അകത്തെ മുറിയിൽ പരസ്പരം കെട്ടിച്ചുണർന്ന് ആവേശത്തോടെ ചുംബിക്കുന്ന തന്റെ അമ്മയും ഭർത്താവും ,അവരുടെ പ്രതിബിംബം..

രചന: രജിത

“ഞാനിറങ്ങാൻ കുറച്ചൂടെ വൈകും മനുവേട്ടാ.. ഓഡിറ്റിംഗ് കഴിഞ്ഞിട്ടില്ല ..

“മനുവേട്ടനൊരു കാര്യം ചെയ്യൂ നേരത്തെ വീട്ടിലേക്ക് പൊയ്ക്കോളൂ ,ഞാൻ അച്ഛനൊപ്പം വന്നോളാം…”

ഫോണിലൂടെ നിമ്മിയുടെ നിർദ്ദേശമെത്തിയതും മനുവിലൊരു പുഞ്ചിരി വിരിഞ്ഞു ..

ഏതോ മനം മയക്കുന്ന മധുരോർമ്മയിൽ അവന്റെ ശരീരമൊന്ന് പൂത്തു കയറി ..

നിമ്മിയും അച്ഛനും വീട്ടിലെത്താൻ എന്തായാലും രാത്രിയാവുമെന്നോർത്തതും അവന്റെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കം കൂടി..

ഒട്ടും വിജാരിക്കാതെ കൈവന്ന അവസരം നന്നായ് ഉപയോഗിക്കാൻ തീരുമാനിച്ചുകൊണ്ട് മനു വേഗം വീട്ടിലേക്ക് നടന്നു.

മനു നിമ്മിയുടെ വീടിന്റെ ഗേറ്റു തുറക്കുമ്പോഴേ കണ്ടു മുറ്റത്ത് നിൽക്കുന്ന സംഗീതയെ .. നിമ്മിയുടെ അമ്മ ..

ദേഹത്തൊട്ടി കിടന്ന ബനിയൻ നൈറ്റിയിൽ അവരുടെ ശരീരവടിവുകൾ എടുത്തു കാണിക്കുന്നതിലൂടെ മനുവിന്റെ കണ്ണുകളൊന്ന് തെന്നി നീങ്ങി .

പ്രായം നാൽപ്പതു കഴിഞ്ഞിട്ടും ഇന്നും ആരെയും ആഘർഷിക്കാൻ കഴിയുന്ന യൗവ്വനവും ഭംഗിയും അവർക്കുണ്ടായിരുന്നു .

“നീ തനിച്ചേയുള്ളു ..? നിമ്മി വന്നില്ലേ…?

തനിക്ക് പുറകിൽ നിൽക്കുന്ന മനുവിനെ പെട്ടന്നു കണ്ടമ്പരന്നെങ്കിലും സംഗീതയൊരു ചിരിയോടവനോടു ചോദിച്ചവനു പിന്നിലേക്ക് കണ്ണുകൾ പായിച്ചു

“അവൾ വരാൻ വൈകും… അച്ഛനൊപ്പം രാത്രി ഒരുമ്മിച്ച് എത്തിക്കോളാന്ന്.. എന്നോട് പോന്നോളാൻ പറഞ്ഞു ഞാൻ പോന്നു .. ”

മനസ്സിലെ സന്തോഷതിരത്തള്ളലോടെ മനു അവരെ നോക്കി പറഞ്ഞതും അവരൊരു നിമിഷം അവനെ നോക്കി നിന്നു

“എന്തേ ഞാൻ വരണ്ടായിരുന്നോ ..?

നേർത്ത ശബ്ദത്തിൽ ചോദിച്ചു കൊണ്ട് മനു അവർക്കരികിൽ അവരോടു ചേർന്നു നിന്നതും നാണത്താലവരുടെ മുഖത്തൊരു ചിരി തെളിഞ്ഞു ..കണ്ണുകളിൽ നിറഞ്ഞ വശ്യതയോടെ അവർ അവനെ നോക്കി …

വീട്ടമ്മയായ സംഗീതയുടെയും ടൗണിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മോഹനന്റെയും ഏകമകളാണ് നിമ്മി. നിമ്മിയുടെ ഭർത്താവാണ് മെഡിക്കൽ റെപ്പായ മനു

വിവാഹത്തിനു മുമ്പുതന്നെ ഇരു വീട്ടുക്കാരുടെയും തീരുമാനമാണ് വിവാഹത്തിനു ശേഷം മനു നിമ്മിയുടെ വീട്ടിൽ നിൽക്കാമെന്നത് ..

