അവന്റെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടല്ലേ അവൻ സ്ത്രീധനം വാങ്ങുന്നത് . ഒരു പെണ്ണിനെ അന്തസായി നോക്കാൻ..

മംഗല്ല്യപെണ്ണ്
(രചന: ശിഹാബ്)

——————–
” അമ്മെ എനിക്ക് ഈ കല്യാണം വേണ്ട .”

” എന്താ മോളെ ഇപ്പൊ ഇങ്ങനെ പറയുന്നത് !”

” ഇന്നലെ അച്ഛനും അമ്മാവനും ഒക്കെ കല്യാണം ഉറപ്പിച്ച് വന്നതല്ലേ ഇനി എങ്ങനെ ഈ കാര്യം അവരോട് പറയും ”

” എങ്ങനെ പറഞ്ഞാലും വേണ്ട .. ഞാൻ ഈ കല്യാണത്തിന്ന് സമ്മതിക്കില്ല”

” എന്താ മോളെ ഇപ്പൊ പ്രശ്നം .. ”

” ഒന്നും അമ്മക്ക് അറിയില്ല അല്ലെ .. ? ഇന്നലെ ഞാൻ അച്ഛൻ പറയുന്നത് കേട്ടു .. രണ്ട് ലക്ഷം രൂപയും പിന്നെ മുപ്പത് പവനും പോരാത്തതിന് കല്യാണ സമ്മാനമായി ചെക്കന് കാറും . ഇതിനൊക്കെ എവിടുന്നാ അമ്മെ പണം .”

” അതൊന്നും മോള് അറിയേണ്ട അതിനൊക്കെ എന്തെങ്കിലും വഴി ഉണ്ടാക്കണം ”

” എങ്ങനെ ഉണ്ടാക്കും ?”

” അത് അച്ഛൻ തീരുമാനിച്ചോളും അതാണോ ഇപ്പൊ നിന്റെ പ്രശ്നം ? ”

” അമ്മെ അവർ ഈ പണം മാത്രം ലക്ഷ്യം വെച്ച് വരുന്നവരാണ് . അവർ അവർക്ക് പെണ്ണ് അല്ല വേണ്ടത് പൊന്നും പണവും മാത്രമാണ് .. ”

” മോളെ ഇതൊക്കെ നിനക്കും കൂടി വേണ്ടീട്ടല്ലേ ? അല്ലാതെ അവർക്ക് അല്ലല്ലോ .? . സ്വർണം എന്തായാലും നിനക്ക് അണിയാം . പിന്നെ കാർ നിങ്ങൾക്ക് സഞ്ചരിക്കാനല്ലേ .? പിന്നെ പണത്തിന്റെ കാര്യം കല്യാണം അല്ലെ അപ്പൊ അതിന്റേതായ ആവശ്യങ്ങൾ അവന്നും ഉണ്ടാവില്ലേ ഇതൊക്കെ നാട്ട് നടപ്പുള്ള കാര്യമല്ലേ .. ? ഇതാണോ .. നിന്റെ പ്രശ്നം ? . പിന്നെ എന്നെ നിന്റെ അച്ഛൻ കെട്ടിക്കൊണ്ട് വന്നപ്പോൾ ഒന്നും വാങ്ങീട്ടില്ല എന്നത് നേര് തന്നെ .. ഇനി എന്തെകിലും ചോദിച്ചാൽ തന്നെ തരാൻ എന്റെ അച്ഛന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല അതൊക്കെ അറിഞ്ഞിട്ടാണ് നിന്റെ അച്ഛൻ എന്നെ കല്യാണം കഴിച്ചത് ”

” അമ്മെ .. അമ്മക്ക് ഒന്നും അറിയില്ലേ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. അച്ഛനും അവന്നും പിന്നെ ഇതിന് ഒക്കെ കൂട്ട് നിന്ന നമ്മളും കുറ്റക്കാരാകും .. ”

” അതൊക്കെ എനിക്കറിയാം .. ഇതൊക്കെ പരസ്യമായിട്ടാണോ ആരെങ്കിലും കൊടുക്കുന്നത് .? അപ്പൊ തെളിവുകൾ ഒന്നും ഉണ്ടാവില്ല അതുകൊണ്ട് കേസും എടുക്കാൻ പറ്റില്ല .”

