(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“ഓ ഇതെന്നാ പെരുമഴയാടാ… ഇന്നൊന്നും തീരുന്ന കോളില്ല. ഒടുക്കത്തെ തണുപ്പും…. ”
പാതിരാത്രിയിൽ പെരുമഴത്ത് അടുത്ത് സുഹൃത്ത് പ്രശാന്തിന്റെ കടയിൽ ആയിരുന്നു അരുണും പ്രവീണും. പതിവ് പോലെ ബിയർ നുണഞ്ഞിരിക്കുവായിരുന്നു മൂവരും. ഉറ്റ സുഹൃത്തുക്കൾ ആണ് അവർ.. ടൗണിൽ പ്രശാന്തിനു ഒരു ചെറിയ ബേക്കറി ഉണ്ട്.
രാത്രിയായാൽ അവിടെയാണ് മൂവരുടെയും താവളം ചെറിയ മദ്യപാനവും അല്ലറ ചില്ലറ ഫോൺ വിളികളും ഉടായിപ്പ് പരിപാടികളുമൊക്കെയായി ഒക്കെയായി മൂവരും ഏകദേശം രാത്രി പതിനൊന്ന് മണിവരെയൊക്കെ അവിടെ കൂടും.അന്നും സമയം പത്തര ആയിരുന്നു അപ്പോഴാണ് പെരുമഴ തുടങ്ങുന്നത്.
“ഇന്നിനി വീട്ടിൽ പോക്ക് നടക്കില്ലെന്നാ തോന്നുന്നേ.. അമ്മാതിരി മഴ.. എവിടുന്നേലും ഒരു കിളിയെ കൂടി കിട്ടിയിരുന്നേൽ ഇന്നത്തെ രാത്രി കുശാലായി ഇവിടെ തന്നങ്ങ് കൂടാമായിരുന്നു ”
തണുത്തു വിറച്ചിരുന്നുള്ള പ്രവീണിന്റെ കമന്റ് കേട്ട് പൊട്ടിച്ചിരിച്ചു അരുൺ.
” ഓ പിന്നെ കിളിയെ കിട്ടിയാൽ അങ്ങ് തകർക്കാൻ നിൽക്കുന്ന ഒരാള്… കന്യാകുമാരിയിൽ പോയപ്പോ ഉള്ള കഥ ഓർമ ഉണ്ടല്ലോ.. കാശു കൊടുത്ത് പെണ്ണിനെ റൂമിൽ വിളിച്ചിട്ട് ഒടുക്കം വിറയൽ ആയിരുന്നു അളിയൻ. ”
“അത് ശെരിയാ… അവസാനം അവള് വെളീൽ ഇറങ്ങി പറഞ്ഞത് ഓർമ ഉണ്ടോ.. ഈ മുല കുടി മാറാത്ത ചെറുക്കനേം കൊണ്ടാണോ ഇമ്മാതിരി പണിക്ക് വന്നേക്കുന്നെ എന്ന് ”
പ്രശാന്തും അരുണിന് ഒപ്പം കൂടിയതോടെ ഇളിഭ്യനായി തല കുമ്പിട്ടു പ്രവീൺ.
” അളിയാ.. ദേ ആ ബസ് സ്റ്റോപ്പിൽ നോക്ക്യേ ടാ ഒരു പെണ്ണല്ലേ ആ നിൽക്കുന്നെ.. ”
പെട്ടെന്ന് പുറത്തേക്ക് നോക്കി അരുൺ വിരൽ ചൂണ്ടവേ ആ ഭാഗത്തേക്ക് നോക്കിയ പ്രശാന്തിന്റെ മിഴികൾ തിളങ്ങി.
” ശെരിയാണെടാ.. പെണ്ണാണ് ഒറ്റയ്ക്കെ ഉള്ളു… ഇതാരപ്പാ ഈ സമയത്ത് ബസ് സ്റ്റോപ്പിൽ.. ”
“ഇന്ന് ആ ജീവന്റെ കല്യാണം അല്ലാരുന്നോ അതിന്റെ റിസപ്ഷൻ ഒക്കെ കഴിഞ്ഞു പോണ ബന്ധുക്കൾ ആരോ ആണ്. വൈകുന്നേരം മുതൽ പെണ്പിള്ളേരുടെ തിക്കും തിരക്കും ആയിരുന്നു. അവൻ കോളേജിൽ സാർ അല്ലെ.. അവിടുത്തെ കിളികൾ എല്ലാം വന്നു.”
