(രചന: Vidhun Chowalloor)
സ്വന്തം ഭാര്യയുടെ വിവാഹത്തിന് മുൻപുള്ള റിലേഷൻനെ കുറിച്ച് അറിയുന്നത് ഭയങ്കര വിഷമമുള്ള കാര്യമാണ് അല്ലേടാ……
ആദ്യദിവസങ്ങളിൽ ആയിരുന്നുവെങ്കിൽ ഒന്ന് ചിരിച്ചു തള്ളിക്കളയാമായിരുന്നു… ഇത് അങ്ങനെയാണോ ഞാൻ എന്തുമാത്രം സ്നേഹിച്ചതാ ഇഷ്ടപ്പെട്ടതാ അവളെ……
ഒരെണ്ണം എനിക്കും ഒഴിക്ക്…. ഇന്ന് ഞാനും കുടിക്കും…..
പ്രിയ……….
ആ അവൾ തന്നെ…. എന്തോ ഭയങ്കര വിഷമം ഉള്ളിൽ… ഇതു കുടിച്ചാൽ എല്ലാം മറക്കും എന്നല്ലേ….
അവൾ അത് പറഞ്ഞു മുഴുവനാക്കാൻ ഞാൻ നിന്നു കൊടുത്തില്ല ഞാൻ എങ്ങനെ സഹിക്കും അത്രയ്ക്ക് ജീവനല്ലേ എനിക്ക് അവളുടെ ഇഷ്ട്ടം എല്ലാം വേറെ ഒരാൾക്ക് കൊടുത്തു എന്നറിയുമ്പോൾ എന്തോ പോലെ തോന്നുന്നു ശരിക്കും ഞാൻ തീർന്നടാ….. ഒരെണ്ണം താ……
കുടിക്കുന്നത് ഒക്കെ കൊള്ളാം… പക്ഷേ എടുത്തു വീട്ടിൽ കൊണ്ടുപോവാന്നൊന്നും പറ്റില്ല.. നാളെയും നിന്റെ വീട്ടിൽ ഞങ്ങൾക്ക് വരാനുള്ളത് ആണ് ആ ബോധം നിനക്ക് വേണം
ഒഴിച്ചു തന്ന രണ്ടു ഗ്ലാസും.. കുടിച്ചു തീർത്തത് എങ്ങനെയാണെന്ന് എനിക്കറിയില്ല അത്രയും ഉണ്ട് വിഷമം..
മതി മോൻ ഇനി വീട്ടിലേക്ക് വിട്ടോ… അല്ലെങ്കിൽ ഇനി തിരക്കി വീട്ടീന്ന് ആളു വരും പറഞ്ഞു തീർന്നില്ല പ്രിയയുടെ കോൾ വരുന്നുണ്ട് കൂട്ടുകാരൻ ഫോൺ എനിക്ക് നേരെ നീട്ടി…. ഞാൻ അത് കട്ട് ചെയ്ത് താഴെ വച്ചു.. ഇതിന് ഉറക്കമില്ലേ ഈശ്വരാ എന്നമട്ടിൽ….
ഒരാളെ മാത്രം സ്നേഹിക്കുക. ഒരാൾക്ക് വേണ്ടി ജീവിക്കുക….. അതൊക്കെ ഔട്ട് ഓഫ് ഫാഷനാണ് ഇന്നത്തെ കാലത്ത് അങ്ങനെ ആ അഹങ്കാരവും തീർന്നു
ഡാ മതി.. നിർത്തിക്കോ വേഗം വീടു പിടിക്കാൻ നോക്ക്
കള്ളു കുടിച്ചിട്ട് വണ്ടി ഓടിച്ചാൽ പോലീസ് പിടിക്കും ചിലപ്പോൾ ഫൈൻ അടപ്പിക്കും എന്നെ കൊണ്ടാക്കി തന്നോ……
ഈ വളവ് തിരിഞ്ഞാൽ നിന്റെ വീടല്ലേ
നടന്നു പൊയ്ക്കോ……. വണ്ടി കാലത്ത് വന്ന് എടുത്താൽ മതി
എടാ എനിക്ക് തലകറങ്ങുന്നു….. ഒന്ന് കൊണ്ടുപോയി ആക്കട പ്ലീസ്…..
