ഛീ… മാറി കിടക്കടി. നാണമില്ലേ നിനക്ക് ഇങ്ങനെ വന്ന് മുട്ടി ഉരുമി കിടക്കാൻ. ചന്ദ്രേട്ടാ… ഞാൻ…

(രചന: ഹേര)

രാത്രി അടുക്കള പണിയൊക്കെ കഴിഞ്ഞു മേല് കഴുകി മുറിയിലേക്ക് വരുമ്പോൾ ചരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഭർത്താവിനെ കണ്ട് മഞ്ജുവിന് ആകെ വിഷമം ആയി.

കുറെ നാളായി ചന്ദ്രേട്ടൻ ഇങ്ങനെ ആണ്. എന്തിനാണ് ഏട്ടൻ തന്നെ ഇങ്ങനെ അവഗണിക്കുന്നത്. തനിക്കും ഇല്ലേ ആഗ്രഹങ്ങൾ. ഒരു കുട്ടി ആയതിൽ പിന്നെ ആണ് ഏട്ടന് സെക്സിൽ തന്നോടുള്ള താല്പര്യം കുറഞ്ഞത്.

പ്രസവം കഴിഞ്ഞതിൽ പിന്നെ എന്റെ ശരീരം മൊത്തം തടിച്ചു. മാറിടങ്ങൾ തൂങ്ങി പോയി. വയറിൽ പാടുകൾ വീണു. കല്യാണം കഴിഞ്ഞു ഇവിടെ വരുമ്പോൾ ഉള്ള ഭംഗി ഇപ്പോഴില്ല.
അത് കൊണ്ടായിരിക്കും ചന്ദ്രേട്ടന് താല്പര്യം കുറഞ്ഞത്.

ഏട്ടനരികിൽ ഉറങ്ങി കിടന്നിരുന്ന മൂന്ന് വയസ്സ് കാരി മാളുവിനെ നീക്കി കിടത്തിയിട്ട് മഞ്ജു അവന്റെ അടുത്ത് കിടന്നു.

താൻ വന്ന് കിടന്നിട്ടും ചന്ദ്രേട്ടന് മൈൻഡ് ഇല്ലെന്ന് കണ്ടപ്പോൾ അവളായാളെ അങ്ങോട്ട് ചെന്ന് കെട്ടിപിടിച്ചു. മാറിടങ്ങൾ അയാളുടെ പിന്നിലമർത്തി അവനെ തന്നിലേക്ക് ആകർഷിക്കാൻ അവൾ ശ്രമിച്ചു. അത്രയ്ക്കുണ്ടായിരുന്നു അവളിലെ വികാരം.

ഛീ… മാറി കിടക്കടി. നാണമില്ലേ നിനക്ക് ഇങ്ങനെ വന്ന് മുട്ടി ഉരുമി കിടക്കാൻ.

ചന്ദ്രേട്ടാ… ഞാൻ…

എന്താ നിനക്ക് വേണ്ടത്.

ഏട്ടന് എന്നെയൊന്നു കെട്ടിപിടിച്ചു എങ്കിലും കിടന്നൂടെ. ഞാനൊരു പെണ്ണല്ലേ എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.

നിന്നെ കാണുമ്പോ തന്നെ എനിക്ക് ശർദ്ധിക്കാനാ തോന്നുന്നത്. പിന്നെയാ കെട്ടിപ്പിടുത്തം.

ഞാൻ നിങ്ങളെ ഭാര്യ ആണ് ചന്ദ്രേട്ടാ. എന്നെ നിങ്ങളൊന്നു തൊട്ടിട്ടു തന്നെ മാസങ്ങളായി.

മഞ്ജു കരഞ്ഞു.

എനിക്ക് രാവിലെ എണീറ്റ് ഓഫീസിൽ പോവാനുള്ളതാ. നിന്നോട് വഴക്കുണ്ടാക്കി എന്റെ ഉറക്കം കളയാൻ എനിക്ക് വയ്യ. അങ്ങോട്ട് എങ്ങാനും മാറി കിടക്ക്.

മഞ്ജുവിനെ പുച്ഛത്തോടെ നോക്കിയിട്ട് ചന്ദ്രൻ തിരിഞ്ഞു കിടന്നു.

കുറച്ചു സമയം ഭർത്താവിനെ തന്നെ നോക്കി ഇരുന്നിട്ട് അവൾ മോളെ എടുത്തു നടുക്ക് കിടത്തിയിട്ട് കട്ടിലിന്റെ അരികിൽ പോയി കിടന്നു.

