ആ ബന്ധം നമുക്ക് ശരിയാവില്ല, ആ പെണ്ണ് ഭയങ്കര വായാടി ആണ് മറ്റുള്ളവരുടെ മുന്നിൽ വച്ച്..

(രചന: Vidhun Chowalloor)

ആ ബന്ധം നമുക്ക് ശരിയാവില്ല.. ആ പെണ്ണ് ഭയങ്കര വായാടി ആണ് മറ്റുള്ളവരുടെ മുന്നിൽ വച്ച് മുതിർന്നവരെ അപമാനിക്കുന്നത് കുടുംബത്തിൽ ചേർന്നിട്ടുള്ള പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതല്ല……

അമ്മാവന്റെ വാക്കുകൾ അകത്തളത്തിലെ  മുറിയിലിരുന്ന് ഞാൻ കേട്ടുകൊണ്ടിരുന്നു….

മിക്കവാറും മൂപ്പര് അത് മുടക്കി കാണും
വിവാഹനിശ്ചയം വരെ എത്തിയതായിരുന്നു
അല്ലെങ്കിലും ഇങ്ങോര്  ഇടപെട്ടിട്ടുള്ള ഒരു കാര്യവും മര്യാദയ്ക്ക് നടന്നിട്ടില്ല ഇതുവരെ

നീ തന്നെ അവനോട് പറഞ്ഞോ. വേറെയും നല്ല മണി മണി പോലെ ഉള്ള കുട്ടികളുണ്ട് ഈ നാട്ടിൽ അതിൽ ഒരെണ്ണത്തിനെ പിടിച്ച് മുന്നിൽ നിർത്തി തരും ഞാൻ അവനും എനിക്ക് മോനെ പോലെയാണ്.. പറമ്പിലെ പണിക്കാർ ഉണ്ട് എന്നാ ഞാൻ ഇറങ്ങി

അമ്മയോട് യാത്ര പറഞ്ഞു അമ്മാവൻ പുറത്തേക്ക് ഇറങ്ങി നടന്നു….

എന്നെയും കൊണ്ട് നൂറ് വീടുകയറി ചായ കുടിക്കാം എന്ന് ഇങ്ങേർക്ക് വല്ല നേർച്ച ഉണ്ടോ അമ്മേ…….

ഓഹോ.. അപ്പൊ എല്ലാം കേട്ടു അല്ലേ ആ കുട്ടി വല്ലതും പറഞ്ഞു കാണും… അതാ ഇത്ര ദേഷ്യം……

എന്തായാലും നല്ല ബുദ്ധിയുള്ള കുട്ടിയാണ്
ഇയാളുടെ എന്തെങ്കിലും മണ്ടത്തരത്തിന് ആ കുട്ടി ഉത്തരം കൊടുത്തു കാണും… ഞാൻ ചിരിച്ചുകൊണ്ട് അമ്മയെ കളിയാക്കി

എന്നെ കളിയാക്കാതെ ഓഫീസിൽ പോവാൻ  നോക്ക് സമയമായി കുട്ടിക്കളി മാറിയിട്ടില്ല ചെക്കന്… പിന്നെങ്ങനെയാ പിടിച്ചു പെണ്ണ് കെട്ടിക്കുക അമ്മ തിരിച്ച് ഒന്ന് വെച്ചു….

വേണ്ടായിരുന്നു…. വടി കൊടുത്ത് അടി വാങ്ങി പോലെയായി… വേഗം റെഡിയായി വണ്ടിയുടെ കീ നോക്കിയപ്പോൾ  അത് അവിടെ ഒന്നും കാണുന്നില്ല

അമ്മേ…. വണ്ടിയുടെ കീ…..കണ്ടോ…..

കിടന്ന് അലറണ്ട…… കീ എന്റെ കയ്യിൽ ഉണ്ട്……
അനുജത്തിയുടെ എൻട്രോ…….

