അന്ന് കല്യാണം കഴിഞ്ഞ രാത്രിയിൽ ഞാൻ വന്നപ്പോൾ നീ അലറി കരഞ്ഞതോ….?? ” അവൻ പിരികം ചുളുക്കി ചോദിച്ചു..

പ്രണയമായ്
(രചന: അല്ലി അല്ലി അല്ലി)

ഇന്നും പതിവുപ്പോലെ അയാളുടെ തഴമ്പിച്ച പരുക്കൻ കൈകൾ തന്റെ നെറ്റിയിൽ തലോടുന്നത് “സപ്ത “അറിയുണ്ടായിരുന്നു….. ഒരു തലോടൽ മാത്രം… അത്ര മാത്രം……
കണ്ണുകൾ ഇറുക്കെയടച്ച് ബെഡ് ഷിറ്റിലവൾ പിടിത്തം മുറുക്കി. ക്രമമല്ലാതെയിടിക്കുന്ന ഹൃദയവും ചെന്നിയിൽ നിന്നും എസിയുടെ തണുപ്പിനെ വകഞ്ഞുമാറ്റി ഒഴുകുന്ന വിയർപ്പും അവൾക്ക് അയാളോടുള്ള പേടി എടുത്തു കാണിച്ചു…… പതിവിന് വിപരിതമായി അവളുടെ ഇളം കുഞ്ഞു നെറ്റിയിൽ അയാളുടെ ചുണ്ടുകൾ ചേർത്തപ്പോൾ അവൾ ശ്വാസം എടുക്കാൻപ്പോലും ഭയന്നു. അപ്പോഴും കണ്ണുകൾ അടച്ചാണ് കിടത്തം. വേഗം അവളെ ഒന്നുംക്കൂടി പൊതപ്പിച്ച് എന്നത്തെയുംപ്പോലെ അയാൾ തലയിണയും പുതപ്പും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു…..

സപ്ത കണ്ണുകൾ തുറന്നു…. എന്തിനോട് വേണ്ടി കണ്ണുകൾ നിറഞ്ഞു. ഭിത്തിയിൽ തൂക്കിയിട്ടേക്കുന്ന ആറുമാസങ്ങൾക്ക് മുന്നേ നടന്ന തന്റെ വിവാഹ ഫോട്ടോയിലേക്ക് നോക്കി… തന്റെ അരികിൽ നിൽക്കുന്ന “രാജ സേന”നിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി. അവളുടെ കൈകൾ അയാളുടെ ചുണ്ടുകൾ പതിഞ്ഞിടത്ത് ഒന്ന് തലോടി…. അവളുടെ ചുണ്ടിൽ കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.നാൽപത്തി ഒന്നാണ് അവന് പ്രായം കണ്ടാൽ അത്ര തോന്നില്ലെങ്കിലും മുടി അവിടെയിവിടെയായി നരച്ചിട്ടുണ്ട്. ദൃഢമായ ഉറച്ച ശരീരം കട്ടി മീശ… എപ്പോഴും മീശയുടെ തുമ്പ് പിരിച്ചിട്ടുണ്ടാകും. ഗൗരവം തുളുമ്പുന്ന മുഖം അല്പം ഇരുണ്ടിട്ടാണ് അവന്റ ശരീരം മുണ്ടും ഷർട്ടുമാണ് എപ്പോഴും വേഷം. കണ്ടാൽ തനി ഗുണ്ടാ..പലിശക്കാരനല്ലേ….

സപ്ത താലിയിൽ പിടിത്തമിട്ടും… ഇരുപത്തി രണ്ട് വയസ്സ് മാത്രമേയുള്ളൂ അവൾക്ക് കണ്ടാൽ അത്രപ്പോലും തോന്നിക്കില്ല…. മെലിഞ്ഞിട്ട് അല്പം വെളുത്ത നിറമാണ്. കുഞ്ഞി കണ്ണുകൾ കുഞ്ഞി മൂക്ക് നീളം കുറഞ്ഞ തോളിനു താഴെ വരെയുള്ള മുടി. പക്ഷെ കാണാൻ വല്ലാത്ത ഭംഗിയാണ്… കുരുന്നു പെണ്ണ്…..

തന്നെയേയും രാജയേയും കാണുമ്പോൾ ആൾക്കാർക്ക് സഹതാപo നിറഞ്ഞ നോട്ടമാണ്… അച്ഛനും മോളുംപ്പോലെ…. കൂട്ടത്തിലുള്ളവർ മെല്ലെപ്പറയും. മെല്ലെ മാത്രമേപ്പറയൂ… കേൾക്കെ പറഞ്ഞാൽ അടി എപ്പോൾ കിട്ടുമെന്ന് ചിന്തിച്ചാൽ മതി.

കട്ടിലിൽ നിന്ന് എഴുന്നേറ്റവൾ ബാൽക്കണിയിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു…. തല എത്തി അവിടേക്ക് നോക്കി. എന്നത്തെയുംപ്പോലെ ആകാശം നോക്കി കൈയ്യിൽ മേൽ തലവെചാണ്‌ കിടത്തം. അകത്തിടുന്ന കൈയ്യില്ലാത്ത ബന്യനും കൈയ്യിലിയുമാണ് വേഷം……

“ഇത്രയും വല്യ വീടും മുറിയും ഉണ്ടായിട്ടും തണുത്ത നിലത്ത് കിടക്കുന്നവനെ ഓർത്ത് അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു. “അവനെയൊന്ന് നോക്കി ബെഡിൽ വന്നിരുന്നു. ആദ്യമായി സേനനെ കണ്ടപ്പോൾ മുതലുള്ള കാര്യം അവളുടെ കണ്ണിൽ തെളിഞ്ഞു വന്നു….

