വിത്ത് സോളിഡ് എവിഡൻസ്
(രചന: ശിഹാബ്)
രാത്രി മഴ തോരാതെ പെയ്യുകയായിരുന്നു അവൾ ആ കറുത്ത് നീണ്ട പാതയിലൂടെ മങ്ങിയ തെരുവ് വിളക്കിന്റെ പ്രകാശത്തിന്റെ സഹായത്തോടെ നേരെ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.
പോലീസ് സ്റ്റേഷനിൽ അവളുടെ പ്രതീക്ഷ പോലെ ഡ്യൂട്ടി ഓഫീസർ ശർമിള മേടം തന്നെ ആയിരുന്നു .
അവിടെ ഒഴിഞ്ഞ സ്ഥലത്ത് തന്റെ കുട മടക്കി വെച്ച് നേരെ അവിടെ യുള്ള പാറാവ് കാരനോട് ചോദിച്ചു മാടത്തിനെ ഒന്ന് കാണാൻ പറ്റുമോ ?
ഒരു മിനുട്ട് ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ .
അയാൾ ഒരു നിമിഷം അകത്തോട്ട് പോയി ,പിന്നെ അവളുടെ
അടുത്തേക്ക് ചെന്ന് പറഞ്ഞു ചെല്ലാൻ പറഞ്ഞു .
അവൾ എന്തോ ഒരു മുൻ തീരുമാനം എടുത്തപോലെ കയ്യിൽ പിടിച്ച ബാഗ് മായി നേരെ ശർമിള മേടത്തിന്റെ റൂം ലക്ഷ്യമാക്കി നടന്നു .
മാഡം ?
എസ് കമിങ് .
എന്താ പറഞ്ഞോളൂ ..
അത് മാഡം ഞാൻ ഒരാളെ കൊന്നു ?
വാട്ട് ? എന്താ താൻ പറഞ്ഞത് ?
അതെ മാഡം എനിക്ക് അവനെ കൊല്ലേണ്ടി വന്നു .
ആരെ കുറിച്ചാണ് താൻ ഈ പറയുന്നത്.
ഷാജൻ ജോസഫിനെ .
ആരാണ് അയാൾ ?
എന്റെ കാമുകനായിരുന്നു ഹാ സോറി എന്റെ മാത്രം അല്ല പലരുടെയും കാമുകനായിരുന്ന അയാൾ .
ശർമിള മേടം അവളെ ഒന്ന് നോക്കി എന്നിട്ട് എന്നിട്ട് തന്റെ മേശയിൽ നിന്നും ഒരു വെള്ള പേപ്പർ എടുത്തുകൊണ്ട് പറഞ്ഞു അതിന് മുൻപ് താൻ തന്റെ പേരും അഡ്രസ്സും ഒന്ന് പറഞ്ഞേ .
നാൻസി പാതയോരം വീട്ടിൽ , നിലാമുറ്റം അടിപ്പാവ് പോസ്റ്റ് മലപ്പുറം ജില്ലാ .
ഫോൺ നമ്പർ കൂടി പറഞ്ഞോ ,
12345678 ഇതാണ് എന്റെ നമ്പർ .
ഓക്കേ താൻ അപ്പൊ ഷാജൻ ജോസഫിനെ എന്ന തന്റെ കാമുകനെ കൊന്നു എന്താണ് കൊല്ലാൻ ഉണ്ടായ കാരണം ?
പിന്നെ എങ്ങിനെ നിങ്ങൾ പരിചയപെട്ടു ?
എല്ലാം വിശദമായി പറയണം .
സ്വയം കീഴടങ്ങിയ നിനക്ക് എനിക്ക് ശിക്ഷയിൽ നിന്നും ഇളവ് വാങ്ങിത്തരാൻ കഴിയും .
നാൻസി ഒരു പുച്ച ഭാവത്തോടെ ശർമിള മേഡ ത്തെ നോക്കി ചിരിച്ചു .
എന്നിട്ട് പറഞ്ഞു . ഈ ജീവിതത്തോടുള്ള ആശതന്നെ തീർന്നു പോയി.
പക്ഷെ അതിന്നു മുൻപ് ഈ സത്യം ലോകത്തെ അറീക്കണം .
ഓഹോ എന്നാ പറഞ്ഞോ .
“ഞാൻ ഷാജൻ ജോസഫിനെ പരിചയ പെടുന്നത് ഒരു കാർ ആക്‌സിഡന്റിൽ വെച്ചായിരുന്നു അന്ന് എനിക്ക് ഒരു എക്സാം ഉണ്ടായിരുന്നു ഞാൻ ദൃതിയിൽ റോഡ് മുറിച്ച കടന്നപോൾ എതിരെ വന്ന ഒരു കാർ എന്റെ കാലിൽ കയറി ഞാൻ വേദന കൊണ്ട് റോട്ടിൽ ഇരുന്നു.
അയാൾ അവിടെ കാർ നിറുത്തി എന്റെ അടുത്ത് വന്നു ചോദിച്ചു . എന്താ പറ്റിയത് ?എന്ന് ഞാൻ പറഞ്ഞു കാർ ന്റെ ടയർ കാലിൽ കയറി നല്ല വേദന ഉണ്ട് . അയ്യോ ഞാൻ ശ്രദ്ധിച്ചില്ല . വേഗം വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം എന്ന് . ഞാൻ വേണ്ട എന്ന് പറഞ്ഞു എനിക്ക് എക്സാം ഉണ്ട് . പറ്റുമെങ്കിൽ എന്നെ ആ എക്സാം സെൻഡറിൽ ഒന്ന് എത്തിക്കുമോ ? ഓ എത്തിക്കാം . അയാൾ എന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അപ്പോഴാണ് ഞാൻ റോഡിൽ കൂടിയ ആളുകളെ ശ്രദ്ധിച്ചത് . അയാൾ അവരോട് പറഞ്ഞു കാലിനു ചെറിയ പരിക്ക് ഉണ്ട് ഞാൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയികൊള്ളാം . അയാൾ എന്റെ ഹാൾട്ടിക്കറ്റ് നോക്കി എന്നിട്ട് എക്സാം സെന്റർ നോക്കി പറഞ്ഞു . ഈ സ്കൂൾ എനിക്ക് അറിയും ഇവിടുന്നു ഒരു പത്ത് മിനുട്ട് പോയാൽ മതി .
ഓ എന്ന വേഗം പോകാം .
അയാൾ എന്നെ സ്കൂളിൽ ആക്കിയ ശേഷം അവിടെ തന്നെ നിന്ന് എന്റെ എക്സാം കഴിയുന്നതും കാത്ത് . എക്സാം കഴിഞ്ഞു ഇറങ്ങുമ്പോൾ കാലിന് നല്ല വേദനയുണ്ടായിരുന്നു അയാൾ ഞാൻ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു നമുക്ക് ഹോസ്‌പിൽറ്റലിൽ പോകാം . വേണ്ട എന്ന് ഞാൻ പറഞ്ഞെങ്കിലും അയാളുടെ നിർബന്ധത്തിന് വഴങ്ങി എന്നെ അയാൾ ഹോസ്പിറ്റലിൽ കൊണ്ട് പോയീ . കാലിന് ചെറിയ ചതവ് ഉണ്ട് എന്ന് പറഞ്ഞു ഡോക്ർ . ഒരു രണ്ടാഴ്ച മരുന്ന് തേച്ചു കെട്ടിവെക്കണം എന്നാൽ വേഗം ഭേദമാകും എന്ന് പറഞ്ഞു . അങ്ങനെ അയാൾ എന്നെ എന്റെ വീട്ടിൽ കൊണ്ട് വന്നാക്കി അമ്മയോടും അച്ഛനോടും ഒക്കെ നന്നായി സംസാരിച്ചു പെട്ടന്ന് തെന്നെ അയാളെ എല്ലാവർക്കും ഇഷ്ടമാകും .സംസാരം അങ്ങനെയാണ് പിന്നെ നല്ല മുഖസൗന്ദര്യവും ഉണ്ടായിരുന്നു . അടുത്ത ദിവസ്സം അയാൾ വീണ്ടും എന്നെ കാണാൻ വന്നു കുറച്ചു ബുസ്തകങ്ങൾ ഒക്കെ എനിക്ക് തന്നു വീട്ടിൽ ചുമ്മാ ബോറടിച്ചു നിൽക്കേണ്ട എന്ന് പറഞ്ഞു .. പിന്നെ എന്റെ ഫോൺ നമ്പറും വാങ്ങി ഇടക്കൊക്കെ വിളിക്കും പിന്നെ അത് ഒരു സ്ഥിരം പരിപാടിആയി മാറി . കോളേജിൽ പോകുന്ന വഴി എന്നും അയാളെ കാണും .ചിലപ്പോഴൊക്കെ ഞാൻ ക്ലാസ്സിനു പോകാതെ അയാളുടെ കൂടെ പല സ്ഥലങ്ങളിലും കറങ്ങി നടന്നു . ഒരിക്കൽ ഒരു സ്ഥലത്ത് ചെന്ന് കുടുങ്ങി അയാളുടെ വണ്ടി കേടായി അത് കാരണം അവിടെ നിന്ന് പോരാനും പറ്റിയില്ല അങ്ങനെ അവിടെ റൂം എടുക്കേണ്ടി വന്നു .അന്നത്തെ രാത്രി അയാൾക്ക് മുന്നിൽ എനിക്ക് എല്ലാം ചെയ്യേണ്ടി വന്നു.
ജീവിതത്തിൽ ഒരിക്കലും നമ്മൾ വേർപിരിയില്ല എന്നും നിന്റെ കഴുത്തിൽ മാത്രമേ ഞാൻ താലി കെട്ടൂ എന്ന വാക്കുകളായി ആയിരുന്നു അത് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് .”
“അതിനു ശേഷം അയാൾ എന്നിൽ നിന്നും അകലം പാലിച്ചു . ”
എപ്പോ വിളിച്ചാലും ബിസി പിന്നെ കാണാനും പറ്റിരുന്നില്ല .
പിന്നെ എന്റെ ഒരു കൂട്ടുകാരി അവൾക്ക് ഉണ്ടായ ഒരു അനുഭാവം എന്നോട് പറഞ്ഞു .
അവൾ ഒരിക്കൽ ട്രെയിൻ യാത്രയിൽ ഒരാളെ പരിജയപെട്ടു അവളുടെ തൊട്ട് അടുത്ത് തന്നെ ആയിരുന്നു അയാൾ ബുക്ക് ചെയ്ത സീറ്റും.
അങ്ങനെ അവർ ഒരുപാട് സംസാരിച്ചു.
അവൾ തിരുവനന്തപുരം ആയിരുന്നു ഇറങ്ങിയത് അവൾക്ക് അവിടെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ ഉണ്ടായിരുന്നു അയാളും അവളുടെ കൂടെ പോയി ആ സ്ഥാപനം എനിക്ക് അറിയാം എന്നും പറഞ്ഞു.
അങ്ങനെ അവർ സർട്ടിഫിക്കറ്റ് വാങ്ങി വരുന്ന വഴിയിൽ പറഞ്ഞു നമ്മുക്ക് ഈ തലസ്ഥാന നഗരം ഒന്ന് വിശദമായി കണ്ടാലോ എന്ന്..
അപ്പോ നിങ്ങൾ എന്തിനാ ഇവിടെ ക്ക് വന്നത്..
ഞാൻ ഒരാളെ കാണാൻ വന്നതായിരുന്നു.. പക്ഷെ അയാൾ വന്നില്ല.
അയാൾ അവളെ അവിടെ മുഴുവൻ കാണിച്ചു കൊടുത്തു. പിന്നെ തിരിച്ചു പോയപ്പോഴും അവർ ഒരുമിച്ചായിരുന്നു. അങ്ങനെ അവർ പരസ്പരം ഫോൺ നമ്പർ കൈമാറി അന്ന് അവർ പിരിഞ്ഞു എങ്കിലും അയാളുടെ സൗന്ദര്യത്തിലും സംസാരത്തിലും അവൾ വീണിരുന്നു. പിന്നെ പലപ്പോഴും അവർ തമ്മിൽ കണ്ടു.. ഒരു ദിവസം അവർ ഒരു യാത്ര പോയി അന്ന് അവിടെ മൂടൽ മഞ്ഞ് നിറഞ്ഞത് കാരണം തിരിച്ചു നാട്ടിൽ പോരാൻ സാധിച്ചില്ല. അന്ന് അവർ അവിടെ റൂമിൽ എടുത്തു അവളും അന്ന് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അവന് വേണ്ടി ചൈതു.. എല്ലാം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു നിന്നെ അല്ലാതെ ഞാൻ ആരെയും കല്യാണം കഴിക്കില്ല എന്ന്..ആ ഒരു ഉറപ്പിമ്മേൽ അവളും വിശ്വസിച്ചു.
പക്ഷെ അതിന്ന് ശേഷം അവൾ പിന്നെ അവനെ കണ്ടിട്ടില്ല.. ഫോണിൽ വിളിച്ചാലും കിട്ടില്ല.
എന്റെ കൂട്ടുകാരിക്കും ഇതേ അവസ്ഥ വന്നപ്പോൾ ഞാൻ അവളോട് അയാളുടെ ഫോട്ടോ ചോദിച്ചു.. അവൾ ഫോട്ടോ കാണിച്ചു തന്നപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.. അതെ ജോസഫിന്റെ ഫോട്ടോ ആയിരുന്നു അവൾ എനിക്ക് കാണിച്ചു തന്നത്.
പക്ഷെ അയാൾ അവളോട് പറഞ്ഞ പേര് വിഷ്ണു എന്നായിരുന്നു.
അപ്പോ തന്റെ കൂട്ടുകാരിക്കും തനിക്കും ഒരേ കാമുകന്മാരാണെന്ന് നിങ്ങൾ അപ്പോഴാണോ മനസ്സിലാക്കിയത്.
ഇതിന് മുൻപ് നിങ്ങൾ തമ്മിൽ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ലേ.?
ഇല്ല രണ്ട് പേരും രഹസ്യമാക്കി വെച്ചതായിരുന്നു..
ഒകെ പിന്നെ ?!
ഞങ്ങൾക്ക് രണ്ടു പേർക്കും മനസ്സിലായി ഇയാൾ ചതിയാനാണെന്ന്.
ഇയാളുടെ സ്ഥിരം പരിപാടി ആയിരിക്കും ഇത് എന്ന്..
ഇയാളെ കുറിച്ച് ഞങ്ങൾ കൂടുതൽ അനേഷിച്ചു കൂടുതൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അപ്പോഴാണ് ഞങ്ങൾക്ക് ഒരു ബുദ്ധി തോന്നിയത് അവന് ഒരു കാമുകി യെ കൂടി ഞങ്ങൾ തന്നെ ഉണ്ടാക്കി കൊടുത്തു.
വേറെ ഒരു പെൺകുട്ടിയുടെ ഫോണിൽ നിന്നും അയാളെ വിളിച്ചു…
സ്ഥിരമായി വിളിച്ചു ഒരു കമ്പനി ആക്കി എടുത്തു അങ്ങനെ ഒരു ദിവസം അയാളെ ഞങ്ങൾ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തി .
ഞങ്ങൾ പഠിക്കാൻ വേണ്ടി വാടകകെടുത്ത ഒരു വേണ്ടായിരുന്നു അത്.
അവളെ മാത്രം മുൻ നിറുത്തി അയാൾക്ക് ഞങ്ങൾ ജ്യൂസിൽ വിഷം നൽകി കൊന്നു..
