മോളുടെ റൂമിൽ നിന്നും അവളുടെ നിലവിളി അല്ലേ കേൾക്കുന്നത്…

ഫ്രീക്കനെ കെട്ടാൻ കൊതിച്ച പെണ്ണിനെ ഉസ്താദ് കെട്ടിയപ്പോൾ

===================

ജംഷീദാ…. നീ…പുറത്തെ പാത്തുന്ന പുരയിൽ പോഞ്ചിയിൽ വെള്ളം കൊണ്ട് വച്ചോ…

ഇല്ല… അതിനകത്ത് പഞ്ചായത്ത് പൈപ്പ് ഉണ്ടല്ലോ.. പോരാത്തതിന് ബക്കറ്റും മഗും… തിരിച്ച വെള്ളം വരുമല്ലോ പിന്നെന്തിനാ വേറെ ജഗ്ഗിൽ വെള്ളം..

മൊബൈലിൽ റീൽസ് കാണുന്ന ജംഷി ദേഷ്യത്തിൽ പറഞ്ഞു

എന്റെ ജംഷിദാ..ആ പഞ്ചായത്ത് പൈപ്പിലേ വെള്ളത്തിനെ എങ്ങനെയാ വിശ്വസിക്കുക.. എപ്പോഴാ വരാതിരിക്കുന്നത് ആർക്കറിയാം

അവൾ ഒന്നും മിണ്ടിയില്ല…

ജംഷീദാ… ഉള്ളിലെ കുളിക്കുന്ന മുറിയിലെ ഔഉളു തൊറക്കുന്ന കുട്ടുകത്തിൽ വെള്ളം നിറച്ചു വച്ചോ..

ടാങ്കിൽ നിന്ന് നേരിട്ട് വരുന്ന രണ്ട് പൈപ്പും ആവശ്യത്തിന് ബക്കറ്റും അവിടെ ഉണ്ടല്ലോ..

പിന്നെന്തിനാ ചരുവത്തിൽ വെള്ളം പിടിച്ചു വെക്കുന്നത്…

എന്റെ ജംഷികുട്ടി….ടാങ്കില് വെള്ളം എപ്പോഴാ തീരുന്നതെന്ന് അറിയാൻ പറ്റില്ല….അതോണ്ട് പറഞ്ഞതാ…

അങ്ങനെ ഒന്നും തീരില്ല… തീരുമ്പോഴേക്കും നോക്കി മോട്ടോർ ഓൺ ചെയ്തു വെള്ളം കയറിയാൽ പോരെ ..

അന്നോട് പറഞ്ഞിട്ട് കാര്യമില്ല…

എനിക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കിയോ..

ദേഹമാസകലം വേപ്പിന്റെ കുഴമ്പ് പുരട്ടി കൊണ്ട് അയാൾ ചോദിച്ചു….

ഒരു ഹീറ്റർ വാങ്ങിച്ചാൽ പോരെ…

ആരാ തീയും പുകയും കൊണ്ട് പുറത്തെടുപ്പിലെ വെള്ളം ചൂടാക്കുന്നത് ഇപ്പോൾ…

ജംഷിദ മൊബൈൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു….

എനിക്ക് വൈകിട്ടത്തേക്കുള്ള പത്തിരിയും കോയിന്റെ കറിയും ഉണ്ടാക്കിയോ..

അത് ഇവിടുത്തെ ഉമ്മ ഉണ്ടാക്കും..

എന്നാൽ ഈ കുഴമ്പ് എന്റെ മേലിൽ പുരട്ടി താ….

അവൾ തന്റെ പട്ടു പോലുള്ള കൈ നോക്കി..

ഹും……എനിക്കൊന്നു പറ്റില്ല…

അയാളുടെ എല്ലാ ചോദ്യത്തിനും അവളുടെ പ്രതികരണവും പെരുമാറ്റവും അയാൾക്ക് ഇഷ്ടപ്പെടാത്തത് ആയിരുന്നു……

അയാൾ അവളെ ദേഷ്യത്തോടെ നോക്കി..

അവൾ യാതൊരു കൂസലുമില്ലാതെ മൊബൈൽ തോണ്ടി കൊണ്ടിരിക്കുകയാണ്…

അത് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം കയറി….

ഇജ്ജ് .എന്താ ഞാൻ പറഞ്ഞ കേൾക്കാത്തെ… ബലാലെ……നിന്നെ ഞാൻ ഇപ്പൊ ശരിയാക്കുന്നുണ്ട്

അതും പറഞ്ഞുകൊണ്ട് ജമാൽ ഉസ്താദ് മൂലയിൽ ചാരി വെച്ചിട്ടുണ്ടായിരുന്നു ഒലക്കയെടുത്ത് ജംഷിയുടെ തലയ്ക്ക് ഒറ്റ അടി..

അള്ളോ. ഉമ്മ എന്നെ കൊന്നെ…..

ഉസ്താദ് എന്നെ തലക്കടിച്ചു കൊന്നേ…

ഉസ്താദിന്റെ അടിയേറ്റ് തലയിൽ കൈവെച്ച് ജംഷി നിലവിളിച്ചു.

പാതിരാത്രിയിൽ മകളുടെ നിലവിളി കേട്ട് അപ്പുറത്തെ റൂമിൽ ഉറങ്ങുകയായിരുന്ന റഷീദും ഭാര്യ ആയിഷയും ബെഡിൽ നിന്നും ചാടി എണീറ്റു..

മോളുടെ റൂമിൽ നിന്നും അവളുടെ നിലവിളി അല്ലേ കേൾക്കുന്നത്…

അവർ വേഗം മകളുടെ റൂമിന്റെ വാതിൽക്കൽ ചെന്ന് മുട്ടി വിളിച്ചു..

മോളെ ജംഷി എന്താ എന്തുപറ്റി കതക് തുറക്കൂ..

അവൾ കതക് തുറന്നു പുറത്തുവന്നു.

അവൾ ജാള്യതയോടെ തലതാഴ്ത്തിയിട്ടുണ്ട്…

മോളെ എന്താ എന്തു പറ്റി എന്തിനാ നിലവിളിച്ചത്…

ഉമ്മ ആയിഷ ചോദിച്ചു…

അവളൊന്നും മിണ്ടിയില്ല…

നീ വാതിലും ജനലും നേരെ അടിച്ചിട്ടില്ലേ..

ഉപ്പ റഷീദ് അവളുടെ റൂമിനകത്ത് കയറി ചുറ്റും പരിശോധിച്ചു ചോദിച്ചു.

എന്താടി സ്വപ്നം കണ്ട് പേടിച്ചോ ഉമ്മ ചോദിച്ചു….

അവൾ മുഖത്ത് ചെറിയ പുഞ്ചിരി വരുത്തി തലയാട്ടി സമ്മതിച്ചു..

അത് കേട്ടപ്പോൾ റഷീദിന് സമാധാനമായി..

കുറുവാ സംഘം ഇറങ്ങിയതിന്റെ വാണിംഗ് വാട്സാപ്പിൽ ഇന്നലെ വായിച്ചതേ ഉള്ളൂ…

രാത്രി അസമയത്ത് മകളുടെ നിലവിളി കേട്ടപ്പോൾ അയാൾ സത്യത്തിൽ ഭയന്നു പോയിരുന്നു..

കിടക്കുമ്പോൾ ബിസ്മി ഓതണമെന്ന് ആയിരം വട്ടം പറഞ്ഞാലും കേൾക്കില്ലല്ലോ..

ഉമ്മ ശാസനയോട് പറഞ്ഞു…

എന്തായിരുന്നു സ്വപ്നം…

അല്ല ആയിഷ അനക്ക് ഭ്രാന്താ….കിനാവ് കണ്ട കഥ പറയാൻ പറ്റിയ നേരാണോ ഇത്…ഓള് ഉറക്കത്തിൽ

വല്ല പാമ്പോ പട്ടിയെയോ കണ്ടു പേടിച്ചതായിരിക്കും..മോളെ നീ… കിടന്നോ…ആയിഷു നീ വാ.. മൻഷന്റെ ഉറക്കം പോയി…

അതും പറഞ്ഞു റഷീദ് അയാളുടെ റൂമിലേക്ക് നടന്നു.

അത് കണ്ടു

ആയിഷ റൂമിലേക്ക് റഷീദിന്റെ പിറകെ നടക്കുമ്പോൾ മോളോട് വിളിച്ചുപറഞ്ഞു..

മോളെ വാതിലടച്ച് പ്രാർത്ഥിച്ചു കിടക്ക്…

ആയി ഉമ്മ…

ജംഷി റൂമിൽ കയറി വാതിൽ അടച്ച് ബെഡിലിരുന്നു… അവൾക്കൊരെ സമയം കരച്ചിലും ചിരിയും വരുന്നു..

