരും മുകളിലുള്ള ബെഡ്റൂമിൽ എത്തി…
ഞാനൊന്ന് ഫ്രഷ് ആയി വരട്ടെ…
ഫ്രഷ് റൂമിൽ കയറിയ അവൾ ഞെട്ടിപ്പോയി..
ഫ്രഷ് റൂമിൽ നിന്നും ചാടി ഇറങ്ങിയ ആൻസി അലമാരി തുറന്ന് മഹി കാണാതെ മറച്ചുകൊണ്ട് എന്തൊക്കെയോ എടുത്തു വീണ്ടും അതിനകത്തേക്ക് കയറിപ്പോയി
കുറച്ച് കഴിഞ്ഞപ്പോൾ ആൻസി ഫ്രഷ് റൂമിൽ നിന്നും ഇറങ്ങിയ ഉടനെ മഹിയും പോയി ഫ്രഷായി വന്നു..
ഇരുവരും ബെഡിൽ ചേർന്ന് ഇരുന്നു ഒരുപാട് നേരം വർത്തമാനം പറഞ്ഞു… ഇരുവരും പരസ്പരം മനസ്സു തുറന്നു പറയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ പറഞ്ഞു…
രാത്രി ഏറെ വൈകി…
ഇനി കിടക്കാം….
മഹി കിടന്നു…
മഹി കോട്ട് സൈഡിൽ ഉള്ള ബെഡ്‌റൂം ലൈറ്റ് ഓഫ് ചെയ്യാൻ തുടങ്ങുകയായിരുന്നു…
അയ്യോ ലൈറ്റ് ഓഫ് ചെയ്യല്ലേ…
ആൻസി ബെഡിൽ നിന്നും തലയിണയും ബ്ലാങ്കറ്റും എടുത്ത് തറയിൽ വിരിക്കാൻ തുടങ്ങി…
അവന് കാര്യം മനസ്സിലായില്ല…
അപ്പോഴേക്കും ആൻസി തറയിൽ വിരിച്ചു കിടന്നു…
അതെന്താ അവിടെ…
അതേയ്… എനിക്ക്…
പിരിയേഡ്സ് ആണ്….
മഹി അത് കേട്ട് ഞെട്ടി…
ഈശ്വരാ കൂട്ടുകാർ പറഞ്ഞതുപോലെ ഷൈനിയെ പോലെ ഇവളും പോകും..
ഷൈനി ഭർത്താവിനെ പൊട്ടൻ ആക്കിയത് പോലെ ആൻസിയും തന്നെ പൊട്ടൻ ആക്കുകയാണ് ഒരു നിമിഷം മഹിക്ക് തോന്നിപ്പോയി..
ഇത് അനുവദിച്ചുകൂടാ… മഹേഷ് ചാടി എഴുന്നേറ്റ്
വെറും നിലത്തു കിടക്കുകയായിരുന്ന ആൻസി യെ പൊക്കിയെടുത്തു ബെഡിൽ കിടത്തി…
ഇവിടെ കിടന്നോ കുഴപ്പമില്ല…
എന്നിട്ട് മഹിയും ആൻസിയോട് ചേർന്ന് കിടന്നു..
ഒരു പുഷ്പം പോലെ മഹിയേട്ടൻ തന്നെയെടുത്തു പൊക്കി ബെഡിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ആൻസി ശരിക്കും അന്തം വിട്ടുപോയി..
ഇതിനൊക്കെ മാറിക്കിടക്കേണ്ട ആവശ്യമില്ല..സംഭവം സത്യം തന്നെയല്ലേ….
അതെന്താ മഹിയേട്ടൻ അങ്ങനെ ചോദിച്ചത്..
ഏയ്യ്…ഒന്നുമില്ല…
സത്യമായിട്ടും എനിക്ക് പിരിയേഡ് ആണ്…
വേണമെങ്കിൽ തൊട്ടു നോക്ക്…
അയ്യോ…. അതൊന്നും വേണ്ട…
എനിക്ക് വിശ്വാസകുറവൊന്നുമില്ല… അതിന്റെ ആവശ്യം എന്താ… നിലത്ത് കിടക്കേണ്ടന്നു കരുതിയ ഞാനിവിടെ കൊണ്ടുവന്നു കിടത്തിയത്..
ഇതിലൊക്കെ പണ്ടത്തെ ആചാരവും അനുഷ്ഠാനങ്ങളൊന്നും പാലിക്കേണ്ട ആവശ്യമില്ല ഈ കാലഘട്ടത്തിൽ…
മഹി ആൻസിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…
ഷൈനിയെ പോലെ ഷൈനി മാത്രമേ ഉണ്ടാവുകയുള്ളൂ.. അതിലൊരു ആൻസിയും വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ല…
മഹി ആൻസിയെ സംശയിച്ചില്ല..
കൂട്ടുകാരുടെ സംശയങ്ങൾ സംശയമായി നിലനിൽക്കെ ഒരാഴ്ചയ്ക്ക് ശേഷം അവരുടെ മഹിയേട്ടനും ആൻസിയും അടിപൊളിയായി ഒരു ആദ്യരാത്രി ആഘോഷിച്ചു..
.
.
രചന : വിജയ് സത്യ.