എല്ലാവരും കൂടി നിർബന്ധിച്ച് കൊണ്ട് ആവാം വീണ്ടും അവൾ എന്റെ മുന്നിൽ കഴുത്ത് നീട്ടി തന്നത് താലികെട്ടാനായി..

(രചന: J. K)

“”ഈ കുളങ്കര സ്കൂൾ എവിടെയാ കുഞ്ഞെ??””

പഴയ കൂട്ടുകാരെ കാണാൻ വേണ്ടി കവലയിലേക്ക് ഇറങ്ങിയതായിരുന്നു ഹരി അപ്പോഴാണ് വൃദ്ധയായ ഒരു സ്ത്രീ വന്ന് അങ്ങനെ ചോദിച്ചത്..

ഒന്നുകൂടി സൂക്ഷിച്ചുനോക്കി ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർത്ത്…

“” ലക്ഷ്മി ടീച്ചർ””

അവരുടെ ആ കോലം കണ്ട്രിക്ക് ആകെ വല്ലാണ്ടായി അവൻ അവരെ ചേർത്തു പിടിച്ചു..

“” ടീച്ചർ എന്താ ഇവിടെ?? “”

അവൻ ചോദിക്കുന്നതൊന്നും അവർക്ക് കേൾക്കുന്നില്ല ആയിരുന്നു മറ്റെങ്ങോ ദൃഷ്ടി ഊന്നി അവർ വീണ്ടും ചോദ്യം ആവർത്തിച്ചു…

“”കുളങ്കര സ്കൂൾ എവിടെയാണെന്ന് അറിയാമോ കുഞ്ഞേ??”” എന്ന്..

അടുത്ത കടയിലുള്ള ആൾ ഇറങ്ങി വന്നിരുന്നു അപ്പോഴേക്കും എന്നിട്ട് പറഞ്ഞു..

“” അവർക്ക് ഭ്രാന്ത് സാറേ ഇടയ്ക്കിങ്ങനെ ഇറങ്ങി നടക്കും ആരെങ്കിലും പിടിച്ചു വീണ്ടും വീട്ടിൽ കൊണ്ട് ചെന്നാക്കും അവിടെ നോക്കാനും പറയാനും ഒന്നും ആരുമില്ല അതുകൊണ്ടാ ഇങ്ങനെ ഇറങ്ങി നടക്കുന്നത്..””

എന്ന്..
അയാൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളിൽ വല്ലാത്ത ഒരു നോവ്..

ഇവിടുത്തെ കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല കുറെ വർഷങ്ങളായി വിദേശത്തായിരുന്നു.. അല്ലെങ്കിലും മനപ്പൂർവം ഇങ്ങോട്ട് വരാതിരുന്നതാണ് എന്തിനാണ് വരുന്നത് ഇവിടെ എനിക്ക് ആരാണുള്ളത്?? ഇപ്പോൾ എന്തോ ഒരു ഉൾപ്രേരണയാൽ നാട്ടിലേക്ക് വന്നതാണ്..

വന്നതിന്റെ പ്രധാന കാരണം ഈ ഒരാൾ തന്നെ..

“”സേതു??””

അയാളോട് തന്നെ അന്വേഷിച്ചു ലക്ഷ്മി ടീച്ചറിന്റെ മോനാണ് സേതു തന്റെ കളിക്കൂട്ടുകാരൻ അവൻ എവിടെ പോയി എന്ന് അന്വേഷിച്ചു…

ഒരല്പനേരത്തെ മൗനത്തിനുശേഷം അയാൾ പറഞ്ഞു..

“” ഒരു ആക്സിഡന്റിൽ ആ കുട്ടി….'”

കേട്ടതും വല്ലാത്ത ഷോക്ക് ആയിരുന്നു അത് തന്റെ കളിക്കൂട്ടുകാരൻ മാത്രമല്ല ഒരു കൂടപ്പിറപ്പിനെ പോലെ തന്നെയായിരുന്നു അവൻ തനിക്ക്..

“” അതിനുശേഷവാ ഇവർ ഇങ്ങനെ ഭർത്താവും നേരത്തെ മരിച്ചു പിന്നെ നോക്കാൻ ആരുമില്ല തോന്നുമ്പോഴൊക്കെ ഇങ്ങനെ ഇറങ്ങി നടക്കും അകന്ന ഒരു ബന്ധു വീടിനടുത്തുണ്ട് അവര് ഭക്ഷണം കൊടുക്കും പക്ഷേ എപ്പോഴും ഇവരെ നോക്കിയിരിക്കാൻ പറ്റുമോ അവർക്ക്…. “””

ടീച്ചറെയും കൊണ്ട് ഞാൻ മെല്ലെ നടന്നു എന്റെ കൂടെ അനുസരണയുള്ള ഒരു കുഞ്ഞിനെപ്പോലെ ടീച്ചർ വന്നു..