പ്രശാന്തിന്റെ മറുപടി കേട്ടിട്ട് പ്രവീണിന്റെ മിഴികളിൽ തിളക്കം വച്ചു.
” ഈ മഴയത്ത് ഒറ്റക്കല്ലേ ഓള്… നമുക്കൊരു കമ്പനി കൊടുത്താലോ.. ”
അവൻ ആവേശത്തിലായി.
ആ സമയം ചുറ്റുപാട് ഒന്ന് നിരീക്ഷിച്ചു അരുൺ
” അളിയാ പെരുമഴ.. ചുറ്റിനും ആണേൽ ആരും ഇല്ല നേരെ വെളിച്ചം പോലും ഇല്ല. പെൺകൊച്ചു ഒറ്റയ്ക്ക് ആണ്. നമുക്ക് തൂക്കിയാലോ.. ഒരു ക്യാമറ പോലും ഇവിടെങ്ങും ഇല്ല.. ഞാൻ മഴക്കാറ് കണ്ടോണ്ട് കാറും എടുത്താ വന്നേ.. ”
അരുണിന്റെ വാക്കുകൾ കേട്ട് മുഖാമുഖം നോക്കി പ്രവീണും പ്രശാന്തും.
” അളിയാ.. ബീയറിന്റെ കിക്കിൽ പറയുവാണോ നീ.. ഇതൊക്കെ വല്യ സീൻ ആകുന്ന കേസാണ് പിടിക്കപ്പെട്ടാൽ അകത്താകും.. പുറത്ത് വന്നാലും നാട്ടിൽ പിന്നെ തല പൊക്കി നടക്കാൻ പറ്റില്ല ”
പ്രശാന്തിനു ചെറിയ പേടി തോന്നി.
” എന്റെ പൊന്നളിയാ… ആര് അറിയാൻ ഇതിനൊക്കെ ഓരോ വശങ്ങൾ ഉണ്ട്. ഇവിടിപ്പോ എല്ലാം കൊണ്ടും സംഭവം സെറ്റ് ആണ് പെണ്ണ് കിടന്ന് ഒച്ചയുണ്ടാക്കിയാലും പെരുമഴയത് ആ ഒച്ച വെളീൽ പോവില്ല. നേരെ ആ പാലത്തിനപ്പുറത്തെ പണി നടക്കുന്ന ബിൽഡിങ്ങിൽ കൊണ്ട് പോയാൽ കാര്യം നടക്കും. എല്ലാം കഴിഞ്ഞു ഒന്ന് രണ്ട് ന്യൂഡ് ഫോട്ടോസ് കൂടി എടുത്ത് വച്ചാൽ പേടിച്ചിട്ട് അവള് ഒന്നും വെളീൽ പറയേം ഇല്ല മാത്രല്ല അത് കാട്ടി പേടിപ്പിച്ചു വേണേൽ വീണ്ടും സെറ്റ് ആക്കാം ”
ഒറ്റ ശ്വാസത്തിൽ അരുൺ പറഞ്ഞു നിർത്തുമ്പോൾ അതിശയത്തിൽ അവനെ തന്നെ നോക്കി ഇരുന്നു പോയി പ്രശാന്തും പ്രവീണും.
” അളിയൻ ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രേമൊക്കെ പ്ലാൻ ചെയ്തോ. സംഭവം കേട്ടിട്ട് കൊള്ളാം പക്ഷെ ഇതുപോലൊക്കെ നടക്കോ.. എനിക്ക് തോന്നുന്നില്ല.. ”
പ്രവീണിന് അപ്പോഴും സംശയമായിരുന്നു.
” നീ ആ കയ്യിൽ ഇരിക്കുന്ന ബീയർ കൂടി അകത്താക്കിയേ അന്നേരം ഇച്ചിരി ധൈര്യം ഒക്കെ വരും.നിനക്ക് എന്ത് തോന്നുന്നു പ്രശാന്തേ.. തൂക്കിയാലോ.. ”
അരുൺ തനിക്ക് നേരെ തിരിയുമ്പോൾ പാതി മനസ്സിൽ ആയിരുന്നു പ്രശാന്ത്. കേട്ടപ്പോൾ ഒരാവേശം ഒക്കെ തോന്നിയെങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭയം തോന്നാത്തിരുന്നില്ല അവന്.