മനു ഉൾപ്പെടെ നാലു മക്കൾ ഉള്ള മനുവിന്റെ വീട്ടുകാർക്കും സന്തോഷമാണ് അത്.

നിമ്മിയും പഠനശേഷം വൈകുന്നേരം വരെ അച്ഛനൊപ്പം ഷോപ്പിൽ നിൽക്കുകയും വൈകുന്നേരം മനുവിനൊപ്പം തിരിച്ചു വരുകയുമാണ് പതിവ്.

” നീയെന്താ മോളെ മഴ നനഞ്ഞ് ഈ വഴിയിൽ നിൽക്കുന്നത് ..?

“എന്തിനാ അച്ഛന്റെ കുട്ടി കരയുന്നത് …?

“തലവേദനയാണ് വീട്ടിൽ പോയിട്ടൊന്ന് കിടക്കട്ടെന്ന് പറഞ്ഞ് ഷോപ്പിൽ നിന്ന് പോന്നിട്ട് അച്ഛന്റെ മോളെന്താണ് വീട്ടിൽ കയറാതെ ഈ മഴ നനഞ്ഞ് ഇവിടെ നിൽക്കുന്നത് ..? എന്തിനാ കരയുന്നത്….?

“എന്തിനാ അച്ഛനെ വിളിച്ച് വരാൻ പറഞ്ഞത്..?

“മോളെന്താ വീട്ടിലേക്ക് പോവാത്തത് …?

നിമ്മിയുടെ കരയുന്ന മുഖം നെഞ്ചോടമർത്തി പിടിച്ച് വീണ്ടും വീണ്ടും ഓരോന്നുംചോദിച്ചു കൊണ്ടിരുന്നു മോഹൻ..

എന്തിനെന്നറിയാതൊരു ഭയമയാളുടെ മനസ്സിനെ കീഴടക്കുന്നുണ്ടായിരുന്നന്നേരം..

അച്ഛന്റെ നെഞ്ചോരം ചേർന്ന് കരയുമ്പോഴും നിമ്മിയുടെ മനസ്സിൽ ആ കാഴ്ച ആയിരുന്നു

സഹിക്കാൻ വയ്യാത്ത തലവേദന വന്നപ്പോൾ ഒന്നു വിശ്രമിച്ചാൽ തീരുമെന്ന് കരുതി അച്ഛനോട് പറഞ്ഞ് വീട്ടിലേക്ക് വന്നതാണ്..

താൻ നേരത്തെ പോന്നുവെന്ന വിവരം പറയാൻ മനുവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ചാർജ്ജ് തീർന്നു പോയിരുന്നു തന്റെ ഫോണിന്റെ

വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെയുണ്ട് മനുവേട്ടന്റെ ബൈക്ക് ,ഏട്ടനും നേരത്തെ എത്തിയോ എന്ന് ചിന്തിച്ചു കൊണ്ട് പാതി തുറന്ന വാതിൽ തുറന്നകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് കണ്ണുകൾ സ്വീകരണമുറിയിലെ കണ്ണാടിയിൽ പതിഞ്ഞത്

അകത്തെ മുറിയിൽ പരസ്പരം കെട്ടിച്ചുണർന്ന് ആവേശത്തോടെ ചുംബിക്കുന്ന തന്റെ അമ്മയും ഭർത്താവും ,അവരുടെ പ്രതിബിംബം അവർ പോലുമറിയാതെ കണ്ണാടിയിൽ …

കൺമുന്നിൽ കാണുന്ന കാഴ്ചയിൽ ശരീരം തളർന്നു, തൊണ്ടയിൽ നിന്നൊരാർത്തനാദമുയർന്ന് പാതി വഴിയിൽ തടഞ്ഞു

ജീവൻ നൽകിയവളും ജീവനായിട്ടുള്ളവനും ഒരിക്കലും കാണാൻ പാടില്ലാത്ത രീതിയിൽ തന്റെ മുന്നിൽ …

അവിടെ നിന്നിറങ്ങി ഈ വഴിയിൽ വന്നു നിൽക്കുമ്പോൾ തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളുടെ പകപ്പിലായിരുന്നു ഇതുവരെ ,നേരം രാത്രി ആയതോ മഴ പെയ്തതോ ഒന്നും ശ്രദ്ധിച്ചില്ല

“ഇതായിരുന്നോ അച്ഛാ ഇവരുടെ സ്നേഹം..?

” ഇങ്ങനെയും മനുഷ്യർ അധ:പതിക്കുമോ …?

തന്റെ നെഞ്ചിൽ വീണു കരയുന്ന മകളെ ഒന്നാശ്വസിപ്പിക്കാൻ പോലും സാധിക്കാത്ത വിധം തളർന്നു പോയിരുന്നു ആ അച്ഛൻ അന്നേരം..

