മറ്റൊരു പെണ്ണിന്റെ കണ്ണീർ അതിനു ഞാൻ കാരണകാരിയായികൂടാ…. ചതിക്കപെടുമ്പോൾ ഉള്ള വേദന അത് എന്നോളം മാറ്റാർക്ക മനസ്സിലാവുക…..

(രചന: ഷൈഫ ഇബ്രാഹിം)

“ഹലോ മാഷേ”

“എവിടേടോ”

“”ഞാനിവിടെ ഫ്ലാറ്റിൽ…..””

“”അല്ലിപ്പോ ഇയാള് ഡൽഹി ൽ ട്രെയിനിങ് നു
പോകണ്… ഇനി 6 മാസം കഴിഞ്ഞേ വിളിക്കുളൂ
പറഞ്ഞിട്ട്””

“”അതൊ. ആണ് പക്ഷെ തന്നെ ഒന്ന് വിളിക്കണമെന്ന് തോന്നി””

“”അതോണ്ട്””

“”അതോണ്ട് ഒരു മെഡിക്കൽ ലീവ് എടുത്തു
നാട്ടിക്ക്

“‘ഓഹ് പിന്നെ ചുമ്മാ””

“”അല്ലെടോ ശരിക്കും… നിന്നോട് ഞാൻ കള്ളം പറയില്ല അറിയാല്ലോ….””

“”എന്നാടോ വയ്യായ്ക വല്ലോം””

“”ആ കാലിനൊരു പരിക്ക്… റസ്റ്റ്‌ എടുക്കണം….””

“”മാഷേ എന്താ പറയടോ വിശദമായി”””

“”അടങ്ങു പെണ്ണെ.. നിന്റെ നെഞ്ചിന്റെ പെരുമ്പറ കൊട്ടൽ ഇവടെ കേൾക്കാല്ലോ…””

“”റൈഡിങ് നിടെ നിലത്തു വീണു
കാലൊന്നു മടങ്ങിയെടോ…””

“”സത്യണോടോ””

“””ആ…. അതുപോട്ടെ നീ എന്ന എടുക്കുവ.. നിനക്ക് ഓർഡർ ഒക്കെണ്ടോ… നിന്നെ കാണണമെന്ന് തോനുമ്പോഴൊക്കെ നിന്റെ
ഓൺലൈൻ ഷോപ്പിന്റെ വെബ്സൈറ്റ്
നോക്കും….”””

“”അവിടെ നിറഞ്ഞങ്ങനെ നിലകയല്ലേ ന്റെ കുട്ടി
പല നിറങ്ങളിൽ പല വർണങ്ങളിൽ….””‘

“”ഉവ്വ ഒന്ന് പോടോ””

“”ടോ മോനു പോയോ””

“”ആ അവനിന്നു എക്സാംടോ””

“”മ്മ്മ്”‘

“”അവിടെന്ന വിശേഷം… ട്രെയിനിങ് എന്ന് ജോയിൻ ചെയ്യും””

“”നെക്സ്റ്റ് 15
വീട്ടിൽ പോണം അമ്മേം ഓളേം കുട്ടോളേം കാണണം
കുറച്ചീസം അവരോടൊപ്പം…..”””

“”പിന്നെ””

“”പിന്നെ…””

“”എന്താടോ പറ””

“”നിനക്ക് സുഖണോ””

””ഓ അത് ചോദികാന ഇത്ര ബിൽഡ്പ്പ്””

“‘സുഖടോ….””

“”ഉവ്വ””

“”എന്തെ വിശ്വാസമില്ല””

“”എടോ എനിക്കറിയാം നിന്റെ നെട്ടോട്ടങ്ങൾ
പിന്നെ എന്നെ ടെൻഷൻ ആക്കണ്ടാന്ന് വച്ചല്ലേ….””

