ദേ കുട്ടി ചുമ്മാ നിന്ന് നുണ പറയാതെ ആ കമ്മൽ അങ്ങ് തിരിച്ചു കൊടുത്തേ, മിനു അപ്പോഴും പറഞ്ഞ..

കമ്മൽചരിതം
(രചന: Treesa George)

തൊണ്ണൂറുകളുടെ അവസാനത്തിൽ മലയോര ഗ്രാമത്തിലെ ഒരു എൽ. പി സ്കൂൾ. ഒരു ഉച്ച കഴിഞ്ഞ ഇന്റർവെൽ സമയം. പിള്ളേർ എല്ലാം    സ്കൂൾ മുറ്റത്ത് വിവിധങ്ങളായ കാര്യങ്ങളിൽ ഏർപെട്ടിരിക്കുന്നു.

എടി അനു നിന്റെ ഒരു കാതിലെ കമ്മൽ എന്തിയെ? അപ്പോൾ ആണ് അനുവും കാതിൽ കമ്മൽ തപ്പി നോക്കുന്നത്.

അയോ എന്റെ കമ്മൽ. അമ്മ ഇന്ന് എന്നെ തല്ലിക്കൊന്നത് തന്നെ.

അപ്പോഴേക്കും ഒരു സംഘം  കുട്ടികൾ സ്റ്റാഫ്‌ റൂമിൽ ഉള്ള ടീച്ചേഴ്സിനെ  വിവരം അറിയിച്ചിരുന്നു . ടീച്ചേർസ് എല്ലാം അനുവിന്റെ ചുറ്റും കൂടി. ഒപ്പം പിള്ളേരും.

മോൾ സെരിക്കും ആലോചിച്ചു നോക്കിക്കേ. ഇന്ന് സ്കൂളിൽ വന്നിട്ട് ഇവിടെ ഒക്കെ പോയി.

ആ രണ്ടാം ക്ലാസ്സ്കാരി  ആലോചിക്കാൻ തുടങ്ങി. പെട്ടന്ന് അവൾ പറഞ്ഞു. ടീച്ചറെ ഞാൻ എന്റെ കമ്മൽ ഉച്ചക്ക് മുമ്പുള്ള ഇന്റർവെലിനു മിനുവിന് കാണാൻ കൊടുത്തിരുന്നു.

അവൾക്ക് എന്റെ കമ്മൽ ഒത്തിരി ഇഷ്‌ടപ്പെട്ടിരുന്നു. അവൾ ഉച്ചക്ക് വീട്ടിൽ ചോറുണ്ണാൻ പോകുമ്പോൾ അമ്മനെ കാണിക്കാൻ ആണെന്ന് ആണ് പറഞ്ഞത്. ഞാൻ അത് മറന്നു പോയതാ ടീച്ചറേ.

പെട്ടന്ന് അനുവിന്റെ ക്ലാസ്സ്‌ ടീച്ചർ ദേവിക ടീച്ചർ ബാക്കി ഉള്ള കുട്ടികളോട് പറഞ്ഞു. നിങ്ങൾ എല്ലാവരും പോയി കളിച്ചോ. മിനുവും അനുവും  മാത്രം ഇവിടെ നിന്നാൽ പോയി.

കുട്ടികൾ എല്ലാവരും ഗ്രൗണ്ടിലോട്ട് കളിക്കാൻ പോയി. അനുവും മിനുവും ഏതാനും ടീച്ചേർസും മാത്രം അവിടെ ബാക്കിയായി.

ദേവിക ടീച്ചർ കുനിഞ്ഞു മിനുനുവിനോട് പറഞ്ഞു. മോൾ കമ്മൽ തിരിച്ചു കൊടുക്കാൻ മറന്ന് പോയത് ആണ് അല്ലേ. സാരമില്ല. പിള്ളേർ അല്ലേ. ഈ പ്രായത്തിൽ മറവി ഒക്കെ സാധാരണം. മോൾ കമ്മൽ പോയി ബാഗിൽ നിന്ന് എടുത്ത് കൊണ്ട് വാ. ടീച്ചർ ഇവിടെ വെച്ച് തന്നെ അനുവിന്റെ കാതിൽ ഇട്ട് കൊടുത്തേക്കാം.

പെട്ടന്ന് മിനു പറഞ്ഞു. എന്റെ കൈയിൽ കമ്മൽ ഇല്ല ടീച്ചറേ . അനു എന്റെ കൈയിൽ കമ്മൽ തന്നിട്ടില്ല .