ആവശ്യമില്ലാത്ത വണ്ടിവല എടുത്തു തലയിൽ വച്ച് പോലെ ആയല്ലോ ഈശ്വരാ വാ നടക്ക് അജു ദേഷ്യത്തോടെ എഴുന്നേറ്റ് കൂടെ വന്നു
ഒന്ന് രണ്ട് പ്രാവശ്യം ബെല്ലടിച്ചു.. പെട്ടെന്ന് തന്നെ പ്രിയ കതക് തുറന്നു രാത്രി കറക്കം വളരെ കുറവാണ് അതുകൊണ്ടുതന്നെ…
അവൾ കാത്തിരുന്ന താവും സങ്കടവും കുറച്ച് ദേഷ്യവും ഞാൻ ആ മുഖത്ത് കണ്ടു ഒന്നും മിണ്ടാതെ പതിയെ അകത്തേക്ക് കയറി അമ്മ കിടക്കുന്ന മുറിയിലേക്ക് നോക്കി……
അമ്മ ഉറങ്ങി… നോട്ടം കണ്ടു പ്രിയ പുറകിൽ നിന്ന് പറഞ്ഞു
കുറച്ച് ആശ്വാസത്തോടെ ഞാൻ സോഫയിൽ ഇരുപ്പ് ഉറപ്പിച്ചു…..
വാതിലടച്ച് കുറച്ച് അവിടെ ഇവിടെയൊക്കെ ഒന്നു കറങ്ങി വന്ന് കിടക്കാൻ നോക്ക് എനിക്ക് ഉറക്കം വരുന്നുണ്ട്……
ഞാൻ ഇവിടെ കിടന്നോളാം……
അത്……..
ലൈറ്റ് ഓഫ് ആയിക്കോ… എനിക്ക് ഉറക്കം വരുന്നുണ്ട്… പ്രിയ പറയാൻ തുടങ്ങും മുമ്പേ ഞാൻ അത് നിർത്തിച്ചു…….
ഒരു തലയിണയും പുതപ്പും എന്റെ അടുത്ത് കൊണ്ടുവന്നു വച്ചു……
ദേഷ്യമാണോ എന്നോട്…….
ഒന്ന് പോവോ… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല…. ഞാൻ തിരിഞ്ഞു കിടന്നു…..
രാവിലെ മുതൽ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി അവൾ മിണ്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ദേഷ്യം അവളെ സങ്കടപ്പെടുത്തികൊണ്ടേയിരുന്നു
പിണക്കവും അതിലുപരി എന്റെ ദേഷ്യവും
മൂന്നാം ദിവസത്തിലേക്ക് കടന്നു. ചെറിയ കാര്യങ്ങൾക്കു പോലും അവളെ ആശ്രയിച്ചിരുന്ന ഞാൻ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നത് കണ്ടപ്പോൾ നിസ്സഹായാവസ്ഥയാണ് അവളുടെ മുഖത്ത് പിന്നീട് ഞാൻ കണ്ടത്….
ഒരു വിളിക്ക് കാതോർത്ത് എന്റെ അരികിൽ തന്നെ അവൾ ഒപ്പമുണ്ടായിരുന്നു…..
അന്ന് ഓഫീസിൽ നിന്ന് മുറിയിലേക്ക് ചെന്ന് കയറിയപ്പോൾ പതിവായി കിട്ടുന്ന ചായ കൈമാറിയാണ് വന്നത്……
പ്രിയ എന്തെ അമ്മേ…….
ഒന്നും മിണ്ടാതെ എന്നെ ഒന്നു തുറിച്ചു നോക്കി
അമ്മ അവിടെ നിന്നു പോയി……
മേശയുടെ മുകളിൽ നിന്ന് അമ്മയുടെ ദേഷ്യത്തിന്റെ കാരണം എനിക്ക് വായിക്കാൻ കിട്ടി…….
എനിക്കറിയാം…. ഭയങ്കര വിഷമം ആയിട്ടുണ്ടാവും എന്ന് പറഞ്ഞു മുഴുവൻ ആക്കാനുള്ള ഒരു അവസരം പോലും തന്നില്ല അതിന്റെ വിഷമം ഉണ്ട്
എന്നാലും പരിഭവമില്ല എന്നോട് അല്ലാതെ ആരോടാ ഈ കുറുമ്പ് ഒക്കെ കാണിക്കുക …
ന്നാലും ഈ ദേഷ്യം കാണാത്തതുകൊണ്ട് ആവും
എന്നോട് ഒന്ന് മിണ്ടിയിരുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടം വരില്ലായിരുന്നു ഇത്രയും നാൾ ഒറ്റക്കാണെന്ന തോന്നൽ ഉണ്ടായിട്ടില്ല…
അതുകൊണ്ടുതന്നെ സ്വന്തം വീട് ആയിട്ട് തന്നെയാണ് അവിടെ കാണുന്നതും
പക്ഷേ ഇപ്പോൾ എന്തോ ഒറ്റക്ക് ആയ പോലെ
എന്നോടൊന്ന് മിണ്ടിക്കൂടെ ചീത്ത പറഞ്ഞു ദേഷ്യം കാണിച്ച് ഈ സങ്കടം ഒന്നും ഒഴിവാക്കിയിരുന്നെങ്കിൽ……
ഫോൺ വിളിച്ചിട്ട് ആണെങ്കിൽ എടുക്കില്ല
ഞാൻ വീട്ടിലേക്ക് ഒന്നു പോവുകയാണ്
പിണങ്ങിയിട്ടു ഒന്നുമല്ല അച്ഛനെയും അമ്മയെയും കാണാൻ ഒരു തോന്നൽ അതാണ് ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് അല്ലേ അതാവും……..
വായിച്ച് തീർന്നതും ദേഷ്യം കൂടി എന്നല്ലാതെ
മറ്റൊന്നും തോന്നിയില്ല ഫോണെടുത്തു മൂന്ന് മിസ്കോൾ കിടക്കുന്നുണ്ട് തിരിച്ചു വിളിച്ചു…
ഹലോ…… പ്രിയ ഫോണെടുത്തു…..
തോന്നുമ്പോൾ കയറിവരാനും തോന്നുമ്പോൾ ഇറങ്ങി പോവാനും ഇത് സത്രം ഒന്നുമല്ല……
മറുപടി പറയും മുമ്പേ ഫോൺ ഞാൻ കട്ട് ചെയ്തു……
നിനക്കെന്താ ഭ്രാന്തായോ… ഒന്നു രണ്ടു ദിവസമായിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് ആ കുട്ടി ഇങ്ങനെ വിഷമിപ്പിക്കുന്നത്…. ദേഷ്യം മാത്രമേ ഉള്ളൂ അനക്ക് ഇപ്പോൾ
നടന്ന കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞു….
ഇതാണോ ഇത്ര വലിയ ആനത്തല കാര്യം….
ഡാ ഇപ്പോഴത്തെ കുട്ടികൾ അല്ലേ. അത് കേട്ടപ്പോൾ ദേഷ്യം വന്നു എന്നല്ലാതെ വേറൊന്നും തോന്നിയില്ലേ നിനക്ക്…
അവൾ അത് എന്തുകൊണ്ട് പറഞ്ഞെന്ന് നീ ചിന്തിച്ചോ ഒരാളോട് ഇഷ്ടം തോന്നാൻ എളുപ്പമാണ് പക്ഷേ വിശ്വാസം നേടിയെടുക്കാൻ
കുറച്ചു പാടാണ്….. അതെങ്ങനെ മൂക്കത്ത് അല്ലേ ശുണ്ഠി……
നീ പോയി വേഗം അവളെ വിളിച്ചോണ്ട് വാ…..
ഒന്ന് രണ്ട് ദിവസം മിണ്ടാതിരുന്നാൽ പിന്നെ നിനക്ക് അത് ശീലമാകും…
എന്നാ അമ്മയും കൂടി ഒന്ന് വാ ……
അയ്യടാ.. എന്റെ മോൻ തന്നെ പോയാൽ മതി….
നീയൊന്നു പോയാൽ അവൾ അങ്ങ് കൂടെ വരും
അതിന് എന്റെ ആവശ്യം ഒന്നും ഇല്ല…
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു
ഫോൺ വിളിച്ചിട്ട് ആണെങ്കിൽ എടുക്കുന്നുമില്ല
എവിടെ ഈ പെണ്ണ്… വാതിൽ തുറന്നു കിടക്കുന്നുണ്ട് ഞാൻ അകത്തേക്ക് കയറി……
ഓ പേടിപ്പിച്ചു കളഞ്ഞു.. സോഫയിൽ ഇരുന്ന അവളുടെ അനുജത്തി എഴുന്നേറ്റു കൊണ്ട് പറഞ്ഞു……
പ്രിയ എവിടെ……..????
