പിന്നെ അവർ ഞങളുടെ ഡ്രെസ്സിനുൽ കൈകൾ കിടത്തി അവിടെ ഒക്കെ തടവാൻ തുടങ്ങി ഞങ്ങൾക്ക് അതൊരു സുഖമായി തോന്നി..

ന്യൂ ജനറേഷൻ
(രചന: Shihab Vazhipara)

” അതെ ആ സ്കൂളിന്റെ അടുത്തുള്ള വലിയ പറമ്പ് ഇല്ലേ അവിടെയാണ് പുല്ല് വെട്ടേണ്ടത് നിങ്ങൾക്ക് എന്നാ വരാൻ പറ്റുക”

” അത് ചേട്ടാ ഇപ്പൊ സീസൺ ടൈം ആണ് ഞങ്ങൾ സ്ഥിരമായി വർക്ക് എടുക്കുന്ന പാർട്ടിയുടെ വർക്കാണിപ്പോൾ ചെയ്യുന്നത് ഇത് ഒരു പത്ത് ഏക്കർ തെങ്ങിൻ തോപ്പാണ് ഇവിടെ രണ്ടാഴ്ച്ച വർക്ക് ഉണ്ട് അത് കഴിഞ്ഞാൽ ഉണ്ടെൻ വരാം അല്ലാതെ വേറെ നിവർത്തി ഇല്ല”

” അതെ ആയിക്കോട്ടെ എന്നാൽ പിന്നെ മറക്കേണ്ട”

” ഓക്കേ ശേരിയേട്ടാ”

” അനിലേട്ടാ ആരാ വിളിച്ചത് ? ”

ഭാര്യ നിഷയുടെ ശബ്ദം ആയിരുന്നു അത്

” അത് നമ്മുടെ പറമ്പ് ഇല്ലേ അതിലെ പുല്ലുകൾ വെട്ടാൻ പറഞ്ഞതായിരുന്നു ആ നാസറിനോട് അവർക്ക് ഇപ്പൊ നല്ല തിരക്കാണ് മുൻകൂട്ടി ബുക്ക് ചെയ്യണം അതാ വിളിച്ചത് ”

” ഓ ഏട്ടാ എന്നാ നമ്മുക് അവിടെ ഒന്ന് പോയി നോക്കിയാലോ ? ”

” ഏതായാലും ബാംഗ്ലൂർത്തേ ബിസിനസ് പൂട്ടിയില്ലേ ഇനി അതിനെ കുറിച്ച് ആലോജിച് വേറെ അസുഖം വരുത്തേണ്ട ”

” എന്താ നിഷേ ഞാൻ ബുദ്ധി ഇല്ലാത്തവനൊന്നും അല്ലല്ലോ . ? ഓരോ ബിസിനെസ്സിന്നും അതിന്റേതായ ഉയർച്ചയും താഴ്ചയും ഉണ്ടാകും ചിലത് വീണ്ടും ശെരിയാകും ചിലത് അതോടെ നശിക്കും .. നമ്മുടെത് ഏതായാലും തീരുമാനമായി. പക്ഷേ അതിന്നു മുൻപ് അതിൽ നിന്നും ഉണ്ടാകാൻ പറ്റുന്ന പരമാവധി ഞാൻ ഉണ്ടാക്കി ഇനി തകർന്നാലും കുഴപ്പം ഇല്ല . ചെറിയ വിലക്ക് അന്ന് ഞാൻ ആ സ്കൂൾ ന്റെ അവിടെയുള്ള രണ്ട് ഏക്കർ പറമ്പ് വാങ്ങി ഇപ്പൊ അതിന് ചോദിക്കുന്ന വില കിട്ടും . ഇപ്പൊ അതിലൂടെയാണ് പുതിയ ഹൈവെ പോകുന്നത് .. പിന്നെ നമ്മുക് കുഴപ്പമില്ലാത്ത ഒരു ഫിക്സിഡ് ഡെപ്പോസിറ്റും ഉണ്ട് അതൊക്കെ ബാംഗ്ലൂർത്തെ ആ ബിസിനസ് ന്ന് കിട്ടിയതല്ലേ .. പിന്നെ നമ്മുടെ ഈ വീടും സ്ഥലവും കാറും എല്ലാം അതിൽ നിന്നും ഉണ്ടാക്കിയതല്ലേ ? പിന്നെ ഇനി അതിൽ നിന്നും വരുമാനം കിട്ടില്ല പൂട്ടി അത്രയെല്ലോ ഒള്ളു ”