തലയ്ക്ക് ഒന്ന് കൊടുത്തു വാങ്ങാറാണ് പതിവ്
പക്ഷേ ഇന്ന് അധികം സമയം ഇല്ലാത്തതുകൊണ്ട് ഞാൻ നന്നായി…

കളിക്കാതെ കീ താ…… സമയമില്ല……

കീയൊക്കെ തരാം. എനിക്കൊരു വാക്കു തന്നിരുന്നു
ഡാൻസ് ക്ലാസിന്  ചേർക്കാം എന്ന്….. കൂട്ടുകാരികളൊക്കെ പോയി തുടങ്ങി ഞാൻ നിന്റെ വാക്കും വിശ്വസിച്ചു അവിടെ കുത്തിയിരിപ്പാണ് ഇന്ന് ഈ കാര്യത്തിൽ ഒരു തീരുമാനം ആക്കണം…..

നീ ഇത് ഏത് കാലത്താണ്.. വല്ല കരാട്ട യോ….. കുങ്ഫു.. അങ്ങനെ എന്തെങ്കിലും പഠിച്ചാൽ ചിലപ്പോൾ ഉപകാരം കിട്ടും അല്ലെങ്കിലും ഇന്നത്തെ കാലത്തെ കുട്ടികൾക്ക് അതുതന്നെയാണ് ആവശ്യം……..

എനിക്ക് ചോദിക്കാനും പറയാനും ഒരു  ഏട്ടൻ ഉണ്ട് അത് തന്നെ ധാരാളം ആണ്

Mm… സുഖിച്ചു….. നാളെ ലീവ് എടുത്ത് ആണെങ്കിലും ഞാൻ കൊണ്ടുപോകാം ഉറപ്പ് തൽക്കാലം എന്ന വിട്..

ഉറപ്പാണോ…….

ആ ഉറപ്പ്…

ചെറുപ്പത്തിൽ അവൾ ടിവിയിൽ വരുന്ന ഡാൻസ്ന്  ഒത്ത് താളം ചവിട്ടുമ്പോൾ അച്ഛൻ പറയുമായിരുന്നു അല്ല മൂപ്പരുടെ ഒരു വലിയ ആഗ്രഹമായിരുന്നു തിരക്കുകൾക്കിടയിൽ ഞാൻ മറന്നെങ്കിലും അവള് ആ ആഗ്രഹത്തിന് പിന്നാലെ തന്നെയാണ് ഇന്നും……

ഭിത്തിയിൽ ഇരുന്ന് പുഞ്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയിൽ ഒന്ന് നോക്കി ധൃതിയിൽ തന്നെ ഞാൻ പടിയിറങ്ങി……

സാർ…. ഈ ഡോക്യുമെന്റ്  ഒന്ന് അപ്പ്രൂവ് ആക്കി തന്നിരുന്നെങ്കിൽ മകളുടെ കല്യാണമാണ് അതുകൊണ്ടാണ്……

ഫയൽ മടക്കിവെച്ച് ഞാൻ കസേരയിൽ നിന്ന്  തിരിഞ്ഞു…..പ്രിയയുടെ അച്ഛൻ

എന്താ കാര്യം.. അച്ഛൻ ഇരിക്ക് കയ്യിലുള്ള പേപ്പർ ഞാൻ വാങ്ങിച്ചു…..

വീടിന്റെ ആധാരം ആണ്…….

ആ  അക്കൗണ്ടിൽ ഇരിക്കുന്ന ആളു പറഞ്ഞു
പ്രോപ്പർട്ടിക്ക് 8 ലക്ഷം കിട്ടുള്ളു എന്ന്
ഒരു പത്ത് ലക്ഷം എങ്കിലും ഉണ്ടെങ്കിലേ കാര്യം നടക്കൂ മാനേജറുടെ അപ്രൂവൽ ഉണ്ടെങ്കിൽ തരാമെന്നാണ് ആൾ  പറഞ്ഞത് അതാ…..

ഇതിനു മുകളിൽ വേറൊരു ലോൺ എടുക്കാൻ
പറ്റില്ലല്ലോ ഒന്നാണെങ്കിൽ കുറച്ച് എളുപ്പമായി

ഞാൻ ഫോൺ എടുത്തു… സുധി ഏട്ടാ ആ ലോണ് സാങ്ഷൻ ആക്കിയിട്ടുണ്ട്…..

സാർ…… പ്രോപ്പർട്ടി കാണാതെ വെരിഫൈ ചെയ്യുന്നത്…

അല്ല ഞാൻ കണ്ടിട്ടുണ്ട്…..അതിന്റെ പ്രൊസീജർ എല്ലാം തുടങ്ങിക്കോ പെട്ടെന്ന് തന്നെ വേണം.. ഞാൻ ഫോൺ കട്ട് ചെയ്തു…..

മോൻ എവിടെയാണ് അല്ലേ…..

അതെ….. ഈ ബ്രാഞ്ചിന്റെ ചാർജ് എനിക്കാണ്…

ഞാൻ അമ്മയെ  വീട്ടിൽ വന്ന് കാണാൻ ഇരിക്കുകയായിരുന്നു…..മോനെയും പറഞ്ഞ തുക റെഡിയാണ്….. ഒരു 50 പവൻ ഒന്നുമില്ലെങ്കിലും അതിനടുത്തു  തരാൻ എനിക്ക് കഴിയും….

അവൾ അന്ന് ദേഷ്യ പെട്ടത് അത് ഞങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളോടുള്ള സ്നേഹമാണ്
എന്റെ ഏട്ടന് മകളാണെന്ന് അറിയാമല്ലോ
ഒരു ആക്സിഡന്റ് അവരുടെ ജീവൻ എടുത്തപ്പോൾ ബാക്കിയായത് പ്രിയ മാത്രമാണ് സ്വന്തം മകൾ ആയിട്ട് തന്നെയാണ് വളർത്തിയത് ഇതുവരെ.

ഒരു അനാഥ കുട്ടിയെപ്പോലെ ഇറക്കി വിടുകയും ഇല്ല ആ സ്വത്തെല്ലാം ആവൾക്ക് തന്നെ അവകാശപ്പെട്ടതാണ് അല്ല അവളുടെ തന്നെയാണ്.

എന്റെ ഷെയർ എല്ലാം ബിസിനസ്  പൊളിഞ്ഞപ്പോൾ  അതിൽ പോയി ഇതെല്ലാം ഏട്ടന്റെ ഷെയർ ആണ് അവളുടെ പേരിൽ തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചിലപ്പോൾ ഞങ്ങളെ കുറിച്ച് ആലോചിച്ച് കൊണ്ടാവാം അവൾ അതിനോട് എതിർപ്പ് പ്രകടിപ്പിച്ചത് അല്ലാതെ ചുമ്മാ ദേഷ്യപ്പെടുന്ന സ്വഭാവക്കാരി ഒന്നും അല്ല പാവം ആണ് …..

ഇഷ്ടങ്ങൾ നഷ്ടപ്പെടുമ്പോൾ ഓരോ കുന്നിക്കുരു ചേർത്തു വയ്ക്കാറുണ്ടവൾ
വർഷത്തിലൊരിക്കൽ ഇഷ്ടദേവന് തന്നെ സമർപ്പിക്കാറുണ്ട്.

പലതും എന്നോട് പറയാറില്ല
ബുദ്ധിമുട്ട് ആവും എന്ന് കരുതിട്ടാവും
നിശ്ചയം മുടങ്ങി എന്നറിഞ്ഞപ്പോൾ ഒരെണ്ണം കൂടി അവൾ അതിലേക്ക് ചേർത്തു വെച്ചത്

ഒന്നും അങ്ങനെ ആവശ്യപ്പെടാറില്ല.. പക്ഷേ ഇത് എനിക്ക് സാധിച്ചു കൊടുക്കണം എന്നുണ്ട്. എന്തു വില കൊടുത്ത് ആണെങ്കിലും…

അച്ഛാ… ഇതൊന്നും ഞാൻ അറിഞ്ഞിട്ടില്ല
ഒരു വായാടി പെൺകുട്ടി ആണെന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞതുകൊണ്ട് ആ പേര് ചാർത്തിക്കിട്ടിയതാണെന്ന് ഞാൻ അറിഞ്ഞില്ല…….

ഇന്ന് ബോർഡ് മീറ്റിംഗ് ഉണ്ട്… സമയമായി ക്ലർക്ക് വന്നു പറഞ്ഞു…

ഞാനും എന്നാൽ ഇറങ്ങുന്നു… മോന്റെ ജോലി നടക്കട്ടെ….. ആൾ അവിടെ നിന്ന് ഇറങ്ങിപ്പോയി….

മേശപ്പുറത്ത് ഇരിക്കുന്ന ആ പേപ്പറിൽ എന്റെ കണ്ണ് പതിഞ്ഞത് പ്രിയ എന്ന പേരിലേക്ക് ആണ്
നല്ല കുട്ടി…….

വിവരങ്ങൾ എല്ലാം അറിഞ്ഞ അമ്മ  കാര്യം ചോദിച്ചപ്പോൾ ഇതൊക്കെ നാട്ടുനടപ്പാണ് എന്നാണ് അമ്മാവന്റെ വാദം…..

നിങ്ങളും എന്നെ വിസ്തരിക്കുകയാണോ
ഇനി ഇങ്ങനെ പറഞ്ഞാൽ പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്നാണ് ആ പെൺകുട്ടി അന്ന് എന്നോട് പറഞ്ഞത് ആ കുട്ടിയെ തന്നെ വേണം നിനക്ക് മരുമകൾ ആയിട്ട് അല്ലേ……

ഞാനും അമ്മയും പൊട്ടിച്ചിരിച്ചു…. എന്തായാലും നല്ല ധൈര്യം  ഉള്ള കുട്ടിയാണ്
എനിക്കിഷ്ടപ്പെട്ടു……. വിവാഹത്തിനുള്ള നാള് കുറിക്കാം അല്ലെ അമ്മാവനോട് അമ്മ ചോദിച്ചു

ഒന്നും മിണ്ടാതെ മൂപ്പര് ഇറങ്ങി പോയി….അമ്മ സമ്മതിച്ച സ്ഥിതിക്ക് ഇനിയൊന്നും പേടിക്കാനില്ല…….

പിറ്റേന്ന് രാവിലെ പിടിച്ച പിടിയാലേ അനുജത്തി കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി
മനസ്സില്ലാമനസ്സോടെ ഞാനും കൂടെ പോയി
അവളെ അവിടെ ചേർത്തിട്ട് നേരെ ഓഫീസിലേക്ക് പോകാം എന്നാണ് കരുതിയത്..

എടാ ദാ ചേച്ചി……

ഞാൻ ചുറ്റും ഒന്ന് തിരിഞ്ഞു……

എവിടെ……??????

നേരെ നോക്കടാ…….

അല്ല അവൾ എന്താ ഇവിടെ…..

ചേച്ചി ഇവിടെ ടീച്ചർ ആണെന്ന് എനിക്കറിയാം..

ഞങ്ങളെ കണ്ടതും പ്രിയ അടുത്തേക്ക് വന്നു അവളും അനുജത്തിയും തമ്മിലുള്ള സംസാരത്തിന് ശേഷമാണ് എനിക്ക് മനസ്സിലായത് അനുജത്തിയെ കണ്ടാണ് അവൾ അടുത്തേക്ക് വന്നത് എന്ന് എനിക്ക് തോന്നി. രണ്ടുപേരെയും നോക്കി പല്ലിളിച്ചു കൊണ്ട് ഞാൻ പോസ്റ്റ്അടിച്ചു അവിടെനിന്നു…..

എന്നാൽ ഞാൻ പോയി… അഡ്മിഷൻ എടുത്തിട്ട് വരാം അവൾ എന്റെ പേഴ്സ് പോക്കറ്റിൽനിന്ന് എടുത്തിട്ട് മുന്നോട്ട് നടന്നു ഉള്ള് ഒന്ന് ആളി എങ്കിലും ചിരിച്ചുകൊണ്ട് നിൽക്കാനേ ഇപ്പോൾ സാധിക്കൂ….

അതെ… മൂപ്പർക്ക് ഈ ഡാൻസ് ഒന്നും താല്പര്യം ഇല്ല
കരാട്ട കുങ്ഫു അതൊക്കെ ആണ് ഇഷ്ടം…
നല്ലൊരു അസ്സൽ പാര വെച്ചിട്ട് അവൾ കൂളായി നടന്നു പോയി……

അമ്മാവനെ  പിണക്കി അല്ലെ…… ഞാനങ്ങനെ ഒന്നും ഓർത്തു പറഞ്ഞതല്ല എന്തോ അപ്പോൾ വായിൽ വന്നത് അങ്ങനെയാണ് എന്നെ ഇടയ്ക്ക് വിളിക്കാറുണ്ട് അമ്മു അവളാ പറഞ്ഞത് നടന്നതെല്ലാം.

