“സാർ… എന്തു വേണെങ്കിലും ചെയ്തു തരാം. വിളിക്കുന്നിടത്തേക്ക് വന്നോളാം… എവിടേയ്ക്കാണെങ്കിലും വരാം സാർ..”
“ഇപ്പോ കുറച്ചു പണം തന്ന് സഹായിച്ചാൽ മാത്രം മതി.. ചേട്ടന് മരുന്നു മേടിക്കാനാണ്..
മുന്നിൽ വന്ന് ദയനീയതോടെ പറയുന്നവളെയൊന്ന് നോക്കി വിനോദ്..
നിറം മങ്ങിയ നീലസാരിയ്ക്കുള്ളിലൂടെ കാണുന്ന അവരുടെ വെളുത്ത വയറിലാണ് അവന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്..
അധികം ചാടാത്ത വയറും ഒതുങ്ങിയ അരക്കെട്ടും.. കൊള്ളാലോ ..
മനസ്സിലോർത്തുകൊണ്ടവൻ പതിയെ മുഖമുയർത്തി അവരെ നോക്കി..
വട്ട മുഖത്തിൽ ഭംഗിയുള്ളൊരു സ്ത്രീ .. ഒരു നാൽപ്പതു വയസ്സ് തോന്നിയ്ക്കും കണ്ടാൽ..
കഴിഞ്ഞ മൂന്നാലു ദിവസ്സമായിട്ടല്ലെങ്കിലും തന്റെ കണ്ണുകൾ ഇവർക്ക് പിന്നിലുണ്ടായിരുന്നല്ലോ ഇവരറിയാതെ ..
“ചേച്ചി… എത്ര പൈസയാവേണ്ടത്… ?
“ഞാൻ തരാം..
പിന്നെ ഒരു കാര്യം ആദ്യമേ പറയാം…
ഞാൻ പറയുന്ന പണികൾ ചെയ്യേണ്ടി വരും…
” അപ്പോ പിടിച്ച് ഇല്ല ചെയ്യില്ല, അതു പറ്റില്ല.. ഇതു പറ്റില്ല എന്നൊന്നും പറഞ്ഞേക്കരുത് എന്റെ സ്വഭാവം മാറും.. ആദ്യമേ പറയാം അത്..
“ഞാൻ തരുന്ന പൈസ ഞാൻ മുതലാക്കും.. അതെനിയ്ക്ക് നിർബന്ധമാണ്..”
അവരെ മൊത്തത്തിൽ കണ്ണുകൊണ്ടൊന്നുഴിഞ്ഞ് ചുണ്ടുകൾ നനച്ചു കൊണ്ടാണവനത് പറഞ്ഞത്…
അവനുദ്ദേശിക്കുന്നതെന്താണെന്ന് ഏതൊരാൾക്കും മനസ്സിലാകും വിധത്തിൽ..
“ഇല്ല.. ഒന്നിനും എതിരുപറയില്ല..
“അറിയാം ചെയ്യേണ്ടി വരുന്ന ജോലികൾ എന്തൊക്കെയാണെന്ന്…
എല്ലാം ചെയ്യാം …. വേദനിപ്പിക്കാതെ ഇരുന്നാൽ മതി…എന്തിനും സമ്മതമാണെനിക്ക്….
ഇപ്പോൾ പൈസ തന്നാൽ മാത്രം മതി.. മരുന്ന് മേടിക്കാനാ… പൈസ ഇല്ലാത്ത കാരണം രാവിലെയും മരുന്ന് മേടിച്ചില്ല ചേട്ടന്…
ധൃതിക്കൂട്ടിയവർ പറയുന്നതു കേട്ടതും തന്റെ ഉദ്ദേശം അവർക്ക് വ്യക്തമായ് മനസ്സിലായെന്നും അതിനൊന്നിനും അവർക്ക് എതിർപ്പില്ലെന്നും ബോധ്യം വന്നതോടെ പേഴ്സിൽ നിന്ന് പൈസയെടുത്തവൻ എണ്ണി നോക്കുക പോലും ചെയ്യാതെ അവർക്കു നീട്ടി..
