തനിയ്ക്ക് ഒരു പെണ്ണിനെ ഭാര്യയാക്കാൻ പറ്റില്ലെന്നു പറഞ്ഞന്ന് തന്റെ മുറിയിലേക്ക് പൂർണ്ണ നഗ്നയായൊരു പെൺക്കുട്ടിയെ..

(രചന: RJ)

“ഹരീ… നിനക്ക് രാത്രി അല്ലേ ഫ്ലൈറ്റ്..?
അവിടെ എയർ പോർട്ടിൽ ആരാ നിന്നെ കൊണ്ടുപോവാൻ വരുന്നത്..?

ഏതോ ചിന്തയിൽ മുഴുകിയിരിക്കുന്നവന്റെ തോളിൽ മെല്ലെയൊന്ന് തല്ലിയാണ് റസാഖിന്റെ ചോദ്യം മുഴുവൻ..

”ഇക്കയെന്താ ചോദിച്ചത്…? ഞാൻ കേട്ടില്ല…

തന്നെ ചോദ്യഭാവത്തിൽ നോക്കി നിൽക്കുന്ന റസാഖിന്റെ മുഖത്തു നോക്കാതെയാണ് ഹരിയത് ചോദിച്ചത്…

“എന്റെ ഹരീ.. നിനക്കത്ര പറഞ്ഞു തന്നാലും മനസ്സിലാവില്ല എന്നു വെച്ചാലത് ഭയങ്കര കഷ്ട്ടം തന്നെയാണ് ട്ടോ…

അവനോട് ചേർന്നിരുന്ന് ശാസിക്കും വിധം ശബ്ദമുയർത്തിയാണ് റസാഖത് പറഞ്ഞത്…

”ശ്രമിക്കാഞ്ഞിട്ടല്ല ഇക്ക… എനിയ്ക്ക് പറ്റാഞ്ഞിട്ടാണ്… ഇക്കാക്ക് മനസ്സിലാവില്ലേ എന്നെ.. കഴിഞ്ഞ രണ്ടു വർഷായിട്ട് കാണുന്നതല്ലേ എന്നെ..

ചോദിക്കുമ്പോൾ നിറഞ്ഞിരുന്നു ഹരിയുടെ വെള്ളാരം കണ്ണുകൾ…

“ഇക്കയ്ക്ക് മനസ്സിലാവും പോലെ വേറെ ആർക്കാ ടാ ഹരി നിന്നെ മനസ്സിലാക്കാൻ പറ്റുക.. നിന്നെ മനസ്സിലാക്കിയിട്ടുണ്ട് ഞാൻ നിന്നോളം തന്നെ… ആ ഉറപ്പുള്ളതുകൊണ്ടു തന്നെ പറയാണ്, ഒന്നും ഓർക്കേണ്ട… എല്ലാം ശരിയാവും ഇത്തവണത്തെ നാട്ടിൽ പോവലോടെ… ന്റെ പടച്ചോൻ സത്യം ടാ…

“കൊണ്ടുപോവാനുള്ള സാധനങ്ങളെല്ലാം എടുത്തില്ലേ നീ..?

“എടുത്തു ഇക്കാ… ആവശ്യമുള്ളതെല്ലാം എടുത്തിട്ടുണ്ട്…

പറയുന്നതിനോടൊപ്പം എഴുന്നേറ്റ് മുറിക്കുള്ളിലേക്ക് നടന്നവൻ..

“ഹരി.. നിന്നെ കൂട്ടികൊണ്ടുപോവാൻ വീട്ടിൽ നിന്നാരാണ് വരുന്നത്…?

പിന്നിൽ നിന്ന് റസാഖ് വിളിച്ചു ചോദിച്ചതു കേട്ടൊന്ന് തിരിഞ്ഞു നിന്നു ഹരി…

“ആരാണെന്നറിയില്ല ഇക്ക… ആരു വന്നാലുമെന്റെ കണ്ണൻ വരാതെ ഇരുന്നാൽ മതിയായിരുന്നു… അവനെ കണ്ടാലെനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റാതെ വരുമോന്നൊരു പേടി..

