അന്ന് ആദ്യമായി തന്റെ മേൽ ആഴ്ന്നിറങ്ങാൻ വന്നവനെ ഭാവന കാല് കൊണ്ട് തൊഴിച്ചു. മർമ്മ സ്ഥാനം പൊത്തിപ്പിടിച്ചു..

 

ശരീരം വല്ലാതെ ആടിയുലയുന്നത് പോലെ തോന്നിയപ്പോഴാണ് ഭാവന കണ്ണ് തുറന്നു നോക്കിയത്.

രാവിലെ മുതൽ രാത്രി വരെയുള്ള ജോലി അവളെ നന്നേ ക്ഷീണിതയാക്കിയിരുന്നു. കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ബോധം കെട്ട പോലെ ഉറങ്ങി പോയിരുന്നു.

കുടിച്ചു ലക്ക് കെട്ട് വന്ന സുന്ദരൻ ഭാവനയിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുകയായിരുന്നു.

അവൾ ഇട്ടിരുന്ന മാക്സി അയാൾ മുകളിലേക്ക് കയറ്റി വച്ചിട്ടുണ്ട്. നേരെ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ആവാതില്ലാത്ത ആളാണ് ഭാവനയ്ക്ക് മേൽ ആഴ്ന്നിറങ്ങാൻ നോക്കുന്നത്.

എന്നെ വിട് എനിക്ക് തീരെ വയ്യ. ഭാവന ഭർത്താവിനെ തള്ളി മാറ്റാൻ ശ്രമിച്ചു.

അടങ്ങി കിടക്കടി നായിന്റെ മോളെ. എന്നെ എതിർക്കാൻ മാത്രം ധൈര്യം ഉണ്ടോ നിനക്ക്.

സുന്ദരൻ അസഭ്യം പറഞ്ഞ് കൊണ്ട് അവളെ മുഖത്ത് ആഞ്ഞടിച്ചു.

എനിക്ക് തോന്നുമ്പോ കൂടെ കിടത്താൻ വേണ്ടി യാ നിന്നെ ഇവിടെ തീറ്റി പോറ്റി ഇട്ടേക്കുന്നത്.

പാതി ബോധത്തിൽ അയാൾ വിളിച്ചു പറഞ്ഞു.

കുടിച്ചു അർദ്ധ ബോധത്തിൽ എണീറ്റ് പോലും നിൽക്കാൻ വയ്യാതെ ആണ് അവന്റെ അവളോടുള്ള പരാക്രമം. അവൾക്ക് ഇത്തവണ നല്ല ദേഷ്യവും സങ്കടവും വന്നു.

രാവിലെ തൊട്ട് രാത്രി വരെ നടു പൊട്ടുന്ന ജോലിയുണ്ട് അവൾക്ക്. പത്തു വർഷമായി ആ വീട്ടിലെ വേലക്കാരിയെ പോലെ അവൾ ജീവിക്കുന്നു.

കൂലിപ്പണിക്കാരനായ അച്ഛന്റേം അമ്മേടേം മൂത്ത പുത്രിയാണ് ഭാവന. വീട്ടിലെ ദാരിദ്ര്യം കാരണം പെണ്മക്കളെ എങ്ങനെ കെട്ടിച്ചു വിടുമെന്ന് ഓർത്തു ഭാവനയുടെടെ അച്ഛൻ ആധി പിടിച്ചു നടക്കുമ്പോ ആണ് ബ്രോക്കർ വഴി സുന്ദരന്റെ ആലോചന വന്നത്.

പേരിൽ മാത്രേ സുന്ദരൻ ഉണ്ടായിരുന്നുള്ളൂ. കാണാൻ കറുത്ത് തടിച്ച പൊക്കമുള്ള മുഖത്ത് മുഴുവനും കലകളുള്ള വൈകൃത രൂപമായിരുന്നു അയാൾക്ക്. ഭാവന കാണാൻ അതി സുന്ദരി. മുട്ടൊപ്പം മുടിയും മാൻ മിഴികളും ഉള്ള ചന്തമുള്ളൊരു കൊച്ചു സുന്ദരി. സുന്ദരനുമായി അവൾക്ക് പത്തു വയസ്സിന്റെ വ്യത്യാസമുണ്ട്.

