അമ്മ കണ്ടെത്തിയത് തന്റെ മകളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന്, ഇത്രയും കാലം അഭയം തന്ന..

(രചന: Jk)

“”” ആരാടി അസത്തെ ആള്??? “””

എന്ന് ചോദിച്ച് അമ്മ തലങ്ങും വിലങ്ങും അടിച്ചിട്ടും ആളെ പറഞ്ഞില്ല ഗൗരി…
അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റി വീണു…

കുറെയടിച്ച് പ്രയോജനം ഇല്ല എന്ന് മനസ്സിലായപ്പോൾ അമ്മ അവളെ അവിടെ ഇട്ടിട്ട് നേരെ പുറത്തേക്കു പോയി… ഗൗരിക്കറിയാമായിരുന്നു അമ്മ നേരെ പോകുന്നത് പത്മാവതി അമ്മയുടെ അടുത്തേക്കാണ് എന്ന്…

അമ്മയുടെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഇറക്കിവയ്ക്കുന്നത് ആയമ്മയ്ക്ക് മുന്നിലാണ്… ആളൊരു പാവമാണ് വലിയ വീട്ടിലെ സ്ത്രീയാണ് എന്ന ഭാവം ഒന്നുമില്ല അമ്മയുടെ കൂടെ നിൽക്കും ചില സമയത്ത് ഉപദേശങ്ങൾ നൽകും ചില സമയത്ത് ചേർത്ത് പിടിക്കും അമ്മയ്ക്ക് അതൊക്കെ മതിയായിരുന്നു…

ശരിക്കും അമ്മയും പത്മാവതിയമ്മയും അമ്മയും കളിക്കൂട്ടുകാരികളാണ്…
ചെറിയൊരു രീതിയിൽ കുടുംബക്കാരും….
അമ്മ ജനിച്ചത് അഷ്ടിക്ക് വകയില്ലാത്ത വീട്ടിലും പത്മാവതി അമ്മ വായിൽ വെള്ളിക്കരണ്ടിയുമായാണ് എന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ പക്ഷേ ആ അന്തരം ഇതുവരെയ്ക്കും പത്മാവതിയമ്മ അമ്മയോട് കാണിച്ചിട്ടില്ല..

പട്ടാളത്തിലെ വലിയൊരു ജോലിക്കാരൻ ആയിരുന്നു പത്മാവതി അമ്മയെ വിവാഹം കഴിച്ചത്, അതും പതിനാറു കഴിയുന്നതിനുമുമ്പ് പോരാത്തതിന് തറവാട്ടുകാരും, അമ്മയാകട്ടെ പിന്നെയും കുറെ കാലം കഴിഞ്ഞ് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഇറങ്ങി പോവുകയാണ് ഉണ്ടായത്.

എനിക്ക് ആ ഉദരത്തിൽ നാലുമാസം പ്രായമുള്ളപ്പോൾ, അച്ഛൻ ഒരു ആക്സിഡന്റിൽ മരിച്ചു. പിന്നെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു അമ്മയ്ക്ക് വീട്ടിലേക്ക് ചെന്നപ്പോൾ ഇഷ്ടപ്പെട്ടയാളുടെ കൂടെ പോയ പെങ്ങളെ അവിടെ സ്വീകരിച്ചില്ല..

കളിക്കൂട്ടുകാരിയുടെ അവസ്ഥ കണ്ട പാവം തോന്നിയിട്ടാണ് പത്മാവതി അമ്മ, അമ്മയെ വീട്ടിലേക്ക് കൂട്ടിയത് ഇവിടെ തന്നെ ചായ്പില്‍ കിടക്കാനുള്ള സൗകര്യം കൊടുത്തു.. പ്രസവവും, പ്രസവരക്ഷയും എല്ലാം ഇവിടുത്തെ ജോലിക്കാർ നോക്കി..