“”മനസിലാക്കി കളഞ്ഞല്ലോ ചെക്കാ “‘

“”ടോ ഈ സ്നേഹ സുഗന്വേഷണങ്ങൾക്ക് ഒക്കെ
ഒരു വാലിഡിറ്റി ഉണ്ടാവോ””

“”ആ ഉണ്ട് പക്ഷെ ലൈഫ് ലോങ്ങ്‌ ആണെന്ന് മാത്രം”’

“”അപ്പോ പ്ലാൻ എക്സ്പയർ ആകേണ്ടിരിക്കാൻ
റീചാർജ് വേണ്ടേ””
“”
ഒരു റീചാർജും വേണ്ടന്നെ…. നീ എന്റെ കൂടെയുണ്ടായ മതി കേട്ടോ”‘

“”ഉവ്വ”

“”എന്ത്‌””

“”എടി സ്റ്റേഷൻ എത്തി… ഞാനെ വിളിച്ചോളാം
ഒകെ സേഫ് ആയിരിക്ക്…മിസ്സ്‌ യു ട്ടോ”‘

“‘മിസ്സ്‌ യു ടൂ …””

ട്രെയിൻ ഇറങ്ങി വീട്ടിലേക്കു വിളിച്ചപ്പോ
അനിയൻ കാറുമായി ഇറങ്ങിയതേ ഉള്ളൂ
അര മണിക്കൂർ എടുക്കും..

ഇനിപ്പോ ഒരു ചായ കുടിക്കാം..

കടയിൽ കയറി ചായ പറഞ്ഞു

ചായയുടെ ആവിയോടൊപ്പം ഓർമ്മകൾ
പതിയെ പിറകിലേക്കൊന്നു പാളി

‘അനശ്വര’

‘അനു’

അവളെന്റെ ആരാണ്…. ഉത്തരമില്ലാത്ത ഒരു ചോദ്യം….

ഒരു ഫേസ്ബുക് റിക്വസ്റ്റ് രൂപത്തിൽ ആണ് ആദ്യമായവൾ കടന്നു വന്നത്…..

അന്ന് ഞാൻ ഫോഴ്‌സിൽ കേറിയ ടൈം
ജോലികൾ കുറവായതിനാൽ ഇങ്ങനെ ഫേസ്ബുക് നോക്കിയിരിക്കും…

ചാറ്റ് ബോക്സിൽ അഞ്ചാറു പെൺകുട്ടികൾ
എപ്പോഴും കാണും….

മാരീഡ് ആണേലും റിലേഷൻഷിപ് സിംഗിൾ
വച്ചിരിക്കുന്നത് കൊണ്ട് വല്യ ബുദ്ധിമുട്ടില്ലാതെ
ഒരു നേരമ്പോക്ക്…..

അങ്ങാനൊരു ഡിസംബർ തണുപ്പിന്റെ
രാത്രികളിലാണ് അവളുടെ റിക്വസ്റ്റ് ഇങ്ങോട്ടു..,..
.
അക്‌സെപ്റ് ചെയ്യുന്നേനു മുന്നേ അവളുടെ പ്രൊഫൈൽ ഇൽ ഒരു ഓട്ട പ്രദക്ഷിണം….

ഏറെയും പുസ്തകങ്ങളെക്കുറിച്ചും
പ്രകൃതി യെ കുറിച്ചും…..

എങ്കിലും ഒന്നുരണ്ടു ഫോട്ടോകൾ വല്ലാതെ ഹൃദയത്തിൽ ഉടക്കി.. അവളുടെ മകനും മൊത്തുള്ള ഫോട്ടോകൾ…..

വല്ല്യ വെയിറ്റ് ഇട്ട് ഇൻബോക്സിൽ
Why request.. എന്നൊരു ഇംഗ്ലീഷ് മെസ്സേജും
കാത്തിരുന്നെങ്കിലും റിപ്ലൈ വന്നില്ല…

പിറ്റേന്ന് കാലത്തു നോട്ടിഫിക്കേഷൻ വന്നുകിടക്കണ കണ്ടിട്ടാണ്

“‘മാഷേ എനിക്ക് നിങ്ങളെ പേർസണലി അറിയില്ല
എങ്ങനെയോ സെൻറ് ആയതാണ്.. ക്ഷമിക്കണം””

നല്ല ശബ്ദം എന്തോ ഒരടുപ്പം….

ആ ഇരിക്കട്ടെ

“”ആയിക്കോട്ടെ തന്റെ റിക്വസ്റ്റ് ഞാൻ സ്വീകരിച്ചിരിക്കുന്നു..

