രചന : വിജയ് സത്യ
“കലിപ്പൻ ബോസിനെ പ്രണയിച്ച സെയിൽസ് ഗേൾ”
മാളൂട്ടി ജോലി ചെയ്യുന്ന ഗോഡൗണിന്റെ മുമ്പിൽ ആ വലിയ കാർ വന്നു നിന്നു…
കൈയിൽ ലിസ്റ്റുമായി കൃഷ്നെ കണ്ടു മാളൂട്ടി ഒന്ന് ഞെട്ടി…
അയ്യോ….. എന്റീശ്വരാ….ടെക്സ്റ്റൈൽസിൽ നിന്നും ഓണർ കൃഷ് സാർ തന്നെ നേരിട്ട് വേണ്ടുന്ന വസ്ത്രം എടുക്കാൻ താൻ ജോലിചെയ്യുന്ന ഗോഡൗണിലേക്ക് വന്നിരിക്കുന്നു.. എന്നും ലിസ്റ്റ് കൊടുത്ത് വണ്ടിയുമായി ആൾക്കാരെ അയക്കുകയാണ് പതിവ്..
ഇന്ന് എന്താണാവോ…നേരിട്ട്…?
കാറിൽ നിന്നിറങ്ങി അയാൾ ഓടി ഗോഡൗണിന്റെ എൻട്രൻസിലുള്ള കൗണ്ടറിലെ കസേരയിൽ ഇരിക്കുകയായിരുന്ന മാളൂട്ടിയുടെ അടുത്ത് വന്നു തന്റെ കയ്യിലുള്ള ലിസ്റ്റ് കൊടുത്തു പറഞ്ഞു..
ദേ മാളു ഈ ലിസ്റ്റിലുള്ള സാധനങ്ങളൊക്കെ ഒന്ന് പാക്ക് ചെയ്തു പ്രൈസ് ടാഗ് ഒട്ടിച്ചു തന്നേ…വേഗം വേണം….കേട്ടോ..
മാളൂ വിറയോടു കൃഷ്
നൽകിയ ഫയൽ വാങ്ങി..
മാളൂ കമ്പ്യൂട്ടർ നോക്കി ക്രിഷ് നൽകിയ ലിസ്റ്റിലെ വസ്ത്രങ്ങൾ ഏതൊക്കെ റാക്കിൽ ഉണ്ടെന്നു മനസ്സിലാക്കി..
അകത്തു ചെന്ന് ബണ്ടിൽ എടുത്ത് താഴെ വച്ച് തുറന്നപ്പോൾ എലികൾ കൂട്ടമായി ഓടിത്തുടങ്ങി… അതിനുള്ളിൽ ഉള്ള വിലപിടിപ്പുള്ള തുണികൾ ഏറെയും കരണ്ട് നശിപ്പിച്ചിരിക്കുന്നു….
അത് കണ്ടപ്പോൾ കൃഷ്ന്റെ ഭാവം മാറി…
കഷ്ടം… എന്താ മാളൂ… ഇത്…
അത് സാർ ഞാൻ പിന്നെ….
എന്തൊക്കെയോ പറയാൻ ശ്രമിച്ചു ഒന്നു പുറത്തു വന്നില്ല..
അവൾ നിന്ന് വിറച്ചു…
നിന്നെ ഞാൻ പിരിച്ചുവിടുകയാണ്.. എത്ര നഷ്ടമാണ് നീ കമ്പനിക്ക് ഉണ്ടാക്കി വച്ചത് എന്നറിയാമോ…
ഞാനോ….ഞാൻ എന്ത് ചെയ്തെന്നാണ് സാർ പറയുന്നത്… ഓരോരു ദിവസവും ടെക്സ്റ്റൈൽസിൽ നിന്നും തരുന്ന ടാർജറ്റ് പ്രകാരം ഞാൻ എന്റെ പാക്കിംഗ് ജോലി ഭംഗിയായി ചെയ്തിട്ടുണ്ടല്ലോ പിന്നെന്തിനാ.
