അവനെ സ്നേഹിച്ചതിന്റെ പേരിലവന്റെ കൂട്ടുകാർക്കൊപ്പം കിടന്നില്ലെങ്കിൽ എന്റെ ജീവിതം ഇല്ലാതാക്കുമെന്ന് പറയുന്ന അമ്മയുടെ മകന്റെ ..

(രചന: രജിത ജയൻ)

“അമ്മയുടെ മകനെ സ്നേഹിച്ചു, വിശ്വസിച്ചു..,,

” ഈ രണ്ട് തെറ്റു മാത്രമാണ് ഞാനീ ജീവിതത്തിൽ അറിഞ്ഞോണ്ട് ചെയ്തത്..

” അതിന്റെ പേരിൽ ഇനിയും ഉരുകി തീരാനോ സ്വയം ജീവനൊടുക്കാനോ എനിക്ക് വയ്യ… എനിക്ക് ജീവിക്കണം..

“എന്നെയേറെ സ്നേഹിക്കുന്നൊരു കുടുംബമുണ്ട് എന്നെ കാത്ത്..
ഞാനാണവരുടെ ഏക പ്രതീക്ഷ..
അവർക്ക് വേണ്ടി എനിക്ക് ജീവിച്ചേ മതിയാവൂ…,,

” അതിനെന്നെ അമ്മയുടെ മകന്റെ കയ്യിൽ നിന്നമ്മ രക്ഷിക്കണം … ”

ജീവിതത്തിലൊരിക്കൽ പോലും കണ്ടിട്ടില്ലാത്തൊരു പെൺക്കുട്ടി കാലിൽ കെട്ടി പിടിച്ച് യാചനയോടെ കരഞ്ഞു പറയുന്നത് അമ്പരപ്പോടെയാണ് ശിവദ നോക്കി നിന്നത്…

ആരു കണ്ടാലും വീണ്ടുമൊന്നു കൂടി നോക്കി പോവുന്നത്ര ഭംഗിയുള്ളയൊരു പെൺകുട്ടി….

ചില പെയിന്റിംഗുകളിലെ അപ്സരസുന്ദരിയെ പോലെ..

അവളാണ് കാലിൽ കിടന്നപേഷിക്കുന്നത്..

രക്ഷിക്കണേയെന്ന് കേഴുന്നത് …

അതും തന്റെ മകനിൽ നിന്നവളെ രക്ഷിക്കണമെന്ന്…!!

”എന്തിന്… ?

“തന്റെ മകനൊരു പാവമാണ്…

” പത്തിരുപത്തഞ്ച് വയസ്സായെങ്കിലും തന്റെ സാരി തുമ്പിൽ നിന്നു പിടിവിടാത്തവനാണ് തന്റെ മോൻ രാഹുൽ …

താൻ വളർത്തിയവൻ…

ബാംഗ്ലൂർ പോലൊരു നഗരത്തിൽ ഇത്ര പാവമായ എന്റെ മകനെങ്ങനെ ജീവിക്കുമെന്നോർത്തു മനസ്സുരുക്കുന്നൊരു അമ്മയാണ് താൻ…

”ജോലി നിർത്തി വാ.. അമ്മയുള്ള കാലം വരെ അമ്മ നോക്കാം മോനെ നിന്നെ, വെറുതെ അന്യനാട്ടിൽ പോയ് ശരീരം കേടാക്കണ്ട എന്ന് മകനോടു പറയുന്ന അമ്മ…

അങ്ങനെയുള്ള തന്നോടാണ് ജീവിതത്തിൽ ഇതുവരെ കാണാത്തൊരു പെൺക്കുട്ടി വന്ന് രക്ഷ ചോദിക്കുന്നത്…

വരദ അത്ഭുതത്തോടെ ചിന്തിച്ചു പോയ്…

ശിവദ അവളെ തള്ളാനും കൊള്ളാനും വയ്യാത്തൊരവസ്ഥയിൽ ഒന്നു നോക്കി പോയ്..

“കുട്ടി.. കുട്ടിയ്ക്ക് ആളെ മാറിയെന്ന് തോന്നുന്നു …

“കുട്ടി തേടി വന്ന രാഹുൽ എന്റെ മകനാവില്ല …

“എന്റെ മകനൊരു പാവമാണ്…
അമ്മയെ ഏറെ സ്നേഹിക്കുന്നൊരുവൻ … ബഹുമാനിക്കുന്നവൻ ..