ഒരു പുഞ്ചിരി സ്മൈലി ആയിരുന്നു മറുപടി
പിനീട് ഒരനക്കവും ഉണ്ടായില്ല..

പലപ്പോഴും
ഹായ് മെസ്സേജുകൾ അയച്ചെങ്കിലും മറുപടി ഒന്നുമില്ല.

അങ്ങനെ ഇരിക്കവേ അവളെഴുതിയ ഒരു നാലു വരി കവിതയ്ക്കു
കമന്റ്‌ ബോക്സിൽ ഞാനൊരു മെസ്സേജ്‌അയച്ചു ഒരു രണ്ടുവരി….

പക്ഷെ അന്ന് രാത്രി അവൾ എന്റെ ഇൻബോക്സിൽ വന്നു
എന്റെ വരികളെ കുറിച്ച്
വാചാലയായി….

ഞാൻ അത്ഭുതപെട്ടു……

അപ്പോ സാഹിത്യമാണ് ഇവളിലേക്കുള്ള റൂട്ട് മാപ്..

മറ്റുള്ളവരെ എല്ലാം മാറ്റി നിർത്തി
അവളിലേക്കായി എന്റെ ശ്രെദ്ധ…

പകലൊന്നും അവളെ കാണാനേ ഇല്ലായിരുന്നു….

പക്ഷെ രാത്രികളിൽ അവളുടെ പേരിനൊപ്പം
പച്ച വെളുക്കുവോളം കത്തി കിടക്കുവായിരുന്നു…..
ഉറപ്പിച്ചു വളയുമെന്ന്……

സാഹിത്യത്തിൽ
പിടിച്ചു പതുക്കെ സൗഹൃദ മാർഗം അവളിലേക്ക് ഞാൻ നടന്നു….

പക്ഷെ അവൾ ഒരകലം എന്നും സൂക്ഷിച്ചു…

അതെന്നിൽ വാശി നിറച്ചു…

ഒരിക്കൽ ഞാൻ ഇടിച്ചു കയറാൻ തീരുമാനിച്ചു
രണ്ടും കല്പിച്ചു ചോദിച്ചു….

എന്താടോ ഉറങ്ങാതെ എന്ന്…

“”ഹഹ ഞാൻ പ്രതീക്ഷിച്ചു..
ഒന്നുല്ലെടോ…””

“”പറയാൻ പറ്റണയാണേൽ പറയ്”‘
“”
എടോ കാത്തിരുന്നു മെസ്സേജായക്കാൻ കാമുകന്മാരൊന്നുല ചുമ്മാ ഇങ്ങനെ ഇരിക്കും”””

“””എടോ ഞാൻ ചോയ്ച്ചനെയുളൂ “”

“”പറയാം പക്ഷെ എല്ലാമറിയുമ്പോ എല്ലാവരെയും പോലെ അത് മുതലാക്കി എന്നെ ചൂഷണം
ചെയ്യാം എന്ന് കരുതില്ലെങ്കിൽ “””

“”ഇല്ല താൻ പറയ്””

അവള് പറഞ്ഞ കാര്യങ്ങൾ വല്ലാതെ എന്നെ തളർത്തി….

ഒറ്റക് പൊരുതുന്ന ഒരു പെൺക്കരുത്…..
എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവൾ…..
ഒരു പാവം
അങ്ങനൊരു പാവത്തിനെ കമകൊതിയോടെ നോക്കിയ എന്നോട് എനിക്ക് പുച്ഛം തോന്നി…….

ചാറ്റ് അവസാനിപ്പിച്ചു ഞാൻ ഓൺലൈൻ ഓഫ്‌ലൈനാക്കി..

രണ്ടുമൂന്നു ദിവസം ഓഫ്‌ലൈൻ തന്നെയായിരുന്നു…

പക്ഷെ അവളെ അങ്ങനെ വിടാൻ മനസ്സ് അനുവദിച്ചില്ല… വീണ്ടും
അവൾക് മെസ്സേജിട്ടു… “‘എന്താടോ തിരക്കിയത്
പോലുമില്ലല്ലോ”’

“‘ഞാൻ ആരെയും തിരക്കാറില്ലടോ…””

പിന്നീട് ഞഞങ്ങൾ വളരെ കൂട്ടായി….