ജോലി ഒരു ടെക്സ്റ്റൈൽസിന്റെ ഗോഡൗണിൽ ആകുമ്പോൾ വെറും പ്രൈസ് ടാഗ് ഒട്ടിച്ചു പാക്കിംഗ് ചെയ്താൽ കഴിഞ്ഞെന്നാണോ… അവിടെ വരുന്ന വസ്ത്രങ്ങളുടെ ബണ്ടിൽസിന്റെ ഉത്തരവാദിത്വം കൂടി നോക്കണം.. എത്ര എണ്ണത്തിലാണ് എലി കയറി നശിപ്പിച്ചതെന്ന് അറിയാമോ…
അതിന് ഞാനെന്തു പിഴച്ചു സാർ..
തനിക്ക് ഓർമ്മയുണ്ടോ… തന്റെ അച്ഛനും ഈ ഗോഡൗണിന്റെ വാച്ച്മാനുമായ ഭാസ്കരേട്ടൻ മരിച്ചപ്പോൾ തനിക്ക് ഞാൻ എന്റെ ടെക്സ്റ്റൈൽസിൽ സെയിൽസ് വേളായി നിൽക്കാൻ ജോലി വാഗ്ദാനം ചെയ്തില്ലേ.. പഠിക്കാനുണ്ട് എക്സാം എഴുതാനുണ്ട്.. വീടിനടുത്ത് തന്നെ ഗോഡൗൺ ആയതിനാൽ, ഇവിടെ എന്തെങ്കിലും ജോലി തന്നാൽ മതി,ഞാൻ ചെയ്തോളാം…എന്ന് പറഞ്ഞതുകൊണ്ട് അല്ലേ നിന്റെ സൗകര്യത്തിന് വന്നു വർക്ക് ചെയ്തോട്ടെ എന്ന് കരുതി ഇവിടെ പ്രൈസ് ടാഗ് അടിക്കാൻ ഉള്ള ജോലി തന്നത്.. പിന്നെ ജോലിക്ക് എടുക്കുമ്പോൾ ഞാൻ പ്രത്യേകം പറഞ്ഞതല്ലേ.. ഇവിടെ എത്തുന്ന ബന്റിൽസിന്റെ കർട്ടന് പുറമെ റാറ്റ് പ്രിവന്റ്റ് സ്പ്രേ അടിക്കണം എന്ന്..
സാർ എനിക്ക് അലർജിയുണ്ട് സാർ.. അത് അടിക്കുമ്പോൾ ശ്വാസം മുട്ടും.. അതിനു പകരമായി ഞാൻ പിന്നെ എലിപെട്ടി വെക്കാറുണ്ട്. അതിൽ പെടുന്നതിനെ കൊന്നു കൊണ്ട് കളയാറുണ്ട്..സാർ
അതുകേട്ട് ചെറുപ്പക്കാരനും ടെക്സ്റ്റൈൽസിന്റെ മാനേജിങ് ഡയറക്ടർ ആയ കൃഷ് പൊട്ടി ചിരിച്ചു..
ഹാ ഹാ…അത് ശരി.. വെറുതെയല്ല ഇവിടെ ഇങ്ങനെ എലികൾ
വർധിച്ചിരിക്കുന്നത്.. എന്റെ മാളൂ …ഒരു ദിവസം ഒരു എലി കുടുങ്ങി എപ്പോഴാ ഇവിടെയുള്ള എലികളൊക്കെ കൊന്നു തീർന്നത്..
ഈ ഗോഡൗണിലേക്ക് ത്തന്നെ എലികൾ എത്തി നോക്കാൻ പാടില്ല..
നീ പോയി സമയം കളയാതെ ആ സ്പ്രേ അടിക്കെടി… അവളുടെ ഒരു അലർജി…കാണട്ടെ നിനക്ക് എന്താ സംഭവിക്കുന്നതെന്ന്…
ഒരു മാസ്ക് മുഖത്തിട്ട് എലിയെ ഓടിക്കുന്ന സ്പ്രേ എടുത്ത് അവൾ ആ ഗോഡൗണിലെ തുണി കെട്ടുകൾക്ക് മൊത്തം അടിക്കാൻ തുടങ്ങി..
കൃഷ് അത് നോക്കി നിൽക്കുകയായിരുന്നു..
പെട്ടെന്നു ആണ് അത് സംഭവിച്ചത്..