അച്ഛന്റെ തറവാട്ടിലാണ് താനും അമ്മയും നിന്നിരുന്നത് ചെറുപ്പം മുതലേ മാനസികരോഗി ആയ അച്ഛൻ ഓരോന്ന് പറയുന്നതും ചെയ്യുന്നതും കണ്ടുകൊണ്ടാണ് വളർന്നത്…. അവിടെയുള്ളവരുടെ മുന്നിൽ അച്ഛൻ വെറും ഒരു കോമാളി മാത്രമായിരുന്നു.. ഒരു പ്രായം വരെ താനും അച്ഛന്റെ ചെയ്തികൾ കണ്ട് ചിരിച്ചിട്ടുണ്ട് പക്ഷേ തിരിച്ചറിവ് ആയപ്പോൾ അതുതന്റെ അച്ഛനാണെന്ന് ബോധ്യമായപ്പോൾ മുതൽ മറ്റുള്ളവർ കളിയാക്കുന്നതിൽ തനിക്ക് വേദനിക്കാൻ തുടങ്ങിയിരുന്നു…

കൂടുതൽ ആരെയും ബുദ്ധിമുട്ടിക്കാതെ അദ്ദേഹം പോയി പിന്നെ കാണുന്നത് അവിടുത്തെ എല്ലാ ജോലികളും ചെയ്യുന്ന ഒരു വാല്യക്കാരിയെ പോലെ അവിടെ നിൽക്കുന്ന തന്റെ അമ്മയെയാണ്.. പുറം പണിക്കായി വന്ന ഒരാളുടെ കൂടെ തന്നെ ഓർക്കുക കൂടി ചെയ്യാതെ പോയ അമ്മയോട് ഇന്നും പരാതിയില്ല ഒരുപക്ഷേ അവിടുത്തെ ആട്ടെന്തുപ്പും അമ്മയെ കൊണ്ട് ചെയ്യിപ്പിച്ചതാവാം അതെല്ലാം..

പിന്നെ വലിയച്ഛൻ മാരുടെ ആട്ടുംതുപ്പും കേട്ടാണ് വളർന്നത്..

ഇടാൻ ഒരു നല്ല വസ്ത്രമോ കഴിക്കാൻ ഭക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ല അല്ലെങ്കിൽ തനിക്കാരും അതൊന്നും തന്നിരുന്നില്ല… സ്കൂളിൽ നിന്ന് അവിടുത്തെ ഉപ്പുമാവിന് കൈ നീട്ടുമ്പോൾ ഉള്ളിലെ വിശപ്പ് ആളി കത്തുന്നുണ്ടാവും..

രാവിലെയും ഉച്ചയ്ക്കും പട്ടിണി കിടന്നു വൈകുന്നേരം കിട്ടുന്ന ആ ഇത്തിരി ഉപ്പുമാവിൽ എന്റെ ജീവിതം കഴിഞ്ഞു..

പൈപ്പ് വെള്ളത്തിന്റെ രുചിയറിഞ്ഞ നാളുകളായിരുന്നു അത്..
വലിയച്ഛന്റെ കുട്ടികൾക്ക് അവർ ഓരോ വിശേഷപ്പെട്ട പലഹാരങ്ങളും കൊണ്ടുവന്ന് കൊടുക്കും നോക്കിയിരുന്നാൽ വഴക്ക് കേൾക്കും എന്ന് അറിയാവുന്നതുകൊണ്ട് കണ്ണടച്ച് ദൂരെ കീറപ്പായയിൽ കിടക്കും…

എന്തോ കാരണം കൊണ്ട് സ്കൂളിലെ ഉപ്പുമാവ് മുടങ്ങി. അതോടെ മുഴുവൻ പട്ടിണിയായി…
അസംബ്ലി നടത്തുമ്പോൾ തല ചുറ്റി വീണപ്പോഴാണ് ലക്ഷമിടീച്ചർ കാരണം അന്വേഷിച്ചത്…

വിശപ്പിന്റെ കഥ പറഞ്ഞപ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു.. ഒരുപക്ഷേ അതേ പ്രായത്തിലുള്ള തന്റെ മകൻ സേതുവിനെ ഓർത്ത് കാണണം ടീച്ചർ…

പിറ്റേദിവസം മുതൽ എനിക്കായി ഒരു പൊതി കരുതും.. ടീച്ചറുടെ എന്നോടുള്ള കരുതലോ വാൽസല്യമോ അറിയില്ല ഒരു ഉരുള കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞിരുന്നു… മിഴിയും…