” അപ്പൊ ചേട്ടന് ബുദ്ധി ഉണ്ട് അല്ലെ ”

” ആ ഏത് ബുദ്ധിമാനും ഒരബദ്ധം പറ്റുമെല്ലോ അതാണ് നീ ”

” ആ അത് ശെരി ഈ അബദ്ധം പറ്റിയവളുടെ സ്വർണം മുഴുവൻ എടുത്തിട്ടാണ് അന്ന് ബാംഗ്ലൂരിൽ ബിസിനസ് തുടങ്ങിയത് അത് മറക്കേണ്ട ”

” ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോളെ നീ എന്റെ പൊന്നല്ലെ ”

” ഹും ഒരു ശ്രിങ്കാരം മക്കൾ മൂന്നായി ഇപ്പോഴും … ”

” എടീ ഇനി ഇപ്പൊ അത് നാലായാലും കുഴപ്പമില്ല .. ”

” ആ അതൊക്കെ നമ്മുക്ക് പിന്നെ തീരുമാനിക്കാം ആദ്യം വണ്ടി എടുക്ക് നമ്മുക് ആ സ്ഥലം പോയീ നോക്കാം അവിടെ എന്റെ എഞ്ചിനീയർ പ്ലാനിംഗ് വല്ലതും നടക്കുമോ എന്ന് നോക്കട്ടെ ”
” എന്നാ വന്ന് കയറ് പിള്ളേര് സ്കൂൾ വിട്ട് വരുമ്പോഴേക്കും വീട്ടിൽ എത്തണം ”

” എന്നാ പോകാം ആ ബൈ പാസ് വഴി പോയാൽ മതി കുറച്ച് ദൂരം പോയാലും ആ റോഡയാണ് നല്ലത് ”

” ഓഹ് അല്ലാതെ നിന്റെ വീട്ടിൽ കയറാനല്ല അല്ലെ ? ”

” ആ വരുമ്പോൾ ഒന്ന് കയറാം”

” ചേട്ടാ ഇവിടെ മലംകാടാണെല്ലോ ഇത് പുല്ല് വെട്ടുന്ന ആളുകൾ മാത്രം വന്നാൽ മതിയില്ല മരം വെട്ടുന്ന ആളും വേണ്ടി വരും ”

” ആ ശെരിയാണെല്ലോ ”

” നമ്മൾ ഇവിടെ വന്നിട്ട് കാലം കുറെ ആയില്ലേ .. ഇവിടെ കള്ള് കുപ്പിയും പിന്നെ കോണ്ടത്തിന്റെയും വെള്ളത്തിന്റെബോട്ടിലിന്റെയും സാന്നിധ്യം കൂടുതലാണെല്ലോ എന്തോ കുഴപ്പം ഉണ്ട് ”

” ഏട്ടാ ആ പൊന്തക്കാട്ടിൽ ആരോ ഉണ്ട് നമ്മുക് ഒന്ന് പോയി നോക്കാം .. ”

” ഞാൻ കാറിൽ നിന്നും ആ വടി എടുക്കട്ടേ ”

