(രചന: Lekshmi R Jithesh)
മകന്റെ കല്യാണ ശേഷം ഉള്ള യാത്ര ആണിത് നാട്ടിലേക്ക്…
പക്ഷെ ഇങ്ങനെ ഒരു യാത്ര ആയിരുന്നില്ല പ്രതീക്ഷച്ചത് എങ്കിലും യാത്ര തുടങ്ങിയത് വളരെ പെട്ടന്ന് അതും ഒന്നും വിചാരിച്ചു നിൽക്കൻ ഉള്ള സമയവും അവസ്ഥയും ആയിരുന്നില്ല…
ആരുടെ ഒക്കെയോ സഹായം കൊണ്ട് കിട്ടിയതാണ് ഈ എമർജൻസി ടിക്കറ്റ് അതും ഒരു രാത്രി കൊണ്ട്.. പോകാതെ കഴിയില്ല അത്രക്കും അവളിൽ വലുതായി എനിക്ക് ഒന്നും ഇല്ല..
എന്റെ ലളിത…
എന്റെ ജീവിതത്തിലേക്ക് ഞാൻ ഇഷ്ടപെട്ടും കഷ്പെട്ടും കൂട്ടികൊണ്ട് വന്നവൾ.. എന്റെ മക്കളുടെ അമ്മ…
കല്യാണം കഴിഞ്ഞിട്ടും കുട്ടികൾ ആയിട്ടും കുട്ടികളിയും ചിരിയും മാറാത്ത അവളെ എന്നെപോലെ തന്നെ സ്നേഹിക്കാൻ മാത്രമെ മറ്റുള്ളവർക്കും കഴിഞ്ഞിരുന്നുള്ളു..
ആ അവൾക്കു സുഖമില്ലതെ ഹോസ്പിറ്റലിൽ ആണ് എന്ന് നാട്ടിൽ നിന്നു അറിഞ്ഞ നിമിഷം മുതൽ തുടങ്ങിയതാണ് എന്റെ ആധി..
അത് ആർക്കും പറഞ്ഞു അറിയിക്കാനോ മനസ്സിലാക്കാനോ കഴിയില്ല എനിക്ക് മാത്രമല്ലാതെ… സ്നേഹിച്ചു കൊതി മാറിയിട്ടില്ല ഇപ്പോളും എപ്പോളും എനിക്ക് അവളോടും അവൾക്കു എന്നോടും,…
കുടുംബവും കുട്ടികളും ആയപ്പോൾ സ്നേഹത്തിനു അപ്പുറം ജീവിതം നോക്കി പ്രവാസി ആകേണ്ടി വന്നു എനിക്ക്.. വളരെ അവളുടെ മോനെ ബാല എന്നാ വിളി മാത്രമാണ് ആ അകലം എന്നിൽ നിന്നു കുറച്ചത്.. ഇപ്പോൾ കണ്ടിട്ട് വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു .
ഇങ്ങനെ ഒരു അവസ്ഥയിൽ അവളെ കാണാൻ പോയിട്ട് ഓർക്കാൻ കൂടി എനിക്കോ എന്റെ ഹൃദയത്തിനോ ശക്തി ഇല്ല.. ഓടി എത്താൻ പറ്റിയിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു ഇപ്പോൾ…
നോക്കി ഇരുന്നിട്ടും വാച്ചിലെ സൂചി ചലിക്കുന്നതായി തോന്നുന്നില്ല.. എന്റെ ലളിത അത് മാത്രമാണ് ഇപ്പോൾ മനസ്സിൽ… ഒൻപതു മണിക്കൂർ യാത്ര എനിക്ക് ഒൻപതു ദിവസം പോലെ തോന്നി…
കേരളത്തിൽ വന്നു ഇറങ്ങിയപ്പോൾ തന്നെ എന്തോ ഒരു ആശ്വാസം എങ്കിലും ഈ മഴ ഒരു ശല്യം പോലെയും..എങ്കിലും…, ഒന്നും അല്ലങ്കിൽ അവൾ അടുത്തു തന്നെ ഉണ്ടല്ലോ എന്ന് ഒരു തോന്നൽ മഴ ഒരു പ്രശ്നം ആക്കിയില്ല എനിക്ക്..