” അളിയാ എന്തായാലും ഒരു പത്ത് മിനിറ്റ് കൂടി നോക്കാം എന്നിട്ടും അവള് അവിടെ തന്നെ ഉണ്ടേൽ നീ പറഞ്ഞ പോലെ ചെയ്യാം… ”
അരുൺ പറഞ്ഞത് ശെരിയായിരുന്നു. ബീയർ അകത്തേക്ക് ചെല്ലുംതോറും പ്രവീണിനു ധൈര്യം കൂടി വന്നു.
അവർ വീണ്ടും കഴുകൻ കണ്ണുകളുമായി കാത്തു നിന്നു. സമയം വീണ്ടും നീങ്ങി. ആ സമയത്ത് ബസുകൾ ഒന്നും ഇല്ലാത്തതിനാൽ അവൾ അവിടെ തന്നെ നിന്നിരുന്നു.
” അളിയാ മതി.. ഇനീം നോക്കി കൊതി വിട്ട് നിൽക്കാൻ ഞാൻ ഇല്ല കൂടെ കൂടുന്നവർ കൂടിക്കോ.. ഞാൻ കാർ എടുക്കാൻ പോവാ.. ”
ക്ഷമക്കെട്ട് അരുൺ രണ്ടും കല്പിച്ചിറങ്ങി.
” ഞങ്ങളും ഉണ്ട് അളിയാ.. സെറ്റ് ആണ് ”
പിന്നാലെ പ്രാശാന്തും പ്രവീണും ആവേശത്തോടെ ഇറങ്ങി.
“അളിയാ കാറു ഞാൻ ബസ് സ്റ്റോപ്പിൽ ചേർത്ത നിർത്തും ഡോർ തുറന്ന് പെട്ടെന്ന് വലിച്ചു അകത്തു കയറ്റിയേക്കണം. ”
അത്രയും പറഞ്ഞു അരുൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.പിന്നിലേക്ക് പ്രവീണും കയറി അന്നേരം കടയടച്ചു പ്രശാന്തും എത്തി.
” അളിയാ സ്റ്റാർട്ട് ചെയ്ത് വിട്ടോ നല്ല തക്കം. ”
ചുറ്റുപാടും ഒന്ന് നോക്കി പ്രശാന്ത് പറയവേ പതിയെ ആക്സിലേറ്ററിൽ കാലമർത്തി അരുൺ. പറഞ്ഞ പോലെ വണ്ടി നേരെ പറന്നു ചെന്ന് ബസ് സ്റ്റോപ്പിന് മുന്നിൽ നിന്നു. പെട്ടെന്ന് ഒരു കാർ വന്നു മുന്നിൽ നിന്നപ്പോൾ ആ പെൺകുട്ടിയും ആകെ ഭയന്ന് പോയി. എന്ത് ഏത് എന്ന് തിരിച്ചറിയുവാൻ അവൾക്ക് സമയം കിട്ടിയില്ല. ഓടി പുറത്തിറങ്ങിയ പ്രവീൺ ബലമായി പിടിച്ചവളെ കാറിനുള്ളിലേക്കിട്ടു.
” എന്നെ വിട്.. എന്താ ഇത്. ”
പരമാവധി കൂതറാൻ നോക്കി അവൾ. പക്ഷെ പ്രവീണിന്റെ കൈ കരുത്തിനു മുന്നിൽ എല്ലാം വിഫലമായി. പിൻ സീറ്റിൽ തലയിടിച്ചാണവൾ കാറിന്റെ ഉള്ളിലേക്ക് വീണത്.
” നിങ്ങളാരാ.. എന്താ ഈ കാണിക്കുന്നേ.. ”
ആകെ നടുങ്ങി തരിച്ചവൾ ചോദിക്കുമ്പോഴേക്കും കാറിലേക്ക് കയറി ഡോർ അടിച്ചിരുന്നു പ്രവീൺ.
