ദിവസവും മൂന്ന് തവണയൊക്കെ ചെയ്യും. വേണ്ടെന്ന് പറഞ്ഞാലും കേൾക്കില്ല. ഇത്രയും നാൾ കാണാതിരിക്കുന്നതിന്റെ..

(രചന: ഹേര)

എടീ… മായേ നിന്റെ ഭർത്താവിനെ ഞാനിന്ന് ഒരു പെണ്ണിന്റെ കൂടെ ഷോപ്പിംഗ് മാളിൽ വച്ച് കണ്ടല്ലോ.

നിനക്ക് ആള് മാറിയതാവും. അത് എന്റെ അശോകേട്ടനൊന്നും ആവില്ല.

തന്നടി… എനിക്ക് നിന്റെ ചേട്ടനെ കണ്ടാൽ മനസ്സിലാവില്ലേ.

നീ വെറുതെ എന്നെ പേടിപ്പിക്കല്ലേ.

ഉറ്റ കൂട്ടുകാരി സിന്ധുവിന്റെ വാക്കുകൾ മായയെ പേടിപ്പിച്ചു.

ഞാൻ സത്യാ പറഞ്ഞെ. അവര് ഭാര്യാ ഭർത്താക്കന്മാരെ പോലെ കൈ കോർത്ത് കെട്ടിപ്പിടിച്ച നടന്നത്.

നീ പറയുന്നതൊക്കെ സത്യമാണോ സിന്ധു. അങ്ങേര് എന്നേം പിള്ളേരേം മറന്ന് ദുബായിൽ വേറെ പെണ്ണിനോടൊപ്പം കറങ്ങി നടക്കുവാണെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റണില്ലടി.

നീ വിശ്വസിച്ചേ പറ്റു. എന്തായാലും ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞ് നിന്റെ ചേട്ടനെ പറ്റി ഒന്നും അന്നേഷിക്കാൻ പറയാം.

എടീ അങ്ങേരെ സ്വഭാവത്തിൽ എനിക്ക് മാറ്റം ഒന്നും ഇതുവരെ തോന്നിയിട്ടില്ല. ഒരു വർഷം കൂടുമ്പോ നാട്ടിൽ വരാറുണ്ട്. മാസം ചിലവിന് പൈസേം അയക്കാറുണ്ട്.

എന്ന് വച്ച് വേറെ ബന്ധം പാടില്ലെന്ന് ഉണ്ടോ. നീ എന്റെ അടുത്ത കൂട്ടുകാരി ആയോണ്ടാ നിന്നെ വിളിച്ചു ഈ കാര്യം ഞാൻ പറഞ്ഞത്. നീ പറ്റിക്കപ്പെടാൻ പാടില്ലല്ലോ.

അത് കേട്ടപ്പോൾ മായയ്ക്ക് സങ്കടം ആയി.

ഏട്ടന് വേറെ ബന്ധം ഉണ്ടെങ്കിൽ ഞാൻ എങ്ങനെ ഇത് സഹിക്കും

നീ സഹിച്ചേ പറ്റു. തെളിവ് സഹിതം ഞാൻ തരാം. ബന്ധുക്കളെ എല്ലാരേം അറിയിച്ചു നഷ്ടപരിഹാരവും വിവാഹ മോചനവും വാങ്ങി നീ പോണം.

നീ പറയുന്ന കേട്ടിട്ട് എനിക്ക് പേടിയാവുന്നു സിന്ധു.

ഞാൻ റിയാലിറ്റി പറഞ്ഞെന്നെ ഉള്ളു. പരസ്ത്രീ ബന്ധം ഉള്ള ഭർത്താവിനെ നിനക്ക് എല്ലാം അറിഞ്ഞിട്ടും സ്നേഹിക്കാൻ പറ്റുമെങ്കിൽ ആയിക്കോ. എന്തായാലും നിന്റെ അശോക് ചേട്ടനെ പറ്റി ഞാൻ ഒന്നും അന്നേഷിച്ചു പറയാം.

സിന്ധു ഫോൺ വച്ചപ്പോൾ മായ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

പത്തു വർഷം ആയി ഗൾഫിൽ ജോലിയുള്ള അശോകിന്റെയും മായയുടെയും വിവാഹം കഴിഞ്ഞിട്ട്. ഒൻപതും ഏഴും വയസ്സുള്ള രണ്ട് കുട്ടികൾ ഉണ്ട്.

