ചങ്കിന്റെ സ്നേഹം
(രചന: Ajith Vp)
ചങ്ക് ഫോൺ വിളിച്ചപ്പോൾ… അവളുടെ സൗണ്ട് വല്ലാതെ ഇരിക്കുന്നത് പോലെ തോന്നിയതുകൊണ്ട്…. അവളോട് ചോദിച്ചു…
” എന്താടി പറ്റിയത് എന്ന് “”…
അപ്പൊ അവൾ ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും…. എനിക്ക് മനസിലായി… അവൾക്ക് ശെരിക്കും എന്തോ വിഷമം ഉണ്ടെന്ന്…. അതുകൊണ്ട് വീണ്ടും കുത്തി ചോദിച്ചപ്പോൾ അവൾ പറഞ്ഞു….
“”എന്നാലും അവൾ നിന്നോട് അങ്ങനെ പറഞ്ഞില്ലേ എന്ന് “”….
“”അത് പോട്ടടി വിട്ടേക്ക്…. ഞാൻ അതൊക്കെ അപ്പോഴേ വിട്ടു… നീയും വിട്ടേക്ക്”” എന്ന് പറഞ്ഞപ്പോൾ…. “”ഇല്ല അങ്ങനെ ഞാൻ വിടാൻ ഉദ്ദേശിച്ചില്ല…
അവൾ എന്റെ കൂട്ടുകാരി ഓക്കേ ആയിരിക്കും…. എന്നാലും ഞാൻ കാരണം അവൾ നിനക്ക് ഒരു വിഷമം ഉണ്ടാക്കിയില്ലേ… അതിനു ഞാൻ എന്തെകിലും പണി കൊടുക്കും “”.
എന്നായിരുന്നു അവളുടെ മറുപടി….
“എടി എനിക്ക് വിഷമം ഒന്നും ഇല്ല” എന്ന് പറഞ്ഞെകിലും …. അവൾ വിടുന്ന ലക്ഷണം ഒന്നും ഇല്ല…. കാരണം അവൾക്ക്… അവൾ കാരണം ഒരു വിഷമം എനിക്ക് ഉണ്ടായെന്നു തോന്നിയത് കൊണ്ട്….
ആ ഒരു ഫീൽ…. അവൾ കാരണം എന്ന് അല്ല… ആര് കാരണവും എനിക്ക് ഒരിക്കലും ഒരു ചെറിയ വിഷമം പോലും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നതാണ് അവൾ…. അപ്പൊ ഇത് അവൾക്ക് ഒരിക്കലും സഹിക്കാൻ ആയില്ല….
ഞാൻ ഇങ്ങനെ ഒറ്റക്ക് ഹാപ്പി ആയി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യാത്തത് കൊണ്ടാണ്…. എന്റെ ചങ്കിനു എന്നെ പിടിച്ചു എത്രയും പെട്ടന്ന് കല്യാണം കഴിപ്പിക്കണം എന്ന് തോന്നിയത്…. അത് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു…
“ഇല്ല ഞാൻ ഉടനെ ഒന്നും ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല…. ഇപ്പൊ ഈ ലൈഫ് സുഖം…. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കുന്നു…. ആരോടും ഒന്നും ബോധിപ്പിക്കേണ്ട… സ്വസ്ഥം സമാധാനം”…
ഇത് കേട്ടപ്പോൾ അവൾ പറഞ്ഞു “അത് വേണ്ട… നീ ഇങ്ങനെ ഒറ്റക്ക് സുഖമായി ജീവിക്കണ്ട…. ഒരു കല്യാണം കൂടി കഴിച്ചു…. അങ്ങനെ ഒരു പെണ്ണ് കൂടി ലൈഫിലോട്ട് വന്നിട്ട്… ആ സന്തോഷവും സങ്കടവും എല്ലാം മനസിലാക്കി ജീവിച്ചാൽ മതിയെന്ന് “”..
അപ്പോഴും ഞാൻ ഒരു താല്പര്യം പോലും കാണിക്കാതെ ഇരുന്നപ്പോൾ…
“എടാ എന്റെ ഒരു ഫ്രണ്ട് ഉണ്ട്…. നല്ല കുട്ടിയാണ്…. നിങ്ങൾ തമ്മിൽ ഒന്ന് സംസാരിച്ചു നോക്ക്… അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയാൽ മാത്രം മുന്നോട്ടു പോയാൽ മതി…. ഇല്ലേൽ വിട്ടേക്ക് “”….
എന്ന് അവൾ വീണ്ടും വീണ്ടും നിർബന്ധിച്ചു പറഞ്ഞപ്പോൾ…. ശരി എന്തെകിലും ആവട്ടെ നിന്റെ ഇഷ്ടം പോലെ എന്ന് പറഞ്ഞു…. അവളെ കാണാൻ പോയതും…
പോയി അവളെ കണ്ടു കഴിഞ്ഞപ്പോൾ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാകുകയും ചെയ്തു…. പിന്നെ ഫോൺ നമ്പർ വാങ്ങി…. അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാനും തുടങ്ങി…. കല്യാണത്തിന് ഉള്ള കാര്യം വീട്ടിൽ പറയുന്ന ടൈം ആയപ്പോഴാണ്….
അവൾ എന്നെ ഫോട്ടോയിൽ കണ്ടിരിക്കുന്നത് വൈറ്റ് കോട്ട് ഇട്ടോണ്ടാണ്…. അതേപോലെ എന്റെ ചങ്ക് ഇവളോട് പറഞ്ഞിരിക്കുന്നതും ഹോസ്പിറ്റലിൽ വർക്ക് ചെയുന്നു എന്നാണ്….
കല്യാണത്തിന്റെ കാര്യം സീരിയസ് ആയി വന്നപ്പോൾ…. ഞാൻ ഡോക്ടർ അല്ല ലാബിൽ ആണെന്ന് മനസിലായത്….
അത് മനസിലായതോടെ ഒരു MBA കാരി ആയ പെണ്ണിന് വെറും ഡിപ്ലോമ മാത്രം ഉള്ള ആളെ വേണ്ട എന്ന്…. അത് അവൾ എന്നോട് വിളിച്ചു പറയുകയും ചെയ്തു….
ഞാൻ അത് വിളിച്ചു എന്റെ ചങ്കിനോട് പറഞ്ഞപ്പോൾ…. അത് അവൾക്ക് ഒരുപാട് ഫീൽ ആയി….അവൾ കാരണം എനിക്ക് ഒരു വിഷമം ഉണ്ടായി എന്നുള്ള ഫീൽ….
അതുകൊണ്ട് കൂട്ടുകാരി ആണേൽ പോലും അവൾക്ക് എന്തെകിലും ഒരു പണി കൊടുക്കും എന്ന് പറഞ്ഞു ഇരിക്കുവാണ്…. അതെന്താണോ എന്തോ….
Nb:ചിലർ അങ്ങനെ ആണ് അല്ലേ… അതിപ്പോ കൂടപ്പിറപ്പോ റിലേഷനോ ആവണം എന്ന് ഇല്ല…. ഒരാളെ ശെരിക്കും ആത്മാർത്ഥമായി സ്നേഹിച്ചാൽ അയാൾക്ക് ഒരു വിഷമം വരാൻ ഒരിക്കലും സമ്മതിക്കില്ല അല്ലേ….