പത്മാവതി അമ്മയുടെ മകൻ ജിതിന് അപ്പോഴേക്കും അഞ്ചു വയസ്സായിരുന്നു.
പത്മാവതി അമ്മയെ പോലെ ആയിരുന്നില്ല മകൻ പണക്കാരൻ ആണ് എന്നതിന്റെ എല്ലാ ഹുങ്കും അവന് ഉണ്ടായിരുന്നു അതനുസരിച്ച് തന്നെയായിരുന്നു വളർന്നത് വേലക്കാരികളെ വെറും വേലക്കാരികൾ ആയി തന്നെയാണ് അയാൾ കണ്ടത്..

പനംകുല പോലെ മുടിയുള്ള നീണ്ട മാൻ മിഴിയുള്ള സ്വർണത്തിന്റെ നിറമുള്ള ഗൗരി അവന്റെ മനസ്സിൽ എപ്പോഴാണ് കയറിക്കൂടിയത് എന്നറിയില്ല..
ഇഷ്ടമാണ് എന്ന് അവളോട് പുറകെ നടന്നു പറഞ്ഞപ്പോഴൊക്കെ, അവൾ അങ്ങനെയൊന്നും കണ്ടിട്ടില്ല ജിത്തേട്ടൻ വെറും ആങ്ങളയാണ് എനിക്ക് എന്നായിരുന്നു തിരികെ പറഞ്ഞത്..

അതോടെ പകയായി അവളോട് ജിത്തിന് കൂട്ടുകാർ വർണ്ണിക്കുന്ന ആ സൗന്ദര്യ ത്തിന് ഉടമയെ എങ്ങനെയും സ്വന്തമാക്കണം എന്ന ആഗ്രഹം അവന്റെ മനസ്സിൽ കയറിക്കൂടി.

അങ്ങനെയാണ് ആരുമില്ലാത്ത സമയത്ത് ബലം പ്രയോഗിച്ച് അവനവളെ സ്വന്തമാക്കിയത്..

ആകെ തകർന്നു പോയിരുന്നു അവൾ!! പിന്നെ കൂനി കൂടി മുറിയിൽ തന്നെ ഇരിപ്പായി ആരും അതത്ര കാര്യമാക്കിയില്ല…

പക്ഷേ മകളുടെ ഓരോ വ്യത്യാസങ്ങളും അമ്മമാരേക്കാൾ കൂടുതൽ മറ്റാർക്കും മനസ്സിലാവില്ല അങ്ങനെയാണ്,
അമ്മ കണ്ടെത്തിയത് തന്റെ മകളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന്..

ഇത്രയും കാലം അഭയം തന്ന, സ്വന്തം കുടുംബത്തെ പോലെ തങ്ങളേ സംരക്ഷിച്ച പത്മാവതി അമ്മയോട് ചെയ്യുന്ന തെറ്റാവും താൻ അയാളുടെ പേര് തുറന്നുപറഞ്ഞാൽ എന്ന് അവൾ വിശ്വസിച്ചു..

അതുകൊണ്ട് അവർ എന്തുമാത്രം തകരും എന്നും അവൾ ആലോചിച്ചു അതുകൊണ്ടാണ് സ്വന്തം അമ്മയോട് പോലും അയാളുടെ പേര് തുറന്നു പറയാൻ അവൾ തയ്യാറാകാതിരുന്നത്..

അവളെ ഇനി തല്ലരുത് എന്ന് പത്മാവതി അമ്മ അമ്മയോട് കർക്കശമായി തന്നെ പറഞ്ഞു ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ എന്ന് അത് കേട്ട് അമ്മ പുറത്തേക്ക് പോയി പത്മാവതിയുമ്മ അരികിൽ വന്നിരുന്ന് മുടിയിൽ മെല്ലെ തഴുകി!!

‘” എന്റെ മകൻ ചെയ്തുപോയ പാപമാണ് ഇത് എന്ന് അമ്മക്കറിയാം ഇതിന് ഞാൻ പരിഹാരം കണ്ടോളാം. അവൻ നിന്റെ കഴുത്തിൽ താലികെട്ടും!!!!”””