സുന്ദരൻ കോടീശ്വരൻ ആണ്.. അയാൾക്ക് വയസ്സായ അമ്മ മാത്രം ഉള്ളു. കള്ള് കുടിച്ചു നടന്ന മകനെ കല്യാണം കഴിപ്പിച്ചു നന്നാക്കാൻ ഉള്ള ശ്രമത്തിലായിരുന്നു അയാളുടെ അമ്മ. പക്ഷേ കാശുള്ള കുടുംബത്തിൽ നിന്ന് അയാൾക്ക് പെണ്ണിനെ കിട്ടിയില്ല. അങ്ങനെ യാണ് പാവപെട്ട വീട്ടിലെ കുട്ടികളെ അന്നേഷിച്ചു നടന്ന് ഭാവനയുടെ വീട്ടിൽ ബ്രോക്കർ എത്തിയത്.

ഭാവനയെ കെട്ടിച്ചു കൊടുത്താൽ അങ്ങോട്ട്‌ കൈ നിറയെ കാശ് കൊടുക്കാം എന്ന് സുന്ദരന്റെ അമ്മ പറഞ്ഞു. അത് കേട്ടതും അവളുടെ അച്ഛൻ മകളുടെ ഇഷ്ടം പോലും നോക്കാതെ സമ്മതിച്ചു.

അങ്ങനെ ഗതികേട് കൊണ്ട് ഭാവനയ്ക്ക് സുന്ദരന്റെ ഭാര്യ ആകേണ്ടി വന്നു. താലികെട്ടാൻ പോലും അയാൾ കുടിച്ചു ഫിറ്റായി ആണ് വന്നത്. വിവാഹം കഴിഞ്ഞ ആദ്യത്തെ രാത്രി സുന്ദരൻ അവളുടെ സമ്മതം പോലും ചോദിക്കാതെ അവളെ സാരിയൊക്കെ വലിച്ചു കീറി വിവസ്ത്രയാക്കി ഭോഗിക്കുകയായിരുന്നു.

വീട്ടുകാരെ ഓർത്ത് അത് സഹിക്കാൻ അല്ലാതെ അവൾക്ക് വേറെ വഴി ഇല്ലായിരുന്നു. ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ കടന്ന് പോയി. സുന്ദരൻ മുഴു കുടിയൻ ആയത് കൊണ്ട് അയാൾക്ക് മക്കൾ ഉണ്ടായില്ല. ഡോക്ടർ അയാളോട് കുടി നിർത്തി ട്രീറ്റ്മെന്റ് ചെയ്താലേ കുട്ടി ഉണ്ടാവു എന്ന് പറഞ്ഞു.

സുന്ദരന് പക്ഷേ കുട്ടികൾ വേണമെന്ന് നിർബന്ധമില്ലായിരുന്നു. അയാൾക്ക് മൂക്കറ്റം മോന്താൻ കള്ള് വേണം. രാത്രി കൂടെ കിടക്കാൻ പെണ്ണും.

ഇത് രണ്ടും കിട്ടുന്നോണ്ട് അയാൾ സുഖിച്ചു കഴിഞ്ഞു. അവന്റെ അമ്മ ഭാവന ദാരിദ്ര്യ കുടുംബത്തിൽ നിന്ന് വന്നോണ്ട് വീട്ടിലെ ജോലിക്കാരെ പറഞ്ഞ് വിട്ട് എല്ലാ പണികളും അവളെ കൊണ്ട് ചെയ്യിക്കും
വെളുപ്പിന് നാല് മണിക്ക് എണീറ്റ് പശുവിനെ കറന്ന് സൊസൈറ്റിയിൽ പാല് കൊടുത്തു വന്നിട്ട് മുറ്റം തൂക്കലും പാത്രം കഴുകലും പ്രാതൽ ഒരുക്കൽ ചോറും കറിയും വയ്ക്കൽ തുണി നനയ്ക്കൽ വീടിനു അകം അടിച്ചു വാരി തുടയ്ക്കൽ എല്ലാം ചെയ്യണം.

കല്യാണം കഴിഞ്ഞിട്ടും മകന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും കാണാത്തോണ്ട് സുന്ദരന്റെ അമ്മയ്ക്ക് മരുമകളോട് ദേഷ്യം ആയി. ആ കല്യാണം അവർക്ക് നഷ്ട കച്ചവടം ആയി. വീട്ടിൽ ഒരു വേലക്കാരിയെ പോലെയും മകന് കൂടെ കിടത്താൻ ഒരുത്തി എന്ന രീതിയിൽ അമ്മായി അമ്മ അവളെ കണ്ടു.

