(രചന: രജിത ജയൻ)
ബോധം മറഞ്ഞു കിടക്കുന്ന ആ അർദ്ധനഗ്ന സ്ത്രീശരീരത്തിലേക്ക് ആർത്തിയോടവൻ വീണ്ടും വീണ്ടും അണഞ്ഞു, എത്ര ആസ്വദിച്ചിട്ടും കൊതിതീരാത്ത പോലെ
അവന്റെ കാമത്തിന്റെ തീക്ഷ്ണതയിൽ ചുവന്നു കിടക്കുന്ന അവളുടെ കവിളുകളിലും ചുണ്ടുകളിലും കൊതിതീരാതെയെന്നവണ്ണമവൻ പിന്നെയും പിന്നെയും ചുംബിച്ചു കൊണ്ടിരുന്നു
അറിഞ്ഞിട്ടും ആസ്വദിച്ചിട്ടും മതിവരാതെ അവൻ വീണ്ടുമാ ശരീരത്തിന്റെ മൃദുലതകളിൽ അവനെ ചേർത്തുവച്ചതും ആ ശരീരമൊന്നുലഞ്ഞു.
നിയന്ത്രണത്തിനും അപ്പുറം വികാരവുമായവൻ ആ സ്ത്രീ ശരീരത്തെ വീണ്ടും കീഴടക്കുമ്പോൾ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരുവൻ തന്നെ സ്വന്തമാക്കി അനുഭവിക്കുന്നതൊന്നുമറിയാതെ അവൾ അബോധാവസ്ഥയിൽ തന്റെ മയക്കം തുടർന്നു.
“സോറി അമ്മേ സോറി… ഞാനിന്നും കുറെ നേരം ഉറങ്ങി പോയ്.. നേരം പുലർന്നതോ ഇത്രയും സമയമായതോ ഒന്നും ഞാനറിഞ്ഞില്ല അമ്മാ ..
ഒരു ക്ഷമാപണത്തോടെ തന്റെ കയ്യിൽ പിടിച്ചു പറയുന്നവളെ ഗൗരിയമ്മ ഒന്നു നോക്കി
“കൂടുതൽ ഉറങ്ങിയതു കൊണ്ടാണെന്ന് തോന്നുന്നമ്മേ മുഖമൊക്കെ തടിച്ചും ചുവന്നും അല്ലേ ഇരിക്കുന്നത്..?
“വല്ലാത്ത ക്ഷീണവും ശരീരവേദനയുമെല്ലാം തോന്നുന്നുമുണ്ട്.. അന്നത്തെ പോലെ തന്നെ..
‘ഇനിപ്പോ ഡോക്ടറെ ഒന്നു കാണണോ അമ്മേ..?
വല്ല അസുഖവും ഉണ്ടോന്നറിയില്ലല്ലോ..?
“ഇതിപ്പോൾ നാലഞ്ചു പ്രാവശ്യമായ് ഇതുപോലെ ബോധംകെട്ടുള്ള ഉറക്കവും ക്ഷീണവുമെല്ലാം, പല രോഗങ്ങളുടെയും തുടക്കത്തിലെ ലക്ഷണങ്ങൾ ഇതുപോലെ ഉറക്കവും ശരീരക്ഷീണവുമെല്ലാം ആണല്ലോ …
സ്വന്തം ശരീരത്തിലേക്ക് നോക്കി ഓരോന്നും എണ്ണി പെറുക്കുന്നവളെ ഗൗരിയമ്മ കണ്ണെടുക്കാതെ കുറച്ചു നേരം നോക്കി നിന്നു, അവളെ നോക്കി നിൽക്കേ അവരുടെ കണ്ണുകൾ നിറഞ്ഞു .
തന്റെ മൂത്ത മകന്റെ ഭാര്യയാണ് ,അവന്റെ കൈ പിടിച്ച് ഈ വീടിന്റെ പടി കടന്നു വന്ന നാൾ മുതൽ ഈ വീടിനും ഇവിടെ ഉള്ളവർക്കും നന്മ മാത്രം വരണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവൾ..
കുടുംബത്തിനു വേണ്ടി രാപകൽ കഷ്ടപ്പെടുന്ന തന്റെ മകന് ഇണയായും തുണയായും കൂടെ ചേർന്നു നിൽക്കുന്നവൾ..
ഭർത്താവിന്റെ അനിയന്റെ നല്ല ഭാവിയ്ക്ക് വേണ്ടി സ്വന്തമായ് ഒരു കുഞ്ഞിനെ പോലും ഇപ്പോൾ വേണ്ടാന്ന് തീരുമിച്ചവൾ..
കഴിഞ്ഞ മൂന്നു വർഷമായിട്ട് മരുമകളായിട്ടല്ല മകളായിട്ട് തനിക്കൊപ്പം ഉള്ളവൾ…
ഓർമ്മയിൽ അവരുടെ കണ്ണുകൾ വീണ്ടുംനിറഞ്ഞു
“എന്താണ് ഗൗരിയമ്മേ രാവിലെ തന്നെ കണ്ണെല്ലാം നിറഞ്ഞു നിൽക്കുന്നത് …? ഏട്ടൻ ഈ ആഴ്ച്ച വരുന്നില്ലാന്നോ മറ്റോ വിളിച്ചു പറഞ്ഞോ…?