അവർ രണ്ട് പേരും അങ്ങോട്ട് പോയീ നോക്കി അവിടെ കണ്ട കാഴ്ച അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .. രണ്ട് പെൺകുട്ടികൾ അവിടെ കിടക്കുന്നു അതിന് അടുത്ത് തന്നെ രണ്ട് ആൺകുട്ടികളും ഉണ്ട് പെൺകുട്ടികൾക്ക് സ്കൂൾ പ്രായം ആണ് ഉള്ളത് എന്നാൽ കൂടെ ഉള്ള ചെക്കന്മാർക്ക് ഒരു ഇരുപത് വയസ്സൊക്കെ കാണും .. അവരെ കണ്ടപ്പോൾ തന്നെ ചെക്കന്മാർ അതിവേഗത്തിൽ ഓടിമറഞ്ഞു .. പെൺകുട്ടികളുടെ ഡ്രസ്സ് അലങ്കോലമായി കിടക്കുന്നത്കൊണ്ടും പെട്ടെന്നുള്ള രണ്ട് പേരുടെ വരവും അവരെ വല്ലാതെ പേടി പെടുത്തി .. അവർ ഡ്രസ്സ് നേരെയാക്കി മെല്ലെ എഴുനേറ്റു നിന്നു ഒരു ദയനീയ്യ ഭാവത്തോടെ ..
അയാൾ വല്ലാത്ത ഒരു ദേഷ്യത്തോടെ അവരെ നോക്കി ..ഭാര്യ നിഷാ അയാളുടെ കയ്യിൽ പിടിച്ച് ബാക്കിലേക്ക് തിരിഞ്ഞു നിന്നു പെട്ടെന്ന് എന്തൊക്കെയോ സംഭവിച്ചപ്പോൾ അവൾ ആകെ അന്താളിച്ച് നിന്നു .. പിന്നെ അവൾ പറഞ്ഞു

”ഏട്ടാ എന്താ ഇതൊക്കെ ”

പിന്നെ അയാൾ പറഞ്ഞു …

” ഇത് ന്യൂ ജനറേഷൻ പിള്ളേർ അല്ലെ അവർക്ക് ഇതൊക്കെ എന്ത് .. ”
അയാൾ ആ പെൺകുട്ടികളെ നോക്കി പറഞ്ഞു

” നാണം ഇല്ലേ കുട്ടികളെ നിങ്ങൾക്ക് .. ഞാൻ ഇപ്പൊ പോലീസ് നെ വിളിക്കും പിന്നെ അവർ തീരുമാനിച്ചോളും എന്ത് വേണം എന്ന് ..”

” അയ്യോ ചേട്ടാ ചതിക്കല്ലേ ഞങ്ങൾക്ക് പേടിയാണ് ”

” ഇത് എന്റെ സ്ഥലമാണ് എന്റെ സ്ഥലത്ത് അതിക്രമിച്ച് കിടക്കുകയും അവിടെ അനാശാസ്യ പ്രവർത്തനം നടതുയുകയും ചെയ്ത നിങ്ങളെ ഞാൻ ചതിക്കുകുകയാണെന്നോ ? നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചെക്കന്മാർ എവിടെ ? അവർ ഞങ്ങളെ കണ്ടപാടെ സ്ഥലം വിട്ടു അവർക്ക് നിങ്ങൾ മാത്രമല്ല വെറും പെൺകുട്ടികളുമായി കണ്ണക്ഷൻ ഉണ്ട് നിങ്ങൾക്ക് അത് മനസ്സിലായിട്ടില്ല അതാണ് കാര്യം . സത്യത്തിൽ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ അല്ലെ ചതിച്ചത് ..പഠിക്കാനാണെന്നും പറഞ് ദിവസ്സവും ബാഗും തൂക്കി സ്കൂളിലേക്ക് വരും എന്നിട്ട് കണ്ടവന്മാരുടെ തെണ്ടി നടക്കും ”

” ഏട്ടാ വേണ്ട അവരെ വിട്ടേക്ക് നമുക്ക് നാളെ തെന്നെ ഈ കാട് വെട്ടാൻ വേറെ ആളുകളെ ഏർപ്പാടാക്കാം ”

