ജോലിക്ക് കേറിയിട്ട് ഒരു മാസം ആയെങ്കിലും അങ്ങേർടെ മനസ്സിൽ ഒന്ന് കയറി കൂടി എന്റെ..

എന്നും എന്റെ ശൊന്നു
(രചന: ശിവാനി കൃഷ്ണ)

ജോലിക്ക് കേറിയിട്ട് ഒരു മാസം ആയെങ്കിലും അങ്ങേർടെ മനസ്സിൽ ഒന്ന് കയറി കൂടി എന്റെ സൃഷ്ടി ഉറപ്പിക്കാൻ ഇതുവരെ പറ്റീല ..

അതെങ്ങനാ എന്നെ കാണുമ്പോ എന്തോ പ്രേതത്തെ കണ്ട പോലെ വിറളി പൂണ്ടു ഓടുവല്ലേ… നിങ്ങൾ തന്നേ പറ..

അങ്ങേരെ സെറ്റ് ആക്കാൻ വേണ്ടി മാത്രം ഡിഗ്രിക്ക് നല്ല മാർക്ക്‌ വാങ്ങി പാസ് ആയി ഈ കമ്പനിയിലേക്ക് വന്ന എന്നെ ഇങ്ങനെ മാറ്റി നിർത്താമോ.. അതൊക്കെ പോട്ടെ.. എന്തോരം ഗിരിരാജന്മാരെ ആണു ഞാൻ അവിടെ ഇട്ടിട്ട് ഇങ്ങോട്ട് പോന്നതെന്ന് അറിയാമോ..

എന്തോരം dairymilk തിന്നതാ.. ഇപ്പോ അതിന്റെ തൊലി കണ്ട കാലം മറന്നു… ഹാ… വേണമെങ്കിൽ എനിക്ക് വാങ്ങിയൊക്കെ തിന്നാം.. പക്ഷേ ആരെങ്കിലും വാങ്ങി തന്നു തിന്നുമ്പോ ഒരു പ്രിത്യേക സുഖം അല്ലേ.. ഹിഹി…

ഇന്നെങ്കിലും ആ കാലന്റോടെ ഒന്ന് സംസാരിക്കാൻ പറ്റണെ എന്റെ പൊന്നുംകുരിശ് മുത്തപ്പാ എന്ന് പ്രാർത്ഥിച്ചോണ്ട് അപ്പാർട്മെന്റിന്റെ ഗേറ്റ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയതും ഒരു തലക്ക് വെളിവില്ലാത്ത വധൂരി കാറും കൊണ്ട് വന്നൊറ്റ ഇടി..

എന്നെയല്ല…മുന്നേ പോയ പാൽക്കാരൻ മാമനെ…

പക്ഷേ ആർക്കാ നഷ്ടം.. ഈ നിക്ക്… അവന്റെ വണ്ടിക്ക് സ്പീഡ് തീരെ കുറവായത് കൊണ്ട് തറയിലെ ചളി എല്ലാം ഞാൻ കഴിഞ്ഞാഴ്ച മാർക്കറ്റിൽ ന്ന് 449 രൂപ മുടക്കി വാങ്ങിയ എന്റെ വെള്ള അനാർക്കലിയെ കുളിപ്പിച്ചെടുത്തു…

കലി വന്നിട്ട് പോയി അവന്റെ വണ്ടിടെ മൂട്ടിൽ നോക്കി രണ്ട് ചവിട്ടും കൊടുത്തു ഒന്ന് നിന്ന് തുള്ളിയിട്ട് ഓടി റൂമിൽ പോയി…

ഇന്നത്തെ ദിവസമേ പോയി…. ലേറ്റ് ആയി ചെന്നെന്നും പറഞ്ഞു എന്റെ ചെവി തിന്നാൻ അങ്ങേരെ അനുവദിക്കല്ലേ ഈശോയെ… പാവമല്ലേ ഞാൻ… ഒരു തെറ്റും ചെയ്യാത്ത എന്നെ നീ എന്തിനിങ്ങനെ ക്രൂശിക്കുന്നു..

