(രചന: Jk)
അവൻ വൈകുന്തോറും അവരുടെ ഉള്ളിൽ തീയായിരുന്നു… ഇടയ്ക്ക് ക്ലോക്കിലേക്ക് നോക്കിയും ഉമ്മറത്ത് വന്ന് വഴിയിലേക്ക് മിഴികൾ നീട്ടിയും അവർ സമയത്തെതോൽപ്പിച്ചു കൊണ്ടേയിരുന്നു…
ഇളയവൻ അജയ്, അവൻ പുറത്തേക്കു പോയതാണ് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ്…
എത്താൻ വൈകും അമ്മ നോക്കിയിരിക്കേണ്ട കിടന്നോളൂ എന്നവൻ വിളിച്ചു പറഞ്ഞതാണ് പക്ഷേ അങ്ങനെയങ്ങ് കിടക്കാൻ പറ്റില്ല അനുഭവങ്ങൾ അങ്ങനെത്തേതാണ് അതുകൊണ്ടാണ് ഉറക്കം പോലും ഇല്ലാതെ ഇവിടെ അവനുവേണ്ടി കാവൽ ഇരുന്നത്…
അവൻ വരാൻ ഒരിത്തിരി വൈകിയാൽ പിന്നെ ഓരോ ദുഷ് ചിന്തകളാണ് മനസ്സിൽ നിറയെ.. അനുഭവങ്ങൾ കൊണ്ട് ഇപ്പോൾ അങ്ങനെ മാത്രമേ ചിന്തകൾ പോകുന്നുള്ളൂ..
വീണ്ടും മൊബൈൽ എടുത്ത് അവന്റെ നമ്പറിലേക്ക് ഒന്നുകൂടി വിളിച്ചു നോക്കി റിച്ചബിൾ അല്ല എന്നാണ് വീണ്ടും അത് പറയുന്നത് അതോടെ ഉള്ളിലുള്ള ഭയം ഒന്നുകൂടി കനപ്പെട്ടു…
സോഫയിൽ അവനെയും കാത്തിരുന്ന് അംബിക ഒരു മയക്കത്തിലേക്ക് വീണു..
രണ്ടു മക്കളായിരുന്നു തനിക്ക്, മൂത്തവൻ അജിത്തും ഇളയവൻ അജയും ഭർത്താവ് ശങ്കരൻ, ആൾക്ക് നാടൻ പണിയാണ്…
എല്ലുമുറിയെ പണിയെടുത്ത് നന്നായി കുടുംബം നോക്കും അച്ഛനെ കണ്ടുതന്നെയാണ് മക്കളും പഠിച്ചത് ഒരു ചീത്ത കൂട്ടുകെട്ടിനും പോകാതെ അവരും അന്തിമയങ്ങുമ്പോഴേക്ക് വീട്ടിലേക്ക് വരും പഠിക്കാൻ രണ്ടുപേരും മഹാ മോശമായിരുന്നു അതുകൊണ്ടാണ് പത്താം ക്ലാസ് കഴിഞ്ഞതും അച്ഛന്റെ കൂടെ ജോലിക്ക് പോകാൻ തുടങ്ങിയത്…
മൂത്തവൻ അജിത്തിന്റെ കൂട്ടുകാർക്ക് അലൂമിനിയം ഫാബ്രിക്കേഷന്റെ ജോലിയാണ് അവനത് നിസ്സാരമായി പഠിച്ചെടുത്തു പിന്നെ അവരുടെ കൂടെയായി ജോലിക്ക് പോക്ക്…
ഇത്തവണ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു ജോലി.
രാവിലെ നേരത്തെ പോയി ഉച്ചയ്ക്ക് രണ്ടു മണിയാവുമ്പോഴേക്കും തീരും അതുകൊണ്ടുതന്നെ അവൻ പറഞ്ഞിരുന്നു ഉണ്ണാൻ വരാമെന്ന് അവൻ ഇഷ്ടപ്പെട്ട മീൻ വറുത്തതും, കോഴിമുട്ട കൊണ്ട് ഓംലെറ്റും ഉണ്ടാക്കിവെച്ച് കാത്തിരുന്നു..
പക്ഷേ ഏതൊക്കെയോ കുടുംബക്കാരാണ് അന്ന് ഉച്ചയ്ക്ക് വന്നത്…ഇവിടെ തനിച്ചു നിൽക്കേണ്ട അവരുടെ കൂടെ ചൊല്ലുവാൻ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു ഇന്നെന്താ പുതുമ എന്ന്…
ഞാൻ പറഞ്ഞു എന്റെ മോൻ ഇപ്പോ വരും അവന് ചോറ് കൊടുക്കണം എന്ന്… അത് പറഞ്ഞപ്പോൾ അവരുടെ മുഖം വല്ലാതാകുന്നതും കണ്ണുകൾ നിറയുന്നതും കണ്ടു എനിക്കൊന്നും മനസ്സിലായില്ല അല്പം കഴിഞ്ഞപ്പോഴേക്ക് അവിടെ ഒരു ആംബുലൻസ് വന്ന് നിന്നിരുന്നു അതിനുള്ളിൽ നിന്ന് സർവ്വതും തകർന്ന പോലെ ശങ്കരേട്ടനും…
പുറകിൽ ഇറക്കിയ വെള്ള പുതച്ച ശരീരത്തിന്റെ അൽപ്പം മാറ്റിയപ്പോൾ കണ്ടു ഉറങ്ങുന്നത് പോലെ എന്റെ മോൻ അജിത്ത്!!!!!!