ഉള്ളിൽ ആകെ നാണക്കേടും ആയി….ധൈര്യത്തിൽ ഉപ്പാന്റെ റോൾ മോഡൽ ആണ്… ഉപ്പായും ഒന്നിച്ച് ഓഫീസ് കാര്യങ്ങൾക്ക് പോയാലും റോഡിൽ വണ്ടി ഓടിക്കുമ്പോൾ ആയാലും തന്റെ ബോൾഡ്നെസ്സ് സ്മാർട്ട്നെസ്സും കണ്ടു ഉപ്പയുടെ ആത്മാവിമാനം വർദ്ധിപ്പിക്കുമായിരുന്നു.. ആ താനാണ് സ്വപ്നം കണ്ടു നിലവിളിച്ചിട്ട് ആളെ കൂട്ടിയത്..

എംഎസ്സി പഠിച്ച പെണ്ണാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.. കൊല്ലാൻ വന്നാൽ ആരാണ് ഒച്ചയുണ്ടാക്കാതിരിക്കുക..?

രാവിലെ തന്നെ പെണ്ണുകാണാൻ വന്ന ഉസ്താദു രാത്രി ഉറക്കത്തിൽ സ്വപ്നത്തിൽ കൊല്ലാൻ വന്നെന്നു പറഞ്ഞാൽ ഇതിലും വലിയ കോമഡി സ്വപ്നത്തിൽ മാത്രം…

അവളുടെ നാട്ടിൽ നിന്നും അല്പം ദൂരെയുള്ള ദേശത്തു നിന്നു ഒരു ഉന്നത കുടുംബത്തിലെ ഉസ്താദ് അവളെ രാവിലെ പെണ്ണ് കാണാൻ വന്നിരുന്നു.. ഉപ്പയ്ക്കും ഉമ്മയ്ക്കും അവന്റെ സാമ്പത്തിക സ്ഥിതി കുടുംബ മഹിമ യും കണ്ടിട്ട് ഇഷ്ടമായി.. തലേക്കെട്ടും വാലും ഒക്കെയുള്ള നമ്മുടെ നാട്ടിൻപുറത്തൊക്കെ കാണുന്ന തനി ഉസ്താദ്…

ജംഷിക്ക് അയാളെ കണ്ടിട്ട് പിടിച്ചില്ല എന്ന് പറയാൻ പറ്റില്ല സുന്ദരനാണ്… പക്ഷേ പഴയ തറവാട്ടുകാരൊക്കെ ആകുമ്പോൾ യാഥാസ്ഥിതികമായ സമ്പ്രദായ ജീവിതം ഒക്കെ ആലോയിച്ചപ്പോൾ അവർക്ക് ഭയമായി…

ഒരു ഫ്രീ ബേർഡ് ആയി തന്റെ ഉള്ളിലുള്ള പങ്കാളിയുമൊത്ത് പറന്ന് നടക്കാൻ ആഗ്രഹിക്കുന്ന അവളിലെ മോഹങ്ങൾക്ക് ഉസ്താദ് പെണ്ണുകാണാൻ വന്നതോടുകൂടി വിഘാതമായി ആ ഓർമ്മകൾ വന്നു..

അതും ആലോചിച്ച് ഉറങ്ങാൻ കിടന്നപ്പോഴാണ്.. അയാളെ കല്യാണം കഴിച്ചാൽ അയാളും ഒത്തുള്ള ജീവിതത്തിന്റെ അനന്തരഫലം ഒരു ഫ്ലാഷ് ബാക്ക് പോലെ അവൾക്ക് സ്വപ്നത്തിൽ കണ്ടത് ..

വീണ്ടും കണ്ണടച്ച് പ്രാർത്ഥിച്ചു കിടന്നു…

പിന്നീട് ഉസ്താദ് സ്വപ്നത്തിൽ വന്നില്ല…

പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി കോളേജിൽ പോകുന്ന മകളെ നോക്കി റഷീദ് ചോദിച്ചു… എക്സാം ഒക്കെ കഴിഞ്ഞില്ലേ ഇനീ… ക്ലാസ് ഉണ്ടോ…

ഉപ്പാ…ഇന്നാണ് യൂണിവേഴ്സിറ്റി അതോറിറ്റിയിൽ സർട്ടിഫിക്കറ്റ് ഇഷ്യു ആകുന്ന ദിവസം…പോയില്ലെങ്കിൽ പിന്നെ കുറെ പാട് പെടും റീ കളക്ട് ചെയ്യാൻ..

