നീ എന്നും എൻ അനുരാഗിണി
==========================
(രചന: Shihab Vazhipara)
” മാളു ഞാൻ പറയുന്നത് കേൾക്കണം നീ അമ്മയെയും അച്ഛനെയും അനുസരിച്ച് വിനുവിനെ കല്യാണം കഴിക്കണം, അവരെ വെറുപിച്ചു നമ്മുക് ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല..
അല്ലെങ്കിലും ഞാൻ ഒരിക്കലും നിനക്ക് യോജിച്ചതല്ല ഞാൻ അനാഥനാണ് എല്ലാം നിനക്ക് അറിയുന്നത് അല്ലേ ?
വിനു വിന് എല്ലാവരും ഉണ്ട് നിങ്ങൾ തമ്മിൽ ആണ് ചേരുക.. എന്റെ പ്രാർത്ഥന എന്നും എന്നും ഉണ്ടാകും.
ഒരിക്കലും വറ്റാത്ത സ്നേഹത്തോടെ സാജൻ.”
സാജന്റെ ലാസ്റ്റ് മെസ്സേജ് കണ്ട് മാളുവിന്റെ മനസ്സ് വല്ലാതെ നീറി അമ്മയും അച്ഛനും കണ്ടെത്തിയ ആലോജന നല്ല തറവാട് പയ്യന് സർക്കാർ ജോലി എല്ലാം കൂടി ആയപ്പോൾ വീട്ടുകാർക്ക് എല്ലാവർക്കും അവനേ ഇഷ്ടമായി…
മാളു ആലോചിച്ചു അവൾ ആദ്യമായി സാജൻ നേ കണ്ട ദിവസം.
നടുറോഡിൽ ബൈക്ക് അപകടത്തിൽ പെട്ട് ചോരയിൽ കുളിച്ച ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ അദ്ദേഹം കാണിച്ച ആ കരുണ അവിടെ ഒരുപാട് പേരുണ്ടെങ്കിലും ആരും അപകടത്തിൽ പെട്ട ആളെ ആശുപത്രിയിൽ കൊണ്ട് പോകാൻ തെയ്യാറായില്ല.
അന്ന് സാജൻ ഓടിക്കയറിയത് അവരുടെ കോളേജ് ബസിലേക്ക് ആയിരുന്നു റോട്ടിൽ വേറെ വണ്ടി ഉണ്ടെങ്കിലും സാജൻ ആരുടെ എടുത്തേക്കും പോയില്ല അല്ല പോയിട്ടും കാര്യം ഉണ്ടാവില്ല ചോരയിൽ കുളിച്ച ആ മനുഷ്യനെ ആരും വണ്ടിയിൽ കയറ്റില്ലായിരുന്നു പിന്നെ അതിന് പിറകെ വരുന്ന വയ്യാവേലി ഒക്കെ ആലോജിച്ചിട്ട് ആകും.
പിന്നീടാണ് മാളു അത് അറിഞ്ഞത് കോളേജ് ബസിലെ സുകു ഡ്രൈവർ ന്ന് അറിയുന്ന ആളാണ് സാജൻ എന്ന് ആര് എവിടെ അപകടത്തിൽ പെട്ടാലും സഹായിക്കുന്ന ആളാണ് സാജൻ.
പിന്നെ സുകു വഴിയാണ് മാളു സാജനേ പരിചയപെടുന്നത്.
മാളു സാജനോട് ആദ്യമായി സംസാരിക്കുന്നത് നാട്ടിലെ പബ്ലിക് ലൈബ്രറിയിൽ വെച്ചാണ്.
“സാജൻ എന്നല്ലേ പേര് ?”
” അതെ നിങ്ങളാരാ?”
‘ഞാൻ മാളു”
സാജൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“അതെയോ?
മാളുവിന് എന്നെ എങ്ങനെ അറിയാം.?
“ഞാൻ കണ്ടിട്ടുണ്ട് ഇയാളെ ”
“എവിടെ വെച്ച് ?”