“അളിയാ വിട്ടോടാ.. നേരെ പണി നടക്കുന്ന പാലത്തിനപ്പുറത്തെ ബിൽഡിങ്ങിലേക്ക്.”
അവന്റെ സിഗ്നൽ. കിട്ടിയ പാടെ ആക്സിലേറ്ററിൽ കാലമർത്തി അരുൺ. ആ കാർ പാഞ്ഞു. ലക്ഷ്യ സ്ഥാനത്തേക്ക്. വീഴ്ചയുടെ ആഘാതത്തിൽ നിന്നും ചാടി പിടഞ്ഞെഴുന്നേൽക്കുമ്പോൾ തല വല്ലാതെ വേദനിച്ചു അവൾക്ക്.
” പാലനടുത്ത ബിൽഡിങ്ങിൽ എന്തോ ഉണ്ടാക്കാനാടാ പോണേ.. അവിടൊ പണിക്കാര് ബംഗാളികൾ സ്റ്റേ ആണ്. നിങ്ങൾക്ക് റൂം ഇല്ലേൽ നേരെ ആ റെയിൽവേ ക്രോസിനടുത്തെ ബിൽഡിങ്ങിൽ പോ.. സ്ഥലം ഇല്ലാതെ വരുന്നോരെ അവിടാ ഞാൻ സ്ഥിരം കൊണ്ട് പോകാറ്. ”
പെട്ടെന്നുള്ള അവളുടെ മറുപടി കേട്ട് ഒരു നിമിഷം നടുങ്ങി പ്രവീൺ. അവൻ മാത്രമല്ല അരുണും പ്രശാന്തുംഒരുപോലെ നടുങ്ങി.
” എന്താ ടീ എന്താ നീ പറയുന്നേ.. ”
സംശയത്തോടെ പ്രശാന്ത് തിരിയവേ അവരെ മൂന്ന് പേരെയും മാറി മാറി നോക്കി അവൾ.
” എടാ നീയൊക്കെ ഇത് ആദ്യമായിട്ട് ആണോ… സ്‌പോട്ടൊന്നും അറില്ലേ നിനക്കൊക്കെ.. നേരെ ഞാൻ പറഞ്ഞ സ്ഥലത്തേക്ക് പോ.. അവിടാണെൽ ആരുടേം ശല്യം കാണില്ല… പിന്നെ റേറ്റ് പറഞ്ഞു ധാരണ ആയിട്ടേ എന്റെ ദേഹത്തു തൊടാൻ ഞാൻ സമ്മതിക്കു.. ഒടുക്കം കാര്യം കഴിഞ്ഞിട്ട് കിടന്ന് വില പേശാൻ നിൽക്കരുത് മൂന്ന് പേരുണ്ട്. മൂവായിരം രൂപാ കയ്യിൽ കിട്ടണം. ”
ഇത്തവണ ശെരിക്കും നടുങ്ങി അവർ. അരുൺ പതിയെ കാറ് സൈഡ് ആക്കി.
” നീ.. നീ പറഞ്ഞു വരുന്നത്.. നീയപ്പോൾ…. ”
അവന്റെ ചോദ്യം കേട്ടിട്ട് സംശയത്തോടെ നോക്കി അവൾ..
“ഇതെന്തുവാടാ അപ്പൊ ആളെ പോലും അറിയാണ്ട് ആണോ ആക്രാന്തത്തോടെ വലിച്ചു വണ്ടീൽ ഇട്ടത്.. ഞാൻ സിന്ധു.. പാതിരാ സിന്ധു ന്ന് പറഞ്ഞാൽ ഒരുമാതിരി എല്ലാവർക്കും അറിയാം.. മുന്നേ അപ്പുറത്തെ ഹൈസ്കൂൾ ജംഗ്ഷനിൽ ആയിരുന്നു. പക്ഷെ അവിടെ പോലീസുകാരുടെ ശല്യം ആണ് ഇവിടിപോ ഈ ബസ് സ്റ്റോപ്പ് സേഫ് ആണ്. പോലീസ് വന്നാലും ബാക്കിലെ കുട്ടിക്കാട്ടിലോട്ട് മാറിയാൽ പിന്നെ കാണില്ല.. ”
ആ മറുപടി കേട്ട് തലയിൽ കൈ വച്ചു പോയി പ്രശാന്ത്.
” ദൈവമേ.. പണി പാളിയാ… ”
പ്രവീണും പതിയെ അരുണിന്റെ മുഖത്തേക്ക് നോക്കി. ആവേശം ക്ഷണ നേരം കൊണ്ട് കെട്ടടങ്ങി.
“അതെ ചേച്ചി ഞങ്ങൾ ആളറിയാതെ….. ചേച്ചിയെ തിരിച്ചു കൊണ്ടാക്കാം ആള് മാറി പോയതാ.. ”
അരുൺ പതിയെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. അത് കേട്ടിട്ട് സിന്ധു അമ്പരന്നു.
” ആള് മാറിയെന്നോ.. ഉടായിപ്പ് ഇറക്കല്ലേ… പെരുമഴയാണ് ഒരു കോളും നടക്കില്ല ന്ന് വിചാരിച്ചു നിന്നപ്പോഴാ നീയൊക്കെ വന്നേ.. എവിടാ ന്ന് വച്ചാ കൊണ്ട് പോയിട്ട് കാശ് താ.. ഇനി ഇറങ്ങി പോണേലും കാശ് കിട്ടാണ്ട് ഞാൻ പോവൂല.. ”
സിന്ധു തറപ്പിച്ചു പറഞ്ഞതോടെ ആകെ കുഴഞ്ഞു മൂവരും. അല്പസമയം ചിന്തയിൽ ആണ് ധൈര്യം സംഭരിച്ചു വീണ്ടും തിരിഞ്ഞു അരുൺ.
” ദേ.. ചേച്ചി സീൻ ആക്കല്ലേ.. ആക്കിയാൽ ഇവിടെ ചവിട്ടി തള്ളി വിട്ടിട്ട് പോകും ഞങ്ങൾ. മര്യാദക്ക് ആണേൽ തിരികെ ബസ് സ്റ്റോപ്പിൽ വിടാം ”
ചെറിയൊരു ഭീക്ഷണി നിഴലിച്ചു ആ വാക്കുകളിൽ. എന്നാൽ സിന്ധുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമുണ്ടായില്ല.
” ടാ ചെറുക്കൻ മാരെ എന്നോട് അടവ് ഇറക്കല്ലേ. കുറെ കണ്ടതാ ഇതൊക്കെ.. എന്നെ ഇവിടെ ചവിട്ടി തള്ളിയാൽ വണ്ടി നമ്പർ വച്ച് തിരക്കി ആണേലും മൂന്നിന്റെം വീട്ടിൽ വരും ഞാൻ.. പിന്നെ ഊഹിക്കാലോ.. ”
ഇത്തവണ ശെരിക്കും പെട്ടു അവർ.
” എന്റെ പൊന്ന് ചേച്ചി ഒന്ന് വെറുതെ വിട്.. ഒരു അബദ്ധം പറ്റിയതാണ്… ഞങ്ങടേൽ കാശ് ഒന്നും ഇല്ല.. ”
പ്രവീൺ കെഞ്ചി. പക്ഷെ സിന്ധു വഴങ്ങിയില്ല. ഒടുവിൽ മൂവരും ചേർന്ന് കയ്യിൽ ഉള്ള ആയിരം രൂപ കൊടുത്ത് കാലുപിടിച്ചു അവളെ ഒഴിവാക്കി. തിരികെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ട് നേരെ പ്രശാന്തിന്റെ ബേക്കറിയിൽ എത്തി അവർ.
” എന്റെ പൊന്നളിയാ.. ഇനി മേലിൽ ഇമ്മാതിരി പണിക്ക് ഞാൻ ഇല്ല ഇന്നത്തോടെ മടുത്തു ”
തലയിൽ കയ്യും വച്ച് നിലത്തേക്കിരുന്നു പ്രശാന്ത്.
അങ്ങിനെ ഒരുപാട് വലിയ പ്ലാനിങ്ങുകൾക്കും പ്രതീക്ഷകൾക്കുമൊടുവിൽ നിരാശയോടെ മടങ്ങി മൂവരും. കാറിലേക്ക് കയറി വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴും അവർ കണ്ടു. ബസ് സ്റ്റോപ്പിൽ കസ്റ്റമറെ കാത്തു നിൽക്കുന്ന സിന്ധുവിനെ