ഞൊടിയിടയിൽ അവനവളുടെ ചുണ്ടുകളിൽ മുറുകെ ചുംബിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകൾ വിടർന്നു…

(രചന: ഹരിത ദാസ്)

” Happy Birth Day നിമ്മി ”

പിറന്നാൾ ആശംസകൾ അവൾക്ക് നേർന്ന ശേഷം അമലൊരു സമ്മാന പൊതി അവൾക്ക് നൽകി.

ഗിഫ്റ്റ് കയ്യിൽ കിട്ടിയതും ഒരുതരം കുളിര് ഉള്ളം കാലിൽ നിന്നും ശരീരത്തിലേക്ക് ഇരച്ചു കയറും പോലെ അവൾക്ക് തോന്നി.

” ഞാൻ നല്ല excitement ഇൽ ആണ്. ഞാൻ തുറന്ന് നോക്കട്ടെ ”

ഉം.. അമൽ മൂളി. അവൻ അതി ശക്തമായി നിശ്വസിച്ചു.

നിമ്മി ആ സമ്മാനപൊതി പതിയെ തുറന്നു.

മൂന്ന് ബ്ലേഡ്കളുള്ള ചെറിയൊരു വയർലെസ്സ് ഫാൻ. പൊതിക്കുള്ളിൽ നിന്നും ഉള്ളം കൈയിൽ പിടിച്ചെടുത്ത് അവളത് ഉയർത്തുമ്പോൾ അത്യാവശ്യം ഭാരമുണ്ടായിരുന്നു..പുതുതായി വീണ മഞ്ഞിന്റെ നിറമുള്ള ബോഡി.അതിന്റെ ഉപരിതലം ചുറ്റുമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോൾ അതി മനോഹരമായി തിളങ്ങി.ഫാൻ ഗ്രിൽ ന്റെ ഉള്ളിലായി സ്വർണ നിറമുള്ള മൂന്ന് ബ്ലേഡ്കൾ. ഒരു രാജാകീയ ഫാൻ.

” laxury ആണല്ലോ മോനെ.. വലിയ പൈസ ആയോ? ”

” നിന്റെ ഈ സൗന്ദര്യത്തിനു മുന്നിൽ ഈ ഫാൻ ഒന്നുമല്ല ല്ലോ നിമ്മി ”

( അമൽ വലത്തെ കൈ കൊണ്ട് അവളുടെ കവിളിൽ തൊട്ടു തലോടി.അവൻ തൊട്ടപ്പോൾ അവൾക്ക് ഒരുതരം തരിപ്പ് ശരീരത്തിൽ മൊത്തം അനുഭവപെട്ടു.)

“നീ തൊടുമ്പോൾ എന്തോ ഷോക്കേൽക്കും പോലെ..”

അവളവന്റെ ചുണ്ടുകളിലേക്ക് നോക്കി. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞൊടിയിടയിൽ അവനവളുടെ ചുണ്ടുകളിൽ മുറുകെ ചുംബിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകൾ വിടർന്നു. കൈയിലെ ഫാൻ താഴെ വെച്ച ശേഷം അവളവനെയും വാരി പുണർന്നു.. ചുംബനത്തിന്റെ ലഹരിയിൽ അവർ വീടിന്റെ ഉള്ളിലേക്ക് ഗാഡമായി ചുംബിച്ചു കൊണ്ട് കടന്നു. അവരുടേത് മാത്രമായ സ്വകാര്യ ലോകത്തേക്ക്.നിമ്മി അവളുടെ വലതു കാൽ കൊണ്ട് മുൻ വാതിൽ തള്ളിയപ്പോൾ നിശബ്ദതയെ മുറിച്ചു കൊണ്ട് ആ വാതിൽ അവർക്ക് പിന്നിലായി അടഞ്ഞു.മുറിയിലെ കട്ടിലിലേക്ക് നിമ്മിയെയും കൊണ്ട് അമൽ വീണു.

കുറച്ചു നേരങ്ങൾക്കപ്പുറം പുഞ്ചിരിയോടെ നിമ്മി അമലിനെ യാത്ര അയച്ചു.ഹൃദയം നിറഞ്ഞ സന്തോഷത്തോടെ നടന്നു നീങ്ങുന്ന അമലിനെ ഒരു നോട്ടം നോക്കിയ ശേഷം അവൾ വാതിൽ പതിയെ അടച്ചു. തിരിഞ്ഞു നിന്ന് മുറിയിലേക്ക് നടക്കാൻ നേരം ചുംബനത്തിന്റെ ആവേശത്തിൽ നിലത്തിറക്കി വെച്ച ഫാൻ അതിന്റെ സാനിധ്യം അറിയിക്കുന്ന മട്ടിലവളുടെ കാലേൽ തട്ടി. സത്യത്തിൽ അവളതിന്റെ കാര്യം മറന്നിരുന്നു.വിലയേറിയ നിധി പോലെ ഇരു കൈകളിലും ഇറുകെ പിടിച്ചു കൊണ്ട് അവള ഫാനെടുത്തു.
അമലിന്റെ സമ്മാനം.ആ ഫാനവൾ നെഞ്ചോടു ചേർത്തു. ഒരു പാട്ടു മൂളി കൊണ്ട് അവളതുമെടുത്തു മുകൾ നിലയിലെ മുറിയിലേക്ക് പോയി. അമലും അവളും ഒരുമിച്ചുള്ള പ്രത്യേക നിമിഷത്തിന്റെ ഊഷ്മളതയിൽ നിന്നും അവളപ്പൊഴും മുക്തയായിരുന്നില്ല.

