(രചന: മെഹ്റിൻ)
രേവതി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ചിന്തയിലാണ് … തൊട്ടടുത്തു വിരൽ ചപ്പി കൊണ്ട് രേവതിയുടെ ഒരു വയസ്സുള്ള മോൻ അമ്മയെ നോക്കിയിരിക്കുന്നുണ്ട് ,,,
മൂത്ത ആൺകുട്ടികൾ ഒരാൾക്കു പത്തു വയസ്സും അടുത്തയാൾക്ക് നാലു വയസ്സും ആണ് ,, നാല് വയസ്സുള്ള മോൻ വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളോടപ്പം കളിക്കുകയാണ്
മൂത്ത കുട്ടി തന്റെ അച്ഛനെ ഇനി കാണാൻ പറ്റില്ല എന്ന കാര്യം മനസ്സിലാക്കി റൂമിൽ ഒതുങ്ങിയിരിക്കുന്നുണ്ട്
മൂന്നു ആണ്മക്കളും രേവതിയും ഭർത്താവ് സുരേദ്രനും അടങ്ങുന്നതായിരുന്നു അവരുടെ കുടുംബം ,,, വളരെ സന്തോഷത്തിലായിരുന്നു പൊയ്ക്കൊണ്ടിരുന്നത്
സുരേന്ദ്രൻ നന്നായി മദ്യപിക്കുമായിരുന്നു ,, എന്നാലും കുട്ടികളേം രേവതിയേം വലിയ കാര്യമായിരുന്നു
രേവതിക്കും ഭർത്താവ് എന്ന് പറഞ്ഞ ജീവനാണ് എങ്കിലും കിട്ടുന്ന പൈസക്ക് കള്ളുകുടിക്കുകയും ജോലിക് പോവാനുള്ള അലസതയും രേവതിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു ,,,
ആയിടെയാണ് പലിശക്കാരൻ രാഘവന്റെ അടുത്തുന്നു സുരേന്ദ്രൻ കുറച്ചു കാശ് വാങ്ങിച്ചത് ,,, അത് തിരിച്ചു കൊടുക്കേണ്ട സമയമായപ്പോ സുരേന്ദ്രന്റെ കയ്യിൽ പൈസ ഇല്ല
കുറേപേരോട് പൈസ കടം ചോദിചെങ്കിലും എവിടെന്നും സങ്കടിപ്പിക്കാനായില്ല ,, അവസാനം അമ്മയുടെ അടുത്തു പോയി പറഞ്ഞു ,,, അമ്മയുടെ കയ്യിൽ പൈസ ഉണ്ടെങ്കിലും മകൻ കള്ളുകുടിക്കാൻ പൈസ വാങ്ങി കടമാക്കിയതല്ലേ അത് കൊണ്ട് വേറെ എന്തെങ്കിലും വഴി നോക്കിക്കോ എന്ന് പറഞ്ഞു
സുരേന്ദ്രന്റെ മുന്നിൽ ആത്മഹത്യയല്ലാതെ വേറെ ഒരു വഴിയും ഇല്ലെന്ന് പറഞ്ഞപ്പോ,,, അമ്മ പറഞ്ഞു എന്ന പോയി അത് ചെയ്യ്
അമ്മ അടുത്ത വീട്ടിലേക്ക് പോയ ഉടനെ സുരേന്ദ്രൻ മറുത്തൊന്നും ചിന്തിക്കാതെ അയലിൽ കിടക്കുന്ന അമ്മയുടെ സാരിയെടുത്തു റൂമിൽ പോയി ഫാനിൽ കെട്ടി ആത്മഹത്യ ചെയ്തു
അടുക്കളയിലുണ്ടായിരുന്ന സുരേന്ദ്രന്റെ അനിയന്റെ ഭാര്യാ ഒച്ച കേട്ട് റൂമിലേക്ക് പോയപ്പോ കാണുന്നത് സുരേന്ദ്രൻ ഫാനിൽ തൂങ്ങി പിടയുന്നതാണ് ,,, ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആൾ പോയി…….
