നീതി
(രചന: ശിഹാബ്)
“ഇങ്ങോട്ട് മാറിനിൽക്കെടാ റാസ്കൽ …
എങ്ങനെ തോന്നിയെടോ ഒരു പെൺകുട്ടിയെ അതും പട്ടാപകൽ നാണമില്ലെലോടോ തനിക്ക് .”
“അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത ചെറ്റ ..”
“സർ ഇവനെ ഞാൻ നമ്മുടെ പോലീസ് രീതിയിലുള്ള മരിയാത ഒന്ന് പഠിപ്പിച്ചാലോ ? ”
“വേണം പക്ഷെ അതിന്ന് മുൻപ് ഇവനെ ഞാൻ ശെരിക്കും ഒന്ന് ചോദ്യം ചെയ്തോട്ടെ ..”
“എടോ പാവപെട്ട പെൺകുട്ടികൾ കോളജിൽ വരുന്നത് പഠിക്കാനാണ് അല്ലാതെ നിന്നെ പോലെ തേര പേര നടക്കാനും തെമ്മാടിത്തരം കാണിക്കാനും അല്ല..”
“ഇനി പറ എന്തായിരുന്നു ആ പെൺകുട്ടിയെ പീഡിപ്പിക്കുവാനുള്ള തന്റെ മോട്ടീവ് ?”
“അത് ഞാൻ …സാറേ ..”
“ഛീ പറയെടാ നാറി … ഇത് നിന്റെ കോളേജ് അല്ല ഇത് പോലീസ് സ്റ്റേഷനാണ് തന്നെ പോലെയുള്ളവർക് ഒരു വിചാരം ഉണ്ട് എന്ത് തെമ്മാടിത്തരവും കാണിച്ചു ഇങ്ങോട്ട് വന്നാൽ മതി .
ഒരു നല്ല വകീലിനെയും കൂട്ട് പിടിച്ചാൽ എല്ലാം ശെരിയാകും ആടിനെ പോത്താകുന്ന ക്രിമിനൽ ലോയേറുകളാണ് ഇന്ന് നമ്മുടെ നാട്ടിൽ .
അപ്പൊ മോൻ പറ എങ്ങനെ ചെയ്തു ?
എന്തിന് വേണ്ടി ?
എന്തായിരുന്നു നിന്റെ ഉദ്ദേശം ?”
സാറേ ഞാൻ ….പിന്നെ ..
“നിന്ന് വിക്കാതെ കാര്യം പറയുന്നതാ നിനക്ക് നല്ലത് ..”
“സാർ ഞാനും അവളും തമ്മിൽ പ്രേമത്തിലായിരുന്നു എന്നും ഞങ്ങൾ നേരത്തെ കോളേജിൽ വരും കുറെ നേരം കോളേജ് ഗാർനടനിൽ ഇരുന്നു സംസാരിക്കും .”
“അപ്പൊ വേറെ ആരും ഉണ്ടാവില്ലേ അവിടെ ?”
“സാറേ ചിലപ്പോഴൊക്കെ ആരെങ്കിലും ഒക്കെ ഉണ്ടാകും .?”
“അപ്പൊ സെക്യൂരിറ്റി ഉണ്ടാവില്ലേ ?”
“സെക്യൂരിറ്റി കോളേജ് ഗേറ്റ് ന്റെ അവിടെ ഒള്ളു .”
“അപ്പൊ സിസിടീവി ..?”
“ഗാർഡനിന്റെ അവിടെയുള്ള ക്യാമറ വർക്കിങ് അല്ല .”
“തന്നെ പോലെയുള്ളവരല്ലേ അവിടെ പഠിക്കുന്നത് അപ്പൊ വർക്കിങ് ആവില്ല .
പിന്നെ കാര്യം പറ .”
“സാറേ ഞാൻ അവളെ പ്രേമിച്ചത് ഒരുമിച്ചു ജീവിക്കണോ കല്യാണം കഴിക്കാനോ അല്ല .”
“പിന്നെ ?”
“അവളുടെ ശരീരം ആയിരുന്നു എന്റെ ഉദ്ദേശം പ്രേമം നടിച്ചു അവളെ വശത്താകുക .
അവളുടെ ഇറുകിയ പാന്റും പിന്നെ ബനിയൻ പോലെയുള്ള ഡ്രെസ്സും ആയിരുന്നു എന്നെ അത് ചെയ്യാൻ പ്രേരിപ്പിച്ചത്.
