രചന: ശിഹാബ്)
————————————–
സ്മിതയുടെ രൂക്ഷമായ നോട്ടം അനിലിനെ വല്ലാതെ വേദനിപ്പിച്ചു അയാൾ അവളോട് പറഞ്ഞു ” മോളെ നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് അമ്മക്ക് വയസ്സായില്ലേ ഇനി നമ്മൾ വേണം കൂടെ എപ്പോഴും ”
” ദേ അനി ഞാൻ നിങ്ങളോട് ഒരായിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് അമ്മയെ ഇനി ഈ വീട്ടിൽ നിറുത്താൻ പറ്റിയില്ല എന്ന് അവരെ ഓൾഡേജ് ഹോമിൽ കൊണ്ടുപോയി ആക്കിയാൽ എന്താ കുഴപ്പം . അവിടെ ആകുമ്പോൾ സമയാ സമയം മരുന്നും ഭക്ഷണവും എല്ലാം നൽകാൻ ആളുകൾ ഉണ്ടാകും പിന്നെ വല്ല വയ്യായികയോ മറ്റോ ഉണ്ടെങ്കിൽ നോക്കാൻ വിദഗ്ധരായ ഡോക്ടർമാരും പരിചരണം ലഭിച്ച സിസ്റ്റർമാരും എല്ലാം ഉണ്ടാവില്ലേ ? അതെല്ലേ നല്ലത് ?”
” മോളെ നീ പറയുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ വയസ്സാകുമ്പോഴാണ് അവരുടെ കൂടെ നമ്മൾ വേണ്ടത് . അവർക്ക് വേണ്ടത് നീ പറഞ്ഞത് പോലെയുള്ള ഡോക്ടർമാരുടെയോ നേഴ്സുമാരുടെയോ സേവനം അല്ല മറിച്ച് മക്കളുടെ പരിചരണവും പിന്നെ മക്കളുടെ സ്നേഹ സംസാരങ്ങളും അതുപോലെ മക്കൾ ഇപ്പോഴും കൂടെ ഉണ്ടാകുക എന്നൊക്കെയാണ് ഇതെന്താ നീ മനസ്സിലാക്കാത്തത് ”
” എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു പിന്നെ ഇവിടെ വല്ല വേലക്കാരത്തികളെയും വെക്കുന്ന പരിപാടി വേണ്ട എല്ലാം സ്വന്തമായി അങ്ങ് ചെയ്താൽ മതി എന്നൊക്കൊണ്ട് ഒന്നും ആവില്ല നിങ്ങളുടെ അമ്മയുടെ എച്ചിൽ പാത്രം കെഴുകാനും അലക്കാനും പിന്നെ ബാത്റൂമിലേക്കു കൊണ്ട് പോവാനും എല്ലാം എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഛർദിക്കാൻ വരുന്നു ”
” സ്മിതേ നീ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല എന്റെ ‘അമ്മ ആയത് കൊണ്ടല്ലേ നീ അങ്ങനെ പറഞ്ഞത് .? ”
” എനിക്ക് അങ്ങനെ ഒന്നും ഇല്ല എനിക്ക് പറ്റാത്ത കാര്യം ഞാൻ ചെയ്യില്ല എന്നല്ലേ പറഞ്ഞോള്ളൂ . എനിക്ക് ഇതൊന്നും ചെയ്ത് പരിചയം ഇല്ല ”
” മോളെ നിനക്കും ഒരുനാൾ പ്രായമാകും അപ്പോ നീ ഇതൊക്കെ ഓർക്കും ”
” ഒന്നും ഇല്ല ഏട്ടാ അതിന്നെല്ലോ നമ്മൾ സമ്പാദിക്കുന്നത് പ്രായമാകുമ്പോൾ ഓൾഡേജ് ഹോമിൽ പോകണം അത്രേയൊള്ളൂ ആരെയും ബുദ്ധിമുട്ടിക്കേണ്ട അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ ”
” മോളെ നീ ഇങ്ങനെ സംസാരിക്കുന്നത് നീ ഇപ്പോൾ നിന്റെ സ്ഥാനത് നിൽക്കുന്നത് കൊണ്ടാണ് നിനക്ക് ഇപ്പോൾ എല്ലാം സ്വന്തമായി ചെയ്യാൻ കഴിയും ആരുടേയും സഹായം ആവശ്യമില്ല പിന്നെ സ്വന്തമായി നല്ല ജോലി ഉള്ളത് കൊണ്ട് പണത്തിനും ബുദ്ധിമുട്ടില്ല. എന്തെങ്കിലും അസുഖം സംഭവിച്ചാൽ ഇൻഷുറൻസും മറ്റും വേറെയും എല്ലാം ഉണ്ട് എന്ന ഒരു സ്വാർത്ഥതയാണ് നിന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത് .