ആഘോഷ പൂർവ്വം നടത്തുന്ന നിമ്മിയുടെയും മനുവിന്റെയും രണ്ടാം വിവാഹ വാർഷികത്തിന്റെ തിരക്കിലായിരുന്നു അന്നവരെല്ലാവരും ..

രണ്ടു കൂട്ടരുടെയും മുഴുവൻ ബന്ധുജനങ്ങളെയും നാട്ടുക്കാരെയും ക്ഷണിച്ചു കൊണ്ടുള്ള ഒരു വലിയ ഫങ്ഷനായിരുന്നു അത്

തിരക്കുകൾക്കിടയിലൂടെ എല്ലാവരോടും സന്തോഷത്തോടെ സംസാരിക്കുകയും അവരെ സ്നേഹത്തോടെ സൽക്കരിക്കുകയും ചെയ്യുന്ന സംഗീതയേയും മനുവിനെയും പക മുറ്റിയ കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു നിമ്മിയും മോഹനനും അന്നേരം

നിമ്മി രണ്ടാഴ്ച മുമ്പ് കണ്ട ആ കാഴ്ചയുടെ ബാക്കിയെന്നവണ്ണം അവരച്ഛനും മകളും ഉറച്ചൊരു തീരുമാനമെടുത്തിരുന്നു അവരുടെ കാര്യത്തിൽ..

അന്നു മുതൽ ഇന്നുവരെ കാത്തിരിപ്പായിരുന്നു ഈയൊരു ദിവസ്സത്തിനായ് …

“അച്ഛാ …റെഡിയല്ലേ…?

കയ്യിലെ ഫോണിലേക്ക് നോക്കി പകയോടെ നിമ്മി ചോദിച്ചതും മോഹനൻ അവളെ നോക്കി ശിരസ്സിളക്കി, ഒപ്പമാവിരലുകൾ ഫോണിൽ അമർന്നു..

ആളും ബഹളവും നിറഞ്ഞു നിന്ന ആ വേദി പയ്യെ പയ്യെ നിശബ്ദമാവുന്നതും ആളുകൾ ആദ്യം അമ്പരന്നും പിന്നീട് വെറുപ്പോടെയും മനുവിനെയും തന്നെ നോക്കുന്നതു കണ്ട് പകച്ചുപോയൊരു വേള സംഗീത..

കാര്യമെന്തെന്നറിയാനായ് മോഹനൻ നിൽക്കുന്നിടത്തേക്ക് നോക്കിയെങ്കിലും നിമ്മിയുടെയും മോഹനൻെറയും കണ്ണിലെ രിയുന്ന പകയുടെ കനൽ കണ്ട് ഭയന്നവൾ മനുവിനെ തിരഞ്ഞപ്പോൾ കണ്ടു ആൾക്കൂട്ടത്തിനിടയിൽ ആകെ വിയർത്തൊട്ടി പരിഭ്രമത്തോടെ നിൽക്കുന്നവനെ …

കാര്യമെന്തന്നറിയാതെ പകച്ചവൾ തനിക്ക് ചുറ്റും നോക്കും നേരത്താണ് ശക്തമായൊരു കൈ അവളുടെ കവിളിൽ പതിച്ചത്

സംഗീതയുടെ മൂത്ത ഏട്ടൻ…

“ഏട്ടാ….

“ച്ഛീ… വൃത്തിക്കെട്ടവളെ വിളിക്കരുത് നീയിനി എന്നെ അങ്ങനെ, നീയിത്രയും തരം താഴ്ന്നവളായിരുന്നോ ..? സ്വന്തം മകനെ പോലെ കാണേണ്ടവനൊപ്പം കാമ പേക്കൂത്ത് നടത്താൻ മാത്രം അധ:പതിച്ചു പോയവൾ ആണോ നീ …?

ഏട്ടന്റെ വായിൽ നിന്നു വെറുപ്പോടെ തെറിച്ചുവീണ വാക്കുകൾ കേട്ട് ഉടലാകെ കത്തിയെരിയുന്നതു പോലെ തോന്നി അവൾക്ക് തനിക്ക് മുമ്പിൽ പകയോടെയും വെറുപ്പോടെയും നിൽക്കുന്ന ആളുകളെ നോക്കാൻ കഴിയാതെ തല താഴ്ത്തുമ്പോൾ കണ്ടു ഏട്ടന്റെ കയ്യിലിരിക്കുന്ന മൊബൈലിൽ അപ്പോഴും പ്ലേ ആയി കൊണ്ടിരിക്കുന്ന തന്റെയും മനുവിന്റെയും നഗ്ന വീഡിയോ..