ശരി പോയിട്ട് വാ..

സർട്ടിഫിക്കറ്റിനായി അവൾ പോകവേ ബസ്സിൽ അവൾ ഇരിക്കുന്ന സീറ്റിന്റെ പിറകിൽ നിന്നും ഒരു വിളി..

അവൾ തിരിഞ്ഞു നോക്കി..

സുഹൈയിൽ മുഹമ്മദ്…

അവളുടെ കോളേജ് സുഹൃത്ത്…

സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ..

നീലക്കണ്ണുള്ള അവന്റെ ചിരിയും ആ കട്ട താടിയും ഒക്കെ അവൾക്ക് ഇഷ്ടമാണ്…

അവനെ കണ്ടപ്പോൾ അവളുടെ മുഖം ആയിരം പൗർണമി പോലെ തിളങ്ങി…

നിന്റെ വീടിനടുത്തുള്ള സ്റ്റോപ്പിൽ നിന്നും നിന്നെ കേറുന്നത് കാണാണ്ടായപ്പോൾ ഞാൻ വിചാരിച്ചു നീ ബൈക്കിനു പോയെന്ന്..

സീറ്റിലിരിക്കുന്ന ജംഷിദാ പിറകില് സീറ്റിലിരിക്കുന്ന സുഹൈലിനെ തിരിഞ്ഞുനോക്കി പറഞ്ഞു..

ആണോ… ഞാനൊരു ആവശ്യത്തിന് തൊട്ടിപ്പുറത്ത് സ്റ്റോപ്പ് വരെ വന്നിട്ടുണ്ടായിരുന്നു… അവിടുന്നാ കയറിയത്..

ഇതെന്താ കൈയിൽ വലിയ ബാഗോക്കെ എവിടെയോ പോകുന്നത്… നീ യൂണിവേഴ്സിറ്റിയിൽ വരുന്നില്ലേ…

യൂണിവേഴ്സിറ്റിയിൽ വന്നിട്ട് എന്തിനാ കുറെ വിഷയത്തിന് ബിലോ ഗ്രേഡ് അല്ലേ കാര്യമുണ്ടോ ആ സർട്ടിഫിക്കറ്റ് വാങ്ങിയിട്ട്…

ഈ ബാഗ്, ഇതെന്റെ ഒരു ജോലിയുടെ ഭാഗമാണ്…

ജോലിയൊക്കെ കിട്ടിയോ നിനക്ക്..

വല്ലാത്ത ക്ഷീണിച്ചിരിക്കുന്നല്ലോ എന്തുപറ്റി…

ജോലിയൊന്നും കിട്ടിയില്ലെടി… ജംഷി…ചെറിയ ഒരു ബിസിനസ്… ഒത്തിരി അധ്വാനമാണ്…

ആട്ടെ.. നീയെന്താടാ ഫോൺ എടുക്കാതിരുന്നത് ഇന്നലെ എത്ര പ്രാവശ്യം വിളിച്ചു….

ഇന്നലെ ഞാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബാപ്പയെ ഡിസ്ചാർജ്ചെയ്തു കൂട്ടിക്കൊണ്ടുവരാൻ മെഡിക്കൽ കോളേജ് വരെ പോയിട്ടുണ്ടായിരുന്നു. എന്റെ ബൈക്കിൽ ആയിരുന്നു…

ബാപ്പാനെ കൊണ്ട് വരുമ്പോൾ ഫോണിൽ ചങ്ങാതിമാരുടെ ഒരുപാട് മെസ്സേജും കോളുകളും വന്നു ഡ്രൈവിങ്ങിൽ ഡിസ്റ്റർബ് ആവേണ്ട എന്ന് വിചാരിച്ചു ഞാൻ സ്വിച്ച് ഓഫ് ആക്കിയിരുന്നു..

ചിലപ്പോൾ ആ സമയത്ത് ഒക്കെ ആയിരിക്കും നീ വിളിച്ചത്…

എന്താ കാര്യം….

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉരുണ്ട് അവളുടെ സീറ്റിന്റെ പിറകിൽ പിടിച്ചിട്ടുണ്ടായിരുന്ന അവന്റെ കൈകളിലേക്ക് ഒഴുകി വീണു..

