(രചന: Lekshmi R Jithesh)
വളരെ നാളുകൾക്കു ശേഷം ആണ് എനിക്ക് ആ മെസ്സേജ് വന്നത് അവളിൽ നിന്നു… എന്തുപറ്റി ഇവൾക്ക് ഇപ്പോൾ ആയിരിക്കും ഒരു ഓർമ വന്നത് ഇല്ലങ്കിൽ ഓർക്കാൻ ശ്രെമിച്ചതു എന്നും ആലോചിച്ചുഞാൻ വീണ്ടും യാത്ര തുടങ്ങി…
കല്യാണത്തിന് ഇനി അധികം നാളുകൾ ഇല്ല.. കോയമ്പത്തൂർ ആണ് ജോലി എങ്കിലും ഇവിടെയും ഇനിയും ഉണ്ട് ആളുകൾ ബാക്കി കല്യാണത്തിന് ക്ഷണിയ്ക്കാൻ…
അങ്ങനെ ഒരു യാത്രയിൽ ആണ് അവളുടെ മെസ്സേജ്… ഇതു എപ്പോൾ ഏതാണ്ട് ഏട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അവളുമായി ബന്ധം ഒന്നും ഇല്ലാഞ്ഞിട്ടു.. അവൾ…, ഓർമകളിലേക്ക് സഞ്ചരിച്ചു തുടങ്ങി തുടങ്ങി…
പത്താം ക്ലാസ്സ് കഴിഞ്ഞു പുതിയ ഒരു ക്ലാസ്സിലേക്ക് അതും അറിയാത്തതും അറിയുന്നതും ആയ കുറെ കൂട്ടുകാർക്കിടയിൽ നിന്നു കിട്ടിയത് ആണ് അവളെ…. അശ്വതി…
സാരി ഉടുക്കും പോലെ ഉള്ള അവളുടെ യൂണിഫോം ഷാൾ ആണ് എപ്പോളും ആദ്യം ഓർമ വരുന്നത്…
എങ്ങനെ ഒക്കെയോ അവൾക്കു ഞാനും എനിക്ക് അവളും കൂട്ടുകാർ ആയി മാറി..
മദ്യപാനിയായ അച്ഛനും അയാളുടെ ഉപദ്രവവും ആരോടും കൂടുതൽ സ്നേഹവും സൗഹൃദവും കാണിക്കാത്ത ചേട്ടനും ഈ കഷ്ടതയിലും എല്ലാരോടും സ്നേഹിച്ചും കഷ്ടപെട്ടും കഴിയുന്ന അവളുടെ അമ്മയെയും എപ്പോൾ ഒക്കെയോ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു..
അവളോടുള്ള സ്നേഹം അവരുമായി പങ്കിടാൻ ഞാനും കഴിവതും ശ്രെമിച്ചു…
ആരോടും ഒന്നിനും അടുക്കാത്ത അവളുടെ ചേട്ടന് എന്നോട് മാത്രം ആയി തോന്നിയ എന്തോ ഒന്ന് അവൾക്കും അവളുടെ അമ്മയ്ക്കും പോലെ എനിക്കും അത്ഭുതം ആയിരുന്നു…
ഒരുപക്ഷെ എന്റെ കല പില വർത്തമാനവും കുസൃതിയും ആകാം.. എന്തു ഇരുന്നാലും
പതിയെ പതിയെ ഞാനും ആ അത്ഭുതം ആഗ്രഹിക്കുന്ന പോലെ തോന്നി തുടങ്ങി…
ദിവസവും ഉള്ള അച്ഛന്റെ ഉപദ്രവത്തിൽ നിന്നു രക്ഷപെട്ടു പോകാൻ അവർ അയാളോട് ചെയ്തതും ചെയ്യുന്നതും ആയ കാര്യങ്ങൾ കേൾക്കുമ്പോൾ സ്നേഹവും അനുകമ്പവും കൂടിയിട്ടുണ്ട് അവരോടു ഒക്കെയായി പലപ്പോഴും..
