കല്യാണം
(രചന: ശിഹാബ്)
എന്നെ കൊണ്ട് വയ്യ അമ്മെ ഈ വരുന്നവരുടെ കൂടെ ഒക്കെ എങ്ങനെ ഒരുങ്ങി നിൽക്കാൻ .
എന്താ ചെയ്യാ മോളെ നീ ഈ പ്രാവശ്യം കൂടെ ഒന്ന് ചെന്ന് നോക്ക് .
എവിടെ അമ്മെ ഒന്നും നടക്കില്ല നമ്മുടെ നാട്ടിലെ സ്ഥിതി വെച്ച് നോക്കുമ്പോൾ ഒരു രണ്ട് ലക്ഷം കുറഞ്ഞത് സ്ത്രീധനമായി കൊടുക്കണം പിന്നെ ഇന്നത്തെ സ്വർണ്ണത്തിന്റെ വില കൂടി വെച്ച് നോക്കിയാൽ ഒരു പത്ത് പവൻ വാങ്ങാനും വേണം ആറര ലക്ഷം പിന്നെ കല്യാണ ചെലവ് വേറെയും എല്ലാം കൂടി കൂടി നോക്കിയാൽ പത്ത് ലക്ഷം പോരാതെ വരും എല്ലാം കൂടി എവിടുന്ന് ഉണ്ടാക്കും അമ്മെ .
അതൊക്കെ പിന്നീട് ഉള്ള കാര്യങ്ങളല്ലേ ആദ്യം ചെക്കന് നിന്നെ ഒന്ന് പിടിക്കേണ്ട .?
എന്താ അമ്മെ ഞാൻ വികലാങ്കയൊന്നും അല്ലല്ലോ കോങ്കണ്ണും ഇല്ല കാണാനും വല്യ തരകേടില്ല പിന്നെ ഒരുത്തന്റെ കൂടെയും പോയിട്ടില്ല ആകെയുള്ളത് ഈ ജാതകം എന്ന ഒരു സാധനം അത് ഈ ജന്മം നേരാവും എന്ന് തോന്നുന്നില്ല .
അങ്ങനെ ഒന്നും പറയല്ലേ മോളെ അച്ഛൻ മോഹന്റെ ശബ്ദം ആയിരുന്നു അത് .
എന്റെ അച്ഛാ ഞാൻ നിങ്ങൾക്ക് ഒരു ഭാരമായോ എന്നെ ഇപ്പോഴേ കെട്ടിച്ചു വിടാൻ. എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മോളായി ഇങ്ങനെ ജീവിച്ചാൽ മതി . എനിക്കും ഒരു നല്ല ജോലി തന്നെ ഉണ്ട് പിന്നെ അച്ഛന്റെ റബ്ബർ തോട്ടത്തിൽ നിന്നും ഉള്ള വരുമാനവും നമ്മുടെ തുണി കടയിൽ നിന്നുള്ള വരുമാനവും എല്ലാം കൂടി യാകുമ്പോൾ എന്താ നമുക്ക് ഒരു കുറവ് .
അതൊക്കെ പറയാം കൊള്ളാം മോളെ റബ്ബർ ന്റെ വില പിന്നെയും താഴേക്ക് ചിലപ്പോ ഒന്ന് കൂടും അപ്പൊ നമ്മുക് ഷീറ്റ് ഒന്നും ആയിട്ടും ഉണ്ടാവില്ല പിന്നെ തുണിക്കട എന്റെ അച്ഛൻ നടത്തിയ ഒരു സ്ഥാപനം ആയത് കൊണ്ട് ഉന്തി തള്ളി കൊണ്ട് പോകുന്നു എന്നൊള്ളു മോളെ . ആകെ ഉണ്ടായിരുന്ന ഒരു പത്ത് സെന്റ് സ്ഥലം നല്ല വിലക്ക് വിറ്റത് കൊണ്ട് നല്ല ഒരു വീട് കടം ഒന്നും ഇല്ലാതെ വെക്കാൻ പറ്റി അതാണ് ആകെ ഒരു സമാധാനം .
പിന്നെ നിന്റെ ശമ്പളം കൊണ്ട് നിന്റെ എഡ്യൂക്കേഷൻ ലോൺ അടക്കാനും നിന്റെ കോസ്‌മെറ്റിക് വാങ്ങാനും ഈ സൺഡേ ഉള്ള നാട് തെണ്ടലിനും അല്ലാതെ എന്ത് കിട്ടും .
അയ്യോ അച്ഛാ രാവിലെ തന്നെ ഈ ദാരിദ്രം പറയല്ലേ .
ഒരു ആൺകുട്ടി ആയി ജനിച്ചാൽ മതിയായിരുന്നു .
മോളെ വിഷമിക്കല്ലേ മോളെ അച്ഛൻ ഒരു തമാശ പറഞ്ഞതല്ലേ .
മോള് പോയി കുളിച്ചു നല്ല ഡ്രെസ്സും ഒക്കെ അണിഞ്ഞു വാ അവരിപ്പോ ഇങ്ങെത്തും .
ശെരി മാഷെ ..