പിന്നെ ഒരൂസം പുറത്ത് പോയിട്ട് ഊരി ഇട്ടിരുന്ന ഒരു പിങ്ക് ചുരിദാരും എടുത്തു വലിച്ചു കേറ്റി ഇട്ടോണ്ട് ഇറങ്ങിയപ്പോഴെക്കും ഓഫീസിൽ എത്താനുള്ള ടൈം കഴിയാറായി… വൗ… ബൂട്ടിഫുൾ…ഒരു ലിഫ്റ്റ് പോലും കിട്ടില്ലല്ലോ ദേവി…

എന്ത്.. ബാംഗ്ലൂർ എന്ന് പറയുന്ന ഈ നഗരത്തിൽ ഒരു ലിഫ്റ്റ് തരാൻ ആരുമില്ലേ…

ആർക്കെങ്കിലും അവിയൽ വേണമെങ്കിൽ ജെ ക കമ്പനി ഗ്രൂപ്സിനോട് ഇപ്പോ തന്നേ വിളിച്ചു പറയേണ്ടതാണ്… നക്ഷത്ര അവിയൽ ഇന്ന് പാർസൽ കിട്ടുന്നതാണ്… സിവനെ… കാത്തോണേ…

ആഹ് ഒരു ഹാർലി വരുന്നുണ്ട്… ഒരു ലിഫ്റ്റ് കിട്ടിയാൽ കൊള്ളാരുന്നു… ഗഡുവും കൊള്ളാം.. വണ്ടിയും കൊള്ളാം… പൊളിക്കും…വെറുതെ കൈ നീട്ടിയേക്കാം… കിട്ടിയാ കിട്ടി പോയാ പോയി..

പക്ഷേ നചത്രം എന്ന ഈ എന്നെ ഞെട്ടിച്ചുകൊണ്ട് ആ ഹെൽമെറ്റ്‌ ഇട്ട സുന്ദരൻ എന്റെ അടുത്ത് വണ്ടി ചവിട്ടി നിർത്തി…

“ജെ ക ഗ്രൂ പ് സ്… ഒരു ലിഫ്റ്റരോ ”

അപ്പോ പുള്ളി ഇങ്ങനെ തല തിരിച്ചിട്ട് കേറാൻ പറഞ്ഞു.. മലയാളി ആണോ… അടിപൊളി…

മറിയെടമ്മേടെ ആട്ടിൻകുട്ടി
മറിയന്റമ്മേര സോപ്പ്പട്ടി പാട്ട് പെട്ടി വട്ടപട്ടി വെറുതെ നിന്നാൽ കുട്ടൻ പട്ടി സിസിലികുട്ടീരെ തേപ്പ്പെട്ടി
പാട്ടിതള്ളേരെ മുറുക്കാൻ പെട്ടി…
ഹോയ് ഹോയ്…

അങ്ങോട്ട് പറപ്പിക്ക് മച്ചാനെ…

ഇന്ന് ഞാൻ ഹാർലിയിൽ ചെന്നിറങ്ങി അങ്ങേർടെ മുന്നിലൊരു കലക്ക് കലക്കും… ബുഹഹഹഹ…

അന്ന് ഒരൂസം ഒരു ലിഫ്റ്റ് ചോയ്ച്ചപ്പോ അങ്ങേർടെ കാറിൽ വേസ്റ്റ് കേറ്റില്ല പോലും…അങ്ങേർടെ ഒണക്ക കാർ… കൊണ്ട് പോയി തൂക്കി വിയ്ക്കടോ…

സന്തോഷം കൊണ്ടിരുന്നു കുലുങ്ങി കുലുങ്ങി വണ്ടി മറിഞ്ഞാലോ എന്ന് തോന്നിയപ്പോ അടങ്ങി ഇരുന്നു…

“ചേട്ടൻ മലയാളി ആണോ…?”ന്ന് ചോയ്ച്ചപ്പോ പുള്ളി ഇരുന്നു തല കുലുക്കുന്നു…

“എന്താ ചേട്ടന്റെ പേര്..”

ഇതിന്റെ വായിൽ ന്താ പുണ്ണാണോ… ഹാർലി ഒക്കെ കൊണ്ട് നടന്നിട്ട് കോഴിത്തരം കാണിക്കാൻ അറിയില്ല ന്ന് വെച്ചാൽ പിന്നെന്തിനാ ഇങ്ങനെ ഇവനൊക്കെ പാഴ്ത്തടി ആയിട്ട് ജീവിക്കുന്നത്..മരയോന്ത്…

“ആഹ് അതെന്തോ ആവട്ടെ… ചേട്ടൻ നിക്ക് ഒരു help ചെയ്യണം… നമ്മൾ ഇങ്ങനെ ജെ കെ ടേ അകത്തോട്ടു കേറുമ്പോൾ slow മോഷനിൽ ഓടിക്കണം..