പിണക്കം മാറിയോ ഇത്ര പെട്ടെന്ന്…. അവൾ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി…
Mm….. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല……
ഫോണിൽ ചാർജ് ഇല്ലാത്തതുകൊണ്ട് അതിവിടെ വെച്ചിട്ടാ പോയത് അവളൊന്നു ആശുപത്രിയിൽ പോയതാ…
ആശുപത്രിയിലോ……..
ആ പേടിക്കാനൊന്നുമില്ല.. എന്തോ തലവേദനയും തലചുറ്റുന്നുവെന്ന് പറഞ്ഞു ടെൻഷൻ കൊണ്ടാവും……
കുറേ നേരമായോ പോയിട്ട്… ഞാൻ പോയി അന്വേഷിച്ചിട്ട് വരാം….
ഏയ് അവർ ഇപ്പോൾ വരും.. പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് ഏട്ടനോട്…..
തെറ്റ് എന്റെ ഭാഗത്താണ്… ഞാൻ കാരണം അവൾ ഒരുപാട് ടെൻഷൻ അടിച്ചിട്ട് ഉണ്ടാവും അതാ……
അല്ല… ഞാനാ പറഞ്ഞത് ഏട്ടനോട് എല്ലാം പറയാൻ എന്നിട്ടും അവൾക്ക് ഇഷ്ടമില്ലായിരുന്നു
കിട്ടുന്ന സ്നേഹത്തിൽ നിന്ന് ഒരു തരി കുറഞ്ഞാലോ എന്ന പേടിയാവും ചിലപ്പോൾ അവൾക്ക് പക്ഷേ പറയാതിരുന്നാൽ കാര്യങ്ങൾ കുറച്ചുകൂടി വഷളാവും എന്ന് എനിക്ക് കൂടി തോന്നി……..
പറയുന്നത് ഒന്നും മനസ്സിലാകാത്ത മട്ടിൽ ഞാനവളെ നോക്കി………
ചാർജിൽ കുത്തി വച്ചിരുന്ന പ്രിയയുടെ ഫോണുകൾ എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു.
വാട്സ്ആപ്പ് തുറന്നു കുറച്ചു വോയിസ് മെസ്സേജ് എനിക്ക് കേൾപ്പിച്ചു…….
ഹലോ.. ആരാണെന്ന് മനസ്സിലായോ
അങ്ങനെ പെട്ടെന്ന് ഒന്നും മറക്കില്ല
കല്യാണം കഴിഞ്ഞ് ഇതൊക്കെ അറിഞ്ഞു
ഞാൻ കുറച്ച് ബിസിയായിരുന്നു ജയിലിലായിരുന്നു ഇയാളെ ഒന്ന് കാണണമായിരുന്നു എനിക്ക്.
കുറെ മോഹിച്ചതല്ലേ ഞാൻ വരില്ല എന്നൊന്നും പറയരുത് കുറച്ചു ഫോട്ടോസ് ഞാൻ ഇതിൽ ഷെയർ ചെയ്യുന്നുണ്ട് ഫേക്ക് ആണെന്ന് നമുക്ക് രണ്ടാൾക്കും മാത്രമേ അറിയൂ…
അത്രയ്ക്ക് അടിപൊളി ആയിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത് ഒരു കുടുംബജീവിതം തകർക്കാൻ ഒന്നും ഞാൻ ഇല്ല ഇയാൾ ഒന്നു വാ എന്നിട്ട് പെട്ടെന്ന് തന്നെ തിരിച്ചു പൊയ്ക്കോ………
ആൾ ഇച്ചിരി റോങ്ങ് ആണ്… അത് അറിഞ്ഞതു കൊണ്ടാണ് ചേച്ചി ആ ബന്ധം വേണ്ടെന്നുവച്ചത്.
അടുത്തറിയുമ്പോൾ അല്ലേ ശരിക്കും ആളുകളെ മനസ്സിലാവുന്നത് ഒരു നോട്ടം കൊണ്ട് ആളുകളെ തിരിച്ചറിയാൻ പറ്റില്ലല്ലോ ഏട്ടാ ഇതൊക്കെ പിന്നെ അവൾ ആരോടാ പറയുക അതാ ഞാൻ ചേട്ടനോട് പറയാൻ നിർബന്ധം പിടിച്ചത് … പറഞ്ഞു തുടങ്ങും മുമ്പേ ഏട്ടനും ദേഷ്യം…..