“ആ പേടിയൊന്നു കൊണ്ടു മാത്രമല്ലേ ഇക്കാ ഞാനി ഗൾഫ് മണ്ണിലേക്ക് വന്നത് തന്നെ… എന്നിട്ടെന്താ അവനെ മറക്കാൻ പറ്റിയോ…?

” മറക്കാൻ ആഗ്രഹിച്ചപ്പോഴെല്ലാം കൂടുതൽ ശക്തിയോടെ ഉള്ളിലേക്ക് വന്നിട്ടേയുള്ളു അവന്റെ മുഖം… അവനെയൊന്ന് കാണാത്ത അവന്റെ ശബ്ദമൊന്ന് കേൾക്കാത്ത രണ്ടുവർഷം…. എനിയ്ക്ക് ചിന്തിക്കാൻ വയ്യ ഞാനത് എങ്ങനെ തരണം ചെയ്തെന്ന്…

“ഞാൻ കുറച്ചു നേരമൊന്ന് കിടക്കട്ടെ ഇക്കാ…. വല്ലാത്തൊരു തലവേദന…

നിറഞ്ഞു വരുന്ന കണ്ണുകൾ മറച്ചെന്ന പോലെ പറഞ്ഞവൻ ഉള്ളിലേക്ക് നടന്നു മറയുന്നത് വേദനയോടെ നോക്കി നിന്നു റസാഖ്..

തന്നെ പോലൊരുത്തൻ..

ദൈവത്തിന്റെ സൃഷ്ടിയിലെ അല്പം വ്യത്യാസമുള്ളവർ…

ആണായ് പിറന്നെങ്കിലും പെണ്ണിനെ ഇണയായ് കാണാൻ കഴിയാത്തവർ..

സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും തന്നെ പോലൊരുവനെ തന്നെ ഇണയായ് തേടുന്നവൻ.. ഗേ …

എത്രയെല്ലാം പുരോഗമിച്ചാലും തങ്ങളെ പോലുള്ളവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ പൂർണ്ണമായൊരു മനസ്സില്ല ഇന്നത്തെ ഈ സമൂഹത്തിന് … അതിന്റെ തെളിവല്ലേ താനും ഹരിയുമെല്ലാം…

തനിയ്ക്ക് ഒരു പെണ്ണിനെ ഭാര്യയാക്കാൻ പറ്റില്ലെന്നു പറഞ്ഞന്ന് തന്റെ മുറിയിലേക്ക് പൂർണ്ണ നഗ്നയായൊരു പെൺക്കുട്ടിയെ കയറ്റി വിട്ട സ്വന്തം ഉമ്മയെ ഓർത്തു പോയ് റസാഖ്..

ഒരു നിശ്വാസത്തോടെ അതോർക്കുമ്പോൾ റസാഖിനുള്ളിൽ തെളിഞ്ഞു വന്നത് അവന്റെ മുഖമാണ്, ആഷിക്കിന്റെ..

പ്രണയം തോന്നിയതൊരു പുരുഷനോടാണെന്ന് പറയാൻ ധൈര്യമില്ലാത്തതു കൊണ്ടു മാത്രം റസാഖിന് നഷ്ടപ്പെട്ടതാണ് ആഷിഖിനെ… തന്റെ അതേ അവസ്ഥയിലാണിന്ന് ഹരിയും…

ഹരി സ്നേഹിച്ചതും സ്വന്തമാക്കാൻ ആഗ്രഹിച്ചതും കണ്ണനെയാണ്… പക്ഷെ വിവാഹം കഴിക്കാൻ പോവുന്നത് കണ്ണന്റെ ചേച്ചി കാർത്തികയേയും…

കാർത്തികയെ ഭാര്യയായ് കാണാൻ പറ്റില്ല എന്ന മ്മയോട് പറഞ്ഞതിന് ആത്മഹത്യാ ഭീഷണി മുഴക്കിയവളാണ് ഹരിയുടെ അമ്മ.. അങ്ങനെ ഒരമ്മയോട് തനിക്ക് വേണ്ടത് കാർത്തികയെ അല്ല കണ്ണനെയാണെന്ന് പറയാനുള്ള ധൈര്യമില്ല ഹരിയ്ക്ക്…

