ഡേറ്റിങ്
(രചന: ശിഹാബ്)
” എടീ നീ ഒന്ന് വരുമോ ഒന്ന് ഡോക്ടറെ കാണാനാ . ഇപ്പൊ തന്നെ പോകണം ”
” എന്താടി നിനക്ക് പറ്റിയത് ?”
” എടീ അത് പിന്നെ … !!!”
” എന്താടീ ഒരു തട്ടിപ്പ് ”
” എടീ എനിക്ക് കഴിഞ്ഞമാസവും ഈ മാസവും പീരീഡ് ആയിട്ടില്ല”
” അത് ചിലപ്പോൾ ഹോർമോൺ പ്രോബ്ലം എന്തെങ്കിലും ആകും”
“അതല്ലെടീ എനിക്കൊരബദ്ധം പറ്റി .”
” അതെന്താടീ നീയും രമേശനും തമ്മിൽ എന്തെങ്കിലും ഫിസിക്കൽ റിലേഷൻ ഉണ്ടായിരുന്നോ ?”
” അതേടീ ഞാൻ ഒരു രസത്തിന് വേണ്ടി .. പിന്നെ അവൻ എനിക്ക് ഉറപ്പ് തന്നിരുന്നു കല്യാണം കഴിക്കുന്നുണ്ടെകിൽ അത് നിന്നെ മാത്രമായിരിക്കും എന്നൊക്കെ”
” എന്ത് പണിയാടീ നീ ഒപ്പിച്ചത് . ഇതൊക്കെ ചെയ്യുമ്പോൾ ഒന്ന് ചിന്തിച്ചൂടെ നിനക്ക് . നീ ഇത്രയും ബുദ്ധി ഇല്ലാത്തവളാണോ ?”
” എടീ പറ്റിപ്പോയി . ഇനി … ഇപ്പൊ ഞാൻ … …”
” എടീ സബീ നീ കരയെല്ലേ നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ”
” ഞാൻ നമ്മുടെ ചിറ്റൂരുള്ള ഡെലിവറി മാത്രം ചെയ്യുന്ന ഹോസ്പിറ്റൽ ഇല്ലേ അവിടെ ഇന്നലെ ബുക്ക് ചെയ്തിട്ടുണ്ട് വൈകുനേരം ആണ് സമയം കിട്ടിയത് നമ്മുക് ഒന്ന് പോയീ വരാം രണ്ടു ദിവസ്സമായി നല്ല ക്ഷീണവും ഉണ്ട് പിന്നെ ഓക്കാനം എല്ലാം കൂടി ..”
” എന്നാ വന്ന് കയറ് ഇവിടുന്ന് ഇരുപത് കിലോമീറ്റർ ഉണ്ട് ചിറ്റൂർക്ക്. ഇപ്പോ സമയം ഒന്നര മണി ഇപ്പൊ പോയാൽ മൂന്ന് മണി ഒക്കെ ആകുമ്പോൾ നമുക് അവിടെ എത്താം”
” എടീ കുഴപ്പം ഒന്നും ഉണ്ടാവില്ല അല്ലെ ? ”
” നീ അവനെ വിളിച്ചില്ലേ ?”
” വിളിച്ചിരുന്നു ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു പക്ഷെ അവൻ പറഞ്ഞത് ഇതൊന്നും വലിയ കാര്യമല്ല നീ നിന്റെ ഫ്രണ്ട് ഇല്ലേ സജിത അവളെയും കൂട്ടി ഒരു ഡോക്റ്ററേ ചെന്ന് കാണേണം എന്നിട്ട് അത് ഒഴിവാക്കാൻ നോക്ക് . പിന്നെ ഇപ്പോത്തെ എന്റെ സാഹചര്യം കല്യാണം കഴിക്കാൻ പറ്റിയതല്ല നീ ഞാൻ പറഞ്ഞത് പോലെ ചെയ്യ് . പിന്നെ ഈ കാര്യം പറഞ്ഞു ഇപ്പോഴും വിളിക്കരുത് ഞാൻ ഒരു പുതിയ പ്രൊജക്റ്റ് ചെയ്യുകായാണെന്നും പറഞ്ഞു ”
” എടീ അവൻ നിന്നെ ഒഴിവാക്കിയതാണ് . ഇതാണ് ആണുങ്ങളുടെ സ്വഭാവം കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാൽ അവർക്ക് പിന്നെ പെണ്ണിനെ വേണ്ടാതാകും അത് അവരുടെ ഒരു പൊതു സ്വപാവമാണ് .”