” എന്നാൽ ഞാൻ രക്ഷപ്പെട്ടു തിരികെ കോളേജ് ഹോസ്റ്റലിലേക്ക് പോവുന്നതു വരെ ഏട്ടന്റ ഉപദേശം സഹിക്കേണ്ടല്ലോ…
അടുക്കളയിലേക്ക് വന്നുകൊണ്ട് വിശാലിന്റെ അനിയൻ വിശാഖ് ചോദിച്ചതും ഗൗരിയമ്മ അവന്റെ നടുംപുറം നോക്കി ഒരൊറ്റ അടി
“അയ്യോ അമ്മേ എന്റെ പുറം… അമ്മ എന്തടിയാ അമ്മ അടിച്ചത് ..?
എനിക്ക് നന്നായ് വേദനിച്ചു ..
വിശാഖ് തുള്ളി കൊണ്ട് പുറം തുടച്ച് അമ്മയോട് ദേഷ്യത്തിൽ ചോദിച്ചു
“നിനക്ക് വേദനിക്കാൻ വേണ്ടി തന്നെയാണ് അടിച്ചത്.. നിനക്കും ഈ കുടുംബത്തിനും വേണ്ടിയാണെടാ അവൻ താലി കെട്ടിയ പെണ്ണിനെ പോലും ഒറ്റയ്ക്കാക്കി കണ്ണും കൈയ്യും എത്താത്തിടത്ത് പോയ് ഓരോ ജോലി ചെയ്യുന്നത് …
“നാടുനീളെ കടം വാങ്ങി നിന്റെ അച്ഛൻ നാടും വീടും ഉപേക്ഷിച്ച് വേറൊരു പെണ്ണിനൊപ്പം പൊറുതി തുടങ്ങിയപ്പോൾ നിനക്ക് വയസ്സ് എട്ടായിരുന്നു നിന്റേട്ടന് പതിനഞ്ചും ,അന്ന് നിങ്ങളുടെ വയർ നിറയ്ക്കാനും നിന്റെ അച്ഛന്റെ കടം വീട്ടാനും ഞാൻ പെടാപാടുപെടുന്നതു കണ്ടതുകൊണ്ടാ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നിന്റേട്ടൻ കുടുംബം നോക്കാൻതുടങ്ങിയത്.
‘അന്ന് മുതൽ ഇന്നുവരെ അവൻ തന്നെയാണ് ഈ വീട് കൊണ്ടു പോവുന്നത് ,അതിനിടയ്ക്ക് നിന്റെ സ്വപ്നം ഒരു ഡോക്ടർ ആവുകയാണെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ നിനക്കൊപ്പം നിന്നതാണവൻ ,നിനക്ക് വേണ്ടി എത്ര കഷ്ട്ടപ്പെടാനും അവനു മടിയില്ല.
” നിനക്ക് ആകെയുള്ളത് നല്ലവണ്ണംപഠിക്കുക എന്നതു മാത്രമാണ് അത് നേരെ ചെയ്യാതെ എന്റെ ചെക്കൻ ഉപദേശിക്കുന്നതിനാ അവൻ പറയുന്നത്… അല്ലെങ്കിലും ഇപ്പോൾ പഠനത്തിൽ നീ വളരെ പുറകിലേക്കാണ്….
‘എന്റെ പൊന്ന് അമ്മേ ഞാനറിയാതെ എട്ടന്റെ ഉപദേശത്തെ പറ്റിയൊന്ന് പറഞ്ഞതിന് അമ്മ ഏട്ടനെക്കാൾ വലിയ ഉപദേശി ആയ് മാറിയല്ലോ…
അമ്മയോടൊരു പരാതി പോലെ പറഞ്ഞു കൊണ്ട് വിശാഖ് അകതേക്ക് തന്നെ തിരികെ നടന്നു പോരും വഴി അവൻ ഏട്ടത്തി അമ്മയെ നോക്കിയൊന്ന് കൺചിമ്മി..
ഒരു നിമിഷം അവന്റെ മിഴികൾ അവളുടെ ചുവന്നു തടിച്ചിരിക്കുന്ന മുഖത്തൊന്ന് തങ്ങി നിന്നുവോ..?
“നിങ്ങളറിഞ്ഞോ നമ്മുടെ വിശാലിന്റെ അമ്മയും അനിയനുംപുഴയിൽ ഒഴുക്കിൽ പെട്ടൂന്ന് ..
‘ഗൗരിയമ്മയെ കിട്ടീന്നാ കേട്ടത് ജീവനുണ്ടെന്നും ഇല്ലാന്നും കേൾക്കുന്നുണ്ട് ,അനിയൻ ചെക്കനെ പറ്റി വിവരമൊന്നും ഇല്ലാത്രേ … നല്ല ഒഴുക്കുണ്ട് പുഴയിൽ ..