എടീ അച്ഛനെ കേറി മാഷെ എന്ന് വിളിക്കുന്നോ?
എന്റെ ഭവാനിയമ്മേ എന്റെ അച്ഛനെ ഞാൻ ഇഷ്ടമുള്ളത് വിളിക്കും …
കൊഞ്ചാതെ പോയി കുളിക്ക് മോളെ .
അച്ഛാ കുളി നാളെ ആയാൽ കുഴപ്പം ഉണ്ടോ .?
.
പോടീ പോയി കുളിച്ചു വാ പെണ്ണെ!!
എന്നെ അങ്ങനെ കുളിക്കാൻ വിട്ടിട്ട് നിങ്ങൾ രണ്ടു പേരും അങ്ങനെ പഞ്ചാരയടിക്കേണ്ട ട്ടോ
ഒന്ന് പോടി അവിടെന്നു ..!
ഭവാനിയമ്മേ വേണ്ട ട്ടോ ..!
കേട്ടോ ഭവാനി സത്യം പറഞ്ഞാൽ ഇവൾ ഇവിടന്നു പോയാ പിന്നെ നമ്മുടെ അവസ്ഥ എന്താകും?
ഒരു ആൺകുഞ്ഞിനെക്കൂടി കൂടി ദൈവം നമ്മുക്ക് തന്നിരുന്നെങ്കിൽ ..
എന്താ ഏട്ടാ ഇത് കൊച്ചു കുട്ടികളെ പോലെ ..
അല്ലഭവാനീ നീ അതിനെ കുറിച്ച് ആലോജിച്ചിട്ടുണ്ടോ നമ്മൾ രണ്ട് പേരും ഇവിടെ തനിച്ചാവില്ല അവളുടെ കുസൃതിയും കളിയും മറ്റും കണ്ടിട്ടല്ല ഈ 21 വർഷം നമ്മൾ കഴിഞ്ഞത് ഇനിയിപ്പോ അവളില്ലാത്ത ഈ വീട് ഉറങ്ങി കിടക്കും അല്ലെ .?
അവൾ ഇങ്ങോട്ട് വരൂലേ മനുഷ്യ എന്നും അവിടെ തന്നെ ആയിരിക്കില്ലെല്ലോ .
ഹമ്മ് നോക്കാം .
അവരാണെന്നു തോന്നുന്നു വിളിക്കുന്നുണ്ട് .
അതെ ആ അമ്പലം കഴിഞ്ഞിട്ട് ഇടത്തോട്ട് ഉള്ള റോഡിലൂടെ ഒരു അര കിലോമീറ്റർ കൂടി പോന്നാൽ വീടെത്തും .
ഞാൻ ഗെയിറ്റ് ന്റെ അവിടെ തന്നെ ഉണ്ട് .
ഒരു ചുവന്ന സ്വിഫ്റ്റ് കാർ ഗെയ്റ്റ് ന്റെ അവിടെ എത്തി .
മോഹൻ അല്ലെ .?
അതെ ഞാൻ തന്നെ ഇത് തന്നെ വീട് .
വണ്ടി ആ മാവിന്റെ ചുവട്ടിൽ പാർക്ക് ചെയ്തോളൂ ട്ടോ .
അവർ നേരെ സ്വീകരണ മുറിയിൽ ഇരിന്നു .
ഇന്ന് ഒരു കല്യാണം കൂടി കൂടാൻ ഉണ്ട് . മോളെ ഒന്ന് വിളിക്കാവോ പരിപാടി ഒക്കെ വേഗം കഴിക്കണം അതാ .
അതിനെന്താ ഇപ്പൊ വിളിക്കാം മോളെ ..
എന്താ അച്ഛാ ഇത്ര ദൃതി അവർക്ക് എന്നെ പറ്റില്ല. ഇനി പറ്റിയാൽ തെന്നെ ഈ ജാതകം തമ്മിൽ ചേരൂല ഇതല്ലേ കുറെ കാലമായി നടന്നു വരുന്നത് .
എന്റെ മോളെ എല്ലാം അങ്ങനെ ആവില്ല .
ദൈവം എല്ലാം കാണുന്നുണ്ടല്ലോ . അച്ഛന്റെ മനസ്സ് പറയുന്നു ഇത് നടക്കും എന്ന് .
ഭവാനി കാപ്പി യും പലഹാരവും ഒക്കെ റെഡി ആയില്ലേ ?
ആയി.
എന്നാ മോളെ ഇത് പിടിച്ചു നടന്നോ ഞാൻ പഹാരം എടുക്കട്ടേ .
അവൾ മെല്ലെ സ്വീകരണമുറിയിൽ എത്തി .
നീലപാന്റും ഇളം റോസ് നിറമുള്ള ഷർട്ടും ധരിച്ച അയാളെ അവൾക്ക് ഇഷ്ടമായി എവിടെയോ കണ്ടു മറഞ്ഞ ഒരു മുഖം പോലെ അവൾക്ക് തോന്നി .
എന്താ മോളെ പേര് .?
ജീഷ്മ .
നല്ല പേര് .
മോള് ഏതു വരെ പഠിച്ചു ?
