അവിഹിതം
(രചന: ശിഹാബ്)
—————–
അറിയാതെ വന്ന ഒരു വാട്ട്സപ്പ് മെസ്സേജിന് മറുപടി അയച്ചതായിരുന്നു അയാൾ .
പിന്നെ അത് ഒരു സൗഹൃദ ബന്ധമായി മാറി .
പിന്നെ മെസ്സേജ് വിട്ട് അവർ കാളിങ് ലേക്ക് മാറി അവളുടെ സംസാരം അയാൾക്ക് വല്ലാതെ ഇഷ്ടമായിരുന്നു അയാൾ തന്റെ ഭാര്യയിൽ നിന്നും അകലം പാലിച്ചു.
അല്ലെങ്കിലും അവൾക്ക് എന്നും വ്രതവും മറ്റും ആണ് ശാരീരിക ബന്ധം വളരെ കുറവ് തന്നെ.
അമ്പലവും പൂജയും മറ്റു കർമങ്ങളുമായി ഒരു സന്യാസി ജീവിതം പോലെ കാട്ടിൽ പോയീ തബസ്സിരിക്കുന്നില്ല എന്ന് മാത്രം .
അയാൾ കുറെ സമയം അവൾക്ക് കാൾ ചെയ്യാൻ തന്നെ തീരുമാനിച്ചു ഇത്രയും നല്ല ശബ്ദത്തിന്റെ ഉടമയെ ഒന്ന് നേരിൽ കാണാൻ അയാളിൽ കൊതിയയായി .
അവളുടെ അർത നഗന മേനിയ യുടെ ചിത്രങ്ങൾ അവൾ അയാൾക് എന്നും അയച്ചു കൊടുക്കുമായിരുന്നു .
എല്ലാ ദിവസ്സവും അവൾ അയാൾക്ക് ഗുഡ് മോണിങ് മെസ്സേജുകളും പിന്നെ ചെറിയ പ്രണയ കാവ്യങ്ങളും അയക്കാൻ തുടങ്ങി അറിയാതെ അയാളിൽ ഒരു പുതിയ വികാരം പുറത്ത് ചാടി.
ഒരു ദിവസം എങ്കിലും അവളുടെ കൂടെ ചിലവഴിക്കാൻ അയാൾ കൊതിച്ചു .
അത് എങ്ങനെ ഇപ്പൊ അവളോട് ചോദിച്ചു നോകുക അയാൾ ആലോചനയായി .
ഒരു ദിവസം എനിക്ക് ഒന്ന് നേരിൽ കാണേണം എന്നാ ഇയാൾക് ഫ്രീ ഉണ്ടാവുക .
അവളിൽ നിന്നും അങ്ങനെ ഒരു സംസാരം ഉണ്ടായത് അയാൾ ഒരു ഭാഗ്യമായി കണ്ടു.
അയാളിൽ സന്തോഷം അലതല്ലി ഇന്ന് ഞാൻ ഓഫീസിൽ നിന്നും ഹാഫ് ഡേ ലീവെടുക്കാം എന്താ ?
ഓക്കേ അപ്പൊ ഉച്ചക്ക് ലഞ്ച് ഒരുമിച്ചാവാം അല്ലെ ?
ഓക്കേ അതിനെന്താ .
അയാൾ ഇന്ന് ഫുൾ ഡേ ലീവ് തന്നെ എടുത്തു നേരെ ഓഫീസിൽ പോകുന്ന പോലെ വീട്ടിൽ നിന്നും ഇറങ്ങി അയാളുടെ ഭാര്യ പതിവ് പോലെ പൂജാ മുറിയിൽ ആയിരുന്നു അയാൾ ഒന്നും പറയാതെ തന്റെ കാർ എടുത്ത് പോയി .
നേരെ ചെന്നത് ഒരു ബ്യുട്ടിപാർലറിലേക്ക് ആയിരുന്നു അവിടെന്ന് ഫേഷ്യലും മറ്റും എല്ലാം ചെയ്തു നേരെ തുണിക്കടയിൽ പോയീ നല്ല ബ്രാൻഡഡ് പാന്റും ഷർട്ടും തന്നെ വാങ്ങി .
