ന്റെ കുട്ടി… നീ എന്റെ നിയന്ത്രണ ചരടുകളൊക്കെ പൊട്ടിച്ചോ “”” എന്റെ നെറ്റിയിൽ അദ്ദേഹം ഉമ്മ വച്ചു….. ആദ്യ ചുംബനം….

(രചന: ഷൈഫ ഇബ്രാഹിം)

“”ഇന്ദു…. നീയാവിടെ എന്തെടുക്കുവാ..
സമയമായി
ഇന്നും ആ സുപ്രണ്ടിന്റെ വായിൽ ഇരികണ മുഴുവൻ കേൾക്കണം “”

“ദാ വരണു ദീപുവേട്ടാ….. ”
“”നിക്ക് രണ്ടു കൈ അല്ലേയുളൂ “”

“”ദാ കാപ്പിയും ചോറും എല്ലാം ഉണ്ട് “”

“”വെള്ളം ആരാ എടുക്കുവ ഇന്ദു….””

“”അയ്യോ മറന്നൂട്ടോ “””

“”ഈയിടെയായി ഇത്തിരി മറവി കൂടന്നുണ്ട് “””

“”ഞാൻ ഇറങ്ങാ…””

“”അമ്മേ… ന്റെ യൂണിഫോം അയൺ ചെയ്തോ””

“”ദ വരണേടാ “”

“”ഷെൽഫിൽ എല്ലാം എടുത്തു വച്ചിട്ടുണ്ട് “””

“”മോളു വന്നു കഴിക്ക്…””

“”അമ്മ അച്ഛമ്മയ്ക്ക് മരുന്നെടുത്തു കൊടുക്കട്ടെ…. “”

മുറിയിലേക്ക് ചെല്ലുമ്പോൾ അമ്മ എഴുനേറ്റിരിക്കുന്നു

“”അമ്മേ ദാ ഈ മരുന്ന് കഴിക്ക്…. “”

“”അര മണിക്കൂർ കഴിഞ്ഞിട്ട് നമുക്ക് ആഹാരം
കഴിക്കാട്ടോ ….. “”

“”ന്റെ കുട്ട്യേ നീ അടുക്കളേൽ വെരുകിനെ പോലെ ഓടുകയല്ലേ
എല്ലാം കഴിഞ്ഞിട്ട് മതിയാരുന്നല്ലോ “”””

“”അയ്യോ നന്തമ്മേ അപ്പോഴേക്കും നേരത്ര ആവുന്നു വച്ച “”

“”അമ്മേ…””

ഗായത്രീടെ വിളി….

“”അമ്മേ കഴിക്കണേ അവളെ വിട്ടിട്ടു വരാം “””

“”ന്താടാ “”

“”അമ്മേന്റെ റിബ്ബൺ എവടെ…””

റിബ്ബൺ എടുത്തുകൊടുത്തു അവൾക്കു
ഭക്ഷണം വാരികൊടുക്കുന്നതിനിടയിൽ
ചോറ് മുഴുവൻ കഴിക്കണമെന്നു സൂക്ഷിച്ചുപോകണമെന്നും ഒക്കെ പറഞ്ഞു

ഇറങ്ങാണെന്നു മുന്നേ എന്നെ കെട്ടിപിടിച്ചു

“”‘ചക്കരയുമ്മ
ന്റെ അമ്മക്കുട്ടിയും വല്ലോം കഴിക്കണേ “””

എന്നും പതിവുള്ളതാ
അവളെയും ഗേറ്റ് വരെ കൊണ്ടാക്കി…

കണ്മറയാനാ വരെ നോക്കി നിന്നു……

പിന്നെ വന്നു അമ്മക്ക് ആഹാരം കൊടുത്തു
അടുക്കള വൃത്തിയാക്കി

മോളും ദീപേട്ടനും വാരി വിതറിയ
സാധനങ്ങളെല്ലാം അടുക്കിപെറുക്കി
മുറിയൊക്കെ അടിച്ചുവാരി….

ഒന്ന് കുളിച്ചു വന്നു…
ഇതൊക്കെ പതിവ് തന്നെ
ഒര് കൈയിൽ ദോശയും
മറു കൈയിൽ ടിവി യുടെ റിമോട്ടും

അതും പതിവ് തന്നെ ഇനി ഭക്ഷണം കഴിച്ചു തീരണ വരെ വാർത്ത കാണൽ….

മിന്നിമറയുന്ന വാർത്താശകലങ്ങൾക്കിടയിൽ
ഏറെ പരിചയമുള്ളൊരു മുഖമ്
ബാലേട്ടൻ…..