ഞാൻ ബി യെസ് ഇ കമ്പ്യൂട്ടർ സയൻസ്.
നല്ലത്.
എന്നാൽ കാപ്പി കുടിച്ചോളൂ .
ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണമെങ്കിൽ അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം ട്ടോ .
മോളെ പുറത്ത് പോയി നമ്മുടെ ഗാർഡൻ ന്റെ അവിടെ നിന്ന് സംസാരിച്ചോ ട്ടോ .
പുറത്ത് അവർ രണ്ടും ഒന്നും സംസാരിക്കാതെ ഒരു നിമിശം നിന്നു പിന്നെ അയാൾ പതിയെ പറഞ്ഞു ജീഷ്മ അല്ലെ ?
അതെ .
ഞാൻ സിദ്ധാർഥ് . ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ് സ്വന്തമായി ഓഫീസ് ഒക്കെ ഉണ്ട്
പിന്നെ എന്താ വിശേശം .?
നല്ലത്.
ജോലി ഒക്കെ എങ്ങനെ പോകുന്നു .
നന്നായി പോകുന്നുണ്ട് .
പിന്നെ ഇയാൾ യാത്രകൾ ഇഷ്ടപെടുന്ന കൂട്ടത്തിലാണ് അല്ലെ ?
അതെ . എങ്ങനെ മനസ്സിലായി .
ഞാൻ പലയാത്രകളിലും കണ്ടിട്ടുണ്ട് ഇയാളെ .
എവിടുന്ന് ?
ഷൊർണൂരിൽ നിന്നും ആലപ്പുഴ വരെയുള്ള കണ്ണൂർ എക്സിക്യൂട്ടീവ് സ്പ്രെസ്സിൽ വെച്ച് ചുമ്മാ ചില സൺഡേ ഞാൻ തനിച്ച് പോകാറുണ്ട് .
എന്തിനാ ?
യാത്രകൾ ഇഷ്ടപ്പെടുന്നവർ ഇങ്ങനെ ചോദിക്കാവോ ?
സോറി .
പിന്നെ പുഴകളും അരുവികളും വയലുകളും കുന്നുകളും എല്ലാം കൂടി ഇണങ്ങി നിൽക്കുന്ന അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്.
പിന്നെ ഒരു ചാറ്റൽ മഴകൂടി ഉണ്ടെകിൽ ഒന്ന് കൂടി രാസമാകും .
മോനെ എന്തായി കാര്യങ്ങൾ . പോവാനായോ ?
ഒരു മിനുട്ട് അമ്മെ .
അമ്മയോടും അച്ഛനോടും ഒന്നും ഞാൻ ഇത് പറഞ്ഞിട്ടില്ല . പിന്നെ കഴിഞ്ഞ ഞായറാഴ്ച്ച നീ പോലും അറിയാതെ നിന്നെ പിന്തുടർന്ന് വന്നു നീ നേരെ ചെന്ന് കയറിയത് നിന്റെ അച്ഛന്റെ തുണിക്കടയിലേക്ക് ആയിരുന്നു അവിടെന്നു ക്യാഷ് ന്നു മുന്നിൽ ഗൂഗിൾ പേ നമ്പർ എഴുതി വെച്ചിട്ടുണ്ട് അത് വഴിയാണ് ഞാൻ വിളിച്ചത് .
എന്നാ പിന്നെ ഇനിയുള്ള യാത്ര നമുക്ക് ഒരുമിച്ചു ആയാലോ .
പക്ഷെ ഇനിയും യാത്രകളിൽ വേറെയും പെൺകുട്ടികളെ കണ്ടാൽ എന്നെ വിട്ടുപോകുമോ ..?
ആയിരം പൂക്കളിൽ നിന്നും ഒരു പൂവിനെ മാത്രമേ ഞാൻ കണ്ടുള്ളൂ അത് നീയായിരുന്നു ആദ്യത്തേയും അവസാനത്തെയും .
പക്ഷെ നമ്മുടെ ജാധകം ശെരിയായില്ലെങ്കിൽ ഈ കല്യാണം നടക്കില്ല .
അതൊക്കെ ഞാൻ നിന്റെ അച്ഛന്റെ അടുത്ത് നിന്ന് രണ്ടു ദിവസ്സം മുൻപ് വാങ്ങി ഒരു നല്ല ജോൽസ്യനെ കൊണ്ട് നോക്കിച്ചു പത്തിൽ എട്ട് പൊരുത്തം കൂടി ഉണ്ട് എല്ലാം ദൈവം നേരത്തെ തീരുമാനിച്ചു വച്ചപോലെ .
അപ്പൊ ഞാൻ ഒരിക്കൽ കൂടി വരും നിന്റെ കഴുത്തിൽ മിന്ന് കെട്ടാൻ ഇപ്പൊ പോവട്ടെ .
അവൾ നാണത്തോടെ മുഖം തിരിച്ചു .. പിന്നെ മുന്നിലൂടെ നടന്നു അകലുന്ന അയാളെ അവൾ ഒന്ന് കൂടി നോക്കി അതെ എന്റെ യാത്രകൾ ഇനി തനിച്ചാവില്ല..