ഓടിട്ട കുഞ്ഞു വീട്ടിൽ ദാരിദ്യം നിറഞ്ഞ നാളുകൾ. എങ്കിലും അച്ഛനും അമ്മയും താനും അനിയനും സന്തോഷത്തോടെയല്ലേ കഴിഞ്ഞത്…. മൂന്ന് നേരം വയറ് നിറച്ച് ആഹാരം കഴിക്കാം. അതുമാത്രം ആശിച്ചാൽ മതിയായിരുന്നു……. കഷ്ടപ്പാടിലും പഠിക്കാൻ ശ്രമിച്ചു. ജീവിതം രക്ഷപ്പെട്ട് വീടിനൊരു തണലാകണം അത്രമാത്രം ലക്ഷ്യം…..

അതിന്റ ഇടയിൽ വന്നതാണ് രാജസേനനെന്ന പലിശക്കാരൻ. നാട്ടിലെ പ്രമാണി.. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത മനുഷ്യൻ…. കണ്ണിൽ ചോരയില്ലാത്തവൻ….. അങ്ങനെ പല പേരിലും അറിയും. തന്റെ ചെവിയും വന്നിട്ടുണ്ട്…. അന്നൊക്കെ മനസ്സിൽ മോശം ചിന്തയായിരുന്നു അയാളെക്കുറിച്ച്.

🤍

” എനിക്ക് വയ്യമ്മേ… ആ കുട്ടിയെ പറഞ്ഞു വിടു…. എന്തിനാ അതിന്റ ജീവിതം ഇല്ലാതാക്കണേ… ” രാവിലെ കുളിച്ച് ഹാളിലേക്ക് വന്നപ്പോൾ കേട്ട വാക്കുകളാണ്….. അവളുടെ നെഞ്ചിൽ വല്ലാത്ത വേദന തോന്നി.

“എവിടെ പോകാൻ…..
കൊടുത്ത പൈസ കിട്ടാത്തതിന് പകരം ചോദിച്ചതല്ലേ എന്നെ… നിവൃത്തിയില്ലാതെ അച്ഛന്റ്റെ കരച്ചിലിൽ അടിയറവ് പറഞ്ഞതല്ലേ ഞാൻ….. എല്ലാം ഇട്ടെറിഞ്ഞു വന്നതല്ലേ ഞാൻ…. എന്നിട്ടിപ്പോൾ എന്നെ വേണ്ടേ……”തൊണ്ടയിൽ കുടുങ്ങി നിന്ന വാക്കുകൾ അവൾക്ക് പുറത്തൊട്ട് വന്നില്ല.

” മോനെ…..
ഇങ്ങനെയൊന്നും പറയരുത്.. നിനക്കൊരു ജീവിതം ഉണ്ടാകാൻ വേണ്ടിയല്ലേ അമ്മ സപ്തയെ നിനക്ക് വേണ്ടി മതിയെന്ന് കട്ടായം പിടിച്ചത്…… നിനക്ക് വേണ്ടി അല്ലേടാ…. ” ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞു.

” അവൾ കുഞ്ഞല്ലേ അമ്മേ….
എന്നെ ഇഷ്ട്ടല്ല അവൾക്ക്…..” അവൻ അത്രയുംപ്പറഞ്ഞുക്കൊണ്ട് തിരിഞ്ഞതും ഒന്നും മിണ്ടാതെ നിൽക്കുന്ന സപ്തയെയൊന്ന് നോക്കി വെളിയിലേക്കുപ്പോയി…..

“നിനക്ക് ഇഷ്ട്ടല്ലേ മോളെ അവനെ…” അവർ ഹൃദയവേദനയോടെ അവളോട് ചോദിച്ചതും അവൾ മുഖം കുനിച്ചു….. അവരുടെ കണ്ണുകൾ നിറഞ്ഞു….

അവളൊന്നും മിണ്ടാതെ അവിടെ നിന്നുംപ്പോയി….. രാവിലെ ഇറങ്ങിപ്പോയാൽ ഉച്ചയ്ക്ക് ഉണ്ണാൻ വരും. ചിലപ്പോൾ വരില്ല……. അമ്മയെ ചുറ്റിപ്പറ്റി രാത്രിയിൽ വരെ അങ്ങനെ സപ്ത നിൽക്കും. രാത്രി ചിലപ്പോൾ താമസിച്ച് വരും ചിലപ്പോൾ നേരത്തെ…
വരുമ്പോൾ അവന്റ കൈയ്യിൽ എന്തെങ്കിലും പൊതി കാണും അതിൽ അവൾക്ക് ഇഷ്ട്ടമുള്ള പലഹാരവും. പൊതി അമ്മയുടെ കൈയ്യിൽ കൊടുത്തിട്ട് അവളെ ഇടം കണ്ണിട്ട് നോക്കി പോകുന്നവനെ അമ്മയുടെ മറവിൽ അവൾ നോക്കും.

കല്യാണം കഴിഞ്ഞ് ആദ്യം വല്ലാത്ത പേടിയായിരുന്നു. ഇപ്പോൾ പേടി ഇല്ലേയെന്ന് ചോദിച്ചാൽ അറിയില്ല… തന്നോട് മിണ്ടാൻ വരുമായിരുന്നു. കാണുമ്പോഴുള്ള വെപ്രാളവും പേടിയും അറിഞ്ഞിട്ടാകും പിന്നെ അങ്ങനെ വരാറില്ല. ഒരുത്തരത്തിൽ സപ്തയ്ക്കത് ആശ്വാസമായിരുന്നു…….. ഹൃദയത്തിൽ അവനോട് അല്പം ദേഷ്യമുണ്ട്. തന്റെ നിസ്സഹായത മുതലെടുത്ത് കെട്ടിയതല്ലേ…….