അയാൾ പിന്നെ പോയത് ഒരു പെർഫ്യൂം ഷോപ്പിലേക്ക് ആയിരുന്നു അവിടെന്നു ഏറ്റവും കൂടുതൽ ലാസ്റ്റ് ചെയ്യുന്ന ഒരു നല്ല ബ്രാൻഡഡ് അത്തർ തന്നെ വാങ്ങി എന്നിട്ട് ടൗണിലെ ഏറ്റവും പ്രസിദ്ധമായ ഹോട്ടലിൽ ഒരു ഡീലക്സ് റൂം തന്നെ ബുക്ക് ചെയ്തു.
അയാൾ റൂമിൽ എത്തി നന്നയി കുളിച്ചു പുതിയ വസ്ത്രം ധരിച്ചു പെർഫ്യൂം ശരീരത്തിന്റെ പല ഭാഗങ്ങളിലും നന്നായി തന്നെ തേച്ചു പിടിപ്പിച്ചു ആ വലിയ ആഡംബര റൂമിൽ അത്തറിന്റെ പരിമളം പരന്നു .
പിന്നെ അയാൾ അവളുടെ ഫോണിലേക്ക് ലൊക്കേഷൻ ഷെയർ ചെയ്തു .
പിന്നെ വിളിച്ചു പറഞ്ഞു ഞാൻ അയച്ച ആ ലൊക്കേഷനിലുള്ള ഹോട്ടൽ ലേക്ക് വന്നാൽ മതി .
റൂം ഒക്കെ എടുത്തോ ?
അതെ നമ്മൾ ആദ്യമായി കാണുവരല്ലേ കുറെ നേരം സംസാരിച്ചിരിക്കാമെല്ലോ പിന്നെ പാർക്കിലും മറ്റും ആണെകിൽ ആരെങ്കിലും ഒക്കെ ശ്രദ്ധിക്കും ഇവിടെയാകുമ്പോൾ സേഫ് ആണ് പിന്നെ റൂം നമ്പർ 102 ആണ് ട്ടോ .
ഓകെ ഞാൻ ഒരു അര മണിക്കൂർ കൊണ്ട് വരാം .
അയാൾ റൂമിൽ അക്ഷമനായി നടന്നു..
അവൾ പറഞ്ഞ അര മണിക്കൂർ അയാൾക്ക് മണിക്കൂറുകൾ പോലെ തോന്നി സമയം ഇഴഞ്ഞു നീങ്ങി .
കാളിങ് ബെൽ കേട്ടപ്പോൾ അയാൾ വേഗം ഡോർ ക്യാമറ വഴി അവളെ കണ്ടു അയാളുടെ കണ്ണുകൾ തള്ളി പോകും വിധം ആയിരുന്നു അവളുടെ മുഖംഉം ശരീര ഘടനയും.
അയാൾ വേഗം ഡോർ ഓപ്പൺ ചെയ്തു അയാൾ പ്രധീക്ഷിച്ച പോലെ തന്നെ ആയിരുന്നു അവളുടെ വേഷം ശരീരത്തിന്റെ വടിവുകൾ എല്ലാം എടുത്ത് കാണിക്കുന്ന തരത്തിലായിരുന്നു അവളുടെ വേഷം .
ഇളം റോസ് നിറമായിരുന്നു അവളുടെ വസ്ത്രത്തിന് .
അവൾ പറഞ്ഞു നിങ്ങൾ ഞാൻ പ്രതീക്ഷിച്ച പോലെ അല്ലല്ലോ നല്ല സുന്ദരനാണെല്ലോ .
കൊള്ളാം . ഇയാളും ഒട്ടും മോശമല്ല..
പിന്നെ എന്താ കഴിക്കാൻ വേണ്ടത് ?
എന്ത് വേണമെങ്കിലും ആവാം.
അവളുടെ സംസാരത്തിന് തന്നെ ഒരു വല്ലാത്ത ഒരു മാർദവം അയാൾക്ക് തോന്നി .
അവളുടെ ശരീരം കണ്ടിട്ട് അയാളുടെ സിരകളിലൂടെയുള്ള രക്തപ്രവാഹം കൂടി
അവൾ ചോദിച്ചു കുടിക്കാൻ വെള്ളം വേണോ .?
