കൊച്ചു മക്കളും മകനും ഒക്കെ വരുന്നോണ്ട് ചേടത്തി ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ..

വേഴാമ്പൽ
(രചന: Treesa George)

മേരി ചേടത്തി കുറച്ച് മീൻ കൂടി അച്ചാർ ഇട്ടോ. ഡേവിസുമോന് അത് വല്യ ഇഷ്ടമാ.
ചേടത്തി, ബീഫ് ഉലർത്തിപ്പോൾ അതില് കുരുമുളക് ഇട്ടായിരുന്നോ. കുരുമുളക് ഇട്ടാലെ ബീഫിന് നല്ല രുചി കിട്ടു.

ഞാൻ അതൊക്കെ ഇട്ട് റീത്താമ്മച്ചി . കൊച്ചു മക്കളും മകനും ഒക്കെ വരുന്നോണ്ട് ചേടത്തി ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ.

അത് പിന്നെ സന്തോഷം വരാണ്ടു ഇരിക്കുമോ. ഒരു വർഷം കുടിയല്ലേ അവര് ഇങ്ങു വരുന്നത്. ഈ വീഡിയോ കാളിൽ അവനെ കണ്ടാൽ ഒന്നും എനിക്ക് ഒരു തൃപ്തി കിട്ടില്ല.

നാളെ അവൻ ഇങ്ങു വന്നിട്ട് വേണം എന്റെ മലബാറിൽ ഉള്ള ചേടത്തിനെ ഒന്ന് കാണാൻ പോകാൻ. അതിയാന് ഈ അടുത്ത് ശ്വാസം മുട്ടൽ ആയോണ്ട് അവിടെ വരെ വണ്ടി ഓടിക്കാൻ പറ്റില്ല. .

അവന് വിഷമം ആകുന്നു ഓർത്ത് ഞാൻ അതിയാന്റെ ശ്വാസം മുറ്റലിന്റെ കാര്യം ഒന്നും അവനോടു പറഞ്ഞു  വല്ല നാട്ടിലും കിടക്കുന്ന പിള്ളേർ അല്ലേ . ഇത് കേട്ട് അവരുടെ ചങ്ക് വിഷമിക്കേണ്ട.

ഡ്രൈവറെ വെച്ച് അവിടെ വരെ തന്നെ പോകാന്നു വെച്ചാൽ ഇപ്പോളത്തെ കാലം അല്ലേ . ആരെയും വിശ്വാസിക്കാൻ പറ്റില്ല

അത് പറഞ്ഞപ്പോൾ മേരി ചേടത്തി അവരെ ഒന്ന് നോക്കി.

ഞാൻ നിന്നെ അല്ല പെണ്ണെ ഉദേശിച്ചത്‌. മൊത്തത്തിൽ ഞാൻ ഒന്ന് പറഞ്ഞെന്നെ ഉള്ളു. നിന്നെ എനിക്ക് അറിയില്ലേ.

നിനക്ക് അറിയ്യോ മലബാറിൽ ഉള്ള ചേടത്തിയാ ഞങ്ങളുടെ അമ്മ മരിച്ചതിൽ പിന്നെ എന്നെ നോക്കിയത്.

ആലിസ് മോളെയും ഡേവിസിനെയും ഒക്കെ ഞാൻ പ്രസവിക്കുമ്പോൾ അവളാ വന്നു കുട്ടിരുന്നത്. ആ അവള് വയാണ്ട് കിടക്കുമ്പോൾ ഞാൻ ചെന്നിലേൽ അത് നന്ദി കേട് ആവും.

ഓഹ് ഞാൻ പഴംപുരാണം പറഞ്ഞു നിന്റെ പണി തടസപ്പെടുതുന്നില്ല.

ആ എടി പിന്നെ പാവക്ക വറുത്തിട്ട് തീയൽ വെക്കണേ.

അവരെ കൂട്ടാൻ എയർപോർട്ടിലു പോകുന്നുണ്ടോ റീത്തമ്മച്ചി നിങ്ങള്.

ഞാൻ ഒന്നും ഇല്ലാടി പെണ്ണേ. അത് ആലീസും  കെട്ടിയോനും കൂടി പൊക്കോള്ളു.

അതിന് ആലിസ് മോൾ നാട്ടിൽ ഉണ്ടോ.

അവള് മിനിഞ്ഞാന്ന് വന്നാരുന്നൂടി . ജോബിന്റെ വീട്ടിൽ ആയിരുന്നു അവൾ.ജോബിന്റെ കാർണോന്മാരും പ്രായം ആയിട്ട് ഇരികുവല്ലേ.

അല്ലേലും കെട്ടിയോന്റെ വീട്ടിൽ പോയിട്ട് അല്ലേ പെണ്ണുങ്ങളുടെ വീട്ടിലോട്ട് പോകാൻ പറ്റു. ഡേവിസുമിറ്റും  വരുമ്പോൾ അവരെ എയർപോർട്ടിൽ ചെന്ന്  കൂട്ടി ആക്കൂടെ  അങ്ങ് ഒരുമിച്ചു പോരാന്ന് ഓർത്ത് ഇരിക്കുവാ  അവർ ഇപ്പോൾ  .