എന്നവർ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി ഗൗരി…
ഒരുപക്ഷേ സ്വന്തം മകന്റെ സ്വഭാവം ആ അമ്മ ശരിക്കും മനസ്സിലാക്കിയതുകൊണ്ടാവാം ഒരു തുറന്നുപറച്ചിൽ ആവശ്യമില്ലാതെ തന്നെ എല്ലാം മനസ്സിലാക്കിയത്..

“”” അമ്മേ “””

അങ്ങനെ തന്നെയായിരുന്നു പത്മാവതി അമ്മയെയും താൻ വിളിച്ച ശീലിച്ചത് അവർ തിരിഞ്ഞുനിന്ന് എന്നെ നോക്കി അവരുടെ അരികിലേക്ക് നടന്നു ചെന്നു ഞാൻ..

“”” എന്റെ ഇഷ്ടത്തോടെ അല്ലായിരുന്നു അയാൾ എന്നെ കീഴടക്കിയത്!! ഇപ്പോഴും അതോർക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുകയാണ് എനിക്ക്!! എന്റെ അറിവ് സമ്മതമോ കൂടാതെ എന്റെ ദേഹം സ്വന്തമാക്കുക എന്ന് പറഞ്ഞാൽ എത്ര നീചമായ കാര്യമാണ്!! കരഞ്ഞു കാലുപിടിച്ചു നോക്കി ഞാൻ അയാളുടെ.. എന്നിട്ടും അതൊന്നു കേട്ടത് പോലുമില്ല…

അങ്ങനെ ഒരാളെ വിവാഹം കഴിച്ച് എന്റെ കൂടെ കൂട്ടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്!!!”””

എന്റെ മുഖത്തേക്ക് അല്പം നേരം നോക്കി നിന്നു പത്മാവതി അമ്മ പിന്നെ ഒന്നും മിണ്ടാതെ നടന്നകന്നു. ആ മിഴികൾ നിറയുന്നതും കണ്ണുനീർ ഒഴുകി ഇറങ്ങുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു…

“‘മോളെ!!!””

എന്ന് വിളിച്ച് അപ്പോഴേക്ക് എന്റെ സ്വന്തം അമ്മയും അങ്ങോട്ടേക്ക് എത്തി അവിടെ ഞാനും പത്മവതി അമ്മയും കൂടി പറഞ്ഞത് എല്ലാം അമ്മ കേട്ടിട്ടുണ്ട് എന്നത് വ്യക്തമായിരുന്നു. ആ മുഖം അത് വിളിച്ചു പറയുന്നുണ്ട്…

“”” മോളെ പത്മാഗാന്ധി പറയുന്നതുപോലെ കേൾക്കുക അല്ലെങ്കിൽ നിന്റെ ജീവിതം തകരും!! ഇതിപ്പോ ജിതൻ നിന്റെ കഴുത്തിൽ താലികെട്ടിയാൽ ഇലയ്ക്ക് മുള്ളിനും കേടില്ലാതെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാം!!!!”””

അമ്മയോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് അറിയാതെ ഞാൻ നിന്നു…
“”” ഈ കുഞ്ഞിനെ ഞാൻ വളർത്തി കൊള്ളാം അമ്മേ അതിനെനിക്ക് അയാളുടെ സഹായം വേണ്ട!!””

എന്തൊക്കെയാ മോളെ നീ പറയുന്നത് ഒരു ആൺ തുണി ഇല്ലാതെ ഒരു കുഞ്ഞിനെ വളർത്താം എന്ന് നീ കരുതുന്നുണ്ടോ???”””””

അപ്പോഴേക്ക് പത്മാവതി അമ്മ അങ്ങോട്ടേക്ക് വന്നിരുന്നു..

“”‘ അവളെ നിർബന്ധിക്കേണ്ട സതീ..
അവൾ പറഞ്ഞത് സത്യമാണ്.. വിവാഹം കഴിച്ചു അവളുടെ കൂടെ കൂട്ടാൻ എന്ത് യോഗ്യതയാണ് എന്റെ മകൻ ഉള്ളത്!! ഒരു പെൺകുട്ടിയുടെ ഇഷ്ടം പോലുമില്ലാതെ അവളുടെ ശരീരം സ്വന്തമാക്കിയതോ!!!