കേട്ടോ… എന്നിട്ട് എന്നെ അവിടെ കൊണ്ട് ചെന്നിറക്കി തൊട്ട് മുകളിലെ റൂമിൽ നിക്കുന്നവർക്ക് കാണാൻ പറ്റുന്ന പൊസിഷനിൽ നിർത്തി ഒരു ഹഗും ഫ്ലയിങ് കിസ്സും പിന്നെ റ്റാറ്റായും…ഓക്കേ ആണോ..”

അപ്പോഴും തല കുലുക്കുന്നു…

ഇതെന്ത് ജീവിയാണ് ഈശോയെ… എന്റെ അഖിലോ ഹരിയോ ഒക്കെ ആയിരുന്നെങ്കിൽ ഇപ്പോഴേ കെട്ടിപിടിത്തം പ്രാക്റ്റീസ് എന്നും പറഞ്ഞു തുടങ്ങിയേനെ…

ഇനി ഇതിനകത്ത് തല ഇല്ലേ.. ഹെൽമെറ്റ്‌ വെച്ച പ്രേതം വല്ലോം ആണോ ഇനി… ഏയ്‌ അങ്ങനെ ഒന്നും ആകില്ല.. ബി പോസിറ്റീവ് നച്ചുട്ടാ…

“ചേട്ടൻ ആണു ചേട്ടാ ആണു… ആമ്പിള്ളേർ ന്ന് പറഞ്ഞാൽ ദേ ദിങ്ങനെ ഇരിക്കണം… ഞങ്ങടെ ആ ജെ കെ ഉണ്ടല്ലോ.. ആണെന്നും പറഞ്ഞു നടക്കുന്നു… ഒരു ജയകിച്ചിനൻ വന്നേക്കുന്നു..

അങ്ങേർക്ക് നട്ടല്ലുണ്ടോ ന്ന് തന്നെ നിക്ക് ഡൌട്ട് ആണു.. ചേട്ടൻ തന്നെ പറ.. ഏതെങ്കിലും ചെറുക്കന്മാർ ഇത്രയും സുന്ദരിയായ എന്നെ കാണുമ്പോ പേടിച്ചു ഓടുവോ… വെറും പഴം.. ശൊണ്ണൻ… ഹും”

അത് കേട്ട് പുള്ളിക്കാരൻ പെട്ടെന്ന് വണ്ടി ചവിട്ടി നിർത്തിയേക്കുന്നു..

“ചേട്ടൻ വണ്ടി എടുക്ക്…ചേട്ടൻ അങ്ങേരെ പോലെ ഒന്നുമല്ല.. നല്ല മനുഷ്യൻ..എനിക്ക് ഇഷ്ടായി…”

“മ്മ്…”എന്ന് പറഞ്ഞിട്ട് പുള്ളി വണ്ടി എടുത്തു…

പിന്നെ അങ്ങെത്തുന്നവരെ ആ ജെ കെ ന്ന് പറയുന്ന എന്റെ പാതികാമുകനെ പച്ചതെറി വിളിച്ചില്ലങ്കിലും പറ്റുന്ന പോലെ പത്ത് പറഞ്ഞു സമാധാനിച്ചങ് ഇരുന്നു..

അങ്ങനെ ഞങ്ങൾ ജെ കെ യിൽ എത്തി…ശോ ഇറങ്ങാൻ തോന്നുന്നില്ല… ഹാ.. അന്യന്റെ ഒന്നും മോഹിക്കരുതെന്ന് അല്ലേ…

നോക്കിയപ്പോ മുകളിലെ അങ്ങേർടെ റൂമില് ജനൽ തുറന്ന് കിടക്കുന്നു.. അപ്പോ വന്നിട്ടുണ്ട് കൊച്ച്ഗള്ളൻ..

“അതേ ചേട്ടോ…വേഗമാവട്ടെ…”

അപ്പോ അങ്ങേര് ഒരു ചെറിയ ഹഗ് തന്നു..മനസ്സിൽ മിഥുനമഴ പൊഴിയും… ഹോയ് ഹോയ്…

വിട്ട് മാറിയപ്പോഴേക്കും എന്റെ പൊന്നമ്പോലത്തെ കവിളിൽ ഹെൽമെറ്റ്‌ വച്ചൊരുമ്മ… ഹെൽമെറ്റ്‌ ഉള്ളത് നന്നായി.. ഇവൻ വിചാരിച്ചത്ര പാവം ഒന്നുമല്ലല്ലോ..ങ്ങും..

