അവളുടെ കഴുത്തിലെ താലിയും നെറ്റിയിലെ കുംങ്കുമവും അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു..

(രചന: Lekshmi R Jithesh)

കോളേജിൽ നിന്നു ഇറങ്ങിയ ശേഷം അവളെ കണ്ടപ്പോൾ അവൾക്കു ഒപ്പം ഉണ്ടായിരുന്ന പുരുഷനും കുട്ടിയും എനിക്ക് അപരിചിതർ ആയിരുന്നു…

അവളുടെ കഴുത്തിലെ താലിയും നെറ്റിയിലെ കുംങ്കുമവും അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചന ആയിരുന്നു…

പക്ഷെ കൂടെ ഉണ്ടായിരുന്നതു എനിക്ക് അറിയാവുന്ന അവളുടെ കാമുകൻ സജിത്ത് അല്ലായിരുന്നു..

കട്ട പ്രണയമായിരുന്നു രണ്ടാളും തമ്മിൽ എങ്കിലും ഒട്ടും ധൈര്യമില്ലാത്ത ആ എല്ലുംകോലി ചെക്കനെ അങ്ങനെ അവൾക്കു കിട്ടി എന്ന് പല തവണ ഞാൻ ഓർത്തത്‌  മറക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..,

കാരണം  അവരുടെ പല അടിപിടി, പിണക്ക കേസുകളിൽ ഞാൻ ആയിരുന്നു അവളുടെ വക്കിലും വാദിയും… അതുകൊണ്ടു തന്നെ അയാൾ എന്നെ പ്രതി ഭാഗം വക്കിലിനെ കാണുന്ന പോലെയായിരുന്നു കണ്ടോണ്ട് ഇരിന്നതും .

അതിന്റെതായ എല്ലാ ദേഷ്യവും അമർഷവും ഞാനും ഒരുപാട് കണ്ടതാണ് അയാളിൽ നിന്നു…

അപ്പോൾ ഞാൻ വിടുന്ന അവരുടെ കേസ് പിന്നേം ലവളുടെ കണ്ണുനീരിലും പട്ടിണികിടത്തലിലും അലിഞ്ഞു ചേർന്ന് പിന്നേം പോകും വാദിക്കാൻ അവൾക്കു വേണ്ടി.., അവന്റ അടുത്തു..

എന്റെ ശബ്ദം കേൾക്കുന്നതെ അവനു ചെകുത്താൻ കുരിശ് കണ്ട പോലെ ആയിരുന്നു..

പക്ഷേ അവൾ എന്നെ യേശു ക്രിസ്തു ആയി കണ്ടു പോയ കൊണ്ടു അയാളുടെ മുൻപിൽ ഞാനു ചെകുത്താൻ ആയി അങ്ങനെ തന്നെ തുടർന്ന്…

കേസ് എല്ലാം ഒത്തുതീർപ്പ് ആക്കും വരെ എന്നെ വേണം.. അതു കഴിഞ്ഞാൽ അവരായി അവരുടെ പാടായി…

അപ്പോൾ മാത്രം ആണ്‌ അവന്റെ സംസാരത്തിൽ എന്നോട് കുറെ അനുകമ്പ കാണിക്കുന്നതും… ആലോചിച്ചു നിന്നെ എന്നെ അവൾ വന്നു കെട്ടിപിടിച്ചു കുശലങ്ങൾ ചോദിക്കാൻ തുടങ്ങി…

കുശലന്വേഷണത്തിൽ ഞാൻ ഇപ്പോളും സ്വാതന്ത്ര്യ പക്ഷിയാണെന്ന അറിവ് അവളിൽ നിരാശ ഉണർത്തിയ പോലെ… ഭർത്താവിനെയും കുഞ്ഞിനേയും പരിചയപെടുത്തിയ അവളിൽ പ്രണയ നൈരാശ്യമൊന്നും എനിക്ക് തോന്നിയില്ല…

സജിത്തനെ പറ്റി ചോദിക്കാനും പറയാൻ അവൾക്കും അവളുടെ ഭർത്താവിന്റെ സാന്നിധ്യം എന്തോ ബുദ്ധിമുട്ടിപ്പിച്ച പോലെ..