” നിഷേ ഇവരെ വെറുതെ വിടാൻ പാടില്ല ഇവർക്ക് അറിയില്ല ഇവർ ചെയ്യുന്നത് എത്രമാത്രം തെറ്റാണെന്നും അത് എങ്ങനെ ഇവരെ ബാധിക്കുന്നു എന്നും . അത് ഇവർക്ക് മനസ്സിലാക്കി കൊടുക്കണം അത് ഇപ്പൊ നമ്മുടെ ബാധ്യത കൂടിയാണ് . നമ്മുക്കും ഇല്ലേ മൂന്ന് മക്കൾ പക്ഷെ അവരെ നമ്മൾ എല്ലാ ദിവസും ശ്രെദ്ധിക്കുന്നുണ്ട് പിന്നെ അവരുടെ സ്കൂൾ ബസിൽ കയറ്റി വിടുന്നു വൈകുനേരം ഇവിടെ കൊണ്ട് വന്നു ഇറക്കുകയും ചെയ്യുന്നുണ്ട് അത് കൊണ്ട് മാത്രം അല്ല എന്തെങ്കിലും പ്രശ്നം അവരുടെ ഭാഗത്ത് നിന്ന് വന്നാൽ അവരുടെ അധ്യാപകർ നമ്മുക് വിളിക്കും അതുപോലെ സ്കൂളിൽ ചെന്നില്ലെങ്കിലും അത് ഒരു പ്രൈവറ്റ് സ്കൂൾ ആയത് കൊണ്ടാണ് . പിന്നെ എല്ലാ ദിവസ്സവും അവർക്ക് വേണ്ട ബോധവൽകരണ ക്ലാസ്സുകളും കിട്ടുന്നുണ്ട് അത് കൊണ്ടാണ് നമ്മുക്ക് അവരെ കുറിച്ച് ഭയം ഇല്ലാത്തത് . പിന്നെ ഇവരുടെ വീട്ടിലെ സാഹചര്യങ്ങളും ഇവരെ ബാധിക്കും .. നമ്മുടെ സുബീഷ് ഇപ്പൊ ജുവനയിൽ ഹോമിലാണ് അവന്റെ ഭാര്യ അവിടത്തെ കൗൺസിലറും ആണ് നമ്മുക്ക് ഇവരെ അങ്ങോട്ട് കൊണ്ട് പോകാം .”

” ചേച്ചി ഇനി ഞങ്ങൾ ഒന്നും ചെയ്യില്ല ഈ പ്രാവശ്യം ഞങ്ങളെ വിടുമോ പ്ലീസ് ?

അവർ നിന്ന് കരയാൻ തുടങ്ങി

” ഇല്ല മോളെ ഇത് നിങ്ങൾക്ക് വേണ്ടിയാണ് .. നിങ്ങൾക്ക് നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന ധാരണ ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ ഇവിടെ വരുകില്ലായിരുന്നു .. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല ഞാൻ ഉറപ്പ് തരാം ഇല്ലെങ്കിൽ ഇപ്പൊ സ്കൂളിലേക്ക് വിളിക്കും അപ്പൊ പിന്നെ ഇതാവില്ല നിങ്ങളുടെ സ്കൂളിലും നാട്ടിലും വീട്ടിലും എല്ലാം അറിയും അപ്പൊ പൊന്നെ പ്രശ്നം കൂടും അതിനൊന്നും നിൽക്കേണ്ട ഇപ്പൊ എന്റെ കൂടെ പോന്നാൽ മതി ഒരു നാല് മാണി ആകുമ്പോഴേക്കും വിടാം അപ്പൊ പോകാം അല്ലെ ? ”

” നാല് മാണി ആകുമ്പോഴേക്കും വിടുമെല്ലോ അല്ലെ .. ? എന്നാ ഞങ്ങൾ വരാം ”

അയാൾ ജുവനയിൽ ഹോമിൽ ജോലി ചെയ്യുന്ന സുബീഷ് ന്റെ നമ്പറിലേക്ക് വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു അവർ നേരെ സുബീഷ് ന്റെ കൗൺസിലിങ് സെന്റർ ലേക്ക് പോയീ അവർ അവിടെ ഇരുന്നു ആ രണ്ടു പെൺകുട്ടികളെയും നോക്കി എന്നിട്ട് ചോദിച്ചു ..

” നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞ ആ ആൺകുട്ടികൾ നിങ്ങളുടെ ആരാണ് . ? എന്തിനാണ് സ്കൂൾ ഒഴിവാക്കി അവരുടെ കൂടെ പോയത് ? ഇനി പ്രേമം വല്ലതും ആണോ ? ധൈര്യമായി പറഞ്ഞോളൂ ഇവിടെ നിങ്ങളെ ആരും ഒന്നും ചെയ്യില്ല നിങ്ങൾ കൂടുതൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കാനും നേർവഴിക്ക് നിങ്ങളെ നയിക്കാനുമാണ് ഞാൻ ചോദിക്കുന്നത് ”

അത് വരെ പേടിയോടെ നിന്ന അവർ സുഭീഷ് ന്റെ സൗമ്യമായ സംസാരം കേട്ടപ്പോൾ ഒന്ന് കണ്ണുകൾ തുറന്നു ഭയം അവരിൽ നിന്നും വിട്ടുപോയീ തുടങ്ങി പിന്നെ സുഭീഷിന്റെ ഭാര്യ അവരുടെ രണ്ട് പേരുടെയും ബ്ലഡ് എടുക്കാൻ പറഞ്ഞു രണ്ട് സിസ്റ്റർമാർ വന്നു അവരുടെ ബ്ലഡ് സാമ്പിൾ എടുത്തു . അവരോട് കുറച്ച് ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞു .. പിന്നെ അവർക്ക് കുടിക്കാൻ നല്ല ജ്യൂസുകൾ കൊടുത്തു .. എന്നിട്ട് ചോദിച്ചു ..

” ഇപ്പൊ എങ്ങനെ നിങ്ങളുടെ പേടി ഒക്കെ പോയില്ലേ ? ഇനി പറ എന്താ നിങ്ങളുടെ പേര് ”

” എന്റെ പേര് സവിത അവൾ സൗമ്യ ”

” അപ്പൊ പറ ആരായിരുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ”

” അത് പിന്നെ … ”

” പേടികേണ്ടാ ധൈര്യമായി പറഞ്ഞോളൂ ”

” അത് ഞങ്ങൾക്ക് പരിജയം ഉള്ള ചേട്ടന്മാരാണ് അവരെ ഞങ്ങൾക്ക് ഇഷ്ടമാണ് .. ഞങ്ങളെ ബീച്ച് കാണാനും പാർക്കിലേക്കും ഒക്കെ കൊണ്ട് പോകും പിന്നെ ഐസ് ക്രീമും ചോക്ലേയ്റ്റും ഒക്കെ വാങ്ങി തരും .. പിന്നെ ഇന്ന് പാർക്കിലേക്ക് പോകാം എന്നും പറഞ്ഞു വിളിച്ചതായിരുന്നു .. പിന്നെ എന്തോ കാണിക്കാൻ ഉണ്ട് എന്നും പറഞ്ഞു ഞങ്ങളെ ആളൊഴിഞ്ഞ ആ തൊടിയിലേക്ക് കൊണ്ട് പോയതായിരുന്നു .. പിന്നെ അവിടെ നല്ല രസം ഉണ്ട് എന്നും കുറച്ചു നേരം ഇവിടെ ഇരിക്കാം എന്നിട്ട് പോകാം എന്നും പറഞ്ഞു . ഞങ്ങൾക്കും അത് ഒരു രസമായി തോന്നി .. പിന്നെ അവർ ഞങളുടെ ഡ്രെസ്സിനുൽ കൈകൾ കിടത്തി അവിടെ ഒക്കെ തടവാൻ തുടങ്ങി ഞങ്ങൾക്ക് അതൊരു സുഖമായി തോന്നി പിന്നെ പിന്നെ ഞങ്ങളോട് അവിടെ കിടക്കാൻ പറഞ്ഞു അപ്പോഴേക്കും ഈ ചേട്ടനും ചേച്ചിയും വന്നു അവരെ കണ്ടപ്പോൾ ഞങളുടെ കൂടെ ഉണ്ടായിരുന്ന ചേട്ടൻമ്മാർ ഓടി .. ”