മുറിയിലെ കിടക്കയ്ക്ക് സമീപമുള്ള ടേബിളിൽ അവള ഫാൻ കൊണ്ട് പോയി വെച്ചു. അതിന്റെ വശ്യമായ സൗന്ദര്യം അതിന്റെ അരികിൽ നിന്നും കുറച്ചു ദൂരേക്ക് മാറി നിന്നുകൊണ്ട് അവൾ ആസ്വദിച്ചു. ശേഷം അതിന്റെ അരികിലേക്ക് ചെന്ന് തൊടുകകയും തലോടുകയും ചെയ്തു.അവളുടെ വിരൽതുമ്പുകൾ അതിന്റെ ഉപരിതലത്തിൽ നൃത്തം ചെയ്യുമ്പോൾ അമലിന്റെ മൃദുലമായ ദേഹത്തിലൂടെ വിരലുകൾ ഓടിക്കുന്നത്പോലെ അവൾക്കപ്പോൾ തോന്നി.അവൾ കണ്ണുകൾ അടച്ചു കൊണ്ട് അതിന്റെ മെറ്റൽ ബോഡിയിലൂടെ വിരലുകളാൽ തലോടി.അടി വയറ്റിൽ മഞ്ഞു വീഴുന്ന സുഖം. അവളുടെ ചിന്തകളിലും സ്വപ്നത്തിലും അമലിന്റെ കൂടെയുള്ള രതി നിമിഷങ്ങൾ മാത്രം.

ജനാലയിൽ നിന്നും മുറിക്കുള്ളിലേക്ക് കടന്നു വന്ന ഇളം കാറ്റു തൊട്ട് തലോടിയപ്പോഴായിരുന്നു നിമ്മി പിന്നെ കണ്ണുകൾ തുറന്നത്.
അവളുടെ നെറ്റി തടത്തിൽ നിന്നും വിയർപ്പ് തുള്ളികൾ കവിളിലൂടെ ഒഴുകി. അവളുടെ മുഖവും കഴുത്തും ഉൾപ്പടെ ശരീരം മൊത്തം വിയർപ്പ് തുള്ളികളാൽ ആവരണം ചെയ്യപ്പെട്ടിരുന്നു.കടുത്ത ചൂട് അവൾക്കപ്പോൾ അനുഭവപെട്ടു. അമൽ സമ്മാനിച്ച ഫാൻന്റെ സ്വിച് അവൾ മെല്ലെ അമർത്തി. മഞ്ഞു കണങ്ങൾ മുഖത്തു തെറിക്കും പോലെ ഇളം ശീത കാറ്റ് അവളുടെ മുഖത്തേക്ക് വന്നു പതിച്ചു.ആ കാറ്റ് ചൂടിൽ നിന്നും അവൾക്ക് ആശ്വാസം നൽകി. അവൾ കണ്ണുകൾ അടച്ചു. പെട്ടെന്ന് ഒരു ഞെട്ടലിൽ അവൾ കണ്ണുകൾ തുറന്നു. അവൾ അവളുടെ ശരീരത്തിലേക്ക് നോക്കി. അവൾ നഗ്നയായിരുന്നു. ഞെട്ടി പിടഞ്ഞു അവൾ എഴുന്നേറ്റു.അവൾ ആ ഫാനിലേക്ക് നോക്കി.

“ഞാനെന്താ ഈ കോലത്തിൽ? ഈ ഫാൻ എങ്ങനെ എന്റെ കയ്യിൽ വന്നു? ”

ഒത്തിരി ചോദ്യങ്ങൾ അവൾക്കുള്ളിലൂടെ കടന്നു പോയി.തന്റെ പിന്നിലായി ആരോ വന്നു നിന്നത് പോലെ അവൾക്ക് തോന്നി. അവൾ പേടിച്ചു വിറച്ചു കൊണ്ട് മെല്ലെ തല തിരിച്ചു പിന്നിലോട്ട് നോക്കി.