എനിക്ക് താഴെയും ഒരു പെൺകുട്ടിയുടെ അച്ഛന്
അതുമാത്രമല്ല പിന്നെ അവർക്കും ജീവിക്കണ്ടേ
വയസ്സായി വരുകയല്ലേ ഉത്തരവാദിതത്തിന്റെ  പേരിൽ.

വലിയൊരു ലോണെടുത്ത് പിന്നെ അതിന്റെ ടെൻഷൻ അതൊക്കെ ആലോചിച്ചപ്പോൾ പിടി വിട്ടു പോയി. അതാണ് കുറച്ച് ദേഷ്യത്തോടെ സംസാരിച്ചത്

ഇയാൾ ഇപ്പോൾ ഫ്രീ ആണോ.. ഒരു അര മണിക്കൂർ മതി നമുക്ക് ഒരിടം വരെ പോയിട്ട് പെട്ടെന്ന് വരാം…..
ഇനി എന്നെ വിശ്വാസമില്ലെങ്കിൽ അനുജത്തിയെ കൂടി വിളിക്കാം എന്താ…..????

ഇത് എന്റെ വീട്ടിലേക്കുള്ള വഴി അല്ലേ….

അതേ തന്റെ വീട്ടിലേക്ക് തന്നെയാണ്

ഉമ്മറത്ത് തന്നെ ചാരുകസേരയിൽ അച്ഛൻ ഉണ്ടായിരുന്നു കയ്യിലെടുത്ത വീടിന്റെ ഡോക്യുമെന്റസ്  എല്ലാം ഞാൻ അച്ഛന് തിരികെ കൊടുത്തു……

നല്ല മക്കൾ ആണ് ഒരു അച്ഛന്റെയും അമ്മയുടെയും യഥാർത്ഥ സമ്പാദ്യം സ്വത്തും പണവും എല്ലാം സമയത്തിനനുസരിച്ച് കയ്യിൽ നിന്നു വിട്ടു പോകാം എന്നാൽ സ്നേഹമുള്ള മക്കൾ അതൊരിക്കലും കൈമോശം വരില്ല.

അച്ഛൻ സമ്പന്നനാണ് ഞാൻ കണ്ടതിൽ വച്ച് സ്നേഹംകൊണ്ട് ആസ്തിയുള്ള ഒരു വലിയ സമ്പന്നൻ  അതുതന്നെമതി എനിക്കും
ഞാൻ പ്രിയയെ നോക്കി പറഞ്ഞു…..

അച്ഛന്റെ ഉള്ള് നിറയുന്നത് എല്ലാം ഞാനാ കണ്ണിൽ കണ്ടു….  ഇനി അധികം അവിടെ നിന്നാൽ ഞാൻ ചെറിയ കുട്ടിയാണെന്ന് അവർക്കും തോന്നും അത് കൊണ്ട് അവിടെ നിന്നിറങ്ങി…

ഏയ്‌ കുന്നിക്കുരു… ഗുരുവായൂർക്ക് പത്തു മിനിറ്റ് മതി വീട്ടിൽ നിന്ന് കാറിൽ കയറും മുമ്പ് ഞാൻ അവളെ നോക്കി പറഞ്ഞു……..

എന്താന്ന്…. മനസ്സിലാകാത്ത മട്ടിൽ  ചോദിച്ചു…

പിന്നിൽനിന്ന അച്ഛന്റെ ചിരി അവൾക്ക് ഉത്തരം കൊടുത്തു കാണും….

ദൈവം നീട്ടി തരുന്ന ജീവിതത്തിന് ആരോടാ കണക്ക് പറയുക ഇഷ്ടത്തോടെ ജീവിക്കുക നഷ്ടത്തിലും ചേർത്തുപിടിക്കുക അത് തന്നെയാണ് ലാഭം…….

Leave a Reply

Your email address will not be published. Required fields are marked *