ശരീരമാകെ ഒര് തണുപ്പ്….

ഹൃദയത്തിന്റെ മിടിപ്പിന് ശക്തിയേറിയപോലെ..
.
ഒരിക്കൽ കൂടി ഉറപ്പിക്കാനായി ടിവി സ്ക്രീനിലേക്ക് നോക്കി
അതേ ബാലേട്ടൻ…

അദേഹത്തിന്റെ ‘അവൾ ‘എന്ന നോവൽ
അവാർഡ് നേടിയിരിക്കുന്നു എന്ന വാർത്ത…

ന്റെ ബാലേട്ടൻ…..

അങ്ങനെ പറയാൻ ഇന്നെനിക് അവകാശമുണ്ടോ…

ബാലേട്ടൻ ആകെ മാറിയിരിക്കുന്നു……

കുറച്ചൂടെ മെലിഞ്ഞിരിക്കുന്നു
കറുത്തതും വെളുത്തതുമായ മുടിഴകളാൽ
നെറ്റിത്തടം മറഞ്ഞിരിക്കുന്നു….

കണ്ണുകളിൽ കൂടുതൽ കറുപ്പ് പടർന്നപ്പോലെ
ചുണ്ടുകൾ ചുവപ്പേറിയോ
പക്ഷെ ആ കവിളുകൾ
നിറയെ ഇടതൂർന്ന താടിരോമങ്ങളിടയിൽ
ഇത്തിരി മാത്രമായി ആ പഴയ തിളക്കമുള്ള
ചുവന്ന കവിളുകൾ….

പെട്ടെന്നു മറ്റെന്തോ
വാർത്തയുടെ ചിത്രം സ്‌ക്രീനിൽ തെളിഞ്ഞു…

യന്ത്രം പോലെ അടുക്കളയിലേക്ക് പത്രവുമായി
നടക്കുമ്പോൾ നിമിഷങ്ങളെക്കാൾ വേഗത്തിൽ
ഓർമ്മകൾ പിറകിലേക്ക്….

ഓർമ്മകൾ….
ബാലേട്ടനെ മറന്നതാണോ….

അതോ മനപ്പൂർവം മറന്നുന്ന നടിച്ചതാണോ…..

വല്യ തറവാടായിരുന്നു… ഒര് കൂട്ടുകുടുംബം
അവിടെ അച്ഛനായിരുന്നു ഇളയത്
ഒറ്റ മോൾ..
വാത്സല്യവും സമ്പന്നതയും നിറഞ്ഞ കുട്ടിക്കാലം….

പ്ലസ്ടു കഴിഞ്ഞു ബിരുദത്തിനു തിരഞ്ഞെടുത്തത് ഇംഗ്ലീഷ്…പ്രമുഖ വനിതാ കോളേജിൽ… അവിടെ തന്നെയാണ് ബിരുദാനന്തര പഠനത്തിന് ചേർന്നത്…

ശ്രുതി അടുത്ത കൂട്ടുകാരിയാണ് മലയാള വിഭാഗത്തിൽ പുതുതായി ചേർന്ന ചുള്ളൻ സിർനെക്കുറിച്ചു പറയുന്നത്
അവൾക്കിത്തരാം കാര്യങ്ങൾ വല്യ താല്പര്യമായിരുന്നു…

എന്നെ ബാധിക്കാത്ത വിഷയമായതിനാൽ അങ്ങോട്ട്‌ ചെവികൊടുത്തില്

വൈകിട്ട് വീട്ടിലെത്തിയപ്പോൾ
സുമുഖനും മാന്യനുമായ ഒര് ചെറുപ്പക്കാരൻ
അച്ഛമ്മയും വല്യച്ഛനുമായി സംസാരിക്കാന്നു..

അച്ഛമ്മയാണ് പരിചയപെടുത്തിയത്

“മോളെ ഇതു നിന്റെ സ്കൂളിൽ പഠിപ്പിക്കണ വാദ്യർ ആണ്… ബാലകൃഷ്ണൻ “”

ശ്രുതി പറഞ്ഞ സർ
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു…

ആ ചിരി എന്റെ ശരീരത്തിലൂടെ ഒര് തണുപ്പ്
പടർത്തി കടന്നുപോയപോലെ…

സർ എന്നോട് എന്തൊക്കെയോ ചോദിച്ചു
ഞാനും എന്തൊക്കെയോ മറുപടി പറഞ്ഞു
അദ്ദേഹം വല്യച്ഛന്റെ കൂട്ടുകാരന്റെ അനിയാണത്രേ…

തറവാടിന്റെ മുറ്റത്തു കുറച്ചു ദൂരേക്കുമാരി ഒര് ഒറ്റമുറി കളപ്പുര ഉണ്ട് അവിടെയത്രേ സിറിന്റെ
താമസം….