കഴിഞ്ഞു പോയ ദിവസ്സങ്ങളിലെപ്പോഴോ തങ്ങൾ രതിയുടെ കാണാക്കയങ്ങളിൽ ലയിച്ചപ്പോൾ പകർത്തിയത് …

അപ്പോൾ ഇതെല്ലാം അറിഞ്ഞിട്ടായിരുന്നോ
അവരച്ഛനും മകളും തന്റെ ഒപ്പം ഉണ്ടായിരുന്നത് ..?

ഇന്നിങ്ങനെ ആഘോഷപൂർവ്വം ഈയൊരു പരിപാടി നടത്തിയതും ഇതിനു വേണ്ടിയായിരുന്നോ …?

ചിന്തകൾ കരിവണ്ടിനെ പോൽ തലക്കുള്ളിൽ മൂളി തുടങ്ങുന്നതിനിടയിൽ കണ്ടിരുന്നു മനു അവന്റെ അച്ഛന്റെ അടിയേറ്റ് നിലത്തേക്ക് വീഴുന്നത് ..
ഒപ്പമവന്റെ അമ്മ അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നത്…

ഇനിയൊരു കാഴ്ചയും കാണേണ്ടതില്ലെന്നതു പോലെ സംഗീത കണ്ണുകൾ ഇറുക്കിയടക്കവേ അവിടെ മോഹനന്റെ ശബ്ദം മുഴങ്ങി

“ഇതിൽ കൂടുതലായ് ഇനി എനിയ്ക്കും എന്റെ മകൾക്കും നിങ്ങളിലാരോടും ഒന്നും പറയാനില്ല,

” നിങ്ങളുടെ ഒരു ചോദ്യവും നാളെ ഈയൊരു കാര്യത്തിനെ ചൊല്ലി എനിക്കോ എന്റെ മകൾക്കോ നേരെ ഉണ്ടാവരുത് ..

“എന്റെ ജീവിതത്തിലിനി എനിക്ക് ഭാര്യയായ് സംഗീതയോ എന്റെ മകളുടെ ഭർത്താവായ് മനുവോ ഉണ്ടാവില്ല, അവർക്ക് ജീവിക്കാം അവരുടെ ഇഷ്ട്ടത്തിനനുസരിച്ച് ..പരസ്പരം ഒന്നായോ ആവശ്യാനുസരണം സ്വന്തമോ ബന്ധമോ നോക്കാതെആരെ വേണമെങ്കിലും സ്വന്തം ശാരീരിക ആവശ്യത്തിനുപയോഗിച്ചുകൊണ്ടുതന്നെ..

“പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോലും കൂട്ടാക്കാത്തൊരു കാര്യം കൺമുന്നിൽ കണ്ടു പകച്ചുപോയൊരു മകളുണ്ട് എനിക്ക് ഞാൻ ജീവിയ്ക്കും അവൾക്കായ്.

“അതുപോലെ ഈ തെളിവുകളും എനിക്ക് വേണമായിരുന്നു നിങ്ങളെ ഓരോരുത്തരെയും വിശ്വസിപ്പിക്കാൻ …

“ഇനിയിവരെ നിങ്ങളിലാർക്കു വേണമെങ്കിലും കൂടെ കൊണ്ടു പോവാം, പക്ഷെ ഒന്നോർക്കണം ഇവർക്ക് സ്വന്തങ്ങളോ ബന്ധങ്ങളോ ഇല്ല, സ്വന്തം കാമ പൂർത്തിക്ക് ഇവർ നിങ്ങളിലാരെ വേണമെങ്കിലും ഉപയോഗിക്കും അതോർമ്മ വേണം …

എല്ലാവരോടും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കും നേരം മോഹനൻ കൈ നീട്ടി സംഗീതയുടെ കഴുത്തിലയാൾ ചാർത്തിയ താലിമാല പൊട്ടിച്ചെടുത്തു,

” ആ നേരത്ത് തന്നെയാണ് മനുവിന്റെ മുഖത്തേക്ക് നിമ്മി വലിച്ചെറിഞ്ഞ താലിചെയിൻ വന്നു വീണത്…

എല്ലാവരും അറപ്പോടെയും വെറുപ്പോടെയും അവരെ നോക്കി ആ വീട്ടിൽ നിന്നിറങ്ങി പോകവേ സംഗീതക്കും മനുവിനുമിടയിലായ് ഒരു ചോദ്യചിഹ്നം പോലെ നിമ്മി വലിച്ചെറിഞ്ഞ താലിചെയിൻ കിടന്നിരുന്നു …