പറഞ്ഞത് പോലെ തന്നെ ചേച്ചിയുടെ മക്കൾ എത്തിയിട്ടുണ്ട് എന്നെ കൂട്ടാൻ.. കുശലന്വേഷണത്തിനു ഒന്നും നിൽക്കാതെ എന്റെ ബാഗ് ഉം വാങ്ങി അവർ മുൻപോട്ടു നടന്നു പതിയെ ഞാനും …
ലളിതക്കു ഇപ്പോൾ കുഴപ്പമില്ല എന്നും വീട്ടിലേക്കു വന്നിട്ടുണ്ട് എന്നും അറിഞ്ഞപ്പോൾ നെഞ്ചിൽ നിന്നു എന്തോ ഭാരം ഇറങ്ങിയ പോലെ.. ആ സമാധാനത്തിൽ ഞങ്ങൾ യാത്ര തുടങ്ങി..
വീണ്ടും മഴ ഒരു ശല്യം പോലെ തോന്നി തുടങ്ങി എനിക്ക് അപ്പോൾ…പ്രളയവും പേമാരിയും ശെരിക്കും കഷ്ടപെടുത്തുന്നു നമ്മുടെ നാടിനെ എന്ന് മനസിലാക്കിയ ഒരു യാത്ര..
ലളിതക്കു സുഖമില്ല എന്ന് അറിഞ്ഞപ്പോൾ നിന്നു പോയതാണ് വിശപ്പും ദാഹവും വീണ്ടും അതു ഉണ്ടെന്നു തിരിച്ചറിഞ്ഞത് കുട്ടികൾ നിർബന്ധം പിടിച്ചത് കൊണ്ടാണ്…
എങ്ങനെ ഒക്കെയോ ആ മഴയിലും വെള്ളപ്പോക്കത്തിലും ഒരു ഹോട്ടൽ അവർ തന്നെ കണ്ടെത്തി..അവരുടെ നിർബന്ധത്തിനു ഒരു പേരിനു ഞാനും എന്തോ കഴിച്ചു എന്ന് വരുത്തി യാത്ര വേഗം തന്നെ തുടർന്നു..
ലളിതയെ കണ്ടാലേ ഇനി വിശപ്പും ദാഹവും ഉണ്ടാകു.., കണ്ടിട്ട് മതി ബാക്കി ഭക്ഷണം.. എത്ര നാളായി അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയത് കഴിച്ചിട്ട്..
അങ്ങനെ ഓരോരോ ഓർമ്മകൾ കൂടെ തന്നെ ഉള്ള
യാത്രയിൽ തുടരെ തുടരെ ഉള്ള ഫോൺ വിളികൾ എന്നെ അസ്വസ്ഥനാക്കിയോ എന്തോ അറിയില്ല.., എന്റെ വരവ് കാത്ത് അവൾ വിളിക്കുന്നതല്ലേ എന്ന് ഓർത്തു ഞാനും ഒന്നും ചോദിച്ചില്ല…
പിന്നെയും വിളികൾ പലരിൽ നിന്നു വന്നപ്പോൾ എനിക്ക് എന്തോ ഒരു ഉൾവിളി പെട്ടന്ന് ഉള്ളപോലെ തോന്നിയത് എന്റെ വാക്കുകളിൽ നിന്നു മനസിലാക്കിയിട്ടു വേണം എല്ലാത്തിനും അവർ മറുപടി പറഞ്ഞത്…
പിന്നീട് എനിക്ക് എന്തേലും തോന്നിയാലോ ഇല്ലങ്കിൽ എന്നോട് എന്തെങ്കിലും മറക്കാൻ വേണ്ടിയോ അവരുടെ ഫോൺ പിന്നീട് ശബ്ദം ഉണ്ടാക്കിയില്ല..
സൈലന്റ് ആയ ആ ഫോണിലെ ഡിസ്പ്ലേ പല തവണ മിന്നി മാഞ്ഞത് എന്തോ എനിക്ക് അത്ര ആശ്വാസം നൽകിയില്ല..
അവൾക്കു കുഴപ്പമില്ലല്ലോ എന്നുള്ള എന്റെ ആവർത്തനം കേട്ടിട്ട് ആയിരിക്കണം അവർ എന്നോട് ലളിതക്കു വീണ്ടും എന്തോ വിഷമം ആയിരിക്കുന്നു എന്ന് എന്നെ അറിയിച്ചത് അതും വീട് അടുക്കാരായ പ്പോൾ പറഞ്ഞത് എന്നിൽ സംശയം കൂട്ടി…
വേറെ ഏതു നല്ല ഹോസ്പിറ്റലിൽ വേണമെങ്കിലും കൊണ്ട് പോകാൻ ഞാൻ പറഞ്ഞു എങ്കിലും ആ വാക്കുകളിൽ അവർ അധികം ശ്രെദ്ധ കൊടുക്കാഞ്ഞത് എന്നെ കൂടുതൽ കൂടുതൽ സംശയയങ്ങൾക്കു അടിമയാക്കി..
