(രചന: ഹേര)
കൈയ്യിൽ പാൽ ഗ്ലാസ്സുമായി മുറിയിലേക്ക് വന്ന ആരതിയെ അവൻ അടുത്ത് പിടിച്ചിരുത്തി. എന്നിട്ട് കതക് അടച്ചു വന്നിട്ട് അവളെ മൊത്തത്തിൽ ഒന്ന് നോക്കി.
കസവു സാരിയിൽ അവൾ നല്ല സുന്ദരിയായിരുന്നു. ഫാനിന്റെ കാറ്റിൽ ഇളകി പറക്കുന്ന സാരിക്കിടയിൽ കൂടി അവളുടെ പുക്കിൾ ചുഴി കണ്ടതും അവന്റെ കണ്ട്രോൾ പോയി.
അഭിയുടെ നോട്ടം കണ്ടതും അവൾ ചൂളിപ്പോയി. ആരതി പാൽ ഗ്ലാസ് അവന് നേർക്ക് നീട്ടി. അവനത് വാങ്ങി ടേബിളിൽ വച്ചിട്ട് അവളുടെ ഇരു തോളിലും പിടിച്ച് അവനിലേക്ക് ചേർത്ത് നിർത്തി.
“നീയെന്തൊരു സുന്ദരിയ.”
അത് കേട്ടതും അവൾ നാണത്തോടെ ചിരിച്ചു.
അഭി മെല്ലെ അവളെ കെട്ടിപിടിച്ചു. പൂവ് പോലെ മൃദുലമായ അവളുടെ മാറിടങ്ങൾ നെഞ്ചിൽ അമർന്നതും അവനിൽ വികാരങ്ങൾ ഉണർന്നു.
അഭിയുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ കവർന്നു. കവിളിലും കഴുത്തിലുമൊക്ക നാവ് കൊണ്ട് ഉഴിഞ്ഞു പതിയെ അവളുടെ ചുണ്ടുകൾ അവൻ കടിക്കാൻ തുടങ്ങി വേദന തോന്നിയ ആരതി അവനെ തള്ളി മാറ്റി നോക്കുമ്പോ ചുണ്ടിൽ ചോര പൊടിഞ്ഞു തുടങ്ങി.
“ഇതെന്താ അഭിയേട്ട കടിച്ചു മുറിച്ചോ? ഇങ്ങനെ ആണോ ഉമ്മ വയ്ക്കുന്നെ”
ആരതിക്ക് നീറി
“നീയിനി എന്തൊക്കെ അറിയാൻ കിടക്കുന്നു.
അവളെ വലിച്ചു കട്ടിലിലേക്ക് ഇട്ട ശേഷം അഭി അവളുടെ മേലേക്ക് ചാടി വീണു.
“അഭിയേട്ടാ … വേണ്ട… ഞാൻ നിങ്ങളുടെ ഭാര്യയാണ്. അഭി. നീയെന്നോട് ഇങ്ങനെയൊന്നും ചെയ്യരുത്. എനിക്ക് വേദനക്കുന്നു..
ആദ്യ രാത്രി തന്നിലേക്ക് അമരുന്ന അഭിയെ തള്ളി മാറ്റാൻ അവൾ ശ്രമിച്ചു. പക്ഷേ അവളുടെ എതിർപ്പുകൾ കൂടുമ്പോ അവന് ഹരം കയറി.
“കല്യാണത്തിന് മുൻപ് നിന്നെയൊന്നു തൊടാൻ പോലും സമ്മതിച്ചില്ല നീ. നിന്നെയിങ്ങനെ കിട്ടാൻ ഞാൻ എന്തോരം ആഗ്രഹിച്ചതാണെന്ന് നിനക്കറിയില്ല.
അടങ്ങി കിടക്കടി മര്യാദക്ക്. അല്ലെങ്കിൽ നിനക്ക് കൂടുതൽ വേദനിക്കേണ്ടി വരും.
ആരതിയുടെ സാരി വലിച്ചു കീറി അഭി. കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ഒരു തുണി കഷ്ണം അവളുടെ വായിൽ തിരുകുകയും ചെയ്തു.
ആരതി കൈകാലുകൾ ഇട്ടടിച്ചു കരഞ്ഞു. എണീറ്റ് ഓടാൻ ശ്രമിച്ചു. പക്ഷേ അഭിയുടെ കരുത്തിനു മുൻപിൽ അവൾ തളർന്നു.
“നിന്നെപ്പോലെ കുറെയെണ്ണത്തിനെ കണ്ടതാ ഞാൻ. പ്രണയവും പറഞ്ഞ് പിന്നാലെ വന്നപ്പോൾ എനിക്ക് മനസ്സിലായത് ആണ് നിന്നേ വളച്ചെടുക്കാൻ പറ്റില്ലെന്ന്. അങ്ങനെയാണ് കല്യാണം ആലോചിച്ചു വീട്ടിൽ വന്ന് നിന്നെ എന്റെ കിടക്ക വരെ എത്തിച്ചത്. ആഗ്രഹിച്ച പെണ്ണിനെ ഞാൻ ഏത് രീതിയിലും സ്വന്തമാക്കും.
അവന്റെ പരാക്രമത്തിന് മുന്നിൽ ആരതി തളർന്നു. കണ്ണിൽ നിന്നും കണ്ണീർ ഒഴുകി.
അവളിലെ പെണ്ണിനെ നോവിച്ചു കൊണ്ട് കീഴ്പ്പെടുത്തിയ ശേഷം അവൻ തളർന്നുറങ്ങി. അതേസമയം നീറുന്ന ശരീരവും മനസ്സുമായി ഒന്ന് എണീക്കാൻ പോലും ആവാതെ ആരതി കിടന്നു.
