(രചന: Deviprasad C Unnikrishnan)
ഇന്നേക്ക് രണ്ടുദിവസായി അവള് പിണങ്ങി പോയിട്ടു.. പലവട്ടം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് ഓഫീസിൽ നിന്നു വരുമ്പോൾ തന്നെ പരാതിപെട്ടി തുറക്കരുതെന്നു..
ദേവൻ ഓരോ പെ ഗ് എടുത്തു കഴിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ റൂമിലേക്ക് ലഹരിയുടെ ആലസ്യത്തിൽ പോയി കിടന്നു അപ്പോഴാണ് നിറവയറു കാണിച്ചു നിൽക്കുന്ന അമ്മുവിന്റെ ഫോട്ടോ കാണുന്നത്.
പ്രി മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് നടത്തിയപ്പോൾ എടുത്ത ഫോട്ടോയാണ്. എന്ന് മുതലാണ് എനിക്ക് അവളോട് ഇഷ്ടം കുറഞ്ഞു വന്നത്…
അവള് തടിവെച്ചപ്പോളൊ… അവളുടെ മുഖ സൗന്ദര്യം കുറഞ്ഞപോളോ…
അവളുടെ മാ റു കൾ ഇടിഞ്ഞു തൂങ്ങിയപോളോ…അവളുടെ വയറിന്റെ ഷേപ്പ് നഷ്ടപെട്ടപ്പോഴോ…അവളോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചിട്ട് കുറെ നാളായി..
പാർട്ടിക്ക് കൊണ്ട് പോയിട്ടില്ല അതിൽപിന്നെ… അവളുടെ വയറിന്റെ ഷേപ്പ് മാറിയതിനു കാരണം ഞാൻ കൂടിയല്ലേ….
ഒരു ദിവസം വിളിച്ചു ജീവന്റെ തുടിപ്പ് അവളിൽ ഉണ്ടെന്നറിയിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്..
അന്ന് മുതൽ തുടങ്ങിയില്ലേ അവളുടെ ശരീരത്തിലെ മാറ്റങ്ങൾ..
നീ ശര്ധിച്ചു അവശതപെട്ടപ്പോൾ ഞാൻ എന്റെ തിരക്കുകളിൽ പെട്ടപ്പോൾ അതിനൊന്നും പരാതി പറയാതെ നീ സഹിച്ചില്ലേ.
നിന്നെ കൈയോങ്ങിയപ്പോൾ ഞാൻ അതോർക്കണമായിരുന്നു… നീ ഒരുകാലത്തു കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഭക്ഷണം നീ വെറുക്കാൻ തുടങ്ങി…
നിന്റെ ഭക്ഷണം ക്രമം തെറ്റിച്ചു നീ കഴിക്കാൻ തുടങ്ങി നീ കൂടുതൽ തടി വെക്കുകയായിരുന്നു…
നിന്റെ ശരീരത്തിന്റെ ഘടന തന്നെ മാറിപ്പോയി നിന്റെ സൗന്ദര്യം നീ നഷ്ടപെടുത്തുകയായിരുന്നു ഓണത്തിന് വിഷുവിനും നീ ആശിച്ചു വാങ്ങിയ വസ്ത്രം ധരിക്കാൻ പറ്റാതായി..
വയറിൽ അടയാളങ്ങൾ വന്നു നിനക്ക്. വയറിൽ കൈ വെച്ചപ്പോൾ ആദ്യമായി നമ്മുടെ മോളു ചവിട്ടിയത് ഇപ്പോഴും ഓർമയുണ്ട് എനിക്ക്…
നീന്റെ ആരോഗ്യം മനസിന്റെ ശക്തി മനസിലായത് നിനക്ക് പ്രസവ വേദന വന്നപ്പോഴാണ്… ഒരു കുടുംബം കെട്ടിപടുക്കാൻ നീ എന്തോരം വേദന സഹിച്ചു…
നീ ഇല്ലാതിരുന്ന രണ്ടീസം കൊണ്ട് എനിക്ക് മനസിലായി അമ്മു നിന്റെ വയറിൽ വന്നാൽ അടയാളത്തിന്റെ ഭംഗി..
അമ്മു നിന്നിലെ അമ്മയെന്ന വാത്സല്യത്തിന്റെയും ക്ഷമയുടെയും അടയാളമാണ് അത് ..
അമ്മു ഒരു ദേഷ്യത്തിന് ഞാൻ നിന്നെ അ ടി ക്കരുതായിരുന്നു… നിന്റെ ദേവേട്ടനോട് ക്ഷേമിക്കില്ലേ നീ…
ഞാനൊന്നു അ ടിച്ചുന്നു കരുതി കൊച്ചിനെ എടുത്തു പോകരുതായിരുന്നു അവളും കുഞ്ഞും അല്ലാതെ എനിക്ക് വേറാരുമില്ലന്നു അറിയുന്നതല്ലേ…
അവൻ ഫോൺ എടുത്തു ഡയല് ചെയ്തു…രണ്ടാമത്തെ റിങ്ങിൽ തന്നെ മറുതലക്കൽ…
“ഹെലോ….ദേവേട്ടാ….. “