അതിലുമപ്പുറം ഹരിക്ക് ഇങ്ങനെയൊരിഷ്ടമുള്ളത് കണ്ണൻ അറിഞ്ഞിട്ടു കൂടിയില്ല… എന്തിന് അവനൊരു ഗേ ആണോന്ന് പോലും അറിയില്ല ഹരിയ്ക്ക്…

നാട്ടിൽ നിൽക്കാൻ വയ്യാന്നു തോന്നി ഹരിപ്രവാസിയായിട്ടുതു രണ്ടു വർഷമായ്… ഇതിനിടയിൽ നാട്ടിൽ പോയിട്ടില്ല ഇതുവരെ…

നാട്ടിൽ കാർത്തികയുമായുള്ള കല്യാണ ഒരുക്കങ്ങൾ നടത്തിയിട്ടാണ് ഹരിയേ ഇത്തവണ അമ്മ നാട്ടിലേക്ക് വിളിച്ചത്… ഒഴിഞ്ഞു മാറാൻ കാരണങ്ങളില്ല അവന് സത്യം പറയുക അല്ലാതെ…

രണ്ടും കല്പിച്ചുള്ള പോവലാണ് നാട്ടിലേക്ക്…

തനിയ്ക്കൊരിക്കലുമൊരു പെണ്ണിനെ വിവാഹം കഴിക്കാൻ സാധിക്കില്ല എന്നു പറഞ്ഞാൽ കാരണം പറയേണ്ടി വരും…

താങ്ങുമോ തന്റെ കുടുംബം അത്…

പക്ഷെ പറയാതെ വയ്യ…

കണ്ണനെ കുറിച്ചും പറയാൻ വയ്യ… തന്റെ മനസ്സിലെന്താണെന്ന് പോലും അവനറിയില്ല.. അവന്റെ സഹോദരിയെ വിവാഹം കഴിക്കാൻ പോവുന്നവന്റെ സ്ഥാനമായിരിക്കും അവനുള്ളിൽ തനിക്ക്… സാരമില്ല.. എല്ലാം പറയണം… എല്ലാവരും അറിയണം ഉറപ്പിച്ചവൻ..

നാട്ടിൽ വന്നിറങ്ങി എൻട്രൻസിലേക്ക് നടന്ന ഹരിയുടെ കാലുകൾ നിശ്ചലമായ് തന്നെ കാത്തു വെളിയിൽ നിൽക്കുന്നവനെ കണ്ടതോടെ…

കണ്ണൻ… താനൊരു ഗേ ആണെന്ന് തനിയ്ക്ക് വ്യക്തമാക്കി തന്നവൻ… തന്റെ മനസ്സും ശരീരവും ഒരു പോലെ ഈ നിമിഷംവരെ മോഹിക്കുന്നവൻ..

കണ്ണന്റെ കണ്ണുകളും ഹരിയിലാണ്…..

സുഖല്ലേ ഹരിയേട്ടാ…

അടുത്തേക്കു വന്നവൻ ഹരിയെ ഇറുക്കെ പുണർന്നതും ശരീരമാകെ കുളിരു കോരി ഹരിയ്ക്ക്…

കണ്ണന്റെ ഒരു സ്പർശനം പോലും തന്നിലെ പുരുഷനെ ഉണർത്തുന്നുവെന്ന തിരിച്ചറിവിൽ അവനിൽ നിന്നകന്നു മാറി ഹരി…

ഹരിയുടെ പ്രവർത്തിയിൽ കണ്ണന്റെ മുഖത്തുണ്ടായ പിടച്ചിൽ കണ്ടില്ല ഹരി… അവന്റെ കണ്ണിലെ വേദനയും..

