അവളുടെ ശരീരം അവന് അത് ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ അതിനോട് താൽപ്പര്യം കാണില്ല അവൻ അടുത്ത….

എ ജേർണി ഓഫ് ലൗ

(രചന: Shihab Vazhipara)
——————————–

“ചേട്ടാ നിങ്ങൾ ഇങ്ങോട്ട് ഇരിക്കുമോ ഞാൻ വിൻഡോ സീറ്റിൽ ഇരിന്നോട്ടെ ?”

” ഇത് റിസർവ് ചെയ്ത സീറ്റല്ലേ ? ഇതിലേ ഇറക്കാവൂ അതാ നിയമം”

” എനിക്ക് വിൻഡോ സീറ്റില്ലാതെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യുമോ ? ”

” അതെന്താ അപ്പോ ബുക്ക് ചെയ്തപ്പോൾ കണ്ടില്ലേ ഇയാൾ ”

” അത് വേറെ സീറ്റ് ഇല്ലായിരുന്നു അതാ . പിന്നെ ബുക്ക് ചെയ്ത് തന്നത് അച്ഛനായിരുന്നു എനിക്ക് നാട്ടിൽ പോവേണ്ട അത്യാവശ്യം ഉണ്ടായിരുന്നു അതാണ് ”

” ഓ എന്തായാലും കണ്ടക്ടർ വന്ന് ചെക്ക് ചെയ്തതല്ലേ ഇയാൾ ഇങ്ങോട്ട് ഇരിന്നോ.”

” വളരെ നന്ദി ”

” എന്താ പേര് ? എവിടെ വീട് ? ”

” പേര് വിമല വീട് ആലുവ”

” എന്തോ ഒരു പഴഞ്ചൻ പേര് പോലെ ”

” പേര് എന്റെ അച്ഛന്റെ വകയാണ് മൂപ്പര് ഇത്തിരി പഴഞ്ചനാണ് സെവെൻറ്റി ഫൈവ് മോഡൽ”

” അപ്പൊ അതാണ് കാര്യം ”

” എന്താ മാഷിന്റെ പേര് ?”

” എന്റെ പേര് വിനോദ് ”

” നല്ല പേര് എന്താ നിങ്ങളുടെ ജോലി ? എവിടെയാ വീട് ?”

“വീട് തൃശൂർ . ജോലി ഞാൻ തിരുവനന്തപുരം ഇൻഫോ പാർക്കിൽ ആയിരുന്നു . ഇപ്പൊ സ്വന്തമായി ഒരു ഓഫീസ് തുടങ്ങീട്ടുണ്ട് അത് നാട്ടിലേക്ക് മാറ്റണം അപ്പൊ പിന്നെ നാട്ടിൽ സ്ഥിരമാകണം അവിടെ അമ്മയും അച്ഛനും പിന്നെ എന്റെ പെങ്ങളും മാത്രമൊള്ളൂ . അടുത്തമാസം പെങ്ങളുട കല്യാണമാണ് അതിന്റെ കൂടെ എന്നെയും കെട്ടിക്കാനാ അവരുടെ പരിപാടി . ഇപ്പോ പെണ്ണ് കാണാനാ പോകുന്നെ ”

” ഹോ അതെന്താ ഇയാൾക്ക് കല്യാണം കഴിക്കാൻ താൽപ്പര്യം ഇല്ലേ ? . എന്നെയും കെട്ടിക്കാനാ അവരുടെ പരിപാടി അതിനാ നാട്ടിൽ പോകുന്നത് ?”

” ഇത് ഒരു കോ ഇൻസിഡൻഡ് ആയെല്ലോ എനിക്ക് കല്യാണം കഴിക്കാൻ താൽപ്പര്യമൊക്കെ ഉണ്ട് പക്ഷെ മനസ്സിനിണങ്ങിയ ആളെ കിട്ടണം അപ്പൊ ജീവിതം ഉഷാറാകും എന്റെ അച്ഛനെയും അമ്മയെയും പോലെ ”

” അതെന്താ മാഷെ അങ്ങനെ ? ”