ചിലപ്പോൾ എന്റെ ടെൻഷൻ കൊണ്ട് എനിക്ക് തന്നെ തോന്നുന്നതു ആയിരിക്കണം..,
അവൾക്കു എന്തേലും കുഴപ്പം അഥവാ ഉണ്ടെങ്കിൽ എന്നെ നേരിട്ട് ഹോസ്പിറ്റലിൽ അല്ലേ കൊണ്ട്പോകേണ്ടത് എന്തിനാ അവളെ പിന്നെ കൊണ്ട് വന്നത് വീട്ടിലേക്..?
അങ്ങനെ വീട് എത്തിചേരാൻ ഒരു പത്തു മിനിറ്റ് കൂടി ഉണ്ടായിരുന്നിട്ടും ഒരു നൂറു കൂട്ടം കാര്യങ്ങൾ ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു..
വീട് അടുക്കും തോറും മഴയ്ക്ക് ശക്തി കൂടിയ പോലെയും എന്റെ മനശക്തി കുറയും പോലെയും..
ഈ മഴയിലും ആൾക്കാർ വഴിയിൽ നടക്കുന്നത് കണ്ടിട്ട് പോലും എനിക്ക് ഒന്നും തോന്നിയില്ല കാരണം അവൾക്കു അങ്ങനെ ഒന്നും എന്നെ കാണാതെ പോകാൻ കഴിയും എന്ന് ഞൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല..
ആ ചിന്ത വെറും സ്വപ്നം മാത്രമായി മാറിയത് എന്റെ വീടിന്റെ വഴിയിൽ എത്തിചേരുന്നതു വരെ മാത്രമായിരുന്നു…
ഇത്ര അധികം ആളുകൾ ഈ മഴയെ അവഗണിച്ചു മുന്നോട്ടു പോകുന്നത് എന്റെ വീട്ടിലേക്കു ആയിരുന്നവെന്ന് ഞാൻ കരുതിയില്ല അങ്ങനെ കരുതാൻ എനിക്ക് കഴിയുമായിരുന്നുമില്ല..
വീടിനു മുൻപുള്ള വഴിയിൽ നിന്നു എന്റെ കൈപിടിച്ച് ചന്ദ്രൻ ഇറക്കാൻ നേരം മാത്രമാണ് എന്റെ ആശ്വാസം വെറും വിശ്വാസം മാത്രമേ ആയിരുന്നു എന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞത്..
എന്റെ കാലുകൾ തളരുന്നുണ്ടോ..? ഇല്ല… കണ്ണുകളിൽ ഇരുട്ടു കയറുന്നുണ്ടോ..? ഇല്ല….
ചുറ്റുമുള്ളവർ എന്നെ തന്നെ ആണോ നോക്കുന്നത് അതോ ആളുകൾ അതും എന്റെ തോന്നൽ മാത്രമാണോ…? അറിയില്ല…,, എനിക്ക് ഒന്നുമറിയില്ല..
ചുറ്റുമുള്ള ശബ്ദം എനിക്ക് നിശബ്ദത നൽകുന്നുണ്ടോ..? അറിയില്ല..
എന്റെ ലളിത…അവളെ മാത്രം എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.. ഇവൾ എന്താ എന്റെ വരവ് കാത്തു വീട്ടിൽ നിന്നിട്ട് അങ്ങ് പോയ് കളഞ്ഞത്…,
എന്നോടും ഒന്നും പറയാനില്ലതെ എന്നെ ഒരു നോക്കു കാണാൻ നില്കാതെ തൂവെള്ളയിൽ പുതച്ചു കിടക്കുന്നതു നീ തന്നെ ആണൊ എന്റെ ലളിത..
ഇല്ല.. എനിക്ക് ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല.. എന്റെ കാലുകൾ നിലം പതിയെ തൊടുമ്പോൾ പുറത്തേക്കു വന്ന എന്റെ ശബ്ദം ചിലപ്പോൾ എന്റെ ഹൃദയം മുറിച്ചു കൊണ്ടുള്ള ചോരതുള്ളികൾ ആകാം.. അത് മാത്രം ഒരിക്കലും കള്ളമായിരുന്നില്ല… അല്ലേ ലളിതെ…?