അങ്ങനെ ഒരാളുടെ ജീവിതത്തിൽ കടന്നുചെല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നത് തന്നെയാണ്…

ഈ അമ്മയുണ്ടാവും നിന്റെ കൂടെ എല്ലാത്തിനും!!!!

ആരോടും സമ്മതം ചോദിക്കാതെ ഗൗരിയുടെ പേരിൽ ഒരുപാട് സ്വത്ത് അവർ എഴുതി വച്ചു..
അവൾക്കും ഉണ്ടാകാൻ പോകുന്ന കുഞ്ഞിനും അല്ലേൽ ഇല്ലാതെ ജീവിക്കാൻ പറ്റുന്ന അത്രയും!!”

അതിനുശേഷം സ്വന്തം മകനെ കാണാനും അവനോട് ഒന്ന് സംസാരിക്കാനും പത്മാവതി അമ്മ കൂട്ടാക്കിയില്ല… അമ്മയോട് അവന് വല്ലാത്ത ഇഷ്ടം ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ അത് അവനെ വേദനിപ്പിക്കാനും ഉതകുന്ന തീരുമാനമായിരുന്നു…

അമ്മ തന്നോട് മിണ്ടുന്നതിനുവേണ്ടി ഗൗരിയോട് മാപ്പ് ചോദിക്കാൻ ചെന്നിരുന്നു അവൻ..

അവൾ അവനെ അവിടെ നിന്ന് ആട്ടി പുറത്താക്കി..

എന്ത് ചെയ്യണം എന്ന് അറിയാതെ അലഞ്ഞുതിരിഞ്ഞ് നടന്നു ഒടുവിൽ മദ്യത്തിൽ അഭയം തേടി അയാൾ…
ഒടുവിൽ ബൈക്ക് ഒരു ലോറിക്ക് മുന്നിൽ ഇടിച്ച് അയാളുടെ അരക്ക് താഴെ തളർന്നു ജീവിതം ഒരു വീൽചെയറിൽ ആയി…

അപ്പോഴേക്കും ഗൗരി ഒരാൺ കുഞ്ഞിന് ജന്മം കൊടുത്തിരുന്നു…

അവളെ കുഞ്ഞിനെയും കൊണ്ട് ഒരു ദിവസം പത്മായെ കാണാൻ ചെന്നിരുന്നു അവർ അവളുടെ പേര് എഴുതിവെച്ച സ്വത്തെല്ലാം തിരികെ നൽകാൻ…

“”” ഈ സ്വത്ത്‌ക്കൾ ആണ് അയാളെ ഒരു മൃഗമാക്കി മാറ്റിയത്!!! ഒരു പെണ്ണിന്റെ സമ്മതം പോലും ഇല്ലാതെ അവളെ നശിപ്പിച്ചത്!!!! എനിക്കും ഒരു ആൺകുഞ്ഞാണ് നാളെ മറ്റൊരു പെൺകുട്ടി എന്റെ പോലെ അനുഭവിക്കാൻ ഇടരുത് അതുകൊണ്ട് ഇതെല്ലാം അമ്മ തന്നെ വയ്ക്കണം…”””

അത് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നവളെ ഒന്നും മർത്തു പറയാനില്ലാതെ നോക്കി നിന്നു പത്മാവതി അമ്മ…

ഒപ്പം തന്നിൽ നിന്ന് അകലുന്ന തന്റെ കുഞ്ഞിനെ കൊതിയോടെ നോക്കിക്കൊണ്ട് ഒരു ജനലിനപ്പുറം അവനും ഉണ്ടായിരുന്നു ജിതിൻ…

ഒരിക്കൽ ചെയ്തുപോയ തെറ്റിന് ഒരായുസ്സ് കൊണ്ട് പകരം വീട്ടിക്കൊണ്ട്….