( രചന: Shihab Vazhipara)
“മനുവേട്ടാ നമ്മുക് ഒരു ചെറിയ വീട് വാങ്ങി അങ്ങോട്ട് താമസം മാറിയാലോ ?”
” എന്താ സീമേ ഇപ്പൊ ഒരു പുതിയ ആഗ്രഹം”
” ആഗ്രഹം പുതിയതൊന്നുമല്ല എനിക്ക് കുറെ മുൻപ് തന്നെ തോന്നിയതാണ് അവിടെ നമ്മൾ രണ്ട് പേരും പിന്നെ നമ്മുടെ രണ്ട് മക്കളും മാത്രം . അവിടെ എന്നും സന്തോഷമായി കുറെ കാലം അങ്ങനെ അല്ലലില്ലാതെ ജീവിക്കാൻ പറ്റണം അതാ എന്റെ ഒരു ആഗ്രഹം”
” കൊള്ളാം നല്ല ആഗ്രഹം പക്ഷെ എങ്ങനെ ഈ വീട്ടിൽ നിന്നും ഇറങ്ങും അച്ഛനും അമ്മയും ഒന്നും സമ്മതിക്കൂല”
” അതൊക്കെ പണ്ട് ഇപ്പൊ അനിലും പെണ്ണ് കെട്ടീലെ ഇപ്പൊ വീട്ടിലൊക്കെ ആളായില്ലേ ഇനി നമ്മൾ ഇവിടുന്ന് ഇറങ്ങണം അതാണ് ഇപ്പൊ നാട്ടിലെ പ്രമാണം ”
” മോളെ ഇവിടെ ഇപ്പൊ എന്താ ഒരു ബുദ്ധിമുട്ടും കുറവും”
” ഏട്ടന്റെ അനിയൻ പെണ്ണ് കെട്ടിക്കൊണ്ട് വരുന്നതിന് മുൻപ് ഇവിടെ കുഴപ്പം ഒന്നും
ഇല്ലായിരുന്നു . ഇപ്പൊ അമ്മയ്ക്കും അച്ഛനും ഒക്കെ അവൾ മതി എല്ലാത്തിനും അവളെയാ വിളിക്കുന്നത് . അവളോട് മാത്രമായി ഇപ്പൊ സ്നേഹം . ഞാൻ അച്ഛനും അമ്മയും ഇല്ലാതാവളല്ലേ എന്നെ ഒന്നും ആർക്കും വേണ്ട ”
” ഇതാ പ്പോ വലിയ കാര്യം . എടീ പെണ്ണെ അവൾ ഇപ്പൊ വന്നു കയറിയതല്ലേ അപ്പൊ അളവളോട് ഒരു മതിപ്പിലൊക്കെ നിൽക്കേണ്ട അതാകും അല്ലാതെ വേറെ ഒന്നും കൊണ്ടല്ല”
” അത് നിങ്ങൾ പറയുന്നതല്ലേ പണി ഒക്കെ എടുക്കാൻ ഞാനും ബാക്കി എല്ലാത്തിനും അവളും എനിക്ക് വയ്യ ഇനി ഈ വീട്ടിൽ നിൽക്കാൻ”
” പിണങ്ങല്ലേ മുത്തേ നമുക്ക് ആലോജിക്കാം നീ ഒന്ന് അടുത്തു വന്നേ നമ്മുക്ക് ……”
” അതെയ് ഇപ്പൊ അങ്ങനെ അടുത്ത് കിടന്നുള്ള ശൃംഗാരം ഒന്നും വേണ്ട അതൊക്കെ ഇനി പുതിയ വീട്ടിൽ എത്തീട്ട് ”
” വേണ്ടെങ്കിൽ വേണ്ട ഞാൻ ഉറങ്ങാൻ പോവാണ്”
” അമ്മേ ഇപ്പൊ വീട്ടിൽ ആളൊക്കെ ആയില്ലേ ഇനി ഞങ്ങൾ ഒന്ന് മാറി താമസിച്ചാലോ എന്നൊരു തോന്നൽ ”
” എന്താ മോനെ ഇപ്പൊ അങ്ങനെ ഒരു തോന്നൽ . അവളുടെ തലയിണ മന്ദ്രം ആയിരിക്കും അല്ലേ ?. നീ ഇങ്ങനെ ഒരു പെങ്കോന്തനാവല്ലേ മോനെ ? ”
” അച്ഛാ ഞാൻ പറയുന്നത് …”
” എടീ പാറു നീ എന്തിനാ അവനെ കുറ്റം പറയുന്നത് ഇപ്പൊ വീട്ടിൽ ആളൊക്കെ ആയില്ലേ ഇനി അവന് വേറെ പോകണം എന്നൊരു ആഗ്രഹം ഉണ്ടെകിൽ അങ്ങനെ ആവട്ടെ . പിന്നെ അവൻ ജോലി ചെയ്യുന്നതും ഇവിടന്ന് കുറെ ദൂരെ അല്ലേ . ഇനി അവിടെ ഒരു വീട് ഒക്കെ എടുത്തിട്ട് കൂടുന്നതാവും നല്ലത് നാട്ടിലേക്ക് ഉള്ള ട്രാൻസ്ഫർ അടുത്ത് ഒന്നും ഉണ്ടാവില്ല എന്നല്ലേ അവൻ പറഞ്ഞത് പിന്നെ എന്തിനാ നീ അവനെ കുറ്റം പറയുന്നത് നാട്ട് നടപ്പുള്ള കാര്യമല്ലേ അവൻ പറഞ്ഞത് .നിന്റെ കയ്യിൽ പൈസ വല്ലതും ഉണ്ടോ ടാ ”
” കുറച്ചൊക്കെ ഉണ്ട് അച്ഛാ പിന്നെ അവൾക്ക് ഭാഗം വെച്ചപ്പോൾ കിട്ടിയ കുറച്ച് പൈസയും ഉണ്ട് എല്ലാം കൂടി നോക്കിയാൽ ഞാൻ ഒരു വീട് അവിടെ കണ്ട് വെച്ചിട്ടുണ്ട് അത് വാങ്ങാൻ ഉള്ള പൈസ ഒക്കെ ഉണ്ടാകും ”
” എന്നാ പിന്നെ അത് വാങ്ങാൻ ഉള്ള കാര്യങ്ങൾ നോക്ക് ”
എല്ലാം പെട്ടെന്ന് തന്നെ നടന്നു മനുവും സീമയും രണ്ട് കുട്ടികളുമായി പുതിയ വീട്ടിലേക്ക് താമസം മാറി
” കണ്ടോ മനുവേട്ടാ കുട്ടികളുടെ ഒരു സന്തോഷം അവർക്ക് കളിക്കാൻ ഉള്ള നല്ല സ്ഥലവും പിന്നെ പഠിക്കാൻ സ്റ്റഡി ടേബിൾ എല്ലാം ഈ വീട്ടിൽ ഉണ്ടല്ലോ .. എങ്ങനെ ഒച്ച വെച്ചും പഠിക്കാം ഇവിടെ ശകാരിക്കാൻ അവരുടെ അമ്മമ്മയും അച്ഛമ്മയും ഒന്നും ഇല്ലല്ലോ ? ”
” അതെന്താ നീ അങ്ങനെ പറഞ്ഞത് ..? ”
” അത് പിന്നെ ഞാൻ നിങ്ങളോട് പറഞ്ഞില്ല എന്നൊള്ളു കുട്ടികൾ ഒച്ചവെക്കുന്നതും ഉച്ചത്തിൽ പഠിക്കുന്നതും ഒന്നും അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ല .. വൈകുനേരം ഒന്ന് നാമം ജപിക്കാനോ രാമായണം വായിക്കാനോ ഈ അസത്തുക്കൾ സമ്മതിക്കില്ല എന്നൊക്കെ അച്ഛനും അമ്മയും പറയും .. അവർ ഹാളിലിരുന്നാണ് പഠിക്കുന്നത് അതാണ് അവർക്കിഷ്ടം പിന്നെ അമ്മക്കും അച്ഛനും പണ്ടേ അവിടെ തന്നെ അല്ലെ ഇരിക്കുന്നത് .. പിന്നെ നിങ്ങളുടെ അനിയന്റെ കാര്യം അവൻ വന്നാൽ ടീവി കാണും അപ്പൊ കുട്ടികൾക് വേണ്ടതൊന്നും വെക്കാനും പറ്റില്ല . കുട്ടികൾ പഠനവും ഹോം വർക്കും എല്ലാം കഴിഞ്ഞു വരുമ്പോൾ അവൻ വന്നു ടീവി വെക്കും .. ഇനി കുട്ടികൾക്ക് പരീക്ഷവല്ലതും ഉണ്ടെകിൽ സ്വസ്ഥമായി ഇരുന്നു പഠിക്കാനും അവൻ സമ്മതിക്കില്ല അവൻക്ക് ടീവി കാണേണം ഇപ്പോഴും .. എപ്പൊഴും നമ്മുടെ കുട്ടികളെ തട്ടിക്കളിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത് .. ഈ അച്ഛനും അമ്മയ്ക്കും എന്നതാ നമ്മുടെ കുട്ടികളോട് ഇത്ര സ്നേഹം ഇല്ലാത്തത് എന്ന് ഞാൻ ഒരുപാട് തവണ ആലോജിച്ചതാണ് .. അവർക്ക് വേണ്ടത് ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത ഒരു സ്ഥലമാണ് .. അവർക്ക് വയസ്സാം കാലത്ത് ഇരുന്നു സംസാരിക്കാനും മറ്റും അതാണ് സൗകര്യം എന്ന് തോന്നുന്നു . പിന്നെ എന്നെ അവർക്ക് വേണം കാലത്ത് എണീറ്റാൽ കുളിക്കാൻ വെള്ളം ചൂടാക്കി കൊടുക്കാനും പിന്നെ സമയാസമയം ഉള്ള ചായ കുടിയും മറ്റും .. പിന്നെ ഭക്ഷണം എല്ലാം ഞാൻ അവരുടെ മുമ്പിൽ എത്തിക്കണം .. പിന്നെ സമയത്ത് മരുന്നും കൊടുക്കണം എല്ലാം ഞാൻ തന്നെ .. പിന്നെ മാസം മാസം ഉള്ള ചെക്കപ്പിന് പോകാനും ഞാൻ വേണം .. ഇതിനൊക്കെ ഞാൻ തന്നെ വേണം .. ഏട്ടന് ഒന്നും അറിയേണ്ടല്ലോ മാസത്തിൽ ഒന്നോ രണ്ടോ തവണ ഒന്ന് വരും വേണ്ട പൈസയും തന്ന് പോയാൽ എല്ലാം കഴിഞ്ഞു എന്ന് കരുതുമെല്ലോ അല്ലെ .. ?
” മോളെ ഇതൊന്നും നീ എന്താ എന്നോട് പറയാതിരുന്നത് ? ”
” എന്തിനാ ഞാൻ പറയുന്നത് ഏട്ടനെ എനിക്കറിയില്ലേ .. ഞാൻ വല്ലതും പറഞ്ഞാൽ നമ്മുടെ വീട് കുട്ടിച്ചോറാകും .. ഏട്ടൻ എന്നെയും കുട്ടികളെയും കൂടെ കൊണ്ട് പോകും .. പിന്നെ അനിലും അമ്മയും അച്ഛനും വീട്ടിൽ തനിച്ചാകും .. പിന്നെ അവർക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്യാൻ ആരുണ്ടാകും .. എല്ലാം അവൾ കാരണമാണ് എന്ന് നാട്ടുകാരും വീട്ടുകാരും പറയും എല്ലാവരുടെ മുൻപിലും ഞാൻ തെറ്റുകാരി ആകും .. പിന്നെ ഏട്ടന്റെ ഈ അവസ്ഥയിൽ ഒരു വേലക്കാരിയെ വെച്ചാൽ നമ്മുക് ഒരു വീട് എന്ന എന്റെ ചിരകാല സ്വപ്നം പൂവണിയാതെ വെരും എല്ലാം ഞാൻ സഹിച്ചു .. ഇപ്പൊ ഈ നിലയിൽ എത്തി .. എന്തോ ഒരു വലിയ ഭാരം ഇറക്കി വെച്ച പോലെ .. ”
” മോളെ നീ എന്റെ അമ്മയെയും അച്ഛനെയും നോക്കിയതിന്റെ കണക്കാണോ ഇപ്പൊ പറഞ്ഞത് .. മോളെ അവർക്ക് വയസ്സായില്ലേ ഇനി എത്രകാലം നമ്മോടൊപ്പം ഉണ്ടാകും അവരുടെ സന്തോഷം അല്ലെ നമ്മൾ നോക്കേണ്ടത് .. പിന്നെ നീ ഈ ചൈത കാര്യങ്ങൾ ഇത്രവലിയ മല മറിക്കുന്ന കാര്യമൊന്നും അല്ലല്ലോ അച്ഛനും അമ്മക്കും മരുന്നും ഭക്ഷണവും സമയത്ത് കൊടുക്കുന്നു ആത്രേയല്ലേ ഒള്ളു .. പിന്നെ കുട്ടികളെ ചീത്ത പറയുന്നു എന്ന കാര്യം അതൊക്കെ അവരുടെ പ്രായത്തിന്റെ പ്രശ്നമാണ് .. എന്ത് കൊണ്ട് കുട്ടികളെ നീ പറഞ്ഞു മനസ്സിലാക്കിയില്ല അച്ഛന്റെനോ അമ്മയോ ഇരിക്കുന്ന സ്ഥലത്ത് വെച്ച് പഠിക്കരുത് എന്ന് . അവരെ നമ്മുടെ റൂമിൽ കൊണ്ട് വന്നു പഠിക്കാൻ പറഞ്ഞൂടെ .. എല്ലാം ചെയ്യുന്ന നീ എന്തോ മഹാൻ എന്നൊരു ഈഗോ അതാണ് നിനക്ക് പറ്റിയ തെറ്റ് നീ എന്നോട് ഈകാര്യങ്ങൾ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്ക് തിരുത്തി തരുമായിരുന്നില്ലേ മോളെ .. ഇങ്ങനെയാണോ നീ ജാവിതത്തെ കണ്ടിരുന്നത് .. സ്വന്താമായി ഒരു വീടും സ്ഥലവും ഏതൊരു പെണ്ണിന്റെയും സ്വപ്നം തന്നെ അതിൽ ഇങ്ങനെയുള്ള ഒരു കഥ ഒന്നും ഉണ്ടാവില്ല ട്ടോ .. ”
” ഏട്ടാ ഞാൻ അത് .. അങ്ങനെ ഒന്നും ചിന്തിച്ചില്ല .. എനിക്ക് അപ്പോ ഞാൻ ചെയ്യുന്ന ജോലികൾ ആയിരുന്നു ചിന്തയിൽ വന്നത് .. ദിവസ്സവും രാവിലെ എണീറ്റാൽ വൈകുനേരം കിടക്കുന്നത് വരെ യാണ് എന്റെ ജോലി എല്ലാം കൂടി ചെയ്ത് എന്റെ നടുവേദന വീണ്ടും തുടങ്ങി . പിന്നെ ഏട്ടൻ വിളിക്കുമ്പോൾ ഏട്ടന് വിഷമമാകും എന്ന് കരുതിയാണ് ഞാൻ ഒന്നും പറയാതിരുന്നത് ”
” മോളെ ഇതൊന്നും ഒരു ജോലി എന്ന നിലക്ക് കാണരുത് ഇതൊക്കെ ഒരു നമ്മുടെ കടമയാണ് എന്ന് കരുതി ചെയ്താൽ മതി ”
” അപ്പൊ എനിക്കും ഉണ്ടാവില്ലേ സ്വപ്നങ്ങളും പ്രദീക്ഷകളും അതൊക്കെ ഞാൻ കുഴിച്ചുമൂടണോ ? സ്ത്രീ എന്നാൽ അടുക്കളയിലെ കരിയിലും പുകയിലും മാത്രം ഒതുങ്ങി പുറം ലോകം കാണാതെ ജീവിക്കേണ്ടവൾ ആണ് എന്നാണോ ഏട്ടൻ പറഞ്ഞു വരുന്നത് .. ”
” ഇതൊക്കെ നിന്റെ തോന്നലുകൾ മാത്രമാകും നീ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ നിനക്ക് ജോലിക്കു പോകണം എന്ന് ? എനിക്ക് ഒരിക്കലും നിന്നെ വീട്ടിൽ മാത്രം കെട്ടിയിട്ട് വളർത്താൻ ആഗ്രഹം ഉണ്ടായിരുന്നില്ല . എന്റെ അമ്മക്കും അച്ഛനും വയസ്സായത് കൊണ്ട് അവരുടെ കൂടെ അവരുടെ ഒരാളായി നിനക്ക് നിൽക്കാൻ ഇഷ്ടമാകും എന്ന് കരുതീട്ടായിരുന്നു . പിന്നെ നിനക്ക് അച്ഛനും അമ്മയും ഒന്നും ഇല്ലാത്തതും അല്ലേ അപ്പൊ നിനക്ക് അതൊരു ആശ്വാസമാകും എന്നാണു ഞാൻ കരുതിയത് ”
” ശെരിയായിരുന്നു കുട്ടികൾ ഒക്കെ ആകുന്നത് വരെ ഇപ്പൊ അവരെ നോക്കലും വീട്ടിലെ ജോലികളും എല്ലാം കൂടി എന്നെ കൊണ്ട് പറ്റാതായി അതാണ് ഞാൻ ..”
” നിന്റെ വിഷമങ്ങൾ എനിക്ക് മനസ്സിലാകും ഇവിടെ നിന്റെ ഇഷ്ടംപോലെ ആവാം നമ്മുടെ പഴയ വീട്ടിൽ നിന്നും കിട്ടാത്ത പലതും ചിലപ്പോൾ നിനക്ക് കിട്ടും ചിലപ്പോൾ ചിലതൊക്കെ നഷ്ടപ്പെട്ടു എന്നും വരും… രാവിലെ എനിക്ക് ഓഫീസിൽ പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും ഉള്ളത് ഒരു എട്ട് മണി ആകുമ്പോഴേക്കും തീരും പിന്നെ വീട് അടിച്ചു വാരാനും തുടക്കാനും പാത്രങ്ങൾ കെഴുകാനും എല്ലാം കൂടി ഒരു മണിക്കൂർ കൊണ്ട് കഴിയും .. പിന്നെ നിന്റെ ഭക്ഷണം കുളി അലക്കൽ എല്ലാം കൂടി ഒരു മണിക്കൂർ കൊണ്ട് കഴിയും എല്ലാം ഒരു പത്ത് പത്തര ആകുംഴേക്കും തീരും അതിന്ന് ശേഷം നിന്റെ ഇഷ്ടം പോലെ ആവാം എന്ന് കരുതി പരുതി വിടരുത് . പിന്നെ നിനക്ക് ജോലിക്ക് പോകണം എങ്കിൽ അങ്ങനെ ചെയ്യാം അല്ലെങ്കിൽ വീടിന്റെ അപ്പുറത്തുള്ള സ്ഥലം നമ്മുക് എടുക്കാം അതിൽ കൃഷിയോ മറ്റോ ആവണമെങ്കിൽ അങ്ങനെയും ആവാം ”
” ഓഹ് ഒന്നും വേണ്ട ഏട്ടാ എനിക്ക് ഒന്ന് റസ്റ്റ് എടുക്കണം അത്രേയൊള്ളൂ ”
” ഓഹ് അപ്പൊ ഞാൻ ഇത്രയും നേരം പറഞ്ഞത് ഒന്നും നീ കേട്ടില്ല അല്ലെ .. ? ”
” അതിനൊക്കെ എവിടെ സമയം അതിന് മുൻപ് ഇയാൾ തന്ന ഒരു സമ്മാനം കൂടി എന്റെ അടി വയറ്റിൽ വളരുന്നുണ്ടോ എന്നൊരു സംശയം അന്നേ ഞാൻ പറഞ്ഞതാ ഇനി പുതിയ വീട്ടിൽ വന്നിട്ട് മതീ എന്ന് അതിന് മുൻപ് ഇയാൾ പണി പറ്റിച്ചില്ലേ … ”
” ഓ അങ്ങനെയാണോ … ? ”
അപ്പോഴേക്കും കുട്ടികൾ വന്നു പറഞ്ഞു അമ്മെ വിശക്കുന്നു എന്തെങ്കിലും കഴിക്കണം ….
അങ്ങനെ ചെറിയ വലിയ സന്ദോഷങ്ങളുമായി അവരുടെ ജീവിതം സന്തോഷത്തോടെ വീണ്ടും മുന്നോട്ട് …