എന്തോ ആ മുഖമ് വല്ലാതെ മനസ്സിൽ പതിഞ്ഞപോലെ….

വീട്ടിൽ നിന്നായിരുന്നു ഭക്ഷണം….

ചിലപ്പോഴൊക്കെ ഒഴിവു ദിവസങ്ങളിൽ
ഞാനായിരുന്നു ഭക്ഷണം എത്തിച്ചിരുന്നത്….

ആദ്യമാദ്യം ഔപചാരികത്ത തുളുമ്പി നിന്ന ഞങ്ങളുടെ സംസാരങ്ങൾ….

പിന്നീട് സൗഹൃദം നിറഞ്ഞതായി…

പുസ്തകങ്ങൾ ആയിരുന്നു അതിന്റെ കാരണം
ബാലേട്ടൻ എഴുതുമായിരുന്നു…

ആ മുറിനിറക്കാൻ പാകത്തിന് പുസ്തക ശേഖരവും…

ഒരിക്കൽ എന്നെയാകെ മുക്കികൊല്ലാൻ പാകത്തിന് വളർന്ന പ്രണയത്തെ
ഞാൻ അദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു…..
.
ആദ്യമൊക്കെ എതിർത്തെങ്കിലും
പിന്നെ പിന്നെ ആ സ്നേഹമാകുന്ന
മഹാപ്രളയം
അതെന്നെ മുഴുവനായി മുക്കി
കൊല്ലു കയായിരുന്നു…..

എന്റെ ബാലേട്ടൻ
ആരുമറിയാത്ത ഞങ്ങടെ പ്രണയം…
അത് അനുദിനം വളരുകയായിരുന്നു….

അതിരുവിട്ടേക്കാവുന്ന എന്റെ
ചോരത്തിളപ്പുകളെ എന്നും
ബാലേട്ടൻ നിയന്ത്രിച്ചിരുന്നു…..

ഒരിക്കൽ ഭക്ഷണവുമായി ചെന്ന ഞാൻ
കുളികഴിഞ്ഞു വരുന്ന ബാലേട്ടനെയാ കണ്ടേ….

എനിക്ക് നിയന്ത്രിക്കാനായില്ല…

ഓടിച്ചെന്നു നനവ് പടർന്ന ആ നെഞ്ചിനെ
അല്ല ആ ശരീരമാകെ ഞാൻ പുണർന്നു…

എന്റെ മുഖമ് കൈകുമ്പിളിൽ കോരിയെടുത്തു

“””ന്റെ കുട്ടി… നീ എന്റെ നിയന്ത്രണ ചരടുകളൊക്കെ പൊട്ടിച്ചോ “””

എന്റെ നെറ്റിയിൽ അദ്ദേഹം ഉമ്മ വച്ചു…..
ആദ്യ ചുംബനം…..
അതിന്റെ അനുഭൂതി എന്റെ ശരീരമാകെ
പടർന്നുകയറി….

ആവേശം അലതല്ലിയ നിമിഷങ്ങൾ…

ഞങ്ങൾ ആലിംഗന ബദ്ധരായി പരിസരം പോലും മറന്നു…

“‘എടി… “”

“”ആ അലർച്ച ഞങ്ങളെ വേർപിരിച്ചു….”‘

അച്ഛമ്മ ആയിരുന്നു

പേടി കൊണ്ട് ഞാൻ വിറച്ചു…

എല്ലാ പ്രണയങ്ങളെയും പോലെ
അടി… വഴക്ക്…. ആത്മഹത്യാ ഭീഷണി
ഒക്കെ….
ഒടുക്കം എല്ലാമ… എല്ലാം എനെന്നേക്കുമായി
കുഴിച്ചു മൂടി
ദീപക് എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ
ഭാര്യ പദവി
അതിന്നും തുടരുന്നു……..

കല്യാണ തലേന്ന് പാർലറിന്റെ പേരും പറഞ്ഞു
ശ്രുതിയുമായി ബാലേട്ടന്റെ മുന്നിൽ കേണു…

“”ന്റെ കുട്ടി സന്തോഷായിട്ട് പോ..

നിന്നെ സ്വപ്നം കണ്ടു കഴിയുന്ന ഒര് ചെറുപ്പക്കാരനുണ്ട്…

നിനക്ക് വേണ്ടിയൊരുങ്ങിയ കല്യാണ
പന്തലുണ്ട്….