ഓരോ വർഷം കൂടുമ്പോ ലീവിന് വരാറുണ്ട്. വരുമ്പോ തന്നേം മക്കളേം പൊന്ന് പോലെ നോക്കും. എല്ലായിടത്തും കറങ്ങാൻ കൊണ്ടോവും. ഇഷ്ടമുള്ളതൊക്കെ വാങ്ങി തരും.

ലീവ് കഴിഞ്ഞു പോകുന്ന വരെ തങ്ങൾക്ക് മധുവിധു ആണ്. അവളെ എത്ര സ്നേഹിച്ചാലും അശോകിനു മതി വരില്ല. കെട്ടിപ്പിടിച്ചു കിടന്നേ ഉറങ്ങു. സെക്സിനോടും ഭയങ്കര ആക്രാന്തം ആണ്. ദിവസവും മൂന്ന് തവണയൊക്കെ ചെയ്യും. വേണ്ടെന്ന് പറഞ്ഞാലും കേൾക്കില്ല. ഇത്രയും നാൾ കാണാതിരിക്കുന്നതിന്റെ ആണെന്ന് വിചാരിക്കും അവൾ. അവൾക്കും ഇഷ്ടമാണ് അശോകിന്റെ സ്നേഹവും സ്നേഹ സമീപനവും ആക്രാന്തവും ഒക്കെ.

രണ്ട് മാസത്തെ ലീവ് രണ്ടാഴ്ച കൊണ്ട് തീർന്ന പോലെ തോന്നും. സ്വർഗം പോലൊരു ജീവിതവും സ്നേഹ സമ്പന്നനായ ഭർത്താവും ഉള്ളതിൽ അഹങ്കരിച്ചിരുന്നു. ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് കേൾക്കുന്നത് സഹിക്കുന്നില്ല. അത് സത്യമാണെങ്കിൽ തന്നോട് കാണിക്കുന്ന സ്നേഹം കള്ളമാണോ.

അങ്ങനെ ആണെങ്കിൽ തന്നെ അയാളെ പിരിഞ്ഞു അവൾക്ക് ജീവിക്കാൻ കഴിയോ. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മായയ്ക്ക് എന്ത് ജോലി കിട്ടും.

ഇങ്ങനെയൊക്കെ പോയി അവളുടെ ചിന്ത. മക്കൾക്ക് രണ്ട് പേർക്കും അച്ഛനെ ജീവനാണ്. അച്ഛൻ വരുന്നതും കാത്ത് ദിവസങ്ങൾ എണ്ണി എണ്ണി അവർ ഇരിക്കും.

എല്ലാം ഓർത്തപ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഒരാഴ്ച കഴിഞ്ഞു.

സിന്ധുവിന്റെ ഒരു മെസ്സേജ് ഫോണിൽ വന്നപ്പോൾ മായ അത് നോക്കി.

അശോകേട്ടൻ ഒരു പെണ്ണിനെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്നു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിട്ടുണ്ട്. പരിസരം മറന്ന് അവർ ചുംബിക്കുകയും ഇണ കുരുവികളെ പോലെ മുട്ടിയിരുമി നടക്കുകയും ചെയ്യുന്നുണ്ട്.

നിന്റെ ചേട്ടന്റെ ഗൾഫിലുള്ള ലീലാ വിലാസങ്ങൾ നീ കണ്ടല്ലോ. പബ്ലിക് ആയിട്ട് ഇവർ ഇങ്ങനെ നടക്കുമ്പോ ഒറ്റയ്ക്ക് ഉള്ളപ്പോൾ എങ്ങനെ ആണെന്ന് നിനക്ക് ഊഹിക്കാലോ. എന്റെ ഏട്ടൻ അന്വേഷിച്ചപ്പോൾ ഇവർ രണ്ടാളും മൂന്ന് വർഷമായി ഒരേ ഫ്ലാറ്റില താമസം. അതും ഭാര്യാ ഭർത്താക്കന്മാരെ പോലെ. അവൾക്കും നാട്ടിൽ ഭർത്താവും മക്കളും ഒക്കെ ഉണ്ട്. ഇനിയെങ്കിലും നിന്റെ ചേട്ടന്റെ കപട മുഖം മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം.

സിന്ധു അവളെ ഉപദേശിച്ചു.