ഇറങ്ങി പോകാൻ വേറെ സ്ഥലമില്ല അവൾക്ക്. പറയത്തക്ക വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലും നല്ല ജോലി കിട്ടണമെന്നില്ല.
അതുകൊണ്ട് ഭാവന ആ വലിയ വീട്ടിൽ ഒരു വേലക്കാരിയെ പോലെ ജീവിച്ചു.

രാത്രി ബോധം കെട്ട് ഉറങ്ങുമ്പോ ആണ് സുന്ദരൻ കുടിച്ചു വന്നിട്ട് ഭാവനയോട് പരാക്രമം കാണിക്കാൻ തുടങ്ങിയത്. ഒരു തൊഴിക്ക് അവനെ അടിച്ചെറിയാൻ അവൾക്ക് തോന്നി.

ദേഹം തളർന്നു ശരീരം നന്നായി ക്ഷീണിച്ചു ഇരുന്നതിനാൽ അന്ന് ആദ്യമായി തന്റെ മേൽ ആഴ്ന്നിറങ്ങാൻ വന്നവനെ ഭാവന കാല് കൊണ്ട് തൊഴിച്ചു.

മർമ്മ സ്ഥാനം പൊത്തിപ്പിടിച്ചു കൊണ്ട് അലർച്ചയോടെ സുന്ദരൻ കട്ടിലിൽ നിന്ന് താഴെ വീണു. കുറച്ചു നേരം ഞരങ്ങിയും മൂളിയും കിടന്ന ശേഷം അയാൾ അവിടെ തന്നെ കിടന്ന് ഉറങ്ങി.

ഇന്നലെ രാത്രി നീയെന്നെ ചവുട്ടി തൊഴിച്ചല്ലെടി തേവിടിച്ചി. ഇന്ന് രാത്രി നിനക്ക് ഞാൻ വച്ചിട്ടുണ്ട്. ഈ സുന്ദരൻ ആരാന്ന് നിനക്ക് കാണിച്ചു തരുന്നുണ്ട് ഞാൻ.

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോ അവളോട് കലിയോടെ അയാൾ പറഞ്ഞു. പോകുന്നതിന് മുൻപ് അവളുടെ മുടിക്കുത്തിൽ പിടിച്ചു ചുമരിൽ ഇടിച്ചിട്ടാണ് സുഗുണൻ പോയത്.

ആ പോയ ഇനി തിരികെ വന്നാൽ തന്നെ കൊല്ലാകൊല ചെയ്യുമെന്ന് അവൾക്കറിയാം. വീണ്ടും വീണ്ടും അടിയും തൊഴിയും കൊള്ളാൻ അവൾക്ക് വയ്യായിരുന്നു. അത്രത്തോളം ഭാവന മടുത്തു പോയി. ശരീരംമൊത്തം നീറി പുകയുന്ന വേദന.

സുന്ദരൻ തിരികെ വരാതെ യിരുന്നെങ്കിൽ എന്ന് ഭാവന ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു.

ഉച്ച കഴിഞ്ഞു… വൈകുന്നേരം ആയി…. രാത്രി പതിനൊന്നു മണി ആയി…

സാധാരണ പത്തു മണിക്ക് എങ്കിലും എത്തുന്നതാണ്. ഇന്ന് കണ്ടില്ല. ഈശ്വരാ തന്റെ പ്രാർത്ഥന ഫലിച്ചോ? ഭാവന നെഞ്ചിൽ കൈ വച്ചു.

ഭാവനെ… സുന്ദരനെ ഇടവഴിയിൽ വച്ച് വണ്ടി തട്ടി. ആശുപത്രിയിൽ അത്യസന്ന നിലയിലാണ്.

നാട്ടുകാരിൽ ആരോ ഓടി വന്ന് പറഞ്ഞു.

കേട്ടപ്പോൾ അവൾക്ക് നെഞ്ചിൽ നിന്നൊരു ഭാരം ഇറങ്ങിയ പോലെ തോന്നി. നല്ല സന്തോഷം തോന്നുന്നുണ്ട്.ഈശ്വരൻ തന്റെ പ്രാർത്ഥന കേട്ടു. ഇന്നെങ്കിലും അടി കൊള്ളാതെ ഉറങ്ങാം.