അവൾ എന്നെ ആകെ മാറ്റി
കാഴ്ചപ്പാടുകൾ..ചിന്ത… എല്ലാം…ഞങ്ങൾ ഇരുവരും അവകാശികൾ ഉള്ള വർ തന്നെയാണ് എന്നറിഞ്ഞിട്ടും അവളെ ഞാൻ
ആഴത്തിൽ തന്നെ നട്ടു ഹൃദയമാകുന്നാ ചുവന്ന മണ്ണിൽ…….

ഒരിക്കൽ അവളോട്‌ പറഞ്ഞു നിന്നെ എനിക്കിഷ്ടമാണെന്ന്……

ഒരു ചിരിയായിരുന്നു അവളുടെ മറുപടി…

അതിനിടക്ക് പ്രൊമോഷൻ ആയി
എനിക്കൊരു മോളുണ്ടായി… എല്ലത്തിലും ഒപ്പം അവളും…..

ഒരിക്കൽ ഒരു രാത്രി അവളെനിക്കൊരു ഫോട്ടോ അയച്ചു… അടികൊണ്ട് പൊട്ടിയ അവളുടെ കൈത്തണ്ട…

ആ രാത്രി എനിക്കുറങ്ങനെ കഴിഞ്ഞില്ല…

കാലത്തു അവളെ വിളിച്ചു..

എന്റെ പരിചയ കാര്യ ഒരു എ എസ് ഐ ലേഡിയെ പരിചയപ്പെടുത്തി…

എറണാകുളത്തൊരു ജോലി തരപ്പെടുത്തി…

മോനുമായി അവളെ എറണാകുളത്തു എന്റെ ഫ്രണ്ടിന്റെ ഒപ്പം നിർത്തി…

മോനെ അവിടെ സ്കൂളിൽ ചേർത്ത്… കുറച്ചു പൈസ ഞാൻ കൊടുത്തു.. ഭയങ്കര അഭിമാനിയാണവൾ… കടമായി ആണെന്ന് പറഞ്ഞവൾ വാങ്ങി…

കുറച്ചുമാസങ്ങൾക്കുള്ളിൽ തന്നെ അവൾ ഒരു വാടകവീടെടുത്തു മാറി…. ഡിവോഴ്സ് വാങ്ങി….കടം വീട്ടി…..

ഓരോ അവസ്ഥയിലും അവളോട്‌ എന്റെ അടങ്ങാത്ത
സ്നേഹം ഞാൻ മറച്ചുവെക്കാതെ പറഞ്ഞുകൊണ്ടേയിരുന്നു…..

എല്ലാത്തിനും അവളുടെ ചിരി മാത്രം…

കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു…..

ഒരു വർഷം ആയപ്പോ എന്റെ കൂടി സഹായത്തോടെ അവൾ സ്വന്തമായി ഒരു ഓൺലൈൻ ബിസ്സിനെസ്സ് തുടങ്ങി….സ്ത്രീകളുടെ വസ്ത്രങ്ങൾ ഓൺലൈൻ വഴി റേറ്റ് കുറച്ചു കൊടുക്കുന്ന ഒരു ഓൺലൈൻ ഷോപ്പ്…..

ആദ്യമൊക്കെ കുറച്ചു പതുക്കെയായിരുന്നു വളർച്ച… പിന്നീട് അത് വളർന്നു….

ആർക്കു മുന്നിലും തോൽക്കില്ലേനുള്ള
വാശിയായിരുന്നു….

അവൾക്കു കാർ ആയി ഫ്ലാറ്റ് ആയി……

ഇന്ന് ആയിരകണക്കിന് ഡെലിവറികൾ ഒരു ദിവസം ഇന്ത്യകകത്തും പുറത്തും ചെയുന്ന ഒരു രീതിയിലേക്ക് മാറി……

ഒരിക്കൽ സാധാരണ പോലെ അവളോട്‌ എന്റെ ഇഷ്ടം ഞാൻ പറഞ്ഞു.,….