എനിക്കൊന്നും പറയാൻ പറ്റാതെ നാക്ക് വെട്ടി അവസ്ഥ അങ്ങനെ നിന്നു എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ….
ദേ അവർ വരുന്നുണ്ട്… അമ്മ അറിയണ്ട ഇതൊന്നും……
പ്രിയ എങ്ങനെ ഉണ്ട്… കുഴപ്പം വല്ലതും ഉണ്ടോ
ഡോക്ടർ എന്തു പറഞ്ഞു… ഒറ്റശ്വാസത്തിൽ ഒരു നാല് അഞ്ചു ചോദ്യങ്ങൾ ചോദിച്ചു ഉത്തരത്തിനായി കാത്തു നിൽക്കുന്ന എന്നെ നോക്കി അമ്മയും അനുജത്തിയും ചിരിച്ചു……..
എന്നെ ഒന്നു നോക്കി എന്നല്ലാതെ മിണ്ടാതെ തന്നെ അവൾ മുറിയിലേക്ക് കയറിപ്പോയി
പിന്നാലെ ഞാനും…….
കാലു പിടിക്കാം ഞാൻ…. ചെയ്തത് തെറ്റാണെന്ന് അമ്മയും പറയുന്നു സോറി…….
കാൽ ഒന്നും പിടിക്കണ്ട…. കൈ കാണിക്ക് ഒരു സംഭവം കാണിച്ചുതരാം…
കൈ അവളുടെ വയറിനു അടുത്തേക്ക് ചേർത്തു പിടിച്ചു ഇവിടെ ഒരാളെ അച്ഛാ എന്ന് വിളിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു ഇതുപോലെയാണ് മോന്റെ സ്വഭാവം എങ്കിൽ അടിച്ചു ചന്തി ഞാൻ പൊട്ടിക്കും അല്ല പിന്നെ…….
ഞാനൊന്നു ചിരിച്ചു…. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…. തൽക്കാലം ഇതേ ഇപ്പോൾ കയ്യിലുള്ളൂ… ഇഷ്ടത്തോടെ ആകുമ്പോൾ അതു തന്നെ ധാരാളം ആണ് അവർക്ക്……
വരാമെന്ന് ഒന്ന് മെസ്സേജ് അയച്ചേക്ക്
എന്തായാലും അവൻ ക്ഷണിച്ചത് അല്ലേ
പോയി കണ്ടേക്കാം… നോക്കണ്ട അമ്മു എന്നോട് എല്ലാം പറഞ്ഞു
അതൊന്നും വേണ്ട പ്രശ്നമാവും……
പ്രശ്നം ആവാതിരിക്കാൻ ആണ് പറഞ്ഞത്
പേടിയുണ്ടോ ഞാനില്ലേടോ കൂടെ….
അപ്പോൾ തന്നെ ലൊക്കേഷൻ മെസ്സേജും വന്നു
അവനെ തിരക്കാണെന്ന് തോന്നുന്നു
എന്നാ പിന്നെ പോയിട്ട് വരാം പേടിക്കുക ഒന്നും വേണ്ട പെട്ടെന്ന് തന്നെ വരും ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്നു തട്ടി……
കതകിൽ തട്ടിയപ്പോൾ പെട്ടെന്ന് തന്നെ ആൾ വാതിൽ തുറന്നു
ആരും കാണണ്ട പെട്ടെന്നുതന്നെ ഉള്ളിൽ കയറിക്കോ…….
ആ ഉള്ളിൽ ആകുമ്പോൾ ആരും ഒന്നും കാണില്ല
അതാണ് സൗകര്യം നാട്ടുകാർ അറിഞ്ഞാൽ അത് ഞങ്ങൾ മോശമാണ്……
അയാൾ എന്നെ ഒന്നു നോക്കി……
അയിന് താൻ പോലീസ് ആണോ……..
ഇവളുടെ പോലീസും പട്ടാളവും ഞാൻ തന്നെയാണ് ഇതില് ഏതാ ആയിട്ടാണെങ്കിലും ചേട്ടന് കാണാം അത് ചേട്ടന്റെ സൗകര്യംപോലെ
അടിക്കാൻ വേണ്ടി ഒന്ന് കൈ ഉയർത്തി…..