മാന്യൻ ആയതു കൊണ്ടാണ്  അപ്പോൾ കുഞ്ഞിനെയും കൊണ്ടു അയാൾ ഞങ്ങൾക്കു ഫ്രീ ആയി സംസാരിക്കാൻ ഒരു അവസരം എന്നാ പോലെ അവിടെ നിന്നു പോയത്….

സജിത്ത്….?

പേർ ഉച്ചരിച്ചപ്പോൾ തന്നെ അവൾ

“അവനൊക്കെ പോയിട്ട് വർഷങ്ങൾ നാല് ആയി മോളെ… “

അതെ ഏകദേശം നാലയി കാണണം അവളുടെ  കൊച്ചിന് തന്നെ രണ്ടു വയസു ഉണ്ടാകും.. അവൻ പോയതിൽ അവൾക്കു ദുഃഖം ഒന്നും ഉള്ള പോലെ എനിക്ക് തോന്നിയില്ല

“എന്നാലും അവനെ വിട്ട ഉടനെ നീ ഈ കൊമ്പിൽ കേറിയതാണോ..?

ഞാൻ ഒരു കുസൃതിക്കു എന്നപോലെ ചോദിച്ചു

അല്ലാടി… അതു കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു നടന്നതാ ഞങ്ങളുടെ കല്യാണം. നിനക്ക് അറിയാല്ലോ അവന്റ ധൈര്യം…

അവന്റെ പേടി കൊണ്ടു തന്നയാണല്ലോ ഞങ്ങൾക്കിടയിൽ എപ്പോളും ഓരോരോ പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളതു.. ഞാൻ ഒന്നും പറയാതെ തന്നെ നിനക്ക് അറിഞ്ഞുടെ എല്ലാം..?

അവൾ പറഞ്ഞത് ശെരി ആയിരുന്നു.. അവൾക് ഉണ്ടായിരുന്ന ഒരു ധൈര്യം പോലും ആ പേടി തൊണ്ടിക്കു ഇല്ലാരുന്നു..

ഒരു സിനിമക്കൊ പാർക്കിൽ പോലും അവൾ പോയിട്ടില്ല അവന്റ കൂടെ.. ഫോണിൽ സല്ലാപം നടത്തുമ്പോളും പേടി തന്നെ പേടി..

എങ്ങനെ  ഇവൾ അവനെ മൂന്നു വർഷം പ്രേമിച്ചു എന്ന് എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു…പാവം ഞാൻ ഓർമയിലേക്കു പോയി…

ബ്രേക്ക്‌ അപ്പ്‌ ആയതിനു കാരണം ഈ പേടി ആരുന്നോ…?

എന്റെ സംശയം ഞാൻ എടുത്തു ഇട്ടു…

അതല്ലേ രസം അതിനു കാരണം പേടി ഒന്നും ആയിരുന്നില്ല….

ചെറു ചിരിയോടെ അവൾ പറഞ്ഞു..

പിന്നേ..?

സംശയം തീരാതെ ഞാനും

“അതിനു കാരണം നീ ആയിരുന്നു മോളെ….

അവൾ വീണ്ടും ചിരിച്ചു കൊണ്ടു പറഞ്ഞു നിർത്തി..

ഞാനോ…?

അതിശയത്തിൽ എന്റെ ശബ്ദം കുറച്ചു കൂടിയപോലെ

അതെ നീ തന്നെ.അതുകൊണ്ടു എനിക്ക് ഇപ്പോൾ സമാധാനമുള്ള ഒരു ലൈഫ് ഉണ്ടായി..