മേരി അവര് വന്നുന്നു തോന്നുന്നു. മുറ്റത്ത്‌ വണ്ടിയുടെ ഒച്ച കേൾക്കുന്നുണ്ടല്ലോ. ഞാൻ അങ്ങോട്ട് പോയി നോക്കട്ടെ.

വല്യ അമ്മച്ചി എന്ന് വിളിച്ച കൊണ്ട് ഡേവിസിന്റെ മക്കൾ ഓടി വന്ന് അവരെ കെട്ടിപിടിച്ചു. അവർ അവരെ സ്നേഹത്തോടെ തലോടി. എന്നിട്ട് മകനോട്  പറഞ്ഞു.

എന്റെ ഡേവിസ് മോൻ ആകെ ക്ഷീണിച്ചു പോയല്ലോ.

പോ അമ്മച്ചി. സിൽവിയ പറഞ്ഞത് ഞാൻ അങ്ങ് വണ്ണം വെച്ചുന്നാ.

വിശേഷം ഒക്കെ ഇനിയും പറയാൻ  സമയം ഉണ്ടെല്ലോ. മക്കള് പോയി കുളിച്ചു ഒന്ന് ഉറങ്ങിയിട്ടു വാ . ഞാൻ അപ്പോഴേതേക്കും ഭക്ഷണം എടുത്തു വെക്കാം.

അപ്പൻ എന്തിയെ അമ്മച്ചി . ആലിസ് ചോദിച്ചു .

അപ്പച്ചൻ കുറച്ച് മുമ്പ് പറമ്പിലോട്ട് ഇറങ്ങിയതാ. തേങ്ങാ ഇടാൻ പണിക്കാരു വന്നായിരുന്നു.. നിങ്ങള് ഇത്ര നേരത്തെ വരുമെന്ന് ഓർത്തില്ലല്ലോ.

ഞങ്ങൾ എന്നാ പോയി റെഡി ആയിട്ട് വരാം.

മക്കളെ കണ്ട സന്തോഷത്തിൽ റീത്ത പതിനാറു കാരിയെ പോലെ ആയി.

മക്കളുടെ അടുത്ത് നിന്ന് അവർക്ക് ഇഷ്ടം ഉള്ള ഭക്ഷണം എടുത്തു കൊടുക്കുബോൾ അവർ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു.

അപ്പോൾ ആണ് ഡേവിസ് അവരോടു സന്തോഷത്തോടെ ഒരു കാര്യം പറഞ്ഞത്.

ഈ വരുന്ന തിങ്കളാഴ്ച നമ്മൾ എല്ലാവരും മുന്നാറീന് പോകുന്നു. 3 ദിവസം നമ്മൾ അവിടെ അടിച്ചു പൊളിക്കുന്നു.

ഞാൻ അവിടെ എല്ലാർക്കും ഉള്ള റൂം ബുക്ക്‌ ചെയിതിട്ടുണ്ട്. പിക്ക് സീസൺ ആയോണ്ട് ഫുൾ കാശും കൊടുത്താ ബുക്ക്‌ ചെയ്തത്. എങ്ങനെ ഉണ്ട് ഉണ്ട് എന്റെ സർപ്രൈസ്. എല്ലാർക്കും ഇഷ്‌ടപ്പെട്ടോ.

അവൻ  അത് പറഞ്ഞപ്പോൾ ഉണ്ണു മേശയിൽ ഉള്ള ബാക്കി എല്ലാവരുടെയും മുഖം ഹാപ്പി ആയെങ്കിലും റീത്തമ്മയുടെ മുഖം വാടി.

അവർ മകനോട് പറഞ്ഞു . ഡാ മോനെ അത് ഒന്നും സെരിയാവില്ല. അടുത്ത തിങ്കളാഴ്ച ഞാൻ എന്റെ ചേച്ചീനെ കാണാൻ നിന്നെയും കുട്ടി ചെല്ലുന്നു ചേച്ചിയോട് പറഞ്ഞതാ

അതും അല്ലാ  നിങ്ങളുടെ അപ്പന് തണുപ്പ് പറ്റില്ലെന്ന് അറിയില്ലേ. ഞാൻ എന്റെ ചേച്ചിയോട് ഇനി എന്ത് പറയും. ഞാൻ അവളോട്‌ വരാന്ന് ഏറ്റില്ലേ.

അപ്പന്റെ ശ്വാസം മുട്ടിലിന്റെ കാര്യം ഇപ്പോൾ ആണോ പറയുന്നത്.

നീ അവിടിരുന്നു അത് കേട്ട് വിഷമിക്കകണ്ടാന്ന് ഓർത്ത് പറയാതെ ഇരുന്നതാ.