ദൂരേക്ക് ഒഴുകി പോയിട്ടുണ്ടാവുംന്ന പോലീസ് പറയുന്നത്…
കേട്ടവർ കേട്ടവർ വാർത്ത അറിഞ്ഞ് ഞെട്ടി നിൽക്കുമ്പോൾ ആശുപത്രി ഐസിയുവിനുളളിൽ മരണത്തിൽ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് നടന്നു തുടങ്ങുകയായിരുന്നു ഗൗരിയമ്മ
ആ യാത്രയിൽ അവർ കണ്ടു നിറമിഴികളുമായ് കുറ്റബോധത്തോടെ തല കുനിച്ച് തനിക്കരികിൽ നിൽക്കുന്ന വിശാഖിനെ.. അല്ല അവന്റെ ആത്മാവിനെ ..
അവരുടെ ഓർമ്മയിൽ തന്റെ കയ്യിൽ നിന്നകന്ന് ഒരിറ്റ് ശ്വാസത്തിനായ് കേണ് ഒടുവിൽ വെള്ളത്തിന്റെ അടിയിലേക്ക് താഴ്ന്നു പോയ അവന്റെ രൂപം തെളിഞ്ഞു ,
ഒപ്പം തന്നെ അപ്രതീക്ഷിതമായ് വിശാലിന്റെ മുറിയിൽ അവനെ കണ്ട ദൃശ്യവും….അവനെ ഒരു മകനായ് കണ്ട സ്വന്തം ഏട്ടന്റെ ഭാര്യയെ മയക്കി കിടത്തി അവരെ പ്രാപിക്കുന്ന അവന്റെ രൂപം മനസ്സിൽ തെളിഞ്ഞതും അവരുടെ ശ്വാസഗതി വർദ്ധിച്ചു ആരൊക്കയോ തനിക്കരികിലേക്ക് ധൃതിയിൽ വരുന്നതും തന്നിലേക്ക് മരുന്നുകൾ കുത്തിവെയ്ക്കുന്നതും ആ അബോധാവസ്ഥയിലും അവർ അറിയുന്നുണ്ടായിരുന്നു
“സ്വന്തം മകനെ പോലെ നിന്നെ സ്നേഹിച്ച നിന്റെ ഏട്ടനോടും അവന്റെ പെണ്ണിനോടും നീ ചെയ്ത തെറ്റിന് മാപ്പില്ല, മരണത്തിൽ കുറഞ്ഞൊരു ശിക്ഷയും നിനക്കില്ല വിശാഖ്, അതു കൊണ്ട് തന്നെയാണ് ഒഴുക്കുള്ള ആ പുഴയിലേക്ക് നിന്നെ ഞാൻ തള്ളിയിട്ടത് ..
രക്ഷപ്പെടാനായ് എന്റെ കൈയിൽ പിടിച്ച നിന്നെ തിരികെ വെള്ളത്തിലേക്ക് തന്നെ കുടഞ്ഞെറിഞ്ഞതും നിന്റെ മരണം ഉറപ്പിക്കാനാണ്… നിനക്ക് മാപ്പില്ല ഒരിക്കലും
“സ്വന്തം വീട്ടിലെ സ്ത്രീയെ പോലും കാമത്തിന്റെ കണ്ണിൽ കാണുന്ന നീയൊന്നും ഒരിക്കലും ജീവൻ രക്ഷിക്കുന്ന ഡോക്ടർ ആവാൻ പാടില്ല നിനക്കതിനുള്ള അർഹത ഇല്ല … എന്റെ മരണത്തിനപ്പുറം പോലും നിന്നോടു ഞാൻ ക്ഷമിക്കില്ല വിശാഖ് .. അലയണം നീ ഗതി കിട്ടാതെ …
ശരീരം നഷ്ട്ടപ്പെട്ടൊരാത്മാവായ് തന്റെ അമ്മക്കരികിൽ അവരുടെ കനിവിനായ് കാത്തുനിന്ന വിശാഖ് തിരിച്ചറിയുകയായിരുന്നു തന്റെ അമ്മ തന്നോടൊരിക്കലും ക്ഷമിക്കില്ല എന്ന സത്യം…
മരണത്തിനപ്പുറം ഗതികിട്ടാതെ അലയുന്നൊരാത്മാവായ് അലയാനാണ് തന്റെ വിധിയെന്ന്..
ചെയ്തു പോയ തെറ്റിൽ നീറി അവനെരിഞ്ഞു..
അപ്പോൾ അങ്ങ് ദൂരെ ആരുടെയും കണ്ണെത്താത്ത ഒരിടത്ത് ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവന്റെ ശവശരീരം അനാഥമായ് കിടന്നിരുന്നു… ചെയ്ത തെറ്റിന്റെ പാപഭാരവുംപേറി….