ആ വിഷമങ്ങൾ ആയിരിക്കാം ആ ചേട്ടനെയും ഇങ്ങനെ ഒറ്റപ്പെടുത്തി കളഞ്ഞത്…
ഭയന്നിട്ടോ അതോ ഒറ്റപ്പെടുത്തിയിട്ടോ ആരും വരാൻ ഇല്ലാത്ത ആ വീട്ടിലേക്കു ഉള്ള എന്റെ സമീപനം അവൾക്കും അമ്മയ്ക്കും മാത്രം അല്ല അയാളിലും എന്തോ സന്തോഷം ഉണ്ടാക്കിയ പോലെ… ആ സന്തോഷം ഞാനും ആസ്വാദിച്ചു…
എപ്പോളും എന്നും അയാളിൽ ഞാൻ കാരണം ഉണ്ടാകുന്ന ആ സന്തോഷം ഉണ്ടാകണം എന്ന് ഞാനും പോലെ അശ്വതി യും ആശിച്ചു… ആ അടുപ്പം അങ്ങനെ പ്രണയം ആയി മാറിയത് ഞാൻ പോലും അറിഞ്ഞില്ല…
പല തവണ പറയാൻ മടിച്ച കാര്യം അവൾ മനസിലാക്കിയപ്പോൾ പറയാൻ ധൈര്യം കൂടി.. ഒന്നും വേറെ ചിന്തിക്കാൻ തോന്നാതെ ഞാൻ ആ ഇഷ്ടം തുറന്നു പറഞ്ഞതും…
എന്റെ ഇഷ്ടം അങ്ങനെ തന്നെ ഉണ്ടാകട്ടെ എന്നും അയാളുടെ ദുഃഖം അയാളിൽ തന്നെ തുടരും എന്നും പറഞ്ഞു പിന്തിരിഞ്ഞു നടത്തിയപ്പോൾ അയാൾ എന്തിനു എന്നോട് ആ സ്നേഹം കാണിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി നിന്നു…
പിന്നെ എനിക്ക് അവളെയും അവൾക്കു എന്നെയും പരസ്പരം നോക്കാൻ അല്ലാതെ വേറെ ഒന്നിനും കഴിഞ്ഞിരുന്നില്ല…
എന്നെ പോലെ ആ അമ്മയും അത് ആഗ്രഹിക്കുന്നു എന്നും കൂടി ബോധ്യമായപ്പോൾ ഉപേക്ഷിച്ചു ഞാൻ ആ വീടിനോടും അങ്ങോട്ട് ഉള്ളതെല്ലാം..
അത് ആരെയും വെറുത്തിട്ടല്ല, എന്തോ പിന്നെ എനിക്ക് അവരെ ആരെയും നോക്കാൻ ഉള്ള ശക്തി ഇല്ലാത്ത പോലെ…
അടുത്ത മെസ്സേജ് ടോൺ വന്നപ്പോൾ ആണ് ഞാൻ ഓർമകൾക്കു ഒരു തട കൊടുത്തത് …
അവളുടെ.., അശ്വതിയുടെ മെസ്സേജ് ആണ്…
വിശേഷങ്ങൾ ചോദിച്ചു അറിയുന്നു അവൾ..
ഒരു കുട്ടിയുടെ അമ്മയാണ് അവൾ ഇപ്പോൾ.. കാലങ്ങൾ പോയത് അറിയുന്നില്ല എന്ന് ഒരു തോന്നൽ എനിക്ക് ഉള്ള പോലെ അവൾക്കു തോന്നിയിരിക്കും..
പക്ഷേ ആ കാലങ്ങൾ അത്രയും ഞാൻ അറിഞ്ഞിരുന്നു അവരുടെ മാറ്റങ്ങൾ, അച്ഛന്റെ മരണം, അവളുടെ വിവാഹം, നല്ല ഒരു ജോലി ആയി ചേട്ടന്റെ ദുബായ് ജീവിതം എല്ലാം…
ഒരിക്കലും എന്നെ തേടി വരാത്ത അയാളോട് എനിക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..
അതയിരിക്കും പല തവണ അയാളുടെ ഇൻബോക്സിൽ മെസ്സേജ് ടൈപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞതും… അത് ഒന്നും ഇപ്പോളും ഇവളോട് പറയാനും തോന്നിയില്ല..
അവൾ വീണ്ടും അവളുടെ ചേട്ടന്റെ വലിയ ജോലിയും ഇപ്പോൾ ഉള്ള സുഖ സൗകര്യങ്ങളും എടുത്തു ഇട്ടു ഞങ്ങൾക്കിടയിൽ ഒരു അറിയിപ്പ് എന്ന പോലെ..
എന്റെ കാര്യങ്ങൾ ഇടക്ക് അന്വേഷിച്ചു എന്നും ഒരുപാട് എന്നെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചു എന്നുമൊക്കെ അവളിൽ നിന്നു അറിഞ്ഞതിൽ എനിക്ക് ഇപ്പോളും സന്തോഷം തോന്നി… പക്ഷെ ഇനി എന്തിനു എന്നും ഒരു നിരാശ പോലെ അനുഭപ്പെട്ടു…
പെട്ടന്ന് തന്നെ അവളുടെ സംസാര ഗതി മാറിയപ്പോൾ എന്നോ ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ സ്വപ്നത്തിൽ എന്ന പോലെ തോന്നി…
അയാളുടെ ജീവിതത്തിലേക്ക് എന്നെ ക്ഷണിക്കാൻ ഇപ്പോൾ പോലും അയാൾക്ക് കഴിയില്ല എന്ന് തോന്നി പോയി… അയാൾ വളരെ വൈകി പോയി എന്ന് എനിക്കും അവൾക്കും തിരിച്ചറിയാൻ എന്റെ കല്യാണ ക്ഷണകത്ത് വേണ്ടി വന്നു…
പിന്നീട് ഒരു all the best അല്ലാതെ അധികം ഒന്നും സംസാരിക്കാൻ അവൾക്കു എന്നോട് ഇല്ലായിരിക്കണം എന്നത് കൊണ്ടാണോ അവൾ ഓഫ്ലൈൻ ആയതു… വീണ്ടും ഞാൻ മനസും ശരീരവുമായി യാത്ര തുടർന്നു….