” അച്ഛന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു ഇരുപത്തി എട്ട് കൊല്ലം ആയിട്ടുണ്ടാകും ഞാൻ ഇതുവരെ അവർ വഴക്ക് കൂടുന്നത് കണ്ടിട്ടില്ല ഇപ്പോഴും നല്ല സന്ദോഷത്തിയായിരിക്കും ഞാൻ ചിലപ്പോഴൊക്കെ എന്തെങ്കിലും കാര്യങ്ങൾക്ക് അമ്മയോട് ദേഷ്യപ്പെടാറുണ്ട് അച്ഛൻ എങ്ങാനും അത് കേട്ടുവന്നാൽ പിന്നെ എനിക്കാവും തല്ല് എന്റെ പെണ്ണിനെ നീ വഴക്ക് പറയും അല്ലേ എന്നും ചോദിക്കും തമാശക്ക് ആണ് അച്ഛൻ അങ്ങനെ പറയുന്നത് എങ്കിലും അച്ഛന് ഒരിക്കലും ഇഷ്ടമല്ലായിരുന്നില്ലാ അമ്മേയെ ആരും ചീത്തപറയുന്നത് അതോടെ എന്റെ ദേശ്യം എങ്ങോ പോയി മറയും . ”

” കൊള്ളാമെല്ലോ നല്ല കുടുംബം . എന്റെ അച്ഛനും അമ്മയും എന്നും വഴക്കാണ് എനിക്ക് ചിലപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ വരെ തോന്നും .. പക്ഷെ അല്പനേരത്തേക്ക് മാത്രമായിരിക്കും അവരുടെ വഴക്ക് അതാ രസം . ”

” അത് വേറെ ഒരു രസം ഇയാൾ എന്താ തിരുവനന്തപുരത്ത് ആണോ ജോലി .. ?”

” അല്ലെന്നേ പഠിക്കുകയാണ് ഹോസ്റ്റലിൽ നിൽക്കാനൊന്നും വീട്ടിൽ സമ്മതിക്കില്ല അവിടെ അമ്മായിയുടെ കൂടെയാണ് നിൽക്കുന്നത് അവിടെ അമ്മായിടെ മോളും എന്റെ കോളേജിലാ പടിക്കുന്നത് അതാ എന്നെയും അവിടെ ആക്കിയത്”

” എന്തിനാ പഠിക്കുന്നത് ? ”

” ബി കോം ഇപ്പൊ ഫൈനലിയർ ”

” എനിക്കും അതൊക്കെ പഠിക്കാനായിരുന്നു താൽപ്പര്യം . പക്ഷെ അച്ഛൻ ദീർഘ വീക്ഷണം ഉള്ള കൂട്ടത്തിലായിരുന്നു ഇനിയുള്ള കാലം എ ഐ യുഗം ആയിരിക്കും എല്ലാം അങ്ങനെ ആകുമ്പോൾ പിടിച്ചു നിൽക്കണമെങ്കിൽ സോഫ്റ്റ്‌വെയർ മേഘലയിൽ ജോലി വേണം . സോഫ്റ്റ്‌വെയർ മേഘലയാകുമ്പോൾ പെട്ടന്ന് തകരില്ല കാരണം ഈ എ ഐ യെ സൃഷ്ടിക്കുന്നത് പോലും ഈ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് അപ്പൊ പിന്നെ പണി അറിയാവുന്നവന്ന് പണി എടുക്കാൻ പറ്റുന്ന മേഖല ഇത് മാത്രമായിരിക്കും . അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ ഇനി പാടത്ത് വരെ പണി എടുക്കുന്നത് റോബോർട്ട് ആയിരിക്കും ഭക്ഷണം വേണ്ട വെള്ളം വേണ്ട മഴ പ്രശ്‌നം ഇല്ല ചൂട് പ്രശ്നം ഇല്ല എന്ത് ജോലി എന്ന് മാത്രം പറഞ്ഞു കൊടുത്താൽ മതി . അത് പോലെ എല്ലാ മേഘലയിലേക്കും ഈ എ ഐ യുഗം വന്ന് ചേരും . അവസാനം റോബോർട്ടുകൾ വാഴുന്ന കാലം വരും .. ”

” എന്താ മാഷെ ഇത് എന്തിരൻ സിനിമ പോലെ ആകുമോ ? ”