ദേവിക ടീച്ചർ അവളോട്‌ വീണ്ടും അനുനയത്തിൽ പറഞ്ഞു. മോൾ സെരിക്കും ആലോചിച്ചു നോക്കിക്കേ. മോൾ ഓർക്കത്തത് ആവും. എന്നിട്ട് പോയി നല്ല കുട്ടി ആയിട്ട് കമ്മൽ എടുത്തോണ്ട് വാ. അതോ മോൾ ഉച്ചക്ക് വീട്ടിൽ അമ്മേനെ കാണിക്കാൻ കൊണ്ട് പോയപ്പോൾ അവിടെ വെച്ച് മറന്നോ.

ഞാൻ അതിന് ആ കമ്മൽ കണ്ടിട്ട് പോലും ടീച്ചറെ. ഈ കുട്ടി എന്താ പറയണത് എന്ന് എനിക്ക് മനസിലാവുന്നില്ല.

അവളുടെ ആ മറുപടിയിൽ ദേവിക ടീച്ചറിന് ദേഷ്യം വരുന്നുണ്ടായിരുന്നു.

അവർ കുറച്ചു ദേഷ്യത്തോടെ അവളോട്‌ പറഞ്ഞു.

ദേ കുട്ടി ചുമ്മാ നിന്ന് നുണ പറയാതെ ആ കമ്മൽ അങ്ങ് തിരിച്ചു കൊടുത്തേ.

മിനു അപ്പോഴും പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചു നിന്നു.

അതോടെ ടീച്ചേർസ് പറഞ്ഞു. കൊച്ചുകുട്ടികൾ അല്ലേ. നമ്മളുടെ വക വിചാരണ വേണ്ട. രണ്ട് കുട്ടികളുടെയും വീട്ടിൽ നിന്ന് ആള് വരട്ടെ  . എന്നിട്ട് അവരുടെ മുന്നിൽ വെച്ച് ആവാം ബാക്കി ഉള്ള ചോദ്യങ്ങൾ.

അങ്ങനെ രണ്ട് പേരുടെയും വീട്ടിൽ നിന്ന് ആളുകൾ വന്നു. രണ്ട് കുട്ടികളും അവരുടെ വാദത്തിൽ ഉറച്ചു നിന്നു. കമ്മൽ കൊടുത്തു എന്ന് ഒരാളും അവൾ കമ്മൽ തന്നില്ല എന്ന് മറ്റേ ആളും.

അപ്പോൾ കമ്മൽ നഷ്ടപെട്ട ആളുടെ അമ്മ മറ്റേ കുട്ടിയുടെ അമ്മയോട് പറഞ്ഞു.

എനിക്ക് അറിയാം എന്റെ കൊച്ചിന്റെ കമ്മൽ അടിച്ചു മാറ്റിയിട്ടു നിങ്ങൾ അമ്മയും മകളുടി നാടകം കളിക്കുന്നത് ആണെന്ന്.

ഈ പ്രായം വരെ ആയിട്ടും നിങ്ങളുടെ പെണ്ണ് കൊച്ചിന്റെ കാതിൽ രണ്ട് ഈർക്കിൽ കമ്പ് അല്ലാതെ പൊന്നിന്റെ ഒരു തരി ഇല്ലല്ലോ. അപ്പോൾ നിങ്ങൾ കൊച്ചിനെ ഉപദേശിച്ചു വിട്ടു. എത് എലും പിള്ളരെയുടെ കമ്മൽ ഊരി മേടിക്കാൻ.മകൾ അത് കൃതിമായി അനുസരിച്ചു.

നിങ്ങൾക്കു വായിൽ നാക്കു ഉണ്ടെന്ന് വെച്ച് വായിൽ തോന്നുന്നത് വിളിച്ചു പറയരുത്.

അവരുടെ ബഹളം കേട്ട് കുട്ടികൾ എല്ലാം സ്റ്റാഫ്‌ റൂമിന്റെ ജനലിൽ പിടിച്ചു അകത്തോട്ടു നോക്കുന്നുണ്ടായിരുന്നു.

അപ്പോൾ ദേവിക ടീച്ചർ പറഞ്ഞു. നിങ്ങൾ ഇതും പറഞ്ഞു അങ്ങോടട്ടും ഇങ്ങോട്ടും ബഹളം വെക്കാതെ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കാൻ നോക്ക്.

ചിലപ്പോൾ മിനുവിന് കമ്മൽ ഇല്ലാത്ത കൊണ്ട് അത് ഇടാൻ ഉള്ള കൊതി കൊണ്ട് എടുത്തത് ആവും. നിങ്ങളോട് അവൾ പറയാത്തത് ആവും.