“””മോനേ!!!”””
എന്ന് വിളിച്ച് ഞെട്ടി ഉണർന്നു അംബിക അതിനുശേഷം എങ്ങനെയാണ് എപ്പോൾ ഇരുന്നാലും ഈ ഒരു ദൃശ്യം മനസ്സിലേക്ക് ഇങ്ങനെ കേറി വരും… ജോലി സ്ഥലത്തുണ്ടായ ഒരു അപകടം ടെറസിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നത്രേ..
അപ്പോൾ തന്നെ അവൻ…
മക്കളെ ജീവനെപ്പോലെ കരുതിയ ശങ്കരേട്ടന് അത് താങ്ങാനായില്ല അദ്ദേഹത്തിന് ഒരു ജോലിക്കും പോകാതെ വീട്ടിൽ തന്നെ ചടഞ്ഞു കൂടിയിരുന്നു…
ഒരു ദിവസം രാവിലെ വിളിച്ചപ്പോൾ എണീറ്റില്ല ഹാർട്ട് അറ്റാക്ക് ആയിരുന്നത്രേ…
മകനെ ഓർത്ത് ആ നെഞ്ച് നീറി നീറി അവസാനം അത് പൊട്ടി അദ്ദേഹം മരിച്ചു…
രണ്ടുപേരുടെയും ആകസ്മികമായ അടുത്തുള്ള മരണം ഇനി വല്ലാതെ തകർത്തു ശാരീരികമായി മാനസികമായും ഇപ്പോൾ ഇളയവൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുകയാണ് എന്ന് പറയുമ്പോൾ വല്ലാത്ത ഭയമാണ് അവനെ ഇവിടെ തന്നെ പിടിച്ചു നിർത്തും…
അവനും കൂടെ ഇല്ലാതായാൽ എന്തു ചെയ്യും ഞാൻ എന്നാണ് എന്റെ ഭയം… എന്റെ ജീവിതം പോലും ഞാൻ ഇപ്പോൾ നഷ്ടപ്പെടുത്താതിരിക്കുന്നത് അവനുവേണ്ടിയാണ് അവൻ ഈ ലോകത്ത് തനിച്ച് ആവാതിരിക്കാൻ വേണ്ടി മരിക്കാൻ പോലും ഇപ്പോൾ ഭയമാണ്….
അവനും അത് അറിയാം അതുകൊണ്ടുതന്നെ എന്നെ വിട്ടു എങ്ങും പോകാറില്ല..
ഇതിപ്പോൾ, കുറച്ചു കടങ്ങളുണ്ട് ശങ്കരേട്ടൻ ഉള്ളപ്പോൾ ബാങ്കിൽ നിന്ന് വീട് നന്നാക്കാൻ വേണ്ടി എടുത്തതാണ് അതിലേക്കു പിന്നെ പണം ഒന്നും അടച്ചിട്ടുണ്ടായിരുന്നു പലിശ കൂടിക്കൂടി വലിയൊരു സംഖ്യ ആയിട്ടുണ്ട് വീട് തന്നെ നഷ്ടപ്പെടും എന്നൊരു അവസ്ഥ വന്നപ്പോൾ വീണ്ടും എനിക്ക് ആകെ പരിഭ്രമമായി എന്റെ മകനും അദ്ദേഹവും അന്ത്യവിശ്രമം കൊള്ളുന്നത് ഈ പറമ്പിൽ ആണ്…
ഈ വീടും പറമ്പും നമുക്ക് ഒരിക്കലും നഷ്ടപ്പെടില്ല എന്നെനിക്ക് എന്റെ മോൻ വാക്ക് തന്നിരുന്നു .. അതുകൊണ്ടാണ് അവൻ ഇപ്പോൾ നല്ലൊരു ജോലി അന്വേഷിച്ച് എല്ലായിടത്തും പരക്കം പറയുന്നത് ഒടുവിൽ ഗൾഫിലേക്ക് ആളുകളെ എടുക്കുന്നുണ്ട് എന്ന് പറഞ്ഞ് അതിന്റെ ഇന്റർവ്യൂവിന് പോയതാണ്..
അവനെ എങ്ങനെ പറഞ്ഞയയ്ക്കും എന്നത് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല ഒരുപക്ഷേ അവനും കൂടി ഇവിടെ നിന്ന് പോയാൽ ഞാൻ സ്വയം നഷ്ടപ്പെട്ട് ഒരു ഭ്രാന്തിയായി തീരും..
പോകാതിരുന്നാൽ ഞങ്ങൾക്ക് ഒന്നും പിന്നെ ഉണ്ടാവുകയും ഇല്ല വീടോ സ്ഥലമോ ഒന്നും..
എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത് അവൻ ഓടിച്ചെന്ന് ഞാൻ വാതിൽ തുറന്നു.