” അമ്മെ അവൻ എന്നെ ജീവിതകാലം മുഴുവൻ നോക്കും എന്നതിന് വല്ല ഗ്യാരണ്ടിയും ഉണ്ടോ ? ഉണ്ടാവില്ല അവന്റെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടല്ലേ അവൻ സ്ത്രീധനം വാങ്ങുന്നത് . ഒരു പെണ്ണിനെ അന്തസായി നോക്കാൻ കഴിവുണ്ടെങ്കിൽ മാത്രം അവൻ വിവാഹം കഴിച്ചാൽ മതി”

” മോളെ നീ എങ്ങോട്ടാ ഈ കാട് കയറി ചിന്തിക്കുന്നത് .. ഞാൻ പറഞ്ഞില്ലേ അവൻക്ക് വേണ്ടി മാത്രമല്ല നിനക്കും കൂടി വേണ്ടീട്ടാണ് ഇതൊക്കെ കൊടുക്കുന്നത് എന്ന് ”

” അമ്മെ അതിനൊക്കെ പണം എത്ര വേണം .. കണക്ക് ഞാൻ പറയാം .. ഇന്നത്തെ സ്വർണത്തിന്റെ വില രൂപ അൻപത്തി എട്ടായിരം രൂപയാണ് .. അപ്പൊ മുപ്പത് പവൻ വാങ്ങാൻ രൂപ പതിനേഴ് ലക്ഷം കടന്നു പിന്നെ പണിക്കൂലിയും മറ്റും എല്ലാം കൂടി ഇരുപത് ലക്ഷം രൂപക്ക് മുകളിൽ വരും പിന്നെ കാർ ഒരു ഇരുപത് ലക്ഷം മിനിമം വരും പിന്നെ സ്ത്രീധനം അതും കൂട്ടി എല്ലാം ആകുമ്പോൾ രൂപ അൻപത് ലക്ഷതിന്ന് മുകളിൽ വരും .. ഇതൊക്കെ എവിടുന്ന് ഉണ്ടാക്കും അമ്മെ .. ”

” ദൈവമേ അത്രയൊക്കെ വരും അല്ലെ ? ഞാൻ അത്രക്ക് കടന്ന് ചിന്തിച്ചില്ല .. ”

” ഇനി അച്ഛന്റെ കയ്യിലുള്ള ക്യാഷ് എത്രയാകും ഇന്നലെ ഞാൻ അച്ഛന്റെ പാസ്ബുക്ക് നോക്കി അതിൽ അൻപതിനായിരം തികച്ചില്ല .. പിന്നെ ആകെ ഉള്ളത് ഈ വീടും പിന്നെ ഒരു ഇരുപത് സെന്റ് സ്ഥലം അതും ഈ വീടും കൂടി വിറ്റാൽ ചിലപ്പോൾ ഇന്നത്തെ വിലക്ക് അനുസരിച്ച് ഒരു അറുപത് ലക്ഷം കിട്ടും .. എന്നിട്ട് പിന്നെ നമ്മൾ കുത്ത്പാള എടുത്ത് ജീവിക്കുന്നതാകും നല്ലത് .. ഈ വയസാം കാലത്ത് ഇനി എത്രരൂപ അച്ഛന് സമ്പാദിക്കാം കഴിയും .. ഈ ഒരു സർക്കാർ ഉദ്യോഗം കൊണ്ട് . കൂടിയാൽ ഒരു പത്ത് വർഷം അത് കഴിഞ്ഞാൽ അച്ഛന് സർവീസിൽ നിന്നും വിരമിക്കാനുള്ള പ്രായമാകും .. പിന്നെ എന്റെ അനിയത്തി ഒരുത്തി കൂടി ഉണ്ടല്ലോ പിന്നെ ഒരു അനിയൻകുട്ടിയും ഇവർക്കും ഉണ്ടാവില്ലേ അച്ഛന്റെ സ്വത്തിന് അവകാശം .. ഇതൊന്നും ചിന്തിക്കാതെ നാട്ട് നടപ്പുള്ള കാര്യവുമായി വന്നിരിക്കുന്നു .. ദേ വരുന്നുണ്ട് നിനങ്ങളുടെ ഭർത്താവ് ചെന്ന് പറഞ്ഞോളൂ ഞാൻ ഈ പറഞ്ഞ കാര്യങ്ങളൊക്കെ .. അമ്മെ അറവ് മാടിനെ പോലെ വിലയിടാനുള്ളതല്ല പെണ്ണ് .. ”