എന്റെ അമ്മച്ചി, അമ്മച്ചിക്ക് ചേച്ചിയുടെ അടുത്ത് ഡ്രൈവറെ കൂട്ടി പോക്കുടെ. കൂട്ടിന് മേരി ചേടത്തിയെയും വിളിക്കാല്ലോ . ആകെ  20 ദിവസത്തെ ലീവ് ന് നാട്ടിൽ വരുന്ന ഞങ്ങളെ  തന്നെ കുട്ടികൊണ്ട് പോണം  എന്ന് നിർബന്ധം ഉണ്ടോ.

റീത്തക്ക് നിന്റെ കൂടെ വരണം എന്നാ മോനെ ആഗ്രഹം. അവളുടെ ആഗ്രഹം നിങ്ങൾ മക്കൾ അല്ലാതെ വേറെ ആരാ നടത്തി കൊടുക്കുക. എനിക്ക് ആണേൽ ശ്വാസം മുട്ടൽ കാരണം അവളുടെ കൂടെ അവിടെ വരെ പോകാൻ പറ്റില്ല.

അല്ലേൽ ഞാൻ പോയേനെ.നിങ്ങളെ ഇപ്പോൾ പറഞ്ഞു ബുദ്ധിമുട്ടിക്കില്ലായിരുന്നു.  അവരുടെ അപ്പൻ അത് പറയുമ്പോൾ സ്വരം  ഇടറിയിരുന്നു.

അത് അല്ല അപ്പാ. അത് ആൾറെഡി ഫുൾ കാശ് കൊടുത്തു  ബുക്ക്‌ ചെയ്തു കഴിഞ്ഞു . ഇനി അത് ക്യാൻസൽ ചെയ്താൽ കൊടുത്ത കാശ് തിരിച്ചു കിട്ടില്ല അപ്പാ.

എന്നാൽ പിന്നെ ആ ആഴ്ചയിലെ വേറെ എത് എലും ദിവസം അമ്മച്ചിയുടെ കൂടെ പൊക്കൊളു.

അപ്പച്ചാ നാട്ടിൽ വന്നെങ്കിലു ബാക്കി ഉള്ള ദിവസം വർക്ക്‌ ഫ്രം ഹോമാ . ആകെ ഫ്രീ ഉണ്ടായിരുന്നത് ഈ മൂന്ന് ദിവസമാ.

എനിക്ക് പനി വന്ന് ലീവ് എടുത്തോണ്ട് ലീവ് ബാലൻസ് ഇല്ലായിരുന്നു. എന്നാലും അപ്പച്ചനെയും അമ്മച്ചിയേയും കാണാൻ ഉള്ള കൊതി കൊണ്ട് ഇങ്ങു ഓടി പോന്നതാ.

രണ്ട് ദിവസം എങ്കിലും സിൽവിയയുടെ വീട്ടിൽ പോയി നിന്നില്ലെങ്കിൽ എങ്ങനെയാ . അവളുടെ മാതാപിതാക്കൾക്കും അവളെ കാണാൻ ആഗ്രഹം കാണില്ലേ .

ഞാൻ ഇനി ഒന്നും പറയുന്നില്ല മോനെ.എല്ലാം നിങ്ങളുടെ ഇഷ്ടം . എന്താന്ന് വെച്ചാൽ ചെയ്‌തോ. ഇത്രെയും പറഞ്ഞു അപ്പച്ചൻ അവിടുന്ന് പോയി. പുറകെ അമ്മച്ചിയും.

ഡേവിസിന്റെ മനസ്സിൽ എന്ത് ചെയ്യ്ണം എന്ന് അറിയാത്ത ഒരു ആശയ കുഴപ്പം വന്നു . ഒടുവിൽ അവൻ തീരുമാനത്തിൽ എത്തി.

അവന്റെ തീരുമാനം അറിഞ്ഞപ്പോൾ അമ്മച്ചിക്കും അപ്പച്ചനും സന്തോഷം ആയി. കാശ് ഇനിയും ഉണ്ടാകും.

മാതാപിതാക്കളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നടത്തി കൊടുക്കാൻ നമ്മള് മക്കൾക്കു പറ്റിയില്ലങ്കിൽ ആ കാശ് കൊണ്ട് എന്ത് പ്രയോജനം.അവർ നമ്മുടെ കൂടെ ഉള്ളപ്പോൾ അവരുടെ ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ നടത്തി കൊടുക്കുക.

അങ്ങനെ പിന്നീട് ഉള്ള ദിവസങ്ങൾ റീത്തമ്മയുടെ ആഗ്രഹം പോലെ ആയിരുന്നു.

ഇന്ന് അവർ തിരിച്ചു പോകുകയാണ്. അവർക്ക് കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ ഒരുക്കാൻ ഉള്ള തിരക്കില്ലാണ് അവർ .

അവരെ ഫ്ലൈറ്റിയിൽ കേറ്റി യാത്ര ആകുമ്പോൾ അവരുടെ മനസ്സിൽ വീണ്ടും ഒരു കാത്തിരുപ്പ് തുടങ്ങുകയായി. അവരുടെ അടുത്ത അവധി കാലത്തിലേക്ക് ആയി…

Leave a Reply

Your email address will not be published. Required fields are marked *