എല്ലാം ഒരിക്കൽ നമ്മിൽ നിന്നും കൈ വിട്ടുപോകും അപ്പോൾ പിടിക്കാൻ ഒരു പിടി വള്ളി പോലും കൂടെ കാണില്ല അപ്പോഴാ നിനക്ക് സ്വന്തത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാകുക എപ്പോഴെങ്കിലും അതൊക്കെ ഒന്ന് ഓർക്കണം ”
” അനിലേട്ടാ ഞാൻ പറഞ്ഞത് സാധാരണ ഓൾഡേജ് ഹോമുകളെ കുറിച്ചല്ല .അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട് രാവിലെ കൃത്യ സമയത് എഴുനേൽപ്പിക്കും പ്രഭാത കർമങ്ങൾ ഒക്കെ കഴിഞ്ഞതിന് ശേഷം ചായ ലഘു ഭക്ഷണവും പിന്നെ യോഗയും മറ്റും അമ്പലത്തിൽ പോകേണ്ടവർക്ക് അവിടെ അതിനുള്ള സൗകര്യം ഉണ്ട് പിന്നെ പ്രഭാത നടത്തം അത് കഴിഞ്ഞു ബ്രൈക് ഫാസ്റ്റ് . പിന്നെ കുറച്ചു നേരം ന്യൂസ് പേപ്പർ നോക്കാം വായിക്കാം . അപ്പോഴേക്കും കുളിക്കാൻ ഉള്ള സമയമാകും പിന്നെ കുളിയും മറ്റും കഴിയുമ്പോഴേക്കും ഉച്ച ആകും ഉച്ചക്ക് ഉള്ള ഊണ് കഴിഞ്ഞാൽ പിന്നെ ഒരു ഉറക്കം അത് കഴിയുമ്പോഴേക്കും വൈകുനേരം ആകും പിന്നെ ഒരു സായാന നടത്തം അതൊക്കെ കഴിയുബോഴേക്കും വൈകുന്നേരത്തെ ചായ റെഡി . പിന്നെ എല്ലാവരും കൂടെ കുറച്ചു സമയം കൊച്ചു വർത്തമാനം പറയുമ്പോഴേക്കും രാത്രി ആയി തുടങ്ങി പിന്നെ നാമം ജപിക്കലും മറ്റും ഒക്കെ കഴിയുമ്പോഴേക്കും രാത്രിയിലെ ഭക്ഷണം റെഡിയാകും അതെല്ലാം കഴിയുമ്പോഴേക്കും രാതി കിടക്കാനുള്ള സമയമായി . സമയയസമയത് ഭക്ഷണം വ്യായാമം അമ്പലവും പ്രാർത്ഥനയും എല്ലാം നന്നായി ചെയ്യാൻ ഇതിലും നല്ല അവസരം പിന്നെ എവിടെ കിട്ടും അവരുടെ സന്തോഷം അതാണ് നിങ്ങൾക്ക് ആവശ്യം എങ്കിൽ ഇതാണ് ഏറ്റവും നല്ലത്”
” നിനക്ക് സ്വന്തമെന്നോ ബന്ധമെന്നോ ഒന്നും അറിയില്ല കാരണം നീ പഠിച്ചത് അങ്ങ് ലണ്ടനിൽ അല്ലെ നിന്റെ അച്ഛനും അമ്മയ്ക്കും അവിടെ നല്ല ജോലി അതിനിടയിൽ എങ്ങനെയോ നീയ്യും പിറന്നു വീണു കഷ്ടിച്ച് ആറ് മാസം നിന്റെ ‘അമ്മ നിന്നെ നോക്കിക്കാണും അപ്പോഴേക്കും അവർ ജോലിക്ക് പോയി തുടങ്ങി നിന്നെ നോക്കാൻ ഒരാളെയും ഏർപ്പാടാക്കി രാത്രി വരും നിന്നെ ഒന്ന് കാണും രാവിലെ ജോലിക്ക് പോകും അപ്പൊ നീ നല്ല ഉറക്കത്തിലാകും അപ്പോഴും നിന്നെ ഒന്ന് നോക്കി പോകും നിനക്ക് ഒരു അഞ്ചു വസ്സ് വരെ ആ സ്ത്രീ അവിടെ ഉണ്ടായിരുന്നു . അതിന്നു ശേഷം നിന്നെ ‘അമ്മ ഒരു ഡേ കയറിലാക്കി രാവിലെയും വൈകുന്നേരവും നിന്റെ കാര്യങ്ങൾ നോക്കാൻ ഒരു വേലക്കാരിയെയും കൂടി വെച്ചു . നിന്റെ അച്ഛന്റെ സ്ഥിതി ഇതിലും മോശം രാവിലെ നേരത്തെ ജോലിക്കു പോകും രാത്രി വരുന്നതിനു സമയം ഒന്നും ഇല്ല വന്നാൽ വന്നു ഇല്ലെങ്കിൽ ഇല്ല ഇനി വന്നാൽ തന്നെ നാല് കാലിലും അതിനിടയിൽ മകളെ നോക്കാനോ ഭാര്യയോട് സംസാരിക്കാനോ അയാൾക്കു സമയം ഇല്ല . ഇനി ലീവുള്ള ദിവസ്സം നിന്റെ അച്ഛന്റെയോ അമ്മയുടേയോ പൊടി പോലും കാണില്ല വീട്ടിൽ അവർക്ക് അവരുടെ ലോകം മാത്രം . നീ ലണ്ടൻ സ്റ്റെയിലിൽ തന്നെ ജീവിച്ചു അപ്പൊ നിനക്ക് സ്വന്തമെന്നോ ബന്ധമെന്നോ അറിയില്ല അറിയായേണ്ട സമയത്ത് നിന്റെ മാതാപിതാക്കൾ നിന്നെ അതും പഠിപ്പിച്ചില്ല ബാക്കി എല്ലാം പഠിച്ചു . അവസാനം നിന്റെ അമ്മയും അച്ഛനും അവിടെയുള്ള ജോലി രാജി വെച്ചു നാട്ടിൽ വന്നു എന്നിട്ട് നിന്റെ കല്യാണം നടത്തി അതിൽ ഈ ഞാൻ വീണു പോയി”
” ഇതൊക്കെ എങ്ങനെ നിങ്ങൾ അറിഞ്ഞു ”
” അതൊക്കെ നിന്റെ ‘അമ്മ തന്നെയാ എന്നോട് പറഞ്ഞത് ഇവർക്ക് ഈ ഫ്ലാഷ് ഭാക്ക് കല്യാണത്തിന് മുൻപ് പറയാൻ പറ്റിയില്ലല്ലോ”
” നിങ്ങൾക്ക് ഇപ്പൊ ഞാൻ വേണ്ടാത്തവൾ ആയി അല്ലെ … എങ്കിൽ നമ്മുക്ക് ഇവിട വെച്ച് പിരിയാം ഗുഡ് ബൈ ഐ വിൽ ഷോ യു ”
അതും പറഞ്ഞു സ്മിത പോർച്ചിൽ കിടക്കുന്ന വില കൂടിയ കാറിൽ പാഞ്ഞു പോയി . അനിൽ ഒരു പുച്ഛ ഭാവത്തോടെ അത് നോക്കി നിന്നു തന്റെ ഫോൺ എടുത്തു അതിൽ ഒരാളെ വിളിച്ചു അയാൾ ഫോൺ കട്ട് ചെയ്തു . അയാൾ ഫോൺ പോക്കറ്റിൽ വെച്ച് നേരെ ‘അമ്മ കിടക്കുന്ന റൂമിലേക്ക് പോയി ..
” അമ്മെ …”
” എന്താ മോനെ അവിടെ ഒരു ഒച്ചയും ബഹളവും ഒക്കെ കേട്ടത്.”
” അത് ഒന്നുമില്ല അമ്മെ ”
” മോനെ അനി എല്ലാം ‘അമ്മ കേട്ടു അവൾ പറഞ്ഞത് പോലെയുള്ള ഒരു ഓൾഡേജ് ഹോം ഉണ്ടെങ്കിൽ ‘അമ്മ അങ്ങോട്ട് പോയികൊള്ളാം മോനും അവളും ഇവിടെ സന്തോഷമായി ജീവിച്ചോളു .. ഞാൻ ഇനി അധിക കാലം ഒന്നും ഉണ്ടാവില്ല നിങ്ങൾ സന്തോഷമായിരുന്നാൽ മതി .”
” അമ്മെ അമ്മക്ക് പകരം ഈ ലോകത്ത് എനിക്ക് ഒന്നും ഇല്ല എന്റെ ജീവിതാവസാനം വരെ ഞാൻ അമ്മയെ പൊന്ന് പോലെ നോക്കും അച്ഛൻ നമ്മുക്ക് വേണ്ടി കുറെ അധികം സംഭാച്ചു കൂട്ടി അത് അനുഭവിക്കാൻ അച്ഛൻ ഇല്ലാതായി എന്ന് മാത്രം . ‘അമ്മെ അവൾ പറയുന്നത് പോലെ ഒന്നുമല്ല ഈ ഓൾഡേജ് ഹോം എന്ന് പറഞ്ഞാൽ അവിടെയുള്ള ഓരോ മുഖവും പറയാതെ പറയും ഒരുപാട് സങ്കട കഥകൾ അതൊന്നും ഇപ്പോഴുള്ള മക്കൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല അവർ കണ്ടതും പഠിച്ചതും ഒക്കെ വേറെ ഏതോ മായാ ലോകമാണ് അമ്മെ അവിടെ സ്വന്തമെന്നോ ബന്ധമെന്നോ ഒന്നുമില്ല .. ”
” എന്നാലും മോനെ നീ അവളെ ഒന്ന് തിരിച്ചു വിളിച്ചു പോലും ഇല്ല .. അമ്മയുടെ വില അറിയുന്ന നീ എന്താ ഒരു ഭാര്യയുടെ വില മനസ്സിലാക്കാത്തത് ”
” അമ്മെ അവളെ ഞാൻ ഒരിക്കലും എന്റെ ഭാര്യയായി കണ്ടിട്ടില്ല .. അവൾക്ക് വേണ്ടത് ടൗണിൽ ഒരു വീട് .. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു പിന്നെ അവർക്ക് അവരുടേതായ ലോകം മാത്രം അവിടെ മറ്റാരും പാടില്ല . നമ്മുക്ക് നമ്മുടെ ഗ്രാമവും ഈ വയലും പുഴയും എല്ലാം കണ്ട് ജീവിക്കുന്നത് അല്ലെ നല്ലത് അത് അവൾക്കു പറ്റില്ല വയസ്സായവരെ തീരെ പറ്റില്ല ”
” എന്നാലും മോനെ ”
” ഒരെന്നാലും ഇല്ല അമ്മെ അവൾക്ക് നമ്മുടെ വീടും പരിസരവും ഒന്നും പിടിച്ചിട്ടുണ്ടാവില്ല അതാകും ”
” അമ്മെ ഫോൺ അടിക്കുന്നുണ്ട് ആരാ എന്ന് നോക്കട്ടെ ..
“ഹലോ ആരാ വിളിക്കുന്നത് ? ”
“ഇത് ജനറൽ ഹോസ്പിറ്റലിൽ നിന്നാണ് നിങ്ങളുടെ ഭാര്യക്ക് ഒരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട് പെട്ടെന്ന് ഇവിടെ എത്തണം .”
“എന്താ പറ്റിയത് ? ”
“കയ്യും കാലും ഒടിഞ്ഞിട്ടുണ്ട് പിന്നെ തല നിലത്ത് അടിച്ചിട്ട് അത് കൊണ്ട് ബോധം പോയിട്ടുണ്ട് നിങ്ങൾ എത്രയും പെട്ടന്ന് ഇവിടെ എത്തണം ”
” മോനെ ആരാ വിളിച്ചത് .?”
“അത് അമ്മെ ഒരു ചെറിയ ആവശ്യം ഉണ്ട് ഞാൻ ഉടനെ വരാം . പിന്നെ അമ്മക്ക് ഉച്ചക്കുള്ള ഭക്ഷണം ഞാൻ തെയ്യാറാക്കി വെച്ചിട്ടുണ്ട് മരുന്ന് സമയത്തിന്ന് കഴിക്കണം ട്ടോ ഞാൻ വരാൻ ലേറ്റ് ആകും ഞാൻ അമ്മിണി ചേച്ചിയോട് ഇങ്ങോട്ട് വരാൻ പറയാം ”
” എന്നാലും മോനെ എന്താ കാര്യം ഒന്ന് പറഞ്ഞൂടെ . അത് വല്യ കാര്യം ഒന്നുമല്ല അമ്മെ ഞാൻ അവിടെ എത്തേണ്ട ഒരു കാര്യം ഉണ്ട് നമ്മുടെ ഫാമിലെ കാര്യമാണ് അമ്മെ ”
” അതാണോ കാര്യം എന്ന മോൻ വേഗം പോയി വാ ”
അയാൾ കാർ എടുത്ത് വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി
” സർ ഞാൻ അനിലാണ് ഇവിടുന്ന് വിളിച്ചിരുന്നു …”
” നിങ്ങൾ ഇങ്ങോട്ട് വരൂ ..ഞാൻ ജെയ്സൺ ഞാനാണ് നിങ്ങളുടെ വൈഫിനെ നോക്കുന്ന ഡോക്റ്റർ .. വല്ല്യ കുഴപ്പം ഒന്നുമില്ല റോഡ് ക്രോസ്സ് ചെയ്തപ്പോൾ പറ്റിയതാണ് ഓപ്പോസിറ്റ് വന്ന വണ്ടിയുടെ ബ്രേക്ക് പോയതാണ് . ഇടിച്ചു തെറിപ്പിച്ചു കാലും കയ്യും ഒടിഞ്ഞിട്ടുണ്ട് തല നിലത്തടിച്ചു അതിൽ വല്ല്യ പ്രോബ്ലം ഒന്നുമില്ല .. സ്കാനിംഗ് ഒക്കെ കഴിഞ്ഞതാണ് ഇന്റെർണൽ പാർട്ട്കൾക്ക് ഒന്നും പ്രോബ്ലമില്ല ഒരു ദിവസ്സം ഇവിടെ കിടക്കട്ടെ . എന്നിട്ട് കുഴപ്പം ഒന്നും ഇല്ലെങ്കിൽ പോകാം . ”
” ബോധം ഇല്ല എന്ന് പറഞ്ഞിരുന്നു ഇപ്പൊ …?”
” ഓ കുഴപ്പം ഇല്ല ഒരു ആറ് മണിക്കൂർ മയക്കം ഉണ്ടാകും കയ്യും കാലും ഒക്കെ പ്ലാസ്റ്ററിങ് ചെയ്യുന്നതേ ഒള്ളു ഇപ്പൊ കാണാൻ പറ്റില്ല കുറച്ച് കഴിഞ്ഞു കാണിക്കാം”
” അമ്മെ ഞാൻ അനിലാണ് നമ്മുടെ സ്മിതക്ക് ഒരു ചെറിയ ആക്സിഡന്റ് ആയിട്ടുണ്ട് നിങ്ങൾ ഒന്ന് ജനറൽഹോസ്പിറ്റലിലേക്കു വരുമോ ? ”
” അതെയോ മോനെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ? ”
” കയ്യിനും കാലിനും പരിക്കുണ്ട് വേറെ കുഴപ്പം ഒന്നുമില്ല ”
” ഞങ്ങൾ ഒരു ട്രിപ്പ് വന്നതാണ് ഇപ്പൊ മൈസൂരിലാണ് ഉള്ളത് ഞങ്ങൾ രണ്ട് ദിവസ്സം കഴിഞ്ഞു വരാം”
ഹ്മ്മ് അവളുടെ അച്ഛനും അമ്മയും അല്ലെ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു ..
അയാൾ ആത്മകതം പറഞ്ഞു
അയാൾ ഫോൺ എടുത്ത് അമ്മക്ക് വിളിച്ചു
” അമ്മെ അമ്മിണിച്ചേച്ചി വന്നില്ലേ ?”
” ആ വന്നു മോനെ എന്താ അവിടെ കുഴപ്പം ഒന്നുമില്ലലോ ”
” അമ്മെ നമ്മുടെ സ്മിതക്ക് ഒരു ചെറിയ ആക്സിഡന്റ് പറ്റി”
” എന്റെ ദൈവമേ എന്ത് പറ്റി മോനെ എന്തെങ്കിലും കുഴപ്പം ഉണ്ടോ ‘ ?”
” കുഴപ്പം ഒന്നുമില്ല ഞാൻ ഇന്ന് ഇവിടെ നിൽക്കണം നാളെ ഡിസ്ചാർജ് ആകൂ അമ്മിണി ചേച്ചിയോട് അവിടെ നിൽക്കാൻ പറയണം ട്ടോ ”
” എന്നാലും മോനെ നീ ഒറ്റക്ക് അവിടെ കുഴപ്പം ഒന്നുമില്ലെല്ലോ അല്ലെ ? ”
” ഇല്ല അമ്മെ ഞാൻ വിളിക്കാം”
” അനിൽ നിങ്ങളെ അകത്തേക്ക് വിളിക്കുണ്ട് ”
അയാൾ അവിടെ കിടക്കുന്ന തന്റെ ഭാര്യയെ ഒന്ന് നോക്കി മനസ്സിൽ എന്തോ ഒന്ന് തീരുമാനിച്ചു വേഗം പുറത്തേക്ക് വന്നു ഫോൺ വിളിച്ചു
” എടാ ജമാൽ ഞാൻ നിന്നോട് ഒരു ചെറിയ ആക്സിഡന്റ് ഉണ്ടാക്കാനല്ലേ പറഞ്ഞത് നീ എന്താ ചെയ്തത് ? ”
” അത് ഏട്ടാ വണ്ടിയുടെ ബ്രേക്ക് ശെരിക്കും പോയതായിരുന്നു കുറച്ച് കൂടിപ്പോയി അല്ലെ ? ഞാനും അജയനും കൂടി തന്നെയാ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് ”
“എന്നിട്ട് നിങ്ങൾ എവിടെ ?”
“ഞങ്ങൾ പോലീസ് സ്റ്റേഷനിലാണ് ഒന്ന് ഇവിടെ വരുമോ?”.
” ഞാൻ എങ്ങനെ വരും ഇവിടെ ആരും ഇല്ല . പിന്നെ സി ഐ ഫിലിപ്പ് എന്റെ ആളാണ് ഞാൻ വിളിച്ച് പറയാം”
അയാൾ കുറെ സമയം അവിടെ നിന്നു . കുറച്ച് കഴിഞ്ഞു ഒരു നഴ്സ് വന്നു പറഞ്ഞു….
“വൈഫിനു ബോധം വന്നിട്ടുണ്ട് നിങ്ങൾ ഒന്ന് അകത്തേക്ക് വരുമോ ?”
” ഒകെ ഞാൻ വരാം”
” സ്മിതേ ”
” ഏട്ടാ ഞാൻ….. എനിക്ക് എന്താ പറ്റിയത് …. ? ”
” ഇല്ലെടോ ഒന്നും ഇല്ല ഒരു ചെറിയ ആക്സിഡന്റ് അത്രേയൊള്ളൂ അതിൽ നിന്റെ കയ്യിനും കാലിനും ഒരു ചെറിയ പരിക്ക് അത്രയൊള്ളു ”
” ഏട്ടാ എനിക്ക് എണീച്ച് നടക്കാൻ ഇനി …….”
” ഇതൊന്നും ഇപ്പൊ ചിന്തിക്കേണ്ട നിന്റെ കൂടെ ഞാൻ ഉണ്ടാകും”
” ഏട്ടാ ഞാൻ അപ്പോഴത്തെ ദേഷ്യത്തില് ഏതൊക്കെയോ പറഞ്ഞു .. ഏട്ടൻ എന്നെ …?”
” മോളെ ഇത് ഹോസ്പിറ്റലാണ് നമ്മുക് റൂമിലേക്ക് മാറ്റിയതിനു ശേഷം സംസാരിക്കാം ”
പെട്ടന്ന് തെന്നെ അവരെ റൂമിലേക്ക് മാറ്റി
അയാൾ കുറച്ച് ഭക്ഷണം കൊണ്ട് റൂമിലേക്ക് വന്നു
” മോളെ കുറച്ച് ഭക്ഷണം കഴിക്ക് ”
” വേണ്ട ഏട്ടാ എനിക്ക് എന്തോ പോലെ തോന്നുന്നു ഞാൻ ഈ ഒരു അവസ്ഥയിലായപ്പോഴാണ് കൂടെ ആള് വേണം എന്നൊരു ചിന്ത വന്നത് . ഏട്ടനെന്നോട് ?”
” എനിക്ക് നിന്നോട് ഒരു പരിഭവവും ഇല്ല മോളെ പിന്നെ നിന്റെ അമ്മയുടെയും അച്ഛന്റെയും കഥ ഞാൻ എന്റെ ഒരു ഊഹം വെച്ച് പറഞ്ഞതാണ് അല്ലാതെ അവർ പറഞ്ഞു തന്നതുമല്ല അത് കേൾക്കുമ്പോഴെങ്കിലും നീ നിന്റെ സ്വഭാവം മാറ്റും എന്ന് കരുതി പക്ഷെ ഇപ്പൊ ദൈവം നിനക്ക് ചിന്തിക്കാനും പ്രവൃത്തിക്കാനും അത് ജീവിതത്തിൽ പകർത്താനും ഒരു അവസരം തന്നതാണ് ഇതെങ്കിലും പ്രയോജന പെടുത്തണം”
” ഏട്ടൻ എന്താ പറയുന്നത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് .. നമ്മുടെ ‘അമ്മ എന്നോട് ക്ഷമിക്കുമോ ? ഞാൻ നിങ്ങളോട് വഴക്കിട്ട് പൊന്നു വീട്ടിൽ വിളിച്ചപ്പോൾ അവർ അവിടെ ഇല്ല ഞാൻ ഭക്ഷണം വാങ്ങാൻ ഇറങ്ങിയതായിരുന്നു അപ്പോഴാണ് ഒരു വാൻ വന്നു ഇടിച്ചത് പിന്നെ ഒന്നും ഓർമയില്ല … ഓർമ്മ വന്നപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ആക്സിഡന്റ് ആയെന്നും ആരോ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു എന്നും. എന്റെ കയ്യും കാലും ഒക്കെ ഒടിഞ്ഞു ഈ സാഹചര്യത്തിലാണ് ഏട്ടൻ പറഞ്ഞ കാര്യത്തിന്റെ ഗൗരവം എനിക്ക് മനസ്സിലായത് .. ഏട്ടാ എന്നോട് …. ”
” വേണ്ട മോളെ എനിക്ക് നിന്നെ അത്രക്കും ഇഷ്ടമാണ് നിന്റെ സൗന്ദര്യം എന്നെ വല്ലാതെ മോഹിപ്പിച്ചു നിനക്ക് സൗന്ദര്യം കൂടിയപ്പോൾ ഹൃയത്തിന്റെ സൗന്ദര്യം നശിച്ചു ..പക്ഷെ ഇപ്പൊ നിന്റെ സൗന്ദര്യം ഹൃദയത്തിലും മുഖത്തിലും ഒരുപോലെയുണ്ട് ഇനി നമ്മുക്കിടയിൽ വഴക്കിന്റെയോ തർക്കത്തിന്റെയോ ആവശ്യം ഉണ്ടാവില്ല കാരണം രണ്ട് ഹൃദയങ്ങൾ ഒരേ ദിശയിലേക്ക് നോക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രണയം ജനിക്കുന്നത് ”
ആ ആശുപത്രി റൂമിൽ വെച്ച് അവരുടെ സ്നേഹബന്ധത്തിന്ന് ആഴം കൂടി അതെങ്ങനെയാണ് ചില നോവുകൾക്ക് ഒരായുസ്സിന്റെ ബന്ധങ്ങൾ നിലനിറുത്തുവാൻ കഴിയും…..