അവനെയൊന്ന് നോക്കി പണം വാങ്ങി എണ്ണിയവൾ…
തനിക്കാവശ്യമുള്ളതിലും അധികമുണ്ടെന്നു കണ്ടതും അവളുടെ മുഖത്തവനായൊരു ചിരി തെളിഞ്ഞു…
ഒപ്പമാ പണം മാറത്തെ സാരിയല്പം നീക്കി ബ്ലൗസ്സിനകത്തേക്ക് മെച്ചവൾ
ധൃതിയിലവിടെ നിന്ന് നടന്നു പോവുമ്പോൾ അവരുടെ പിന്നാമ്പുറ താളത്തിലായിരുന്നു വിനോദിന്റെ കണ്ണുകൾ…
കൊടുത്ത പൈസക്കുള്ള മുതലു ധാരാളമായിട്ടുണ്ട്..
അല്പം മുമ്പു കണ്ട കാഴ്ച കൂടി തെളിഞ്ഞവന്റെ മനസ്സിൽ…
മുതലാക്കിയേ വിനോദ് നിങ്ങളെ മടക്കി വിടൂ ചേച്ചി..
ഒരു വഷള ചിരിയോടോർത്തവൻ…
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി താനവരെ ഇവിടെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്..
ആരും ശ്രദ്ധിക്കുംതക്ക എടുപ്പുള്ളൊരു സ്ത്രീയാണവർ… ആരെയും ആകർഷിക്കുന്ന എന്തോ ഒന്നവരിലുണ്ട്.
വയ്യാത്ത ഭർത്താവിന് തുണയായ് വന്നവളാണെന്ന് അറിഞ്ഞപ്പോഴേ മനസ്സിലൊരു പ്രതീക്ഷ തോന്നിയിരുന്നു മുട്ടിയാൽ കിട്ടുമെന്ന്…
ഊഹം തെറ്റിയില്ല…. അവളായ് തന്നെ തേടി വന്നിരിക്കുന്നു…
ഇതുപോലെ പണം ആവശ്യമുള്ള സന്ദർഭങ്ങളിൽ എത്രയോ സ്ത്രീകൾക്ക് താനത് നല്കി സഹായിച്ചിരിക്കുന്നു…
ആരെയും സഹായിക്കാൻ തനിക്കൊരു മടിയുമില്ല… പക്ഷെ സഹായിക്കുന്നത് സ്ത്രീകളെയാവണമെന്നതു തന്റെ നിർബന്ധമാണ്…
മൂന്നാലു ദിവസത്തെ നോട്ടം കൊണ്ടു തന്നെ വീണിവൾ..
ഇനി പറ്റിയൊരു സ്ഥലം കൂടി റെഡിയാക്കണം അവളെയും കൊണ്ടുപോവാൻ…
ആലോചനയോടെ ചുറ്റും
നോക്കുന്നതിനിടയിലവന്റെ കണ്ണുകൾ താൻ ഇരിക്കുന്ന റൂമിൽ തന്നെ എത്തി..
അല്ലെങ്കിൽ എന്തിനാണ് വേറൊരു സ്ഥലം ഇതു തന്നെ മതിയല്ലോ…
ഈ മുറിയെക്കാൾ സുരക്ഷിതമായൊരു സ്ഥലം വേറെ ഉണ്ടോ… ഇതു ധാരാളം മതി..
മനസ്സിലോർത്തവൻ…
എന്തായാലും ഈ ആശുപത്രിയുടെ കോൺട്രാക്ട് പണിയെടുത്തതു മുതൽ തനിക്ക് നല്ല രാശിയാണ്…
ദിവസവും ഓരോന്നിനെ കിട്ടുന്നുണ്ട് ബലം പ്രയോഗിക്കാതെ തന്നെ…
ഇതു വിനോദ് വിശ്വഭരൻ….
പൂത്ത പണമുള്ള ബിൽഡിംഗ് കോൺട്രാക്ടറാണ് ആള്.. മുപ്പതിനോടടുത്ത് പ്രായമുണ്ടാവും…
പെണ്ണെന്ന് കേട്ടാൽ പോലും കാമം തിളയ്ക്കുന്നൊരുവനാണ് വിനോദ്…
പെണ്ണെന്ന ചിന്ത മനസ്സിലുണർന്നാൽ മുന്നിൽ വരുന്നവളുടെ പ്രായമോ സ്ഥാനമോ ബന്ധമോ ഒന്നും അവനു പ്രശ്നമല്ല…
പരസ്പര സമ്മതത്തിലാണ് ബന്ധം തുടങ്ങുന്നതെങ്കിൽ അവൻ മാന്യനാണ്… ഇഷ്ടം പൂർത്തീകരിച്ച് മടങ്ങുമ്പോൾ ധാരാളം പണം നൽകുമവൻ
നേരെ മറിച്ച് ഇഷ്ട്ടവും മോഹവും തോന്നിയ സ്ത്രീ ശരീരത്തെ ആഗ്രഹത്തിനനുസരിച്ചു കിട്ടിയില്ലെങ്കിൽ എന്തു നെറിക്കെട്ട കളി കളിച്ചിട്ടായാലും അവരെ നേടിയെടുക്കും അവൻ…
അങ്ങനെ നേടിയെടുക്കുന്ന സ്ത്രീകളോട്, അവരുടെ ശരീരത്തോട് അവൻ പെരുമാറുക പൈശാചികമായിട്ടാണ്….
ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അതവനൊപ്പം കഴിഞ്ഞ സമയമായാ സ്ത്രീകൾക്ക് തോന്നും വിധത്തിൽ വേദനിപ്പിച്ച് രസിക്കും അവൻ….
വൃത്തിയായണിഞ്ഞൊരുങ്ങി തനിയ്ക്ക് മുമ്പിൽ നിൽക്കുന്നവളുടെ വശ്യ സൗന്ദര്യത്തിൽ മതിമറന്നു ലയിച്ചു നിന്നു വിനോദ്..
ഇവർക്കിത്രയും സൗന്ദര്യം ഉണ്ടായിരുന്നോ…?
മനസ്സിലോർത്തവൻ വാതിലടച്ച് കുറ്റിയിട്ടു…
കടിഞ്ഞാണില്ലാത്ത കുതിര പോലെ കുതിയ്ക്കാനൊരുങ്ങുന്ന ശരീരത്തെയവൻ അവളിലേയ്ക്ക് ചേർത്തതും മുറിയിലവന്റെ ശ്വാസനിശ്വാസങ്ങളുയർന്നു..
വികാര വേലിയേറ്റത്തിന്റെ കൊടുമുടിയിലെപ്പോഴോ തന്റെ ഇടുപ്പിലേക്കാഴ്ന്നിറങ്ങിയ സൂചിമുനയുടെ വേദനയിലവനൊന്നു ഞരങ്ങി അവളിൽ നിന്നടർന്നു മാറി കിടക്കയിലേക്ക് വീണവൻ…
മനോഹരമായ ചിരിയോടെ കയ്യിലെ സിറിഞ്ചിൽ നിന്ന് നീഡിലൂരി മാറ്റുന്നവളെ പകച്ചു നോക്കിയവൻ …
ശബ്ദം പോലും ഉയർത്താൻ പറ്റാത്ത വിധം തളർന്നും മരവിച്ചും പോയിരിക്കുന്നു സെക്കൻഡുകൾ കൊണ്ട് തന്റെ ശരീരമെന്ന് ഞെട്ടലോടവൻ തിരിച്ചറിയുമ്പോഴേക്കും അനങ്ങാൻ സാധിക്കാത്ത വിധം തളർന്നിരുന്നവൻ….
അവൻ നോക്കി കിടക്കേ അവൾ ഫ്രഷായ് വന്നു സാരി മനോഹരമായ് ഞൊറിഞ്ഞുടുത്തു…
മിഴിഞ്ഞ കണ്ണോടെ ശബ്ദം പോലും ഉയർത്താൻ കഴിയാതെ കിടക്കുന്നവന്റെ അരികിലെത്തി നിലത്തു കിടന്ന മുണ്ടെടുത്തവന്റെ നഗ്നത മറച്ചവൾ… ബെഡിൽ കിടന്ന പുതപ്പെടുത്തവനെ അരയോളം പുതപ്പിച്ചു..
“നിനക്കൊരുപാട് സംശയങ്ങൾ ഉണ്ടെന്നറിയാം …,
” ഞാനാരാണെന്നാണ് നീ ചിന്തിക്കുന്നതെങ്കിൽ ഞാനൊരു സോഷ്യൽ വർക്കറാണ്… അതായത് നിന്നെ പോലെ എന്റെ ശരീരമാഗ്രഹിക്കുന്നവർക്ക് അതു നല്കും ഞാൻ…
പിന്നെ നിന്റെ അമ്മ ആഗ്രഹിച്ചതു പോലെ നിന്നെ ഇങ്ങനെ തളർത്തി കിടത്തുകയും ചെയ്യുന്ന സോഷ്യൽ വർക്കർ..
അവൾ പറഞ്ഞതു കേട്ടു മിഴിഞ്ഞവന്റെ കണ്ണുകൾ..
അമ്മയോ എന്ന ചോദ്യം തെളിഞ്ഞവന്റെ കണ്ണിൽ ..
‘സത്യം നിന്റെ അമ്മയാണ് എനിയ്ക്ക് ഈ ക്വട്ടേഷൻ തന്നത്…
“നീ വേട്ടയാടിയും കീഴടക്കിയും രസിച്ചു സുഖിച്ച പെൺക്കുട്ടിക്കളിലൊന്ന് നിന്റെ അമ്മ മകളായ് കണ്ട് നിന്റെ വീട്ടിൽ തന്നെ വളർത്തിയ ഒരുവളായിരുന്നില്ലേ…?
”നിനക്കവൾ വെറും അനാഥ മാത്രമായിരുന്നു… നിന്റെ അമ്മയ്ക്ക് മകളും…
” ഇരുട്ടിന്റെ മറവിൽ അടിച്ചുവീഴ്ത്തി നീ ശരീരം കീഴടക്കിയവളെപ്പോഴോ വന്ന അല്പ ബോധത്തിനിടെ നിന്നെ തിരിച്ചറിഞ്ഞിരുന്നു..
” അവളിലൂടെ മകനെന്ന നിന്റെ യഥാർത്ഥ രൂപവും തിരിച്ചറിഞ്ഞവർ… സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല മകന്റെ യഥാർത്ഥ മുഖത്തിന്റെ ഭീകരത…
“അതുകൊണ്ടാണല്ലോ
നിന്നെ ശിക്ഷിക്കാനുള്ള ക്വട്ടേഷനെനിയ്ക്ക് തന്നത്…. തരുമ്പോൾ നിന്റെ അമ്മ ഒന്നേ പറഞ്ഞുള്ളു എന്നോട് നിനക്ക് ഈശ്വരൻ തന്ന ആയുസ്സൊടുങ്ങും വരെ നീ ഈ ഭൂമിയിൽ ജീവിയ്ക്കണം പ്രാണനെടുക്കരുതെന്ന്…
“അവർക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചിട്ടുണ്ട് ,കൊന്നിട്ടില്ല.. അതിലല്ലെങ്കിലും ഒരു രസമില്ല …
പിന്നെ നിനക്കനുഭവിയ്ക്കാൻ സാധിക്കുന്ന അത്രയും സ്ത്രീ സുഖം ഞാൻ നിനക്ക് തന്നിട്ടുണ്ട്… അതിനു ശേഷമാണ് മരുന്ന് ഇഞ്ചക്ട് ചെയ്തത്…
” ആ മരുന്നിന്റെ പ്രത്യേകതയും അതാണ്, ശരീരത്തിലെ രക്തയോട്ടം അത്രയും ഉയർന്നു നിൽക്കുമ്പോൾ ഉപയോഗിച്ചാൽ ഫലം സെക്കൻഡുകൾ കൊണ്ടാണ് കിട്ടുക… ഒരു പരിശോധനയിലും കണ്ടു പിടിയ്ക്കുകയും ഇല്ല…
അപ്പോ ശരി… നിന്റെ അമ്മ വരാൻ ആയിട്ടുണ്ട് … ഞാൻ പോവാണ്… ഇനിയൊരിക്കലും തമ്മിൽ കാണാൻ ഇടവരാതിരിക്കട്ടെ..
മുറി തുറന്നവൾ ഇറങ്ങി പോയപ്പോൾ അമ്മയെ നേരിൽ മുഖാമുഖം കാണുന്നതിന് മുമ്പ് തന്റെ ജീവൻ പോയിരുന്നെങ്കിൽ എന്ന പ്രാർത്ഥന മാത്രമായിരുന്നു വിനോദിലവശേഷിച്ചത്….
ശുഭം