” ആവാനും ആവാതിരിക്കാനും ചാൻസ് ഉണ്ട് ”

” അതൊക്കെ പോട്ടെ മാഷിന് ഇങ്ങനെയുള്ള പെൺകുട്ടിയെ കല്യാണം കഴിക്കാനാ ഇഷ്ടം ? ”

” അതെന്താ ടോ ഇപ്പൊ അങ്ങനെ ഒരു ചോദ്യം ? ”

” ആണുങ്ങളുടെ മനസ്സ് എങ്ങനെ എന്നറിയാനാ .? ”

” അതെന്താ ടോ ഇയാൾക്ക് ആൺ സുഹൃത്തുക്കൾ ഒന്നും ഇല്ലേ ? ”

” ഇല്ലെന്നേ എനിക്ക് അതിലൊന്നും ഒരു താൽപ്പര്യവും ഇല്ല . സ്കൂൾ മുതൽ ഞാൻ വുമൺ സ്കൂളിൽ ആയിരുന്നു ഇപ്പൊ കോളേജ്ജും വുമൺ കോളേജ് അതാ ഞാൻ അങ്ങനെ ചോദിച്ചത് ”

” എങ്ങനെ യുള്ള പെൺകുട്ടി എന്ന് ചോദിച്ചാൽ സ്നേഹിക്കാൻമാത്രം അറിയുന്ന ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടി .. എന്നിലൂടെ ആയിരിക്കണം അവൾ എല്ലാ സന്ദോഷവും അറിയുവാനും ആനന്ദിക്കാനും പറ്റൂ . അങ്ങനെയാകുമ്പോൾ ആ ബന്ധത്തിന് കാരിരുമ്പിന്റെ ശക്തിയാകും ”

” ഇതെന്താ മാഷെ ഇങ്ങനെ . ? ”

” അതെന്താ ഇയാൾ ഇങ്ങനെ ചോദിച്ചത് ? ”

” ഞാൻ കരുതി നിങ്ങൾ ഒരു പണക്കാരി പെൺകുട്ടിയെ ആകും കല്യാണം കഴിക്കാൻ ഇഷ്ട്ടം എന്ന് .. പിന്നെ അവളുടെ അച്ഛന്റെ സ്വത്തുക്കൾ ഒക്കെ നോക്കി നടത്തി പണിയെടുക്കാതെ മുതലാളിയെ പോലെ വാഴാലോ ? ”

” താൻ ജനിച്ചപ്പോഴേ ഇങ്ങനെ ആയിരുന്നോ മണ്ടത്തരം മാത്രം പറയുന്നു അതുകൊണ്ടാ ചോദിച്ചത് ? ”

” കളിയാക്കല്ലേ മാഷെ !! എന്നിട്ട് ബാക്കി പറ ഒരു പെണ്ണിൽ നിന്നും പ്രദീക്ഷിക്കുന്നത് വേറെ എന്തൊക്കെ ”

” വേറെ എന്തൊക്കെന്നു ചോദിച്ചാൽ അത് ഇപ്പൊ ഇങ്ങനെ ഓപ്പണായി പറയാണോ ? ”

” ദേ മാഷെ വീണ്ടും കളിയാക്കല്ലേ .. ആലുവ എത്താൻ ഇനിയും കുറെ സമയം ഉണ്ട് ഒന്ന് പറ”

” എന്റെ അഭിപ്രായം പോലെ ആവില്ല എല്ലാവരുടെയും . അവരവരുടെ രീതിക്ക് അനുസരിച്ച് മാറും . പക്ഷെ ഒന്നറിയാം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളാണ് ഭാര്യ എങ്കിൽ പിന്നെ ആ ഭർത്താവ് പര സ്ത്രീകളെ പോലെയുള്ള മറ്റുമുള്ള കൂട്ട് അന്വേഷിച് പോകില്ല എന്നത് സത്യമാണ് . ”

” അപ്പൊ ഈ ഭർത്താക്കന്മാർ തിരിച്ച് ഭാര്യയെ സ്നേഹിച്ചില്ലെങ്കിൽ അവൾ മറ്റ് ആണുങ്ങളെ അന്വേഷിച്ച് പോകുമോന്നോ ? ”