🤍

” നിനക്കിനി പഠിക്കണ്ടേ?? ” കിടക്കാനായി പോകുന്നതിന് മുന്നേ താലി കഴുത്തിൽ നിന്ന് അഴിച്ചുവെയ്ക്കാൻ നേരം അവന്റ ചോദ്യം കേട്ട് അവളൊന്ന് വിറച്ച് അവനെ നോക്കി. തന്റെയടുത്ത് അത്രയും അടുത്ത് നിന്നവൻ ചോദിച്ചപ്പോൾ അവളുടെ ദേഹത്തുക്കൂടി ഒരു വിറയൽ കടന്നുപ്പോയി…..

” വേണ്ടേ…. ” വീണ്ടും അവൻ ചോദിച്ചതും അവന്റ ചൂട് നിശ്വാസം അവളെ തൊട്ടുണർത്തി… അടക്കിവെച്ച ശ്വാസം വലിച്ചുക്കൊണ്ട് അവൾ അവനെ നോക്കി…..

” ഞാൻ ചത്തുപ്പോകുമോ ദേവ്യേ.. ” അവൾ മെല്ലെ പറഞ്ഞു….

“മ്മ്ഹ്ഹ്…” അവന്റ മൂളൽ കേട്ടതും അവൾ ഞെട്ടി അവനെ നോക്കി.

” പോ… പോകണം… ഞാ.. ഞാൻ psc പഠിച്ചുക്കൊണ്ടിരിക്കുവാ…. എക്സമൊക്കെ എഴുതുന്നുണ്ട്… സർക്കാർ ജോലിയാണ് ലക്ഷ്യം. ” അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു…
അവന്റ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു. അവന്റ കണ്ണിൽ നഷ്ടബോധം വന്നു…

” എന്നാൽ നാളെ മുതൽ കോച്ചിങ് ന് പൊയ്ക്കോ… എങനെയെങ്കിലും പഠിച്ച് ജോലി മേടിച്ച് സ്വന്തം കാലിൽ നിൽക്കാൻ നോക്ക്… നിനക്ക് ഇവിടെ നിന്ന് രെക്ഷപ്പെടണമെങ്കിൽ….. ” അവസാനവാചകം പറഞ്ഞതും ഒരു വേദനയോടെ അവൻ അവളെ നോക്കി. അവൾ അത്ഭുതത്തോടെ നോക്കി. അവളുടെ കണ്ണുകളിൽ തിളക്കമുണ്ടോയെന്നവൻ ശ്രദ്ധിച്ചു….

” അ… അതെന്താ… അങ്ങനെ…
ഞാ.. ഞാൻ എവിടെ പോകാനാ….. ” അവൾ വിറയലോടെ ചോദിച്ചതും അവൻ ഒന്നും മിണ്ടാതെ ഷിറ്റും തലയിണയും എടുത്ത് അവിടെ നിന്നും പോകാനായി നിന്നതും എന്തോ ഓർത്തപ്പോലെ അവളെ നോക്കി…. ശേഷം കുഞ്ഞ് ടേബിളിൽ അഴിച്ചു വെച്ചേക്കുന്ന താലി അവളുടെ കഴുത്തിൽ അണിഞ്ഞുക്കൊടുത്തു. പിടയ്ക്കുന്ന കണ്ണുകളോടെ അവൾ അവനെ നോക്കി. അവനും…. കണ്ണുകൾ തമ്മിൽ കോർത്തു. വേഗം അവൻ നോട്ടം അവളിൽ നിന്നും മാറ്റി. അവന് താലി കെട്ടിയ ദിവസം ഓർമ്മ വന്നു. ഇഷ്ട്ടമല്ലാതെ നിസ്സഹായയായ ആ കൊച്ചുപ്പെണ്ണിന്റ് കഴുത്തിൽ താലികെട്ടിയപ്പോൾ മരിച്ച ഹൃദയമായിരുന്നു. എല്ലാം അമ്മയ്ക്ക് വേണ്ടി… അവന് കുറ്റബോധം തോന്നി. അതവനെ പൊള്ളിക്കുന്നു….

വേണ്ടായിരുന്നു കെട്ടേണ്ട പ്രായത്തിൽ കെട്ടിയാൽ മതിയായിരുന്നു. അന്ന് പണം ഉണ്ടാക്കണം അമ്മയെ നോക്കണമെന്ന ചിന്ത മാത്രമായിരുന്നു. ഒരു കുടുബ ജീവിതം ആഗ്രഹിച്ചില്ല. പക്ഷെ ഇപ്പോൾ അമ്മയുടെ വാശിയ്ക്ക് മുന്നിൽ അവളുടെ അവസ്ഥയെ മുതലെടുത്ത് ഇത്തിരി പോന്ന കൊച്ചിനെ കെട്ടിയില്ലേ. അവന് ലജ്ജ തോന്നി……

” ഇത് കഴുത്തിൽ നിന്ന് ഊരല്ലേ സപ്തെ.നീ എന്റെ കൺ മുന്നിൽ ഉള്ളിടംവരെ ഇതിവിടെ കിടന്നോട്ടെ…. എനിക്ക് വേണ്ടി……. ” അതുപ്പറയുമ്പോൾ അവന്റ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത്രത്തോളം വേദന അവന്റ ശബ്ദത്തിൽ നിഴലിച്ചു. കാരണം അവന് സപ്തയോട് പ്രണയമായിരുന്നു…… അവൻ പ്രണയിച്ചുപ്പോയി…..