” എടീ ഞാൻ പെട്ട് പോകുമോ ? ”
” പെട്ട് പോകുമോ എന്നല്ല ഇപ്പൊ ശെരിക്കും പെട്ടു . ഇനി എങ്ങനെ ഇതിൽ നിന്നും ഊരാം എന്ന് നോക്കാം”
” എടീ നീ എന്നെ പേടിപ്പിക്കല്ലേ എനിക്ക് . ഛർദിക്കാൻ വരുന്നുണ്ട് നീ വണ്ടി ഒന്ന് സൈഡ് ആക്ക് ”
” ആ കുപ്പിയിൽ വെള്ളം ഉണ്ട് നീ ഒന്ന് മുഖം കേഴുക് . എന്നിട്ട് ബാക്ക് സീറ്റിൽ പോയീ ഒന്ന് കിടക്ക് ഒരു അര മണിക്കൂർ കൂടി ഒള്ളു അപ്പോഴേക്കും നമ്മൾ അവിടെ എത്തും ”
..
” എടീ ഹോസ്പിറ്റൽ എത്തി നീ ഒന്ന് എണീക്ക് .. ”
” എടീ വല്ലാത്ത ക്ഷീണം ”
” അത് ഇത്രയും ദൂരം യാത്ര ചെയ്തതല്ലേ അതാകും നീ പേടിക്കേണ്ട വേഗം ഡോക്ടറെ കാണാം ”
” അതാണ് ഡോക്റ്ററുടെ ഓപ്പി അങ്ങോട്ട് പോകാം ”
” സബീശ അല്ലെ ? മെൻസെൻസ് സ്റ്റോപ്പ് ആയിട്ട് എത്ര മാസമായി ”
” രണ്ട് മാസം”
” ഹസ്ബന്റ് എവിടെ ?”
” വിദേശത്ത് പോയീ ”
” ഏതായാലും നിങ്ങൾ ബ്ലഡ് ടെസ്റ്റ് ചെയ്ത് വന്നോളൂ അഞ്ചു മണി വരെ ഞാൻ ഇവിടെ ഉണ്ടാകും”
” ടീ നീ ടെൻഷനാവല്ലേ നമ്മുക് എന്തെങ്കിലും വഴി ഉണ്ടാകാം”
” മേടം ബ്ലഡ് ടെസ്റ്റ് ചെയ്യാൻ”
” ഇവിടെ ഇരിന്നോളു .. ബ്ലഡ് റിസൾട്ട് അരമണിക്കൂർ കൊണ്ട് കിട്ടും നിങ്ങൾ വെയിറ്റ് ചെയ്താൽ മതി റിസൾട്ട് ആയാൽ വിളിക്കാം”
” ഓക്കേ മേടം”
അവർ അര മണിക്കൂർ അവിടെ കാത്തിരുന്നു .. പെട്ടെന്ന് ഒരു സിസ്റ്റർ വന്നു അവരുടെ കയ്യിൽ റിസൾട്ട് കൊണ്ട് വന്നു കൊടുത്തു . അവൾ അതിൽ ഭീതിയോടെ കണ്ണോടിച്ചു ..
ആ റിസൾട്ട് കൊണ്ട് അവർ നേരെ ഡോക്റ്റർ ന്റെ റൂമിലേക്ക് പോയീ .
” മേടം റിസൾട്ട് കിട്ടി ”
” നോക്കട്ടെ!”
” കൺഗ്രാജുലേഷൻ സബീശ ”
പെട്ടന്ന് അവരുടെ മുഖത്തുണ്ടായ മാറ്റം ഡോക്റ്റർ കണ്ടു എന്നിട്ട് അവരോട് ചോദിച്ചു
” ഹസ്ബെന്റ വിദേശത്ത് എവിടെയാണ് എന്നാ പറഞ്ഞത് ?”
” അത് പിന്നെ …. കുവൈറ്റ് …”
” കുവൈറ്റിൽ എവിടെ ? ഞാൻ കുറെ കാലം അവിടെ ഉണ്ടായിരുന്നു ?”
” കുവൈറ്റിൽ .. എവിടെയാണെന്ന് എനിക്ക് അറിയൂല …ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു ”
” ഏത് കമ്പനിയിൽ ? എന്താണ് അയാളുടെ ഡെസിഗ്നേഷൻ ? എത്ര വർഷമായി നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ?”