എന്നാലും അവൻ ആഹ് മക്കളെ കുറിച്ചെങ്കിലും ഓർത്തോ ?,,ആരുടെയോ അടക്കം പറച്ചിൽ കേട്ടാണ് രേവതി ചിന്തയിൽ നിന്നുണർന്നത്
ചെറിയ മോനെ എടുത്ത് പാൽ കൊടുത്തു ,,, ഇനി നിനക്കു നീയും നിന്റെ മക്കളും മാത്രം ഒള്ളു എന്ന് ഉള്ളിൽ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി
എന്നത്തേയും പോലെ എന്റെ അടുത്ത് ഏട്ടൻ ഉണ്ടായിരുന്നെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചു,,, രേവതിക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സുരേന്ദ്രന്റെ വേർപാട്
ദിവസങ്ങൾ കടന്നു പോയി സുരേന്ദ്രൻ മരിച്ചിട്ട് ആറു മാസമായി
ഈ മൂന്ന് കുട്ടികളെ കൊണ്ട് ഇവൾ ഒറ്റക്ക് എന്ത് ചെയ്യും ,, വേറെ ആലോചനകൾ നോക്കിയാലോ എന്ന തീരുമാനത്തിലെത്തി കരണവന്മാരൊക്കെ
പക്ഷെ മൂന്ന് കുട്ടികളുള്ള അവളെ സ്വീകരിക്കാൻ ആരും തയ്യാറായില്ല ,,, ചെറിയ കുഞ്ഞിനേം രേവതിയേം സ്വീകരിക്കാന്നു പറഞ്ഞു ഒരു കൂട്ടർ വന്നു
പക്ഷെ തന്റെ മൂത്ത കുട്ടികളെ തനിച്ചാക്കി തനിക്കൊരു സുഖവും വേണ്ട ,,, എനിക്ക് ഞാനും എന്റെ മക്കളും മതി എന്ന് രേവതി പറഞ്ഞപ്പോ പിന്നെ വേറൊരു ആലോചനയെ കുറിച്ച് ആരും ചിന്തിച്ചില്ല
രേവതി പത്താം ക്ളാസ് പാസ്സായിരുന്നു ,, ഒരു ഫ്രണ്ട് വഴി ഇൻഷുറൻസ് കബനിയിൽ ജോലി കിട്ടി
മക്കളെ അമ്മയുടെ അടുത്താക്കി രേവതി ജോലിക്ക് പോയി തുടങ്ങി
ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടായിരുന്നു ,, മക്കളെ കുറിച്ചോർത്തു രേവതി ബുദ്ധിമുട്ടുകളൊക്കെ മറന്നു ,,
എന്നാലും രാത്രി ഉറങ്ങാൻ കിടക്കുമ്പോ ഏട്ടന്റെ ഓര്മകൾ അവളെ സങ്കടത്തിലായത്തും ,, തന്റെ കൂടെ ഉണ്ടയെരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു പോവും തലയിണയിൽ മുഖം അമർത്തി കരഞ്ഞു കരഞ്ഞുറങ്ങും
ഇൻഷുറൻസ് ജോലി ആയത്കാരണം കസ്റ്റമെർസ്സിനെ കണ്ടിട്ട് വീട്ടിലേക്ക് വരാൻ ഏറെ വൈകും ,,, എന്നാലും മോശമായാ കാര്യങ്ങൾക്കൊന്നും രേവതി പോയിട്ടില്ല
ജോലി കഴിഞ്ഞു രാത്രിയാണ് വരുന്നതെങ്കിൽ കവലയിൽ ഇരിക്കുന്ന ചിലരൊക്കെ അടക്കം പറയും
ഒരു ദിവസം ലേറ്റ് ആയി വന്നതിനു ഏടത്തിയുടെ ഭർത്താവ് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് ; ഈ പാതിരാത്രി വരെ നിനക്ക് എന്തായിരുന്നു പണി ഭർത്താവ് മരിച്ചെന്നു കരുതി തറവാടിന് ചീത്ത പേരുണ്ടാക്കരുതെന്ന്
അന്ന് കുറെ കരഞ്ഞു ,, മൂത്ത മോൻ അന്ന് എട്ടാം ക്ലാസ്സിലായിരുന്നു അവൻ രേവതിയോട് പറഞ്ഞു ; എന്റെ അമ്മയെ എനിക്കറിയ മറ്റാരേക്കാളും എനിക്കമ്മയെ വിശ്വാസമാണ് ,, ഞങ്ങളുണ്ട് കൂടെ
രേവതിക് മകന്റെ പ്രായത്തിൽ കവിഞ്ഞ സംസാരം മാത്രം മതിയായിരുന്നു വീണ്ടും ഉർജത്തോടെ ജോലിക്കു പോവാൻ ….
വർഷങ്ങൾ കടന്നു പോയി മൂന്ന് ആണ്മക്കളും വലുതായി നല്ല ജോലി ഒക്കെ ആയി ,, കല്യാണം ഒക്കെ കഴിഞ്ഞു
മൂന്നുപേരും അവരുടെ ഭാര്യമാരും രേവതിയെ മത്സരിച്ചു നോക്കുകയാണ് ,,
രേവതിയും തന്റെ മക്കളുടേം പേരമക്കളുടേം കൂടെ സന്തോഷവതിയാണ് ….
ഇപ്പോ നാട്ടുക്കാർ രേവതിയെ കാണുമ്പോൾ അടക്കം പറച്ചിലൊന്നുമില്ല മറിച്ചു തന്റെ മൂന്നു മക്കളേം നല്ല പോലെ വളർത്തിയ ഒരമ്മയുടെ അതിജീവനത്തിന്റെ കഥയാണ് അവർക്കു പറയാനുള്ളത്.
ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഏറെ കുറെ നടന്നതാണ് ,, ഡാർവിന്റെ സിദ്ധാന്തം പറയുന്നത് പോലെ നിലനിൽപ്പിനു വേണ്ടിയുള്ള സമരം അതായിരിക്കണം നമ്മുടെ ജീവിതം
നമ്മുടെ കൂടെയുള്ള നമുക് വേണ്ടപെട്ടവർ നമ്മെ പിരിയുമ്പോൾ അത് മരണമായാലും ,,നമ്മളെ ഒഴിവാക്കി പോവുന്നതായാലും ആരുടെ മുന്നിലും തോറ്റുകൊടുക്കരുത് പൊരുതി ജീവിക്കണം
എന്റെ അറിവിൽ തന്നെ ഉണ്ട് ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ അവരുടെ സ്വന്തം വീട്ടിൽ മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ട് ഒരു അധികപ്പറ്റായി ജീവിക്കുന്നത് ,,,
അവരോടൊക്കെ ഒന്നേ പറയാനുള്ളു ഒതുക്കി വെച്ച നിങ്ങളുടെ ചിറകുകൾ വിടർത്തു ,,,പറക്കു,,, ഉയരത്തിൽ ,,,മരണം വരെ ….