പതിവ് ചിരി പ്രതീക്ഷിച്ചെങ്കിലും
അവൾ എന്റെ കൈ ചേർത്ത് പിടിച്ചു…..

മാഷേ എന്നുമുതലാണോ നിങ്ങളെന്നെ കേൾക്കാൻ തുടങ്ങിയത്,
എന്നുമുതലാണോ
നിങ്ങൾ എന്നെ പരിഗണിക്കാൻ തുടങ്ങിയത്……

അന്നുമുതൽ നിങ്ങള്ക്ക് പോലും അളക്കാൻ കഴിയാത്ത തരത്തിൽ ഞാൻ നിങ്ങളിൽ അലിഞ്ഞുപോയിട്ടുണ്ട്…….

പിന്നെ എന്ത് കൊണ്ട് നിങ്ങളോട് പറഞ്ഞില്ല….

നിങ്ങളുടെ ലൈഫ് അതെനിക് ഇമ്പോര്ടന്റ്റ്‌
ആണ്….

മറ്റൊരു പെണ്ണിന്റെ കണ്ണീർ അതിനു ഞാൻ കാരണകാരിയായികൂടാ….

ചതിക്കപെടുമ്പോൾ ഉള്ള വേദന അത്
എന്നോളം മാറ്റാർക്ക മനസ്സിലാവുക…..

നിങ്ങൾ വളരെ നല്ല മനുഷ്യനാണ്….

നിങ്ങളുടെ മക്കളുടെ മുന്നിൽ നിങ്ങൾ എന്നും
അവരുടെ ഹീറോ ആകണം….

സ്നേഹമെന്നാൽ ശരീരമില്ലാത്ത രണ്ടാത്മക്കളുടെ കൂടിച്ചേരൽ കൂടിയാണ്
എന്ന് താൻ എന്ന പഠിപ്പിച്ചു.,…..

ഈ ജന്മ്മം എനിക്കതുമതി…..

നമ്മൾ തമ്മിൽ ഇപ്പോൾ എങ്ങനാണോ അങ്ങനെ മതി….

വല്എനിക്ക് നിങ്ങളെ ഇഷ്ടമാണ്
എന്നെക്കാൾറെ… നിങ്ങളുള്ളോണ്ട ഞനിങ്ങനെ…….

..എന്റെ കൂടെ വേണം മരണം വരെ…..

ഇങ്ങനെ….. ഇങ്ങനെ…. ഇതിൽ കൂടുതലൊന്നും
ഞാൻ ആഗ്രഹിച്ചിട്ടില്ല….

എത്ര തിരക്കിലും പരിഗണിക്കുന്നുണ്ടല്ലോ
അത് മതിയെടോ….

ഇത്രയും പറഞ്ഞതും അവള് പൊട്ടിക്കരഞ്ഞു
കുറെ കരഞ്ഞു….

“””എടി പൊട്ടിക്കാളി എനിക്കറിയാത്തല്ലല്ലോ നിന്നെ.. മനസിലാവുമെടി……”””

കഹോന പ്യാർ ഹേ.. റിങ്ടോൺ കെട്ടിട്ടാണ് ചിന്തയിൽ നിന്നുണർന്നേ…

“”ഏട്ടാ ഞാൻ പുറത്തുണ്ട് വായോ
അനിയനാണ്….”””

ചായയുടെ പൈസ കൊടുത്തിറങ്ങി…..

ഓർമകളുടെ ചുവരുകൾക്കുള്ളിൽ
അവളെ തളച്ചിടുമ്പോഴും
ആ ചോദ്യം എന്റെ ചിന്തമണ്ഡലത്തെ
ചുറ്റി കറങ്ങുകയായിരുന്നു…….

അനു ആരാണവൾ….

നഷ്ടപ്പെടുത്താൻ കഴിയാത്ത….
പരസ്പരം ഒരു തണൽ…..

സ്നേഹത്തിന്റെ ഒരു പൂക്കൂടാ…..

ദൈവത്തിന്റെ എനിക്കായി മാത്രമുള്ള
സമ്മാനപൊതി……

കാറിന്റെ ഗ്ലാസ്സിലൂടെ കാഴ്ചകളും
എന്റെ ചിന്തകളും ഓടി കൊണ്ടേയിരുന്നു………