നല്ലൊരു ചവിട്ടു കൊണ്ട് ആൾ തന്നെ ഉള്ളിലേക്ക് തെറിച്ചുവീണു……
വട്ടമിട്ടിരുന്ന് കള്ളു കുടിക്കാൻ മാത്രമല്ല സൗഹൃദം നമുക്കൊരു പ്രശ്നമുണ്ടാകുമ്പോൾ അത് പരിഹരിക്കാൻ മുന്നിൽ നിൽക്കുന്നവരാണ്
സുഹൃത്തുക്കൾ
മുറിയിലേക്ക് കയറി അവർ കതകടച്ചു.. ഒരു അഞ്ചു മിനിറ്റ് കൊണ്ട് തന്നെ അവർ പുറത്തുവന്നു കയ്യിൽ ലാപ്ടോപ്പും ഒരു മൊബൈലും കൊണ്ടുവന്നു തന്നു
അവൻ ചിരിച്ചിട്ട് എന്നോട് പറഞ്ഞു… ആള് ഹൈടെക് ആണ്…..
ഒരു പോലീസ് ജീപ്പ് വീടിന്റെ മുന്നിൽ വന്നു നിന്നു
എന്തുവാടെ…. ഒരു പ്രശ്നമുണ്ടായാൽ സമയത്തിന് വരണ്ടേ പോലീസ് ആയിട്ട് നിനക്ക് ഒരു ഉത്തരവാദിത്വവും ഇല്ല……
ട്രാഫിക് ബ്ലോക്ക് ആയിരുന്നു……
ഇവൻ ഇപ്പോഴും നിഷ്കു ആണ് എന്ന മട്ടിൽ ഞാൻ അവനെ നോക്കി…..
പ്രിയ അന്തം വിട്ടു നോക്കി നിൽക്കുന്നുണ്ട് എന്നല്ലാതെ അവൾക്കൊന്നും മനസ്സിലായിട്ടില്ല
ഒപ്പം പഠിച്ചവനാണ് ഇപ്പോൾ എവിടെ si ആണ്
ബാക്കി അവൻ നോക്കിക്കോളും
അവനെയും പൊക്കി എടുത്ത് പോലീസുകാർ
പോകുമ്പോൾ മൊബൈലിൽ നിന്നും ഒരു മെമ്മറി കാർഡ് എന്റെ കയ്യിൽ അജു തന്നു….
താഴെയിട്ട് ഒന്നു ഒരച്ചു…. എന്നിട്ട് പ്രിയയുടെ കയ്യിൽ കൊടുത്തു ഞാൻ
കലാപരിപാടികൾ എല്ലാം കഴിഞ്ഞു
ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ അവൾ അവരോട് ചോദിച്ചു……
കൂട്ടുകാരനെ കള്ളുകുടിക്കുന്ന ഒക്കെ ബോർ അല്ലേ ഏട്ടന്മാരെ…….
എന്റെ പൊന്നു പെങ്ങളേ…. കൊക്കക്കോള കുടിച്ചിട്ട് ഹിറ്റാകുന്ന ഒരുത്തനെ ഞങ്ങൾ ആദ്യമായിട്ട് കാണുന്നത്……
കൂടെ ചിരിക്കുക എന്നല്ലാതെ മറ്റു വഴികൾ ഒന്നും ഇല്ലാതെ ഞാനും അവരുടെ കൂടെ ചിരിച്ചിരുന്നു……..
നമ്മളെ സ്നേഹിക്കുന്നവരുടെ സങ്കടവും സന്തോഷവും അതിനേക്കാൾ വലിയ ലഹരി ഈ ലോകത്ത് മറ്റൊന്നിനുമില്ല…..
സങ്കടം ചിലപ്പോൾ നമ്മളിൽ ദേഷ്യം ഉണർത്തും
സന്തോഷം പുഞ്ചിരിയും…. പിന്നെ എന്നും ചിരിക്കാൻ കഴിയില്ലല്ലോ ജീവിതം ഇങ്ങനെയല്ലേ……
പ്രിയയുടെ കയ്യും പിടിച്ച് വീട്ടിലേക്ക് കയറി അമ്മയോട് പറയാൻ ഒത്തിരി സന്തോഷം ഉള്ള വിവരങ്ങളുമായി പിണങ്ങിയും ചേർന്നും
ചിരിയും വിഷമങ്ങളുമായി ജീവിതം ഇനിയും ബാക്കി ജീവിച്ചു തീർക്കുന്നവരെ ……