അവൻ അവിടെ നിൽപ്പുണ്ട് ഒപ്പം അവന്റെ കൂട്ടുകാർ മുറ്റത്തുമുണ്ട്..
ഒരുപക്ഷേ അവനെ ഇതുവരെ കൊണ്ടുവന്ന് വിടാൻ വന്നതാവും അവരോട് കയറി ഇരിക്കാൻ പറയാൻ വേണ്ടി പുറത്തേക്കിറങ്ങിയതും ഞാൻ കണ്ടു ചെറിയൊരു പെൺകുട്ടിയെ..
പതിനെട്ടു പത്തൊൻപത് വയസ്സ് കാണും… ആകെ ഭയപ്പെട്ട് അവന്റെ പുറകെ നിൽപ്പുണ്ട് ഞാൻ അവനെ നോക്കി…
“”” ഞാൻ സ്നേഹിക്കുന്ന പെണ്ണാണ്!!! അവൾക്ക് മറ്റാരുമില്ല അമ്മേ അച്ഛനും അമ്മയും ആരും ചെറിയച്ഛന്റെ വീട്ടിൽ ഒരു വേലക്കാരിയെ പോലെ കഴിയുകയാണ് ഇപ്പോൾ ഏതോ ഒരു വയസ്സിനുമായി അവളുടെ വിവാഹം നിശ്ചയിച്ചു..
ജോലിക്ക് പോയി കണ്ട് അങ്ങനെ ഇഷ്ടപ്പെട്ടതാണ് അവളെ അവൾ എന്നോട് അവളുടെ അവസ്ഥ പറഞ്ഞപ്പോൾ വേറെ മാർഗ്ഗമില്ലാതെ വിളിച്ചിറക്കി കൊണ്ടുവന്നതാണ്!!!!
എനിക്കാ മോളെ കണ്ടപ്പോൾ പാവം തോന്നി ഞാൻ അവളെ അകത്തേക്ക് വിളിച്ചു..
ഇത് പ്രശ്നമാവില്ലേ എന്ന് ചോദിച്ചപ്പോൾ അവൻ കുറച്ചു മടിയോടെ പറഞ്ഞു അവരുടെ കല്യാണം കുറെ മുൻപ് രജിസ്റ്റർ ചെയ്തതാണ് എന്ന് ഒരു ധൈര്യത്തിന് ഇതൊന്നും എന്നോട് തുറന്നു പറയാതിരുന്നത് അവനോട് എനിക്ക് ചെറിയ പരിഭവം ഉണ്ടായിരുന്നു എങ്കിലും മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി ആരുമില്ലാത്തവർക്ക് ആരൊക്കെയോ വന്നുചേരുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം പോലെ…
അവളുടെ വീട്ടുകാർ വന്ന് പ്രശ്നമുണ്ടാക്കിയെങ്കിലും നിയമപരമായി അവൻ വിവാഹം കഴിച്ചത് കൊണ്ട് അവർക്ക് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല പോയ ഇന്റർവ്യൂവിൽ അവന് സെലക്ഷൻ കിട്ടിയിരുന്നു…
അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഗൾഫിലേക്ക് പോകാനുള്ള കാര്യങ്ങൾ ശരിയാക്കി..
പോകാൻ നേരം അവൻ പറഞ്ഞിരുന്നു അമ്മയെ ഇവിടെ ഒറ്റയ്ക്കാക്കി എനിക്ക് പോകാൻ കഴിയില്ല ആയിരുന്നു… അതുകൊണ്ട് കൂടിയാണ് അവളെ ഞാൻ ഇങ്ങോട്ട് കൂട്ടിയത് എന്ന്..
സത്യമായിരുന്നു അവൾ കൂടി ഇങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ തീർത്തും ഞാനൊരു ഭ്രാന്തിയായി പോയേനെ. ഇപ്പോൾ അവൾ ഉണ്ട് ഒരു മകളുടെ സ്ഥാനത്ത് അവൻ ഗൾഫിലേക്ക് പോയെങ്കിലും എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കൊണ്ട്..
രണ്ടുപേരും അവനായുള്ള കാത്തിരിപ്പാണ് വീടിന്റെ കടമെല്ലാം ഒരു വിധം തീർത്തു… അവർക്ക് കൂടി ജീവിക്കാനുള്ള ഒരു ചുറ്റുപാട് ഉണ്ടാക്കിയെടുത്താൽ അവൻ പിന്നെ നാട്ടിൽ ഞങ്ങളുടെ കൺമുന്നിൽ വന്നു നിൽക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്..
അവർ തമ്മിൽ മര്യാദയ്ക്ക് ഒന്ന് ജീവിച്ചിട്ട് പോലുമില്ല ഇനി വേണം അവർക്കും അവരുടെ പുതിയ ജീവിതം തുടങ്ങാൻ…
ജീവിതം അങ്ങനെയാണ് അപ്രതീക്ഷിതമായ നഷ്ടങ്ങൾ സംഭവിക്കും ഒട്ടും പ്രതീക്ഷിക്കാതെ ചിലർ കേറിയും വരും…