” എന്റെ പൊന്നെ ഞാൻ ഒരു പൊതു കാര്യം പറഞ്ഞതാണ് മനസ്സിൽ സ്നേഹമുള്ള പെണ്ണ് തന്റെ കഴുത്തിൽ താലി ചാർത്തിയ ആണിനെ വിട്ടു പോകില്ല അത് പോലെ പുരുഷനും തന്നെ വിശ്വസിച്ച് കൂടെ പോന്ന പെണ്ണിനെ മറന്ന് ഒന്നും ചെയ്യില്ല എല്ലാവരും അങ്ങനെയാണ് എന്നല്ല ട്ടോ മനസ്സിനിഷ്ടപ്പെട്ട ആളെയാണ് കല്യാണം കഴിച്ചത് എങ്കിൽ മാത്രം അല്ലെങ്കിൽ പിന്നെ അങ്ങോട്ട് ഒരു നാടകമായിരിക്കും ജീവിതം എങ്ങനെ എങ്കിലും ജീവിച്ചു തീർകുക എന്ന് മാത്രമായിരിക്കും മനസ്സിൽ . അതിനിടയിൽ സോഷ്യൽ മീഡിയ യിൽ ഒരു ഹായ് മെസ്സേജ് വന്നാൽ മതി പിന്നെ അതിന് പുറകെ പോകലായി അത് ഇനി രണ്ടെണ്ണം കെട്ടിയവളായാലും അല്ലെങ്കിലും അങ്ങനെ തന്നെ അവന്റെ ഉദ്ദേശം വേറെ ആയിരിക്കും കിട്ടേണ്ടത് കിട്ടിയാൽ അവൻ തടി തപ്പും പിന്നെ വിളിച്ചാലും മെസ്സേജ് അയച്ചാലും കിട്ടില്ല അതോടെ അവളുടെ ആ പൂതി അങ്ങ് തീരും പിന്നെ വീട്ടുകാരോ നാട്ടുകാരോ എങ്ങാനും ഇത് അറിഞ്ഞാൽ ഒരു കയർ എടുത്ത് തൂങ്ങുക അല്ലാതെ വേറെ വഴി ഉണ്ടാവില്ല .”

” അപ്പൊ എന്താ മാഷെ ആണുങ്ങൾ ആണ് ഇങ്ങനെ പറ്റിക്കപെടുന്നത് എങ്കിലോ ? അതോ സ്ത്രീകൾ മാത്രമേ ഇങ്ങനെ ചെയ്യൂ ? ”

” അല്ലെടോ സ്ത്രീകൾക്ക് പിന്നെ വേറെ ഒന്നും ചിന്തിക്കാൻ സമയം ഉണ്ടാവില്ല അവളുടെ മനസ്സിൽ അപമാനഭീതി മാത്രമായിരിക്കും എങ്ങനെ എങ്കിലും ജീവിതം അവസാപിപ്പിക്കുക എന്നായിരിക്കും അവൾ ചിന്തിക്കുന്നത് . ഇനി ഈ കാര്യം ആരും അറിഞ്ഞില്ല എങ്കിൽ അവൾ വീണ്ടും അടുത്ത കെണി വെക്കും പക്ഷെ ഇത്തവണ അവൾ കൂടുതൽ സൂക്ഷിച്ചായിരിക്കും കാര്യങ്ങൾ നീക്കുക അതിൽ അവൾ ആനന്ദം കണ്ടെത്തും പക്ഷെ സ്വന്ധം വൈവാഹിക ജീവിതം അവിടെ വഴിമുട്ടി കിടക്കും എന്നും. പിന്നെ ആണിന്റെ കാര്യം കല്യാണം കഴിഞ്ഞ പെണ്ണിന്റെ പിറകെ പോകുന്ന ആണുങ്ങൾക്ക് ഒരു ഉദ്ദേശം മാത്രമേ കാണൂ അവളുടെ ശരീരം അവന് അത് ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ അതിനോട് താൽപ്പര്യം കാണില്ല അവൻ അടുത്ത ഇരക്ക് വേണ്ടി ചൂണ്ടയിടുന്ന തിരക്കിലാകും അവന്ന് സ്വന്ധം കുടുംബം ചിലപ്പോൾ നഷ്ടമാകും അത് താൽക്കാലികം ആകും വീണ്ടും ആ പെണ്ണിനെ അവന്റെ അടുത്ത് തന്നെ കുടുംബം കൊണ്ട് വന്നു ആക്കും മിക്കവാറും കുടുംബവും അങ്ങനെ തന്നെ ആകും കാരണം ഉണ്ട് സ്വന്ധം അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടാവില്ല പിന്നെ ആങ്ങളമാരുടെ എടുത്ത് നിൽക്കാനും അവർക്ക് താൽപ്പര്യം ഉണ്ടാവില്ല എല്ലാം സഹിക്കുക എന്ന ചിന്ത ആയിരിക്കും അവൾക്ക് അല്ലെങ്കിൽ അവളും വേറെ ആണുങ്ങളെ തേടി പോകും ഇത് എല്ലാവർക്കും അറിയുന്ന പണി അല്ലെ .”