ഇതൊക്കെ പറഞ്ഞ അവർ പതിയെ കരയാൻ തുടങ്ങി …

” മോളെ നിങ്ങൾ ചെയ്തത് തെറ്റാണ് എന്ന് നിങ്ങൾക്കും തോന്നി തുടങ്ങിയത് കൊണ്ടാണ് ഇപ്പൊ നിങ്ങൾ കരയുന്നത് .. പേടിക്കേണ്ട മക്കളേ നിങ്ങൾ കൂടുതൽ അപകടങ്ങളിൽ ചെന്ന് ചാടീട്ടില്ല പക്ഷെ അപകടരമാകുന്ന വഴികളിലൂടെ യാണ് നിങ്ങൾ സഞ്ചരിച്ചത് .. അത് കൊണ്ട് നിങ്ങൾ മനസ്സിലാക്കണം നിങ്ങൾ ചെയ്യുന്നത് തെറ്റായിപോയി എന്ന് പിന്നെ .. ആ ചേട്ടന്മാർ ഇനിയും ചിലപ്പോൾ നിങ്ങളെ തേടി വരും ഇനി ഒരിക്കലും അവരുടെ കൂടെ പോകരുത് ..നിങ്ങൾ സ്കൂളിലേക്ക് വരുന്നത് പഠിക്കാനാണ് ഈ സമയത് നന്നായി പഠിക്കണം .. എന്നാൽ ചിലപ്പോൾ നാളെ ഞാൻ ഇരിക്കുന്ന കസേരയിൽ നിങ്ങൾക്കും ഇരിക്കാം ഡോക്റ്റർ വക്കീൽ എഞ്ചിനീയർ അങ്ങനെ ഒരുപാട് ജോലികൾ നിങ്ങൾക്കും ചെയ്യാം അതിന് വേണ്ടത് പഠിക്കുകയാണ് .. പിന്നെ പാർക്കിലേക്കും മറ്റും ഒക്കെ നിങ്ങളുടെ അച്ഛന്റെയോ അമ്മയുടേയോ കൂടെ മാത്രമേ പോകാവൂ .. പിന്നെ നിങ്ങളുടെ ശരീര ഭാഗങ്ങളിൽ ആവശ്യം ഇല്ലാതെ ആര് തൊട്ടാലും നോ എന്ന് പറയണം അത് അദ്യാപകരായാലും രക്ഷിതാക്കളായാലും .. പിന്നെ ആ ചെക്കന്മാർ നിങ്ങളെ നശിപ്പിക്കുവാനാണ് നോക്കുന്നത് .. നിങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള പ്രായവും ആയിട്ടില്ല അതാണ് തെറ്റ് .. ഈ വക കാര്യങ്ങൾ ഒന്നും നമ്മുടെ ചിന്തയിൽ വരാൻ പാടില്ല അതൊക്കെ ചീത്ത കുട്ടികളുടെ മാത്രം സ്വപാവമാണ് .. നിങ്ങളുടെ ഈ പ്രായം പഠിക്കേണ്ട പ്രായം ആണ് ഈ സമയത്ത് നന്നായി പഠിക്കണം .. നമ്മുടെ കടമകൾ നമ്മൾ ഒരിക്കലും മറക്കരുത് .. ഇനിയും നിങ്ങൾ ആ ചെക്കന്മാരുടെ കൂടെ പോയാൽ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാകും .. നിങ്ങളുടെ രക്ഷിതാക്കൾ നിങ്ങളിൽ ഒരുപാട് പ്രതീക്ഷകൾ കാണുന്നുണ്ട് അവരെ ഒരിക്കലും വേദനിപ്പിക്കരുത് .. സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും നിങ്ങൾക്ക് ചെയ്യാൻ ഉണ്ട് .. ”

” ബ്ലഡ് റിസൾട്ട് ആയിട്ടുണ്ട് .. !”

” എനി പ്രോബ്ലം ?”

” നോ ഇറ്റ് ഈസ് ഓൾറൈറ്റ്”