സപ്ത ആകെ വല്ലാതെയായി. ഉറങ്ങുമ്പോൾ താലി കഴുത്തിൽ ഉരയും. വല്ലാത്ത ഈർഷ്യക്കേടാണ് അവൾക്ക് അതുകൊണ്ടാണ് അല്ലാതെ……

“മ്മ്….” അവളൊന്ന് മൂളുകമാത്രം ചെയ്തുക്കൊണ്ട് അവൾ കിടന്നു….. സേനൻ അവളെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് വെളിയിലേക്കുപ്പോയി.

അവൾക്ക് ഉറക്കം വന്നതേയില്ല ഉള്ളിൽ അവളുടെ ഭർത്താവിന്റ മുഖം ഓർമ്മ വന്നു. നിലാവിനെ നോക്കി കൊതുകുക്കടി ക്കൊണ്ട് കിടക്കുന്ന മനുഷ്യനെ…

പിറ്റേന്നുമുതൽ അവൾ psc കോച്ചിങ്ന് പോകാൻ തുടങ്ങി. അതും സേനൻ ഏർപ്പാടാക്കിയിടത്ത്. വരുന്ന എക്സമിന് വേണ്ടിയുള്ള ശ്രമത്തിലാണവൾ…. നല്ലരീതിയിൽ അവൾ കഷ്ടപ്പെട്ടു…….. രാവിലെ മുതൽഉച്ചവരെയാണ് ക്ലാസ്സ്‌. അത് കഴിഞ്ഞ് വീട്ടിൽ വന്ന് അമ്മയുടെ കൂടെ ഓരോ ജോലി ചെയ്ത് രാത്രിയിലും പഠിത്തം. ഇതിനിടയിൽ സേനൻ അവൾക്ക് വേണ്ടുന്ന പുസ്തകങ്ങളും അവൾക്ക് പഠിക്കാൻ വേണ്ട എല്ലാം വേടിച്ചുകൊടുക്കും. അല്പമൊന്ന് ഉഴപ്പിയാൽ കണ്ണ് പൊട്ടുന്ന ചീത്തപ്പറയും അത്രയും നേരം ശാന്തമായി നിന്നവന്റ് മുഖം പെട്ടെന്ന് വലിഞ്ഞു മുറുകുന്നത് കാണുമ്പോൾ ഭയത്തോടെ അവൾ പഠിക്കാനിരിക്കും……

സപ്തയ്ക്ക് അവനോട് വല്ലാത്ത സ്നേഹമായി തുടങ്ങി…….. വല്ലാത്ത സ്നേഹം…..

🤍

” ഞാനൊന്ന് വീട്ടിൽ പൊയ്ക്കോട്ടേ…. ” ഒരു ദിവസം മടിയോടെ സപ്ത ചോദിച്ചതും അവൻ സംശയത്തോടെ അവളെ നോക്കി. കല്യാണം കഴിഞ്ഞിട്ട് ഇന്നേവരെ അവൾ വീട്ടിൽ പോകണമെന്ന് പറഞ്ഞിട്ടില്ല. താനും പോകാൻ പറിഞ്ഞിട്ടില്ല. അവളില്ലാതെ അവന് പറ്റൂല അതുകൊണ്ട്.

” എന്താ ഇപ്പോൾ പോകാൻ കാര്യം. “അവന്റ കടുത്ത ശബ്ദം അവളുടെ കാതിൽ പതിഞ്ഞു…. ഉമിനിർ ഇറക്കി അവൾ അവനെ നോക്കി….. അവന്റ ഉറച്ച ശരീരം അവളിലേക്ക് അടുത്തു…

” വെ… വെറുതെ…. അച്ഛനെയും അമ്മയേയുമൊക്കെ കാണാൻ തോന്നുന്നു.,, ”

“എന്നെ ഉപേക്ഷിച്ച് പോകുവാണോ..” അവന്റ ശബ്ദത്തിൽ വേദന നിറഞ്ഞു. നാട്ടുകാരെ വിരട്ടി പൈസ മേടിക്കുന്ന മുരടനാണോയിത്. അവൾ അത്ഭുതപ്പെട്ടു.

അവൾ അല്ലെന്ന് തലയാട്ടി….. അപ്പോൾ അവന്റ മുഖത്ത് പ്രകാശം നിറഞ്ഞു. കൂരാ കൂരിരുട്ടിൽ സൂര്യൻ ഉദിച്ചു വന്നാൽ എങനെയിരിക്കും അതുപ്പോലെ…

” എന്ന് വരും?? ”

” എന്ന് വരണം.?? ” അങ്ങനെ ചോദിക്കാനാണ് തോന്നിയത്. വേണ്ടിയിരുന്നില്ല……

അവൻ വാത്സല്യത്തോടെ അരുമയോടെ അവളുടെ നെറ്റിയിൽ വീണുക്കിടന്ന മുടി മാടിയൊതുക്കി….. അവളുടെ ഹൃദയം ഇപ്പോൾ പൊട്ടുമെന്നപ്പോലെയായി.

“നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ വരാം…. വിളിച്ചാൽ മതി ഉം……” അവൻ പറഞ്ഞതും അവൾ തലയാട്ടി…..

” ഹം പോകുമ്പോൾ നിന്റെ പഠിക്കാനുള്ളതെല്ലാം എടുത്തോ. അവിടെ നിന്ന് കോച്ചിങ് ന് പോകുകയും വേണം…. കേട്ടോ.. ” അവൻ പറഞ്ഞതും അവൾ അവനെ നോക്കി……

” ഞാൻ രണ്ട് ദിവസമേ നിൽക്കു….. ”

” അതെന്താ…. ” അവൻ സംശയത്തോടെ ചോദിച്ചു.

” ഒന്നുവില്ല….. ”

അവളുടെ മറുപടി അവന്റ മുഖം വാടിച്ചു. എന്തൊക്കെയോ പ്രതീക്ഷിച്ചു. തന്നെ കാണാതെയിരിക്കാൻ പറ്റാഞ്ഞിട്ടായെന്ന് പറഞ്ഞൂടെ അവൾക്ക്…..??
മണ്ടത്തരം ഇത്തിരി പോന്ന കുഞ്ഞല്ലേ അവൾ. താനോ…..?? അവൾക്ക് ചെറുപ്പക്കാരനായ ചെറുക്കനെ കിട്ടും. അല്ലാതെ തന്നെപ്പോലെയൊരുത്തനെയല്ല.

ഒന്നും മിണ്ടാതെ അവൻ വെളിയിലേക്ക് പോകാനായി തുനിഞ്ഞു.

“ഇവിടെ കിടന്നൂടെ…” അവൾ പ്രയാസത്തോടെ ചോദിച്ചതും അവൻ കണ്ണുകൾ വിടർത്തി അവളെ നോക്കി.

“വേണ്ടാ ഇത്രയും നാൾ ഇല്ലാത്ത ശീലം. അത് വേണ്ടാ….” അതുംപ്പറഞ്ഞുക്കൊണ്ടവൻ പോകാനായി തുനിഞ്ഞതും അവൾ ആ കൈയ്യിൽ കയറിപ്പിടിച്ചു. അവൻ അവളെ അത്ഭുതത്തോടെ നോക്കി…. തണുത്ത മൃദുലമായ പഞ്ഞിക്കെട്ടുപ്പോലെയുള്ള കൈയ്യാണ് അവൾക്ക്…….

” ഞാൻ നാളെ പോകുവല്ലേ….
എന്റെ അടുത്ത് കിടന്നൂടെ…… ” അവൾക്ക് സങ്കടം വന്നു……

” എന്തിന് ആവിശ്യമില്ലാത്ത ശീലമൊക്കെ…… എത്രന്നാൽ..പിന്നെ വേദനിക്കും…. ശരിക്കും വേദനിക്കും…

” മ്മ്ഹ്…. ഇനി എന്നും ഇവിടെ കിടന്നാൽ മതി…….. ”

” നിനക്ക് പേടിയില്ലേ?? “അവൻ അത്ഭുതത്തോടെ ചോദിച്ചു.

” അവൾ ഇല്ലെന്ന് തലയാട്ടി…. ”

” അപ്പോൾ അന്ന് കല്യാണം കഴിഞ്ഞ രാത്രിയിൽ ഞാൻ വന്നപ്പോൾ നീ അലറി കരഞ്ഞതോ….?? ” അവൻ പിരികം ചുളുക്കി ചോദിച്ചു.

” അത്.. അത് അന്നല്ലേ??? ” കുഞ്ഞ് പിള്ളാരെപ്പോലെ പറയുന്നവളെ പ്രണയത്തോടെ അവളെ നോക്കി….

” പ്രണയത്തിന്റെ നിറം ചുമപ്പല്ലേ….
അവിടെ നിറമില്ല പ്രായമില്ല സ്വത്തില്ല ഇല്ലായ്മയില്ല എല്ലാം പ്രണയം മാത്രം ”

ഒന്നും മിണ്ടാതെ അവൻ കട്ടിലിൽ കിടന്നു. അവൾക്ക് അടക്കാൻ പറ്റാത്ത സന്തോഷം….. അവനോട് അല്പം മാറി അവളും കിടന്നു… ചിരിയോടെ അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ടെങ്കിലും അവൻ ശ്രദ്ധിക്കാതെ കണ്ണടച്ച് കിടന്നു. അവളെക്കാൾ ഒരുപാട് അവൻ സന്തോഷിക്കുന്നുണ്ടെന്ന് അവൾ അറിഞ്ഞില്ല

🤍

” വിളിക്കില്ലേ…. ” വീട്ടിലാക്കി തിരിച്ചുപോകാൻ നേരം സപ്ത പ്രതീക്ഷയോടെ അവനോട് ചോദിച്ചു…..

” വിളിക്കാം… ” അവൻ അതുംപ്പറഞ്ഞുക്കൊണ്ട് ഉമ്മറത്തേക്ക് നോക്കി ആരും വെളിയിലേക്ക് വന്നിട്ടില്ല. തന്നോട് ദേഷ്യമാണ്. അവരുടെ നിസ്സഹാത മുതലെടുത്തല്ലേ ഈ തൈ കിളവൻ കെട്ടിയത്. കുറ്റം പറയാൻ പറ്റില്ല.

” എനിക്ക് ഫോണില്ലല്ലോ?? ” അവൾ നിരാശയോടെ ചോദിച്ചു.

” ഇവിടെ ആർക്കും ഫോണില്ലേ….. ”

“അച്ഛനുണ്ട്. “അവൾ ഉത്സാഹത്തോടെ പറഞ്ഞു.

” അപ്പോൾ നിനക്ക് വിളിക്കാൻ തോന്നുമ്പോൾ വിളിച്ചാൽ മതി…… ”

” അപ്പോൾ ഇവിടെ വിളിക്കാൻ തോനുമ്പോഴോ…. ” മടിയോടെ അവൾ ചോദിച്ചതും അവന്റ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു. അവിടെ ഇവിടെയായി നരച്ച മീശയോട് ചേർന്ന ആ കുഞ്ഞു ചുണ്ട് ചിരിച്ചപ്പോൾ ഒന്നുംക്കൂടി ഭംഗിയായി.

“എനിക്ക് തോന്നുമ്പോൾ ഞാനും വിളിക്കാം. ഉം…..” അവളുടെ കവിളിൽ തട്ടിക്കൊണ്ടവൻ പറഞ്ഞതും അവൾ ഉത്സാഹത്തോടെ ചിരിച്ചു. അവൻ കണ്ണ് ചിമ്മി കാണിച്ചുക്കൊണ്ട് മുന്നോട്ടുപ്പോയി.

അവളുടെ ചിരി മാഞ്ഞു….. അവൻ പോയപ്പോൾ വല്ലാത്ത സങ്കടം അവളെ വന്നുമൂടി…. അവനും അതേ….. വല്ലാത്ത നൊമ്പരം……. അവളില്ലാതെ വീട്ടിലോട്ട് പോകാൻ തോന്നുന്നില്ല. പക്ഷെ അമ്മ…… അകത്തേക്ക് കയറിയപ്പോൾ കണ്ടു താടിയ്ക്ക് കൈക്കൊടുത്ത് ഇരിക്കുന്ന അമ്മയെ….. അമ്മയെ കുറ്റം പറയാൻ പറ്റില്ല. അവൾ വന്നതിന് ശേഷമല്ലേ ഇതൊരു വീടായത്. അവളുടെ കളിയും ചിരിയും… തന്നെ കാണുമ്പോഴുള്ള വെപ്രാളവും എല്ലാം. വീട്ടിലെ ഓരോ ഭാഗത്തും അവളുണ്ട്. അവളുടെ ശബ്ദമുണ്ട്.

“ഈ പെണ്ണ് അത്രയ്ക്ക് അസ്ഥിക്ക് പിടിച്ചുപ്പോയോ ഈശ്വര…….. “സേനൻ ഓർത്തു. രാത്രിയിൽ കഴിക്കാൻ തോന്നിയില്ല. വല്ലാത്ത മൂകത…..

അവൾ വിളിക്കുവോ? ഇല്ലായിരിക്കും. അവിടെ സ്വർഗ്ഗം കിട്ടിയപ്പോലെ ആയിരിക്കില്ലേ പിന്നെ എങനെ വിളിക്കാനാ………

തിരിഞ്ഞു മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല… ശീലമാകുമെന്ന് പറഞ്ഞതാ. ഇന്നലെ ഒരു ദിവസംക്കൊണ്ട് അവളുടെ അടുത്ത് കിടന്നപ്പോൾത്തനെ മനസ്സിലായി അവളെടുത്തിലാതെ പറ്റില്ലെന്ന്.പെട്ടെന്നവന്റെ ഫോൺ റിങ് ചെയ്തു അവൻ വർദ്ധിച്ച ഇടിപ്പോടെ ഫോണെടുത്തു.

” ഹലോ…….. ” അവളുടെ നേർത്ത സ്വരം അവന്റ ഹൃദയത്തെ പുളകം കൊള്ളിച്ചു. ഈ പ്രായത്തിലും പ്രണയമോ? അവന് ചളിപ്പ് തോന്നി……

“മ്മ്ഹ്ഹ്…..” അവനൊന്ന് മൂളി…

“കിടന്നോ….”

” മ്മ്ഹ്ഹ്…. ”

” കഴിച്ചായിരുന്നോ?? ”

” മ്മ്മ്……… ”

പിന്നെ മറുതലയ്ക്കൽ നിന്നും ഒന്നും കേട്ടില്ല. അവൻ ചാടി വെപ്രാളത്തോടെ ചോദിച്ചു.

” ഹ…. ഹലോ…. ”

” ആം….”

“എന്താ മിണ്ടാത്തെ….”

” എന്നോട് മിണ്ടുന്നില്ലല്ലോ….. ” അവൾ പരിഭവത്തോടെ പറഞ്ഞതും അവന് ചിരി വന്നു…..

” ഞാൻ നാളെ വിളിക്കാൻ വരട്ടെ…. ” അവൻ ചോദിച്ചു.

” വേണ്ടാ…… ”

“അതെന്താ” അവന്റെ നെറ്റി ചുളിഞ്ഞു.

“ഇവിടെ ഉള്ളവർക്ക് സങ്കടമാകില്ലേ….. ”

“മ്മ് ” അവനൊന്ന് മൂളി. പിന്നെ കുറച്ച് നേരം സംസാരിച്ചവർ ഫോൺ വെച്ചു……
ഉറക്കമില്ലാത്ത രാത്രി…..
കയ്പ്പുള്ള രാത്രി…….

🤍

രണ്ട് ദിവസങ്ങൾ എങനെയോ തള്ളി നീക്കി……. ഇന്നവൾ പോകാനായി തയ്യാറായി നിൽക്കുകയാണ്…. സേനൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്.

” നിന്റെ പഠിത്തം നന്നായി നടക്കുന്നില്ലേ മോളെ…. ” അച്ഛൻ തിരക്കിയതും അവൾ ചിരിയോടെ തലയാട്ടി…….

” വേഗം പഠിച്ച് ജോലി മേടിക്ക് കുട്ടി…. നിനക്ക് ആ നരകത്തിൽ നിന്നും രെക്ഷപ്പെടാം….. ” അമ്മ കണ്ണും നിറച്ച് അവളോട് പറഞതും അവളുടെ മുഖം മാറി.

“നരകമോ…?? അവിടെ നരകമല്ല…”

“ഉവ്വ്….. എല്ലാം ഞങളുടെ വിധി മേടിച്ച പൈസ തിരിച്ചു കൊടുക്കാൻ വഴിയില്ലാത്തതുക്കൊണ്ട് ഒരു തൈ കിളവനെക്കൊണ്ട് കെട്ടിക്കേണ്ടി വന്നില്ലേ……… കുഞ്ഞല്ലേ നീ…….
അതുകൊണ്ട് നല്ലൊരു ജോലി വേഗം എന്റെ മോള് എഴുതി വേടിക്ക്….”

സപ്തയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. പിടിച്ചുക്കെട്ടി കല്യാണം കഴിച്ചതല്ലലോ ഇവരുംക്കൂടി ചേർന്നല്ലേ…….

” രണ്ടാം കെട്ടായാലും സർക്കാർ ജോലി ഉണ്ടെങ്കിൽ നല്ലൊരു ബന്ധം കിട്ടും കുഞ്ഞേ…….. “അമ്മ അവളുടെ കൈയ്യിൽ തലോടിക്കൊണ്ടുപ്പറഞ്ഞതും അവളാ കൈ ദേഷ്യത്തോടെ തട്ടി മാറ്റി…

” രാജ സേനനെന്ന എന്റെ ഭർത്താവിനെ മാത്രം കുറ്റം പറയണ്ട. നിവൃത്തി കേടാണെങ്കിലും സ്വന്തം മോളെ വില പേശി ചോദിച്ചപ്പോൾ ഒരാൾക്ക് കെട്ടിച്ചു കൊടുത്തില്ലേ……. ഇപ്പോൾ ഇവിടെ ഈ കാണുന്ന സൗകര്യങൾ ആ മനുഷ്യന്റെ കൈയ്യിൽ നിന്ന് മേടിച്ചതല്ലേ. ആത്മഭിമാനം ഉള്ളവരാണെങ്കിൽ ഇതൊന്നും സ്വികരിക്കരുതായിരുന്നു. എന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടില്ലേ….. ” ദേഷ്യംക്കൊണ്ട് അത്രയും പറഞ്ഞുക്കൊണ്ട് വെളിയിൽ ഇറങ്ങിയതും തൂണിൽ ചാരി വെളിയിലോട്ട് നോക്കി നിൽക്കുന്നവനെ കണ്ട് അവളുടെ നെഞ്ചൊന്ന് പിടഞ്ഞു. അവനെ നോക്കാതെ വെളിയിൽ ഇറങ്ങി.

” പോകാം. ” മുഖത്ത് നോക്കാതെ അത്രയുംപ്പറഞ്ഞു. സേനൻ അവളെയൊന്ന് നോക്കി വണ്ടിയെടുത്തു… അച്ഛനും അമ്മയും പ്രതീക്ഷയോടെ അവളെ നോക്കി നിന്നെങ്കിലും അവർക്കവൾ മുഖം കൊടുത്തില്ല………

തിരിച്ചുള്ള യാത്രയിൽ മൗനമായിരുന്നു.. പക്ഷെ അവരുടെ ഹൃദയങൾ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്…….. നിർവചിക്കാൻ പറ്റാത്ത എന്തോ…..സപ്ത ഒന്നും ക്കൂടി അവനിൽ മുട്ടിയുരുമ്മിയിരുന്നു…….. വിറയ്ക്കുന്ന കൈകൾ അവന്റ തോളിൽ ആദ്യമായി അമർത്തിപ്പിടിച്ചു…….ഇതൊക്കെ അവൻ അറിയുന്നുണ്ടെങ്കിലും ആസ്വദിക്കാൻ പറ്റുന്നില്ല. എന്തോ അവനെ കയറിൽക്കെട്ടി ശ്വാസം മുട്ടിക്കുന്നപ്പോലെ തോന്നി.

വീട്ടിൽ എത്തിയിട്ടും സേനൻ അവളെയൊന്ന് നോക്കുകക്കൂടിയില്ല… താനെന്ത് തെറ്റ് ചെയ്തു……
നില അറിയാതെ സ്നേഹിച്ചതോ?
കൊതിച്ചതോ,,??

മുറിയിൽ കയറുമ്പോഴെങ്കിലും പിന്നാലെ വരുമെന്നവൾ കരുതി………ഇല്ലാ അയാൾ വന്നില്ല……. കുളിച്ച് മാറി ഉണ്ണാൻ ഇരുന്നപ്പോഴോ രാത്രിയിലോ വന്നില്ല……..

അവളുടെ കണ്ണുകൾ നിറഞ്ഞു.

“അവൻ വരാൻ വൈകും മോളെ…
നീ കിടന്നോ..” അമ്മ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി കതക് ചാരി കിടന്നു…… അവളുടെ കണ്ണുകൾ നിറഞ്ഞു….. അതയാളെ ഓർത്തായിരുന്നു…… എല്ലാം കേട്ടു കാണും… സങ്കടം ആയിക്കാണും….. അവൾക്ക് ആ സമയം അച്ഛനോടും അമ്മയോടും ദേഷ്യം തോന്നി……..

പതിവ് പ്പോലെ നെറ്റിയിൽ തലോടിക്കൊണ്ട് സേനൻ ബാൽക്കണിയിലേക്ക് നടന്നു…..

അവറിഞ്ഞില്ല അവൻ വന്നത്……

🤍

രാവിലെ ഉണർന്നപ്പോൾ വെപ്രാളത്തോടെ അവൾ ചുറ്റും നോക്കി. ഒരു നോക്കവനെ കാണാൻ…. ബാൽക്കണിയിൽ കാണുമെന്ന് കരുതി അവിടേക്ക് നടന്നു.. കണ്ണും തുറന്ന് കിടക്കുന്നവനെ കണ്ടതും അവൾ വെപ്രാളത്തോടെ അവന്റ അടുത്തേക്ക് വന്ന് അവന്റയടുത്തിരുന്നു. അവൾ അടുത്ത് വന്നതറിഞ്ഞതും അവൻ അവളെയൊന്ന് നോക്കി…..

” നിന്റെ എക്സാം എന്നാ….. ”

” അ…. അടുത്ത ആഴ്ച….. ” അവൾ മെല്ലെപ്പറഞ്ഞു.

” പ്രിലിംസ് കിട്ടിയിട്ടുള്ള മെയിൻ എക്സ് അല്ലേ……. ”

” മ്മ്ഹ്…… ”

” അല്ലേ….. ” അവൻ വീണ്ടും ചോദിച്ചു

” അതേ……. ”

“നീ ജോലി മേടിക്കില്ലേ സപ്തെ…” അപ്പോൾ അവൻ അവളെ നോക്കി… അവന്റ കണ്ണുകൾ നിറഞ്ഞു….. അവളുടെയും…. അവന്റ കൈ അവൾ അമർത്തിപ്പിടിച്ചു.

“മേടിക്കില്ലേ…….”

” ഇ….. ഇല്ലാ…… ” അവൾ അതുംപ്പറഞ്ഞുക്കൊണ്ട് മുഖം പൊത്തിക്കരഞ്ഞു. സേനൻ ചാടി എഴുന്നേറ്റ് അവളുടെ കൈ പിടിച്ച് മാറ്റി അവളെ നോക്കി……..

ബാക്കിപ്പറയുന്നതിന് മുന്നേ അവന്റ പൊട്ടിക്കരച്ചിലോടെ അവൾ വീണു….. അവനും കരഞ്ഞുപ്പോയി……

“എ….. എനിക്ക്…. ജോ… ജോലി…. വേണ്ടാ….. എനിക്ക് ഇങ്ങനെ.. ജി… ജീവിതകാലം മുഴുവൻ ഇങ്ങനെ. മതി…… എനിക്ക് ഇഷ്ടവാ…… ആരെന്തുപ്പറഞ്ഞാലും എനിക്ക് ഇഷ്ടവാ…… എനിക്ക് ജോലി വേണ്ടാ……… ജോലി കിട്ടിയാൽ എന്നോട് പോകാൻ പറയാനല്ലേ…… ഞാ… ഞാൻ പോകില്ല…. എന്റെ യാ…..”
വിക്കി വിക്കിയവൾ പറഞ്ഞതും ബലത്തിൽ അവൻ അവളുടെ മുഖം അവനോട് ചേർത്തു…..

” ആരെന്തുപ്പറഞ്ഞാലും നിന്നെ ഞാൻ വിട്ട് കളയില്ല സപ്തെ….. എന്റെ ജീവനാ നീ…… എനിക്ക് പറ്റണ്ടേ…….. ” അവനും കരഞ്ഞുപ്പോയി…..അവൾ ഒന്നുംക്കൂടി അവനോട് ചേർന്നു.

“സപ്തെ……”

“മ്മ്…….”

” നീ പഠിക്കില്ലേ….. ”

” പഠിക്കും……. ”

” ജോലി മേടിക്കില്ലേ….. ”

” മേടിക്കും…… ”

“മേടിക്കണം……. എന്റെ ഭാര്യ വല്യ ആളാകണം.. നീ ഒരുപാട് പഠിക്കണം
നിന്റെ സ്വപ്നംപ്പോലെ…… ഞാൻ കൂടെ കാണും……. എന്നും…. എപ്പോഴും……” അവളുടെ നെറ്റിയിൽ ചുംബിച്ചുക്കൊണ്ടവൻ അവൻ പറഞ്ഞു.

” ഇന്നലെ താമസിച്ചതെന്താ?? ഉം….. ”

“ഇന്നലെ നിന്റെ വീട്ടിലെ എല്ലാരും പറയുന്നത് കേട്ടപ്പോൾ സഹിച്ചില്ല…. ഒരു വക്കിലിനെ കാണാൻ പോയതാ…..”കുറ്റവാളിയെപ്പോലെ അവൻ പറഞ്ഞതും അവളുടെ മുഖം വീർത്തു….. സേനൻ അവളുടെ കവിളിൽ കുത്തി…

“ഡിവോഴ്സ് ചെയ്യുന്നതിനെ പറ്റി അല്ലേ….”

” മ്മ്ഹ്….. ” അവനൊന്ന് മൂളി…..

” എന്നിട്ട് ചെയ്യുന്നില്ലേ…….. ”

” പ്രായമായി വരുവല്ലേ… വൈകി കിട്ടിയ മാണിക്യത്തെ അങ്ങനെ കളയാൻ പറ്റില്ല….” ചമ്മലോടെ പറയുന്നവന്റെ നെഞ്ചിൽ പല്ലുകൾ അമർത്തിക്കൊണ്ട് അവിടെ മൃദുവായി ചുംബിച്ചു. സേനൻ അവളെ അമർത്തിപ്പിടിച്ചു. ഒരിക്കലും കൈവിടില്ലെന്നപ്പോലെ പ്രണയത്തോടെ… വാത്സല്യത്തോടെ ഇഷ്ടത്തോടെ……..

” ജോലി മേടിക്കില്ലേ സപ്തെ…… ” അവൻ വീണ്ടും അരുമയായി ചോദിച്ചു

” വേടിക്കും…. ” ഉറപ്പോടെ വീണ്ടും പറഞ്ഞുക്കൊണ്ട് അവന്റ നെഞ്ചിൽ വീണ്ടും വീണ്ടും അവൾ ചുംബിച്ചു….
മതി വരാതെ……

അവസാനിച്ചു 🤍

അഭിപ്രായം………