ടീച്ചർ എന്നെ സേതുവിന് അടുത്ത് കൊണ്ട് ചെന്നിത്തി അവന്റെ കുറെ ഡ്രസ്സൊക്കെ എനിക്ക് കൊണ്ടു തന്നു.. ഓണത്തിന് പുതിയതും…

ഇതെല്ലാം കണ്ട് സേതുവിന് എന്നോട് ദേഷ്യം ആകും എന്നാണ് കരുതിയത് അതുകൊണ്ട് തന്നെ അവനോട് അങ്ങോട്ട് ചെന്ന് മിണ്ടാൻ ഭയമായിരുന്നു. പക്ഷേ അവൻ ഇങ്ങോട്ട് വന്ന് മിണ്ടി അത് നല്ലൊരു സുഹൃത്ത് ബന്ധത്തിന് തുടക്കമായിരുന്നു..

രാത്രി കിടത്തും മാത്രം തറവാട്ടിൽ പിന്നെയെല്ലാം ടീച്ചറുടെ വീട്ടിലെ അന്തേവാസിയായി ഞാൻ..

ഞങ്ങൾ വളർന്നു സേതു കോളേജിൽ ചേർന്നപ്പോൾ എന്നെയും ടീച്ചർ അവിടെ ചേർത്തി.. എത്ര വേണ്ടെന്ന് പറഞ്ഞാലും സമ്മതിക്കാതെ…

“”പഠിക്കണം!!! പഠിച്ചാൽ മാത്രെ വല്ലതുമൊക്കെ ആയിത്തീരൂ എന്ന് പറഞ്ഞു…

ഇതിനിടയിൽ ടീച്ചറുടെ ആങ്ങളയുടെ മകൾ മീര അങ്ങോട്ടേക്ക് നിൽക്കാൻ വന്നിരുന്നു..

എപ്പോഴോ അവൾ നെഞ്ചിൽ കയറിയിരുന്നു അവളോടുള്ള ഇഷ്ടം ഞാൻ ഉള്ളിൽ തന്നെ സൂക്ഷിച്ചു നന്ദികേട് കാണിക്കാൻ വയ്യ പക്ഷേ ഒരിക്കൽ അവൾ കാത്തുനിന്ന് എന്നോട് തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എന്ത് വേണം എന്നറിയാതെ നിന്നു…

സ്നേഹം കിട്ടാൻ കൊതിച്ചു വളർന്ന ഒരു തന്റെ പാഴ് മോഹമാവാം തിരിച്ച് ഇഷ്ടമാണ് എന്ന് എന്നെകൊണ്ട് പറയിപ്പിച്ചത്….
അതൊരു തുടക്കമായിരുന്നു മനോഹരമായ ഒരു സ്നേഹബന്ധത്തിന്റെ പിന്നീടാണ് അറിഞ്ഞത് അവളും സേതുവും തമ്മിലുള്ള വിവാഹം വളരെ ചെറുപ്പത്തിലെ ഉറപ്പിച്ചിട്ടുണ്ടായിരുന്നു എന്ന്..

അറിഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു.
എന്നെക്കൊണ്ട് അവളെ മറക്കാൻ കഴിയില്ല ആയിരുന്നു…
എല്ലാം സേതു പറഞ്ഞു അവൻ എന്നോട് ദേഷ്യപ്പെട്ടു അവന്റെ പെണ്ണിനെ തട്ടിയെടുക്കാൻ വന്ന ഒരു ദുഷ്ടനായി എന്നെ കരുതി..

ഞങ്ങൾ തമ്മിലുള്ള പ്രണയം ആർക്കും മനസ്സിലായില്ല..
ഒന്നും…

ആരിൽ നിന്നും ഒന്നും തട്ടിപ്പിറയ്ക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നില്ല പ്രത്യേകിച്ചും ലക്ഷ്മി ടീച്ചറുടെയോ സേതുവിന്റെയോ അടുത്തേക്ക് ഇല്ലാത്ത ഒരു ജീവിതം എനിക്ക് ഉണ്ടാക്കിത്തന്നവരാണ് അവർ..
മരിച്ചു ജീവിക്കുന്ന ഒരാൾക്ക് ആശ്വാസം പകർന്നവർ..

അവർക്ക് വേണ്ടി മീരയെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാർ ആയിരുന്നു…
പക്ഷേ മീര അങ്ങനെ അല്ലായിരുന്നു അവൾക്ക് എന്നെ മറക്കാൻ ആവില്ല എന്ന് പറഞ്ഞു.. അവൾക്ക് വിട്ടുകൊടുത്തും തോറ്റും ശീലമില്ലായിരുന്നു എന്നെപ്പോലെ..