“അങ്ങനെയുള്ളൊരുവനെങ്ങനെ മറ്റൊരു സ്ത്രീയോട് അതുമൊരു പെൺകുട്ടിയോട് മോശമായ് പെരുമാറും.. ഇല്ല കുട്ടിയ്ക്ക് ആളുമാറിയിരിക്കുന്നു…

മുമ്പിൽ നിൽക്കുന്ന പെൺകുട്ടിയുടെ നിറഞ്ഞ കണ്ണുകളെ, ദയനീയമായ മുഖത്തെയെല്ലാം അവിശ്വസിച്ചത് താൻ വളർത്തിയ തന്റെ മകനെ അത്രയേറെ തനിക്ക് വിശ്വാസമായതുകൊണ്ടാണ്…

പക്ഷെ ആ വിശ്വാസം തെറ്റായിരുന്നെന്ന്, താൻ വളർത്തിയാലും അവന്റെ ശരീരത്തിലൂടെ ഓടുന്നതൊരു പെണ്ണുപിടിയനായ അവന്റെ അച്ഛന്റെ രക്തമാണെന്ന് അവൻ തെളിയിച്ചു…

കൺമുന്നിലെ ഫോണിൽ അവൾ കാണിക്കുന്ന ദൃശ്യങ്ങൾ, പ്രായപൂർത്തിയായൊരു മകന്റെ അത്തരം പ്രകടനങ്ങൾ മാനാഭിമാനമുള്ള ഒരമ്മയ്ക്കും കണ്ടു നിൽക്കാൻ കഴിയില്ല ..

എന്നിട്ടും നിറയുന്ന കണ്ണോടെ വരദ വീണ്ടും വീണ്ടും ഫോണിലേക്ക് നോക്കി …

തന്റെ മുന്നിൽ നിറമിഴികളുമായ് നിൽക്കുന്ന പെൺകുട്ടിയെ അതിക്രൂരമായ് ദേഹോപദ്രവം ഏൽപ്പിക്കുന്ന തന്റെ മകൻ..

അവളുടെ ശരീരത്തിനൊരു വിലയോ മാത്യതയോ കല്പിക്കാതെ തന്നിഷ്ട്ടത്തിനത് ഉപയോഗിക്കുന്ന മകൻ..

ഭ്രാന്തു പിടിച്ച അവന്റെ ചലനങ്ങൾ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു പലതരം ലഹരിയ്ക്ക് അടിമയാണ് അവനെന്ന് ..

അതു തന്റെ മകനാണെന്ന് വിശ്വസിക്കാനവർക്ക് ഈ ജന്മത്തിൽ അവനായ് മാറ്റി വച്ച തന്റെ ജീവിതം പോരെന്ന് തോന്നി…

അത്ര മാത്രം അവനെ നെഞ്ചിലേറ്റിയാണവർ അവരുടെ ജീവിതം അവനായ് മാറ്റിവെച്ചത് …

തന്റെ മുന്നിലുള്ള പെൺകുട്ടിയെ പിന്നീടൊന്ന് തലയുയർത്തി നോക്കാൻ സാധിച്ചില്ല ശിവദയ്ക്ക് ..

തെറ്റിയിരിക്കുന്നു എല്ലാ ചിന്തകളും പ്രതീക്ഷയും…

“ഞാനും അവനും ഒരുമ്മിച്ചാണ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്നത്…

” അങ്ങനെ പരിച്ചയപ്പെട്ട് ഇഷ്ടത്തിലായതാണ്..

ഇഷ്ടംപറഞ്ഞതും നേടിയെടുത്തതുമെല്ലാം അവനാണ്..

അവനെന്നെ വിവാഹം കഴിക്കും എന്ന ഉറപ്പിലാണ് ഞാനവന് എന്റെ മനസ്സും ശരീരവും നൽകിയത്…

പക്ഷെ അവനു വേണ്ടതെന്റെ മനസ്സല്ല ശരീരമാണ്.. അതും അവനനുഭവിക്കാനല്ല കൂട്ടുകാർക്കും കൂടിപങ്കിടാൻ…

അവനെ സ്നേഹിച്ചതിന്റെ പേരിലവന്റെ കൂട്ടുകാർക്കൊപ്പം കിടന്നില്ലെങ്കിൽ എന്റെ ജീവിതം ഇല്ലാതാക്കുമെന്ന് പറയുന്ന അമ്മയുടെ മകന്റെ കയ്യിൽ നിന്നെന്നെ രക്ഷിക്കണം…

മദ്യവും മയക്കുമരുന്നും ജീവിതം നിയന്ത്രിക്കുന്ന അവന്റെ ഒപ്പം എനിക്ക് ജീവിക്കണ്ട .. എന്നെ രക്ഷിക്കണം …

അവളെ വിശ്വസിച്ച് അവൾക്കൊപ്പം ബാംഗ്ലൂരിലേക്ക് പോവുമ്പോൾ മനസ്സിലൊരു തരം ശൂന്യത അനുഭവപ്പെട്ടു വരദയ്ക്ക്

തന്റെ മകന്റെ വഴിയും അവന്റെ അച്ഛനെ പോലെ അഴുക്കുചാലിലൂടെയാണല്ലോ എന്നോർത്തപ്പോൾ മാറിടം വിങ്ങി…. അവനെ പോലൊരുത്തനെ താൻ പാലൂട്ടി വളർത്തിയല്ലോ എന്നോർത്ത്…

ഒരൊറ്റ പകൽ കൊണ്ട് ശിവദ തിരിച്ചറിയുകയായിരുന്നു തന്റെ മകന്റെ ബാംഗ്ലൂർ ജീവിതമെന്താണെന്ന്…

മാന്യതയുടെ മുഖം മൂടിയണിഞ്ഞാണവൻ തനിക്കരികിലെത്തിയിരുന്നതെന്നവർ തിരിച്ചറിഞ്ഞു

അധ:പതനമെന്ന വാക്കിന്റെ അർത്ഥമായ് മാറിയിരിക്കുന്നു തന്റെ മകൻ…

വെറുത്തു പോയവരവനെ …

നിർത്താതെ അടിക്കുന്ന കോളിംങ് ബെല്ലിലേക്ക് ഭയത്തോടെ നോക്കുന്ന പെൺകുട്ടിയ്ക്ക് ധൈര്യം പകർന്നു ശിവദ…

“ചെല്ല് ചെന്ന് വാതിൽ തുറന്നവനെ അകത്തേക്ക് കയറ്റ്…

“എന്നിട്ടീയൊരു രാത്രി കൂടി മോളവനൊപ്പം ശയിക്കണം…

പിന്നീടൊരിക്കലും നീയത് അവനു വേണ്ടി ചെയ്യേണ്ടി വരില്ല…ഉറപ്പ്…

അവനുറങ്ങുന്നതുവരെ മാത്രം മോളിരുന്നാൽ മതി .. അതു കഴിഞ്ഞ് അവന്റെ അടുത്ത് അമ്മ ഇരുന്നോളാം…

എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവത്തിൽ അവളാക്കുട്ടിയോട് പറഞ്ഞു ..

ശിവദയെ അനുസരിച്ചവൾ അവനെ സ്വീകരിച്ച് അകത്തേക്ക് കയറ്റുമ്പോൾ വാതിൽ മറവിൽ നിന്നവൾ കാണുന്നുണ്ടായിരുന്നു സ്വബോധം പോലുമില്ലാത്ത തന്റെ മകന്റെ പ്രവൃത്തികൾ…

മദ്യവും മയക്കുമരുന്നും ഭ്രാന്തനാക്കിയിരിക്കുന്നവനെ…

അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു അവന്റെ പ്രവർത്തികളോരോന്നും…

അന്നാ രാത്രി ശിവദ തിരിച്ചറിഞ്ഞിരുന്നു കള്ളിലും പെണ്ണിലും ജീവിതം തകർത്തിരിക്കുന്നു അവനെന്ന്…

രാവിലെ കണ്ണു തുറന്ന രാഹുൽ ഞെട്ടി പകച്ചു പോയ്, തനിക്കരിക്കിൽ അർദ്ധനഗ്നയായ് ബോധം മറഞ്ഞു കിടക്കുന്ന അമ്മയെ കണ്ട്..

ജീവൻ നിലച്ചതു പോലെ അനങ്ങാൻ സാധിക്കാത്ത വിധം മരവിച്ചവൻ…

അമ്മ എപ്പോഴെത്തി ഇവിടെ…

ഇന്നലെ… ഇന്നലെ രാത്രി താൻ തന്റെ ശാരീരിക ആവശ്യങ്ങൾക്കായ് ഉപയോഗിച്ചത് തന്റെ…..

പകച്ചു പോയവൻ ..