എന്താ ജംഷി എന്തിനാ കരയുന്നെ…

എടാ സുഹൈലെ…. ഉപ്പ എന്റെ കല്യാണം ഉറപ്പിക്കുകയാണ്…

ഇത്ര പെട്ടെന്നോ…

ആ.. ഡാ.. ഏതോ ഒരു വലിയ തറവാട്ടിലുള്ള ഉസ്താദ്…ഇന്നലെ പെണ്ണുകാണാൻ വന്നിരുന്നു…ആ സമയം ഞാൻ നിന്നെ വിളിച്ചോണ്ട് ഉണ്ടായിരുന്നു..

എന്നെ വിളിച്ചിട്ട് എന്തിനാ…എനിക്ക് എന്ത് ചെയ്യാൻ പറ്റും…

 

ആഹാ… അപ്പോൾ നിനക്ക് എന്നോട് ഒന്നും ഇല്ലേ…

 

ഉള്ളതൊക്കെ … ഉള്ളിൽ അങ്ങനെ തന്നെയുണ്ട്… പക്ഷേ…എന്തും… ഉണ്ടായിട്ടുണ്ട് കാര്യം… ശരിക്കും ഒരു ജോലിയും കൂലിയും ആയിട്ടില്ല.. അസുഖമുള്ള ബാപ്പയും ഉമ്മയും പെങ്ങന്മാർ രണ്ടാളും കെട്ടിക്കാൻ ആയി കിടക്കുകയാണ്…

നമ്മുടെ മോഹങ്ങളൊക്കെ മുരടിച്ചു പോവുകയേ ഉള്ളൂ…ജംഷി..

 

 

അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യും സുഹൈൽ..

 

മുത്തുപ്പ വഴി ഗൾഫിൽ പോകാൻ ഒരു ഓഫർ ഉണ്ട്.. എന്നാലും വിസക്കുള്ള കാശു റെഡിയാക്കണം..അവിടെ ചെന്നിട്ട് ജോലിക്ക് അന്വേഷിച്ചിട്ട്,കിട്ടി ഒന്ന് രണ്ട് വർഷം എങ്കിലും കഴിയാതെ പച്ചപിടിക്കുമോ, അതുവരെ കാത്തിരിക്കാൻ നീ തയ്യാറാണോ..ജംഷി….

 

നിനക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..സുഹു…ആ വന്ന പഹയൻ ഉസ്താദിന് പെട്ടെന്ന് കല്യാണം വേണം… അതാ എനിക്ക് പേടി നമുക്ക് ഒരു നീക്കവും നടത്താനാകുന്നതിനു മുമ്പ് ഉപ്പ അയാളെ എന്റെ തലയിൽ വെക്കുമോ എന്ന പേടി..

 

പറ്റുമെങ്കിൽ നീ പിടിച്ചുനിൽക്ക്… മറ്റു നിർവാഹം ഇല്ലെങ്കിൽ വീട്ടുകാർ പറയുന്നതുപോലെ കല്യാണം കഴിഞ്ഞ് അങ്ങേരുടെ കൂടെ പോയിക്കോ….

 

അതു കേട്ടതോടുകൂടി അവളുടെ ദുഃഖം ഒന്നു കൂടി വർദ്ധിച്ചു…

 

നീ കരയാതെ ആൾക്കാർ കാണുന്നു…

 

അവൻ അവളെ ആശ്വസിപ്പിച്ചു…

 

 

 

 

എംഎസ്സി പാസായ സർട്ടിഫിക്കറ്റ് കൊണ്ട് അവൾ വീട്ടിലേക്ക് വന്നു..

 

അന്ന് വൈകിട്ടത്തെ ടിവി ന്യൂസ് കണ്ട ജംഷീദ ശരിക്കും ഞെട്ടിത്തരിച്ചു.

 

സുഹൈൽ അടക്കം നാലു പേര് നിരനിരയായി സ്റ്റേഷനിൽ നിർത്തിയിരിക്കുന്നു…

 

ബ്രേക്കിംഗ് ന്യൂസ് ആണ്…

 

നാല് കിലോ കഞ്ചാവും എംഡി എംഐയുമായി നാലു യുവാക്കളെ പൂന്തുറ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നു…

 

 

എം ഡി എം എ യൊക്കെ ഉള്ളതുകൊണ്ട് ഇനി പുറംലോകം കാണാൻ കുറെ വർഷങ്ങൾ പിടിക്കും… ജീവിതം പോയി ഈ കള്ളാഹിമാറുകളുടെ….