പിന്നെ അയാളുടെ ഫോണിൽ നോക്കിയപ്പോൾ ഒരു പാട് പെൺകുട്ടികളുടെ ഫോട്ടോയും നമ്പറും കണ്ടു അയാൾക്ക് ഇത് ഒരു സ്ഥിരം പരിപാടിയാണ്.
പെൺകുട്ടികളെ അയാളുടെ കാമുകിയാക്കി അവരെ ശരീരികമായി ഉപയോഗിക്കുക ഇതായിരുന്നു അയാളുടെ രീതി.
ഇതിനൊത്ത സംസാരവും പിന്നെ നല്ല മുഖ സൗന്ദര്യവുമായിരുന്നു അയാളുടെ ആയുധം.
ചതിക്കപ്പെട്ട പെൺകൾ അവരുടെ മാനനഷ്ടം ആലോജിച് കേസിന് പോകാത്തതും അയാൾക്ക് ധൈര്യം കൂട്ടി.
ഒരു പാട് പെൺകുട്ടികൾ ഇതിനകം അയാളുടെ കെണിയിൽ കുടുങ്ങി.
ഇതൊക്കെ ഒരു കഥ പോലെ കേട്ട് ശർമിള മേഡം അവളോട് പറഞ്ഞു.
ഒരാളെ കൊന്നിട്ട് ഇവിടെ വന്നു കുറച്ച് കള്ള കഥയും പറഞ്ഞു പറ്റിക്കാം എന്ന് കരുതി അല്ലേ.??
എന്നിട്ട് നിന്റെ കൂട്ടുകാരിയും മറ്റേ പുതിയ കാമുകിയും എവിടെ.
അവർ അവിടെ തന്നെയുണ്ട്..
ഓഹ്.
ഇല്ല മേഡം ഞാൻ നിങ്ങളെ പറ്റിക്കാൻ വന്നതല്ല.
അയാളുടെ ഫോണിൽ നിന്നും നിങ്ങളുടെ ഫോട്ടോ കിട്ടിയാതോടെയാണ് ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് വന്നത്.
എന്ത്..?
ശർമിള മേഡം അവളെ രൂക്ഷമായി ഒന്ന് നോക്കി..
എന്നിട്ട് അയാളുടെ ഫോണിൽ ശർമിള മേഡ ത്തിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. ഇടത്തെ കയ്യിൽ തന്റെ ഫോണും എടുത്ത് സാജൻ ജോസെഫിന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു..
നിങ്ങൾ ഇന്ന് രാവിലെ വരെ സംസാരിച്ച കാൾ വരെ ഇതിലുണ്ട്.
രണ്ടും മൂന്നും ഫോണും അതിലേറെ സിം കാർഡുകളും അയാളുടെ വണ്ടിയിൽ ഉണ്ടായിരുന്നു.
ഓരോ പെൺകുട്ടികളോടും അവൻ വേറെ പേരുകൾ കൊണ്ട് പരിജയ പെട്ടു.
ശർമിള മേഡം ഒന്ന്
അന്താളിച്ചു.
എന്നിട്ട് തനിക്ക് പറ്റിയ അമളത്തരവും ഓർത്ത് ഒന്ന് നെടു വീർപ്പിട്ടു..
പിന്നെ അവളോട് പറഞ്ഞു. നീ ചെയ്തതാണ് ശെരി അവനെ പോലെയുള്ളവർ ഈ ഭൂലോത്ത് നിന്ന് തന്നെ ഇല്ലാതാവണം..
അവന്റെ കാർ അവിടെ ഉണ്ടോ..?
ഒകെ എങ്കിൽ അവന്റെ മരണം കാർ ആക്‌സിഡന്റ് ആയിരുന്നു.. ആക്‌സിഡന്റിൽ കാർ പൂർണമായും കത്തി നശിച്ചു കാർ ഡ്രൈവറെ പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു അത് സംഭവിച്ചത്..
അവർ രണ്ട് പേരും ജീപ്പിൽ കയറി ആ വാടക വീടും ലക്ഷ്യമാക്കി കുതിച്ചു…