” ഒന്ന് പോ പെണ്ണേ അവിടെന്ന് ഞാൻ ഒന്ന് വെച്ച് തെരും”

അവൾ അമ്മയെ ഒന്ന് നോക്കി എന്നിട്ട് വേഗം തന്റെ റൂമിൽ പോയി ഇരുന്നു

“എടീ സീമേ നീ ഒന്ന് ഇങ്ങോട്ട് വന്നേ വരുമ്പോൾ ഒരു ഗ്ലാസ് വെള്ളവും എടുത്തോ”

” ഇതാ വെള്ളം .. ”

അയാൾ ഒറ്റവലിക്ക് ആ വലിയ ഗ്ലാസ്സിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു

” എന്താ മനുവേട്ടാ നിങ്ങൾക്ക് ഒരു ആവലാതി എന്താ പറ്റിയത് വയ്യായിക വല്ലതും .. ”

” ഒന്നും ഇല്ല . മിനിമോൾ എവിടെ ? ആ കല്യാണം നടക്കില്ല ട്ടോ .. ഇന്നലെ ഉറപ്പിച്ചു പൊന്നൂ എന്നുള്ളത് ശെരി തെന്നെ പക്ഷെ അവർ ഇന്ന് വീണ്ടും നിന്റെ ആങ്ങള സതീശനെ വിളിച്ചിരുന്നു സ്ത്രീധനം അഞ്ചാക്കി തരാൻ പറ്റുമോ എന്ന് .. ? അവൻ ഇതും പറഞ്ഞു
എന്നെ വിളിച്ചു ഞാൻ കൊടുക്കാം എന്നൊക്കെ പറഞ്ഞു പക്ഷെ അവൻ പറഞ്ഞു നമ്മുക്ക് ആ വീടും പരിസരവും ഒന്ന് കൂടി അന്വേഷിക്കണം എന്ന് .. ഞങ്ങൾ വീണ്ടും അവിടെ പോയീ .. കുറെ പേരോട് ചോദിച്ചു .. കുടുംബം കുഴപ്പം ഒന്നുമില്ല ആളുകളും ഒക്കെ നല്ലത് തന്നെ .. ഇതൊക്കെ തന്നെ ആയിരുന്നു ആദ്യവും കിട്ടിയ മറുപടി .. പക്ഷെ അവരിപ്പോൾ സാമ്പത്തികമായി തളർന്നിരിക്കുകയാണ് എന്ന് ചിലരൊക്കെ പറഞ്ഞു .. കാരണം അവരുടെ മോളെ കഴിഞ്ഞ വർഷം കെട്ടിച്ചു വിട്ടതാണ് എന്നും സ്ത്രീധനവും പിന്നെ സ്വർണവും കാറും എല്ലാം കൂടി നല്ല ഒരു സംഖ്യതന്നെ കടം ഉണ്ടായിരുന്നു .. അയാൾക്ക് ഗൾഫിൽ നല്ല ബിസിനെസ്സ് ഒക്കെ ഉണ്ടായിരുന്നു പക്ഷെ കഴിഞ്ഞമാസം അയാളുടെ പാർട്ണർ അയാളെ ചീറ്റ് ചെയ്തു പണം മുഴുവൻ തട്ടി കടന്നു കളഞ്ഞു എന്നൊക്കെ നാട്ടുകാർ പറയുന്നുണ്ട് എല്ലാം ശെരിയാണോ എന്താ എന്ന് നമ്മുക് അറിയില്ല പക്ഷെ ഒന്നറിയാം അവർ സാമ്പത്തികമായി തകർന്നിരിക്കുകയാണ് .പിന്നെ മകളെ കെട്ടിച്ച കടബാധ്യതയും എല്ലാം കൂടി നമ്മിൽ നിന്നും ഈടാക്കാനാകും ഈ കല്യാണം . എന്തൊക്കെ വിറ്റാലും നമ്മുടെ മകൾ ഒരു നല്ല തറവാട്ടിൽ ചെന്ന് കയറുമെല്ലോ അതാ ഞാൻ കരുതിയത്. എല്ലാം എന്റെ തെറ്റ് തന്നെ പക്ഷെ ദൈവം നമ്മുടെ കൂടെ ഉണ്ടായിരുന്നു അതാണ് ഒന്നും സംഭവിക്കാത്തത് ..”

” എന്റെ ഭഗവാനെ എന്റെ മോളെയും നമ്മെയും ഭഗവാൻ കാത്തു അല്ലാതെ എന്ത് പറയാൻ”

” ഇനി മോൾക്ക് എന്തെങ്കിലും വിഷമമാകുമോ ? ഇവൾ ചിലപ്പോൾ ഈ കല്യാണം സ്വപ്നം കണ്ട് നടക്കുകുകയാകും .. അവർ അവരുടെ മോളെ കെട്ടിച്ച കടം വീട്ടാനായിരിക്കും ഈ പെടാപ്പാടൊക്കെ പെടുന്നത് .. അപ്പോഴാ ഞാൻ ചിന്തിച്ചത് എല്ലാം വിറ്റാൽ ചിലപ്പോൾ നമ്മുടെ അവസ്ഥയും ഇതാകുമല്ലോ എന്ന് .. പിന്നെ ഇവളുടെ താഴെ ഒന്നുകൂടി ഇല്ലേ അതിനെയും കെട്ടിച്ചുവിടേണ്ടേ ? അവൾ ഇപ്പൊ ചെറുതാകും കുട്ടികളൊക്കെ വളരുന്നത് പെട്ടന്നാണ് .. ”

” മോളെ കുറിച്ച് നിങ്ങൾ പേടിക്കേണ്ട അവളും ഞാനും ഇതുവരെ ഇതിനെ പറ്റി സംസാരിക്കുകയായിരുന്നു .. അവർക്ക് വേണ്ടത് പെണ്ണിനെ അല്ല പൊന്നും പണവുമാണ് എന്നും ,എന്തിനാ ഈ അറവ് മാടിനെപ്പോലെ വിലപറപറഞ്ഞു എന്നെ കെട്ടിക്കുക്കുന്നത് എന്നും ഒക്കെ .. പിന്നെ ഈ കല്യാണം നടക്കണമെങ്കിൽ ചുരുങ്ങിയത് അൻപത് ലക്ഷം രൂപ എങ്കിലും വേണം എന്നും .. എല്ലാം വിറ്റാൽ തന്നെ ചിലപ്പോൾ അത്രയും കിട്ടില്ല എന്നും പറഞ്ഞു പിന്നെ നിങ്ങളുടെ ബാങ്ക് ബാലൻസ് അൻപതിനായിരത്തിൽ താഴെയാണ് എന്നും പറഞ്ഞു .. കൂടിയാൽ ഒരു പത്ത് കൊല്ലം ഒള്ളു നിങ്ങളുടെ സർക്കാർ ഉദ്യോഗം അത് കഴിഞ്ഞാൽ റിട്ടേർഡ് ആകും എന്നും .. ”

” ദൈവമേ ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് എന്റെ മോൾ ഒറ്റ നിമിഷത്തെ ചിന്ത കൊണ്ട് മാത്രം പറഞ്ഞത് .. അവൾ പറഞ്ഞതെല്ലാം ശെരി തന്നെ .. എന്റെ മനസ്സിൽ അപ്പോഴും മകളുടെ നല്ല ഭാവി മാത്രമായിരുന്നു .. ”

” അച്ഛാ ഈ മോള് പറയുന്നത് അച്ഛൻ കേൾക്കുമോ .. അച്ഛൻ എന്നെ ചീത്തപറയരുത് പ്ലീസ്”

” നീ പറഞ്ഞൊ മോളെ നീ എന്നും അച്ഛന്റെ ചക്കരവാവ അല്ലെ ”

” അച്ഛാ എനിക്ക് ഒരാളെ ഇഷ്ടമാണ് പൊന്നും പണവും ഒന്നും ഇല്ലാതെ എന്നെ മാത്രം മതി എന്ന് പറയുന്ന ഒരാൾ .. വിഷ്ണു എന്നാ അദ്ദേഹത്തിന്റെ പേര് .. പിന്നെ മറ്റൊരു ഒരുവിധത്തിലുള്ള ബന്ധവും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല .. എന്നും കാവിലെ അമ്പലത്തിൽ വെച്ചാ കാണുന്നത് അങ്ങനെ എന്നും കാണും . കുറച്ച് നേരം സംസാരിക്കും അതിനിടയിൽ എപ്പോഴോ ഞങ്ങൾക്കിടയിൽ ഒരു പ്രണയം പൂവണിഞ്ഞു .. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും എന്നോട് മോശമായി പെരുമാറീട്ടില്ല നോട്ടം കൊണ്ടോ സംസാരം കൊണ്ടോ ഒന്ന് പോലും .. ദൈവ വിശ്വാസം ഉള്ള നല്ല മനുഷ്യനാണ് അദ്ദേഹം, പിന്നെ ഈ കല്യാണക്കാര്യം ഞാൻ അയാളോട് പറഞ്ഞിരുന്നു അയാൾക്ക് സങ്കടം ഉണ്ടായി എന്നത് ശെരി തന്നെ പക്ഷെ എന്നോട് അയാൾ പറഞ്ഞത് അച്ഛന്റെയും അമ്മയുടെയും സമ്മതമില്ലാതെ നമ്മുക്ക് ഒരിക്കലും കല്യാണം കഴിക്കേണ്ട .. കാരണം അയാൾ പറഞ്ഞത് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഒരു പക്ഷെ നിന്നെമാത്രമായിരിക്കും .. പക്ഷെ അതിന് മുൻപ് എന്റെ അമ്മയെയും അച്ഛനെയും ആയിരുന്നു പക്ഷെ കാലം എനിക്ക് അവരെ ബാക്കി വെച്ചില്ല എല്ലാം ഒരു പ്രളയത്തിൽ തീർന്നു അവസാനം ഒരു നോക്ക് പോലും കാണാൻ പറ്റിയില്ല .. അത് കൊണ്ട് അവരെ നീ ഒരിക്കലും ചതിക്കരുത് എന്നും . അങ്ങനെ കിട്ടുന്ന ജീവിതത്തിന് നമ്മുക് ഒരു സന്തോഷവും ഉണ്ടാവില്ല .. മറ്റുള്ളവരെ ചതിച്ച് കിട്ടുന്ന ഒന്നും നില നിൽക്കില്ല ഇതെന്റെ ‘അമ്മ പറഞ്ഞ വാക്കാണ് ജീവിതത്തിൽ ഞാൻ ഈ വാക്ക് ഒരിക്കലും തെറ്റിച്ചിട്ടില്ല .. അവന് ആരും ഇല്ല അച്ഛാ ആരും ഇല്ലാത്തവരുടെ എല്ലാം ആകുമ്പോൾ ആ കുടുംബം നന്നാകും . ഇനി എല്ലാം അച്ഛന് തീരുമാനിക്കാം .. ”

” മോളെ ഇതൊക്കെ അവന്റെ കാര്യങ്ങളാണോ ? കേട്ടെടുത്തോളം അവൻ നല്ലവനാണെല്ലോ എല്ലാ അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരുത്തനെ മകളുടെ ഭർത്താവായി കിട്ടാനാണ് .. എവിടെ അവൻ താമസിക്കുന്നത് ഞാനും നിന്റെ അമ്മാവനും കൂടി ഒന്ന് അന്വേഷിക്കട്ടെ ? ”

” വിഷ്ണുവിന്റെ വീട് നമ്മുടെ അമ്മിണിക്കാവിലാണ് അമ്പലത്തിനു താഴെ . ചെറിയ ഒരു വീടും സ്ഥലവും അത്രേയൊള്ളൂ .. പിന്നെ ജോലി ബാങ്കിലാണ് .. ”

” അങ്ങനെയാണെങ്കിൽ ഇന്ന് തന്നെ നമുക്ക് അവിടെ പോകാം ”

” ഒരുപാട് നന്ദി അച്ഛാ ..”

അപ്പോൾ അവളുടെ മുഖത്തെ സന്തോഷം പറഞ്ഞറീക്കാൻ കഴിയാത്തതായിരുന്നു . അവളുടെ കണ്ണുകൾ ആ സുന്ദര നിമിഷത്തെ ഈറനണീച്ചു .
അതെ ചില നല്ല ബന്ധങ്ങൾ അങ്ങനെയാണ് നമ്മെ വിട്ടകലില്ല അതിന് ആഴം കൂടുതലായിരിക്കും ..