 

ഉപ്പ ആ വാർത്ത കേട്ട് പ്രതികളായ ആ യുവാക്കളെ നോക്കി പറഞ്ഞു…

 

ഉപ്പായ്ക്ക് അറിയില്ലല്ലോ തന്റെ കാമുകനാണ് അതിലെ ഒരു യുവാവ് എന്ന്…

 

 

 

അവൾ കണ്ണിരണിഞ്ഞു.. ആ വാർത്ത കൂടുതൽ കേൾക്കാനാവാതെ അവൾ റൂമിലേക്ക് പോയി…

 

അപ്പോഴേക്കും കൂട്ടുകാരി സഫ്നയുടെ ഫോൺ വന്നു…

 

എടി നീയറിഞ്ഞോ നിന്റെ സുഹൈൽ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്…

 

അറിഞ്ഞ്… സഫ്ന… എടി ഇന്ന് രാവിലെ ഞാൻ അവനെ കണ്ടതായിരുന്നു ബസ്സിൽ വച്ചു…പക്ഷേ അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല..

 

എടീ.. അത് മാത്രമല്ല.. ഇപ്പോൾ കുറെ നാളായി സുഹൈൽ അതൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് കേൾക്കുന്നത്..

കഴിഞ്ഞ ഞായറാഴ്ച ടൗണിലെ ഒരു ഫുട്പാത്തിൽ ഉച്ചയ്ക്ക് 12 മണി വരെ കിടന്നുറങ്ങിയിരുന്നവരുടെ കൂട്ടത്തിൽ സുഹൈലിനെ കണ്ടവരുണ്ട്.. ഇത് അടിച്ച് കിറങ്ങി കണ്ട ക്ലബ്ബിലെ പാർട്ടിക്കൊക്കെ പോയിട്ട് വന്ന് കിടന്നതത്രെ… സ്ഥലകാല ബോധം നഷ്ടപ്പെടുന്ന ഇവർ ഇത് അടിച്ച് ഒരു ബോധവും ഇല്ലാതെ ദിവസങ്ങളോളം കിടന്നുറങ്ങുമത്രേ…

 

എന്റെ അള്ളോ എന്താ ഞാൻ ഈ കേൾക്കണേ….

 

സൂക്ഷിക്കണം കേട്ടോ… ജംഷി…. നിനക്കും ചിലപ്പോൾ കോഫിയിലോ ഐസ്ക്രീമിലോൽ ഇട്ട് തന്നാൽ നീയും അടിമയാകും…

 

 

 

അയ്യോ ഞാൻ ഇനി അവന്റെ കൂടെ കൂടില്ല ബസ്സിൽ കണ്ടപ്പോൾ തന്നെ നന്നായിട്ട് ക്ഷീണിച്ചിട്ടുണ്ട്..പഴയ സുഹൈലെ അല്ല അവനിപ്പോൾ….

 

 

ശരി ടെൻഷൻ ആക്കണ്ട..ഞാൻ ഫോൺ വയ്ക്കുകയാണ്…

 

എടി സഫ്ന വെക്കല്ലേ എനിക്കൊരു കാര്യം പറയാനുണ്ട്…

 

എന്താ പറ…

 

എടി എന്നെ പെണ്ണുകാണാൻ ഇന്നലെ ഒരാൾ വീട്ടിൽ വന്നിരുന്നു.. ഒരു മദ്രസ ഉസ്താദ് ആണ്… ഉപ്പ നേരിട്ട് കൊണ്ടുവന്നതാണ്..

 

അള്ളോ….വേറെ ആരെയും കിട്ടിയില്ല നിന്റെ ഉപ്പാക്ക്..

 

അതുതന്നെ എന്റെ സങ്കടം..

 

ഏതായാലും സുഹൈലിന്റെ കാര്യം പോക്കായി… എന്നാൽ പിന്നെ നിനക്ക് ഏതെങ്കിലും നല്ല ആലോചന വന്നാൽ സമ്മതിച്ചു കൊണ്ട് വല്ലേടത്തുമ്പോയി ജീവിച്ചൂടെ… സമയം കളയാതെ….

