(രചന: ഹേര)
ഡേറ്റ് തെറ്റിയിരിക്കുന്നു. ഈ മാസം താനിത് വരെ പീരിയഡ്സ് ആയില്ലല്ലോ.
എല്ലാ മാസവും ഇരുപതിനും ഇരുപത്തി മൂന്നിനും ഉള്ളിൽ ഞാൻ മെൻസസ് ആവാറുണ്ട്. പക്ഷേ ഈ മാസം മുപ്പത് ആയിട്ടും ആയില്ല. ചതിച്ചോ ഈശ്വരാ.
ഞാൻ വയറ്റിൽ കൈ വച്ചു.
കോളേജ് വിട്ട് വരുമ്പോ ഒരു പ്രെഗ്നൻസി ടെസ്റ്റർ വാങ്ങണം. ഞാൻ മനസ്സിൽ തീരുമാനിച്ചു ബാഗ് എടുത്ത് കോളേജ് പോകാൻ ഇറങ്ങി.
അമ്മ ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട്. ഒന്നും കഴിക്കാൻ തോന്നിയില്ല. ആഹാരത്തിന്റെ മണം അടിച്ചപ്പോൾ തന്നെ ഒരു ഓക്കാനം പോലെ തോന്നി. അമ്മ കണ്ടാൽ സീൻ ആവുമെന്ന് ഓർത്ത് ഒന്നും കഴിക്കാതെ ഇറങ്ങി.
ക്ലാസ്സിൽ ഇരുന്നിട്ട് ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. ഇന്റർവെൽ ആയപ്പോൾ അനൂപിനെ തിരക്കി പിജി ക്ലാസ്സിൽ പോയി നോക്കി. അവൻ വന്നിട്ടില്ലെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ നിരാശ തോന്നി. രണ്ട് ദിവസമായി അവൻ ക്ലാസ്സിൽ വന്നിട്ട്.
നാല് മാസമായി ഞാനും അനൂപും സ്നേഹത്തിലാണ്. ഞാൻ ഇവിടെ ഡിഗ്രി മൂന്നാമത്തെ വർഷം ആണ്.
അവന്റെ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ്. എനിക്ക് ആകെ പേടി തോന്നി. എന്റെ സംശയം അവനോട് മാത്രേ പറയാൻ പറ്റു. കുറച്ചു ദിവസമായി അവൻ എന്നിൽ നിന്ന് അകലുന്ന പോലെ തോന്നിയിട്ടുണ്ട്. വിളിച്ചാൽ ഫോൺ എടുക്കാൻ മടി. ഓൺലൈൻ ഉണ്ടെങ്കിലും മെസ്സേജ് നോക്കാതിരിക്കുക.
വൈകുന്നേരം വരെ എങ്ങനെയൊക്കെയോ പിടിച്ചിരുന്നു. ബെൽ അടിച്ചതും ഞാൻ വേഗം ഇറങ്ങി. കോളേജിന് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാതെ ഞാൻ ബസ് കയറി രണ്ട് സ്റ്റോപ്പ് അപ്പുറമുള്ള സ്റ്റോപ്പിൽ ഇറങ്ങി. എന്നിട്ട് അവിടെ ഉള്ള മെഡിക്കൽ ഷോപ്പിൽ പോയി പ്രെഗ്നൻസി ടെസ്റ്റർ വാങ്ങി.
വീട്ടിൽ എത്തി ചാവി എടുത്ത് വാതിൽ തുറന്ന് അകത്ത് കേറി. അമ്മ ജോലിക്ക് പോയിരിക്കയാണ് വരാൻ ഏഴു മണി ആകും
അച്ഛനും അമ്മയും പിരിഞ്ഞിട്ട് രണ്ട് വർഷമായി. കാരണം ഒന്നും അറിയില്ല. ഞാൻ അച്ഛന്റെ കൂടെ രണ്ടാഴ്ച അമ്മേടെ കൂടെ രണ്ടാഴ്ച അങ്ങനെ ആണ് നിൽക്കുന്നത്.
അമ്മയ്ക്ക് കെ എസ് ഇ ബി യിൽ ജോലി ഉണ്ട്. അച്ഛൻ കോടതിയിൽ ക്ലാർക്ക് ആണ്. അവരുടെ ഈഗോയും വാശിയും ആണ് രണ്ടാളും പിരിയാൻ കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അവരുടെ വഴക്കിനു ഇടയിൽ തന്നെ ശ്രദ്ധിക്കാനും അച്ഛനും അമ്മയ്ക്കും നേരമില്ലാതെ ആയപ്പോൾ താനും അച്ഛനും അമ്മയിൽ നിന്നും അകന്നു.
റൂമിൽ പോയി ബാഗ് വച്ചിട്ട് ഞാൻ പ്രെഗ്നൻസി ടെസ്റ്റർ എടുത്ത് ബാത്‌റൂമിൽ പോയി. അതിലെ ഇൻസ്‌ട്രക്ഷൻസ് വായിച്ചു നോക്കിട്ട് അതുപോലെ യൂറിൻ ഡ്രോപ്പ്സ് ഞാൻ അതിലേക്ക് ഇറ്റിച്ചു കൊടുത്തു.
നെഞ്ചിടിപ്പോടെ ഞാൻ അതിലേക്ക് നോക്കി ഇരുന്നു. നിമിഷങ്ങൾക്കുള്ളിൽ രണ്ട് കടുത്ത പിങ്ക് വരകൾ അതിൽ തെളിഞ്ഞത് കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി. താൻ എന്താണോ ഭയന്നത് അത് തന്നെ സംഭവിച്ചിരിക്കുന്നു.
എനിക്ക് കരച്ചിൽ വന്നു. ഞാനിതു ആരോട് പറയും എന്ത് ചെയ്യും. ഞാൻ പെട്ടെന്ന് അനൂപിനെ വിളിച്ചു. റിങ് ഉണ്ടെങ്കിലും എടുക്കുന്നില്ല. വാട്സാപ്പ് നോക്കിയപ്പോ ഓൺലൈൻ കാണിക്കുന്നുണ്ട്. ഞാൻ പ്രെഗ്നൻസി ടെസ്റ്റർ ഫോട്ടോ എടുത്ത് അവന് അയച്ചു.
അനൂപ് ഞാൻ പ്രെഗ്നന്റ് ആണ്. എന്തെങ്കിലും ഉടനെ ചെയ്യണം. നീയെന്നെ കൈ വിടരുത്.
അവൾ വോയിസ് അയച്ചു.
അനൂപ് അത് കണ്ടു.
നിമിഷങ്ങൾക്ക് ഉള്ളിൽ അവന്റെ കാൾ വന്നു.
അനൂപേ ഞാൻ പ്രെഗ്നന്റ് ആണ്. അന്നേ പറഞ്ഞതല്ലേ ഞാൻ ഒന്നും വേണ്ടെന്ന്. ഒന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിട്ട്. ഇപ്പോൾ കണ്ടില്ലേ.
ഞാൻ കോണ്ടം ഇട്ടല്ലേ ചെയ്തേ. എന്നിട്ടും നീ പ്രെഗ്നന്റ് ആവുമെന്ന് ഞാൻ വിചാരിച്ചോ.
അനൂപ് ദേഷ്യത്തിൽ ആണ്.
ഇനി എന്ത് ചെയ്യും ഞാൻ.
എന്ത് ചെയ്യാൻ. അത് അങ്ങ് കളഞ്ഞേക്ക്.
കളഞ്ഞിട്ട്
കളഞ്ഞിട്ട് എന്തോന്ന്. മര്യാദക്ക് പോയി പഠിക്കാൻ നോക്ക്.
നീയെന്നെ കല്യാണം കഴിക്കില്ലേ.
എന്തിന്
എന്തിനെന്നോ. നീ എന്നെ പ്രെഗ്നന്റ് ആക്കിയില്ലേ. എന്നെ ആദ്യമായി തൊട്ട പുരുഷൻ നീയാണ് അനൂപ്. നീ തന്നെ എന്നെ കല്യാണം കഴിക്കണം.
ഞാൻ തൊട്ട പെണ്ണുങ്ങളെ ഒക്കെ കെട്ടണമെങ്കി എനിക്ക് അതിനെ സമയം കാണു. ഞാൻ അനുഭവിക്കുന്ന ആദ്യത്തെ പെണ്ണൊന്നുമല്ല നീ.
നീ എന്നെ ചതിക്കയായിരുന്നു അല്ലെ. നിന്റെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ വേണ്ടല്ലേ. അതുകൊണ്ടല്ലേ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതെ ഒഴിവാക്കിയേ.
ഞാൻ പൊട്ടിത്തെറിച്ചു.
ഒന്ന് പോടീ… നിന്നെ എനിക്ക് മടുത്തിട്ട് തന്നെയാ ഒഴിവാക്കിയേ. എനിക്ക് ഒരു പെണ്ണിനെ ഒറ്റ തവണ ചെയ്യുമ്പോൾ തന്നെ മടുക്കും. നിന്നെ കൊണ്ടുള്ള എന്റെ ആവശ്യം കഴിഞ്ഞു. ഇനി കെട്ടണം എന്ന് എന്റെ പുറകെ വന്ന് ശല്യം ചെയ്താൽ നിനക്ക് തന്നെയാ നാണക്കേട്. നീ എന്റെ കൂടെ കെട്ടിപിടിച്ചു നിന്ന് എടുത്ത ഫോട്ടോ ഒക്കെ എന്റെ കയ്യിലുണ്ട്. അത് ഞാൻ കോളേജ് ഗ്രൂപ്പിൽ വൈറൽ ആക്കും. അത് വേണ്ടെങ്കിൽ വയറ്റിൽ ഉണ്ടായതിനെ കളഞ്ഞിട്ട് നിന്റെ പാട് നോക്കി പൊക്കോ.
അനൂപ് ഫോൺ വച്ച് പോയി.
ഞാൻ അവൻ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു. ഒരു ചതിയനെ ആണ് സ്നേഹിച്ചത് എന്ന തിരിച്ചറിവ് എന്നെ തകർത്തു. അവന് മുൻപിൽ തുഴി അഴിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു. എന്റെ മനസ്സിൽ എന്റെ കന്യകത്വം തന്നെ നഷ്ടപ്പെട്ട ആ നശിച്ച ദിവസം തെളിഞ്ഞു വന്നു.
കോളേജിലെ ക്ലാസ്സ് കട്ട് ചെയ്ത് അനൂപിനൊപ്പം കറങ്ങാൻ പോയ ദിവസം. ആദ്യമായിട്ടല്ല അങ്ങനെ പോകുന്നത്. അന്ന് അവൻ എന്നെ കൊണ്ട് പോയത് അവന്റെ വീട്ടിലേക്ക് ആയിരുന്നു. അന്ന് അവിടെ ആരും ഉണ്ടായിരുന്നില്ല.
അവിടെ അവന്റെ മുറിയിൽ വച്ച് അവനെന്നെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. എന്നിലെ പെണ്ണിനെ എന്നിലെ വികാരങ്ങളെ അവൻ ചുംബനങ്ങൾ കൊണ്ട് ഉണർത്തി. എന്റെ മുഖത്തും കഴുത്തിലും ഇഴഞ്ഞു നടന്ന അവന്റെ ചുണ്ടുകൾ എന്റെ മാറിടങ്ങൾ തേടി അലഞ്ഞപ്പോൾ തടുക്കാൻ ശ്രമിച്ചു. പക്ഷേ അവന്റെ കെഞ്ചൽ കണ്ട് അർദ്ധ സമ്മതം മൂളിയപ്പോ എന്റെ ടോപ് അനൂപ് അഴിച്ചു മാറ്റി. അത്രയും മതി ഇനി വേണ്ട എന്ന് പേടിയോടെ പറയുമ്പോൾ പ്രൊട്ടക്ഷൻ ഉണ്ടെന്ന് പറഞ്ഞ് അവനെനിക്ക് ധൈര്യം തന്നു.