ഒരു മുറിച്ചുണ്ടൻ.മുഖം മുഴുവൻ കുരുക്കൾ വന്നു വികൃതമായ ഒരു രൂപം ആകെ പറയാൻ മാത്രം കുറച്ചു മുടികൾ തുന്നി വെച്ച തല.

” അമൽ… ”

അവൻ അവളെ മൊത്തത്തിൽ ഒരു നോട്ടം നോക്കി. കട്ടിലിൽ കിടന്ന പുതപ്പെടുത്തു അവൾ ശരീരം മറച്ചു കൊണ്ട് അവന് നേരെ അലറി..

” നീ എന്നെ……… നാ#&#&#യെ ” അവൾ പൊട്ടി കരഞ്ഞു.

അമൽ അവൾക്ക് നേരെ നടന്നു. അവൾ വിറച്ചു കൊണ്ട് പിന്നിലോട്ട് ചുവടുകൾ വെച്ചു.അമൽ ആ ഫാൻ ഓഫാക്കി വീണ്ടും ഓണിലിട്ടു.അവൾക്ക് നേരെ അവൻ ഫാൻ പിടിച്ചു. മഞ്ഞു കണങ്ങൾ തെറിക്കും പോലെ ഇളം ശീത കാറ്റ് അവളെ തണുപ്പിച്ചു. അവൾ കണ്ണുകൾ പതിയെ അടച്ചു കൊണ്ട് തുറന്നു. ശരീരം മറക്കാൻ അവൾ മുറുകെ പിടിച്ചിരുന്ന പുതപ്പ് താഴെ നിലത്തേക്ക് വീണു. ആവനെ നോക്കി അവൾ പുഞ്ചിരിച്ചു. ഇരു കൈകളും അവന് നേരെ ഉയർത്തി കൊണ്ട് കൈ വിരലുകൾ കൊണ്ടവൾ അവനെ മാടി വിളിച്ചു. അവളെ കെട്ടി പിടിച്ചു കൊണ്ട് അവൻ അവളുടെ ചെവിയിൽ പിറന്നാൾ ആശംസകൾ നേർന്നു. അവൻ പറയുന്നത് എന്തും കേൾക്കുന്ന രീതിയിൽ അവൾ അവന് അടിമപെട്ടിരുന്നു.

***

“Happy Birth Day നിമ്മി ”

നിമ്മി അവനെ ഒരു നോട്ടം നോക്കി.

” ഓ ഇതു എന്താടാ വല്ല കല്ലോ മറ്റോ ആണോ..? ”

അവനൊന്നും മിണ്ടിയില്ല.അവൻ ചെറുതായി അവളെ നോക്കി പുഞ്ചിരിച്ചു.

” നിന്റെ ഈ ഇളി കാണുമ്പോൾ തന്നെ പേടിയാവുന്നു. നീ എന്തായാലും സമ്മാനം തരാൻ വന്നതല്ലേ പൊക്കോ.. ആരേലും കണ്ടാൽ വേറെ വല്ലോം പറയും. ”

അമൽ തലയിളക്കി ആ സമ്മാന പൊതി അവൾക്ക് നൽകി.

ഗിഫ്റ്റ് കയ്യിൽ കിട്ടിയതും ഒരുതരം കുളിര് ഉള്ളം കാലിൽ നിന്നും ശരീരത്തിലേക്ക് ഇരച്ചു കയറും പോലെ അവൾക്ക് തോന്നി.

അവളവനെ സ്നേഹത്തോടെ നോക്കി… സമ്മാന പൊതിയിൽ നിന്നും എടുത്തു ഉയർത്തിയ ഫാൻ താഴെ വെച്ച ശേഷം അവർ പരസ്പരം പുണർന്നു. ചുണ്ടുകൾ ചേർത്തു ചുംബിച്ചു കൊണ്ട് അവിടെയും ഇവിടെയും തട്ടിയും മുട്ടിയും അവർ മുറിയിലേക്ക് കയറി. അമൽ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. അവരുടെ വസ്ത്രങ്ങൾ ഓരോന്നായ് അഴിഞ്ഞു.നഗ്നയായി തന്നെ അമലിനെ യാത്ര അയക്കാൻ മുൻ വാതിൽക്കൽ അവളവന്റെ കൂടെ വന്നു. അവനെ യാത്ര അയച്ച ശേഷം. അവൾ വാതിലടച്ചു. നിലത്തിരുന്ന ഫാനിൽ കാൽ തട്ടിയപ്പോൾ വീണ്ടും അവൻ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ അവളിലുണ്ടായി. അടച്ച വാതിൽ ചെറുതായി അവൾ തുറന്നിട്ടു. അവൻ വരുമെന്ന പ്രതീക്ഷയിൽ

*****

അവളുടെ നഗ്നതയിൽ കെട്ടി പിടിക്കുമ്പോൾ അവൻ അവളോട് പറഞ്ഞു

” ഇതും നീ മറക്കും “