അവൾ അവളുടെ കയ്യിൽ കരുതിയ ബാഗിൽ നിന്നും ഒരു വെള്ളക്കുപ്പി അയാളുടെ മുന്നിലേക്ക് നീട്ടി അയാൾ അത് വാങ്ങുമ്പോൾ അവളുടെ കൈകളിൽ മെല്ലെ സ്പർശിച്ചു അയാൾ വെള്ളം മെല്ലെ കുടിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിന്നു പെട്ടെന്ന് അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി .
പിന്നെ കുറെ ഏറെ നേരം കഴിഞ്ഞാണ് അയാൾ ഉണർന്നത് . ഉണർന്നു നോക്കിയപ്പോൾ ശരീരത്തിൽ ഒരു വസ്ത്രം പോലും ഇല്ലായിരുന്നു .
അയാൾ ഒന്ന് ചുറ്റും കണ്ണോടിച്ചു അയാളുടെ വസ്ത്രങ്ങൾ ഒരു മൂലയിൽ കൂട്ടിഇട്ടിരിക്കുന്നു അയാൾ വേഗം വസ്ത്രം ധരിച്ചു.
എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്നയാൾക്കു ഓർമയില്ലാതെ വന്നു പക്ഷെ എന്തൊക്കെയോ സംഭവിച്ചപോലെ അയാൾക്ക് തോന്നി.
അയാൾ അവിടെ ഒന്ന് കൂടി നോക്കി എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുത്തു പെട്ടന്ന് അയാളുടെ ഫോൺ ശബ്‌ദിച്ചു അയാൾ ഒരു ഞെട്ടലോടെ ഫോൺ എടുത്തു അത് അയാളുടെ ഭാര്യ സിന്തു ആയിരുന്നു .
അയാൾ അപ്പോഴാണ് ക്ലോക്കിൽ സമയം നോക്കിയത് രാത്രി 10 മാണി ആയിരിക്കുന്നു.
അയാൾ ഫോൺ എടുത്തു ഹലോ ?
എവിടെ ഏട്ടാ നിങ്ങൾ?
കുറെ ആയെല്ലോ ഞാൻ വിളിക്കുന്നു ഒന്ന് വേഗം വാ .
എന്താ ഒന്നും മിണ്ടാത്തെ.
ഞാൻ വരാം..
അയാൾ ഫോൺ കട്ട് ചെയ്തു അപ്പോഴാണ് അയാൾക് വാട്ട്സപ്പിൽ വന്ന ഒരു വോയിസ് മെസ്സേജ് വന്നത് അത് അവളുടെ നമ്പറിൽ നിന്നായിരുന്നു .
ഹലോ മിസ്റ്റർ സുരേഷ് എങ്ങനെ ഉണ്ടായിരുന്നു ഉറക്കം ?
സൂപ്പർ അല്ലെ?
ഇനി ഞാൻ താഴെ അയക്കുന്ന ഈ ചിത്രങ്ങൾ ഒന്ന് കണ്ടു നോക്ക് എന്നിട്ടു എന്നെ ഒന്ന് വിളിക്കണം ഞാൻ കാത്തിരിക്കും .
അയാൾ താഴെ യുള്ള ചിത്രങ്ങൾ ഒന്ന് നോക്കി അയാൾക്ക് തല ചുറ്റുന്നത് പോലെ തോന്നി ആ കെട്ടിടം മുഴുവൻ നിന്ന് കറങ്ങുന്നത് പോലെ അയാൾക്ക് തോന്നി അതെ അയാളുടെ യും അവളുടെയും ഫോട്ടോ അതിൽ അയാൾ ഉടുതുണി ഇല്ലാതെ അവളുടെ കൂടെ കിടക്കുന്നു അങ്ങനെയുള്ള കുറെ അധികം ഫോട്ടോകളും വീഡിയോകളും അയാൾ കണ്ടു.
അയാൾക്ക് കാര്യങ്ങൾ ഏകദെശം പിടികിട്ടി .
ഞാൻ വഞ്ചിക്കപെട്ടിരിക്കുന്നു ..അയാളുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണ്നീർ ചാലിട്ടൊഴുകി .
വീണ്ടും വാട്ട്സപ്പ് മെസ്സേജ് അവളുടെ നമ്പറിൽ നിന്നും ഒരു കോടി രൂപ തന്നാൽ ഈ ചിത്രങ്ങളും വീഡിയോകളും ഞാൻ സേഫ് ആയി വെക്കും.