” എന്താ മാഷെ ഇതൊക്കെ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണോ ? ”

” എന്താ താൻ ഈ നാട്ടിൽ ഒന്നും അല്ലെ ജീവിക്കുന്നത് ന്യൂസ് ഒന്നും കാണാറില്ലേ ന്യൂസ് പേപ്പറും വായിക്കാറില്ല അല്ലെ . ?”

” അങ്ങനെ യാണെങ്കിൽ ഞാൻ കിട്ടുന്നില്ല മാഷെ ”

” എല്ലാവരും ഇങ്ങനെയാണ് എന്നല്ല ഇങ്ങനെയും ഇപ്പൊ നടക്കുന്നുണ്ട് പണ്ടൊക്കെ അമ്മായിമ്മ പോരും നാത്തൂൻ പോരും ഒക്കെ ആയിരുന്നു ഇപ്പൊ കാലം മാറി അതും നടക്കുന്നുണ്ട് ”

” ഞാൻ തിരിച്ച് പോയാലോ”

” എന്താടോ താൻ ഇങ്ങനെയുള്ള ആളാണോ ? ഞാൻ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്നോട് ചോദിച്ചപ്പോൾ പറഞ്ഞതാണ് . ഇതൊന്നും അല്ല യഥാർത്ഥ സ്നേഹം ലഭിക്കുന്ന ഭാര്യ ഭർത്താക്കന്മാരും ഉണ്ട് നമ്മുടെ ഇതേ നാട്ടിൽ ഞാൻ പറഞ്ഞില്ലേ എന്റെ അമ്മയുടെ യും അച്ഛന്റെയും കാര്യം അവരെപ്പോലെ ഒരുപാട് പേരുണ്ട് ആളുകളുടെ നല്ല കാര്യങ്ങൾ പറയാൻ ആർക്കും താൽപ്പര്യം ഉണ്ടാവില്ല ഏതെങ്കിലും മോശം പ്രവർത്തി ആരുടെ അടുത്താണോ ഉള്ളത് അവരെ കുറിച്ചായിരിക്കുമെല്ലോ നാട്ടുകാരുടെ സംസാരം . ഒരാൾ മരിച്ചാൽ ആളുകൾ ചോദിക്കും ആയാൽ എങ്ങനെ മരിച്ചു എന്ന് പക്ഷെ ജീവിച്ചിരിക്കുമ്പോൾ ആരും ചോദിക്കില്ല അയാൾ എങ്ങനെ ജീവിച്ചു എന്ന് .അത് പോലെ ഒരാൾ എന്തെങ്കിലും മോഷ്ടിച്ചാൽ അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ആളുകൾ ഉണ്ടാകും ആരും അന്വേഷിക്കില്ല ആയാൽ എങ്ങനെ കള്ളനായി എന്ന് , ഒരു പക്ഷെ അയാൾ കള്ളനാകാൻ ഉണ്ടായത് സാഹചര്യം എങ്ങനെ എന്ന് കണ്ടെത്തി അതിനു വേണ്ട നടപടി സ്വീകരിച്ചിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ കള്ളന്മാർ ഉണ്ടാകുമായിരുന്നില്ല . ഇതൊക്കെയാണ് നമ്മുടെ നാട്ട് നടപ്പ് അതുപോലെ തന്നെ വിവാഹ ജീവിതവും നമ്മൾ ഇഷ്ടപെടുന്ന ആളെ മാത്രം കല്യാണം കഴിക്കുക അത് വഴി നമ്മുക്ക് നന്മയുള്ള ഒരു ജീവിതം കിട്ടും”