എനിക്ക് ഒന്നും മനസിലായില്ല അശ്വതി..നീ  കാര്യം തെളിയിച്ചു പറ…

എന്റെ ഉത്കണ്ട ഞാൻ അറിയിച്ചു..

“നിനക്ക് ഓർമയില്ലേ കോളേജിൽ നിന്നു വെക്കേറ്റു ചെയ്തു  നമ്മൾ പോകുമ്പോൾ ഞങ്ങൾക്കിടയിലെ വഴക്ക് സോൾവ് ആക്കാൻ നീ വന്നതും പിന്നെ നീ ഇനി അവനോടു ഒന്നിനും എനിക്ക് വേണ്ടി പോകില്ല എന്ന് ഒക്കെ പറഞ്ഞു പിരിഞ്ഞത് …

ഹാ.. അതിനു ശേഷം ഞാൻ നിന്നെയോ അവനെയൊ വിളിച്ചിട്ടില്ലല്ലോ പിന്നേ ഞാൻ എങ്ങനെ ആകും ആ കാരണം ..?

ഞാൻ ആകെ കൺഫ്യൂഷനിൽ ആയി..അതു മനസിലാക്കിയെന്ന പോലെ അവൾ തുടർന്നു

“ഡി അന്ന് നീ അവനോടു പറഞ്ഞ ഒരു ഡയലോഗിൽ ആണ്‌ ഞാൻ രക്ഷപെട്ടതും അവൻ അവന്റ പേടി കൊണ്ടു  എസ്‌കേപ്പ് ആയതും..

ഒരുകണക്കിന് നീ അങ്ങനെ പറഞ്ഞത് നന്നായി എന്ന് പലപ്പോഴും പിന്നെ എനിക്ക് തോന്നിയിട്ടുണ്ട്..അത്രയും സഹിച്ചതാണ് ഞാൻ അവന്റെ പേടിയെയും അവനെയും..

ഇത്രമാത്രം നീയും ഞാനും നോക്കിയത് അവനെ ഒന്നു മാറ്റി എടുക്കാൻ..ഇനി എന്തിനാ അതിനെ പറ്റി പറയുന്നതു

എന്തു ഡയലോഗ്… എനിക്ക് ഒന്നും ഓർമയില്ല.. അന്നത്തെ അവന്റ സ്ഥിരം പേടിയിൽ ഞാൻ എന്തൊക്കെയോ എന്റെ വായിൽ വന്നത് ഒക്കെ പറഞ്ഞതാ..അതൊക്കെ ഓർത്തിരിക്കാൻ പറ്റുമോ..?

അവളുടെ തുടർന്നുള്ള സംസാരത്തിനു പ്രധാന്യം കൊടുക്കാതെ എന്റെ സംശയം വീണ്ടും ആവർത്തിച്ചു

ശെരിയാണ് കോളേജിൽ നിന്നു വെക്കേറ്റു ചെയ്തു വരുന്ന അവൾക്കു അവനെ ഒന്നും കാണാൻ വേണ്ടി സ്റ്റേഷൻ വരെ വരാനായി അവൾ അവനോടു കെഞ്ചിയിട്ടും…

പേടി കാരണം അവൻ ഒഴിഞ്ഞു മാറിയപ്പോൾ അവൾക്കു സപ്പോർട്ട് ചെയ്തു സംസാരിച്ചു തുടങ്ങിയത് ആണ്‌ ഞാൻ പിന്നേ പറഞ്ഞു പറഞ്ഞു എന്തൊക്കെയോ പറഞ്ഞു ഫോൺ അവളുടെ കൈയിൽ കൊടുത്തു ഞാൻ നേരെ എന്റെ വീട്ടിലെക്കു പോന്നത് ആണ്..