ഞാൻ അവിടെ നിൽക്കുന്നതാവും പ്രശ്നം എന്ന് കരുതി, അവളോട് പറയാതെ നാടുവിട്ടു..
കുറേ ദൂരെ ഒരു നാട്ടിൽ അത്യാവശ്യം ജോലികൾ ചെയ്തു അവിടെ നിന്നും കിട്ടിയ നല്ല സൗഹൃദമാണ് ഗൾഫിലേക്ക് എന്നെ എത്തിച്ചത്..
അത്യാവശ്യം തരക്കേടില്ലാത്ത ജോലി തന്നെ കിട്ടി..

നാട്ടിലെ കാര്യങ്ങളൊന്നും അന്വേഷിച്ചിരുന്നില്ല അന്വേഷിക്കാൻ ധൈര്യമില്ലായിരുന്നു എന്ന് പറയുന്നതാവും ശരി.. മീരയെ ഒരിക്കൽപോലും ആലോചിക്കുക കൂടി ചെയ്തില്ല…
ഒരുപക്ഷേ എനിക്ക് സ്വയം നിയന്ത്രിക്കാൻ ആവില്ല ഇരുന്നു അതുകൊണ്ടുതന്നെ എങ്ങനെയൊക്കെയോ കടിച്ചുപിടിച്ചു നിന്നു. ആദ്യമൊക്കെ കുറച്ച് പ്രയാസം ഉണ്ടെങ്കിലും ക്രമേണ അവിടുത്തെ ജീവിതവുമായി ഞാൻ പൊരുത്തപ്പെട്ടു ഇപ്പോൾ എന്തോ ഒരു പ്രേരണ കൊണ്ട് വന്നതാണ് നാട്ടിലേക്ക് ഇവിടുത്തെ കാര്യങ്ങൾ അറിഞ്ഞതും ആകെ ഞെട്ടിപ്പോയി..

മീരയെ പറഞ്ഞ് അവർ കല്യാണത്തിന് സമ്മതിപ്പിച്ചിരുന്നത്രേ.. എന്തൊക്കെയോ പറഞ്ഞ് ഭീഷണിപ്പെടുത്തി കാണും അവൾ സമ്മതിച്ചത്രേ. പക്ഷേ അപ്പോഴാണ് സേതുവിന്റെ മരണം… അതോടെ ആകെ താളം തെറ്റി..

ടീച്ചറെ ഞാൻ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.. അച്ഛന്റെ ഓഹരി വലിയച്ഛന്റെ കൈയിൽനിന്ന് ഞാൻ മേടിച്ചിരുന്നു.. വീടൊക്കെ പുതുക്കി പണിതു..

മീരയെ കുറിച്ച് അന്വേഷിച്ചു അവൾ ഇപ്പോഴും അവിവാഹിതയായി തന്നെ നിൽക്കുകയാണ്…

എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു ചെന്നപ്പോൾ, അവൾ ദേഷ്യപ്പെടുകയാണ് ചെയ്തത് ഒരു വാക്കുപോലും പറയാതെ അവളെ വിട്ട് പോയതിന് മറ്റാരെന്ത് പറഞ്ഞാലും അവൾ അവളുടെ ഇഷ്ടത്തിൽ ഉറച്ചു നിന്നിരുന്നു..

എന്റെ അപ്പോഴത്തെ അവസ്ഥ ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു..

ഒന്നുമില്ലാത്തവന് ഭക്ഷണം തന്നവരോട് നന്ദികേട് കാണിക്കാൻ വയ്യായിരുന്നു എന്ന്…
എല്ലാം കൂടി കേട്ടു കഴിഞ്ഞപ്പോൾ അവൾക്കൊന്നും എന്നോട് പറയാനുണ്ടായിരുന്നില്ല…
എല്ലാവരും കൂടി നിർബന്ധിച്ച് കൊണ്ട് ആവാം വീണ്ടും അവൾ എന്റെ മുന്നിൽ കഴുത്ത് നീട്ടി തന്നത് താലികെട്ടാനായി.

ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു എനിക്ക്..

ടീച്ചറെ കൂടി കൊണ്ടുവന്നു.. ചികിത്സിച്ചു..
തിരിച്ചുപോകാൻ നേരമായിരുന്നു അപ്പോഴേക്കുംഎല്ലാം മീരയെ ഏൽപ്പിച്ചു..

തിരിച്ചു പോകുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു പണ്ടത്തെപ്പോലെയല്ല ഇപ്പോൾ എനിക്കൊരു അമ്മയുണ്ട് ഒരു ഭാര്യയും…
എന്റെ കുടുംബം..
ആരും ഇല്ലാത്തവന് ദൈവം കനിഞ്ഞു തന്നവർ…

ഇനിയുള്ള ജീവിതം അവർക്ക് വേണ്ടിയാണ് അവർക്ക് മാത്രം വേണ്ടിയാണ്..