തന്നോട് അവൻ കാണിച്ച ക്രൂരതയ്ക്ക് തിരിച്ചടി കൊടുത്തേ മതിയാവു എന്ന് അവൾക്ക് തീരുമാനം എടുത്തു.
പ്രണയം പറഞ്ഞ് പിന്നാലെ വന്നപ്പോൾ ആട്ടി പായിച്ചതാണ്. അപ്പോ നേരെ വന്ന് വീട്ടിൽ പെണ്ണ് ചോദിച്ചു. പാവപെട്ട വീട്ടിലെ പെൺകുട്ടിക്ക് പണക്കാരൻ പയ്യന്റെ ആലോചന വന്നപ്പോൾ ഒന്നും അന്വേഷിക്കാതെ അച്ഛൻ കല്യാണം നടത്തി. ഇങ്ങോട്ട് കാശ് കുറെ തന്നാണ് കെട്ടിയത്. വീട്ടിൽ വന്ന് മാന്യമായി പെണ്ണ് ചോദിച്ചപ്പോൾ തനിക്കും ഇഷ്ടം തോന്നി. ഇങ്ങനെ ഒരു ക്രൂരൻ ആണെന്ന് പുറമേ കണ്ടാൽ തോന്നില്ല. അഭിയുടെ വീട്ടുകാർക്കും മോന്റെ വൃത്തികെട്ട സ്വഭാവം അറിയില്ല. ഇനിയൊരു പെണ്ണും അവന്റെ കാമത്തിന് ഇരയാവാൻ പാടില്ല.
ആരതി കൈകൊണ്ടു ഞരങ്ങി നീങ്ങി ഫോൺ എടുത്ത് പോലിസ് സ്റ്റേഷനിൽ വിളിച്ചു നടന്നതൊക്കെ പറഞ്ഞു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് ഉം കൂടെ പോലീസുകാരും അഭിയുടെ വീട്ടിൽ എത്തി. വീട്ടുകാർ പരിഭ്രമത്തോടെ നോക്കുമ്പോ പോലീസുകാർ എല്ലാം അവരോട് വിശദീകരിച്ചു.
മകന്റെ വൃത്തികേടുകൾ അറിഞ്ഞു ആ അമ്മയും അച്ഛനും തകർന്ന് പോയി. ഒരേ ഒരു മകൻ ഇത്രയും ദുഷ്നാണെന്ന അറിവ് മാതാപിതാക്കളെ തളർത്തി.
ആരതിയെ ഹോസ്പിറ്റലിലേക്ക് മാറ്റി. അഭിയെ പിടിച്ചു എണീപ്പിച്ചു പോലീസുകാർ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. ആദ്യരാത്രി ഭാര്യയെ ബലാത്സംഗം ചെയ്ത ഭർത്താവെന്ന് പറഞ്ഞ് പിറ്റേന്ന് പത്രത്തിലും ടീവി യിലും അഭിയുടെ ഫോട്ടോ സഹിതം ന്യൂസ് വന്ന് തുടങ്ങി. കേസ് ഫയൽ ചെയ്തു. ആരതിയെ പരിശോധിച്ച ഡോക്ടരും പീഡനം നടന്നിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് കൊടുത്തു. അഭി കുടുങ്ങുമെന്ന അവസ്ഥയായി.
അഭിയെ അറസ്റ്റ് ചെയ്ത വാർത്ത കണ്ട് അവന്റെ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന കുറെ യുവതികൾ അവനെതിരെ പരാതിയുമായി വന്നു. അതോടെ കേസ് സ്ട്രോങ്ങ് ആയി. പണം വാരി എറിഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
നാണക്കേടും അപമാനവും ഒക്കെ കാരണം അഭിയുടെ വീട്ടുകാർ അവനെ കയ്യൊഴിഞ്ഞു. അതോടെ അവൻ പെട്ടു.
കോടതിയുമായി കേസും ആയി ജീവിതം ഇരുട്ടിലായി. ആരതിയെ ഉപദ്രവിച്ചതിനു തക്ക തെളിവ് ഉള്ളത് കൊണ്ട് അവൾക്ക് നീതി വാങ്ങാൻ പറ്റുമെന്ന് വക്കീൽ ഉറപ്പ് നൽകി. മകൾക്ക് സംഭവിച്ച ദുരന്തം അവളുടെ അച്ഛനെ തളർത്തി. എങ്കിലും ആരതിയുടെ മനോധൈര്യം അവളുടെ വീട്ടുകാർക്ക് ശക്തി പകർന്നു. അവരും ആരതിക്കൊപ്പം പോരാടി.
നല്ലൊരു തുക നഷ്ട പരിഹാരം കൊടുക്കേണ്ടതിനോടൊപ്പം പത്തു വർഷത്തെ ജയിൽ വാസവുമാണ് കോടതി അഭിക്ക് വിധിച്ച ശിക്ഷ. കേസ് കൊടുത്ത മറ്റ് പെൺകുട്ടികൾക്കും തെളിവ് ഉണ്ടായിരുന്നത് കൊണ്ട് നീതി കിട്ടി.
സ്ത്രീകൾക്ക് എതിരെ അതിക്രമം ചെയ്യാൻ ഭർത്താവ് ആയാലും ഒന്ന് പേടിക്കണമെങ്കിൽ പെണ്ണുങ്ങൾ പ്രതികരണ ശേഷി ഉള്ളവരാകണം. എങ്കിൽ അഭിയെ പോലുള്ള ആണുങ്ങൾ അവരെ തൊടാൻ അറയ്ക്കും. ഒരു പേടിയും ഉള്ളിൽ ഉണ്ടാവും.