പത്തു വർഷങ്ങൾക്ക് ശേഷം ഭാവന അന്ന് സമാധാനം എന്തെന്ന് അറിഞ്ഞു.

പിറ്റേന്ന് രാവിലെ ആയപ്പോൾ സുന്ദരൻ മരിച്ചു. അത് കേട്ട് അവന്റെ അമ്മ തളർന്നു വീണു. അതോടെ ഭാവനയെ ഉപദ്രവിക്കാനോ ക്രൂരത കാണിക്കാനോ അവരെ കൊണ്ട് കഴിയില്ല എന്നായി.

ഇപ്പോൾ കാര്യങ്ങൾ അവൾക്ക് അനുകൂലമാണ്. അമ്മായി അമ്മ പിരിച്ചു വിട്ട ജോലിക്കാരെ അവൾ തിരികെ വിളിച്ചു.

അന്ന് മുതൽ അവൾ വിശ്രമം അറിഞ്ഞു തുടങ്ങി.

രണ്ട് വർഷം കഴിഞ്ഞു അമ്മായി അമ്മ കൂടെ പോയപ്പോൾ ആ വീട്ടിൽ അവൾ ഒറ്റയ്ക്ക് ആയി.

കാശിനു വേണ്ടി സ്നേഹം കാണിച്ചു അടുത്ത് കൂടിയ അച്ഛനേം സഹോദരിമരേം അവൾ ഓടിച്ചു വിട്ടു. ഇത്രയും നാൾ തിരിഞ്ഞു നോക്കാത്തവർ ആണ് ഇപ്പോൾ വന്നിരിക്കുന്നത്.

തന്റെ കഷ്ടകാലം പിടിച്ച സമയത്ത് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇനിയും ആരും വേണ്ടെന്നുള്ള തീരുമാനം ആയിരുന്നു ഭാവനയ്ക്ക്.

മെലിഞ്ഞു ഉണങ്ങി ഇരുന്ന അവൾ ഇപ്പോൾ സുന്ദരി ആയി തുടങ്ങി. ഇരുപത്തി എട്ട് വയസ്സേ അവൾക്കുള്ളു. രണ്ടാമതൊരു കല്യാണത്തെ കുറിച്ച് അവൾ ചിന്തിക്കാൻ തുടങ്ങി.

സ്വത്തും പണവും ഒന്നും മോഹിക്കാത്തസ ഒരാളെ കിട്ടിയാൽ ജീവിതത്തിൽ കൂടെ കൂട്ടണം എന്നായിരുന്നു.

ഭാവനയുടെ ആഗ്രഹം പോലെ തന്നെ ഒരു ചെറുപ്പക്കാരനെ അവൾക്ക് ഭർത്താവായി കിട്ടി. ആദ്യ ഭർത്താവിൽ നിന്ന് അനുഭവിച്ച പീഡകൾ ഒന്നും അവൾക്ക് അവനിൽ നിന്ന് ഉണ്ടായില്ല.

പതിയെ പതിയെ രണ്ടാമത്തെ ദാമ്പത്യ ജീവിതം അവൾക്ക് സന്തോഷം നൽകി. ആ ബന്ധത്തിൽ അവൾക്കൊരു കുഞ്ഞ് ജനിച്ചു.

അതുവരെ അനുഭവിച്ച കഷ്ടതകൾ ഒക്കെ മാറി നല്ല കാലം തുടങ്ങി ഭാവനയ്ക്ക്. സുന്ദരന്റെയും അമ്മയുടെയും മരണത്തോടെ അവൾക്ക് വന്ന് ചേർന്ന പൈസ കുറച്ചു എടുത്ത് അവളുടെ പുതിയ ഭർത്താവ് ഒരു കടയിട്ടു..

ആഡംബര ജീവിതം നയിക്കാതെ സാധാരണ ക്കാരെ പോലെ അവർ ജീവിച്ചു. പീഡനങ്ങൾ മാത്രം നേരിട്ട ഭാവന ഒരിക്കൽ പോലും ഇങ്ങനെ ഒരു ജീവിതം തനിക്ക് കിട്ടുമെന്ന് വിചാരിച്ചില്ല.

ഇപ്പോ ഭാവന സന്തോഷവാതിയാണ്. ഭർത്താവിനോടും കുഞ്ഞിനോടും ഒത്തു പിന്നീട് അവൾ സമാധാനത്തോടെ ജീവിച്ചു.