” അത് മേടം …. ”
” നുണ പറഞ്ഞു ഇനി കഷ്ടപ്പെടേണ്ട .. നിങ്ങൾക്ക് പോകാം ”
” മേടം ഞാൻ ”
” കുട്ടീ ഞാൻ ഈ പണി തുടങ്ങീട്ട് കാലം കുറെ ആയി അതിൽ നിങ്ങളെ പോലെയുള്ള വരെ എനിക്ക് പെട്ടന്ന് തിരിച്ചറിയാൻ പറ്റും എല്ലാവരിലും സന്തോഷം ഉണ്ടാക്കുന്ന കാര്യം പറഞ്ഞപ്പോഴും നിന്റെ മുഖത്ത് ഭീതിയുടെ നിഴൽ ആയിരുന്നു .. എന്തിനാ മോളെ ഈ ചെറു പ്രായത്തിൽ അബദ്ധത്തിൽ ചെന്ന് ചാടിയത് ”
” മേടം ഞാൻ പെട്ട്പോയതാണ് , എനിക്ക് ഇനിയും ജീവിക്കണം ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് എങ്ങനെ നോക്കും. ?”
” മോളെ നിന്നെ പോലെ ഒരു മോള് എനിക്കും ഉണ്ട് . നീ കരയാതിരിക്ക് നമ്മുക് ഒരു വഴി ഉണ്ടാക്കാം. ഒരു ഡോക്ടർ എന്ന നിലക്ക് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇത് . ഒരു ജീവൻ നശിപ്പിക്കാൻ നമ്മുക്ക് അധികാരമില്ല എല്ലാം ചെയ്യുന്നത് ദൈവം അല്ലെ . വർഷങ്ങളായി ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് . നിനക്ക് ഇത് ഒഴിവാക്കാൻ ഉള്ള സമയം കഴിഞ്ഞിട്ടില്ല . പിന്നെ ഇവിടെ ഞാൻ ആർക്കും അബോർഷൻ ചെയ്ത് കൊടുത്തിട്ടില്ല . അബോർഷൻ വേണം എന്ന് പറഞ്ഞു വരുന്നവർക്ക് ഞാൻ ഒരു കൗൺസിലിംഗ് കൊടുക്കാറാണ് പതിവ് . ഇവിടെ ഇപ്പൊ അതിന് പ്രസക്തി ഇല്ലല്ലോ ? എന്റെ ഒരു ഫ്രണ്ട് ന്റെ ഹോസ്പിറ്റൽ ഉണ്ട് ഞാൻ ഒരു ലെറ്റർ തരാം അവിടെ പോയി ചെയ്താൽ മതി ”
” വല്ല്യ ഉപകാരം മാഡം ”
” പിന്നെ കുട്ടീ നമ്മൾ സ്ത്രീകളാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത് . ഇന്ന് നമ്മുടെ നിയമം പോലും അങ്ങനെയാണ് . സ്ത്രീക്കും പുരുഷനും പ്രായം തികഞ്ഞാൽ രണ്ടു പേർക്കും സമ്മതമാണെകിൽ എല്ലാം ചെയ്യാം .. ഇതൊക്കെ ചെയ്യുമ്പോൾ പുരുഷൻ നമ്മുടെ കൂടെ ഉണ്ടാകും അവർക്ക് വേണ്ടത് കിട്ടി കഴിഞ്ഞാൽ പിന്നെ അവർക്ക് നമ്മോട് താൽപ്പര്യം ഉണ്ടാവില്ല . പ്രണയം ഫ്രൺഷിപ്പ് എന്നൊക്കെ പറഞ്ഞു നമ്മുടെ പുറകെ വരുന്നവരുടെ ഒക്കെ ലക്ഷ്യം സ്ത്രീയുടെ ശരീരം തന്നെയാണ് . വിവാഹത്തിന് മുൻബ് ഫിസിക്കൽ റിലേഷൻഷിപ് ഉണ്ടായാൽ പിന്നെ ആ പുരുഷൻ ഒരിക്കലും ആ സ്ത്രീയെ വിവാഹം കഴിക്കാൻ തയ്യാറാവില്ല ഇനി ഉണ്ടായാൽ തന്നെ ആ ബന്ധത്തിന് ആയുസും കുറവാകും .. നമ്മൾ കാണുന്ന പോലെയുള്ള ലോകമല്ല കുട്ടീ ഇന്ന് . പുരുഷന് ഒന്നും സംഭവിക്കാൻ പോകുന്നില്ല നഷ്ടം എന്നും സ്ത്രീക്ക് മാത്രമായിരിക്കും ഓർക്കുക .. ഇനി ഒരിക്കലും അബദ്ധത്തിൽ ചെന്ന് ചാടരുത് . അല്പനേരത്തെ സുഖത്തിനു വേണ്ടി സ്വന്ധം ആയുസ്സ് നഷ്ടപ്പെടുത്തരുത് .. ഇതാണ് ലെറ്റർ നാളെ രാവിലെ ചെന്ന് കണ്ടാൽ മതി .. ”