“അന്ന് അപകടത്തിൽ പെട്ട ആളെ ഞങ്ങളുടെ കോളേജ് ബസിലാണ് ഹോസ്പിറ്റലിൽ കൊണ്ട്പോയത്”
“ഓഹ് .. ”
“അപകടത്തിൽ പെട്ട ആളെ പരിചയം ഉണ്ടോ !?”
“അപകടത്തിൽ പെട്ട ഒരാളെ രക്ഷിക്കുന്നത് അയാളെ മുൻ പരിചയം ഉണ്ടോ എന്ന് നോക്കിയാണോ കൊണ്ടാണോ !? ”
“അതല്ല”
“അതാണ് മാളു ഈ ലോകത്ത് എല്ലാവർക്കും അവരുടെ ജീവൻ വലുതാണ് അപകടത്തിൽ പെടുമ്പോൾ രക്ഷിച്ചില്ലെങ്കിൽ പിന്നെ നമ്മളൊക്കെ മനുഷ്യരാണോ മാളു !”
“അവിടെ ഞാനും കണ്ടു കുറെ ആളുകൾ എല്ലാവരും
ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും സ്റ്റാറ്റസ് വെക്കുന്ന തിരക്കിലായിരുന്നു.”
“ആ പാവം നടുറോട്ടിൽ ജീവന് വേണ്ടി മല്ലടിക്കുന്നത് ഇങ്ങെനെ നോക്കി നിൽകാൻ മാനസാഷി ഇല്ലാത്തവൻ അല്ല മാളു ഞാൻ.”
” അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നത് ഇയാളുടെ ഒരു ഹോബിയാണെന്ന് തൊന്നുന്നു അങ്ങനെയാണോ ?”
” അതൊരു ഹോബിയല്ല മാളു അത് ഏതൊരു മനുഷ്യന്റെയും കടമയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ”
” രക്ഷിച്ചവർ പിന്നെ വന്നു നന്ദി പറയാറുണ്ടോ ? ”
” ആരുടേയും നന്ദി പ്രധീക്ഷിച്ചോ അവർ തരുന്ന പണം മോഹിച്ചോ അല്ല ഞാൻ ഇതൊക്കെ ചെയ്യുന്നത് . പിന്നെ താൻ ചോദിച്ച സ്ഥിതിക്ക് പറയാം . ചിലരൊക്കെ ഹോസ്പിറ്റൽ റെക്കോർഡ്‌സ് പരിശോധിച്ച് എന്നെ അന്വേഷിച്ചു വരും ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് എന്ന് പറയും ചിലരൊക്കെ പൈസയും തരും ഒരു രൂപ പോലും ഞാൻ ആരുടെ അടുത്ത് നിന്ന് പോലും ഇത് വരെ വാങ്ങീട്ടില്ല ചിലോരൊക്കെ എന്തെങ്കിലും സമ്മാനം നൽകും സമ്മാനം ആര് തന്നാലും ഞാൻ സ്വീകരിക്കും അതെന്റെ ‘അമ്മ പഠിപ്പിച്ച ശീലമാണ് ആര് എന്ത് സമ്മാനവും സന്തോഷത്തോടെ തരുമോബോൾ മോൻ അത് വാങ്ങണം ട്ടോ.
അമ്മയുടെ ആ ഉപദേശം ഞാൻ ഇന്നും ശീലിക്കുന്നു . ചിലരാകട്ടെ വന്ന് ചീത്ത പറയും മനുഷ്യനെ ചാവാനും സമ്മതിക്കില്ല അല്ലെ എന്നും പറഞ്ഞു പക്ഷെ അവരോടൊക്കെ ഞാൻ ഒന്ന് മാത്രം പറയും നിങ്ങൾ ഒരിക്കെലെങ്കിലും മെഡിക്കൽ കോളേജിലെ എമർജൻസി വിപാകത്തിൽ ഒന്ന് പോവണം അവിടെ ജീവന് വേണ്ടി ദാഹിക്കുന്ന ഒരു പാട് പേരുണ്ടാകും കരഞ്ഞു കലങ്ങിയ ഒരുപാട് മുഖങ്ങൾ കാണും , പ്രതീക്ഷ ഒട്ടും ഇല്ലെങ്കിലും പലരുടെയും ബന്ധുക്കൾ അവിടെ അവിടെ ഏങ്ങലടിച്ചു കരയുന്നുണ്ടാകും ആരാധനാലയങ്ങളിൽ പോലും കണ്ട് വരാത്ത ദൈവ വിശ്വാസം എല്ലാവരിലും ഒരുപോലെ ജനിക്കുന്ന ഒരു സ്ഥലം ഉണ്ടെകിൽ അത് ആശുപത്രികൾ മാത്രമായിരിക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങനെ ഒക്കെ ചിന്തിക്കണം .. അപ്പൊ ചിലരുടെ മനസ്സ് ശാന്തമാകും”
“സാജൻ എന്നും ഇവിടെ വരുമോ ?”
“പിന്നെ എന്നും വരും. വായന എനിക്ക് ഇഷ്ടമാണ്.. ഈ അക്ഷരങ്ങളാണ് മാളു എന്റെ ലോകം ”
അത് പറയുമ്പോൾ സാജന്റെ മുഖം വല്ലാതെ വാടിയിരുന്നു..
” എന്താ എന്ത് പറ്റി പെട്ടന്ന് മുഖം വാടി ? ”
” ഹേയ് ഒന്നും ഇല്ല”
” എന്നാലും എന്തോ ഉണ്ട് എന്നോട് പറയില്ല അല്ലേ ? ”
” പിന്നെ പറയാം . ആദ്യം കാണുമ്പോൾ തന്നെ എല്ലാം പറഞ്ഞാൽ പിന്നെ കാണുമ്പോൾ ആ കൗതുകം ഉണ്ടാവില്ല ”
” അപ്പൊ ശെരി മാഷെ നാളെ കാണാം”
പിന്നെ മാളുവും അവിടെത്തെ സ്ഥിരം സന്ദർശകയായി അവൾക്ക് പുസ്തകതോടുള്ള താൽപ്പര്യം കൊണ്ടല്ല സാജനെ കാണാനുള്ള കൊതി കൊണ്ടായിരുന്നു..
പതിയെ പതിയെ ആ രണ്ട് ഹൃദയങ്ങളിലും പ്രണയത്തിന്റെ വേരുകൾ മുളച്ചു തുടങ്ങി . മാളു ഇപ്പോ അക്ഷരങ്ങളെയും പ്രണയിക്കാൻ തുടങ്ങീരിക്കുന്നു .
ഒരിക്കൽ മാളു ചോദിച്ചു അന്ന് പിന്നെ പറയാം എന്ന് പറഞ്ഞ കാര്യം പിന്നെ പറഞ്ഞതേ ഇല്ല .
ഇന്ന് എന്തായാലും അത് എനിക്ക് കേൾക്കണം പ്ലീസ്സ് ..
” മോളെ അത് എന്നും എനിക്ക് വേദന സമ്മാനിക്കുന്ന ഒരു കാര്യമാണ് പിന്നെ നീ ഇത് അറിയണം എന്ന് വാശി പിടിചാൽ പിന്നെ പറയാതെ പറ്റില്ലല്ലോ ..
സാജൻ ഒന്ന് നെടുവീർപ്പിട്ടു എന്നിട്ട് പതിയെ പറഞ്ഞു തുടങ്ങി ..
” എന്റെ ജീവിതം ഒരു സ്വർഗ്ഗ തുല്ല്യമായിരുന്നു അമ്മയും അച്ഛനും ഞാനും പിന്നെ എന്റെ ഒരുപാട് കൂട്ടുകാരും ഒക്കെ ഉള്ള ഞങളുടെ ആ കൊച്ചു ഗ്രാമം .. വലിയ ഒരു കുന്നിന്റെ ചെരുവിൽ ഞങൾ ഒരു ഇരുപത് വീടുകൾ മാത്രം ചുറ്റും വിശാലമായ പാടം പിന്നെ ചെറിയ കുറ്റിക്കാടുകളും . കുന്നിൽ നിന്നും നീര് വറ്റാത്ത അരുവി ഇങ്ങനെ താളത്തിൽ ഒഴുകും അതൊക്കെ കാണാൻ തന്നെ ഒരു വല്ലാത്ത ഭംഗി ആയിരുന്നു . ഞങ്ങളുടെ നാട്ടിൽ എന്റെ അച്ഛൻ ഒഴികെ എല്ലാവരും കൃഷിക്കാരായിരുന്നു ഞങ്ങളുടെ വീട് മാത്രമായിരുന്നു വലുത് രണ്ട് നിലയുള്ള പണ്ടത്തെ കൊട്ടാരം പോലെയുള്ള നാല് കെട്ടുള്ള വീട് . അച്ഛൻ ഞാൻ ഉണരുന്നതിന് മുൻപ് പട്ടണത്തിലെ ബാങ്കിലേക്ക് ജോലിക്ക് പോകും പിന്നെ ഞാൻ രാത്രി ഉറങ്ങി കഞ്ഞിഞ്ഞാ വരുക . നേരം പുലർന്നാൽ ‘അമ്മ തരും അച്ഛൻ കൊണ്ടുവന്ന ചോക്ലേറ്റും കളിപ്പാട്ടങ്ങളും എല്ലാം കൂടി ഞാനും എന്റെ കൂട്ടുകാരും തിന്നുകയും കളിക്കുകയും ചെയ്യും എല്ലാവരും നേരം വെളുത്താൽ എന്റെ വീട്ടിൽ വരും പിന്നെ കളിയും ചിരിയും എല്ലാം കൂടി ആകും പിന്നെ സ്കൂളിൽ പോകും .. തിരിച്ചു വരുന്നത് എല്ലാവരും എന്റെ വീട്ടിലേക്ക് ആകും അവിടെ ‘അമ്മ ചായയും നല്ല പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി കാത്തിരിക്കും അച്ഛനും അമ്മയ്ക്കും അതൊക്കെ വലിയ ഇഷ്ടമായിരുന്നു . അമ്മയും അച്ഛനും പ്രണയിച്ചാണ് വിവാഹം കഴിച്ചത് അതുകൊണ്ട് സ്വന്തക്കാരും കുടുംബക്കാരും ഒന്നും ഞങ്ങൾക്കില്ലായിരുന്നു എല്ലാം ഞങളുടെ ആ ഗ്രാമത്തിലുള്ളവരായിരുന്നു . കൂട്ടത്തിൽ പഠിക്കാൻ ഞാൻ ആയിരുന്നു മിടുക്കൻ എന്റെ അച്ഛൻ അപ്പോഴും പറയുമായിരുന്നു നിന്റെ അമ്മയുടെ ബുദ്ധിയാണ് എനിക്ക് കിട്ടിയത് എന്ന് . ഒരിക്കൽ സ്കൂളിൽ നിന്നും കഥാ രചനയിൽ എനിക്ക് ഫസ്റ്റ് കിട്ടി . അമ്മയ്ക്കും അച്ഛനും പിന്നെ എന്റെ ഗ്രാമത്തിലുള്ളവർക്കും ഒരുപാട് സന്തോഷമായിരുന്നു അന്ന് . പിന്നെ എന്നെ സ്‌കൂൾ തല സംസ്ഥാന കഥാ രചനക്ക് എന്നെ വിളിച്ചു തിരുവന്തപുരത്ത് വെച്ചായിരുന്നു പരിപാടി ഞങ്ങളുടേ ഗ്രാമത്തിൽ നിന്നും ഒരുപാട് ദൂരം ഉണ്ട് തിരുവന്തപുരത്തേക്ക് അന്ന് അവിടെ താമസിച്ച് പിറ്റേ ദിവസമേ മടങ്ങാൻ കഴിഴൂ ഞാൻ ഇത് വരെ വീട്ടിൽ നിന്നും മാറി നിന്നിട്ടില്ലായിരുന്നു എന്റെ കൂടെ അച്ഛനും പോരാൻ നിന്നതായിരുന്നു പക്ഷെ രണ്ട് ദിവസ്സം അച്ഛന് ലീവ് കിട്ടുമായിരുന്നില്ല അങ്ങനെ ഞാൻ മനസ്സില്ല മനസ്സോടെ അച്ഛനോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞു പോയി അന്ന് മഴക്ക് നല്ല ശക്തി ഉണ്ടായിരുന്നു നിലക്കാതെ പെയ്യുകയായിരുന്നു ഞങ്ങളുടെ പുഴക്ക് മീതെയുള്ള പാലത്തിന്റെ അടുത്ത് വരെ വെള്ളം എത്തീരുന്നു എനിക്ക് വല്ലാത്ത ഒരു പേടി തോന്നി ആദ്യമായിട്ടായിരുന്നു ഞാൻ പുഴയിൽ അത്രയും വെള്ളം കാണുന്നത് .
സ്കൂളിൽ നിന്നും ഒരു മാഷിന്റെ കൂടെ യായിരുന്നു യാത്ര തിരിച്ചു പോരുമ്പോൾ മാഷ് സ്കൂളിലേക്ക് വച്ചു പറഞ്ഞു . എനിക്ക് ഫസ്റ്റ് കിട്ടി എന്നൊക്കെ . പക്ഷെ മാഷിന്റെ മുഖം പെട്ടന്ന് വാടി മാഷ് പിന്നെ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു കുറേ കരഞ്ഞു.
എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല . മാഷ് കരഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തിരിച്ച് ബസ്സിൽ പോരുമ്പോഴും മഴ ശക്തമായി തന്നെ പെയ്യുന്നുണ്ടായിരുന്നു .
പെട്ടെന്ന് എനിക്ക് തോന്നൽ ഞാൻ പോരുമ്പോൾ പുഴക്ക് വല്ലാത്ത ഒഴുക്കും നല്ല വെള്ളവും ഉണ്ടായിരുന്നു ഇനി എന്റെ ഗ്രാമത്തിൽ എന്തെങ്കിലും സംഭവിച്ചോ . ? മാഷിനോട് ചോദിക്കാനും വയ്യ ഇനി എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ ?
അങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് ഞാൻ മനസ്സിൽ ഉള്ളുരുകി പ്രാർത്ഥിച്ചു .
പക്ഷെ ഫലം ഉണ്ടായില്ല എന്റെ നാട് എന്നെന്നേക്കുമായി നശിച്ചു ഉരുൾ പൊട്ടിയതാണെന്ന് ആരോ പറയുന്നത് കേട്ടു . എന്റെ അച്ഛനെയും അമ്മയെയും ഒന്ന് കാണാൻ വേണ്ടി ഞാൻ ആർത്ത് കരഞ്ഞു .
പക്ഷെ ഫലം ഉണ്ടായില്ല ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ എല്ലവരും എന്നെന്നേക്കുമായി പോയി ഞങ്ങളോട് ചിരിച്ചു കാട്ടിയ ആ കുന്നിന്റെ ഒരു വലിയ ഭാഗം പൊട്ടി ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാവരെയും കൊണ്ടുപോയി ഞാൻ ആർത്ത് കരഞ്ഞു പക്ഷെ വിധിക്ക് മുന്നിൽ ഞാൻ തോറ്റു എല്ലാവരുടെയും മരണത്തിന് മൂകസാക്ഷിയായി ഞാൻ മാത്രം .
പിന്നെ ഞാൻ വളർന്നത് ഒരു അനാഥ മന്ദിരത്തിൽ ആയിരുന്നു പിന്നെ എന്റെ ലോകം അക്ഷരങ്ങൾ ക്കിടയിൽ മാത്രമായി . ഒരുപാട് പഠിച്ചു ഒരു നല്ല ജോലിയും കിട്ടി . പക്ഷെ എന്റെ ഉള്ളം നീരുകയായിരുന്നു എന്റെ അമ്മയും അച്ഛനും പിന്നെ എന്റെ കൂട്ടുകാരും എല്ലാവരും എന്നെ തനിച്ചാക്കി പോയ ആ തീരാ നഷ്ടം ഇപ്പോഴും എന്നെ വേട്ടയാടുന്നു . പക്ഷെ ആ നല്ല കാലത്തിന്റെ ഓർമകളിലൂടെ ഞാൻ ഇന്നും ജീവിക്കുന്നു . അതിനിടയിൽ എന്റെ ജീവിതത്തിലേക്ക് വീണ്ടും പ്രകാശമായി വന്നത് താൻ മാത്രമായിരുന്നു .”