” അനിലേ ഇവർക്ക് കുറച്ച് കൂടി കൗൺസിലിംഗ് കൊടുക്കാനുണ്ട് ഇന്ന് എന്തായാലും നടക്കില്ല വേറെ ഒരു ദിവസ്സം വന്നാൽ മതി . പിന്നെ ബ്ലഡ് റിസൾട്ടിൽ പ്രോബ്ലം ഒന്നും ഇല്ല .. ഞാൻ കരുതി കഞ്ചാവ് അല്ലെങ്കിൽ അതുപോലെയുള്ള എന്തെങ്കിലും മയക്ക് മരുന്ന് ന്റെ റാക്കറ്റിലാണോ ഇവർ അകപ്പെട്ടത് എന്ന് കരുതി .. ഇത് നാട്ടിലുള്ള ഏതോ ലോക്കൽ ടീം ആണ് ഇവിടെ പിടിക്കാനുള്ള പണി നമ്മുടെ പോലീസ് ന്ന് ഉണ്ട് .. നാളെ മുതൽ സൈബർ വിങ് എന്ന പേരിൽ കോളേജിലും സ്കൂളിലും കൗൺസിലിംഗും പിന്നെ മഫ്തി പോലീസ് വിദ്യാർത്ഥികളെ നോട്ട് ചെയാനും ഉള്ള പദ്ധതി തെയ്യാറാക്കിട്ടുണ്ട് പിന്നെ . ഇവരുടെ സ്കൂളിലെ പ്രിൻസിപ്പൽ ന്റെ എന്റെ ഒരു ഫ്രണ്ട് ആണ് ഞാൻ പതിയെ കാര്യങ്ങൾ അവരോട് പറയാം .. പിന്നെ നിങ്ങൾ പൊയ്ക്കോളൂ ഇവരെ ഞാൻ വീട്ടിൽ എത്തിക്കാം കുറച്ച് കാര്യങ്ങൾ ഇവരുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട് .. ”

” വേണ്ട മേടം അത് പിന്നെ നാട്ടുകാരൊക്കെ അറിയും ഈ കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും .. ഞാൻ ഇവരെ വീട്ടിൽ വിടാം എന്റെ വീട്ടിൽ പോകുന്ന വഴിയാണ് ഇവരുടെ വീടും പിന്നെ ഇവരുടെ പാരൻസ് നോട് കാര്യങ്ങൾ ഞാൻ പറയാം ഞങ്ങൾ നാട്ടുകാരാകുമ്പോൾ അയൽ വാസികൾ അങ്ങനെ സംശയിക്കില്ല .. ”

” അത് ശെരിയല്ല ഞങ്ങൾ തന്നെ പോകണം എന്നാലേ കാര്യങ്ങൾ ശെരിയാകൂ .. അയൽ വാസികൾക്ക് സംശയം തോന്നാതെ കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്യാം ഇനി അയൽ വാസികൾ കണ്ട് കുട്ടികളുടെ ഭാവി നശിക്കേണ്ട .. പിന്നെ നിങ്ങളുടെ പറമ്പിൽ കണ്ട കോണ്ടവും മറ്റും അവിടെ വേറെ പലതും നടക്കുന്നുണ്ട് എന്ന് സാരം . അതൊക്കെ നാളത്തോടെ തീരും .. എല്ലാം ഒന്ന് ക്ലിയർ ചെയ്യാനുണ്ട് .. അപ്പൊ നാടും വീടും കുട്ടികളും എല്ലാം ശെരിയാകും .. എല്ലാം ശെരിയാകില്ല എന്നറിയാം എങ്കിലും ചിലതൊക്കെ ശെരിയാക്കണം അല്ലാതെ . പറ്റില്ലല്ലോ ”

”അപ്പൊ ശെരി ”

” ഞങ്ങൾ ഇറങ്ങട്ടെ മക്കളെ ഇനി ശ്രദ്ധിക്കണം ട്ടോ “.

” ശെരി ആംഗിൾ ”

ആ മനുഷ്യനും അയാളുടെ ഭാര്യയും അവരുടെ മുന്നിലൂടെ നടന്നു പോയീ ..

അതെ കുട്ടികൾ നാളെയുടെ പ്രതീകങ്ങളാണ് അവരെ സംരക്ഷിക്കേണ്ട ബാധ്യത ചിലപ്പോൾ നമ്മിലും വന്നു ചേരാം . ഇവിടെ ഇവർ ഈ കാര്യങ്ങൾ കൂടുതൽ ആളുകൾ അറിയാതെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തു …അത് ആ കുട്ടികളുടെ ഭാവിക്കും നല്ലതായിരുന്നു ..

✍🏻️ ബൈ ശിഹാബ്