ഇന്ന് അവൾ പതിവ് പോലെ നേരത്തെ തന്നെ വന്നു.
ഇന്നും അതുപോലെയുള്ള ഡ്രസ്സ് ആയിരുന്നു ധരിച്ചിരുന്നത്..
ഞാൻ പതിയെ സംസാരത്തിന്റെ ഇടയിൽ അവളെ ഒന്ന് കിസ്സ് ചെയ്തു എന്ത്കൊണ്ടോ അവൾ എതിർത്തില്ല.
അതെനിക്ക് ഒരു ഗ്രീൻ സിഗ്നൽ ആയിട്ടാ തോന്നിയത്.
പതിയെ ഞാൻ അവളെ കടന്നു പിടിച്ചു അവൾ ഒച്ച വെക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ കരുതിയ ക്ലോറോഫോം എന്റെ കർച്ചീഫിലാക്കി അവളുടെ മൂക്കിൽ വെച്ചു നിമിഷ നേരംകൊണ്ട് അവളുടെ ബോധം നഷ്ടമായി.. പിന്നെ ഞാൻ ….”
“വേണ്ട ഇനി നീ പറയേണ്ട .. നീ അവളെ ശാരീരികമായി നന്നായി ഉപയോഗിച്ചു നിന്റെ കാമം തീർന്നപ്പോൾ നിനക്ക് പേടി വന്നു തുടങ്ങി പെട്ടന്ന് അവളെ ഉണർത്താൻ ശ്രമിച്ചു പക്ഷെ ക്ലോറോഫോമിന്റെ അമിത ഉപയോഗമൂലം അവളെ പെട്ടന്ന് നിനക്ക് ഉണർത്താൻ പറ്റിയില്ല സാഹചര്യം കൂടുതൽ വഷളാക്കും എന്ന് കരുതിയപ്പോൾ നീ അലറി വിളിച്ചു പെട്ടന്ന് ഒന്നും ആരും ഓടിവരാൻ ഇല്ലാത്തതു കൊണ്ടും അന്ന് സെക്യൂരിറ്റി ലീവായതും നിന്നെ വീണ്ടും ഭയപെടുത്തി ..
തെളിവുകൾ എല്ലാം നീ സ്വയം നശിപ്പിച്ചു എന്നിട്ട് പിടിക്കപെടാതിരിക്കാൻ നീ തന്നെ പോലീസിനെ വിളിച്ചു ഒരു പെൺകുട്ടി ബോധമില്ലാതെ കോളേജ് ഗാർഡനിൽ കിടക്കുന്നു എന്നും പറഞ്ഞു .. ഇതല്ലേ പിന്നെ ഉണ്ടായത് ..”.
“അതെ സർ .”
“ഞാൻ കുറച്ചു കാലമായി ഈ കാക്കി ഇടാൻ തുടങ്ങീട്ട് എന്നിട്ട് നീ കൂസലില്ലാതെ നിൽക്കുന്നു.
പാവം ആ പെൺകുട്ടിയുടെ അവസ്ഥ നീ ഒരിക്കെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?”
“ഇനി എന്താവും അവളുടെ അവസ്ഥ .. ?”
“അവളും ഒരു മനുഷ്യ ജീവിയല്ലേ അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങളും പ്രതീക്ഷകളും പിന്നെ എല്ലാത്തിനും ഉപരി അവൾക്കും ഇല്ലേ അച്ഛനും അമ്മയും അവർക്കും ഉണ്ടാവില്ലേ തന്റെ മകളെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ എല്ലാം നീ ഒരു നിമിഷം കൊണ്ട് നശിപ്പിച്ചില്ലേ ?”
“സർ പറ്റിപോയീ .”.
“എടോ തന്നെ ഇന്ന് ഞാൻ വെറുതെ വിട്ടാൽ നീ ഇത്തരത്തിലുള്ള ഏർപ്പാട് ഇനിയും ചെയ്യും അത് നിനക്കുള്ള ഒരു ലൈസൻസ് കൂടിയാകും അല്ല അല്ലെങ്കിലും വിടാൻ പോകുന്നില്ല അത് വേറെ കാര്യം ..”
“ടോ സോമാ ..?”
“എന്താ സർ ?”
“ഇനി നിന്റെ ഊഴമാണ് നീ നമ്മുടെ ആ പച്ചഈർക്കിളി കൊണ്ടുള്ള പരിപാടി ഇല്ലേ അതൊന്ന് കാണിച്ചു കൊടുക്കണം .”
“പിന്നെ ഇന്ന് തന്നെ FIR ഇടണം മജിസ്ട്രെറ്റിന്ന് മുന്നിൽ ഇന്ന് തന്നെ ഹാജരാകും വേണം.”
“സെക്ഷൻ 307 കൊലപാതകശ്രമവും 376 ,511 സ്ത്രീ പീഡനവും 144A മാരകായുധം പോലെയുള്ളത് കയ്യിൽ വെക്കുകയും ചെയ്യുക ഇതൊക്കെ അവനെ പൂട്ടാൻ ഉള്ള വകുപ്പുകളാണ് ജാമ്യം പോലും കിട്ടില്ല അതിനുള്ള വഴികളൊക്കെ ഞാൻ ചെയ്യും .”
“പിന്നെ ഇവന് വേണ്ടി ആരു വിളിച്ചാലും എനിക്ക് കണക്ട് ചെയ്യേണ്ട ..”
“യെസ് സർ”
“പിന്നെ ഇവന്റെ പീഡനത്തിരയായ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പോയാ സാമും സുധീറും വന്നാൽ അവരെ ട്രാഫിക്കിലേക്ക് വിടണം .”
“എനിക്ക് ഒരു ഫാമിലി ഫങ്ങ്ഷൻ ഉണ്ട് ഒരു രണ്ട് മണി ആകുമ്പോഴേക്കും ഞാൻ എത്താം .”
“പിന്നെ മനുശ്യാവകാശം എന്നും പറഞ്ഞു അവനു വേണ്ടി കോളേജ് പിള്ളേര് ചിലപ്പോൾ വരും അവർ നമ്മുടെ സ്ഥിരം പരിപാടി കാണിച്ചു കൊടുക്കണം .”
“യെസ് സർ …”
“അമ്മെ ഞാൻ സ്റ്റേഷൻ ന്നു ഇറങ്ങി ഇപ്പൊ വരാം “.
“മോളെ എന്ത് കോലത്തിലുള്ള ഡ്രസ്സ് ആണ് ഇത് ഇറുകിയ പാന്റും ബനിയനും ഇതൊന്നും ഇട്ട് പുറത്ത് പോകാൻ പറ്റില്ല മാറ്റി നല്ല ഓപ്പൺ ഇല്ലാത്ത ചുരിദാർ ഇട്ടു വാ .”
“എന്താ അച്ഛാ ഇത് ഞാൻ പറഞ്ഞിട്ടുണ്ട് ഇത് വീടാണ് പോലീസ് സ്റ്റേഷൻ അല്ല എന്ന് .”
“എന്താ അച്ഛനും മോളും കൂടി തുടങ്ങയോ വഴക്ക് .”.
“ഞാൻ വരുന്നില്ല അമ്മെ ഈ അച്ഛൻ എന്നെ ഈ പാന്റും ബനിയനും ഇടാൻ സമ്മതിക്കില്ല ..”
“എന്താ ഏട്ടാ ഇത് അവൾ ആഗ്രഹിച്ചു വാങ്ങിയതാ ഇത് …”
“സീമേ നീ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത് നീ ഒരു പോലീസുകാരന്റെ ഭാര്യയില്ലേ ?”
“അതിന് ?”
“അമ്മമ്മേ ഇത് കണ്ടോ ഈ അച്ഛൻ എന്നെ ഈ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ല .”
“എടാ ദിനേശാ നിന്റെ പോലീസ് കളി സ്റ്റേഷനലിൽ മതി വീട്ടിൽ വേണ്ട ..”
“അമ്മെ ഒരു പത്ത് മിനുട്ട് മുൻപ് ഞാൻ അറ്റന്റ് ചെയ്ത ഒരു കേസ് ന്റെ കാര്യം ഒന്ന് കേൾക്കണം.”
“മതി മതി നിന്റെ കേസിന്റെ കാര്യം ഇവിടെ പറയേണ്ട നമ്മുക് പരിപാടിക്ക് പോകേണ്ടതാ നേരം വൈകും ഇറങ്ങുകയല്ലെ നമ്മൾ ..”
“ഒരു പത്ത് മിനുട്ട് ഞാൻ ഒന്ന് പറയട്ടെ അമ്മെ നിങ്ങൾ മൂന്ന് പേരും പെണ്ണുങ്ങളാണ് നിങ്ങൾക്ക് ഇതിന്റെ ഗൗരവം അറിയില്ല.”
“ഇന്ന് വന്ന ആ കേസിൽ ഒരേ കോളേജിൽ പഠിക്കുന്ന ആൺകുട്ടി ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കാരണം അവൻ പറഞ്ഞത് അവളുടെ ഇറുകിയ പേന്റും ബനിയനും ഒക്കെ അവനെ അവന്റെ വികാരങ്ങൾ ഉണർത്താൻ സഹായകമായി എന്നാണ് “.
“അമ്മെ ആ പെൺകുട്ടിയെ ക്ലോറോഫോം മണപ്പിച്ചു എന്നിട്ട് അവന്റെ ആവശ്യത്തിന് ഉപയോഗിച്ചു ആ പെൺകുട്ടിക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല ആ കുട്ടിയുടെ അച്ഛനും അമ്മയും ആ ആശുപത്രിയുട ICU ന്നു മുന്നിലിരുന്നു മാറത്തടിച്ചു കരയുന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ.”
“അമ്മെ ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലക്ക് എനിക്ക് അവിടെ നിൽക്കാൻ പറ്റിയില്ല ശെരിക്ക് പോലീസുകാർക്ക് ഈ വക വികാരങ്ങൾ ഒന്നും പുറത്ത് കാണിക്കാൻ പാടില്ല .”
“പിന്നെ അപ്പൊ മോനെ ഈ ചെറിയ പിഞ്ചു കുഞ്ഞുങ്ങൾ ഒക്കെ പീഡിപ്പിക പെടുന്നുണ്ടെല്ലോ അത്പോലെ വയസ്സായ സ്ത്രീകളും പീഡിപ്പിക്ക പെടുന്നുണ്ട് അപ്പൊ അവരും ഈ ഇറുകിയ ഡ്രസ്സ് അല്ലല്ലോ ധരിക്കുന്നത് .”
“എന്റെ അമ്മെ ഇത് ഒരാളുടെ കാര്യമാണ് ഒരാൾ ഇങ്ങനെ ആയത് കൊണ്ട് എല്ലാവരും അങ്ങനെ ആണ് എന്നല്ല ഞാൻ പറഞ്ഞത്.
ഞാൻ ഒരുപാട് പേരെ ഇത് പോലെ ചോദ്യം ചെയ്തിട്ടുണ്ട് ഞാൻ അവർക്ക് ഒക്കെ പല കാരണങ്ങൾ ഉണ്ടാവും.”
“പീഡിക്കിക്ക പെടാൻ സഹായിച്ച കാരണങ്ങളിൽ ഒന്നാണിത് .
ചിലർക്ക് ലിഫ്റ്റിക്ക് ഇട്ട ചുണ്ട് കണ്ടാൽ മതി ചിലക്ക് ഇറുകിയ ഡ്രസ്സ് അല്ലെങ്കിൽ വേണ്ട.. അമ്മയും എന്റെ മോളും ഇരിക്കുന്നത് കൊണ്ട് എനിക്ക് ഇത് പറയാൻ ബുദ്ധിമുട്ടാണ് .”
“എന്നാൽ നാളെ മുതൽ ഞങ്ങൾ പർഥ ഇട്ട് നടക്കാം അപ്പൊ പിന്നെ പ്രശ്നം ഉണ്ടാവില്ലലോ ?”
“സീമേ ഞാൻ നേരത്തെ പറഞ്ഞെല്ലോ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഒരാൾ പീഡിപ്പിക്ക പെടാൻ ചിലർക്ക് ഈ പറഞ്ഞത് ഒന്നും വേണ്ട.
ഒരു പെണ്ണിനെ ആരും ഇല്ലാത്ത ഒരു സാഹചര്യത്തിൽ കിട്ടിയാൽ മതി അവൻക്ക് ഈ പറഞ്ഞ ഘടകങ്ങൾ ഒന്നും ഭാതകമല്ല .”