പക്ഷെ രൂപ തന്നില്ലെങ്കിൽ ഈ ചിത്രം നാളെ ലോകം മുഴുവൻ കാണും .
പിന്നെ നിങ്ങളുടെ കുടുംബം ഭാര്യ ജോലി നിങ്ങൾ കെട്ടിപ്പടുത്ത നിങ്ങളുടെ അഭിമാനം എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയാകും .
മാക്സിമം സമയം ഒരാഴ്ച്ച അതിനുള്ളിൽ ക്യാഷ് എനിക്ക് കിട്ടണം .
പണം റെഡി ആയാൽ വിളിക്കുക അപ്പോൾ സമയവും സ്ഥലവും ഞാൻ പറയാം .
പിന്നെ അധിബുദ്ധി കാണിച്ചു പോലീസിൽ പോയീ ചിലക്കാൻ നിൽക്കേണ്ട കേസ് നേരെ തിരിഞ് പോകും സ്ത്രീ പീഡനമാകും പിന്നെ നിങ്ങളുടെ അവസ്ഥ ഇതിലും ഭയാനകരമാവും ഓർക്കുക പിന്നെ പോയീ ചാവാൻ നിൽക്കേണ്ട അപ്പോഴും ഈ രംഗം മുഴുവൻ ലോകം കാണും .
അയാളുടെ കൈകാലുകൾ വിറച്ചു അയാൾ ഒരു വിധം റൂം വെക്കേറ്റ് ചെയ്തു കാർ ഓടിച്ചു വീട്ടിലെത്തി.
അയാളുടെ മുഖ ഭാവവും ഡ്രെസ്സും എല്ലാം കണ്ടപ്പോൾ ഭാര്യ സിന്തു വല്ലാതെ പേടിച്ചു.
കല്യാണം കഴിഞ്ഞു ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞിട്ട് അവൾ ആദ്യമായിട്ടാണ് ഭർത്താവിന്റെ ഈ കോലം കാണുന്നത് .
അയാൾ ഒന്നും പറയാതെ റൂമിൽ പോയി കിടന്നു .
ഒപ്പം സിന്തു ചെന്നു എന്താ മനുഷ്യ നിങ്ങൾക്ക് പറ്റിയത്?
ഞാൻ മോനെ വിളിച്ചിരുന്നു അവൻ ബാംഗ്ലൂർ ന്ന് വരുകയാണ് ഇപ്പോൾ എത്തും ..
അയാൾ ഒന്നും മിണ്ടിയില്ല ..
എന്താ ഒന്നും മിണ്ടാത്ത എന്തെകിലും ഒന്ന് പറ ഏട്ടാ ..
ആ വീട്ടിൽ നിശബ്ദത തളം കെട്ടി നിന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം അയാളെ മെല്ലെ ഉറക്കത്തിലേക്കു എത്തിച്ചു .
പെട്ടന്ന് കാളിങ് ബെൽ ശബ്‌ദിച്ചു .
സിന്തു വേഗം ചെന്ന് ഡോർ തുറന്നു .
മോനെ നീ വന്നോ .?
അച്ഛൻ എവിടെ അമ്മെ ?
എന്താ പറ്റിയത് .?
എനിക്കൊന്നും അറിയില്ല മോനെ എന്നും പോകൂന്നപോലെ ഓഫീസിലേക്ക് പോയതാ ഇപ്പൊ പോയപ്പോൾ ഉണ്ടായിരുന്ന ഡ്രെസ്സും ഒക്കെ മാറ്റി വേറെ ഏതോ ഡ്രെസ്സും ഒക്കെ അണിഞ്ഞാ വന്നത് പിന്നെ ഒന്നും സംസാരിക്കുന്നുമില്ല എന്താ ചെയ്യേണ്ടത് എന്ന് എനിക്കൊരു പിടിത്തവും ഇല്ല .
നമ്മുക് ഒരു ഹോസ്പിറ്റലിൽ പോയാലോ .?
ഞാൻ ഒന്ന് നോക്കട്ടെ അമ്മെ .