“തന്റോടെ ഞാൻ ഫ്ലയിങ് കിസ്സ് തരാനല്ലേ പറഞ്ഞേ… മ്മ്..ഇനി ഇപ്പോ പോട്ടെ കുഴപ്പമില്ല.. എന്നാ വിട്ടേക്ക്.. ബൈ..”

ലങ്ങേര് കണ്ടോ ആവോ.. എല്ലാം നന്നായി നടക്കണേ പുണ്യാളാ ന്ന് ഒകെ പ്രാർത്ഥിച്ചു അങ്ങേരെ റൂമില് നോക്കി നിന്നപ്പോഴല്ലേ ഒരു അപശബ്ദം…

“അതെങ്ങനെ ശരിയാവും നച്ചു വാവേ…ഏട്ടനും ഇവിടേയ്ക്കല്ലേ..”

തിരിഞ്ഞു നോക്കിയപ്പോ കണ്ട മുപ്പത്തി രണ്ട് പല്ലുകളും ആരെയോ ഓർമിപ്പിച്ചു… ആരെയാ… ങേ.. ങേ… ആരെയാന്ന് ചോയ്ക്ക് നിങ്ങൾ…

പോരും വഴിക്ക് ഞാനൊരു കാലനെ കുറിച്ച് പറഞ്ഞില്ലേ അങ്ങേരോട്…. രണ്ടക്ഷരത്തിൽ പറഞ്ഞാൽ ജെ…. കെ….

ങ്ങും ഞാൻ തീർന്നു… ബാ പോവാം…

“കൊല്ലാതിരിക്കാമോ…”

“പറ്റില്ല…”

“ഇഹ്… ന്നാ ഞാൻ അങ്ങോട്ട്..”

“അച്ചോടാ അങ്ങനെ അങ്ങ് പോയാലൊ നച്ചു വാവേ… മോൾക്ക് എന്തൊക്കെയോ ഡൌട്ട് ഇല്ലേ… അതൊക്കെ തീർത്തിട്ട് പോകാം ന്നെ..”

“ഏയ്‌… അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ..”

“ആണോ..”

“മ്മ്.. മ്മ്..”

“അല്ല നിക്ക് ന്തൊ ഉണ്ടോ ന്ന് നിനക്ക് ഡൌട്ട് ഉണ്ടല്ലോ.. എന്താരുന്നു അത്.. നട്ടെല്ലോ..”

“അയ്യോ… ഈ ചേട്ടന്റെ ഒരു കാര്യം… അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ..”

“ശ്ശെടാ… ഡൌട്ട് തീർത്തിട്ട് വരാന്നെ..”

“ഉയ്യോ അത് പറ്റില്ല… ദേ ഇങ്ങടെ ഹിന്ദിക്കാരി ഫെൻസ് ഒക്കെ നിക്കുന്നു…അവർ ന്ത്‌ വിചാരിക്കും..”

“ന്തൊ വിചാരിക്കട്ടെ..”

“ജയേട്ടാ..”

“എന്താ മോളുച്ചേ…”

“ഞാൻ ഓടി…”

ഹിഹി…. ഞാനാരാ മോൾ.. പഞ്ച് ചെയ്തിട്ട് വന്നു സീറ്റിൽ ഇരുന്നപ്പോഴാണ് ഒന്ന് ശ്വാസം വീണത്.. അപ്പോഴേക്കും ലിപ്സ്റ്റിക്ക് പൂശിയ ചേച്ചിമാർ എന്റെ ചുറ്റും കൂട്ടം കൂടി…

പക്ഷേ അവരുടെയും എന്റെയും നിർഭാഗ്യത്തിന് കാലകേയൻ വിളിക്കുന്നു ന്ന് ആകാശ് ഭയ്യാ വന്നു പറഞ്ഞു…

“മേ ഐ കം ഇൻ സാർ..”

“കം ഇൻ..”

“ഇന്നലെ submit ചെയ്യാൻ പറഞ്ഞ ഫയൽ എവിടെ…”

“അത് പിന്നെ സാർ…വയ്യാരുന്നു..”