മിനുവിന്റെ അമ്മ വിഷമത്തോടെ പറഞ്ഞു. പാവങ്ങൾ ആണേലും അന്യൻറെ മുതൽ ആഗ്രഹിക്കരുത് എന്നാണ് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചേക്കുന്നത്. നിങ്ങൾ എല്ലാവരും ഈ കാര്യത്തിൽ ഉറച്ചു നിക്കുമ്പോൾ ഞാൻ ഇനിയും എന്റെ കൊച്ചിനെ നായികരിക്കുന്നില്ല.

എന്നിട്ട് അവർ അനുവിന്റെ അമ്മയുടെ അടുത്ത് പറഞ്ഞു. എന്റെ കൊച്ചിന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. കമ്മലിന്റെ പൈസ എത്ര ആണെന്ന് പറഞ്ഞാൽ മതി. കൂലി പണി എടുത്ത് ഞാൻ തന്നോളാം. ഇപ്പോൾ എന്റെ കൈയിൽ അത്രെയും കാശ് ഇല്ല. എന്നാലും നിങ്ങളുടെ കാശ് ഞാൻ തരാതെ ഇരിക്കില്ല.

അവർ ആ പറഞ്ഞതിനോട് എല്ലാർക്കും യോജിപ്പ് ആയിരുന്നു. ആ അമ്മ വിഷമത്തോടെ മകളുടെ കൈ പിടിച്ചു സ്കൂളിന്റെ പടി ഇറങ്ങി.

അന്ന് വൈകിട്ട് പല വീടുകളിലെയും ചർച്ച വിഷയം മിനു അനുവിന്റെ കമ്മൽ അടിച്ചു മാറ്റിയത് ആയിരുന്നു.

അന്ന് വൈകിട്ടു അനുവിന്റെ അമ്മ കട്ടിൽ കുടഞ്ഞു വിരിക്കുമ്പോൾ ചിലും എന്ന ശബ്ദത്തോടെ എന്തോ ഒന്ന് നിലത്തു വീണു.

അവർ ടോർച് അടിച്ചു നിലത്തോട്ട് നോക്കി. പിന്നെ ഒരു ഒറ്റ അലർച്ച ആയിരുന്നു.

എടി അനു.

പിറ്റേന്ന് സ്കൂൾ തുറക്കുന്നതിനു മുമ്പേ തന്നെ അനുവും അമ്മയും സ്കൂളിൽ ഹാജർ ആയിരുന്നു.

അനുവിന്റെ അമ്മേനെ കണ്ട സ്കൂളിലോട്ട് വന്ന ദേവിക ടീച്ചർ ചോദിച്ചു .

എന്താ അനുവിന്റെ അമ്മ രാവിലെ തന്നെ സ്കൂളിൽ. കമ്മലിന്റെ ഇഷ്യൂ ഇന്നലെ തന്നെ സോൾവ് ചെയിതത് ആണല്ലോ.

അത് പിന്നെ ടീച്ചറേ. ഞാൻ സ്റ്റാഫ്‌ റൂമിയിലോട്ട് കേറി എന്ന് പറയാം.

അവർ സ്റ്റാഫ്‌ റൂമിയിലോട്ട് കേറി.

അനുവിന്റെ അമ്മ മടിച്ചു മടിച്ചു പറഞ്ഞു. ഇന്നലെ മിനു എടുത്തു എന്ന് പറഞ്ഞ കമ്മൽ ഇന്നലെ കട്ടിൽ വിരിച്ചപ്പോൾ നിലത്തു നിന്ന് കിട്ടി. അത് ഇവിടെ വന്നു പറയാം എന്ന് വെച്ചു.

ദേവിക ടീച്ചർ ദേഷ്യത്തോടെ അമ്മയുടെ പുറകിൽ ആയി ഒളിച്ചു നിക്കുന്ന അനുവിനെ വിളിച്ചു അവളോട്‌ ചോദിച്ചു.

നീ എന്തിനാ ഇന്നലെ കള്ളം പറഞ്ഞത്.

അത് അമ്മേനെ പേടിച്ചിട്ടാ.

അമ്മേനെ പേടിച്ചാൽ ഇങ്ങനെ ആണോ നുണ പറയുക.

അമ്മ കമ്മൽ പോയത് അറിഞ്ഞാൽ എന്നെ തല്ലി കൊല്ലും. അതും പറഞ്ഞു അവൾ തന്റെ കൈ ടീച്ചർക്ക് കാണിച്ചു കൊടുത്തു. ഇത് കഴിഞ്ഞ ആഴ്ച ചായ പൊടി ടിന്നിൽ ഇട്ടപ്പോൾ കുറച്ച് നിലത്തു പോയതിനു അമ്മ പുളി വടി വെച്ചു അടിച്ച പാടാ.