നിനക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന
അച്ഛനമ്മമാരുണ്ട്…

ഇതിനേക്കാളൊന്നും
വലുതല്ല കുട്ടി ഞാനും നീയും
നമ്മുടെ സ്നേഹവും…. പൊയ്ക്കോളൂ….

അന്ന് ആ കാലുപിടിച്ചു കുറെ കരഞ്ഞു
ഒടുക്കം എല്ലാം വിഭലമാണെന്നറിഞ്ഞപ്പോ
ഇത്ര മാത്രം പറഞ്ഞു….

“”ബാലേട്ടാ ഇന്ദു ഇനിയില്ല…
ഈ കാൽക്കൽ ഞാൻ എന്റെ
ശവ കല്ലറ പണിഞ്ഞു എന്നെ അടക്കം
ചെയ്തു ബാലേട്ടാ…””

പോവാ ഞാൻ..,.”””

ശരിയാണ് ആ പഴയ ഇന്ദു അന്നേ
മരിച്ചു……

അവസാന കാഴ്ച……
എല്ലാം ഇന്നലെയെന്നതുപോലെ….

ദീപുവേട്ടൻ വന്നപ്പോ പറഞ്ഞു

പിജെ ബാലകൃഷ്ണനന്റെ അവൾ
എന്ന പുസ്തകം വാങ്ങണമെന്ന്…

ദീപുവേട്ടൻ കളിയാക്കുവരുന്നു…

എന്താടോ പുതിയ ശീലങ്ങൾ
രണ്ടീസം മറന്നെങ്കിലും മൂന്നാമത്തെ ദിവസം
കൊണ്ടുവന്നു
എല്ലാരുമുറങ്ങി…. നിശബ്ദത പെയ്‌തു തുടങ്ങിയ രാത്രിയുടെ
മാറിൽ ചെറു ടേബിൾ ലാമ്പിന്റെ
വെളിച്ചത്തിൽ
അവസാന പേജും മറിച്ചു
കഴിഞ്ഞപ്പോ….

ആദ്യം ബാലേട്ടനെ കണ്ടപ്പോ പടർന്ന കുളിരു….

ആദ്യ ചുംബനമേറ്റപ്പോ പടർന്ന
കുളിരു…

അത് എന്റെ ശരീരമാകെ അരിച്ചിറങ്ങിയ പോലെ …..

അവസാന താളിൽ ഇങ്ങനെ എഴുതിയിരുന്നു…

“”എവിടെ ആയിരുന്നാലും നീ
നീയായിരിക്ക്…..

നിന്നെ നീയറിന്നതിലും കൂടുതൽ
മറ്റാർക്കും അറിയില്ല….

നീ എന്നെയോർത്തു സങ്കടപെടരുത്…

നീയും ഞാനും രണ്ടല്ല ഒന്നാണ്……

നീ തന്നെയാ ഞാൻ…..
തിരിച്ചും…..””

ആ അക്ഷരങ്ങളുടെ മേൽ ഉപ്പു
നനവ് പടർന്നു….
ഇതു ബാലേട്ടൻ എന്നോട് പറഞ്ഞതാണോ…..

ഇതു ഞാൻ എവിടെയിരുന്നെങ്കിലും വായിക്കുമെന്ന് അദ്ദേഹം കരുതിക്കാണുമോ….

എവിടെയായിരുന്നാലും
ആ മനസ്സ് സന്തോഷമായിരിക്കട്ടെ…..

ഇനിയും ഇനിയും
അക്ഷരങ്ങളാൽ ഒര് മായവലയം വലയം
തീർക്കാൻ കഴിയട്ടെ….

ആ അക്ഷരത്തിൽ കോർത്തടുക്കിയ
ഞങ്ങളുടെ മാത്രം സ്വന്തമായ
ആ കുഞ്ഞോർമകളെ
ഒര് കുഞ്ഞു മൺചിരാതിൽ
കെടാ നാളമായി
കാത്തു വച്ചു കാത്തിരിക്കും ഈയുള്ളവൾ….

അല്ലെങ്കിലും ഒന്നിക്കാൻ
കഴിയാത്ത പ്രണയങ്ങൾ…..

അന്നും ഇന്നും ഓർമ്മകൾ കൊണ്ടൊരു
പൂക്കാലം തീർക്കാൻ
പറ്റുന്നവയല്ലേ……

ഓർമിക്കപെടുമ്പോൾ
സുഖകരമായ സന്തോഷവും
കൊല്ലുന്ന വേദനയും
ഒരുമിച്ചു തന്നു കടന്നുപോകുന്ന
പൂക്കളുള്ള
പൂക്കാലം………..