പിന്നേം അവനെ പറ്റി ചോദിക്കാനോ തിരക്കാനോ ഞാൻ പോയിട്ടില്ല.. ശെരിക്കും മടുത്തിട്ട് തന്നെ ആരുന്നു ഇവളെയും അവനെയും ഒഴിവാക്കിയത്..

പിന്നീട് ഇവളുടെ ഒരുപാട് കാൾ വന്നു എങ്കിലും രണ്ടു പേരുടെ ഇടയിലെ ഹംസ പണി ഇനി വേണ്ട എന്ന് വെച്ചു തന്നയ റെസ്പോണ്ട് ചെയ്യാതെ ഇരുന്നത്..

പിന്നേ ദേ ഇപ്പോൾ ആണ്‌ കാണുന്നത്..ആ ഞാൻ കാരണം അവരുടെ ബന്ധം മുറിഞ്ഞു പോയി എന്ന് പറഞ്ഞപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നിയതിൽ എന്താ സംശയം…

“നീ അന്ന് അവനോടു നട്ടല്ലില്ലത്തവനായാ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല അങ്ങനെ എന്തോ പറഞ്ഞില്ലേ ….?

അവൾ ചോദിച്ചു..

“അതെ… ഇത്ര പേടിച്ചു തൂറിയായ അവനോട്  എനിക്ക് അപ്പോൾ അങ്ങനെ ചോദിക്കാൻ ആണ്‌ തോന്നിയതു… അതിനു ഇപ്പോൾ എന്താ..?

നട്ടല്ലില്ലാത്തവനായ എന്ന് ഞാൻ പറഞ്ഞത് അവൻ കേട്ടതും ഉൾകൊണ്ടതും നട്ടല്ലു ഇല്ലത്താ നായ എന്നായിരുന്നു..

കുറേ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ച അവളുടെ വാക്ക് കേൾക്കാൻ അവനും തയ്യാറായില്ല എന്ന് മാത്രമല്ല അവൾ എന്നെ സപ്പോർട്ട് ചെയ്യുകയാണ് എന്ന ധാരണയും കൊണ്ടു എത്തിച്ചതു അവിടെ വരെ ആയിരുന്നു..

വേറെ ഒന്നും വിചാരിച്ചു പറഞ്ഞതല്ല അപ്പോൾ അങ്ങനെ ഒരു ഡയലോഗ് എങ്കിലും ആ ഡയലോഗിൽ ഇവൾക്ക് ഒരു പേടിതൊണ്ടിയുടെ കൂടെ ഉള്ള ജീവിതം പോയി കിട്ടിയതിൽ ഞാൻ ഒരു കാരണം ആയതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല…

കാരണം ഞാൻ അല്ലങ്കിൽ പോലും ഇവർ തമ്മിൽ അവന്റ പേടി കാരണം ഞാൻ പ്രതീക്ഷിച്ചതാണ് ഈ വേർപിരിയൽ..

എന്നാലും ഒരു വാക്കിൽ പുറത്തേ തെറ്റുധാരണ ഉണ്ടാക്കിയത് ഇത്ര വലുത് ആയിരുന്നു എന്ന് ഓർത്തു ഞാൻ..

ഇപ്പോൾ നടന്നത് നടന്നു.. അതു പോകാൻ ഉള്ളത് ആയതു കൊണ്ടു അവൾക്കും അവനും എനിക്കും പ്രശ്നമില്ലതെ അതിന്റെ വഴിക്കു പോയി..

ഇനി എങ്കിലും ഞാൻ പറയുന്ന വാക്കും അതു കേൾക്കുന്ന ആളും അതു വ്യെക്തമായി ഉറപ്പിക്കാൻ  ശ്രെദ്ധിക്കാൻ ഞാൻ ശ്രെമിക്കുമെന്നു മനസ്സിൽ മുൻകരുതൽ എടുത്തു അവളോടൊപ്പമുള്ള  കുശലന്വേഷണം തുടർന്നു….

Leave a Reply

Your email address will not be published. Required fields are marked *