എല്ലാം പറഞ്ഞപ്പോൾ സാജൻ തന്റെ കണ്ണുകൾ തുടച്ചു .
മാളുവിന്റെ കണ്ണിലും ജലരേഖകൾ തളം കെട്ടി നിന്നു ..
ബീച്ചിലെ കുളിർ കാറ്റിൽ സാജന്റെ അടുത്ത് ഇരുന്നു വിശാലമായ കടൽ തീരം കാണുമ്പോൾ മാളുവിന് തോന്നി ഈ സന്ധ്യ ഒരിക്കലും അസ്തമിക്കരുതേ എന്ന്…
സാജൻ പറഞ്ഞു
“മാളു ഇനി വീട്ടിൽ പൊയ്ക്കോളൂ അച്ഛൻ അനേഷികൂലെ.”
അവൾ മനസ്സില്ല മനസ്സോടെ അവിടെന്ന് പോയി.
വീട്ടിൽ എതിയപോഴാണ് അമ്മ അവളോട് വിനുവുമായിയുള്ള കല്യാണക്കാര്യം പറഞ്ഞത്.
മാളുവിന്റെ മനസ്സിൽ ഒരു ഇടിത്തീ പോലെ ആണ് അമ്മയുടെ ആ വാക്കുകൾ പതിച്ചത്.
അവൾ അമ്മയോട് പറഞ്ഞു.
“അമ്മെ എനിക്ക് ഇപ്പോ കല്യാണം വേണ്ട. ”
“നിന്റെ അച്ഛന്റെ സ്വാപാവം അറിയൂലെ മാളു അച്ഛൻ എല്ലാം തീരുമാനിച്ചതാണ്..”
മാളുവിന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല അവളുടെ മനസ്സ് മുഴുവൻ സാജൻ ആയിരുന്നു..
രാവിലെ മാളു വേഗം ലൈബ്രറി യിൽ പോയി സാജൻ അവിടെ ഉണ്ടായിരുന്നു.. പതിവില്ലാതെ രാവിലെ മാളുവിനെ കണ്ടപ്പോൾ സാജൻ ന് എന്തോ ഒരു പന്തികേട് തോന്നി.
“മാളു നീ എന്താ നീ രാവിലെ..?”
“അത്.. ഞാൻ.!!”
മാളുവിന്റെ മുഖം വാടി അവൾ അറിയാതെ സാജന്റെ മാറിലേക്ക് വീണു സാജൻ മാളുവിനെ തന്റെ മാറിൽ നിന്നും മെല്ലെ എടുത്തു മാറ്റി..
“മാളു എന്താ ഇത് ഇത് ഒരു പബ്ലിക് ലൈബ്രറിയാണ്.
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
“എനിക്ക് നീ ഇല്ലാതെ പറ്റില്ല.
എന്റെ അച്ഛൻ എനിക്ക് കല്യാണം ആലോചിച്ചു.. നമുക് എങ്ങോട്ടെങ്ങിലും പോകാം.. ”
അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു.
“മോളെ മാളു ഞാൻ വൈകുനേരം വിളിക്കാം..”
അതും പറഞ്ഞു സാജൻ പോയതാണ്.
മാളുവിന്
സാജന്റെ വിളിക്ക് പകരം ആ മെസ്സേജ് ആണ് കിട്ടിയത് മാളു അപ്പോൾ ത്തന്നെ സാജനേ വിളിച്ചു സ്വിച്ച്ഓഫ് ആയിരുന്നു..
മാളുവിന്റെ മനസ്സ് വല്ലാതെ നീറി അവൾക്ക് സാജൻ ഇല്ലാത്ത ഒരു ജീവിതം ഓർക്കാൻ കൂടി വയ്യായിരുന്നു.
രാവിലെ അവൾ ലൈബ്രറി യിൽ പോയി സാജൻ അവിടെ ഉണ്ടായിരുന്നില്ല അവൾ വേഗം സാജന്റെ വീട്ടിൽ പോയി അവിടെ യും ഇല്ല..!
പിന്നെ സാജൻ എവിടെ ?