സ്പ്രേ അടിച്ചു കൊണ്ടിരിക്കുന്ന മാളൂട്ടി ബോധം പോയി നിലത്ത് വീണു..
കൃഷ് വേഗം അവളുടെ അടുത്ത് ചെന്ന്തൊട്ട് വിളിച്ചു..
പക്ഷേ അവൾ ഉണർന്നില്ല…
കൃഷ് വേഗം അവളെ താങ്ങിയെടുത്ത് തന്റെ കാറിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു..
കൃഷിന് പരിചയമുള്ള
ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിലുണ്ടായ ഡോക്ടർമാരെ കൃഷ് കാര്യം അറിയിച്ചു.. അതുകൊണ്ടുതന്നെ മികച്ച രീതിയിലുള്ള അവളെ പരിചരണത്താൽ ബോധം വീണ്ടു കിട്ടി..
കൃഷിന്റെ സുഹൃത്തായ ഡോക്ടർ കൃഷ്നെ അടുത്ത് വിളിച്ചു പറഞ്ഞു..
എന്റെ കൃഷേ നിങ്ങൾ എന്തു മണ്ടത്തരമാണ് കാണിച്ചത്..
എലിയെ പ്രിവന്റ് ചെയ്യുന്ന ആ സ്പ്രേയിൽ നല്ലതോതിൽ വിഷമമുണ്ട്.. കാർട്ടന് അടിക്കേണ്ട കീടനാശിനി ഒക്കെ ഔട്ട്ഡോറിൽ വെച്ച് വേണം ചെയ്യാൻ… ശേഷം നിശ്ചിത സമയം കഴിഞ്ഞ് ആണ് ഗോഡൗണിനുള്ളിൽ വയ്ക്കേണ്ടത്..
ചേമ്പറായ ഒരു റൂമിനകത്ത് നിന്ന് ഇത് അടിച്ചാൽ എത്ര ആരോഗ്യമുള്ള ആളായാലും ബോധം കെട്ടുപോകും.. ഇതൊക്കെ മാനേജർ ആയ നിങ്ങൾക്ക് അറിയേണ്ടതല്ലേ..
കൂടാതെ ആ കുട്ടിക്ക് ആണെങ്കിൽ അലർജിയുടെ പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു..
സോറി ഡോക്ടർ എന്നോട് ക്ഷമിക്കൂ… പറ്റിപ്പോയി…റാറ്റ് ശല്യം കൂടിയപ്പോൾ പെട്ടെന്ന് ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല..
ഇട്സ് ഓൾ റൈറ്റ് കൃഷ്… ഇപ്പോ കുഴപ്പമൊന്നുമില്ല.. ഇപ്പോൾ തന്നെ പോകാം..വൈകാതെ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു..
താങ്ക്സ് ഡോക്ടർ…
കൃഷ് ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…ഇത്രയും സുന്ദരിയായ കുട്ടിയെ നിങ്ങളെന്തിനാ ഗോഡൗണിലൊക്കെ ജോലിക്ക് വെച്ചത് നിങ്ങളുടെ ഷോപ്പിൽ വെക്കാമായിരുന്നില്ലേ…
ഞാൻ പറഞ്ഞതാണ്.. അവൾ കേട്ടില്ല.. ഇവളുടെ അച്ഛൻ ഞങ്ങളുടെ കമ്പനി ഗോഡൗണിന്റെ വാച്ച്മാൻ ആയിരുന്നു.. എന്റെ പപ്പയുടെ മെയിൻ സുഹൃത്താണ്…പുള്ളി മരിച്ചപ്പോൾ ഞങ്ങൾ വീട്ടിൽ പോയി ടെക്സ്റ്റൈൽസിൽ എന്ത് ജോലി വേണമെങ്കിലും നൽകാമെന്ന് പറഞ്ഞതാണ്.. ഇവൾക്ക് പഠിക്കാനും എക്സാം ഒക്കെ ഉള്ളതുകൊണ്ടും വീടിന്റെ അടുത്തുള്ള ആ ചെറിയ ജോലി ചെയ്യാം എന്ന് ഒടുവിൽ ഇവൾ സമ്മതിച്ച പ്രകാരമാണ് അവിടെ ഒരു ജോലി ഏൽപ്പിച്ചത്..