എല്ലാ തെളിവും മുന്നിൽ നിരത്തിയാണ് സിന്ധു പറഞ്ഞത്. അത് തന്റെ ഭർത്താവ് തന്നെയാണ്. രണ്ട് വർഷമായി അയാൾ തന്നെ ചതിക്കുവായിരുന്നു. ഒരു സംശയവും തോന്നിയില്ല. അല്ലെങ്കിൽ അതിന് ഇട നൽകിയിട്ടില്ല.

ഞാനിനി എന്ത് ചെയ്യും സിന്ധു? എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ല. അശോകേട്ടനെ വെറുക്കാനും പറ്റണില്ല.

മായ കരഞ്ഞു.

മറ്റൊരു പെണ്ണിന്റെ ചൂട് തേടിപോയ അയാളെ ഉപേക്ഷിക്കാനേ ഞാൻ പറയു. മാസം മാസം മക്കൾക്ക് ചിലവിനു തരാൻ പറയ്യ്. നീയും വല്ല ജോലിക്കും പോ. എന്തിനാ ഇങ്ങനെ ഒരുത്തനെ നിനക്ക്.

സിന്ധു പുച്ഛിച്ചു.

എന്റെ പിള്ളേരെ അച്ഛനെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല സിന്ധു. അവർക്ക് എന്നേക്കാൾ ഇഷ്ടം അവരുടെ അച്ഛനെ ആണ്.

നിന്നെ വഞ്ചിച്ച ഒരാളെ കൂടെ നിനക്ക് ഇനിയും ജീവിക്കാൻ പറ്റുമെങ്കിൽ ആയിക്കോ.

സിന്ധു ദേഷ്യത്തിൽ കാൾ വച്ചു.

**********

മായ കുറെ ആലോചിച്ചു. അശോകേട്ടനെ പിരിയാൻ അവൾക്ക് കഴിയില്ല. വികാരം പിടിച്ചു വയ്ക്കാൻ ഏട്ടന് കഴിയാത്തത് കൊണ്ടാവും മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോയത്. അപ്പഴും തന്നേം മക്കളേം ഒരു കുറവും കൂടാതെ നോക്കി. മാസം ചിലവിന് പൈസ അയക്കും.

അശോക് ഏട്ടനെ ഉപേക്ഷിച്ചു ചെന്നാൽ സ്വന്തം വീട്ടിൽ പോലും കേറ്റില്ല. ഈ നിൽക്കുന്ന വീട് പോലും തന്റേം ഏട്ടന്റേം പേരിലാണ് ഏട്ടൻ വാങ്ങിയത്. ഡിഗ്രി തോറ്റ തനിക്ക് ഓഫീസ് ജോലിയൊന്നും എന്തായാലും കിട്ടില്ല. ഇപ്പോൾ ജീവിക്കുന്ന ഈ സൗഭാഗ്യവും ഉണ്ടാവില്ല. മക്കൾ തന്നെ മാത്രേ പഴി പറയൂ.

ആ വർഷം അശോകൻ ലീവിന് വന്നു. മായ ഒന്നും അറിയാത്തതു പോലെ തന്നെ അയാളെ സ്വീകരിച്ചു.

മക്കൾ ഉറങ്ങിയ ശേഷം രാത്രിയിൽ അശോകൻ അവളെ അടുത്ത് വിളിച്ചിരുത്തി കെട്ടിപ്പുണർന്നു. ആദ്യ രാത്രിയിൽ എന്ന പോലെ ഉമ്മകൾ കൊണ്ട് മൂടി. എല്ലാ തവണയും ഇതൊക്കെ അവളും ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ എന്തോ മായയ്ക്ക് അതിന് കഴിയുന്നില്ല. വേറൊരു പെണ്ണിന്റെ വിയർപ്പ് പറ്റിയ ശരീരമാണ് ഇത്. ആ ചിന്ത മനസ്സിലേക്ക് വന്നതും അവളിൽ വികാരമൊന്നും ഉണ്ടായില്ല. ഉള്ളിൽ നിറയെ സങ്കടം ആയിരുന്നു.

അയാൾക്ക് വേണ്ടി അവൾ സന്തോഷം അഭിനയിച്ചു. അശോകിനു തന്നെ പറ്റിക്കുന്നതിൽ ഒരു കുറ്റബോധവും ഇല്ലല്ലോ എന്നാണ് അവൾ ചിന്തിച്ചത്. അയാൾ എല്ലാ വരവിലെയും പോലെ തികഞ്ഞ ഒരു ഭർത്താവായിരുന്നു. ടൂർ കൊണ്ട് പോവുകയും ഡ്രസ്സ്‌ എടുത്ത് കൊടുക്കുകയും ഒക്കെ ചെയ്തു.