അവർ റൂമിൽ എത്തിയതും അയാളുടെ ഫോൺ ശബ്‌ദിച്ചു മോൻ ഫോണിൽ നോക്കി
മൈ ഡ്രീം എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നുമാണ് കാൾ വരുന്നത് അവൻ ആ ഫോൺ കട്ട് ചെയ്തു..
പിന്നെ ഒരു വാട്ട്സപ്പ് മെസ്സേജ് വന്നു …
അത് നോക്കിയപ്പോൾ അതിലും മെസ്സേജ് ആ സേവ് ചെയ്ത നമ്പറിൽ നിന്നും തന്നെ മൈ ഡ്രീം .
അവൻ മെസ്സേജ് നോക്കി എന്തായി ക്യാഷ് ന്റെ കാര്യം അതായിരുന്നു വോയിസ് .
അവൻ പെട്ടന്ന് തന്നെ അതിൽ വന്ന ചിത്രങ്ങളും വീഡിയോ കളും കണ്ടു പിന്നെ അവന്റെ കണ്ണിൽ നിന്നും കണ്ണുരീർ ചാലിട്ടൊഴുകി
‘അമ്മ ചോദിച്ചു എന്ത് പറ്റി മോനെ?
അവൻ ഒന്നും പറയാതെ ആ ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തു.
അമ്മ എന്താ എന്ന് ചോദിച്ചു അവൻ ആ വാട്ട്സപ്പ് മെസ്സേജുകൾ കാണിച്ചു കൊടുത്തു എന്നിട്ട് റൂമിൽ നിന്നും ഇറങ്ങി പോയീ .
പോകുമ്പോൾ പറഞ്ഞു അച്ഛൻ അമിത മായ ടെൻഷൻ കാരണം ഒന്ന് മയങ്ങിയതാണ് കുറച്ചു കഴിഞ്ഞാൽ ശെരിയാകും .
സിന്ദു ആ മെസ്സേജുകളും ചിത്രങ്ങളും നോക്കി നെറ്റി ചുളിച്ചു പിന്നെ മോനെ നീട്ടി വിളിച്ചു മോനെ എന്ന് വിളിച്ചു ഒരു ഉച്ചത്തിൽ കരഞ്ഞു …
മോൻ കുറെ സമയം ഒന്നും മിണ്ടാതെ നിന്നു എന്നിട്ട് അമ്മയോട് പറഞ്ഞു..
അമ്മേ ഇത് ഇന്നത്തെ കാലത്തുള്ള ഒരു ട്രാപ്പ് ആണ് ചിലയാളുകൾ അതിൽ വീണു പോകും അതിൽ എന്റെ അച്ഛനും വീണു .ഇതിനെ സൈബർ അറ്റാക്ക് എന്നും ഹണീ ട്രാപ്പ് എന്നും ഒക്കെ വിളിക്കും അവർ ചില ആണുങ്ങളെ സെലക്ട് ചെയ്യും എന്നിട്ട് മധുരമുല്ല സംസാരം സംസാരിക്കും പിന്നെ അടുത്ത് ഇടപെടും അങ്ങനെ പിന്നെ അവർ പിന്നെ ആണിന്റെ നഗ്ന ഫോട്ടോ എടുക്കും അത് വഴി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകട ഇതാണ് അവരുടെ ലക്ഷ്യം.
ഇവരുടെ പിന്നിൽ വേറെയും ഒരുപാട് ആളുകൾ ഉണ്ടാവും ചിലപ്പോൾ ഒരാൾ മാത്രവുമാവും.
ഒരു മകൻ എന്ന നിലക്ക് എനിക്ക് അമ്മയോട് ചോദിക്കാൻ പറ്റാത്ത ഒരു കാര്യമാണ് എന്നാലും ഞാൻ ചോദിക്കുകയാണ് ഒരു മനുഷ്യന് ജീവിക്കാൻ വേണ്ടത് ഭക്ഷണം,വസ്ത്രം പിന്നെ പാർപ്പിടം ഇതെല്ലം അവനു ഉണ്ടെകിൽ മൂന്നാമതായി വേണ്ടത് സെക്സ് ആണ് അത് കിട്ടാതെ വരുമ്പോൾ തന്റെ വികാര പൂർത്തീകരണത്തിന് മറ്റു മാർഗങ്ങൾ ചിലപ്പോൾ സ്വീകരിക്കും .