പരസ്പരം ഒന്നും മിണ്ടാതെ ഹരിയും കണ്ണനും യാത്ര തുടങ്ങീട്ട് അര മണിക്കൂർ കഴിഞ്ഞു പോയ്… വീട്ടിലേക്കുള്ള വഴിയേ തിരിയാതെ വേറൊരു വഴിയിലേക്ക് കണ്ണൻ കാർ തിരിച്ചതും ഹരി ഒന്നും മിണ്ടാതെ അവനെ നോക്കി..

ഹരിയേട്ടന്ശരിയ്ക്കും എന്റെ ചേച്ചിയെ ഇഷ്ടമാണോ… വിവാഹം കഴിക്കാൻ തക്ക ഇഷ്ട്ടം…

വിജനമായൊരിടത്ത് കാർ നിർത്തി കണ്ണൻ ചോദിച്ചതിന് മറുപടിയൊന്നുമില്ലാതെ അവന്റെ മുമ്പിൽ വിയർത്തിരുന്നു ഹരി…

ഹരിയേട്ടന് മറുപടി ഉണ്ടാവില്ല എന്നെനിക്കറിയാം…

എന്റെ ചേച്ചിക്ക് പകരം ഞാൻ വന്നാട്ടെ ഹരിയേട്ടാ… ഹരിയേട്ടന്റെ ജീവിതത്തിലേക്ക്…

തുറന്നുള്ള അവന്റെ ചോദ്യത്തിൽ പകച്ചു ഹരിയും…

കണ്ണന്റെ കണ്ണിലേക്ക് നോക്കിയ ഹരി സ്തംഭിച്ചു പോയൊരു മാത്ര കണ്ണന്റെ കണ്ണിൽ തന്നോടു തെളിഞ്ഞ പ്രണയാഗ്നി കണ്ട്…

കണ്ണാ…. നീ.. നിനക്ക്… വാക്കുകൾ തൊണ്ടയിൽ തടഞ്ഞു ഹരിയ്ക്ക്…..

പ്രണയമാണ് ഹരിയേട്ടാ.. നിങ്ങളില്ലാതെ ഒരു ദിവസം പോലും ജീവിയ്ക്കാൻ കഴിയില്ല എന്നുറപ്പുള്ളത്ര ആഴമുള്ള പ്രണയം..

നിങ്ങളില്ലാതെ ജീവിയ്ക്കാൻ വയ്യ ഹരിയേട്ടാ…

നിങ്ങളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനമറിയാതെ ഉരുകി തീർന്നു പോയതാണ് എന്റെ കുറെ വർഷങ്ങൾ…

പ്രാണനെ പോലെ ഞാൻ സ്നേഹിക്കുന്നവൻ എന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നത് കാണാൻ വയ്യാതെ ജീവനൊടുക്കാൻ തീരുമാനിച്ചതാ ഞാൻ..

എന്നെ തേടി നിങ്ങളുടെ റസാഖ് ഇക്കാടെ കോൾ വന്നിരുന്നില്ലെങ്കിൽ ഈ സമയം കണ്ണൻ വെറും ശവമാണ് ഹരിയേട്ടാ…

ഹരിയെ ആഞ്ഞു പുണർന്ന് കണ്ണൻ പറഞ്ഞതൊരു ഞെട്ടലോടെയാണ് ഹരി കേട്ടത്…

ഇക്ക വിളിച്ചിരിക്കുന്നു കണ്ണനെ.. ആ വിളിയല്പം വൈകിയിരുന്നുവെങ്കിൽ തന്റെ കണ്ണനീ നിമിഷം തനിയ്ക്കൊപ്പം ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല…

ഒരായിരം നന്ദി മനസ്സിൽ റസാഖിനോടു പറയുന്നതിനൊപ്പം തന്നെ ഹരി തയ്യാറെടുത്തു കഴിഞ്ഞിരുന്നു കാര്യങ്ങൾ ഇരു വീട്ടിലും തുറന്നു പറയാൻ…

ആരെതിർത്താലും കണ്ണനെ സ്വന്തമാക്കിയിരിക്കുമെന്ന് മനസ്സിലുറപ്പിക്കുമ്പോൾ അവൻ തിരിച്ചറിഞ്ഞിരുന്നു ജീവിതം തന്റേതാണെന്ന്… തീരുമാനവും …