ഓ ഐ സി…സോറി… കൃഷ് ഞാൻ അറിഞ്ഞില്ല…
അപ്പോഴേക്കും മാളു ഉഷാറായി നഴ്സുമാരുടെ കൂടെ അവിടെ എഴുന്നേറ്റ് വന്നു..
കൃഷ് അവളെയും കയറ്റി വീട്ടിലേക്ക് പുറപ്പെട്ടു…
ഏതായാലും ഇങ്ങനെ സംഭവിച്ചത് വീട്ടിൽ അറിയിക്കാം അല്ലേ..
കൃഷ് അവളോട് ചോദിച്ചു..
ഉം…
അവൾ മൂളി.
ഇപ്പൊ കുറെ നാളായില്ലേ ജോലിക്ക് ചേർന്നു.. എക്സാമും പഠിത്തം കഴിഞ്ഞുകാണുമല്ലോ…
കഴിഞ്ഞു സാർ..
നാളെ തൊട്ട് ടെക്സ്റ്റൈൽസിൽ ജോലിക്ക് വാ അവിടെ എന്ത് ജോലി വേണമെങ്കിലും ചെയ്യാം..
അയ്യോ വേണ്ട സാർ…
അപ്പോൾ പഠിച്ചിട്ട് സർക്കാർ ഉദ്യോഗം തന്നെയാണ് ലക്ഷ്യം അല്ലേ….
അവൾ താഴത്തോട്ടു നോക്കി എന്താ പറയേണ്ടതെന്ന് അറിയാതെ പുഞ്ചിരിച്ചു….
ജോലി കിട്ടും വരെ വരാമല്ലോ..
അത് സാർ…
ഉം പറ…
സാർ പറയുമ്പോൾ അഹങ്കാരം ആണെന്ന് കരുതരുത്…ഈ തുണികളൊക്കെ പാക്കറ്റ് പൊട്ടിച്ച് കസ്റ്റമറിന്റെ മുമ്പിൽ വലിച്ചു വാരിയിടുമ്പോൾ ഉള്ള പൊടികൾ ഒന്നും എനിക്ക് പിടിക്കില്ല…
അലർജി.. അത് ശരി…
ഏതായാലും നീ നാളെ തൊട്ട് ടെക്സ്റ്റൈലിൽ ജോലിക്ക് വാ..നിനക്ക് ഞാൻ നല്ലൊരു ജോലി തരാം..
അവളെ വീട്ടിൽ കൊണ്ടാക്കി കാര്യങ്ങളൊക്കെ അവളുടെ അമ്മയോട് കൃഷ്…
അതെ മോനെ..അവൾക്ക് മരുന്നും ഡ്രസ്സിലെ പൊടിയൊക്കെ മരുന്നടിക്കുന്നതും ഒക്കെ അലർജിയാണ്.. അതാണവള് അതിലൊക്കെ ഉഴപ്പിയത്… മോനൊന്നും വിചാരിക്കരുത്.
അതെക്കെ പോട്ടെ കുഴപ്പമില്ല… ടെക്സ്റ്റൈൽസിൽ പൊടിയൊന്നും ഏൽക്കാത്ത ഒരു ജോലി ഞാൻ അവൾക്ക് കൊടുക്കാം.
മാളൂ നാളെ രാവിലെ വരട്ടെ…
ശരി മോനെ..
അമ്മ കൈകൂപ്പി സന്തോഷം പ്രകടിപ്പിച്ചു…
എങ്കിൽ ഞാൻ ഇറങ്ങട്ടെ അമ്മേ…
മോനെ കാപ്പി കുടിച്ചിട്ട് പോകാം…
അയ്യോ വേണ്ട ഇനി ഒരിക്കലും ആവട്ടെ…
കൃഷ് കാർമുന്നോട്ടു എടുത്ത് പോകുന്നത് മാളൂ ഒരു ചെറുപുഞ്ചിരിയോടെ നോക്കി നിന്നു….
പിറ്റേന്ന് രാവിലെത്തന്നെ മാളു ടെക്സ്റ്റൈൽസ് എത്തി…
കൃത്യം 9 മണിയാകുമ്പോൾ കൃഷും ടെക്സ്റ്റൈൽസിൽ എത്തി…..