അച്ഛന് പറ്റിയതും അതാണ് .
എന്നും വ്രതവും പൂജയും അമ്പലവും വഴിപാടുമായി നടന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും .
അമ്മേ എന്നാ അച്ഛനോട് ഒപ്പം കിടന്നത് .?
‘അമ്മ മൗനമായി നിന്നു .
എനിക്കറിയാം ഈ അടുത്തു ഒന്നും ഇല്ല .
നിങ്ങൾക് ഈ ഭക്തി മാത്രം മതി എങ്കിൽ എന്തിനാ കല്യാണം കഴിച്ചത് പൂജയും വഴിപാടും വ്രതവും ഒക്കെ ആവാം.
പക്ഷെ ജീവിതം അതിന്നു വേണ്ടി മാറ്റി വെക്കരുത് .
ഇന്നത്തെ സമൂഹത്തിൽ ഇത്തരം കേസുകൾ ധാരാളമുണ്ട് ഒന്നും നിങ്ങളെ പോലുള്ളവർ അറിയില്ല .
ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പിനി യുടെ ഒരു വരുമാന മാർഗം കൂടിയാണ് ഹാക്കിങ് എന്നത് എത്തിക്കൽ ഹാക്കിങ് എന്നും പറയും .
എന്ന് വെച്ചാൽ എന്താ മോനെ .?
അതായത് ഇപ്പൊ ആ പെണ്ണ് നമ്മുടെ അച്ഛന് അയച്ചുതന്ന മെസ്സേജുകൾ അവർ പോലും അറിയാതെ അവരുടെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ നീക്കം ചെയ്യാൻ നമ്മുക് പറ്റും ഒരു പരിധി വരെ അതിൽ ചിത്രങ്ങളും വീഡിയോകളും ഒക്കെ പെടും.
എന്നാ വേഗം ചെയ്യ് മോനെ!
ഞാൻ ഇപ്പൊൾ അത് തന്നെ ചെയ്യാൻ പോവുകായാണ് അച്ഛന്റെ ഫോണിലേക്ക് അയച്ച ആ ചിത്രങ്ങളും വീഡിയോ കളും ഞാൻ എന്റെ ഫോണിലേക്ക് മാറ്റും എന്നിട്ട് അതിന്റെ ഒറിജിൻ ഐഡി ട്രാക്ക് ചെയ്യും എന്നിട്ട് ആ ഐഡി യുള്ള വീഡിയോകളും ചിത്രങ്ങളും ഏതൊക്കെ ഫോണിലും കപ്യൂട്ടറിലും ഉണ്ട് എന്ന് നോക്കും എന്നിട്ട് ആ ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്ത് അതിലെ ചിത്രങ്ങളും വീഡിയോകളും നമ്മുക് തിരികെ കിട്ടാത്ത പോലെ നശിപ്പിക്കാം .
എന്ന വേഗം അതൊക്കെ ചെയ്യ് മോനെ .
അതൊക്കെ ഞാൻ ഈ നിമിഷം തന്നെ ചെയ്തു കഴിഞ്ഞു ഇപ്പൊ കുറഞ്ഞ സമയം ആയിട്ടുള്ളു ഈ ചിത്രവും വീഡിയോകളും എടുത്തിട്ട് അത് കൊണ്ടാണ് എനിക്ക് ഇത്രയും വേഗം ചെയ്യാൻ പറ്റിയത് .മാത്രവുമല്ല അവർ വേറെ ഏതു ഫോണിലേക്കും ഈ ചിത്രങ്ങൾ മാറ്റീട്ടില്ല . പെൻ ഡ്രൈവ് മെമ്മറി കാർഡ് പോലെ യുള്ളതിലേക്ക് കോപ്പി ചെയ്തിട്ടുമില്ല അങ്ങനെ യാണെങ്കിൽ പെട്ടന്ന് നമ്മുക് നശിപ്പിക്കാൻ കഴിയില്ല .
മോനെ നീ ഇല്ലായിരുന്നു എങ്കിൽ ഞാനും നിന്റെ അച്ഛനും തൂങ്ങി ചാവുമായിരുന്നു .