” താങ്ക്സ് മേടം .. താങ്ക്സ് ”
” എടീ എഴുനേൽക്കേടി ആർക്കാ ഈ വെളുപ്പാൻ കാലത്ത് താങ്ക്സ് കൊടുക്കുന്നത് ”
” അയ്യോ ഞാൻ കിടക്കുകയായിരുന്നോ ? ”
” അല്ല മോളെ കുളിക്കുകയായിരുന്നു നീയും നിന്റെ ആ മറ്റവനും കൂടി .. ഇന്നല്ലേ നീ പറഞ്ഞത് അവനുമായിള്ള ഡേറ്റിംഗ് .. പോയീ പോളിക്ക് മോളെ .. ”
” ഇല്ല ടീ ഞാൻ ഒരിക്കലും പോകില്ല നമ്മളെ സൂക്ഷിക്കാൻ നമ്മെൽ മാത്രമേ ഒള്ളു ഇവിടെ . നമ്മുടെ അച്ഛനോ അമ്മയെയോ ഇവിടെ ഇല്ല . നമ്മൾ ജോലി ചെയ്യുന്നത് കൊണ്ട് കയ്യിൽ പൈസയും ഉണ്ട് . പക്ഷെ നമ്മുക്ക് നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട് . ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും തിരിച്ച് കിട്ടാൻ പറ്റാത്ത പലതും.
നമ്മൾ സൂക്ഷിക്കേണ്ട സമയം അടുത്തിരിക്കുന്നു.
ഞാൻ ഒരു സ്വപ്നം കണ്ടു മോളെ .. അരുതാത്ത വഴികളിലൂടെ ഒരിക്കലും ഞാൻ ഇനി സഞ്ചരിക്കില്ല .. സാഹചര്യങ്ങളാണ് മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത് അതിന് വേണ്ട എല്ലാ സാഹചര്യവും ഈ നഗരത്തിൽ നമ്മുക്ക് ഉണ്ട് .. ഞാൻ ഇന്ന് തന്നെ വർക്ക് ഫ്രം ഹോം എന്ന ഒപ്ഷൻ എടുക്കാൻ പോവുകയാണ് . അതാണ് നല്ലത് .”
” ടീ നീ സീര്യസാണോ ? ”
” അതെ മോളെ നമ്മൾ അറിയാതെ നമ്മിൽ നിന്നും പലതും കൊഴിഞ്ഞു പോകും ആ നേരം നമ്മൾ അറിയില്ല അത്രയും നേരം കൊഴിഞ്ഞു പോയത് നമ്മുക് വിലപ്പെട്ട പലതും ആയിരുന്നു എന്ന്”
” എടീ എന്നാ ഞാനും നിന്റെ കൂടെ നാട്ടിലേക്ക് വരാം . നീ ഇല്ലാതെ ഞാൻ ഇവിടെ ഒറ്റക്ക് .. വേണ്ട ഞാനും വരാം .. ”
” അതിനു മുൻപ് നമ്മുടെ സിമ്മുകൾ ഇവിടെ ഉപേക്ഷിക്കണം അതുപോലെ വാട്സ്ആപ് ഇൻസ്റ്റാഗ്രാം ഫേസ്ബുക് പിന്നെ ആ ഡേറ്റിംഗ് ആപ്പും എല്ലാം ഇവിടെ നിൽക്കട്ടെ .. ഇന്ന് മുതൽ നമ്മൾ ഒരു പുതിയ ജീവിതം തുടങ്ങുകയാണ് തിരിച്ചറിവിന്റെ ആ നല്ല ലോകം .. അതായിരിക്കും എന്നും നമ്മുക് നല്ലത് എന്നും ..”
അതെ അവർ ആ നല്ല ചിന്തകളുമായി മുന്നോട്ട് പോയീ നീ ചിന്തിക്കുക ഇതുപോലെയുള്ള ഒരവസരം ഇനി ചിലപ്പോൾ കിട്ടുകയില്ല…