“എന്ന് കരുതി എല്ലാ ആണുങ്ങളും പ്രശ്കണകാരല്ലട്ടോ .
ചില സമയവും സാഹചര്യവുമാണ് മനുഷ്യനെ ക്രിമിനലുകളാക്കുന്നത് അത്തരം സാഹചര്യങ്ങൾ നമ്മളെക്കൊണ്ട് കഴിയുന്ന വിധത്തിൽ നമ്മൾ ഒഴിവാക്കണം അതിൽ പെട്ടഒന്നാണ് ഈ ഡ്രസ്സ് .”
“അപ്പൊ അച്ഛാ ഈ നാട്ടിൽ ഒരു വസ്ത്രസ്വാതന്ത്ര്യവുമില്ലേ ?”
“നിനക്ക് ഏത് ഡ്രസ്സ് വേണമെങ്കിലും ധരിക്കാം ഇപ്പോഴത്തെ സാഹചര്യത്തിന് അനുസരിച് ധരിക്കണം എന്ന് മാത്രം ..”
“അമ്മെ എന്റെ മനസ്സിൽ ഇപ്പോഴും ആ പെൺകുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും മുഖമാണ് എന്ത് പറഞ്ഞാ അവരെ ആശ്വസിപ്പിക്കുക ആ കുഞ്ഞിന്റെ ജീവിതം പോയില്ലേ ..
പീഡിക്കപെട്ട പെൺകുട്ടിയെ നമ്മുടെ സമൂഹം
പിന്നെ എങ്ങനെ കാണും …?”
“ഈ പോലീസ് പണി അവസാനിച്ചാലോ എന്നൊരു തോന്നൽ ..”
“വേണ്ട അച്ഛാ ഞാൻ ഡ്രസ്സ് വേറെ ഇടാം .. അച്ഛനെ പോലെയുള്ളവരെയാണ് ഇന്ന് നാടിന് ആവശ്യം.”
“നല്ലത് മോളെ …”
“അമ്മെ നമ്മൾ കാണുന്ന ലോകം അത് നമ്മുടെ ജീവിത രീതിക്കനുസരിച്ചാണ് പക്ഷെ അതിന്നു പുറമേ ഒരു ഇരുണ്ട ലോകം ഉണ്ട് പുറമെ മാത്രമുള്ളു ഈ കാണുന്ന സൗന്ദര്യം .”
“പ്രായപൂർത്തിയായ ഒരാണിന്നും പെണ്ണിന്നും സമ്മതമാണെങ്കിൽ എല്ലാം ചെയ്യാനുള്ള അനുവാദം നമ്മുടെ നിയമത്തിനുണ്ട്. എങ്ങനെ എങ്കിലും ഒരു പീഡകേസിലെ പ്രതിയെ പിടിച്ചാൽ അവർ അവരുടെ വക്കീലിനെ വെച്ച് കളിക്കും അതിന് ഈ നിയമം അനുകൂലമാണ് അതൊക്കെയാണ് ഇപ്പോൾ പീഡനങ്ങൾ കൂടാനുള്ള കാരണം നമ്മളായിട്ട് അവർക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിക്കൊടുക്കാത്തിരുന്നാൽ മതി”
“നമ്മൾ മാത്രം കരുതിയത് കൊണ്ട് ഈ ലോകം നന്നാവില്ല മോനെ .”
“അങ്ങനെ അല്ല അമ്മെ നമ്മൾ എല്ലാവരും സ്വയം നന്നായാൽ മതി എന്നാൽമാത്രമേ ഈ ലോകം നന്നാകൂ …”.
“പോകാം അച്ഛാ .. ”
“എസ്..! ഇപ്പോ സുന്ദരി കുട്ടി ആയെല്ലോ..”
അവളുടെ ഒരു ചിരി കണ്ടില്ലേ”
“ഇപ്പൊ നിന്റെ മുഖത്ത് ഉള്ള ഈ പുഞ്ചിരി ഉണ്ടല്ലോ അത് എന്നും കാണാനാണ് മോളെ ഈ അച്ഛൻ ആഗ്രഹിക്കുന്നത് എന്നെ പോലെ എല്ലാ അച്ഛനമ്മമാരും സന്തോഷത്തോടെ ചിരിക്കുന്ന ഒരു നല്ല നാട് അതാണ് എന്റെ സ്വപ്നം..”
ശിഹാബ്