 

ആ…നോക്കട്ടെ…ശരി ഞാൻ വെക്കുകയാണ്…

 

ജംഷീദ ഫോൺ വെച്ചു.

 

 

സുഹൈലിനെ ജാമ്യം ഒന്നും കിട്ടിയില്ല റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു..

 

ജംഷീദ ആ ഉസ്താദിനെ തന്നെ കെട്ടാൻ തീരുമാനിച്ചു..

 

അതറിഞ്ഞ് ഉപ്പയ്ക്കും സന്തോഷമായി…

 

പിന്നെ എടിപിടി എന്നായി സംഭവം…

 

റഷീദ് ഗംഭീരമായി തന്നെ മകൾ ജംഷീദയുടെ നിക്കാഹ് നടത്തി..

 

 

 

കാര്യങ്ങൾ അവൾ സ്വപ്നം കണ്ടത് പോലെയോ പ്രതീക്ഷിച്ചത് പ്രതീക്ഷിച്ച പോലെയോ അല്ല…

 

 

ഉസ്താദ് ജമാൽ വളരെ നല്ല ഒരു പയ്യനായിരുന്നു…

 

 

വളരെ നല്ല കുടുംബക്കാരാണ് ഉസ്താദ് ജമാലിന്റേത്… യാഥാസ്ഥിതികത്വത്തിന്റെ ഒരു ലാഞ്ചന പോലും ആ വീട്ടിൽ കണ്ടില്ല… എൻജിനീയറും ഡോക്ടറും അധ്യാപകരും നിറയെ ബന്ധുക്കൾ ആയിട്ടുണ്ട്.. ജമാൽ ഉസ്താദ് ആണെങ്കിലും അറബി ലിറ്ററച്ചറിൽ ഡബിൾ എംഫിലാണ്….കോളേജിൽ

മുതിർന്ന കുട്ടികളെ പഠിപ്പിക്കാൻ അവസരം കിട്ടിയിട്ടും കുഞ്ഞു കുട്ടികളെ അവൻ ടീച്ച് ചെയ്യുന്നത് നല്ല സംസ്കാരവും മര്യാദകളും ചെറുപ്പത്തിലെ ബാല്യങ്ങൾക്ക് പകർന്നു കൊടുക്കാൻ വേണ്ടിയിട്ടാണ്..

മാന്യമായ സൗഹൃദ വലയമാണ് അവന്റെത്..

 

നിക്കാഹിന് ശേഷം കുറച്ചു ദിവസത്തിനു ശേഷം ഉപ്പയും ഉമ്മയും മകളെ കാണാൻ ഭർത്തൃ ഗൃഹത്തിൽ വന്നു..

 

സൽക്കാരവും വിരുന്നും ഒക്കെ കഴിഞ്ഞ് പോകാൻ നേരം ജംഷീദ ഉപ്പയോട് പറഞ്ഞു.

 

ഞാൻ വായിക്കുന്ന കിത്താബ് കൊടുത്തയക്കണേ…

 

ഉസ്താദ് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു

 

അത് എന്തിനാ ജംഷീ…

 

വീട്ടിൽ വച്ച് സ്ഥിരമായി വായിക്കാറുണ്ട്.. അങ്ങനെ കൊണ്ട് കൊണ്ടുവരാൻ പറഞ്ഞതാണ്..

 

ആണോ…നല്ലത്…

 

 

ഉപ്പ…ഉമ്മ, ജംഷീദാ…പിന്നെ

ഞാൻ ഒരു ഹാഫിസ് ആണ്.. എന്റെ ഉള്ളിലാണ് ആ കിതാബ്….

 

 

അള്ളോ സത്യാണോ…

 

ഉപ്പ റഷീദ് അത്ഭുതം കൂറി..

 

എന്റെ മോൻ ജീവിക്കുന്ന ഖുർആനാ….

 

അതുകേട്ട് ജംഷീദ ഓടിച്ചെന്ന് എല്ലാവരുടെയും മുന്നിൽവച്ച് ഉസ്താദ് ജമാലിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു… ഇയാളെ വിവാഹം കഴിക്കാൻ ആണല്ലോ ഞാൻ വെറുപ്പ് പ്രകടിപ്പിച്ചത്…എന്നോട് പൊറത്താലും… പടച്ചോനെ…

 

 

 

അതുകണ്ട് എല്ലാവർക്കും സന്തോഷമായി…

.

.

 

രചന : വിജയ് സത്യ.