ഇല്ലമ്മേ സമയം ഒരു പാട് ഇനിയും ഉണ്ട് തെറ്റുകൾ ആർക് വേണമെങ്കിലും പറ്റാം അത് തിരുത്തി ജീവിക്കുമ്പോൾ ആണ് നാം യഥാർത്ഥ മനുഷ്യനാവുന്നത് .
പിന്നെ അമ്മേ നിങ്ങളുടെ കല്യാണം കഴിയുമ്പോൾ അമ്മക്ക് 18 വയസ്സും അച്ഛന് 22 വയസ്സും അല്ലേ പ്രായം ഉണ്ടായിരുന്നത് ഇപ്പൊ അച്ഛന് 47 വയസ്സും അമ്മക് 43 വയസ്സും നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ് അമ്മേ ജീവിതം ഇനിയും ഉണ്ട് കുറെ കുറെ കൂടി ഒക്കെ പോയിട്ട് മതി ഈ സന്യാസി ജീവിതം..
പിന്നെ അച്ഛനെ പോലെയുള്ളവരെ തെറ്റിലേക്ക് പറഞ്ഞ് വിടാനുള്ള സാഹചര്യവും കൂടി നിങ്ങളെ പോലുള്ളവർ ഒഴിവാക്കിയാൽ അത്രയും നല്ലത് .
അപ്പോ പെണ്ണുങ്ങൾ മാത്രമാണോ തെറ്റുകാരൻ.?
എന്ന് ഞാൻ പറഞ്ഞില്ല അമ്മേ ഇതിൽ ആണ് പെണ്ണ് എന്നൊന്നും വേർതിരിവില്ല ആർക്കും സംഭവിക്കാം..
മോനെ അച്ഛനെ ഇത് അറീക്കണ്ടേ .?
ഓക്കേ ഞാൻ വിളിക്കാം..
മോൻ ചെന്ന് അച്ഛനെ വിളിച്ചു.
അച്ഛാ…
കുറെ വിളിക്കു ശേഷം
അയാൾ ഉറക്ക ചടവോടെ മെല്ലെ എണീറ്റു..
മോനെ നീ ..
വേണ്ട അച്ഛാ.. അച്ഛൻ പറയാൻ പോകുന്നത് ഒക്കെ എനിക്കറിയാം.
അച്ഛന് ഒരു തെറ്റ് പറ്റി അത് ഞാൻ തന്നെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് ഇനി അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല .
അച്ഛൻ എന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആവാൻ വിട്ടപ്പോൾ എനിക്ക് വല്ല്യ താൽപ്പര്യം ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പൊ ആ ബുദ്ധി നമ്മുടെ കുടുംബത്തെ രക്ഷിച്ചു ..
അയാളുടെ ശ്വാസം നേരെ വീണു..
ഞാൻ അവരുടെ നമ്പർ ബ്ലോക്ക് ചെയ്തിട്ടുണ്ട് ഇനി കൂടുതൽ ഒന്നും ചെയ്യേണ്ട .
പിന്നെ അവരുടെ ഫോണിലേക്ക് ഒരു വാർണിങ് മെസ്സേജ് കൂടി അയച്ചിട്ടുണ്ട് സൈബർ ക്രൈം ഫയൽ ചെയ്യും എന്നും പറഞ്ഞു.
പിന്നെ അവരെ പൂട്ടാൻ എന്റെ കയ്യിൽ വേറെയും അടവുകളുണ്ട് വേണ്ടി വന്നാൽ ഞാൻ അതും ചെയ്യും ..
അച്ഛൻ പോയി ഒന്ന് സമാധാനത്തോടെ കുളിച്ചു വാ ..
അതും പറഞ്ഞു അവൻ അവിടെന്നു പുറത്തു പോയീ .
പിന്നെ അയാൾ സിന്ദു വിന്റെ മുഖത്തേക്ക് നോക്കി ഒരായിരം തെറ്റുകൾ ഏറ്റുപറച്ചിൽ ഉണ്ടായിരുന്നു ആ നോട്ടത്തിൽ .
അയാൾ മെല്ലെ സിന്ദു വിന്റെ മാറിലേക്ക് വീണു ഇരുകണ്ണുകളും അണപൊട്ടി ഒഴുന്നുണ്ടായിരുന്നു ….
..
ശിഹാബ്