മാളൂട്ടി വന്നോ… വാ നിന്റെ ജോലി എന്തെന്ന് പറയാം..
ടെക്സ്റ്റൈൽസിന്റെ മുന്നിൽ ഷോ യ്ക്ക് നിർത്തിയിട്ടിരിക്കുന്ന കുറേ ആണുങ്ങളുടെ ടോയ്സിനെ കാണിച്ച് കൃഷ് പറഞ്ഞു.
ഇതിന്റെയൊക്കെ വസ്ത്രങ്ങൾ ഊരി പുതിയത് ഇടീപ്പിക്കണം…
10 ടോയ്സിന് വേണ്ടെന്ന് ജീൻസും ഷർട്ടും അവൻ അവിടെ കൊണ്ടുവന്നു കൊടുത്തു..
ങേ… അയ്യോ… ഇത്രയും ആൾക്കാരുടെ മുമ്പിൽവെച്ച് ഞാൻ എങ്ങനെയാ ആണുങ്ങളുടെ വസ്ത്രങ്ങൾ ഉരിയുക..
കള്ളൻ വീണ്ടും പണി പറ്റിച്ചു…
എന്താ നോക്കിനിൽക്കുന്നത് ഇതു നല്ല ജോലി അല്ലേ..
സാർ… ഞാൻ എങ്ങനെയാ ഇവന്മാരുടെയൊക്കെ ഡ്രസ്സ് ഊരുക എനിക്ക് നാണമാകുന്നു…
എന്താ മാളു… ഇതൊക്കെ ടോയ്സ് അല്ലെ ആ ഒരുലെവലിൽ കണ്ടാൽ മതി.. മടിക്കാതെ ജോലി ചെയ്താട്ടെ വേഗം…
അതും പറഞ്ഞവൻ പുഞ്ചിരിച്ചുകൊണ്ട് കണ്ണുരുട്ടി…
അത് കണ്ട് പേടിച്ച് അവൾ ടോയ്സിനെ ഒന്നിനെ മാറ്റിനിർത്തി അതിന്റെ ഷർട്ട് ഊരി മാറ്റി തുടങ്ങി…. ഒരു പുരുഷന്റെ മുന്നിൽ നിന്ന് വസ്ത്രം ഊരുന്ന പ്രതീതി…
ശേഷം അവൾ ജീൻസിന്റെ ബട്ടൺ അഴിച്ചു… ഒരു നിമിഷം ആ ജീൻസിന്റെ അര പിടിച്ചുതാഴ്ത്താൻ അവൾ അറച്ചു നിന്നു.. പിന്നെ കണ്ണടച്ച് അതിന്റെ ജീൻസ് താഴോട്ട് ആക്കി..
ഇത് കണ്ടുകൊണ്ട് കൃഷ് അവിടെ കടന്നുവന്നു…
മാളു… എന്താ ഇത്..എന്താ ഈ കാണിക്കണേ.. അതിനെന്താ ജീവൻ ഉണ്ടോ..
ഇങ്ങനെ നാണിക്കാൻ..
അതു കേട്ടതോടെ അവൾ കുറച്ചു ഉഷാറായി…
അവൾ കൃഷ്നെ നോക്കി അല്പം കുറുമ്പ് കാണിച്ച് പിന്നെ ദേഷ്യം വന്നുകൊണ്ടുള്ള ഒരു പ്രത്യേക ധൈര്യത്തിൽ ഓരോ ടോയ്സിന്റെയും വസ്ത്രം ഊരി കളർ കോമ്പിനേഷൻ നോക്കി ജീൻസും ഷർട്ടും ഇടീച്ചു..
ഇപ്പോൾ സുന്ദരമായി പണിയെടുക്കുന്നുണ്ടല്ലോ….
കൃഷ് അവളെ നോക്കി പ്രോത്സാഹിപ്പിച്ചു കൊണ്ട് പറഞ്ഞു..
ഇനി ഈ പഴയ ഷർട്ടും ജീൻസും ഒക്കെ എടുത്ത് ഡ്രൈ വാഷിങ്ങിന് മെഷീനിൽ കൊണ്ടുപോയിട്ടാട്ടെ..