” മാഷിന് സോഫ്റ്റ്‌വെയർ ന്റെ ജോലി തന്നെ അല്ലെ. ”

” അതെന്താ ടോ ? ”

” അല്ല ഒരു കൗൺസിലർ ന്റെ അറിവ് കൂടി ഉണ്ട് എനിക്ക് കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ പേടി ആയിരുന്നു അത് ഒരു പരിധി വരെ തീർന്നു .. ഒരു കാര്യം കൂടി ചോദിക്കട്ടെ മാഷെ ? ”

” എന്തിനാടോ ഒരു ഫോർമാലിറ്റി താൻ ചോദിക്ക് കേൾക്കട്ടെ !! ”

” അതേയ് വേറെ ഒന്നും അല്ല മാഷിന് എന്നെ കല്യാണം കഴിക്കാൻ പറ്റുമോ ? ഈ സ്റ്റോപ്പ് ആലുവയാണ് ഞാൻ ഇറങ്ങുകയാണ് മാഷ് ആലോചിച്ചിട്ട് ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ മതി മാഷിന്റെ കുടുംബത്തിൽ ആകുമ്പോൾ എനിക്ക് സ്നേഹം നന്നായി കിട്ടും എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് . ഒരു ബസ് യാത്രയിൽ കണ്ട് മുട്ടിയവനോട് അവന്റെ ബാഗ്രൗഡ് പോലും അന്വേഷിക്കാതെ ഇഷ്ടമാണെന്ന് പറയുന്ന ഞാൻ ഒരു മണ്ടിപ്പെണ്ണ് ആണെന്ന് തെറ്റി ധരിക്കരുത് എന്റെ അച്ഛനാണ് പറഞ്ഞത് ഈ ബസിലാണ് നിന്റെ ചെക്കൻ വരുന്നത് എന്ന് അവന്റെ അടുത്ത് അവൻ പോലും അറിയാതെ ഞാൻ മോൾക്ക് സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട് എന്ന് അച്ഛന്റെ ഒരു പഴയ കൂട്ടുകാരൻ കെ സ് ആർ ട്ടി യിൽ ഉണ്ട് നിങ്ങളുടെ ഫോൺ നമ്പറും അയാൾക്ക് കൊടുത്തിരുന്നു അതുവഴിയാണ് നിങ്ങൾ ബുക്ക് ചെയ്ത ബസും സീറ്റ് നമ്പറും കിട്ടിയത് . അപ്പൊ ശെരി മാഷെ നാളെ വീട്ടിൽ വെച്ച് കാണാം”

” എടൊ താൻ പറഞ്ഞത് ശെരിയാണോ ? ”

” അല്ല മാഷെ ഞാൻ ചുമ്മാ പറഞ്ഞതാ അച്ഛൻ ഇന്നലെയാണ് എനിക്ക് ഇയാളുടെ ഫോട്ടോ അയച്ചു തന്നത് എന്തോ ഒരു കോ – ഇൻസിഡന്റായി നിങ്ങളും ഞാനും ഒന്നിച്ചു പിന്നെ എന്റെ ഫോട്ടോ ഞാൻ നിങ്ങൾക്ക് അയച്ചു തരാത്തത് കൊണ്ട് നിങ്ങൾക്ക് എന്നേ അറിയില്ല എന്നും ഉറപ്പായി അപ്പൊ പിന്നെ ഇങ്ങനെ ഒരു കളി കളിച്ചു ”

അവൾ അതും പറഞ്ഞു ബസിൽ നിന്നും പതിയെ ഇറങ്ങി അയാൾ അപ്പോഴും അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു . അയാൾ പതിയെ പുറത്തേക്ക് നോക്കി അവൾ പോയിട്ടും അവുടെ മുഖം അയാളിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ….

✍️ ബൈ ശിഹാബ്