പൂർണ്ണ നഗ്നയായി അവന് മുന്നിൽ കിടക്കുമ്പോ എന്നിലും വികാരം ആളി കത്തിയിരുന്നു. ഒരു നിമിഷത്തെ സുഖത്തിൽ എല്ലാം മറന്നു. അതിന്റെ ഫലമായി വയറ്റിൽ അവന്റെ വിത്ത് മുളപൊട്ടി കഴിഞ്ഞു. ഇനി ഇതിനെ എങ്ങനെയും നശിപ്പിച്ചേ പറ്റു.
ഒറ്റയ്ക്ക് ഞാൻ എന്ത് ചെയ്യും. ഞാൻ ഹോസ്പിറ്റലിൽ ഒറ്റയ്ക്കു പോയാൽ ഡോക്ടർ അബോർഷൻ ചെയ്ത് തരുമോ.
ഒരു ചതിയന് വേണ്ടി ജീവിതം അവിടെ അവസാനിപ്പിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. എന്തും വരട്ടെ എന്ന് കരുതി അന്ന് അമ്മ ഓഫീസിൽ നിന്ന് വന്നപ്പോൾ ഞാൻ എല്ലാം പറഞ്ഞു. കാലിൽ വീണ് മാപ്പ് പറഞ്ഞ് കരഞ്ഞു.
ആദ്യം അമ്മ എന്നെ കുറെ അടിച്ചു. എല്ലാം ഞാൻ കൊണ്ടു. കൊള്ളാൻ ഞാൻ ബാധ്യസ്ത ആണ്. അത്ര വല്യ തെറ്റാണ് ഞാൻ ചെയ്തത്.
അമ്മ എന്നെ രക്ഷിക്കണം. ഒരു തെറ്റ് സംഭവിച്ചു പോയി. ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല. എനിക്ക് പഠിക്കണം. ജോലി വാങ്ങണം. ഇങ്ങനെയൊക്കെ നടന്നത് കൊണ്ട് അത് ഓർത്ത് എന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല. ഞാൻ സ്നേഹിച്ചത് ഒരു ചതിയനെ ആണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി.
കുറെ പറഞ്ഞ് കരഞ്ഞപ്പോൾ അമ്മ അടിച്ചപ്പോ എനിക്ക് സത്യത്തിൽ ആശ്വാസം തോന്നി. അമ്മ എന്നെ കൈ വിടില്ലെന്ന് ഉറപ്പായിരുന്നു.
അമ്മയ്ക്ക് പരിചയമുള്ള ഒരു ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് രഹസ്യമായി എന്റെ വയറ്റിൽ കുരുത്തത് അമ്മ പറിച്ചു കളഞ്ഞു. എല്ലാം മറന്നെന്നു നടിച്ചു ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു. പഴയ പോലെ കോളേജിൽ പോയി തുടങ്ങി.
. ഇടയ്ക്ക് കോളേജ് വച്ച് അനൂപിനെ കാണുമെങ്കിലും ഞാൻ കണ്ട ഭാവം കാണിക്കില്ല. ഓരോ തവണയും ഓരോ പെണ്ണിനെയും കൊണ്ടവൻ കറങ്ങി. ആ പോക്ക് എവിടെ എങ്കിലും പോയി ഇടിച്ചു നിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒടുവിൽ അത് തന്നെ നടന്നു.
ഏതോ പെണ്ണിനേം കൊണ്ട് പോകുമ്പോ അവന്റെ ബൈക്ക് ആക്‌സിഡന്റ് ആയി. ഭാഗ്യത്തിന് പെണ്ണിന് നിസ്സാര പരിക്ക് മാത്രം ഉണ്ടായി രക്ഷപെട്ടു. അനൂപ് കാലൊടിഞ്ഞു കിടപ്പായി. അവൻ ചതിച്ച ഓരോ പെൺകുട്ടികൾഡേയും കണ്ണീരിനു ഫലം കണ്ടു. ഇനി എണീറ്റ് നടക്കാനും വൃത്തികേട് കാണിക്കാനും അവനൊന്നു മടിക്കും.
- ഞാൻ ഇപ്പോൾ ഈഗോ കാരണം പിരിഞ്ഞ അച്ഛനേം അമ്മേം ഒരുമിപ്പിക്കാനുള്ള ശ്രമത്തില. എനിക്ക് ഇവര് രണ്ടാളും വേണം.