ഇടയ്ക്ക് മാറി നിന്ന് ദുബായിലെ കാമുകി വിളിക്കുമ്പോ സംസാരിക്കുന്നത് മായ ശ്രദ്ധിച്ചു.

അച്ഛന്റെ ഒപ്പം മക്കൾ ഹാപ്പിയാണ്. അവളും ഹാപ്പിയാവാൻ ശ്രമിച്ചു.

രണ്ട് മാസത്തെ ലീവ് കഴിഞ്ഞു അശോകൻ തിരിച്ചു പോയി.

ആഴ്ചകൾ കഴിഞ്ഞു സിന്ധു വീണ്ടും വിളിച്ചു.

നിന്റെ ചേട്ടനെ ആ പെണ്ണിന്റെ കൂടെ ഞാൻ ഇന്നും കണ്ടു. പഴയ പോലെ കെട്ടിപിടിച്ചു തന്നെയാ രണ്ടിന്റേം നടപ്പ്. സ്വന്തം ഇണയെ ചതിക്കുന്ന കുറ്റബോധം ഒന്നും അവർക്കില്ല.

ഉം… മായ എല്ലാം വെറുതെ മൂളി കേൾക്കുകയാണ്.

നീയെന്താ മൂളുന്നത്. ഒന്നും പറയാനില്ലേ.

ഞാൻ എന്ത് പറയാനാ.

ഇനിയും അയാളെ സഹിക്കുന്ന എന്തിനാ. കളഞ്ഞിട്ട് പൊക്കൂടെ.

എങ്ങോട്ട് പോകും.

നിന്റെ വീട്ടിൽ.

എന്നിട്ട്?

എന്നിട്ട് ജോലിക്ക് പോയി ജീവിക്കണം നീ.

ഡിഗ്രി തോറ്റ എനിക്ക് ചെറിയ ജോലി എന്തെങ്കിലും ആണ് കിട്ടുക.

ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കണം.

ഞാൻ ഉള്ളത് കൊണ്ട് ജീവിക്കും. പക്ഷേ എന്റെ മക്കൾ അങ്ങനെ ജീവിക്കില്ല. എന്നേക്കാൾ അവർക്ക് ഇഷ്ടം അച്ഛനെ ആണ്. അവരുടെ അച്ഛൻ കൊടുക്കുന്ന സൗഭാഗ്യം എനിക്ക് കൊടുക്കാൻ ഒരിക്കലും കഴിയില്ല.

മക്കളും കഷ്ടപ്പാട് അറിയട്ടെ.

ഇല്ല സിന്ധു. ഞാൻ ഒരിക്കൽ തമാശയായി നിങ്ങളെ അച്ഛനെ അമ്മ വേണ്ടെന്ന് വച്ചാൽ കൂടെ വരുമൊന്നു ചോദിച്ചപ്പോൾ അവർ ഇല്ലെന്ന പറഞ്ഞെ. എനിക്ക് എന്റെ മക്കളെ വേണം സിന്ധു. അവരെന്നെ വെറുക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. പിന്നെ എന്റെ വീടെന്ന് നീ പറഞ്ഞത് എന്റെ വീടല്ല അത് എന്റെ ആങ്ങളയുടെ വീടാ. അതിഥിയെ പോലെ അവിടെ ചെന്ന് ഒരാഴ്ച നിന്ന് വരാം. അല്ലാതെ അശോകേട്ടനെ ഉപേക്ഷിച്ചു പോയാൽ എനിക്ക് അവിടെ ഒരു സ്ഥാനവും ഉണ്ടാവില്ല. ആരുമില്ലാതെ ഞാൻ അനാഥയാവും. എന്തായാലും അശോകേട്ടൻ എനിക്കും മക്കൾക്കും കുറവൊന്നും വരുത്തുന്നില്ല. എന്റെ മക്കൾക്ക് വേണ്ടി അദ്ദേഹത്തിന്റെ ഈ തെറ്റ് ഞാൻ ക്ഷമിച്ചു. ഇനി ഇത് പറഞ്ഞ് നീ എന്നെ വിളിക്കണ്ട സിന്ധു.

മായ ഫോൺ വച്ചു.

അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് സിന്ധുവിനു തോന്നി. ഇങ്ങനെയും മായമാർ ഉണ്ടാകുമെന്ന് കരുതി അവൾ സമാധാനിച്ചു.