അവൾക്ക് അപ്പോൾ ഒന്ന് പൊട്ടിക്കരയാനാണ് തോന്നിയത്. എന്തിനാണ് ഈ അവഗണന… വെറുപ്പ് തുപ്പുന്ന വാക്കുകൾ… സഹിക്കാൻ കഴിയുന്നില്ല… എന്റെ ശരീരം ഇങ്ങനെ ആയിട്ടാണോ എന്നെ വേണ്ടാതായത്. അദ്ദേഹത്തിന്റെ മോളെ പ്രസവിച്ചിട്ടല്ലേ ഞാൻ ഇങ്ങനെ ആയിപോയത്.

രാത്രി വെളുക്കുവോളം മഞ്ജു കരഞ്ഞു തീർത്തു. ചന്ദ്രൻ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്.

രാവിലെ എണീറ്റ് എന്നത്തേയും പോലെ അടുക്കള ജോലികൾ തീർത്തു. അമ്മായി അമ്മയ്ക്ക് ചായ കൊടുത്തു. ചന്ദ്രേട്ടന്റെ ഷർട്ട് അയൺ ചെയ്തു വച്ചു.

അമ്മയും മോനും കൂടി ഒരുമിച്ചിരുന്ന് കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. എന്നും അത് പതിവുള്ളതാണ്. തന്നെ അവരുടെ കൂടെ ഇരുത്തി കഴിപ്പിക്കില്ല. അമ്മ മോനാണ് അയാൾ. ഒന്നിനും ഇതുവരെ പരാതി പെട്ടിട്ടില്ല. അനുസരിച്ചു ആണ് ശീലം.

മോൾ ഉണർന്നപ്പോ അവളേം കൊണ്ട് അടുക്കള പുറത്തേക്ക് പോയി ഇരുന്ന് പല്ല് തേപ്പിച്ചു മുഖം കഴുകിയിട്ടു ദോശ പിച്ചു കൊടുത്തു. അവളുടെ കൂടെ ഞാനും ഇരുന്ന് കഴിച്ചു.

ചന്ദ്രേട്ടൻ ഒരുങ്ങി ഓഫീസിൽ പോയി. ഞാൻ ജോലികൾ ഓരോന്നായി തീർത്തു. മോളെ അടുത്തുള്ള നഴ്സറിയിൽ കൊണ്ടാക്കി വന്നിട്ട് തുണിയൊക്കെ നനച്ചു വിരിച്ചു. എല്ലാം കഴിഞ്ഞു കുളിക്കാനുള്ള വസ്ത്രം എടുക്കാൻ മുറിയിൽ വന്നപ്പോഴാണ് ചന്ദ്രേട്ടന്റെ മൊബൈൽ കട്ടിലിൽ കിടക്കുന്നത് കണ്ടത്.

ആരോ അതിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ഇന്ന് ഏട്ടൻ ഫോൺ എടുക്കാൻ മറന്നോ.

ആരെങ്കിലും അത്യാവശ്യക്കാർ ആണോ വിളിക്കുന്നത് എന്ന് കരുതി ഫോൺ എടുത്തു നോക്കിയപ്പോൾ ഹേമ എന്ന പേരാണ് കണ്ടത്.

ഏട്ടനിത് എവിടെ പോയി കിടക്കാ. എത്ര നേരമായി വിളിക്കുന്നു. ഒന്ന് പെട്ടെന്ന് വരോ. ഞാനിവിടെ ഹോട്ടലിന്റെ മുന്നിലുണ്ട്. ഒരുമിച്ച് റൂമിൽ പോകാന്ന് കരുതി ഇവിടെ നിന്നതാ.

അപ്പുറത്ത് നിന്ന് കേട്ട വാക്കുകൾ അവളെ ഞെട്ടിച്ചു. ചന്ദ്രേട്ടനെ ഇത്ര സ്വാതന്ത്ര്യത്തോടെ വിളിക്കുന്നത് ഏത് പെണ്ണാ.

ഫോണിന്റെ പാസ്സ്‌വേർഡ്‌ അറിയാവുന്നത് കൊണ്ട് അവൾ ലോക്ക് മാറ്റി നോക്കി.

ഹേമ എന്ന പെണ്ണിന്റെ നമ്പറിൽ നിന്ന് കുറെ തവണ തവണ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. വാട്സാപ്പ് നോക്കിയപ്പോൾ അശ്ലീല ചുവയുള്ള മെസ്സേജ് ഇഷ്ടം പോലെ. അത് കൂടാതെ ഏതൊക്കെയോ ഹോട്ടലുകളിൽ ഒരുമിച്ച് കഴിഞ്ഞുപ്പോൾ എടുത്ത തുണിയില്ലാതെ രണ്ട് പേരും കെട്ടിപിടിച്ചു കിടക്കുന്നതും ഉമ്മ വയ്ക്കുന്നതുമൊക്കെ.

അവൾക്കാകെ അറപ്പ് തോന്നി. മറ്റൊരു പെണ്ണിനെ കിട്ടിയപ്പോ ആണ് തന്നെ മടുത്തു തുടങ്ങിയത്. ഒരു വർഷം കഴിഞ്ഞു ഈ ബന്ധം തുടങ്ങിയിട്ട്. ഇതുവരെ ഏട്ടൻ ഒരു അവിഹിതത്തിൽ പെട്ട് പോകുമെന്ന് കരുതിയില്ല. എന്നോട് എത്രയൊക്കെ അവഗണന കാണിച്ചാലും വേറെ പെണ്ണിനെ തേടി പോകുമെന്ന് കരുതിയില്ല. എങ്ങനെ തോന്നി തന്നെ ചതിക്കാൻ.

മെസ്സേജ് വായിച്ചതിൽ നിന്ന് ചന്ദ്രേട്ടൻ അങ്ങോട്ട്‌ പോയി അവളെ വളയ്ക്കുകയായിരുന്നു. കല്യാണം കഴിഞ്ഞിട്ടില്ലാത്ത ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന പെണ്ണാണ് ഹേമ. കാണാനും അതി സുന്ദരി.

ഏട്ടനോടുള്ള വിശ്വാസം കൊണ്ട് കല്യാണം കഴിഞ്ഞു ഈ നാല് വർഷത്തിനിടയിൽ ഒരിക്കൽ പോലും ഫോൺ എടുത്ത് നോക്കിയിട്ടില്ല.

മഞ്ജുവിന് നല്ല ദേഷ്യവും സങ്കടവും തോന്നി. എല്ലാരേം വിളിച്ചു പറയണം.

ചന്ദ്രന്റെ ഫോണിൽ നിന്ന് തന്നെ ഫാമിലി ഗ്രൂപ്പിൽ അവളാ ഫോട്ടോകൾ അയച്ചു. എല്ലാരും കാണട്ടെ.

പുന്നാര മോന്റെ ലീലാ വിലാസങ്ങൾ അമ്മായി അമ്മയെയും കൊണ്ട് കാണിച്ചു.

കണ്ടല്ലോ നിങ്ങടെ മോന്റെ ലീലാ വിലാസങ്ങൾ. ഇവിടുന്ന് ഓഫീസിൽ എന്ന് പറഞ്ഞു പോണത് അവൾടെ കൂടെ ഹോട്ടലിൽ റൂം എടുത്ത് പേക്കൂത്തു കാണിക്കാന. ദൈവം ആയിട്ടാ എനിക്കിത് കാണിച്ചു തന്നത്. അമ്മേടേം മോന്റേം അഹങ്കാരം ചില്ലറ ഒന്നും അല്ലായിരുന്നല്ലോ.

ഡിഗ്രി വരെ പഠിച്ച എന്നെ കല്യാണം കഴിഞ്ഞു ഒരു ജോലിക്ക് പോലും പോകാൻ നിങ്ങളും മോനും സമ്മതിച്ചില്ല. അതും പോരാതെ എന്നെ വഞ്ചിച്ചു നിങ്ങടെ മോൻ. നോക്കിക്കോ ഞാനിത് കേസ് ആക്കും. നിങ്ങളേം മോനെയും ഞാൻ കോടതി കേറ്റും. ഈ മഞ്ജു ആരാന്ന് കാണിച്ചു തരാം. എന്റെ മോളെ ഓർത്താ അവൾക്കൊരു അച്ഛനെ വേണോലോ എന്ന് കരുതിയ ഞാൻ എല്ലാം ക്ഷമിച്ചത്. പക്ഷേ കണ്ട പെണ്ണുങ്ങളെ ചൂട് തേടി പോയ ഇങ്ങനെ വൃത്തികെട്ട ഒരു അച്ഛനെ എന്റെ മോൾക്ക് ഇനി വേണ്ട.

കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി മഞ്ജു മുറിയിലേക്ക് പോയി.

അച്ഛന്റേം അമ്മേടേം ഒറ്റ മോളാണ് മഞ്ജു. അവളുടെ കല്യാണത്തിന് മുൻപേ ഡിഗ്രി പഠിക്കുമ്പോ അവര് മരിച്ചു പോയി. ഒറ്റയ്ക്ക് ആയിപോയ മഞ്ജു പിന്നെ അമ്മേടെ അനിയത്തിയുടെ കൂടെ ആയിരുന്നു താമസം. ചന്ദ്രന്റെ ആലോചന വന്നപ്പോൾ അവര് തന്നെ അന്വേഷണം നടത്തി നല്ല പയ്യൻ ആണെന്ന് ഉറപ്പ് വരുത്തി കല്യാണം നടത്തി കൊടുത്തു.

മഞ്ജുവിന്റെ കല്യാണത്തിന് വേണ്ട ആഭരണങ്ങൾ ഒക്കെ അച്ഛനും അമ്മയും സമ്പാദിച്ചു വച്ചിരുന്നു. അതുകൊണ്ട് കല്യാണത്തിന് ബുദ്ധിമുട്ട് ഉണ്ടായില്ല.

സ്നേഹം പ്രകടിപ്പിക്കാത്ത ഒരാൾ ആയിരുന്നു ചന്ദ്രൻ. അയാളെ അമ്മ ഒരു മൂശേട്ടയും. ഒറ്റ മോൻ ആയിരുന്നു അയാളും. കല്യാണം കഴിഞ്ഞു ആ വീട്ടിലെ ജോലികൾ ഒക്കെ അവളെ കൊണ്ടാണ് അമ്മായി അമ്മ ചെയ്യിപ്പിച്ചത്.

അവൾക്ക് ഒന്നിനും പരാതി ഇല്ലായിരുന്നു. തനിക്ക് ഇനി ആശ്രയം അവരാണ് എന്നോർത്ത് അവളും അവിടെ ഒതുങ്ങി കൂടി. പിന്നെ മോളുണ്ടായി. അതിന് ശേഷം ചന്ദ്രേട്ടന് തന്നോടുള്ള ശാരീരിക ബന്ധം കുറഞ്ഞു വന്നു.

ഇനി മോൾ മാത്രം ആണ് മുന്നോട്ടു ജീവിക്കാൻ തന്റെ ഏക പ്രതീക്ഷ. അവൾ ഡ്രസ്സ്‌ ഉം സ്വർണവും എല്ലാം ബാഗിൽ എടുത്തു വച്ചു.

മോളേം കൊണ്ട് സ്വന്തം വീട്ടിൽ പോകാൻ ആണ് അവളുടെ തീരുമാനം. മാതാപിതാക്കൾ മരിച്ച ശേഷം ഇതുവരെ സ്വന്തം വീട്ടിൽ നിന്നിട്ടില്ല.

കുഞ്ഞമ്മയെ വിളിച്ചു എല്ലാം പറഞ്ഞു. വീട് വൃത്തി ആക്കി ഇടാമോ എന്ന് ചോദിച്ചു. കുഞ്ഞമ്മ അവിടെ ഒറ്റയക്ക് നിക്കണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ വരില്ല എന്ന് തീർത്തു പറഞ്ഞു. കുഞ്ഞമ്മ അടുത്ത വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന് പറഞ്ഞു. ഇന്ന് ഒരു ദിവസം അവിടെ നിന്നിട്ട് നാളെ സ്വന്തം വീട്ടിലേക്ക് പൊക്കോ എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു.

അംഗൻവാടി പോയി മോളെ വിളിച്ചു വന്നു. ഞാൻ എന്റെ വീട്ടിലേക്ക് പോയി. ചന്ദ്രേട്ടന്റെ ബന്ധുക്കൾ എല്ലാവരും അറിഞ്ഞു. ഫോട്ടോ എല്ലാരും കണ്ട് ഏട്ടന് നാണക്കേട് ആയി.

ഞാൻ ഡിവോഴ്സ് ന് കൊടുത്തു. ഏട്ടനും അത് തന്നെ താല്പര്യം ആയത് കൊണ്ട് പെട്ടെന്ന് കിട്ടി m

നല്ലൊരു തുക കോമ്പൻസഷൻ കോടതി മുഖേന കിട്ടി. പിന്നെ അറിഞ്ഞു ചന്ദ്രേട്ടൻ ഹേമയെ കെട്ടി എന്നും അമ്മായി അമ്മയുടെ ശല്യം സഹിക്കാൻ വയ്യാതെ ഓൾഡ് ഏജ് ഹോമിൽ ആക്കിയെന്നും. അവർക്കത് കിട്ടണമെന്ന് എനിക്ക് തോന്നി.

മോളേ പ്ലേ സ്കൂളിൽ വിട്ട് ഞാനും ജോലിക്ക് പോയി തുടങ്ങി. മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ വരുമ്പോ രണ്ടാമതൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കണം എന്ന് ആണ് എന്റെ ആഗ്രഹം.