മാളു വിനു തന്റെ കണ്ണുകളെ നിയത്രിക്കാൻ ആയില്ല..
അവൾ വേഗം സാജന്റെ വീടിനു അടുത്തുള്ള ബീച്ചിൽ പോയി അവൾ അവിടെ എത്തിയപ്പോൾ വിനുവും സാജനും സംസാരിക്കുന്നു..
അവൾ വരുന്നത് കണ്ട് വിനു പറഞ്ഞു
“മാളു വരൂ അല്പം സംസാരിക്കാൻ ഉണ്ട്.
ഞാൻ മാളുവിനെ കാണാൻ വരുകയായിരുന്നു.”
മൂകമായി ഒരു നിമിഷം മനു നിന്നു പിന്നെ പറഞ്ഞു.
“ഞാൻ ഇന്ന് ജീവനോടെ ഉള്ളത് ഈ നല്ല മനുഷ്യന്റെ കാരുണ്യം കൊണ്ട് മാത്രമാണ് അന്ന് നടുറോഡിൽ കിടന്നു ജീവന് വേണ്ടി പിടയുമ്പോൾ എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തികൊണ്ട് വന്നത് ഇദ്ദേഹം ആയിരുന്നു മാളു..
ഞാൻ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട് മെന്റിലെ ബുക്ക് പരിശോധിച്ചപ്പോഴാണ് എന്നെ ഇവിടെ കൊണ്ട് വന്നത് സാജൻ ആണ് എന്ന് മനസിലായത്.
ഞാൻ ഒരു പാട് അന്വേഷിച്ചു പക്ഷെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ഇന്നലെ വരെ.
ഇന്നലെ എന്റെ ഒരു ഫ്രണ്ട് വഴി ആണ് മാളു വിന്റെ യും സാജൻ ന്റെയും യും കാര്യം എന്നോട് പറഞ്ഞത് ഞാൻ സാജന്റെ പേര് ഒന്ന് കൂടി ഓർത്തു വെച്ചാണ്. സാജനേ തേടി ഇവിടെ എത്തിയത്.
ഈ സാജന്റെ മുന്നിൽ ഞാൻ ഒന്നും അല്ല മാളു.
അദ്ദേഹം ജീവന് തുല്യം സ്നേഹിക്കുന്ന നിന്നെ സ്വന്തമാക്കിയാൽ ഈ ലോകം എനിക്ക് ഒരിക്കലും മാപ്പ് തരില്ല..
ഇന്ന് എനിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസം ആണ് മാളു എനിക്ക് എല്ലാവരും ഉണ്ട്. അച്ഛനും അമ്മയും പെങ്ങളും അനിയനും അങ്ങനെ എല്ലാവരും.
ആരും ഇല്ലാത്തവരുടെ എല്ലാം ആകുമ്പോൾ ആണ് മാളു ജീവിതം ജീവിതം ആകുന്നത്.”
മാളു ഇതെല്ലാം ഒരമ്പരപ്പോടെയായിരുന്നു കേട്ട് നിന്നത്.
“പേടിക്കേണ്ട മാളു നിന്റെ അച്ഛനോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞു.
നിങ്ങളുടേ കല്യാണം ഞാൻ നടത്തി തരും ഇത് വിനു വിന്റെ വാക്കാണ്.”
വിനു രണ്ട് പോരോടും യാത്ര പറഞ്ഞു പോയി.
പിന്നെ അവൾ സാജന്റെ കണ്ണുകളിലേക്ക് നോക്കി…
പതിയെ സാജന്റെ മാറിലേക്ക് വീണു. അതുവരെ വിതുമ്പി നിന്ന അവളുടെ നയങ്ങളിൽ നിന്നും പേമാരി കണക്കെ ജല പ്രവാഹമായിരുന്നു പിന്നെ .. സാജന്റെ കൈകൾ അവളെ മെല്ലെ തോലോടി…
ആ പൊൻ പുലരിയിലെ ആ തണുത്ത ഇളം കാറ്റ് ആ രണ്ട്‌ഹൃദങ്ങളെയും തലോടി..
✍ ശിഹാബ്