അതൊക്കെ കൊണ്ടു പോയി അവൾ വാഷിംഗ് മെഷീനിൽ ഇട്ടു..
അത് കഴിഞ്ഞ് അവൾ അവന്റെ കൗണ്ടറിൽ വന്നു നിന്നു…
ഇനി എന്താ…
അപ്പോൾ ഇനി ക്യാഷ് കൗണ്ടറിൽ ഇരുന്നോ..
അവിടെ സാറല്ലേ ഇരിക്കുന്നത്…
ഞാനിവിടെ കാഷ്യർ ആയിട്ട് പുതിയ ആളെ നിയമിച്ചു കഴിഞ്ഞു.. ഇനി എനിക്ക് ഇവിടെ ജോലിയില്ല… ആ കാഷ്യർ അത് നീയാണ് . ഇന്ന് തൊട്ടു നീ ഇരിക്ക് ഈ ടെക്സ്റ്റൈൽസിലെ കാഷ്യര് ആയിട്ട്…
ഞാനോ…
ഉം…അതിനിടയിൽ നിനക്ക് വലിയ ജോലി കിട്ടുമ്പോൾ പോകുകയും ആകാം..
അവൻ അവളെ പൊക്കിയെടുത്ത് ക്യാഷ് കൗണ്ടറിൽ ഇരുത്തി..
തന്നെ ഇത്ര സ്വാതന്ത്രത്തോടെ തൊടണമെങ്കിൽ കൃഷ് സാറിന്റെ മനസ്സിൽ എന്തോ ഉണ്ട്..ഇന്നലെയും ഇതിലും കുറെ സമയം തൊട്ടിട്ടുണ്ടല്ലോ..
അവൾ അതോർത്ത് പൊട്ടിച്ചിരിച്ചു.. എംഎസ്സി കെമിസ്ട്രി പഠിക്കുന്ന അവൾക്ക് കീടനാശിനി എന്തെന്നും അത് കുറെ സമയം ശ്വസിക്കുന്നത് എത്ര ദുഷ്കരമാണെന്ന് അറിയാം.. അതാണ് ഗോഡൗണിൽ ഇതുവരെ അത് കൈകൊണ്ട് തൊടാതിരുന്നത്.. പിന്നെ കൃഷ് സാർ നിർബന്ധിച്ചു അടിക്കാൻ പറഞ്ഞപ്പോൾ അവളുടെ ഉള്ളിലുള്ള രാസതന്ത്രജ്ഞന്റെ തന്ത്രം ആണ് ചുമ്മാ ബോധംകെട്ട് കിടക്കാൻ അവളെ പ്രേരിപ്പിച്ചതെന്ന് അവൾ ഓർതോർത്ത് ചിരിച്ചു.. കൃഷ് തന്നെ പൊക്കിയെടുത്ത് കൊണ്ടുപോകുമ്പോൾ അവന്റെ വെപ്രാളം ഒരു കണ്ണിലൂടെ അവൾ അതെല്ലാം കാണുന്നുണ്ടായിരുന്നു.. കാഷ്വാലിറ്റിയിൽ തന്നെ സ്ട്രക്ചറിൽ എത്തിച്ചപ്പോൾ മൂക്കിന്റെ തുമ്പത്ത് ഈച്ച ഇരുന്നപ്പോൾ ബോധം പോയ താൻ അതിനെ ആട്ടിയത് കണ്ട് ഡോക്ടർ അന്തം വിട്ടതും അവൾ ഓർത്തു….ചിരിച്ചു..
കൃഷ്ന്റെയും മാളൂട്ടിയുടെയും പ്രണയം നാൾക്ക് നാൾ വളർന്നു…
ഒടുവിൽ അത് വിവാഹത്തിൽ കലാശിച്ചു…
ഇന്നവൾ ഭർത്താവായ കൃഷ്ന്റെ പേരിലുള്ള ഒരുപാട് ടെക്സ്റ്റൈൽസ് കമ്പനികളുടെ ജനറൽ മാനേജർ ആണ്..
ഒരു ബോധം കെടൽ കൊണ്ടുണ്ടായ സൗഭാഗ്യമേ….
.
.
രചന : വിജയ് സത്യ