ഒന്നും ഓർത്തെടുക്കാൻ പോലും പറ്റിയില്ലവന്…

ഒന്നുറപ്പായിരുന്നവന് ഇന്നലെ തനിയ്ക്കൊപ്പമൊരു സ്ത്രീ ഉണ്ടായിരുന്നു… താനവളുടെ ശരീരവും ഉപയോഗിച്ചിരുന്നു.. അത്.. അമ്മ…

അങ്ങനൊന്ന് ചിന്തിക്കാൻ പോലും പറ്റിയില്ലവന്…

പാപബോധം മനസ്സിനെ കീഴടക്കി…

“രാഹുൽ …..

പുറത്ത് നിന്നാരോ വിളിക്കുന്നത് കേട്ടവൻ വാതിൽ തുറന്നു..

കരഞ്ഞു കലങ്ങിയ കണ്ണോടെ മുന്നിലവൾ…

“ഇന്നലെ നീ എന്താണ് ചെയ്തതെന്ന് അറിയോ നിനക്ക്…?

“നിന്നെ പെറ്റ അമ്മയെ തന്നെയാണ് നീ ഇന്നലെ…

വേണ്ട പറയണ്ട… ഒന്നും പറയണ്ട..

കാതുകൾ പൊത്തിയവൻ…

വയ്യ ചിന്തിക്കാൻ പോലും വയ്യ…

ഒരക്ഷരം പറയാതെയവൻ കാറ്റുപോലെ മുറിയിൽ നിന്നിറങ്ങി പോയതും മയക്കം നടിച്ചവിടെ കിടന്ന ശിവദഎഴുന്നേറ്റു…

വെള്ളപുതപ്പിച്ചു കിടത്തിയ മകന്റെ ശവശരീരത്തിനരികെ നിർജീവയായ് ഇരിക്കുന്ന ശിവദായ എല്ലാവരും സഹതാപത്തോടെ നോക്കിയപ്പോൾ അഭിമാനത്തോടെ അവളെ നോക്കിയാ പെൺക്കുട്ടി…

സ്വബോധമില്ലാതെ സ്വന്തം അമ്മയെ പ്രാപിച്ചു എന്ന മഹാപാപം രാഹുലിന് ഉൾക്കൊള്ളാൻ പോലും പറ്റില്ലായിരുന്നു ..

അമ്മയെ ഒന്നു നോക്കാൻ പോലും തനിക്കിനി സാധിക്കില്ല എന്ന ചിന്തയിൽ വീടുവിട്ടിറങ്ങി പോയവൻ മടങ്ങി വന്നതിങ്ങനെയാണ്…

നിയന്ത്രണം വിട്ട അവന്റെ ബൈക്ക് ബസിനടിയിലേക്ക് ചെല്ലുകയായിരുന്നു എന്നാണ് കണ്ടു നിന്നവർ പറഞ്ഞത്…

ഒരിറ്റ് കണ്ണുനീർ പോലും അവനായ് വരദ പൊഴിച്ചില്ല…

അവൾക്കറിയാമായിരുന്നു നാളെ തന്റെ മകനീ സമൂഹത്തിന് തന്നെ ആപത്തായ് തീരുന്ന ഒരുവനായ് മാറുമെന്ന്…

”ഇവനെ പോലൊരുത്തനെ പരസ്യമായ് കൊന്ന് ജയിലിൽ പോയെന്റെ ജീവിതം കളയാൻ എനിക്ക് വയ്യ മോളെ…ഇതാവുമ്പോൾ ,സ്വന്തം അമ്മയെ ആണ് കീഴ്പ്പെടുത്തിയത് എന്ന ചിന്തയിലവൻ സ്വയം ജീവനെടുത്തോളും…

അവനിറങ്ങി പോയപ്പോൾ ശിവദ പറഞ്ഞ വാക്കുകൾ…

അതങ്ങനെ തന്നെ സംഭവിച്ചിരിക്കുന്നു.. ആർക്കും സംശയം ഇല്ല പരാതിയും…

ആശ്വാസത്തോടവൾ ശ്വാസമയക്കുമ്പോൾ, ഭൂമിക്ക് ഭാരമായതിനെ വെട്ടിമാറ്റണം ആരുമറിയാതെ ….എന്ന തത്ത്വം മനസ്സിലുരുവിട്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ശിവദ ..

തന്റെ പ്രവർത്തി ശരിയാണെന്ന പൂർണ്ണ വിശ്വാസത്തോടെ…