“എന്ത് വയ്യ… വയ്യാന്നും പറഞ്ഞു ഇവിടെ വന്നിരുന്നു ഉറങ്ങാൻ ആണോ തനിക്ക് ശമ്പളം തരുന്നത്.. ഏഹ്… വയ്യങ്കിൽ റൂമിലിരിക്കണം.. അല്ലാതെ മറ്റുള്ളവർക്ക് പണി ഉണ്ടാക്കി വയ്ക്കരുത്..”

“സോറി സാർ…”

“ഉം.. ഇരിക്ക്..”

ഇനി പിടിച്ചിരുത്തിയിട്ട് എന്തിനാണോ…മരപ്പട്ടി…

“വയർ വേദന എങ്ങനെയുണ്ട്..”

ഹോ ഹോ കിളി പോയി…
ഹോ ഹോ ഹോ കിളി പോയി…

ഇതങ്ങേര് തന്നെയാണോ ന്ന് ഓർത്തൊണ്ട് ഞാൻ കുറഞ്ഞുന്ന് തല കുലുക്കി…

“മ്മ്.. ഇനി മുതൽ വയ്യങ്കിൽ വരണ്ട..”

“ഓഹ്.. ആ പേരും പറഞ്ഞു എന്റെ സാലറി കുറയ്ക്കാനല്ലേ…”

“ആണെങ്കിൽ…”

“ആണെങ്കിൽ അതങ്ങ് പള്ളീൽ ചെന്ന് പറഞ്ഞാൽ മതി… കുറെ നാളായി നിങ്ങക്ക് തുടങ്ങിയിട്ട്… നിങ്ങൾ ആരാന്നാ നിങ്ങടെ വിചാരം…ഇവിടത്തെ പുട്ടി ഇട്ട കുറെ പെണ്ണുങ്ങൾ നിങ്ങടെ പിറകേ നടക്കുന്നുണ്ടാകും..

അവരുടെ കൂട്ടത്തിൽ ഈ എന്നെ കൂട്ടണ്ട… കുറച്ച് ഇഷ്ട്ടം തോന്നിപ്പോയി.. എന്നും വച്ചു നിങ്ങൾ എന്നെ മനസിലാക്കിയില്ലെന്നും വച്ചു ഞാൻ കേറി തൂങ്ങി ചാവത്തതൊന്നുമില്ല…

നിങ്ങക്ക് എന്റെ സ്നേഹം കിട്ടാനുള്ള ഭാഗ്യം ഇല്ലാന്ന് ഞാനങ്ങു കരുതും… ഇനി ജാടയും ഇറക്കികൊണ്ട് വന്നാ ഈ ഒണക്ക കമ്പനിടേ ഓണർ ആണു നിങ്ങൾ ന്ന് ഒക്കെ ഞാൻ അങ്ങ് മറക്കും പറഞ്ഞേക്കാം..

രാവിലെ ഇത് വരെ കാണാത്ത വണ്ടിയും കൊണ്ട് ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്നു… നിങ്ങൾ മനഃപൂർവം ന്റെ മനസ്സിലിരുപ്പ് അറിയാൻ അല്ലെടോ വേഷം മാറി വന്നത്.. നിക്ക് നന്നായി അറിയാം..”

“കഴിഞ്ഞോ..”

“ആ കഴിഞ്ഞു…”

“എന്നാ വാ പോയിട്ട് വരാം..”

“എവിടെ?”

“പള്ളിയിൽ…”

“ഏഹ്…”

“നീ നേരത്തെ പറഞ്ഞ ആ സാധനം നിക്ക് ഉണ്ടോ ന്ന് അറിയണ്ടേ… അതോണ്ട് ഈ ഭാഗ്യം നിക്ക് വേണം ന്ന് പള്ളിയിൽ ചെന്ന് പറഞ്ഞിട്ട് വരാം ന്ന്..”

“ഓ കളിയാക്കുവാണല്ലേ…നിങ്ങൾ ഒന്ന് പോയേ…”

“ശ്ശെടാ ഇത് കൊള്ളാം…”

പെട്ടെന്ന് അങ്ങേര് എഴുന്നേറ്റ് വന്നു എന്നെ പിടിച്ച് ചുവരിൽ ചേർത്ത് നിർത്തിയിട്ടു…

എന്തോ നോക്കി ഇരിക്കുവാ ബാക്കി ഞാൻ പറയൂല….

Leave a Reply

Your email address will not be published. Required fields are marked *