(രചന: യക്ഷക് ഈശ്വർ)
ഏട്ടാ എന്തിനാ ഇപ്പൊ അമ്മക്ക് ഒരു സാരി വാങ്ങിച്ചേ … അമ്മക്ക് ഇഷ്ടം പോലെ സാരി അലമാരയിൽ ഇരിക്കുന്നുണ്ടല്ലോ…
ഏട്ടൻ ഇടക്കിടക്ക് വാങ്ങിക്കുന്നുണ്ടല്ലോ സാരി… അതൊന്നും അമ്മ എടുത്തിട്ട് പോലും ഇല്ലാ… അതൊക്കെ വെറുതെ അലമാരയിൽ ഇരിക്കുകയാ…
എടീ ഞാൻ എന്റെ കാശ് കൊണ്ടല്ലേ നിന്റെ അമ്മക്ക് സാരി വാങ്ങിക്കുന്നത്…
നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ വാങ്ങിക്കുന്നതിൽ… ഞാൻ എനിക്കിഷ്ടമുള്ളപ്പോൾ ഒക്കെ നിന്റെ അമ്മക്ക് സാരി വാങ്ങിക്കും…
ഏട്ടാ ഏട്ടൻ എന്തിനാ ദേഷ്യപ്പെടുന്നെ, ഞാൻ ചോദിച്ചെന്നേയുള്ളു, ഏട്ടൻ വാങ്ങിക്കുന്നത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ…
അമ്മക്ക് സന്തോഷം ആവുള്ളു സാരി കൊടുത്താൽ… എല്ലാരോടും പറയും എന്റെ മോൻ എനിക്ക് പുതിയ സാരി വാങ്ങിച്ചു തന്നു എന്ന്…
അമ്മ പറയട്ടെ… അമ്മയുടെ സന്തോഷം കണ്ടാ മതിയില്ലേ നിനക്ക്…
എന്നാലും ഏട്ടാ ഇത് എത്ര എന്ന് വെച്ചാ ഏട്ടൻ ഇങ്ങനെ വാങ്ങിക്കുന്നത്…
എടീ ഞാൻ സാരി വാങ്ങിക്കുന്നതിൽ ഒരു കാര്യം ഉണ്ട്…
അത് എന്താ കാര്യം ഏട്ടാ…
എടീ നീ എന്റെ അമ്മയേ കണ്ടിട്ടില്ലല്ലോ…
ഏട്ടന്റെ അമ്മ മരിച്ചിട്ട് വർഷങ്ങൾ ഏറെ ആയില്ലേ, പിന്നെ എങ്ങനെ ഞാൻ കാണാനാ…
എടീ ഞാൻ ചെറുപ്പം ആയിരുന്നപ്പോൾ എനിക്ക് നല്ല ഉടുപ്പൊക്കെ കിട്ടുന്നത് കൊല്ലത്ത് ഒരിക്കൽ ആണ്…
അതും ‘അമ്മ വാങ്ങിച്ചു തരുമ്പോൾ… അപ്പോഴും അമ്മക്ക് എടുക്കില്ലാ…
അമ്മക്ക് നല്ലൊരു സാരി എന്ന് പറയുന്നത് ആകെ രണ്ടെണം ആയിരുന്നു… അത് കുറെ കൊല്ലങ്ങൾ കൊണ്ട് നടക്കും… വാങ്ങിക്കാൻ പൈസ ഒന്നും ഉണ്ടായിരുന്നില്ലാ ആ സമ്മയത്ത്…
അത് കൊണ്ട് അമ്മ എനിക്ക് മാത്രം വാങ്ങിച്ചു തരും… അമ്മാ എടുക്കില്ലാ…
ഞാൻ അന്ന് മനസ്സിൽ വിചാരിച്ചതാ വലുതാകുമ്പോൾ നല്ലൊരു ജോലിയൊക്കെ കിട്ടിയാൽ അമ്മക്ക് ഇഷ്ടം പോലെ സാരി വാങ്ങിച്ച് കൊടുക്കണം എന്ന്…
പക്ഷെ അതിന് എനിക്ക് കഴിഞ്ഞില്ലാ… അപ്പോഴേക്കും അമ്മ പോയി…
എന്റെ അമ്മയേ പോലെയാണ് എനിക്ക് നിന്റെ അമ്മ… അത് കൊണ്ടാണ് അമ്മക്ക് ഇടക്കിടക്ക് സാരി വാങ്ങി കൊണ്ട് വരുന്നത്…
എന്തിനാ ഏട്ടാ കണ്ണുകൾ നിറയുന്നത്… ഏട്ടൻ കരയരുത്… ഏട്ടന് വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത്…
എന്റെ ഏട്ടൻ കരയുന്നത് കാണാൻ എനിക്കിഷ്ടമല്ലാ… എന്റെ ഏട്ടൻ എന്നും പുഞ്ചിരിക്കണം… അതാണ് എന്റെ സന്തോഷം…
എടീ കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലാ… അത് ഇല്ലാതെ ആവുമ്പോഴേ അതിന്റെ വില എന്താണ് എന്ന് മനസ്സിലാവുള്ളു…
എല്ലാ മക്കൾക്കും അവരുടെ അമ്മ വലുത് തന്നെയാണ്…
അവർ വലുതാകുമ്പോൾ അമ്മയേ പൊന്നുപോലെ ഒരു കുറവ് പോലും ഇല്ലാതെ നോക്കണം എന്ന് ആഗ്രഹിക്കാത്ത ഒരു മക്കൾ പോലും ഉണ്ടാവില്ലാ…
അതാണ് മക്കൾക്ക് അമ്മയോടുള്ള സ്നേഹം…