മ്മ്. അനു ക്ലാസ്സിൽ പോക്കോ. ഇനി ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി.

അനുവിന്റെ അമ്മയുടെ നേരെ തിരിഞ്ഞു അവർ ചോദിച്ചു.

ഇങ്ങനെ ആണോ കുട്ടികളെ ക്ഷിക്കുന്നത്.

അവർ പറഞ്ഞു . ഞങ്ങൾ പാവങ്ങളാ ടീച്ചറേ. അന്നന്നു പണി ചെയിതു കിട്ടുന്ന കാശ് കൊണ്ട് ആണ് കഴിഞ്ഞു പോകുന്നത്. അതോണ്ട് ഓരോ അരിമണിയും ഞങ്ങൾക്ക് വിലപ്പെട്ടതാ. അതാ ഞാൻ അവളെ അടിച്ചത്.

നിങ്ങൾ ഒരു കാര്യം മനസിലാക്കണം. അമിത ലാളന പോലെ തന്നെ അപകടകാരി ആണ് അമിത ശിഷയും. നിങ്ങളുടെ ശിക്ഷ കൊണ്ട് നിങ്ങളുടെ കുഞ്ഞിന് നുണ പറയാൻ ആണ് തോന്നുന്നത് എങ്കിൽ അതുകൊണ്ട് എന്ത് പ്രോയോജനം . ഇപ്പോൾ ഇവിടെ അത് അല്ലേ സംഭവിച്ചേക്കുന്നത്.

ഞാൻ എന്ത് വേണേലും ചെയ്യാൻ തയാർ ആണ് ടീച്ചറേ.

നിങ്ങളുടെ പാശ്ചാതാപം കൊണ്ട് ഇന്നലെ വേദനിച്ച ആ കുഞ്ഞു മനസിനും അതിന്റെ അമ്മക്കും ആശ്വാസം കിട്ടുമോ.

അപ്പോൾ അനുവിന്റെ അമ്മ പറഞ്ഞു. അസംബളിക്ക് ഞാൻ  നടന്ന കാര്യങ്ങൾ എല്ലാവരോടും പറയാം. ആ കുഞ്ഞിന്റെ അമ്മയോട് മാപ്പും ചോദിക്കാം.

ദേവിക ടീച്ചർ പറഞ്ഞു. അതു തന്നെ ആണ് ശെരിയായ തീരുമാനം. അല്ലേൽ കാലങ്ങളോളം ഇവിടെ പഠിച്ച പിള്ളേരെരുടെ മനസ്സിൽ മിനു എന്നും കമ്മൽ കള്ളി ആവും.പിന്നെ നിങ്ങളുടെ മനസും വലുത് ആണ്.

കാരണം വേണേൽ നിങ്ങള്ക്ക് മകളുടെ നുണ മറ്റുള്ളവരുടെ മുന്നിൽ പറയാതെ അവളെ നല്ലവൾ ആക്കാമായിരുന്നു. നിങ്ങൾ അത് ചെയ്തില്ലല്ലോ.

അങ്ങനെ മിനുവിന്റെ അമ്മേനെ ആള് അയച്ചു വിളിപ്പിച്ചു. അന്ന് മിനുവും ഈ സംഭവങ്ങൾ കാരണം അബ്സെന്റ് ആയിരുന്നു.അവളോടും വരാൻ പറഞ്ഞു.

അങ്ങനെ അന്നത്തെ അസംബളിക്കു അനുവിന്റെ അമ്മ നടന്നത് ഒക്കെ എല്ലാവരോടും പറഞ്ഞു.

അതിന് ശേഷം മിനുവിന്റെ അമ്മ അനുവിന്റെ അമ്മയോട് പറഞ്ഞു. നിങ്ങളുടെ മനസ് വിശാലമാണ്. നിങ്ങൾ മകളുടെ കള്ളത്തരം ഒളിപ്പിച്ചില്ലല്ലോ.

അവർ പറഞ്ഞു. ഞാൻ ആണ് നിങ്ങളോട് സോറി പറയേണ്ടത് . ഇന്നലെ സത്യം അനോഷിക്കാതെ നിങ്ങളോട് അതും ഇതും പറഞ്ഞതിന്.

മിനുവിന്റെ അമ്മ മകളുടെ നിരപരാധിത്വം തെളിഞ്ഞതിൽ ദൈവത്തിന് സന്തോഷത്തോടെ നന്ദി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *