കാറിന്റെ ഡാഷ് ബോർഡ് തുറന്ന ശ്യാമ ഞെട്ടിപ്പോയി.. ഒരു ലേഡീസ് വാളറ്റു.. അതു തുറന്നപ്പോൾ ഒരു പ്രെഗ്നൻസി കാർഡ് അതും ടെസ്റ്റ്‌ ..

പറന്നു പോയ പൈങ്കിളി
(രചന :വിജയ് സത്യ)

കാശിയേട്ടാ.. വാ കാശിയേട്ടാ… എന്നേം മോളേം കൊണ്ട് പോകൂ…..ഏട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല…എനിക്കൊരു തെറ്റ് പറ്റിപോയതല്ലേ.. എന്നോട് ക്ഷമിക്ക്…എത്ര നാളായി ഞാൻ കാത്തിരിക്കുന്നത്..

അവളുടെ വാക്ക് കേട്ട് ചില്ല് ഫ്രീസറിൽ ഇരുന്നു കാശിനാഥ്‌ പുഞ്ചിരിച്ചു അവളെത്തന്നെ നോക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

വൈകിട്ട് ഓഫിസിൽ ജോലി കഴിഞ്ഞു നേരത്തെ വരുന്ന കാശി നാഥ്‌
പിന്നെ ഭാര്യയോടും കുഞ്ഞിനോടും ഒത്തായിരിക്കും ബാക്കിയുള്ള സമയം ആസ്വദിക്കുക…

അത്താഴത്തിന് വേണ്ടുന്നതൊരുക്കാൻ ആയാൾ ഒരു സുഹൃത്തിനെപ്പോലെ അവളെ സഹായിക്കും..

വിവാഹത്തിന് ആദ്യനാളുകളിൽ കാശിനാഥ്‌ അടുക്കളയിൽ തന്നെ കൈമെയ്യു മറന്നു സഹായിക്കുന്നത് കണ്ടപ്പോൾ ഇതുവരെ പല അടുക്കളയും കണ്ട താൻ,സ്ത്രീകൾ വേണം ഇതൊക്കെ ചെയ്യണമെന്നുള്ള തന്റെ പഴയ ചിന്തയിൽ നിന്നും സ്വാതന്ത്ര്യം നേടുകയായിരുന്നു…

ആ വിസ്മയത്തിൽ അവനെ നോക്കിയിരിക്കെ കാശി അവളോട്‌ പറഞ്ഞു.

അടുക്കളയിൽ പെണ്ണുങ്ങൾ മാത്രമേ കയറാൻ പാടുള്ളൂ… അവര് വേണം അവിടെ പണിയെടുക്കാൻ.. ആണുങ്ങൾക്ക് എന്നും തീൻമേശയിൽ ആണ് സ്ഥാനം ഇങ്ങനെയൊക്കെയുള്ള ചിന്ത ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
ഇന്നത്തെക്കാലത്ത് ആൺപെൺ വ്യത്യാസം പാടില്ല… നീ മടിക്കാതെ കഴിക്കെടി ശ്യാമേ..

അമ്മയ്ക്കും എനിക്കും വിളമ്പി കാശിയേട്ടൻ കഴിക്കാൻ ഇരിക്കുമ്പോൾ പറഞ്ഞു

അവൻ അവന്റെ അപ്പനെ പോലെയാണ് മോളെ..

സ്ത്രീകളോടെന്നും ബഹുമാനവും ആദരവുമാണ്. ഭാര്യ എന്ന പദം തന്നെ നിഘണ്ടുവിൽ നിന്നും എടുത്തു കളയണമെന്നാണ് ഇവൻ പറയുന്നത്. പെണ്ണുങ്ങൾ ആണുങ്ങളാൽ ഭരിക്കപ്പടേണ്ടവൾ ആണെന്നുള്ള പ്രാകൃത തത്വ ശാസ്ത്രത്തിൽ നിന്നാണ് ആ പദം സമൂഹത്തിൽസ്ഥാനം പിടിച്ചത്….
അനിയത്തികുട്ടിയായ ശ്രീക്കുട്ടിയുടെ എല്ലാ കാര്യങ്ങളും അവനാ ഒരമ്മയായ എന്നെ ക്കാൾ ശ്രദ്ധിക്കാറ്.. എന്തിനധികം പറയണം, അപ്പഴേ നടുവയ്യായ്ക മുലം കഷ്ടപെടുന്ന ഞാൻ സത്യത്തിൽ അവളുടെ തലമുടിയിൽ നിന്നും ഒരു പേൻ പോലും എടുത്തിട്ടുണ്ടോന്ന് സംശയാ…ഒക്കെ അവനാ.അവളുടെ മുടിയിൽ എണ്ണതേക്കലും സ്കൂളിൽ പോകുമ്പോൾ മുടി ചികി പിന്നിയിടലും ഒക്കെ…അവളുടെ കനമുള്ള കൊഴിയാതുള്ള ഇപ്പോഴുള്ള മുടിയൊക്കെ എന്റെ കാശിമോന്റെ പരിചരണം കൊണ്ടാ..
കുഞ്ഞിന്നാളിലെ അവൻ അങ്ങനെയാ… അവന്റെ സ്കൂൾ ഒഴിവ് സമയങ്ങളിൽ അടുക്കളയിൽ എനിക്ക് ഒരു കൂട്ടാണ്..പാചകത്തിൽ അച്ഛന്റെ കൈപ്പുണ്യം അവനുമുണ്ട്..

അടുക്കളയിൽ കാശിയേട്ടന്റെ പ്രവർത്തനങ്ങൾ.
അതിൽ വിരിഞ്ഞ രുചിക്കൂട്ടുകളുമായി സമൃദ്ധമായ വിഭവം അതെല്ലാം ശ്യാമയുടെ നാവിൽ വെള്ളമൂറിക്കുന്ന കാര്യമാണ്…

കാശിക്ക് ഒരു കാറുണ്ട്. അതിലാണ് ഓഫീസിൽ പോകുക. ശ്യാമയ്ക്കും ഡ്രൈവിംഗ് അറിയാം. ഇവിടുത്തെ അച്ഛനെ ഹോസ്പിറ്റലിൽ കാണിക്കേണ്ടുന്ന ദിവസം കാശി ബൈക്കിൽ പോകും.. ആ ദിവസം അച്ഛനെയുംകൊണ്ട് ആ കാറിൽ അവളാണ് ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്തു പോകുക..

കാശിനാഥ്‌ ബാങ്കിലെ ജോബിനായി അടുത്തുള്ള നാട്ടിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ lപ്രത്യേക പരിശീലനം ചെയ്യുന്ന അവസരത്തിൽ ആണ് ആ നാട്ടിൽ അവിടത്തെ കോളേജ് കാരിയായ ശ്യാമയെ ആദ്യമായി കാണുന്നത്..

പിന്നെ യാദൃശ്ചികമായി ഇരുവരും പലയിടത്തും ഒന്നിച്ചു കണ്ടപ്പോൾ സംസാരിച്ചുതുടങ്ങി.അതൊരു സഹൃദത്തിനു അപ്പുറം വഴിമാറുന്ന പ്രണയ ബന്ധമായി മാറി.

ഇതിനിടെ കാശിക്കു ബാങ്കിൽ ജോലി ലഭിച്ചു. വീട്ടിൽ അച്ഛനും അമ്മയും വിവാഹത്തിനു നിർബന്ധിച്ചപ്പോൾ കാശി പവിത്രമായ അവരുടെ പ്രണയബന്ധം വീട്ടിലറിയിച്ചു..

ആർക്കും എതിർപ്പൊന്നുമില്ല.. ശ്യാമയുടെ വീട്ടിലും അങ്ങനെതന്നെ. അവൾ അപ്പോഴേക്കും ഡിഗ്രി കഴിഞ്ഞിരിക്കുകയായിരുന്നു.

അങ്ങനെ നല്ലൊരു മുഹൂർത്തത്തിൽ ഇരുവരും വിവാഹിതരായി..

പെങ്ങളെ ലാളിച്ച വാത്സല്യതിനപ്പുറം അതേ കരം കൊണ്ടു ഒരു ഭാര്യയ്ക്ക് വേണ്ട സ്നേഹവും സന്തോഷവും നൽകി ശ്യാമയെ കാശി പൊതിഞ്ഞു..മുടിയുടെ കാര്യവും അവളുടെ ഭക്ഷണത്തിലും, ആരോഗ്യത്തിലും അവൻ അതീവ ശ്രദ്ധ പുലർത്തി..

ശ്യാമേ ഞാൻ പോകുകയാണ്.. കാർ ഇവിടെ വെച്ചിട്ടുണ്ട്.. നീ അച്ഛനെയും കൊണ്ടു ഹോസ്പിറ്റലിൽ പോകാൻ മറക്കല്ലേ..

കാശിനാഥ്‌ അന്ന് ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു പോകവേ ശ്യാമയെ വിളിച്ചു പറഞ്ഞു..

ശരി കാശിയേട്ട..ഞാൻ പൊക്കോളാം..

അച്ഛനെയും ഡോക്റെ കാണിച്ചു തിരിച്ചു വരുമ്പോൾ കാറിന്റെ ഡാഷ് ബോർഡ് തുറന്ന ശ്യാമ ഞെട്ടിപ്പോയി.. ഒരു ലേഡീസ് വാളറ്റു.. അതു തുറന്നപ്പോൾ ഒരു പ്രെഗ്നൻസി കാർഡ് അതും ടെസ്റ്റ്‌ ചെയ്തു ചുവന്ന രണ്ടു വര പ്രത്യപ്പെട്യത്…
ഈശ്വരാ ഇതാരുടേത്..

എങ്ങനെയെക്കൊയോ അച്ഛനെയും കൊണ്ടു വീട്ടിലെത്തി…

കാർ നിർത്തിയപ്പോൾ അച്ഛൻ ഡോർ തുറന്നു ഇറങ്ങി പോയി.അപ്പോൾ ആ വാളറ്റ് ഒന്നുകൂടി തുറന്ന് എല്ലാം ഒന്നുകൂടി നോക്കി..സങ്കടം അടക്കാൻ പറ്റുന്നില്ല..
കാശിയേട്ടൻ തന്നെ ചതിക്കുകയായിരുന്നോ…
അവൾ ഒരുപാട് ആലോചിച്ചു.

കാശിയേട്ടൻ വരട്ടെ.. നേരിട്ട് ചോദിച്ചു നോക്കാം..

അങ്ങനെ സമാധാനിച്ചു ഇരിക്കവേ ഉള്ളിൽ ഒരു ഭയം പൊങ്ങി വന്നു…ഒരു പക്ഷെ ഇതിൽ വല്ല വിധത്തിലും
കാശിയേട്ടൻ പ്രതിയെങ്കിൽ തന്റെ അവസ്ഥ എന്താകും പിന്നെ….ഇന്നു തൊട്ടു തകരില്ലേ ഈ ബന്ധം.ഇത്രയും സ്നേഹിക്കുന്ന എന്നെ ചതിച്ചതിലുള്ള കുറ്റബോധം എങ്ങനെകാശി
യേട്ടൻ താങ്ങും.

എല്ലാം കണ്ടുപിടിച്ചെന്ന അപകർഷത കാരണം തന്നെ എങ്ങനെ ഫേസ് ചെയ്യും.. ഇതൊക്കെ നെഗറ്റീവ് ആയി വരുമ്പോൾ ഇടയ്ക്ക് എപ്പോഴോ ഒരു പോസറ്റീവ് ചിന്ത കടന്നു വന്നു.. തന്നെ ചതിക്കില്ല എന്ന വാക്ക്..

അതുകൊണ്ട് തന്നെ അങ്ങനെയുള്ള ചിന്തയോടെ അവൾ ആശ്വാസം കണ്ടെത്തി.. കാർ കാശിയേട്ടന്റെ പല സുഹൃത്തുക്കളും ചിലപ്പോൾ അത്യാവശ്യത്തിനു കൈമാറുന്നു. ആ വഴിക്ക്
വന്നതായിരിക്കാൻ സാധ്യത തള്ളികളയാൻ കഴിയില്ല. ഫ്രെണ്ട്സും ഫ്രണ്ടിന്റെ ഭാര്യമാരും ചിലപ്പോൾ ഹോസ്പിറ്റലിൽ പോകാൻ കാർ കൊണ്ടുപോയിയിക്കാം.
തനിക്ക് അറിയേണ്ട ഒരു കാര്യവും പറയാതിരിക്കില്ല കാശിയേട്ടൻ.. അതൊക്കെ ആലോചിച്ചപ്പോൾ അവളുടെ സംശയം പമ്പ കടന്നു..
അന്ന് കാശിയേ കണ്ടിട്ടും അവൾ ഒന്നും അതേക്കുറിച്ച് ചോദിച്ചില്ല..

ദിവസങ്ങൾ കടന്നുപോയി…
അച്ഛന്റെ മരുന്ന് തീർന്നു. നാട്ടിലെ മെഡിക്കൽസിൽ കിട്ടില്ല.

ശ്യാമ നേരെ ടൗണിൽ ചെന്നു..
മരുന്നുകൾ വാങ്ങി വരവേ
അവൾ കണ്ടു കാശിയേട്ടൻ ഒരു പെൺകുട്ടിയെയും കൊണ്ടു ഗൈനോ ക്ലിനിക്കിന്റെ വെയിറ്റിങ് ബെഞ്ചിൽ ഒന്നിച്ചിരുന്നു വർത്തമാനം പറയുന്നു..
വേറെ ഓ പി പേഷ്യന്റിനെ ഒന്നും കാണുന്നില്ല..

ആർക്കും കണ്ടാൽ തോന്നും ആ പെണ്ണിനെ ഡോക്ടറെ കാണിക്കാൻ കൂടെ വന്ന ഭർത്താവാണെന്നു അയാളെന്നു.. അതുമാതിരിയാണ് സംസാരവും ഒന്നിച്ചുരുമിയുള്ള ആ ഇരിപ്പും..

ഈശ്വര……മതി… കണ്ണോട് കണ്ടു…ഒരു പെണ്ണിന്റെ കൂടെ ഗൈനോകോളജി ക്ലിനിക്കിൽ കാണിക്കാൻ ഒന്നിച്ചിരിക്കുന്നു തന്റെ കാശിയേട്ടൻ…

അവൾ ഒരു നിമിഷം അവിടെ നിന്നില്ല..

വീട്ടിലെത്തിയതും കുഞ്ഞിനേയും. കൂട്ടി അവൾ ഇറങ്ങിപ്പോയി സ്വന്തം വീട്ടിലേക്ക്..

ഈയടുത്തായി വീട്ടിലെ പല സംഭവങ്ങളും ഓരോന്നും കണക്ട് ചെയ്തു അവളോർത്തു.. പല കോളുകളും വരുമ്പോൾ കാശിയേട്ടൻ ഇറങ്ങി പുറത്ത് പോയാണ് സംസാരിക്കുന്നത്.. എന്തൊക്കെയോ കള്ളത്തരം ഉണ്ട്..

എന്നാലും ആ പെണ്ണിനെ……. താൻ ദൈവത്തെ പ്പോലെ കണ്ട കാശിയേട്ടൻ….

അവൾക്ക് അതൊന്നും ഓർക്കാൻ പോലുമായില്ല…

വീട്ടിൽ അച്ഛനും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി രാത്രി കാശി വന്നു ശ്യാമയുടെ വീട്ടിൽ.

താൻ കണ്ടുപിടിച്ച തെളിവുകള് ഓരോന്ന് നിരത്തി ശ്യാമ കാശിയേ ആക്രോഷിച്ചു തെറി വിളിച്ചു.

ശ്യാമയുടെ ക്രോധത്തിനു മുമ്പിൽ കാശി നിരത്തിയ കൊച്ചു കുഞ്ഞു പോലും വിശ്വസിക്കാത്ത പല കപട ന്യായങ്ങളും അവളുടെ കോപം വർദ്ധിപ്പിച്ചു..

നിരാശയോടെ വീട്ടിലെത്തിയ കാശിയേ വീട്ടുകാരും സംശയിച്ചു.

ആഴ്ചകൾ മാസങ്ങളായി കടന്നുപോയി.. ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..

ശ്യാമ ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു.
ഇതൊന്നും കാശിനാഥ്‌ ന് താങ്ങാൻ പറ്റുന്നതല്ല..

സുഹൃത്തായ വക്കിൽ വക്കാലത്ത് ഒപ്പിട്ട് തരൂ ഞാൻ കേസ് നടത്താം എന്ന് പറഞ്ഞിട്ടൊന്നു
കാശി കൂട്ടാക്കിയില്ല..

ദുഃഖം സഹിക്കാനാകെ അവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി…

❤❤❤❤❤

അഞ്ചട്ടു മാസം കഴിഞ്ഞു.. ശ്യാമ ഇപ്പോഴും അവളുടെ വീട്ടിൽ തന്നെയാണ്.

അന്ന് രാവിലെ ശ്യാമയുടെ വീടന്ന്വേഷിച്ചു
ഒരു എട്ടുമാസം ഗർഭം തോന്നിക്കുന്ന ഒരു ലേഡി ഡോക്ടറും ഭർത്താവും വന്നു.

ഞാനൊരു ഡോക്ടർ ആണ്.പേര് വസുധ കാശി നാഥന്റെ കോളേജ് ക്ലാസ് മാറ്റ്.. ഞാൻ ടൗണിൽ ക്ലിനിക് നടത്തുന്നു. എന്റെ ഹസ്ബൻഡ് ഡോക്ടറാണ്..

കുറച്ചു മാസങ്ങൾക്ക്‌ മുമ്പേ കൃത്യമായി പറഞ്ഞാൽ എട്ടുമാസം മുമ്പ് എന്റെ കാർ നടു റോഡിൽ ബ്രേക്ക് ഡൌൺ ആയി. അപ്പോൾ വളരെ യാദൃശ്ചികമായി അതുവഴി വന്ന കാശിനാഥ് ആണ് എന്റെ വീട്ടിലേക്ക് ലിഫ്റ്റ് തന്നു സഹായിച്ചത്.. എന്റെ വാളറ്റ് അവന്റെ കാറിൽ വച്ച് മറന്നു. അതിൽ എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്ത കാർഡ് ഉണ്ടായിരുന്നു.

പാവം കാശിയേ ഇതെ ചൊല്ലി സംശയിക്കല്ലേ.. ഒരു കാര്യത്തിനും അവൻ ഉത്തരവാദി അല്ല.. ഒരു ഉച്ചനേരത്ത് ആ വളറ്റും കാർഡും കൊണ്ട് തരാൻ അവൻ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ക്ലിനിക്കൽ വരികയുണ്ടായി… ആ സമയത്ത് സർവെന്റ് കൺസൾട്ടന്റ് റൂം ക്ളീൻ ചെയ്യൂന്നത് കാരണം ഞാൻ അവന്റെ കൂടെ പുറത്തിരുന്ന് കുറെ നേരം സംസാരിച്ചു..ഇതേച്ചൊല്ലി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യം ഞാൻ അറിഞ്ഞത് വളരെ വൈകിയാണ്.

എന്റെ ഹസ്ബന്റ് ഡോക്ടർ നിർബന്ധിച്ചത് കൊണ്ടാണ് എട്ട് മാസത്തിലും ഞാൻ നിങ്ങളെ വന്ന് കാണാൻ തീരുമാനിച്ചത്..
ഇതൊക്ക ഇത്ര പ്രശ്നം സൃഷ്ടിക്കും എന്ന് അറിഞ്ഞില്ല.

എത്രയും പെട്ടെന്ന് സത്യം നേരിൽ വന്നു കണ്ടു അറിയിക്കണം എന്നു എന്റെ ഭർത്താവാണ് ഇന്നലെ ഉപദേശിച്ചത്..

കാശിയേ എന്റെ ഭർത്താവ് എന്നും വിളിക്കാറുണ്ട്. അറിയാതെയാണെങ്കിലും ഞാൻ കാരണം അവന്റെ ജീവിതം തകർന്നു കൊണ്ടിരിക്കുന്ന വിവരം വളരെ മടിച്ചാണ് ഇന്നലെയെങ്കിലും അവൻ പുള്ളിയോട് പറഞ്ഞത്.കാശി അന്ന് നിങ്ങളുടെ വീട്ടിൽ വന്നു പറഞ്ഞത് ആ സാഹചര്യത്തിൽ നിങ്ങൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്ന് അറിഞ്ഞപ്പോൾ തൊട്ട് പുള്ളിക്ക് ആകെ വിഷമമാണ്..

ആ കേസൊക്കെ പിൻവലിച്ചു നിങ്ങൾ ഒന്നാവണം.. എത്രയുംപെട്ടെന്ന് കാശിയോട് വിളിച്ചു എസ്ക്യൂസ്‌ പറയ്.. പ്ലീസ്..

അതും പറഞ്ഞു അവർ വളരെ വിഷമത്തോടെ അതേ വണ്ടിയിൽ തിരിച്ചു പോയി…

ഒക്കെ കേട്ടപ്പോൾ ശ്യാമയുടെ കിളി പോയി..

അവൾ കാശിനാഥനെ വിളിച്ചു നോക്കി… സ്വിച്ച് ഓഫ് ആണ്….
ഫോൺ

ഈശ്വരാ താനെന്ത് ദ്രോഹമാണ് കാശിയോട് ചെയ്തത്… അവനെ എത്രമാത്രം വിഷമിപ്പിച്ചു.ആ മനസ്സിൽ തീ കോരിയിട്ട്..താൻ ഇറങ്ങിവന്നത് വലിയ തെറ്റായിപ്പോയി. ഡിവോസിന് കൊടുത്തു ആ മനസ്സിന്റെ താളം തെറ്റിച്ചു.
ഒരുപക്ഷേ കാശി തന്നോട് ഒരിക്കലും ക്ഷമിക്കില്ലായിരിക്കും…
രാവിലെ എങ്ങനെയെങ്കിലും കാശി നാഥനെ വിളിച്ചു ആ കാൽക്കൽ വീണു മാപ്പിരക്കണം.. താനൊന്ന് പുഞ്ചിരിച്ചാൽ അല്ലെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ചാൽ അലിയുന്ന ഒരു മനസ്സാണ് കാശിനാഥ്ന്റെതെന്നു അറിയാം…എങ്കിലും ഇത്രയും ഉപദ്രവം ചെയ്ത തന്നെ അവൻ ഇനി സ്വീകരിക്കുമോ…

കാശിയെ ഒരായിരം വട്ടം വിളിച്ചു.. ഈ ഫോൺ എപ്പോഴും ഇങ്ങനെ തന്നെയാണോ താൻ ശരിക്കും അവനെ വിളിക്കാത്തത് ഒരു അഞ്ചാറു മാസം ആയി…. വീട്ടിൽ വന്ന് ആദ്യത്തെ ഒന്ന് രണ്ടും മാസം അവനോട് തർക്കിക്കാനും അവനെ കുറ്റപ്പെടുത്തി പുച്ചിക്കാനും ഒക്കെ കോൾ എടുത്തിരുന്നു അവൻ വിളിക്കുമ്പോൾ..

അന്ന് രാത്രി അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല…..

രാവിലെ കുഞ്ഞിനെ സ്കൂളിൽ പോകാൻ ഒരുക്കവേ ഫോൺ ബെല്ലടിക്കുന്ന ശ
ബ്ദം കേട്ട് അവൾ അതെടുത്തു നോക്കി….

കാശി ഏട്ടന്റെ സഹോദരി തന്റെ നാത്തൂൻ പെണ്ണു…..

ഇവിടെ വന്നതിന്റെ തൊട്ട് പിറ്റേന്ന് തന്നെ അവൾ കോളേജിൽ നിന്നും നേരെ ഇവിടെ വന്നു തന്നെ കൂട്ടിക്കൊണ്ടുപോകാൻ അവൾ ഒരു ശ്രമം നടത്തിയതാണ്.. താൻ കൂട്ടാക്കിയില്ല… തിരിച്ച് സങ്കടത്തോടെ അവൾ പോയി…അതിനുശേഷം കുറച്ചുദിവസം വിളിച്ചുകൊണ്ടുണ്ടായി…. കാശി ഏട്ടനോടുള്ള കലിപ്പ് കാരണം പിന്നെ താൻ ഫോൺ എടുക്കാത്തത് കൊണ്ടാകാം അവൾ വിളി നിർത്തി…

ശ്യാമ ഫോൺ അറ്റൻഡ് ചെയ്തു… ചെവിക്ക് ചേർത്തുവച്ചു..

ചേച്ചി നമ്മുടെ കാശിയേട്ടൻ….

അവൾക്ക് കരഞ്ഞുകൊണ്ട് പൂർത്തിയാക്കാൻ പറ്റിയില്ല..

കാശിയ്യേട്ടന്..എന്താ പറ്റിയത്…

ശ്യാമ ആപൽ ശങ്കയോടെ ചോദിച്ചു

ഏട്ടൻ രാത്രിയിൽ വീട്ടിൽ വരുമ്പോൾ ചേട്ടന്റെ വണ്ടി ഒരു ലോറിയുമായി കൂട്ടിയിടിച്ച് ഏട്ടൻ പോയി ചേച്ചി ചേട്ടൻ പോയി…..

ശ്യാമ അത് കേട്ട് അന്തിച്ചു നിന്നുപോയി… ഭൂമി കറങ്ങുന്നതു പോലെ തോന്നി അവൾക്ക്… കയ്യിൽ നിന്നും ഫോൺ നിലം പതിച്ചു.

പുന്ന വിറകിട്ടെരിച്ച നൽ കാച്ചെണ്ണ

അന്നമായി തിന്നുയിർ കൊണ്ട കാർ കൂന്തലേ..

കിന്നാരിച്ചൊമനിച്ചെjന്നുമാ സന്ധ്യയിൽ
.
പിന്നിയിടും പിന്നിൽ നിന്നുമെന്കാന്താനോൻ…

ശോകാർദ്രമായ ആ വരികൾ അവളുടെ ഉള്ളിൽ നിന്നും വരുന്നതാണ്..

അതു പാടി അവൾ കരഞ്ഞു..

കാശിനാഥനെ ക്കുറിച്ച് അവളെന്നും പാടുന്ന വരികൾ ആണിത്…

ഈയിടെയായി കാശയേട്ടൻ അങ്ങനെയാണ്.. ശ്യാമയെ എന്നും കരയിപ്പിക്കും…

കാശിയേട്ടൻ ഒരുനാൾ ത്തന്നെ കൂട്ടാൻ വരും അന്ന് താൻ പോകും..

അന്ന് കാശിയേട്ടന്റെ വീട്ടിൽ നിന്നും നാല് വയസുകാരി മോൾടെ കൈപിടിച്ച് ഇറങ്ങുമ്പോൾ കാരണമൊന്നുമറിയാതെ കാശയേട്ടന്റെ ആ പാവം മാതാപിതാക്കൾ കരഞ്ഞത് കണ്ടില്ലെന്നു നടിക്കെടി വന്നു..
കാശിയേട്ടൻ തനിക്കു മുന്നിൽ വ്യക്തിത്വത്തിന്റെ മഹത്വം പൂണ്ട ഒരു മല ആയിരുന്നു.. അത്രയും ഉയർന്ന നിലയിലായിരുന്നു കണ്ടിരുന്നത്..

പിന്നെ എപ്പോഴാ ചെറുതാണെന്ന് തോന്നിപ്പോയി.. ആ തോന്നളിലൂടെ താൻ ശരിക്കും ഒറ്റപ്പെടുകയായിരുന്നു….അങ്ങനെ ആണ് ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചത്..
തന്നെ പിരിയുന്ന ആ അവസ്ഥ താങ്ങാൻ ആവാതെയാണ് നാടുവിട്ടു പോയത്..
.
മോൾടെ ബർത്ത് ഡേ യ്ക്ക് ഉടുപ്പുമായി വന്നപ്പോൾ കതക് കൊട്ടിയടച്ചത് ഓർത്തപ്പോൾ അവൾക്ക് കരച്ചിൽ അടക്കാനായില്ല..

കൈയിൽ ഉള്ള കാശി യേട്ടന്റെ ഫോട്ടോയിൽ നോക്കി പിന്നെയും അവൾ പദം പറഞ്ഞു ഓരോന്നും പുലമ്പികൊണ്ടിരിക്കുന്നു

പുന്ന വിറകിട്ടെരിച്ച നൽ കാച്ചെണ്ണ

അന്നമായി തിന്നുയിർ കൊണ്ട കാർ കൂന്തലേ..

കിന്നാരിച്ചൊമനിച്ചെjന്നുമാ സന്ധ്യയിൽ
.
പിന്നിയിടും പിന്നിൽ നിന്നുമെന്കാന്താനോൻ…

കാശിയേട്ടാ.. വാ കാശിയേട്ടാ… എന്നേം മോളേം കൊണ്ട്വോ..എനിക്കൊരു തെറ്റ് പറ്റിപോയതല്ലേ.. എന്നോട് ക്ഷമിക്ക്…എത്ര നാളായി ഞാൻ കാത്തിരിക്കുന്നത്..

അവളുടെ വാക്ക് കേട്ട് കാശി ആ ചില്ല് ഫോട്ടോയിൽ ഇരുന്നു പുഞ്ചിരിച്ചു അവളെത്തന്നെ നോക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല..