(രചന: ഹേര)
“ദീപേ… നിന്റെ മോൻ ഏതോ ഒരു പെണ്ണിനേം വിളിച്ചോണ്ട് വരുന്നുണ്ടെന്ന് കേട്ടല്ലോ, നേരാണോടി.” അമ്മായി അമ്മ ശാരദ വന്ന് അത് ചോദിക്കുമ്പോൾ ദീപ കരയാൻ തുടങ്ങി.
“എനിക്കൊന്നും അറിയാൻ പാടില്ല അമ്മേ. അവന്റെ കൂട്ടുകാരനാ ഇപ്പോൾ വിളിച്ചു പറഞ്ഞത് സുമേഷ് എവിടുന്നോ ഒരുത്തിയെ കൊണ്ട് വരുവാന്ന്.”
“എവിടുന്നാ ഏത എന്നൊക്കെ അറിയോ ദീപേ.”
“വരുമ്പോ അറിയാം. നല്ലൊരു കുടുംബത്തീന്ന് പെണ്ണിനെ കണ്ട് പിടിച്ചു വച്ചതാ ഞാനും അവന്റെ അച്ഛനും. നാളെ പെണ്ണ് കാണാൻ പോവാൻ ഇരിക്കായിരുന്നു. സ്ത്രീധനം നല്ല തടയുമായിരുന്നു. ഒറ്റ മോനല്ലേ ഞങ്ങടെ. എല്ലാം അവൻ തുലച്ചു.” ദീപ കരച്ചിലോടെ കരച്ചിൽ.
“ഏത് നായിന്റെ മോളായാലും അവളെ ഞാനീ വീട്ടിൽ കേറ്റില്ല. ഒന്നല്ലേ ഉള്ളൂ എന്ന് കരുതി താഴത്തും തറയിലും വയ്ക്കാതെ കൊഞ്ചിച്ചു വളർത്തിയിട്ട് ഇപ്പോൾ തലയിൽ കേറി ഞരങ്ങാമെന്ന് വിചാരിച്ചോ അവൻ.” ദേഷ്യം കൊണ്ട് വീടിനുള്ളിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ദീപയുടെ ഭർത്താവ് മനോഹരൻ.
മനോഹരന്റെയും ദീപയുടെയും മകനാണ് സുമേഷ്. അവന് താഴെ ഒരു പെങ്ങളും ഉണ്ട്. ചെന്നൈയിൽ ഒരു ഐ ടി കമ്പനിയിലാണ് അവൻ ജോലി ചെയ്യുന്നത്. മനോഹരന് ബിസിനസ് ആണ്. അനിയത്തി സുമിഷ പത്താം ക്ലാസ്സിൽ ആണ്. സംഭവം നടക്കുമ്പോൾ അവൾ സ്കൂളിൽ പോയിരുന്നു.
“ഇതിപ്പോ നാട്ടുകാരും ബന്ധുക്കളും അറിയുന്നതിന് മുൻപ് ഒത്തു തീർപ്പാക്കി അവൻ കൊണ്ട് വരുന്ന പെണ്ണിനെ മടക്കി അയച്ചേ പറ്റു. ആരെങ്കിലും അറിഞ്ഞാൽ പിന്നെ നാട്ടരേ മുഖത്ത് എങ്ങനെ നോക്കും.” ദീപ മൂക്ക് ചീറ്റി.
നേരം ഉച്ചയോട് അടുത്തപ്പോൾ വീടിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. നട്ടുച്ച നേരമായതിനാൽ അയല്പക്കത്തെ ആളുകളൊക്കെ ഊണും കഴിഞ്ഞു ഉച്ച മയക്കത്തിലായിരുന്നു.
ദീപയും മനോഹരനും ശാരദയും നോക്കി നിൽക്കെ മകൻ സുമേഷ് കാറിൽ നിന്നിറങ്ങി. അവന്റെ പിന്നാലെ ഇറങ്ങി വരുന്ന പെൺകുട്ടിയെ കണ്ട് മനോഹരൻ ശക്തിയായി ഒന്ന് ഞെട്ടി.
“എവിടുന്ന് വിളിച്ചോണ്ട് വന്നതാടാ ഈ പെണ്ണിനെ. ആരെങ്കിലും അറിയുന്നതിന് മുൻപ് മര്യാദക്ക് അവളെ വീട്ടിൽ കൊണ്ടാക്ക്.” ദീപയാണ്.
“ഇല്ലമ്മേ… അരുണിമ ഇനി മുതൽ എന്റെ ഭാര്യയായി ഇവിടെ കാണും. ചെന്നൈയിലെ ഒരു അഗതി മന്ദിരത്തിൽ വച്ചാണ് ഇവളെ ഞാൻ പരിചയപ്പെട്ടത്. അച്ഛനും അമ്മയും ആറു മാസം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി.” സുമേഷ് പറഞ്ഞു.
“കണ്ട അനാഥ പെണ്ണിനെ ഒന്നും ഇവിടെ കേറ്റാൻ സമ്മതിക്കില്ല ഞാൻ. നല്ലൊരു തറവാട്ടിൽ നിന്ന് നിനക്കൊരു കുട്ടിയെ ഞങ്ങൾ കണ്ട് വച്ചിട്ടുള്ളത് നിനക്കും അറിയുന്നതല്ലേ. നാളെ അവളെ പെണ്ണ് കാണാൻ പോവാനിരിക്കുമ്പോ തന്നെ വേണായിരുന്നോടാ ഈ ചതി.”
“ദീപേ… ഇവിടെ നിന്ന് ഒച്ചയും ബഹളവുമുണ്ടാക്കാതെ രണ്ട് പേരെയും അകത്തോട്ടു വിളിച്ചോണ്ട് പോയിട്ട് പറയാനുള്ളത് പറയ്യ്.” ശാരദ ദീപയോട് പറഞ്ഞു.
“സുമേഷേ… നീ കൊച്ചിനേം കൊണ്ട് തത്കാലം അകത്തേക്ക് പോ. എന്ത് തീരുമാനമായാലും നമ്മള് വീട്ടുകാര് കേൾക്കെ തീരുമാനിച്ച പോരെ. നാട്ടുകാരെ കൂടെ കേൾപ്പിക്കാൻ നിക്കണ്ട.” കൊച്ചു മകനോട് പറഞ്ഞിട്ട് ശാരദ വീടിനുള്ളിലേക്ക് കയറി.
“നീ വാ അരുണിമേ.” ബാഗും എടുത്ത് അവളുടെ കയ്യും പിടിച്ചു സുമേഷ് അകത്തേക്ക് നടന്നു.
ആരെയും കൂസാത്ത ഭാവവുമായി അരുണിമ അവനൊപ്പം വീട്ടിലേക്ക് കേറിപോകുമ്പോ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു മനോഹരൻ. അയാളുടെ കണ്ണിൽ ന്തോ ഒരു ഭയവും തെളിഞ്ഞു കാണായിരുന്നു.
“നീ അവളേം കൊണ്ട് എങ്ങോട്ടാടാ കേറി പോണേ. ഇന്ന് തന്നെ ഇവളെ ഇറക്കി വിട്ടോ. അതാ നിനക്ക് നല്ലത്. നിനക്ക് തോന്നിയ പോലെ കണ്ടവളുമാരെയും കൊണ്ട് ഇവിടെ ജീവിക്കാൻ പറ്റില്ല.” അരുണിമയെയും കൊണ്ട് മുറിയിലേക്ക് പോവാൻ ഒരുങ്ങിയ മകനെ ദീപ തടഞ്ഞു.
“അല്ലെങ്കിലും ഞാനിവിടെ അധിക നാൾ നിൽക്കാനൊന്നുമല്ല വന്നത്. ഞാനൊരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. ഉടനെ തന്നെ അങ്ങോട്ട് മാറുകയും ചെയ്യും. അതുവരെ ഞാനും അരുണിമയും ഇവിടെ തന്നെ നിൽക്കും. അത് ആര് എതിർത്താലും.” അച്ഛനെ നോക്കിയാണ് സുമേഷ് അങ്ങനെ പറഞ്ഞത്.
“കണ്ട വേശ്യകളെ ഇവിടെ വച്ച് വാഴിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം നിന്റെ കൂടെ ഈ പിഴച്ചവളെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.” മനോഹരൻ ദേഷ്യം കടിച്ചമർത്തി.
“എന്റെ ഭാര്യയെ വേശ്യ എന്ന് വിളിക്കാൻ അച്ഛനെന്താ അവകാശം. ഇവളെ പറ്റി മോശമായി എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേട്ടോണ്ട് നിന്നെന്ന് വരില്ല.”
“കണ്ടവന്മാരെ കൂടെ ഞെരങ്ങി നടന്ന വിഴുപ്പിനെ മാത്രേ നിനക്ക് കിട്ടിയുള്ളൂ. എന്റെ മോനെ വല വീശി പിടിക്കാൻ ഇറങ്ങിയതാണോടി നീ.” മനോഹരനാണ്.
“അച്ഛന് അരുണിമയെ നേരത്തെ അറിയുമോ? ഇവള് കണ്ട ആണുങ്ങളെ കൂടെ നടക്കുന്നത് നിങ്ങള് കണ്ടോ? ഇനി ഇവള പറ്റി വല്ലോം പറഞ്ഞാൽ നിങ്ങളെ ഞാൻ അടിക്കും.” സുമേഷ് കലിപ്പായി.
“അച്ഛനെ തല്ലാൻ മാത്രം ആയോടാ നീ. നന്ദി കെട്ടവനെ.” ദീപ കരഞ്ഞു.
“അമ്മ കേട്ടില്ലേ അച്ഛൻ അരുണിമയെ പറ്റി ഓരോന്ന് പറയുന്നത്.”
“കുറച്ചു നാൾ മുൻപ് ഒരു ബിസിനസ് മീറ്റിംഗ് ന് വേണ്ടി ഞാൻ ചെന്നൈ വന്ന സമയം ഞാൻ റൂം എടുത്ത ഹോട്ടലിന്റെ തൊട്ടടുത്ത റൂമിലെ ആണുങ്ങളെ കൂടെ ഇവളെ കുടിച്ചു കൂത്താടി കെട്ടി മറിയുന്നത് ഞാൻ കണ്ടതാ. നിന്നെ എന്ത് പറഞ്ഞ് പറ്റിച്ച ഇവള് വശീകരിച്ചതെന്ന് എനിക്കറിയില്ല.” അച്ഛൻ പറഞ്ഞ കേട്ട് സുമേഷ് പുച്ഛത്തിൽ ചിരിച്ചു.
“ഹ്മ്മ്… കൊള്ളാം നല്ല കഥ. നിങ്ങൾക്ക് അറിയോ ഇവളെ ഞാൻ എങ്ങനെ പരിചയപ്പെട്ടെന്ന്. പറഞ്ഞു തരാം ഞാൻ.
ആറു മാസം മുൻപ് ഇവളും അച്ഛനും അമ്മയും സഞ്ചരിച്ച കാർ ആക്‌സിഡന്റ് ൽ പെട്ട് അരുണിമയുടെ അച്ഛനും അമ്മയും ജീവന് വേണ്ടി പോരാടുമ്പോൾ വണ്ടിയിൽ നിന്ന് തെറിച്ചു വീണ ഇവൾ സഹായത്തിനായി കൈ കാണിച്ചത് അച്ഛനും കൂട്ടുകാരും വന്ന കാറിനു നേർക്കായിരുന്നു. ഓർമ്മയുണ്ടോ ആ രാത്രി.” മകന്റെ വാക്കുകൾ ഇടിത്തീ പോലെയാണ് അയാൾ കേട്ടത്.
അയാളുടെ മനസ്സിൽ അന്നത്തെ ദിവസം നടന്ന കാര്യങ്ങൾ തെളിഞ്ഞു.
മനോഹരന്റെ കൂടെ രണ്ട് കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. മൂവരും അത്യാവശ്യം മദ്യപിച്ചിരുന്നു. ലഹരി തലയ്ക്കു പിടിച്ചു ഉന്മാദവസ്ഥയിൽ വരുന്ന സമയത്താണ് കാറിനു കൈ കാണിക്കുന്ന സുന്ദരി പെണ്ണിൽ അവരുടെ ശ്രദ്ധ പതിഞ്ഞത്.
കാർ നിർത്തി ചുറ്റുമൊന്ന് നോക്കി ആരും ഇല്ലെന്ന് കണ്ടപ്പോൾ മനോഹരന്റെ ആഗ്രഹ പ്രകാരം മൂവരും ചേർന്ന് അവളെ പൊക്കിയെടുത്തു കാറിൽ കേറ്റി.
ആളൊഴിഞ്ഞ ഒരു റോഡ് സൈഡിൽ വണ്ടി ഒതുക്കി മനോഹരൻ അവളെ ഭോഗിക്കാൻ തീരുമാനിച്ചു. പെൺ വിഷയത്തിൽ അൽപ്പം താല്പര്യമുള്ള ആളാണ് മനോഹരൻ. കൂട്ടുകാർ അത്യാവശ്യം നല്ല ഫിറ്റായത് കൊണ്ടും മകളുടെ പ്രായമുള്ള കിളുന്ത് പെണ്ണിനെ എങ്ങനെ തൊടാനാ എന്ന് കരുതി കൂട്ടുകാർ ഒഴിഞ്ഞു നിന്നു. ഇരുവരും കാറിനു പുറത്തിറങ്ങി വെള്ളമടിക്കുമ്പോൾ വണ്ടിയുടെ ബാക്ക് സീറ്റിൽ അരുണിമയെ കിടത്തി അവളെ സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു മനോഹരൻ.
അരുണിമയുടെ എതിർപ്പുകളെ മൈൻഡ് ചെയ്യാതെ അവളുടെ വസ്ത്രങ്ങൾ ഊരി മാറ്റി നിഷ്കരുണം ആ പെണ്ണിലേക്ക് അമരുമ്പോൾ അയാൾക്ക് കുറ്റബോധം തോന്നിയില്ല. ലഹരി അയാളെ അത്രയ്ക്ക് മത്തു പിടിപ്പിച്ചിരുന്നു.
എല്ലാം കഴിഞ്ഞു അവളെ വഴിയിൽ ഉപേക്ഷിച്ചു അവർ പോയി. വസ്ത്രങ്ങൾ വാരിയുടുത്തു കൊണ്ട് തിരികെ അച്ഛന്റേം അമ്മേടേം അരികിൽ ഒരുവിധം അവൾ എത്തുമ്പോൾ രണ്ട് പേരും മരിച്ചിരുന്നു. സങ്കടം സഹിക്കാൻ പറ്റാതെ അടുത്ത് വന്ന വണ്ടിക്ക് മുന്നിൽ മരിക്കാനായി അരുണിമ എടുത്തു ചാടി.
അത് സുമേഷിന്റെ കാർ ആയിരുന്നു. സഡൻ ബ്രേക്ക് ഇട്ട് വണ്ടി നിർത്തിയത് കൊണ്ട് കാർ അവളെ തട്ടിയില്ല. തുടർന്ന് ആംബുലൻസ് വരുത്തി അവരെ അവൻ ഹോസ്പിറ്റലിൽ മാറ്റി.
അരുണിമ റേപ്പ് ന് ഇരയായത് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞാണ് അവൻ അറിഞ്ഞത്. സുമേഷിനെ വിശ്വാസം തോന്നി അരുണിമ സംഭവിച്ച കാര്യം അവനോട് പറഞ്ഞു. ഇരുവരും തമ്മിൽ സംസാരിക്കുമ്പോൾ യാദൃചീകമായി അവന്റെ പേഴ്സിൽ നിന്ന് താഴെ വീണ മനോഹരന്റെ ഫോട്ടോ കണ്ട് അയാളാണ് തന്നെ ആക്രമിച്ചത് എന്ന് അവളവനെ അറിയിച്ചു. അച്ഛനെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയപ്പോ ഇതുപോലെ പല പെൺകുട്ടികളെയും ജീവിതം തന്റെ അച്ഛൻ നശിപ്പിച്ചിട്ടുണ്ടെന്ന് സുമേഷ് കണ്ടെത്തി.
റേപ്പ് കേസ് പോലീസിൽ അറിയിക്കാതെ ഡോക്ടറെ പറഞ്ഞു കൺവിൻസ് ചെയ്ത് അരുണിമയെ അവൻ തന്റെ താമസ സ്ഥലത്തേക്ക് കൊണ്ട് പോയി. അച്ഛനോട് പ്രതികാരം വീട്ടുന്നതിനോടൊപ്പം അവൾക്കൊരു ജീവിതവും അവൻ വച്ച് നീട്ടി.
ആദ്യമൊന്നും അരുണിമ സമ്മതിച്ചില്ലെങ്കിലും അവസാനം അവന്റെ സ്നേഹത്തിന് മുന്നിൽ അവൾ തോറ്റു. അങ്ങനെയാണ് അവളേം കൂട്ടി അവൻ വീട്ടിൽ എത്തിയത്.
ഭർത്താവിന്റെ തനി നിറം അറിഞ്ഞ ദീപ ആകെ ബഹളമുണ്ടാക്കി അയാളെ തലങ്ങും വിലങ്ങും അടിച്ചു.
താൻ ചവച്ചു തുപ്പിയ പെണ്ണിനെ മകന്റെ ഭാര്യയായി കാണാൻ കഴിയാതെ ഭാര്യയ്ക്കും അമ്മയ്ക്കും മുന്നിൽ തന്റെ തനിനിറം വെളിവായ നാണക്കേടിൽ മനോഹരൻ മുറിയിൽ കയറി കതകടച്ചു കളഞ്ഞു. ഒപ്പം മകൻ എല്ലാ വിവരവും പോലീസിൽ അറിയിച്ചു കഴിഞ്ഞുവെന്നും അച്ഛനെ അറസ്റ്റ് ചെയ്യാൻ ഉടനെ പോലിസ് എത്തുമെന്നും കേട്ടത് അയാളെ തളർത്തി. ആ നിമിഷം തോന്നിയ ചിന്തയിൽ അയാൾ ഫാനിൽ കുരുക്കിട്ട് ജീവിതം അവസാനിപ്പിച്ചു കളഞ്ഞു